എന്നും കൊല്ലത്തിനോട് അവഗണന ഇക്കുറിയും പ്രതീക്ഷ മാത്രം
കൊല്ലം : കൊല്ലം ജില്ലയിൽ നിന്നുള്ള
ധനമന്ത്രി ആയി കെ എൻ ബാലഗോപാലിനെ തിരഞ്ഞെടുത്തപ്പോൾ ജില്ലയ്ക്കു പ്രതീക്ഷകൾ ഏറെ ആയിരുന്നു .എന്നാൽ സംസ്ഥന ഗവണ്മെന്റ് അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ ഒരു പ്രധാന പദ്ധതികളും കൊല്ലത്തേക് കൊണ്ടുവരാണോ നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ല . ജില്ലയിൽ നിന്ന് വിജയിച്ചു എങ്കിലും എല്ലാ പ്രധാന പദ്ധതികളും തലസ്ഥാനം എന്നപേരിൽ തിരുവനന്തപുരത്തേക്കും കഴിഞ്ഞ ഗവൺന്മെന്റിന്റെ കാലഘട്ടത്തിൽ കണ്ടത് പോലെ കണ്ണൂരിലേക്കും കൊണ്ട് പോവുന്നത് കണ്ടു ഇരിക്കാൻ ആണ് കൊല്ലം ജനതയുടെ വിധി . ബാലഗോപാലിന്റെ ആദ്യ ബഡ്ജറ്റിലും മുൻപ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലും പ്രഘ്യപിച്ച കൊല്ലത്തിന്റെ തലവര മാറ്റിയേക്കാവുന്ന സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റ് , കൊല്ലം
കെ എസ് ആർ ടി സി ടെർമിനൽ , കൊല്ലം മൊബിലിറ്റി ഹബ് എന്നീ പദ്ധതികൾക്കു എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല . കൊല്ലത്തിന്റെ വ്യാവസായിക മേഖലയുടെ നട്ടെല്ല് ആയേക്കാവുന്ന കൊല്ലം തുറമുഖത്തിനു ഇമ്മിഗ്രേഷൻ ലഭിച്ചിട്ടും ഒറ്റ കപ്പൽ പോലും കൊണ്ടുവരാനും ഇവർക്കു ഇതുവരെ ആയില്ല . നിർമാണം തുടങ്ങിയ പല പാലങ്ങൾ ഉൾപ്പടെ എല്ലാം പാതി വഴിയിൽ നിലച്ച മട്ടാണ്. ലിങ്ക് റോഡ് ഫേസ് 4 നിരവധി ബജറ്റുകളിൽ പണം നീക്കിവച്ചെങ്കിലും നിർമാണം തുടങ്ങാൻ പോലും ആയിട്ടില്ല .
രണ്ടാം പിണറായി സർക്കാരിൻ്റെ അഞ്ചാം ബജറ്റ് മന്ത്രി
കെ.എൻ.ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. ജില്ല പ്രതീക്ഷയിലാണ്.
കശുവണ്ടി, കയർ, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകൾ, വിനോദ സഞ്ചാരം, മത്സ്യബന്ധനം, തുറമുഖം തുടങ്ങിയ മേഖലകൾ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ ധനമന്ത്രിയുടെ സ്വന്തം ജില്ലയിൽ, മുൻ ബജറ്റുകളിലെ പ്രധാന പദ്ധതികൾ കടലാസിൽ ഒതുങ്ങിയതു പോലെയാകുമോ എന്ന ആശങ്കയും ഉയരുന്നു.
@ അനാഥമായി കിടക്കുന്ന കൊല്ലം തുറമുഖം, ഇടിഞ്ഞു വീഴാറായ കൊല്ലം KSRTC Bus സ്റ്റാൻഡ്, ഒരിക്കലും പണി തീരത്തെ പണി നിലച്ച പാലങ്ങൾ, ആസ്ഥാന മന്ദിരമില്ലാതെ 5 വർഷം ആകുന്ന SN Open University, പണിതിട്ടും പണിതിട്ടും ഉത്ഘാടനം നടക്കാത്ത Indoor സ്റ്റേഡിയം/Synthetic Track, എങ്ങുമെത്താത്ത IT Park, Electronics Park, കല്ല് മൂന്ന് പ്രാവശ്യം ഇട്ടു ഉത്ഘാടനം നടത്തിയിട്ടും പണി ആരംഭിക്കാത്ത കൊല്ലം കോടതി സമുചയം, PSC ഓഫീസ്, ജില്ലാ ആശുപത്രി അങ്ങനെ എന്തെല്ലാം ഇങ്ങനെ അന്തമായി നീളുന്നു
ഓഷ്യനേറിയം നടപ്പിലായില്ല
കഴിഞ്ഞ ബജറ്റിലെ വമ്പൻ പ്രഖ്യാപനം ആയിരുന്നു സംസ്ഥാനത്തെ ആദ്യ ഓഷ്യനേറിയം കൊല്ലത്ത് സ്‌ഥാപിക്കും എന്നത്. സമുദ്ര ഗവേഷണ പഠന കേന്ദ്രമായ ഇതിൻ്റെ ഒന്നാം ഘട്ട പ്രവർത്തനത്തിന് 300 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. 15 ഏക്കർ സ്‌ഥലം എങ്കിലും ഇതിനു വേണ്ടിവരും. ഒരു വർഷത്തിനുള്ളിൽ ഒന്നാം ഘട്ടത്തിന്റെ പ്രവർത്തനം ആരംഭിക്കും എന്നായിരുന്നു ഉറപ്പ്. നാലാമത്തെ ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപയുടെ ഭരണാനുമതി നൽകിയത്.
