Saturday, 27 October 2018

മന്ദാരശ്ശാല മണ്ണാറശ്ശാല ആയ കഥ

മഹാവിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ പരശുരാമന്‍ കേരളം സൃഷ്ടിച്ചശേഷം പരദേശങ്ങളില്‍നിന്നു ബ്രാഹ്മണരെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. സര്‍പ്പങ്ങള്‍ നിറഞ്ഞിരുന്നതിനാലും ഉപ്പുരസം അധികരിച്ചിരുന്നതിനാലും ഇവിടെ മനുഷ്യവാസം അസാധ്യമായി. ബ്രാഹ്മണര്‍ സ്വദേശങ്ങളിലേക്കു മടങ്ങി. പരിഹാരംതേടി പരശുരാമന്‍ ശിവനെ അഭയംപ്രാപിച്ചു.സര്‍പ്പരാജാവായ വാസുകിയെ പ്രത്യക്ഷപ്പെടുത്തി അപേക്ഷിച്ചാല്‍ പ്രശ്നപരിഹാരം ഉണ്ടാകുമെന്നു ശിവന്‍ അരുളിച്ചെയ്തു. പരശുരാമന്‍റെ കഠിനതപസ്സില്‍ സംപ്രീതനായ വാസുകിപ്രത്യക്ഷപ്പെട്ട് ജലത്തിലെ ഉപ്പ് നീക്കാന്‍ സര്‍പ്പങ്ങളോടു നിര്‍ദേശിച്ചു. ഉപ്പ് നീങ്ങിയ മണ്ണില്‍ ജീവനും ജീവിതവും തളിര്‍ത്തു. വീണ്ടും ഇവിടെ ബ്രാഹ്മണാധിവാസമുണ്ടായി. മനുഷ്യര്‍ക്ക് ഉപദ്രവംഉണ്ടാകാത്തവിധം സര്‍പ്പങ്ങളെ കാവുകളുണ്ടാക്കി അവിടെ പാര്‍പ്പിക്കാനും ഇവയെ പൂജിക്കുകയും ആരാധിക്കുകയും ചെയ്താല്‍ നാടിനും ജനങ്ങള്‍ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്ന ും വാസുകി പരശുരാമനോട് അരുളിച്ചെയ്തു. നാഗദൈവങ്ങളുടെ അധിവാസത്തിന് അനുയോജ്യമായ ഇടം തേടിയിറങ്ങിയ പരശുരാമന്‍ മന്ദാരപുഷ്പങ്ങള്‍ പൂമാല കോര്‍ക്കുന്ന ഒരു കാനനപ്രദേശത്തെത്തി. ഇവിടമാണ് മന്ദാരശാല. ഇവിടെ മൂര്‍ത്തിത്രയരൂപിയായ വാസുകിയെ സര്‍പ്പയക്ഷി, നാഗയക്ഷി എന്നീ കളത്രങ്ങളോടും നാഗചാമുണ്ഡി എന്ന ഭഗിനിയോടും പരിവാരങ്ങളായ നാഗങ്ങളോടും കൂടി പ്രതിഷ്ഠിച്ചു. ഇരിങ്ങാലക്കുട ഗ്രാമത്തില്‍നിന്നു പണ്ഡിതനായ ഒരു ബ്രാഹ്മണനെ നാഗപൂജയ്ക്കായി നിയോഗിക്കുകയും പരശുരാമന്‍ പൂജാമന്ത്രങ്ങളും ക്രമങ്ങളും കൈമാറ ുകയും ചെയ്തു. മണ്ണാറശ്ശാല ക്ഷേത്രത്തിനു സമീപം ഈ ബ്രാഹ്മണന്‍ താമസിച്ചിരുന്ന എരിങ്ങാടപ്പള്ളി ഇല്ളം ഇപ്പോഴുമുണ്ട്; ഇരിങ്ങാലക്കുടയിലേതുപോലെ. പിന്നീട് ബ്രാഹ്മണന്‍ സര്‍പ്പസ് 

