Saturday, 15 February 2025

പി.വി. ജഗദീഷ് കുമാർ എന്നാണ് യഥാർത്ഥ പേര്

പി.വി. ജഗദീഷ് കുമാർ എന്നാണ് യഥാർത്ഥ പേര് 
ജനനം: 12 ജൂൺ 1955 
ജഗദീഷ് എന്ന  നാമത്തിൽ അറിയപ്പെടുന്നു

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലുള്ള ചെങ്കലിൽ കെ . പരമേശ്വരൻ നായരുടെയും പി. ഭാസുരംഗി അമ്മയുടെയും ആറ് മക്കളിൽ അഞ്ചാമത്തെ മകനായി ജഗദീഷ് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു സ്കൂൾ ഹെഡ്മാസ്റ്ററും അമ്മ ഒരു വീട്ടമ്മയുമായിരുന്നു.

തിരക്കഥാകൃത്ത് , ടെലിവിഷൻ അവതാരകൻ എന്നീ നിലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു

 ബിരുദാനന്തര ബിരുദധാരിയാണ് ജഗദീഷ് ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്ന് സർക്കാർ എയ്ഡഡ് കോളേജ് ലക്ചററായും പിന്നീട് നടനായും അദ്ദേഹം മാറി. 
എടപ്പാളിലെ കാനറ ബാങ്കിൽ ക്ലാർക്കായി ജോലി ചെയ്തു . പിന്നീട് അദ്ദേഹം തിരുവനന്തപുരം എൻ.എസ്.എസ് നടത്തുന്ന എം.ജി കോളേജിൽ ലക്ചററായും എൻ.സി.സി ഓഫീസറായും ജോലി ചെയ്തു . കണ്ണൂരിലെ മട്ടന്നൂരിലുള്ള പഴശ്ശിരാജ എൻ.എസ്.എസ് കോളേജിലും ലക്ചററായും ജോലി ചെയ്തു . ഒരു സിനിമാ നടനാകണമെന്ന സ്വപ്നം കണ്ടിരുന്ന അദ്ദേഹം , ജോലിയിൽ നിന്ന് ഒരു നീണ്ട അവധിയെടുത്ത് സിനിമയിൽ ഭാഗ്യം പരീക്ഷിച്ചു. 

ഇന്ത്യയിലെ ആദ്യത്തെ 3D ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ (1984) എന്ന ചിത്രത്തിലൂടെയാണ് ജഗദീഷ് അഭിനയരംഗത്തേക്ക് വന്നതെങ്കിലും സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗറിലെ (1990) അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹത്തിന് ഒരു ഇടവേള ലഭിച്ചത് . 

2016-ൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബാനറിൽ പത്തനാപുരം നിയോജകമണ്ഡലത്തിലെ നിയമസഭാംഗ സ്ഥാനത്തേക്ക് തന്റെ സഹപ്രവർത്തകനും മുൻ സംസ്ഥാന മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനെതിരെ മത്സരിക്കുന്നതിനായി ജഗദീഷ് രാഷ്ട്രീയത്തിൽ പ്രവേശിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഫലം  നിരാശപ്പെടുത്തി

1989 ൽ അധിപൻ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് ജഗദീഷ് ആയിരുന്നു 

2010-ൽ, ഏപ്രിൽ ഫൂൾ എന്ന ചിത്രത്തിന് അദ്ദേഹം തിരക്കഥയെഴുതി , അത് വാണിജ്യപരമായി പരാജയപ്പെട്ടു. 

2016-ൽ രഞ്ജിത്തിന്റെ ലീല എന്ന സിനിമയിൽ, മദ്യപാനിയായ ഒരു അച്ഛന്റെ നെഗറ്റീവ് വേഷം അവതരിപ്പിച്ച ജഗദീഷ്, വ്യാപകമായ പ്രശംസ നേടി. 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് പ്രൊഫസറായ പി. രമയെയാണ് ജഗദീഷ് വിവാഹം കഴിച്ചത് , അവർ 2022 ഏപ്രിൽ 1 ന് മരിച്ചു. 

 400-ലധികം മലയാള സിനിമകളിലും രണ്ട് ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് . ഹാസ്യ , സ്വഭാവ വേഷങ്ങളിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് . 1990-കളിൽ ജഗദീഷ് 50-ലധികം ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. 1990-കളിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച മുൻനിര താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.

