കൊല്ലം: മുകേഷ്
എം എൽ എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം എൽ എയുടെ വീട്ടിലേക്ക് മാർച്ച് നടത്തി.ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻറ് എസ് പ്രശാന്ത്
മാർച്ച് ഉദ്ഘാടനം ചെയ്തു.സിനിമ രംഗത്ത് നടന്ന സ്ത്രി പീഡനങ്ങൾ
കേരള ചരിത്രത്തിലെ ഏറ്റവും വലിയ പീഡന പരമ്പരയാണെന്ന് എസ്. പ്രശാന്ത് പറഞ്ഞു അതിന് നേതൃത്വം നൽകിയ
ജനപ്രതിനിധിയും സിനിമ നടനുമായ
മുകേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന് ഉള്ളതെന്നും അത് സിപിഎമ്മിന്റെ സ്ത്രീവിരുദ്ധ നിലപാടിനുള്ള പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു..കിളികൊല്ലൂർ മണ്ഡലം പ്രസിഡൻറ് സജു ഓട്ടുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
മാർച് ബാരിക്കേട് ഉപയോഗിച്ച് പോലിസ് തടഞ്ഞു തുടർന്ന് പ്രവർത്തകരെ
പോലീസ് അറസ്റ്റ് ചെയ്തു നീക്കി
യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡൻറ് പ്രണവ് താമരക്കുളം, ബിജെപി നേതാക്കളായ ആയത്തിൽ അപ്പുക്കുട്ടൻ, അഭിഷേക് മുണ്ടയ്ക്കൽ, ഗീതാ ,ബീന വിജയൻ, ബൈജു കൂനമ്പയിക്കുളം, മനു വിപിനൻ, പട്ടത്താനം ബാബു,ഗണേഷ്, ഷിബു, ക്ലാപ്പന മുഹമ്മദ് കുഞ്ഞ്, വിജയകുമാരി, പ്രിയങ്ക, ശ്രീജി,എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :ബിജെപി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
മുകേഷ് എം.എൽ എ വീട്ടിലേക്ക് നടത്തിയ മാർച്
No comments:
Post a Comment