@ ഇതോ..ചാത്തന്നൂരിലെ സമഗ്ര വിദ്യാഭ്യാസ വികസനപദ്ധതി
വിദ്യാഭ്യാസ വകുപ്പിന് ഒരു സ്കൂളിന്റെയും കുട്ടികളുടെയും നിലവാരം ഉയർത്താൻ ഫണ്ടുകൾ ഇല്ല എന്ന് പറഞ്ഞു കൈമലർത്തുമ്പോൾ സ്കൂൾ
പ്രിൻസിപ്പലും ടീച്ചേഴ്സും ചേർന്ന് വാട്ട്‌സ് ഗ്രൂപ്പ് മുഖേന പൂർവ്വവിദ്യാർത്ഥി സംഘടന രൂപീകരിച്ചു കൊണ്ട് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ നിരന്തരം ബന്ധപ്പെട്ട് ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
പൂർവ്വ വിദ്യാർത്ഥികളെ സാമ്പത്തിക ത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചു
സ്കൂളിന്റെ വികസനത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
കുട്ടികൾക്കുകൾക്ക് ഉള്ള പഠനോപകരണ ങ്ങൾ മുതൽ ക്ലാസ് മുറികൾ നവീകരിക്കാൻ വരെയുള്ള വലിയ തുകയുടെ ബാധ്യതയാണ് അധ്യാപകർ
പൂർവ്വവിദ്യാർത്ഥികളെ ഇത് അടിച്ചേൽപ്പിക്കുന്നത് നിത്യസംഭവമായി മാറിയതോടെയാണ് ഇ അവസരം മുതലെടുത്ത് ജി.എസ്. ജയലാൽ എം എൽ എ യുടെ നേതൃത്വത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പേരിൽ പൊതുജനങ്ങളെ
പങ്കെടുപ്പിച്ചു കൊണ്ട് വികസനസമിതികൾ
ഉണ്ടാക്കിയത്. സ്കൂൾ വികസനസമിതിയെന്ന പേരിൽ ഭരണ കക്ഷി രാക്ഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ സംഘടിപ്പിച്ചു കൊണ്ട് ഉണ്ടാക്കുന്ന വികസനസമിതികളും പി ടി എ ഭരണപക്ഷ അധ്യാപക സംഘടന പ്രതിനിധി കളും ചേർന്ന് നടത്തുന്ന സ്കൂൾ വികസനത്തിന് വിളിക്കുന്ന പേരാണ് സമഗ്ര വിദ്യാഭ്യാസ വികസനപദ്ധതി.ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ സർക്കാർ സ്കൂളുകളിൽ ആണ് ഇത്തരത്തിലുള്ള പദ്ധതികൾ കൂടുതലായി കാണാൻ കഴിയും. സ്കൂളിൽ സർക്കാർ നടത്തുന്ന നിർമ്മാണപ്രവർത്തികൾ മുതൽ സമസ്ത മേഖലകളിലും രാക്ഷ്ട്രീയ ഇടപെടൽ നടത്തുകയാണ് സ്കൂൾ വികസനസമിതി യിൽ കയറി കൂടുന്ന രാക്ഷ്ട്രിയ പ്രതിനിധികൾ. കുട്ടികൾക്ക് അറിവ് പകർന്നു നൽകി അവർക്ക് മാതൃകയാവേണ്ട അധ്യാപകർ യാചക വേഷം കെട്ടി പൂർവ്വവിദ്യാർത്ഥികളോട് യാചിച്ചു കൊണ്ടാണ് പല സ്കൂളുകളിലും സ്മാർട് ക്ലാസ്സ് റൂമുകൾ പണിഞ്ഞിരിക്കുന്നത് പക്ഷേ അത് ഉദ്ഘാടനം ചെയ്യുന്നത് സമഗ്ര വിദ്യഭ്യാസ വികസന പദ്ധതി എന്ന പേരിൽ ജന പ്രതിനിധികളും.
@ സർക്കാർ സ്കൂളിലും പഠനോപകരണ ങ്ങൾ വിതരണം ചെയ്യുന്നതിൽ ബിസിനസ്സ്.
സ്കൂൾ കുട്ടികൾക്ക് സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന രണ്ട് സെറ്റ് യൂണിഫോമിന് ഇപ്പോൾ അമിതമായ ചാർജ് ഈടാക്കി ലക്ഷങ്ങളുടെ തട്ടിപ്പാണ് സ്കൂൾ തലങ്ങളിൽ അരങ്ങേറുന്നത്.ഒപ്പം പി ടി എ ഫണ്ടും പഠനോപകരണങ്ങളും കച്ചവടം ചെയുന്നുണ്ട്. വിവിധ കമ്പനികളുടെ ഗൈഡുകളും മറ്റും സ്കൂളുകളിൽ തന്നെ കച്ചവടം നടത്തുന്നുണ്ട്. അധ്യാപക സംഘടന നേതാക്കൾ തന്നെ ഇതിനെല്ലാം ഒത്താശ ചെയ്യുന്നുണ്ട്. രാഷ്ട്രീയം കളിക്കുന്ന അധ്യാപക സംഘടനകളും പി ടി എ യും ഉള്ളതു കൊണ്ടാണ് സ്കൂൾ വികസനവും വിദ്യാഭ്യാസ സമ്പ്രദായവും അട്ടിമറിയ്ക്കുന്നത്.
@ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് വിദ്യാലയങ്ങൾ നവീകരിക്കാൻ കേന്ദ്ര സഹായം വേണ്ട പൊതുജനങ്ങൾ മതിയെന്ന്.പൊതു ജനങ്ങൾ നിർമ്മാണപ്രവർത്തികളുടെ കണക്ക് ചോദിക്കില്ല കേന്ദ്ര സർക്കാർ കൃത്യമായ കണക്ക് ചോദിക്കും പൊതു ജനങ്ങളുടെ പൈസയിൽ സ്കൂൾ നവീകരിക്കുമ്പോൾ
സർക്കാർ ഖജനാവ് സുരക്ഷിതം പൊതുജനങ്ങളുടെ പോക്കറ്റ് കാലിയാകും.
@ പി എം ശ്രീ പോലുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു സ്കൂളിന്റെ നവീകരണത്തിന് ഒരു കോടി 14 ലക്ഷം രൂപ ലഭിക്കും എന്നിരിക്കെ കേരളത്തിലെ സ്കൂളുകളിൽ ലഭിക്കേണ്ട 3000 കോടി രൂപയാണ് സംസ്ഥാന ഗവൺമെന്റ് രാഷ്ട്രീയ വൈരാഗ്യം കാണിച്ച് വേണ്ട എന്ന് വച്ചത് നിലവിൽ പഠിക്കുന്ന കുട്ടികൾക്കും വരുംതലമുറയ്ക്കും പ്രയോജനപ്പെടേണ്ട പദ്ധതികൾ നടപ്പിലാക്കണമെന്ന് പറയാൻ കേരളത്തിലെ ഒരു അധ്യാപക സംഘടനകളും ഇല്ല കാരണം രാക്ഷ്ട്രീയ മാണ്.
ഫോട്ടോ : ചാത്തൂരിലെ ഒരു പ്രമുഖ സ്കൂളിന്റലെ ക്ലാസ് മുറിക്ക് മുന്നിൽ പതിച്ചിരിക്കുന്ന ഒരു ഫലകമാണ്, ഇതുപോലുള്ള ബോർഡുകൾ മിക്ക ക്ലാസ് മുറികളുടെയും മുന്നിലുണ്ട്
No comments:
Post a Comment