Thursday, 13 February 2025

വിവിധ തരത്തിലുള്ള പ്രദോഷങ്ങളും നേട്ടങ്ങളും പ്രദോഷത്തിലൂടെ മുക്തിയുടെ പാത

വിവിധ തരത്തിലുള്ള പ്രദോഷങ്ങളും നേട്ടങ്ങളും പ്രദോഷത്തിലൂടെ മുക്തിയുടെ പാത 🙏

ഭഗവാൻ ശിവനെ സംബന്ധിച്ച് പ്രദോഷം വളരെ പ്രാധാന്യമുള്ളതാണ്. ഇരുപത് തരം പ്രദോഷങ്ങളും ഓരോന്നും എങ്ങനെ നിർവചിക്കപ്പെടുന്നുവെന്നും പറയട്ടെ !

വ്യത്യസ്തമായ പ്രദോഷങ്ങൾ ഓരോന്നും തനതായ രീതിയിൽ ആരാധനയ്ക്ക് പ്രധാനമാണ്. 

1. പ്രതിദിന പ്രദോഷം :
എല്ലാ ദിവസവും സന്ധ്യ 4.30 നും 6.30 നും ഇടയിലാണ്. ശിവക്ഷേത്രം സന്ദർശിക്കാനും ദർശനം നടത്താനും പറ്റിയ സമയമാണിത്. അഞ്ച് വർഷക്കാലം ഇത് എല്ലാ ദിവസവും മുടങ്ങാതെ ചെയ്യുന്നവർക്ക് വേദപ്രകാരം മുക്തി ലഭിക്കും.

2. രണ്ടാഴ്ചയിലൊരിക്കലുള്ള പ്രദോഷം :
അമാവാസി കഴിഞ്ഞ് 13-ാം ദിവസം, ശുക്ല പക്ഷം എന്ന് വിളിക്കപ്പെടുന്ന  കാലഘട്ടത്തിലാണ് ഇത് വരുന്നത്. ഈ ദിവസം പക്ഷിലിംഗത്തെ ആരാധിക്കുന്നത് വളരെ ഉത്തമമാണ്, പ്രത്യേകിച്ച് മൈലാപ്പൂരിലെ കപാലി ക്ഷേത്രത്തിൽ, പാർവതി ദേവി ശിവനെ മയിലിൻ്റെ രൂപത്തിൽ ആരാധിച്ചു. 

3. പ്രതിമാസ പ്രദോഷം :
ചന്ദ്രൻ്റെ ക്ഷയിക്കുന്ന ഘട്ടത്തിൻ്റെ എല്ലാ 13-ാം ദിവസവും സന്ധ്യാസമയത്ത് ബാണലിംഗത്തെ ആരാധിക്കുമ്പോൾ പ്രതിമാസ പ്രദോഷം എന്ന് വിളിക്കുന്നു. 

4. നക്ഷത്ര പ്രദോഷം :
13-ാം നാളിൽ ചന്ദ്രൻ അസ്തമിക്കുകയും, ആ ദിവസം വരുന്ന നക്ഷത്രത്തിൽ വാഴുന്ന ദേവനെ ആരാധിക്കുന്നത് ഗുണം ചെയ്യും. 

5. പൂർണ പ്രദോഷം ചന്ദ്രൻ്റെ ഘട്ടത്തിൻ്റെ 14-ാം ദിവസത്തിൻ്റെ ഒരു ഭാഗവും കൂടിച്ചേരാതെ 13-ാം ദിവസം സംഭവിക്കുമ്പോൾ (ചന്ദ്രൻ്റെ ഘട്ടം 24 മണിക്കൂർ പാറ്റേൺ പിന്തുടരുന്നില്ല, പലപ്പോഴും, ചന്ദ്രൻ്റെ 14-ാം ദിവസത്തിൻ്റെ ഒരു ഭാഗം ദിവസം അവസാനിക്കുന്നതിന് മുമ്പ് ആരംഭിക്കുന്നു) സ്വയംഭൂ ലിംഗത്തെ ആരാധിക്കുന്നത് ഇരട്ടി ഗുണം ചെയ്യും.

6. ദിവ്യ പ്രദോഷം 12-ഉം 13-ഉം ദിവസങ്ങൾ ഒരുമിച്ചോ 13-ഉം 14-ഉം ദിവസങ്ങൾ ഒരുമിച്ചോ വന്നാൽ അതിനെ ദൈവിക പ്രദോഷം എന്നു പറയുന്നു. മരഗദ ലിംഗത്തിന് അഭിഷേകവും പൂജയും ഗുണം ചെയ്യും. 

7. വിളക്കുകളുടെ പ്രദോഷം പ്രദോഷ നാളിൽ വിളക്ക് ദാനം ചെയ്താൽ ശിവക്ഷേത്രങ്ങൾ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചാൽ വീട് ഐശ്വര്യമാകും. 

