Thursday, 13 February 2025

സോഷ്യൽ മീഡിയയിൽ സിപിഎം നേതാവിന്റെ കമ്മന്റ് വിവാദമാകുന്നു.

സഹകരണ കൊള്ള
സോഷ്യൽ മീഡിയയിൽ ബാങ്ക് പ്രസിഡന്റിന്റെ 
കമ്മന്റ് വിവാദമാകുന്നു.

ചാത്തന്നൂർ സർവീസ് സഹകരണ അർബൻ ബാങ്ക് പ്രസിഡന്റും സിപിഎം ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗവുമായ ഗോപാലകൃഷ്ണപിള്ള സോഷ്യൽ മീഡിയ അകൗണ്ട് ആയ ഫേസ്ബുക്കിൽ സ്വന്തം പോസ്റ്റിന് താഴെ മറുപടിയായി എഴുതിയ കമന്റ് ആണ് ചാത്തന്നൂർ സി പി എമ്മിൽ വിവാദമായിരിക്കുന്നത്. 
സിപിഎം നേതാക്കൾ അടങ്ങിയ മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന സാമ്പത്തിക ക്രമകേടുകളുടെ കാരണത്താൽ തകർന്ന ബാങ്കിനെ നേരെയാക്കാൻ ആണ് തന്നെ പ്രസിഡന്റ്‌ ആയി നിയോഗിച്ചിരിക്കുന്നത് എന്ന തരത്തിലുള്ള പരാമർശം ആണ് സിപിഎമ്മിൽ വിവാദമായിരിക്കുന്നത്.
നിലവിൽ ചാത്തന്നൂർ സർവീസ് സഹകരണ അർബൻ ബാങ്കിനെതിരെ 
സഹകരണ രെജിസ്ട്രാർ നൽകിയ കേസിൽ ചാത്തന്നൂർ പോലിസ് കേസ് എടുത്തിട്ടുള്ള ബാങ്കിൽ സാമ്പത്തിക ക്രമകേടുകളുടെ പേരിൽ 
നിലവിൽ ഇ ഡി അന്വേഷണം നടക്കുകയാണ്‌. ചാത്തന്നൂർ സർവീസ് അർബൻ ബാങ്കിന്റെ നിലവിലുള്ള പ്രസിഡന്റ്‌ ആണ് ഗോപാലകൃഷ്ണപിള്ള കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ പഴയ ഭരണസമിതിയെ ഒന്നടങ്കം മാറ്റി കൊണ്ടാണ് പുതിയ ഗോപാലകൃഷ്ണപിള്ള പ്രസിഡന്റ്‌ ആയി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. കെ എസ് ആർ ടി സി യിൽ സി ഐ ടി യു നേതാവ് ആയിരുന്ന ഗോപാലകൃഷ്ണപിള്ളേ നിലവിൽ സിപിഎം ചാത്തന്നൂർ എര്യ കമ്മിറ്റി അംഗമാണ്. നിലവിൽ ഏര്യ കമ്മിറ്റി അംഗമായ അഡ്വ. പി. കെ. ഷിബു പ്രസിഡന്റ്‌ ആയ മുൻ ഭരണസമിതിയ്ക്ക് എതിരെ ഉയർന്ന സാമ്പത്തിക ക്രമകേടുകൾ ആണ് ഇപ്പോൾ ഇ ഡി അന്വേഷിക്കുന്നത്. ഇ. ഡി അന്വേഷണം അതിന്റെ അവസാനഘട്ടത്തിലാണ്. മുൻ ഭരണസമിതിയ്ക്ക് എതിരെയും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് എതിരെയും കുറ്റപത്രം ചുമത്താനുള്ള നീക്കത്തിലാണ് ഇ ഡി. അതിനായുള്ള രേഖകൾ ഇ ഡിയ്ക്ക് മുൻപായി ഹാജരാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇ സാഹചര്യത്തിൽ സിപിഎം നേതാക്കളെ പ്രതികൂട്ടിൽ നിർത്തികൊണ്ട് ബാങ്കിലേ ക്രമക്കേടുകൾ ശരിവയ്ക്കുന്ന തരത്തിൽ സിപിഎം നേതാവ് നടത്തിയ ഫേസ്ബുക് കമ്മന്റ് സിപിഎം നേതൃത്വത്തിൽ അതൃപ്തി ഉളവക്കിയിട്ടുണ്ട്. 

No comments:

Post a Comment