ഥാനത്തിനു സമീപം ഗൃഹംവച്ച് കുടുംബസമേതം താമസമായി. ഇതാണ് ഇപ്പോഴത്തെ മണ്ണാറശ്ശാല ഇല്ളം.മന്ദാരശ്ശാല മണ്ണാറശ്ശാല ആയതിന് പിന്നിലും അമ്മയെന്ന മഹാസത്യത്തിന് പൂജാധികാരം വന്നുചേര്‍ന്നതിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. മഹാഭാരതത്തിലെ ഖാണ്ഡവവനമായി കരുതുന്ന, ഒരു കാലത്ത് പത്തിയൂര്‍ മുതല്‍ കുട്ടനാട് വരെയുള്ള വനപ്രദേശം അഗ്നിബാധയില്‍വെന്തെരിഞ്ഞു. തീജ്വാലകള്‍ മന്ദാരശാലയുടെ അതിരുകള്‍വരെയെത്തി. ചൂട് സഹിക്കവയ്യാതെ നാഗങ്ങള്‍ ഇല്ലപ്പറന്പിലെത്തി. പൊള്ളലേറ്റ നാഗങ്ങളെ സന്താനസൌഭാഗ്യമില്ളാത്തതിനാല്‍ അതീവ ദുഃഖിതയായി കഴിഞ്ഞിരുന്ന ബ്രാഹ്മണപത്നി പാല്‍, തേന്‍, കരിക്കിന്‍വെള്ളം, മഞ്ഞള്‍പ്പൊടി എന്നിവ തൂകി രക്ഷപ്പെടുത്തി. കാവുകള്‍ വെള്ളം കോരിയൊഴിച്ച് തണുപ്പിക്കുകയും ചെയ്തു. 
അങ്ങനെ മണ്ണാറിയ ശാല പിന്നീട് മണ്ണാറശ്ശാലയായി. സര്‍പ്പങ്ങളെ രക്ഷിച്ച അതീവ പുണ്യകര്‍മ്മം മൂലം അന്തര്‍ജനത്തിന് അഭീഷ്ടസിദ്ധിയുണ്ടായി. പുണ്യവതിയായ അവര്‍ ആയില്യംനാളില്‍ രണ്ടു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഒന്ന് ഒരു മനുഷ്യശിശുവും മറ്റൊന്ന് അഞ്ചുതലയുള്ള നാഗശിശുവുമായിരുന്നു. ബാല്യദശ പിന്നിട്ടതോടെ അനുജനെ കുടുംബചുമതലകള്‍ ഏല്‍പിച്ചശേഷംപഞ്ചശിരസ്കനായ ജ്യേഷ്ഠന്‍ തപസ്സിനായി നിലവറപൂകി. തങ്ങളെ കാട്ടുതീയില്‍നിന്നു രക്ഷിച്ചത് അമ്മയായതിനാല്‍ അതാത് കാലത്ത് മൂപ്പുള്ള അമ്മ പൂജ കഴിക്കുന്നതാണ് തങ്ങള്‍ക്കു ഹ ിതകരമെന്ന മൂത്തമകന്‍റെ അഭീഷ്ടം മനസിലാക്കിയ അമ്മ അന്നു തുടങ്ങിയ പതിവ് ഇന്നും നിര്‍വിഘ്നം തുടരുന്നു. നിലവറയില്‍ കുടികൊളളുന്ന നാഗരാജാവിനെ മുത്തശ്ശനെന്നും അപ്പൂപ്പനെന്ന ും ഭക്ത്യാദരവോടെ ഇല്ളത്തുള്ളവര്‍ വിളിക്കുന്നു. മണ്ണാറശ്ശാലയിലെ അമ്മ നാഗഭഗവാന്‍റെ മാതൃസ്ഥാനീയ എന്ന നിലയില്‍ ആരാധിക്കപ്പെടുന്നു. ലോകമെന്പാടുമുള്ള ഭക്തര്‍ അമ്മയുടെ അനുഗ്രഹംതേടി, സര്‍പ്പപ്രീതിക്കായി മണ്ണാറശ്ശാലയിലെത്തുന്നു. അമ്മയുടെ ഒരു നോട്ടം, അനുഗ്രഹം, ആ കയ്യില്‍ നിന്ന് ഒരു നുളളുഭസ്മം എന്നിവ ലഭിച്ചാല്‍ അഭീഷ്ടസിദ്ധിയാണ് ഫലം.

ഹരിവരാസനം

*ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ...*

🌻*ഹരിവരാസനം*🌻
🌻*വിശ്വമോഹനം*🌻
🌻*ഹരിദധീശ്വരം*🌻
🌻*ആരാധ്യപാദുകം*🌻
🌻*അരി വിമർദ്ദനം*🌻
🌻*നിത്യ നർത്തനം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും,
സകല ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും,
ശത്രുക്കളെ വിമർദ്ദനം ചെയ്തവനും, നിത്യവും നർത്തനം ചെയ്യുന്നവനും,
ഹരി(വിഷ്ണു) യുടെയും ഹരന്റെയും(ശിവൻ) പുത്രനുമായ ദേവാ....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....

🌻*ശരണ കീർത്തനം*🌻
🌻*ശക്ത മാനസം*🌻
🌻*ഭരണലോലുപം*🌻
🌻*നർത്തനാലസം*🌻
🌻*അരുണ ഭാസുരം*🌻
🌻*ഭൂതനായകം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ...*🌻

🔔 ശരണകീർത്തനം ചെയ്യുന്ന ശക്ത മാനത്തൊടു കൂടിയവനും,
വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തൽപ്പരനും ഉദയ സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകല ഭൂതങ്ങളുടെയും നാഥനും,
ഹരിയുടേയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
🌻*പ്രണയ സത്യകം*🌻
🌻*പ്രാണ നായകം*🌻
🌻*പ്രണതകല്പകം*🌻
🌻*സുപ്രഭാഞ്ചിതം*🌻
🌻*പ്രണവ മന്ദിരം*🌻
🌻*കീർത്തന പ്രിയം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 പ്രഭാസത്യക സമേതനും, മൂന്നാം പാദം പ്രാണനായകനും,
ഭക്തർക്ക് കൽപ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും,
'ഓം'കാരമായ പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹര പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു...
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*തുരഗവാഹനം*🌻
🌻*സുന്ദരാനനം*🌻
🌻*വരഗദായുധം*🌻
🌻*വേദവർണ്ണിതം*🌻
🌻*ഗുരുകൃപാകരം*🌻
🌻*കീർത്തന പ്രിയം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ.....*🌻