8. സപ്തഋഷി അഥവാ അഭയ പ്രദോഷം വി ആകൃതിയിലുള്ള നക്ഷത്രസമൂഹത്തെ സപ്തഋഷി മണ്ഡലം എന്ന് വിളിക്കുന്നു. തമിഴ് മാസങ്ങളായ ഐപ്പസി (ഒക്ടോബർ-നവംബർ പകുതി), കാർത്തിഗൈ, മാർഗഴി, തായ്, മാസി, പംഗുനി (മാർ-ഏപ്രിൽ പകുതി) എന്നിവയിൽ ഇത് വ്യക്തമായി കാണാം. ഈ ദിവസം പ്രദോഷപൂജ ശുഷ്കാന്തിയോടെ നടത്തി രാശിയിലേക്ക് നോക്കിയാൽ എല്ലാ ആഗ്രഹങ്ങളും സഫലമാകും. 

9. മഹാ പ്രദോഷം കാർത്തിഗൈ മാസത്തിലെ ചന്ദ്രദശയിലെ പതിമൂന്നാം ദിവസം, ഒരു ശനിയാഴ്ച, ശിവൻ വിഷം കഴിച്ചു. അതിനാൽ രണ്ടും ഒരുമിച്ചു സംഭവിക്കുമ്പോഴെല്ലാം അതിനെ മഹാ പ്രദോഷം എന്നു വിളിക്കുന്നു, യമൻ ചെയ്തതുപോലെ സ്വയംഭൂവിനെ ആരാധിക്കുന്നത് വളരെ പ്രയോജനകരമാണ്. ചെന്നൈയിലെ വേളാച്ചേരിയിലെ ദണ്ഡീശ്വര ക്ഷേത്രം പോലുള്ള ക്ഷേത്രങ്ങൾ; തിരുപ്പണ്ണീലി ട്രിച്ചിക്കടുത്ത് മണ്ണച്ചനല്ലൂരിൽ; കുടവാസലിൽ നിന്ന് നന്നിലത്തേക്കുള്ള വഴിയിൽ ശ്രീവാഞ്ചിയം ക്ഷേത്രം; കുംഭകോണത്ത് നിന്ന് കതിരമംഗലത്തേക്കുള്ള വഴിയിലുള്ള തിരുക്കോടി കാവൽ ക്ഷേത്രവും പ്രത്യേക പരാമർശം അർഹിക്കുന്നു. മാസി മാസത്തിലെ ശിവരാത്രിക്ക് മുമ്പ് വരുന്ന പ്രദോഷത്തെ മഹാ പ്രദോഷം എന്നും വിളിക്കുന്നു. 

10. ഉത്തമ മഹാ പ്രദോഷം ശിവൻ വിഷം കഴിച്ച ദിവസം - ചിത്തിര, വൈഗാശി, ഐപ്പസി, കാർത്തിക മാസങ്ങളിൽ, മെഴുകുന്ന കാലത്ത് പ്രദോഷം വരുന്നെങ്കിൽ, അതിനെ ഉത്തമ മഹാ പ്രദോഷം എന്ന് വിളിക്കുന്നു. ഇത് വളരെ അനുകൂലമായ ദിവസമായി കണക്കാക്കപ്പെടുന്നു.

11. ഏകാക്ഷര പ്രദോഷം വർഷത്തിൽ ഒരിക്കൽ മാത്രം മഹാപ്രദോഷം വരുന്നുണ്ടെങ്കിൽ അതിനെ ഏകാക്ഷര പ്രദോഷം എന്നു പറയുന്നു. അന്നേ ദിവസം ഒരു ശിവക്ഷേത്രം സന്ദർശിച്ച് പ്രണവമന്ത്രമായ ‘ഓം’ കഴിയുന്നത്ര തവണ ജപിക്കുക. ഗണപതിയെ പൂജിച്ചും ദരിദ്രർക്ക് അന്നദാനം നടത്തിയും നേട്ടങ്ങൾ കൊയ്യാം. 

12. അർദ്ധനാരി പ്രദോഷം വർഷത്തിൽ രണ്ടുതവണ മഹാപ്രദോഷം വന്നാൽ അതിനെ അർദ്ധനാരി പ്രദോഷം എന്നു പറയുന്നു. അന്ന് ശിവക്ഷേത്ര ദർശനം നടത്തിയാൽ മുടങ്ങിപ്പോയ ഏത് വിവാഹവും വിജയകരമായി നടക്കും. വേർപിരിഞ്ഞ ദമ്പതികൾ വീണ്ടും ഒന്നിക്കും. 