കല്ലുമാല സ്ക്വയർ
കന്റോൺമെന്റ് മൈതാനത്ത് കല്ലുമാല സ്ക്വയറിന് 5 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. 1915 ഡിസംബറിൽ കന്റോൺമെന്റ് മൈതാനത്ത് ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കല്ലുമാല ബഹിഷ്‌കരിക്കാൻ അയ്യങ്കാളി സ്ത്രീകളോട് ആവശ്യപ്പെട്ടത്. ഇതിൻ്റെ സ്‌മാരകമായി സ്ക്വയർ നിർമിക്കും എന്നാണ് പ്രഖ്യാപിച്ചതെങ്കിലും നടപ്പായില്ല.
വെസ്‌റ്റ് കോസ്‌റ്റ് കനാൽ
കാസർകോട് ബേക്കൽ മുതൽ കോവളം വരെ 616 കിലോമീറ്റർ വെസ്‌റ്റ് കോസ്‌റ്റ് കനാലിന്റെ ഭാഗമാണ് കൊല്ലം തോട്. കനാൽ സാമ്പത്തിക ഇടനാഴിയായി ഉയർത്തും, ജലപാതയോട് അനുബന്ധിച്ച് വിവിധ വികസന പദ്ധതികൾ നടപ്പാക്കും എന്നായിരുന്നു പ്രഖ്യാപനം. നവീകരണം പൂർത്തിയായെന്ന് പറഞ്ഞു 5 വർഷം മുൻപ് ഉത്ഘാടനം
ചെയ്തെങ്കിലും കൊല്ലം തോടിന്റെ ഒരു മേഖലയുടെ നവീകരണം ഇതുവരെ പൂർത്തിയായില്ല.
കൊല്ലത്തും കാസർകോട്ടും പെറ്റ് ഫുഡ് ഫാക്‌ടറി സ്ഥാപിക്കുന്നതിന് 4 കോടി പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. ആഴക്കടൽ മത്സ്യബന്ധനത്തിനു ബോട്ട് വാങ്ങുന്നതിന് 70 ലക്ഷം രൂപവീതം 5% പലിശ നിരക്കിൽ വായ്‌പയായി നൽകുമെന്നു 10-പൈലറ്റ് അടിസ്ഥാനത്തിൽ 10 ബോട്ടുകൾ നൽകും എന്ന പ്രഖ്യാപനം ജലരേഖയായി. കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിനു കോടികളുടെ പാക്കേജ്
പ്രഖ്യാപിച്ചെങ്കിലും കാര്യമായ നേട്ടം ഉണ്ടായില്ല. കയർ, കൈത്തറി മേഖലകളുടെയും അവസ്‌ഥ ഇതാണ്. രണ്ടാം പിണറായി സർക്കാരിന്റെ
ആദ്യ ബജറ്റ് മുതൽ പ്രഖ്യാപനം മാത്രം കൊല്ലം-കോവളം- മംഗലാപുരം- ബേപ്പൂർ-ഗോവ ടൂറിസം സർക്യൂട്ടിന് 5 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും സർക്കാർ അതു മറന്നു. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ ശാസ്താ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള തീർഥാടക സർക്യൂട്ടും നടപ്പായില്ല. കൊല്ലം ഉൾപ്പെടുന്ന ക്രൂസ് ടൂറിസം പദ്ധതി (5 കോടി), കരയിലും കായലിലും ഓടുന്ന ആംഫിബിയൻ വാഹനം.
(5 കോടി), അഷ്ട്‌ടമുടിക്കായൽ, മൺറോതുരുത്ത്, കൊട്ടാരക്കര മീൻപിടിപാറ, മുട്ടറ മരുതി മല, ജടായുപ്പാറ എന്നിവ ബന്ധിപ്പിച്ചുള്ള ജൈവ വൈവിധ്യ സർക്യൂട്ട്, കുണ്ടറയിൽ കെഎസ്ആർടിസി സ്‌റ്റേഷൻ, കുണ്ടറ കെൽ ഉൾപ്പെടെയുള്ള സ്‌ഥാപനങ്ങളുമായി സഹകരിച്ച് ഇലക്ട്രിക് വാഹന ഭാഗങ്ങളും മറ്റും വികസിപ്പിക്കുന്ന ഗ്രീൻ മൊബിലിറ്റി ടെക്നോളജി ഹബ്, ഐടി കോറിഡോർ വികസനത്തിന് 5 ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള സൗകര്യം തുടങ്ങിയ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങളും വിസ്‌മരിച്ചു.