🔔 കുതിരയെ വാഹനമാക്കിയവനും, സുന്ദരമായ മുഖം ഉള്ളവനും,
ദിവ്യമായ ഗദ ആയുധമായുള്ളവനും, വേദത്താൽ വർണ്ണിക്കപ്പെടുന്നവനും,
ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.....
🙏
🌻*ത്രിഭുവനാർച്ചിതം*🌻
🌻*ദേവതാത്മകം*🌻
🌻*ത്രിനയനം പ്രഭും*🌻
🌻*ദിവ്യദേശികം*🌻
🌻*ത്രിദശ പൂജിതം*🌻
🌻*ചിന്തിത പ്രദം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 മൂന്നു ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും,
മുക്കണ്ണനായ സാക്ഷാൽ ശിവൻ തന്നെയായവനും, ദിവ്യനായ ഗുരുവും,
ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
🌻*ഭവഭയാപഹം* 🌻
🌻*ഭാവുകാവഹം*🌻
🌻*ഭുവനമോഹനം*🌻
🌻*ഭൂതിഭൂഷണം*🌻
🌻*ധവളവാഹനം*🌻
🌻*ദിവ്യവാരണം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ.....*🌻

🔔 ഭവഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനും
ഭുവനത്തെ മുഴുവൻ ആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും,
വെളുത്ത നിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*കള മൃദുസ്മിതം*🌻
🌻*സുന്ദരാനനം*🌻
🌻*കളഭ കോമളം*🌻
🌻*ഗാത്ര മോഹനം*🌻
🌻*കളഭ കേസരി*🌻
🌻*വാജിവാഹനം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 മന്ദസ്മേര യുക്തമായ സുന്ദര മുഖമുള്ളവനും,
കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും,
ആന,പുലി, കുതിര എന്നിവയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*ശ്രിതജനപ്രിയം*🌻
🌻*ചിന്തിതപ്രദം*🌻
🌻*ശ്രുതിവിഭൂഷണം*🌻
🌻*സാധുജീവനം*🌻
🌻*ശ്രുതിമനോഹരം*🌻
🌻*ഗീതലാലസം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
യാതൊരുവനാണോ വേദങ്ങൾ ആഭരണമായത് , സുകൃതികളുടെ ജീവനായിട്ടുള്ളവനും,
മനോഹരമായ ശ്രുതിയോടു കൂടിയവനും, ഗീതത്തിൽ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...

🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കടപ്പാട്

കമ്മ്യൂണിസ്റ്റ് മതം


മറ്റുള്ള മതങ്ങളിൽ നിന്നും വ്യത്യസ്തമായി ഏറ്റവും കൂടുതൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിൽക്കുന്ന മതമാണ് കമ്മ്യൂണിസ്റ്റ് മതം. അതുകൊണ്ടു തന്നെ വളരെ അപകടം പിടിച്ച മതമാണ് ഇത്‌. അതിനാൽ പല രാജ്യങ്ങളിലും ഇതു നിരോധിച്ചിട്ടുണ്ട്. പ്രപഞ്ചം ഉണ്ടാകുന്നതിനു മുൻപേ തങ്ങൾ ഉണ്ടായി എന്നും പ്രപഞ്ചത്തിലെ എല്ലാ മാറ്റങ്ങൾക്കും കാരണം തങ്ങളാണെന്നുമാണ് ഇവരുടെ വിശ്വാസം.
.

*ദൈവങ്ങൾ*
------------------
മറ്റു മതങ്ങളിൽ നിന്നു വ്യത്യസ്തമായി മനുഷ്യ ദൈവങ്ങളെ ആണ് ഇവർ ആരാധിക്കുന്നത്. ലെനിൻ, മാർക്സ്, മാവോ, കാസ്ട്രോ, ചെഗുവേര അങ്ങനെ ധാരാളം മനുഷ്യ ദൈവങ്ങളെ ഇവർ ആരാധിക്കുന്നു. ഈ ദൈവങ്ങൾ പറഞ്ഞ കാര്യങ്ങളൊക്കെ അതേപടി വിശ്വാസിച്ചു പ്രവർത്തിക്കുന്നവരാണ് ഇക്കൂട്ടർ.
.
*മതപുസ്തകങ്ങൾ*
-------------------------
ഇവരുടെ ദൈവങ്ങളെല്ലാം ഗ്രന്ഥങ്ങൾ രചിച്ചിട്ടുതിനാൽ ധാരാളം മതഗ്രന്ഥങ്ങൾ ഇവർക്കുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, ദാസ് കാപ്പിറ്റൽ എന്നിവ ചിലതാണ്.
.