13. തിരികരണ പ്രദോഷം വർഷത്തിൽ മൂന്നു പ്രാവശ്യം മഹാപ്രദോഷം വന്നാൽ അതിനെ തിരികരണ പ്രദോഷം എന്നു പറയുന്നു. ഇത് ശ്രദ്ധാപൂർവം ആചരിക്കുന്നവൻ അഷ്ട സമ്പത്തിനാൽ അനുഗ്രഹിക്കപ്പെടും. പ്രദോഷത്തിന് പൂജാദികർമങ്ങൾ നടത്തിയ ശേഷം അഷ്ടലക്ഷ്മിയെ പൂജിക്കുന്നതും ഗുണം ചെയ്യും. 

14. ബ്രഹ്മ പ്രദോഷം ഒരു വർഷത്തിൽ നാല് മഹാപ്രദോഷങ്ങൾ ഉണ്ടായാൽ അതിനെ ബ്രഹ്മപ്രദോഷം എന്ന് പറയും. ആ വർഷം നാല് തവണ ചന്ദ്രൻ്റെ പതിമൂന്നാം ദിവസത്തിൽ ശനിയാഴ്ച വീണപ്പോൾ ബ്രഹ്മാവ് തിരുവണ്ണാമലൈയിൽ ശിവനെ ആരാധിക്കുകയും മുക്തി നേടുകയും ചെയ്തു. നാമും ഇത് ശീലിച്ചാൽ, നമുക്കും നമ്മുടെ ഭൂതകാലത്തിലെ പാപങ്ങളിൽ നിന്ന് മുക്തി നേടാനും പ്രയോജനം നേടാനും കഴിയും. 

15. അക്ഷര പ്രദോഷം ഒരു വർഷത്തിൽ അഞ്ച് തവണ പ്രദോഷം വരുമ്പോൾ അതിനെ അക്ഷര പ്രദോഷം എന്ന് വിളിക്കുന്നു. തരുക വനത്തിലെ മുനിമാർ അവരുടെ അഹംഭാവം കാരണം ശിവനെ എതിർത്തു. ശിവൻ തൻ്റെ നഗ്ന രൂപത്തിൽ പ്രത്യക്ഷപ്പെട്ട് അവരെ ഒരു പാഠം പഠിപ്പിച്ചു. തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ മുനിമാർ മോക്ഷപ്രാപ്തിക്കായി ഈ പ്രദോഷം ആചരിച്ചു. 

16. കാണ്ഡ പ്രദോഷം ശനിയാഴ്ചയും പതിമൂന്നാം ദിവസവും കൃതിക നക്ഷത്രവും ഒരേ ദിവസം വരുമ്പോൾ അത് കാണ്ഡ പ്രദോഷമായി കണക്കാക്കപ്പെടുന്നു. ശൂരസംഹാരത്തിന് മുമ്പ് മുരുകൻ ഈ പ്രദോഷം ആചരിച്ചു. ഇത് കൃത്യമായി പാലിക്കുന്നവർക്ക് മുരുകൻ്റെ അനുഗ്രഹം ലഭിക്കും.

17. ഷഡ്ജ പ്രഭ പ്രദോഷം ഒരു വർഷത്തിൽ ഏഴ് പ്രദോഷങ്ങൾ ഉണ്ടായാൽ അതിനെ ഷഡ്ജ പ്രഭ പ്രദോഷം എന്ന് പറയുന്നു. കംസൻ ദേവകിയെയും വസുദേവനെയും തടവിലാക്കി അവരുടെ ഏഴു മക്കളെ വധിച്ചു. ആ വർഷം ഉണ്ടായ ഏഴ് പ്രദോഷങ്ങൾ അവർ മതപരമായി ആചരിച്ചതിനാൽ, അവർ കൃഷ്ണനെ അവരുടെ കുഞ്ഞായി അനുഗ്രഹിച്ചു. ഇത് കൃത്യമായി നിരീക്ഷിച്ചാൽ, നമുക്ക് നമ്മുടെ മുൻകാല കർമ്മങ്ങളെ അതിജീവിച്ച് വേഗത്തിൽ മോക്ഷം നേടാനാകും. 

18. അഷ്ടദിക് പ്രദോഷം ഒരു വർഷത്തിൽ, എട്ട് മഹാപ്രദോഷങ്ങൾ ഉണ്ടാകുകയും അത് കൃത്യമായി നിരീക്ഷിക്കുകയും ചെയ്താൽ, എട്ട് ദിക്കുകളുടെ രക്ഷാധികാരികൾ ഒരു വ്യക്തിക്ക് ഐശ്വര്യവും പേരും പ്രശസ്തിയും നൽകി അനുഗ്രഹിക്കും.