പടിഞ്ഞാറെ കല്ലടയിൽ 7 കോടി രൂപയുടെ ഫ്ലോട്ടിങ് സോളർ പദ്ധതിയും വെ
വെള്ളത്തിൽ ഒഴുകിപ്പോയി!
4 വർഷം മുമ്പിലത്തെ ബഡ്ജറ്റ് പ്രഖ്യാപനം. കൊല്ലത്ത് KSRTC യുടെ ഹൈടെക് ടെർമിനെലും ടൂറിസം/കമർഷ്യൽ കോംപ്ലക്സ്സും. വർഷം 4 കഴിഞ്ഞെങ്കിലും ഇതുവരെ ഡിസൈൻ പോയിട്ട് ഒരില പോലും അനങ്ങിയിട്ടില്ല. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴാൻ തയ്യാറായി കൊല്ലം KSRTC കെട്ടിടം ഇപ്പോഴും ജീവന് ഭീക്ഷണിയായി നിൽക്കുന്നു.
2021 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച 50 കോടി സ്ഥലമെടുപ്പിന് മാറ്റിവച്ച കൊല്ലത്തെ മെവറം mobility hub ഇപ്പോഴും കടലാസ്സിൽ. കൊല്ലത്തെ മിക്ക പ്രൊജറ്റുകളും കടലാസിൽ അന്ത്യശ്വാസം വലിക്കുന്നത് പതിവ് കാഴ്ച്ചയാവുകയാണ്.
ദേശീയപാത ആറുവരിയായി വികസനം നടക്കുന്ന ഈ സാഹചര്യത്തിൽ കൊല്ലത്ത് പ്രഖ്യാപിച്ച മൊബിലിറ്റി ഹബ് കൊല്ലം നഗരത്തിന്റെ കവാടമായ കൊട്ടിയത്തു തന്നെ വേണമെന്ന ആവശ്യത്തിന് പ്രസക്തി ഏറിയിരിക്കുന്നു.
മൂന്ന് ഘട്ടം പൂർത്തിയാക്കിയിട്ടും നാലാം ഘട്ടം തുടങ്ങാൻ പോലും കഴിയാതെ ചോദ്യചിഹ്നമായി നിൽക്കുന്ന കൊല്ലം സിറ്റിയ്ക്കുള്ളിലെ ആശ്രാമം ലിങ്ക് റോഡ് പാലം.
മധ്യഭാഗത്തെ സ്പാൻ ഒഴികെ മറ്റെല്ലാം പൂർത്തീകരിച്ചിട്ടും സർക്കാരും നിർമ്മാണ കമ്പനിയുമായുള്ള തർക്കം ഒന്നുകൊണ്ടുമാത്രം മുടങ്ങിക്കിടക്കുന്ന മൺറോത്തുരുത്തിലെ പെരുമൺ-പേഴുംതുരുത്ത് പാലം.. അരനൂറ്റാണ്ട് മുൻപ് നിർമ്മാണം തുടങ്ങാൻ കല്ലിട്ടിട്ടും രാഷ്ട്രീയക്കാരുടെ അവഗണന ഒന്നുകൊണ്ടുമാത്രം ഇപ്പോഴും നിർമ്മാണം തുടങ്ങാത്ത പരവൂർ-മയ്യനാട് കായൽപ്പാലം..
കൊല്ലം നഗര റോഡ് വികസനം CRIP
കൊല്ലം KSRTC പുതിയ Terminal
കൊല്ലത്ത് പുതിയ IT Park
കൊല്ലത്ത് മേവറത്തു 50 കോടിയുടെ Mobility Hub
കൊല്ലത്ത് 200 കോടിയുടെ ഇലക്ട്രോണിക്സ് പാർക്ക്
കൊല്ലം പോർട്ടിൽ കപ്പൽ അറ്റകുറ്റപണിക്ക് Drydock
കൊല്ലം പോർട്ടിന് എമ്മിഗ്രേഷൻ ലഭിച്ചിട്ടും കപ്പൽ സർവീസ്
ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി Main Campus നിർമ്മാണം
കൊല്ലത്ത് കുണ്ടറയിലുള്ള Techno Park വികസനം
മൂന്ന് റെയിൽവേ ക്രോസ്സുകളാൽ വലയുന്ന കുണ്ടറ പട്ടണത്തിൽ flyover/റോഡ് വികസനം
കൊല്ലം - കുണ്ടറ (കോയിക്കൽ - കരീക്കോട് ) മുമ്പ് മന്ത്രി മേഴ്‌സികുട്ടിഅമ്മ പ്രഖ്യാപിച്ച 4-വരി പാത
അഞ്ചു വർഷമായി കേൾക്കുന്ന കൊല്ലം ജില്ലാ ആശുപത്രി/Victoria ആശുപത്രി 252 കോടിയുടെ വികസനം
കൊല്ലം മെഡിക്കൽ കോളേജിൽ Critical Care Block/Super Speciality Block
കൊല്ലം canal വീതി കൂട്ടി ഗതാഗത യോഗ്യമാക്കൽ
അഷ്ടമുടി കായൽ മാലിന്യ മുക്തമാക്കൽ
കൊല്ലത്ത് കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന Amphibian Bus
No comments:
Post a Comment