*ആരാധനാലയങ്ങൾ*
---------------------------
ബലികൊടുക്കപ്പെടുന്ന വിശ്വസികളെയാണ് ക്ഷേത്രങ്ങളിൽ ആരാധിക്കുന്നത്. രക്തസാക്ഷി മണ്ഡപം എന്നാണ് ക്ഷേത്രങ്ങളെ അറിയപ്പെടുന്നത്. പുഷ്പാർചനയാണ് പ്രധാന വഴിപാട്.
.
*മതചിഹ്നങ്ങൾ*
-------------------------
അരിവാളും ചുറ്റികയുമാണ് ഇവരുടെ മതചിഹ്നങ്ങൾ. (നക്ഷത്രമെണ്ണി ഇരിക്കുന്ന അണികളെയും ചിലപ്പോൾ കാണാം )
.
*പ്രധാന ആചാരങ്ങൾ -ജോലിയും വരുമാനവും*
--------------------------
പ്രധാന വരുമാനമാർഗം ബക്കറ്റുമായി ഭിക്ഷക്കു ഇറങ്ങുകയാണ്. അനുയായികൾ കൊണ്ടുവരുന്ന ഭിക്ഷ എല്ലാവരും വീതിക്കുന്നു. കാലം മാറിയപ്പോൾ നേതാവ് അന്യനാടുകളിൽ പോയി ഭിക്ഷ കൊണ്ടുവന്നു എല്ലാവരും വീതിക്കുന്നു.
സമാധാനമായി പോകുന്ന സ്ഥാപനങ്ങളിൽ നുഴഞ്ഞു കയറി സമരം ചെയ്യിച്ചു ഒത്തുതീർപ്പിന് കാശ് വാങ്ങുന്നത് മറ്റൊരു മാർഗ്ഗം. അങ്ങനെ പല മാർഗ്ഗങ്ങൾ ഉണ്ട്. ദേഹം അനങ്ങി ജോലി ചെയ്താൽ ദൈവ കോപം ഭയക്കുന്നു.
.
*ഇഷ്ടപനീയങ്ങളും* *ആഹാരങ്ങളും*
------------------------------------------
ഇവരുടെ ദൈവങ്ങൾ കഞ്ചാവ് പ്രിയരായതിനാൽ ഇവരും അതിഷ്ടപ്പെടുന്നു. കഞ്ചാവ് സുലഭമല്ലാത്തതിനാൽ ബീഡിയാണ്‌ ഉപയോഗിക്കുന്നത്. കട്ടഞ്ചായയും പരിപ്പുവടയും പ്രിയഭക്ഷണമാണ്. ചാരായം ഉണ്ടാക്കുന്നവരെയും വിൽക്കുന്നവരേയും വലിയ ബഹുമാനമാണ്. അവർക്ക് വേണ്ടി എന്തും ചെയ്യും.
.
*ഗോത്രബോധം*
-----------------------
മറ്റുള്ള എല്ലാ മതവിശ്വാസങ്ങളെയും പുച്ഛമാണ്. മറ്റു മതങ്ങളെതമ്മിലടിപ്പിക്കുന്നത് പ്രധാന വിനോദമാണ്‌. കുടുംബം എന്ന എസ്റ്റാബ്ലിഷ്മെന്റിന് രഹസ്യമായി എതിരാണ് പക്ഷെ അത് തുറന്ന് പറയാനുള്ള ധൈര്യം വന്നിട്ടില്ല.
.
*മതവേഷം*
---------------------
ചുവപ്പാണ് ഇവരുടെ മതപരമായ വേഷം. മതചടങ്ങുകൾക്കു അനുയായികൾ ഈ വേഷം ഉപയോഗിക്കുന്നു. പുരോഹിതർ വെള്ളയാണ് ഉപയോഗിക്കുന്നത്. പുരോഹിതർ പറയുന്നത് അനുയായികൾ ചോദ്യം ചെയ്യാതെ സ്വീകരിക്കണം.

*മന്ത്രങ്ങൾ*
----------------------
ഇൻക്വിലാബ് സിന്ദാബാദ് എന്നതാണ് പ്രധാന മന്ത്രം. വിപ്ലവം വിജയിക്കട്ടെ എന്നാണ് അർത്ഥം. അതായത് വെറുതെ വിപ്ലവം ഉണ്ടാക്കുന്നത് ഒരാചാരമാണ്.*
.
*പ്രധാന ഉത്സാവം**
-------------------------
എല്ലാ വർഷവും മെയ് ഒന്നാം തീയതിയാണ് ഉൽസവം കൊണ്ടാടുന്നത്. എല്ലാവരും മത വേഷങ്ങൾ ധരിച്ചു ഘോഷയാത്രയായി മണ്ഡപത്തിൽ പോയി പുഷ്പാർച്ചന നടത്തുകയും മന്ത്രോച്ചാരണങ്ങൾ ഉരുവിടുകയും ചെയ്യുന്നു.....