19. നവഗ്രഹ പ്രദോഷം ഒരു വർഷത്തിൽ ഒൻപത് മഹാപ്രദോഷങ്ങൾ ഉണ്ടായാൽ അതിനെ നവഗ്രഹ പ്രദോഷം എന്നു പറയുന്നു. ഇത് വളരെ അപൂർവമാണ്. ഇത് ആചരിച്ചാൽ, ശിവൻ്റെ അനുഗ്രഹത്തോടൊപ്പം, നവഗ്രഹങ്ങളാലും അനുഗ്രഹിക്കപ്പെടും.

20. തുത പ്രദോഷം ഒരു വർഷത്തിൽ പത്ത് മഹാ പ്രദോഷങ്ങൾ ഉണ്ടാകുമ്പോൾ അപൂർവമായതിനെക്കാൾ അപൂർവമാണ്. അവരെ മതപരമായി ആചരിക്കുന്നതിലൂടെ അന്ധർക്ക് പോലും കാഴ്ച ലഭിക്കും, മുടന്തർക്ക് നടക്കാം, കുഷ്ഠരോഗികൾ സുഖപ്പെടും. നേത്രസംബന്ധമായ രോഗങ്ങൾ ശമിക്കും.

കടപ്പാട് )

സോഷ്യൽ മീഡിയയിൽ സിപിഎം നേതാവിന്റെ കമ്മന്റ് വിവാദമാകുന്നു.

സഹകരണ കൊള്ള
സോഷ്യൽ മീഡിയയിൽ ബാങ്ക് പ്രസിഡന്റിന്റെ 
കമ്മന്റ് വിവാദമാകുന്നു.

ചാത്തന്നൂർ സർവീസ് സഹകരണ അർബൻ ബാങ്ക് പ്രസിഡന്റും സിപിഎം ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗവുമായ ഗോപാലകൃഷ്ണപിള്ള സോഷ്യൽ മീഡിയ അകൗണ്ട് ആയ ഫേസ്ബുക്കിൽ സ്വന്തം പോസ്റ്റിന് താഴെ മറുപടിയായി എഴുതിയ കമന്റ് ആണ് ചാത്തന്നൂർ സി പി എമ്മിൽ വിവാദമായിരിക്കുന്നത്. 
സിപിഎം നേതാക്കൾ അടങ്ങിയ മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന സാമ്പത്തിക ക്രമകേടുകളുടെ കാരണത്താൽ തകർന്ന ബാങ്കിനെ നേരെയാക്കാൻ ആണ് തന്നെ പ്രസിഡന്റ്‌ ആയി നിയോഗിച്ചിരിക്കുന്നത് എന്ന തരത്തിലുള്ള പരാമർശം ആണ് സിപിഎമ്മിൽ വിവാദമായിരിക്കുന്നത്.
നിലവിൽ ചാത്തന്നൂർ സർവീസ് സഹകരണ അർബൻ ബാങ്കിനെതിരെ 
സഹകരണ രെജിസ്ട്രാർ നൽകിയ കേസിൽ ചാത്തന്നൂർ പോലിസ് കേസ് എടുത്തിട്ടുള്ള ബാങ്കിൽ സാമ്പത്തിക ക്രമകേടുകളുടെ പേരിൽ 
നിലവിൽ ഇ ഡി അന്വേഷണം നടക്കുകയാണ്‌. ചാത്തന്നൂർ സർവീസ് അർബൻ ബാങ്കിന്റെ നിലവിലുള്ള പ്രസിഡന്റ്‌ ആണ് ഗോപാലകൃഷ്ണപിള്ള കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ പഴയ ഭരണസമിതിയെ ഒന്നടങ്കം മാറ്റി കൊണ്ടാണ് പുതിയ ഗോപാലകൃഷ്ണപിള്ള പ്രസിഡന്റ്‌ ആയി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. കെ എസ് ആർ ടി സി യിൽ സി ഐ ടി യു നേതാവ് ആയിരുന്ന ഗോപാലകൃഷ്ണപിള്ളേ നിലവിൽ സിപിഎം ചാത്തന്നൂർ എര്യ കമ്മിറ്റി അംഗമാണ്. നിലവിൽ ഏര്യ കമ്മിറ്റി അംഗമായ അഡ്വ. പി. കെ. ഷിബു പ്രസിഡന്റ്‌ ആയ മുൻ ഭരണസമിതിയ്ക്ക് എതിരെ ഉയർന്ന സാമ്പത്തിക ക്രമകേടുകൾ ആണ് ഇപ്പോൾ ഇ ഡി അന്വേഷിക്കുന്നത്. ഇ. ഡി അന്വേഷണം അതിന്റെ അവസാനഘട്ടത്തിലാണ്. മുൻ ഭരണസമിതിയ്ക്ക് എതിരെയും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് എതിരെയും കുറ്റപത്രം ചുമത്താനുള്ള നീക്കത്തിലാണ് ഇ ഡി. അതിനായുള്ള രേഖകൾ ഇ ഡിയ്ക്ക് മുൻപായി ഹാജരാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇ സാഹചര്യത്തിൽ സിപിഎം നേതാക്കളെ പ്രതികൂട്ടിൽ നിർത്തികൊണ്ട് ബാങ്കിലേ ക്രമക്കേടുകൾ ശരിവയ്ക്കുന്ന തരത്തിൽ സിപിഎം നേതാവ് നടത്തിയ ഫേസ്ബുക് കമ്മന്റ് സിപിഎം നേതൃത്വത്തിൽ അതൃപ്തി ഉളവക്കിയിട്ടുണ്ട്. 

