കൊട്ടിയം : ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ് ആയി നിഷ പത്മകുമാർ ചുമതല ഏറ്റെടുത്തു.
വാളത്തുങ്കൽ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ്
എസ്. പ്രശാന്ത് ഉത്ഘാടനം ചെയ്തു . മുൻ മണ്ഡലം പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു
ബിജെപി സംസ്ഥാന സമിതി അംഗം
എ. ജി. ശ്രീകുമാർ, പന്നിമൺ രാജേന്ദ്രൻ ജില്ലാ ട്രഷറർ അനിൽകുമാർ,
കേണൽ ഡിന്നി, പുതിയകാവ്
ദേവസ്വo സെക്രട്ടറി ഗിരീഷ് ബാബു,ബി. ഡി. ജെ. എസ് ജില്ലാ വൈസ് പ്രസിഡന്റ് ഹരി എന്നിവർ സംസാരിച്ചു മണ്ഡലം ജനറൽ സെക്രട്ടറി ബാലൻമുണ്ടയ്ക്കൽ സ്വാഗതവും അജിത ഉദയൻ നന്ദിയും പറഞ്ഞു.
ഫോട്ടോ : മുൻ മണ്ഡലം പ്രസിഡന്റ് ജയപ്രകാശ് മിനിട്സ് ബുക്ക് മണ്ഡലം പ്രസിഡന്റ് നിഷയ്ക്ക് കൈമാറുന്നു.
No comments:
Post a Comment