Wednesday, 24 October 2018

സത്യം പുറത്തു വരുന്ന അന്വേഷണം വേണം


ബിഷപ്പായിരിക്കെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരായി പൊലീസിൽ മൊഴി നൽകിയ ഫാദർ. കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹമരണത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം ആവശ്യമായി വന്നിരിക്കുകയാണ്. ബിഷപ്പിനെതിരായി സംസാരിച്ചതിന്റെ പേരിൽ വികാരി പദവിയിൽ നിന്നു തരം താഴ്ത്തപ്പെട്ട് ജലന്ധർ രൂപതാ കൗൺസിൽ റസിഡന്റ് പ്രീസ്റ്റായി കഴിഞ്ഞിരുന്ന ഫാ. കാട്ടുതറയെ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ജലന്ധറിലെ ദൗസപള്ളിയിലെ പ്രാർത്ഥനാ ചുമതല മാത്രമാണ് അദ്ദേഹത്തിന് നൽകിയിരുന്നത്. ഫ്രാങ്കോ മുളയ്ക്കലിന് എതിരെ മൊഴി നൽകിയ നാൾ മുതൽ അദ്ദേഹം നോട്ടപ്പുള്ളിയായിരുന്നു എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. മുളയ്ക്കലിന്റെ ആൾക്കാർ നിരന്തരം ഫാ. കാട്ടുതറയെ പല വിധത്തിലും ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. താൻ നിരന്തരം ജീവഭയത്തിൽ കഴിയുകയാണെന്ന് അടുപ്പക്കാരോടും ബന്ധുക്കളോടും അദ്ദേഹം പറയാറുണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. രാത്രികാലങ്ങളിൽ വീടിനു നേരെ ഗുണ്ടാഭീഷണി നിലനിന്നിരുന്നു. ഫോണിലൂടെയും ഭീഷണി എത്തിയിരുന്നു. പൊലീസിൽ പീഡന പരാതി നൽകിയ കന്യാസ്ത്രീ മുളയ്ക്കലിൽ നിന്നു നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ ഫാ. കാട്ടുതറയോടു പങ്കവച്ചിരുന്നു. സമാനമായ അനുഭവങ്ങളുണ്ടായ വേറെയും കന്യാസ്ത്രീകൾ ഫാ. കാട്ടുതറയോട് എല്ലാം തുറന്നു പറഞ്ഞിരുന്നു. ഇതെല്ലാം വച്ചുനോക്കുമ്പോൾ ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ ഫാ. കാട്ടുതറ നിർണായക സാക്ഷിയായി മാറേണ്ടതായിരുന്നു. തീർത്തും ദുരൂഹമായ സാഹചര്യത്തിൽ അദ്ദേഹം മരണപ്പെട്ടത് ഗൗരവമേറിയ അനവധി ചോദ്യങ്ങൾ ബാക്കിവച്ചാണ്. ഇതിന് ഉത്തരം കണ്ടെത്തേണ്ട ജോലിയാണ് പൊലീസിൽ വന്നു ചേർന്നിരിക്കുന്നത്. മരണമുണ്ടായത് പഞ്ചാബിലായതിനാൽ അവിടത്തെ പൊലീസിനാണ് സത്യം കണ്ടെത്താനുള്ള ദൗത്യം.

ഇത് അവർ നീതിക്കും സത്യത്തിനും നിരക്കുംവിധം നിർവഹിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മരണപ്പെട്ട ആൾ മലയാളിയും ചേർത്തല സ്വദേശിയുമായ നിലയ്ക്ക് കേസ് കൈവിട്ടു പോകാതാരിക്കാൻ സംസ്ഥാന സർക്കാരിന് ചുമതലയുണ്ട്. ഫാ. കാട്ടുതറയുടെ ദുരൂഹമരണത്തിന് പിന്നിലെ സത്യാവസ്ഥ സംശയങ്ങൾ ശേഷിക്കാതെ പുറത്തുകൊണ്ടുവരാൻ പഞ്ചാബ് പൊലീസിന്റെ മേൽ കേരളസർക്കാർ പരമാവധി സമ്മർദ്ദം ചെലുത്തണം. ഇതിൽ പഞ്ചാബ് പൊലീസ് പരാജയപ്പെട്ടാൽ അന്വേഷണം സി.ബി.ഐയെ ഏല്പിക്കാനുള്ള മാർഗം തേടണം. മുളയ്ക്കലിന് ഭരണകേന്ദ്രങ്ങളിലും ഔദ്യോഗികതലങ്ങളിലുമുള്ള വിപുലമായ സ്വാധീനവും പിടിപാടും വച്ചുനോക്കുമ്പോൾ ഫാ.കാട്ടുതറയുടെ ബന്ധുക്കൾക്കും മറ്റു പ്രിയപ്പെട്ടവർക്കും ആശ്വസിക്കാനുള്ള വക തുലോം കുറവാണ്. എന്നിരുന്നാലും മരണത്തിലെ ദുരൂഹത പൂർണമായും മറ നീക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമായതിനാൽ സംസ്ഥാന സർക്കാർ ഉറച്ച നിലപാട് തന്നെ ഈ വിഷയത്തിൽ എടുക്കേണ്ടതുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണത്തിന് ശേഷം സ്വന്തം മുറിയിൽ വിശ്രമത്തിനുപോയ ഫാ. കാട്ടുതറ പിന്നീട് പുറത്തുവന്നിട്ടില്ലെന്നാണ് പരിചാരികർ പൊലീസിൽ മൊഴി നൽകിയത്. അവിടെ തുടങ്ങുന്നു മരണത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ. പള്ളിയുടെ ചുമതലയുള്ള ഫാദർ അത്താഴത്തിനു പോലും മുറിവിട്ട് പുറത്തുവരാതിരുന്നിട്ടും ആരും അന്വേഷിച്ചില്ലെന്നത് തീർത്തും അവിശ്വസനീയമാണ്. തിങ്കളാഴ്ച രാവിലെ സഹായി ചെന്നു വിളിച്ചിട്ടും മുറി തുറക്കാതിരുന്നപ്പോഴാണത്രെ ആളുകളെ വിളിച്ചുകൂട്ടി വാതിൽ തകർത്ത് അകത്ത് കടന്നത്.