Friday, 7 February 2025

ബജറ്റിൽ എന്നും കൊല്ലത്തിനോട് അവഗണന ഇക്കുറിയും പ്രതീക്ഷ മാത്രം

ബജറ്റിൽ 
എന്നും  കൊല്ലത്തിനോട് അവഗണന ഇക്കുറിയും പ്രതീക്ഷ മാത്രം 

കൊല്ലം : കൊല്ലം ജില്ലയിൽ നിന്നുള്ള 
ധനമന്ത്രി ആയി കെ എൻ ബാലഗോപാലിനെ തിരഞ്ഞെടുത്തപ്പോൾ ജില്ലയ്ക്കു പ്രതീക്ഷകൾ ഏറെ ആയിരുന്നു .എന്നാൽ സംസ്ഥന ഗവണ്മെന്റ് അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ ഒരു പ്രധാന പദ്ധതികളും കൊല്ലത്തേക് കൊണ്ടുവരാണോ നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ല . ജില്ലയിൽ നിന്ന് വിജയിച്ചു എങ്കിലും എല്ലാ പ്രധാന പദ്ധതികളും തലസ്ഥാനം എന്നപേരിൽ തിരുവനന്തപുരത്തേക്കും കഴിഞ്ഞ ഗവൺന്മെന്റിന്റെ കാലഘട്ടത്തിൽ കണ്ടത് പോലെ  കണ്ണൂരിലേക്കും കൊണ്ട് പോവുന്നത് കണ്ടു ഇരിക്കാൻ ആണ് കൊല്ലം ജനതയുടെ വിധി . ബാലഗോപാലിന്റെ  ആദ്യ ബഡ്ജറ്റിലും മുൻപ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലും പ്രഘ്യപിച്ച കൊല്ലത്തിന്റെ തലവര മാറ്റിയേക്കാവുന്ന സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റ് , കൊല്ലം 
കെ എസ് ആർ ടി സി  ടെർമിനൽ , കൊല്ലം മൊബിലിറ്റി ഹബ് എന്നീ പദ്ധതികൾക്കു എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല . കൊല്ലത്തിന്റെ വ്യാവസായിക മേഖലയുടെ നട്ടെല്ല് ആയേക്കാവുന്ന കൊല്ലം തുറമുഖത്തിനു ഇമ്മിഗ്രേഷൻ ലഭിച്ചിട്ടും ഒറ്റ കപ്പൽ പോലും കൊണ്ടുവരാനും ഇവർക്കു ഇതുവരെ ആയില്ല . നിർമാണം തുടങ്ങിയ പല പാലങ്ങൾ ഉൾപ്പടെ എല്ലാം പാതി വഴിയിൽ നിലച്ച മട്ടാണ്‌. ലിങ്ക് റോഡ് ഫേസ് 4 നിരവധി ബജറ്റുകളിൽ പണം നീക്കിവച്ചെങ്കിലും നിർമാണം തുടങ്ങാൻ പോലും ആയിട്ടില്ല .
രണ്ടാം പിണറായി സർക്കാരിൻ്റെ അഞ്ചാം ബജറ്റ് മന്ത്രി
കെ.എൻ.ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. ജില്ല പ്രതീക്ഷയിലാണ്. 
 കശുവണ്ടി, കയർ, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകൾ, വിനോദ സഞ്ചാരം, മത്സ്യബന്ധനം, തുറമുഖം തുടങ്ങിയ മേഖലകൾ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ ധനമന്ത്രിയുടെ സ്വന്തം ജില്ലയിൽ, മുൻ ബജറ്റുകളിലെ പ്രധാന പദ്ധതികൾ കടലാസിൽ ഒതുങ്ങിയതു പോലെയാകുമോ എന്ന ആശങ്കയും ഉയരുന്നു.

@ അനാഥമായി കിടക്കുന്ന കൊല്ലം തുറമുഖം, ഇടിഞ്ഞു വീഴാറായ കൊല്ലം KSRTC Bus സ്റ്റാൻഡ്, ഒരിക്കലും പണി തീരത്തെ പണി നിലച്ച പാലങ്ങൾ, ആസ്ഥാന മന്ദിരമില്ലാതെ 5 വർഷം ആകുന്ന SN Open University, പണിതിട്ടും പണിതിട്ടും ഉത്ഘാടനം നടക്കാത്ത Indoor സ്റ്റേഡിയം/Synthetic Track, എങ്ങുമെത്താത്ത IT Park, Electronics Park, കല്ല് മൂന്ന് പ്രാവശ്യം ഇട്ടു ഉത്ഘാടനം നടത്തിയിട്ടും പണി ആരംഭിക്കാത്ത കൊല്ലം കോടതി സമുചയം, PSC ഓഫീസ്, ജില്ലാ ആശുപത്രി അങ്ങനെ എന്തെല്ലാം ഇങ്ങനെ അന്തമായി നീളുന്നു

ഓഷ്യനേറിയം നടപ്പിലായില്ല 

കഴിഞ്ഞ ബജറ്റിലെ വമ്പൻ പ്രഖ്യാപനം ആയിരുന്നു സംസ്ഥാനത്തെ ആദ്യ ഓഷ്യനേറിയം കൊല്ലത്ത് സ്‌ഥാപിക്കും എന്നത്. സമുദ്ര ഗവേഷണ പഠന കേന്ദ്രമായ ഇതിൻ്റെ ഒന്നാം ഘട്ട പ്രവർത്തനത്തിന് 300 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. 15 ഏക്കർ സ്‌ഥലം എങ്കിലും ഇതിനു വേണ്ടിവരും. ഒരു വർഷത്തിനുള്ളിൽ ഒന്നാം ഘട്ടത്തിന്റെ പ്രവർത്തനം ആരംഭിക്കും എന്നായിരുന്നു ഉറപ്പ്. നാലാമത്തെ ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപയുടെ ഭരണാനുമതി നൽകിയത്.

കല്ലുമാല സ്ക്വയർ

കന്റോൺമെന്റ് മൈതാനത്ത് കല്ലുമാല സ്ക്വയറിന് 5 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. 1915 ഡിസംബറിൽ കന്റോൺമെന്റ് മൈതാനത്ത് ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കല്ലുമാല ബഹിഷ്‌കരിക്കാൻ അയ്യങ്കാളി സ്ത്രീകളോട് ആവശ്യപ്പെട്ടത്. ഇതിൻ്റെ സ്‌മാരകമായി സ്ക്വയർ നിർമിക്കും എന്നാണ് പ്രഖ്യാപിച്ചതെങ്കിലും നടപ്പായില്ല.

വെസ്‌റ്റ് കോസ്‌റ്റ് കനാൽ

കാസർകോട് ബേക്കൽ മുതൽ കോവളം വരെ 616 കിലോമീറ്റർ വെസ്‌റ്റ് കോസ്‌റ്റ് കനാലിന്റെ ഭാഗമാണ് കൊല്ലം തോട്. കനാൽ സാമ്പത്തിക ഇടനാഴിയായി ഉയർത്തും, ജലപാതയോട് അനുബന്ധിച്ച് വിവിധ വികസന പദ്ധതികൾ നടപ്പാക്കും എന്നായിരുന്നു പ്രഖ്യാപനം. നവീകരണം പൂർത്തിയായെന്ന് പറഞ്ഞു 5 വർഷം മുൻപ് ഉത്ഘാടനം 
ചെയ്തെങ്കിലും കൊല്ലം തോടിന്റെ ഒരു മേഖലയുടെ നവീകരണം ഇതുവരെ പൂർത്തിയായില്ല.