ഫാ. കാട്ടുതറ മുറിയിൽ മരിച്ചു കിടക്കുകയായിരുന്നു. പൊലീസും മറ്റും എത്തുന്നത് ഇതിന് ശേഷമാണ്. ഫാ. കാട്ടുതറയുടെ ഇളയസഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ച്, പൊലീസിൽ മൊഴി നൽകിയ സ്ഥിതിയ്ക്ക് വസ്തുനിഷ്ഠമായ അന്വേഷണം അനിവാര്യമായിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കലിന്റെ ആൾക്കാരിൽ നിന്ന് നിരന്തര ഭീഷണി നേരിട്ടിരുന്നതുമൂലം കാട്ടുതറ ഏറെ ഭയന്നാണ് ജീവിച്ചിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. അതിന്റെ കടുത്ത സമ്മർദ്ദം അനുഭവിക്കേണ്ടിവന്നതിലെ ആഘാതവുമാകാം ഒരുപക്ഷേ ഈ അകാലമരണത്തിലേക്ക് നയിച്ചത്. ഏതായാലും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരികയുള്ളൂ. ഫാ. കാട്ടുതറയുടെ മരണം ഫ്രാങ്കോ മുളയ്ക്കലിനെതിരായ നിലപാടുമായി നിൽക്കുന്ന കന്യാസ്ത്രീ കൂട്ടായ്മ ഉൾപ്പെടെ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. ജാമ്യം ലഭിച്ചു പുറത്തുവരുന്ന മുളയ്ക്കലിനെ അവരൊക്കെ ഭയത്തോടെയാണ് കണ്ടിരുന്നത്. ഈ ഭയാശങ്കകൾ ശക്തമാക്കുന്നതാണ് ഫാ. കാട്ടുതറയുടെ ദുരൂഹമരണം. എതിർത്തു മൊഴി നൽകിയവരും മുളയ്ക്കലിനെതിരെ പരസ്യമായി തെരുവിൽ സമരത്തിനിറങ്ങിയവരുമെല്ലാം തികഞ്ഞ ആശങ്കയിലാണിപ്പോൾ. ഇവരെ ഇതിൽ നിന്നു മോചിപ്പിക്കാൻ കാട്ടുതറയുടെ മരണത്തെക്കുറിച്ചുള്ള നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യം. സഭകളിലെ ഉന്നതന്മാർ നടത്തുന്ന കൊള്ളരുതായ്മകൾക്കെതിരെ ശബ്ദമുയർത്തുന്നവർ ക്രൂശിക്കപ്പെടുന്നത് ആദ്യമായിട്ടൊന്നുമല്ല. തെളിയാതെ കിടക്കുന്ന നിരവധി ദുരൂഹ മരണങ്ങളിൽ ഒന്നുകൂടി എന്നാകരുത് ഫാ. കാട്ടുതറയുടെ അകാലമരണം.

അശ്വമേധം തുടങ്ങി

നമസ്തെ...
ലോകത്തെ ഗ്രസിച്ചിട്ടുള്ള പ്രതിസന്ധിക്ക് പരിഹാരമായി ഭാരത സം സ്‌കാരത്തെ, ഇത്രമാത്രം ആത്മവിശ്വാസത്തോടെയും പ്രസരിപ്പോടെയും നിര്‍ദ്ദേശിക്കുവാന്‍, സ്വാമി വിവേകാനന്ദനുശേഷം മോദിക്ക് മാത്രമാണ് സാധിച്ചിട്ടുള്ളത്. ഇതൊരു തുടക്കമാണ്; ജൈത്രയാത്രയുടെ തുടക്കം. 'ചിരപുരാതനമെങ്കിലും നിത്യനൂതന'മായ പ്രപഞ്ചാവിഷ്‌കാരത്തിന്റെ സാംസ്‌കാരിക അശ്വമേധം!

നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ ആരാണോ പരിഹാരം ചൂണ്ടിക്കാണിക്കുന്നത് എന്താണോ പറഞ്ഞുതരുന്നത്, അതു രണ്ടും സമൂഹത്തില്‍ ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ ആര്‍ക്കാണോ ഫലപ്രദമായി പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ സാധിക്കുന്നത്, ആ ആളേയും അയാളുടെ ആശയത്തേയും ലോകം എന്നത്തേക്കും നെഞ്ചോടുചേര്‍ത്തുവക്കും. 

പാശ്ചാത്യമതങ്ങളുടെ അധിനിവേശത്തില്‍ അന്യംനിന്നുപോകുമായിരുന്ന ഹിന്ദു-ബുദ്ധ-ജൈന ധര്‍മ്മങ്ങളെ വേദാന്തത്തിലധിഷ്ഠിതമായ സര്‍വ്വധര്‍മ്മ സമഭാവനാ സന്ദേശത്തിലൂടെ രക്ഷിച്ചത് സ്വാമി വിവേകാനന്ദനായിരുന്നു. 19-ാം നൂറ്റാണ്ടിലെ സനാതന ധര്‍മ്മത്തിന്റെ ഈ ഉജ്ജ്വലതിളക്കത്തിനുശേഷം, 2014-ല്‍ 'യോഗാ' അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ടപ്പോഴും, ഈ വര്‍ഷം നരേന്ദ്ര മോദിക്ക് ഐക്യരാഷ്ട്രസഭയുടെ 'ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്' (ഭൂമിയിലെ ജേതാവ്) പുരസ്‌കാരം ലഭിച്ചപ്പോഴുമാണ്, ഭാരത സംസ്‌കാരത്തിന്റെ ഉദാത്തമായ ഔന്നത്യം ലോകത്തിനു വീണ്ടും ബോധ്യമായത്.

പ്രകൃതിയുടെ പ്രതിസന്ധിക്ക് പരിഹാരം തേടി ലോകം അലയുകയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണത്തിനും വികസനമാതൃകകള്‍ക്കും വേണ്ടി ഉച്ചകോടികളും സെമിനാറുകളും ശില്‍പ്പശാലകളും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പാശ്ചാത്യ വികസന മാതൃകകളോടൊപ്പം വികസന വിദഗ്ദ്ധര്‍ 'പരമ്പരാഗത പാരിസ്ഥിതിക വിവേകം' കൂടി പരിഗണിക്കാന്‍ തുടങ്ങിയിരിക്കുന്നു. 

ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും ഏഷ്യയിലേയും ഓസ്‌ട്രേലിയയിലേയും, പാശ്ചാത്യര്‍ നശിപ്പിച്ച ഗോത്രസംസ്‌കാരങ്ങളോടുള്ള പശ്ചാത്താപവും പരിഹാരവുമായിട്ട് ഇതിനെ കണക്കാക്കാം. ഈ പരമ്പരാഗത പരിസ്ഥിതി സംസ്‌കാരത്തില്‍ എന്തുകൊണ്ടും മികച്ചു നില്‍ക്കുന്നത് ഭാരതീയ പരിസ്ഥിതി ദര്‍ശനവും ജീവിതവുമാണ്. അതിന്റെ ഉയിര്‍പ്പ് ഇന്ന് എവിടെയും കാണാം; നാട്ടിലും മറുനാട്ടിലും വിദേശങ്ങളിലും.

വാംസി ജുലാരിയുടെ ''ഹിന്ദുത്വത്തിന്റെ പുനരായുധീകരണം'' (ഞലമൃാശിഴ ഒശിറൗശാെ)എന്ന പുസ്തകത്തില്‍, ആധുനിക ലോകത്തിലെ ആശയപ്രചരണത്തിന്റെ സിരാകേന്ദ്രങ്ങളായി വര്‍ത്തിക്കുന്നത് സര്‍വകലാശാലകളും മാധ്യമങ്ങളുമാണെന്നു പറയുന്നു.

ദൗര്‍ഭാഗ്യവശാല്‍ ഈ രണ്ടു സ്ഥാപനങ്ങളിലും ആഗോളവ്യാപകമായി ആധിപത്യമുറപ്പിച്ചിരിക്കുന്നത് എണ്ണത്തിലും ഗുണത്തിലും മത്സരകമ്പോളങ്ങളില്‍നിന്നും മനുഷ്യസമൂഹം പാഴ്‌വസ്തുക്കള്‍ പോലെ വലിച്ചെറിഞ്ഞ കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-ഇടതുപക്ഷ (കു)ബുദ്ധിജീവികളാണെന്നത് തികച്ചും വൈരുദ്ധ്യാത്മകമാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ വേരറ്റുപോയ പാഴ്‌ച്ചെടികളുടെ വാടിയ തണ്ടും തളിര്‍പ്പുമൊക്കെ കുറച്ചുനാള്‍ കൂടി വെള്ളത്തില്‍ പൊങ്ങിക്കിടക്കും.

പരമ്പരാഗതമായി മനുഷ്യസമൂഹം പുലര്‍ത്തിപ്പോരുന്ന വിശ്വാസം, ആചാരം, അനുഷ്ഠാനം എന്നിവയെ നിരീശ്വരവാദം കൊണ്ടും മുട്ടായുക്തികൊണ്ടും സംശയരോഗംകൊണ്ടും ഉന്മൂലനം ചെയ്യാമെന്ന വ്യാമോഹമാണിക്കൂട്ടര്‍ക്കുള്ളത്. 

കാലത്തിന്റെ കയ്യൊപ്പുകള്‍

മാറ്റത്തിന്റെ കാറ്റുവീശുമ്പോള്‍, കാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സത്യങ്ങള്‍ വ്യക്തികളിലൂടെ പ്രതിഫലിക്കും. ആ പ്രതിഫലനമാണ് 'യോഗ'യിലൂടെയും 'ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്' പുരസ്‌കാരത്തിലൂടെയും നാം കാണുന്നത്. 

ആധുനിക യാന്ത്രിക-വ്യാവസായിക പരിഷ്‌കാരങ്ങളുടെ കെടുതികളെ, ഫലപ്രദമായി നേരിടുവാന്‍ ഭാരത സംസ്‌കാരത്തിന് ശക്തിയും ചൈതന്യവുമുണ്ടെന്ന്, ആഗോള സദസ്സിന് മുന്‍പില്‍ ഉറക്കെപ്രഖ്യാപിക്കുവാന്‍ സാധിച്ചതാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ വിജയം. ആഗോള സര്‍വകലാശാലകളിലെ ഗവേഷണ കേന്ദ്രങ്ങളിലും, അന്തര്‍ദ്ദേശീയ സമ്മേളനങ്ങളിലും ഉച്ചകോടികളിലും ശില്‍പശാലകളിലും, ഭാരതീയ സനാത ധര്‍മ്മത്തിലെ ശാശ്വതമൂല്യങ്ങള്‍ ഇനി ചര്‍ച്ചാ വിഷയങ്ങളാകണം. ലോകത്തെ ഗ്രസിച്ചിട്ടുള്ള പ്രതിസന്ധിക്ക് പരിഹാരമായി ഭാരത സംസ്‌കാരത്തെ, ഇത്രമാത്രം ആത്മവിശ്വാസത്തോടെ യും പ്രസരിപ്പോടെയും നിര്‍ദ്ദേശിക്കുവാന്‍, സ്വാമി വിവേകാനന്ദനുശേഷം മോദിക്ക് മാത്രമാണ് സാധിച്ചിട്ടുള്ളത്. ഇതൊരു തുടക്കമാണ്; ജൈത്രയാത്രയുടെ തുടക്കം. 

'ചിരപുരാതനമെങ്കിലും നിത്യനൂതന'മായ പ്രപഞ്ചാവിഷ്‌കാരത്തിന്റെ സാംസ്‌കാരിക അശ്വമേധം! പഞ്ചഭൂതങ്ങളില്‍ അധിഷ്ഠിതമായ പ്രപഞ്ച വീക്ഷണത്തില്‍ നിന്നുയരുന്ന സഹപരിണാമം, സഹകരണം, സഹവര്‍ത്തിത്വം (പാരസ്പര്യം) എന്നീ ശാശ്വത യാഥാര്‍ത്ഥ്യങ്ങളില്‍, പാശ്ചാത്യ യാന്ത്രിക പ്രപഞ്ച വീക്ഷണത്തിന്റെ പാരിസ്ഥിതിക-മാനുഷിക ജീവിതക്കെടുതികള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോള്‍, ലോകം ഭാരതത്തിലേക്ക്, ഇടത്തോട്ട് ചായാതെ സന്തുലിതമായിട്ടൊന്നെത്തിനോക്കും. 

പുരുഷാര്‍ത്ഥങ്ങളിലൂടെ ആധുനിക നാഗരിക മനുഷ്യജീവിതത്തിന്റെ ആധി-വ്യാധികള്‍ക്ക് അറുതിവരുത്താമെന്ന് സര്‍വകലാശാലാ ഗവേഷണങ്ങള്‍ കണ്ടെത്തുമ്പോള്‍, നമ്മുടെ സാംസ്‌കാരികത്തറവാട്ടിലേക്ക് നിരീശ്വരവാദികളും യുക്തിവാദികളും സംശയവാദികളും വലതുകാലെടുത്തുവക്കും. ചതുരുപായങ്ങളിലൂടെ (സാമ-ദാന-ഭേദ-ദണ്ഡമാര്‍ഗ്ഗങ്ങള്‍) പ്രേയസ്സും (ഭൗതിക പുരോഗതി)ചതുര്‍മാര്‍ഗ്ഗങ്ങളിലൂടെ (കര്‍മ്മം, ഭക്തി, യോഗം, ജ്ഞാനം) ശ്രേയസ്സും (ആധ്യാത്മികാനന്ദം) നേടാനുള്ളതാണ് ജീവിതമെന്ന് തിരിച്ചറിയുമ്പോള്‍ ലോകജനത ഈ തറവാട്ടില്‍ സ്ഥിരതാമസമാക്കും.

പ്രഭാതത്തില്‍ നാമെണീക്കുമ്പോള്‍ ഭൂമീദേവിയെ തൊട്ട് വന്ദിക്കുന്നതുതൊട്ട് പട്ടടയില്‍ കത്തിയെരുന്നിടംവരെ, പ്രകൃതിയെ ജീവിതഭാഗമാക്കിയ ഭാരതീയ സംസ്‌കാരത്തെ, വിശ്വാസത്തിലൂടെ, ആചാരത്തിലൂടെ, അനുഷ്ഠാനത്തിലൂടെ, സാമ്പത്തിക നയത്തിലൂടെ, രാഷ്ട്രീയ തത്ത്വസംഹിതയിലൂടെ, സാങ്കേതിക വിദ്യയിലൂടെ, സ്ഥാപനങ്ങളിലൂടെ വാക്കുകളാല്‍ വരച്ചുകാട്ടിയ പ്രധാനമന്ത്രിയുടെ അവാര്‍ഡ് ദാനച്ചടങ്ങിലെ മറുപടി പ്രസംഗം കാലത്തിന്റെ കയ്യൊപ്പുള്ളതും അതുകൊണ്ടുതന്നെ കാലാതീതവുമാണ്.

ഭാവി, ഭാരതത്തിന്റേതാണ്

'വാദിക്കാനും ജയിക്കാനുമല്ല. അറിയാനും അറിയിക്കാനുംവേണ്ടി' ഐക്യരാഷ്ട്ര സഭയുടെ മുന്‍പില്‍ ഭാരത സംസ്‌കാരത്തിന്റെ വാതായനങ്ങള്‍ നരേന്ദ്രമോദി തുറന്നിട്ടിരിക്കുന്നു. 

വികസനവും പരിസ്ഥിതിയും ഒരുമിച്ചെങ്ങനെ നിലനിര്‍ത്താമെന്ന് തലപുകഞ്ഞാലോചിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും, ഭരണകര്‍ത്താക്കള്‍ക്കും 'എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം' എങ്ങനെ നേടാമെന്ന്, 'ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത്' അവാര്‍ഡ് ആദ്യമായി നേടുന്ന ഭാരത്തിന്റെ അഭിമാനപുത്രന്‍ പറഞ്ഞുകൊടുത്തിരിക്കുന്നു.

സ്വാമി വിവേകാനന്ദന്‍ 1893-ല്‍ കത്തിച്ച സംസ്‌കാരത്തിന്റെ കൈത്തിരി അനേകം ധന്യാത്മക്കളിലൂടെ കൈമാറി ഇന്ന് മോദിയുടെ കൈകളില്‍ ജ്വലിച്ചു നില്‍ക്കുന്നു. സത്യം അന്വേഷിക്കുന്നവര്‍ക്ക് അത് കാണാന്‍ കഴിയുന്നു;  ധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക് അതനുഭവപ്പെടുന്നു.

 ലോകത്തിന്റെ നാളെകളില്‍ നിറയാന്‍ ഭാരതത്തിന്റെ ഇന്നലെകള്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു, ഇന്നുകള്‍ അതിന് സാക്ഷ്യംവഹിക്കുന്നു.