 കൊല്ലത്തും കാസർകോട്ടും പെറ്റ് ഫുഡ് ഫാക്‌ടറി സ്ഥാപിക്കുന്നതിന് 4 കോടി പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. ആഴക്കടൽ മത്സ്യബന്ധനത്തിനു ബോട്ട് വാങ്ങുന്നതിന് 70 ലക്ഷം രൂപവീതം 5% പലിശ നിരക്കിൽ വായ്‌പയായി നൽകുമെന്നു 10-പൈലറ്റ് അടിസ്ഥാനത്തിൽ 10 ബോട്ടുകൾ നൽകും എന്ന പ്രഖ്യാപനം ജലരേഖയായി. കശുവണ്ടി മേഖലയുടെ പുനരു‌ജ്ജീവനത്തിനു  കോടികളുടെ പാക്കേജ് 
പ്രഖ്യാപിച്ചെങ്കിലും കാര്യമായ നേട്ടം ഉണ്ടായില്ല. കയർ, കൈത്തറി മേഖലകളുടെയും അവസ്‌ഥ ഇതാണ്. രണ്ടാം പിണറായി സർക്കാരിന്റെ 
ആദ്യ ബജറ്റ് മുതൽ പ്രഖ്യാപനം മാത്രം കൊല്ലം-കോവളം- മംഗലാപുരം- ബേപ്പൂർ-ഗോവ ടൂറിസം സർക്യൂട്ടിന് 5 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും സർക്കാർ അതു മറന്നു. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ ശാസ്താ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള തീർഥാടക സർക്യൂട്ടും നടപ്പായില്ല. കൊല്ലം ഉൾപ്പെടുന്ന ക്രൂസ് ടൂറിസം പദ്ധതി (5 കോടി), കരയിലും കായലിലും ഓടുന്ന ആംഫിബിയൻ വാഹനം.
(5 കോടി), അഷ്ട്‌ടമുടിക്കായൽ, മൺറോതുരുത്ത്, കൊട്ടാരക്കര മീൻപിടിപാറ, മുട്ടറ മരുതി മല, ജടായുപ്പാറ എന്നിവ ബന്ധിപ്പിച്ചുള്ള ജൈവ വൈവിധ്യ സർക്യൂട്ട്, കുണ്ടറയിൽ കെഎസ്ആർടിസി സ്‌റ്റേഷൻ, കുണ്ടറ കെൽ ഉൾപ്പെടെയുള്ള സ്‌ഥാപനങ്ങളുമായി സഹകരിച്ച് ഇലക്ട്രിക് വാഹന ഭാഗങ്ങളും മറ്റും വികസിപ്പിക്കുന്ന ഗ്രീൻ മൊബിലിറ്റി ടെക്നോളജി ഹബ്, ഐടി കോറിഡോർ വികസനത്തിന് 5 ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള സൗകര്യം തുടങ്ങിയ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങളും വിസ്‌മരിച്ചു.
പടിഞ്ഞാറെ കല്ലടയിൽ 7 കോടി രൂപയുടെ ഫ്ലോട്ടിങ് സോളർ പദ്ധതിയും വെ
വെള്ളത്തിൽ ഒഴുകിപ്പോയി!

4 വർഷം മുമ്പിലത്തെ ബഡ്ജറ്റ് പ്രഖ്യാപനം. കൊല്ലത്ത് KSRTC യുടെ ഹൈടെക് ടെർമിനെലും ടൂറിസം/കമർഷ്യൽ കോംപ്ലക്സ്സും. വർഷം 4 കഴിഞ്ഞെങ്കിലും ഇതുവരെ ഡിസൈൻ പോയിട്ട് ഒരില പോലും അനങ്ങിയിട്ടില്ല. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴാൻ തയ്യാറായി കൊല്ലം KSRTC കെട്ടിടം ഇപ്പോഴും ജീവന് ഭീക്ഷണിയായി നിൽക്കുന്നു.

2021 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച 50 കോടി സ്ഥലമെടുപ്പിന് മാറ്റിവച്ച കൊല്ലത്തെ മെവറം mobility hub ഇപ്പോഴും കടലാസ്സിൽ. കൊല്ലത്തെ മിക്ക പ്രൊജറ്റുകളും കടലാസിൽ അന്ത്യശ്വാസം വലിക്കുന്നത് പതിവ് കാഴ്ച്ചയാവുകയാണ്.
ദേശീയപാത ആറുവരിയായി വികസനം നടക്കുന്ന ഈ സാഹചര്യത്തിൽ കൊല്ലത്ത് പ്രഖ്യാപിച്ച മൊബിലിറ്റി ഹബ് കൊല്ലം നഗരത്തിന്റെ കവാടമായ കൊട്ടിയത്തു തന്നെ വേണമെന്ന ആവശ്യത്തിന് പ്രസക്തി ഏറിയിരിക്കുന്നു.



മൂന്ന് ഘട്ടം പൂർത്തിയാക്കിയിട്ടും നാലാം ഘട്ടം തുടങ്ങാൻ പോലും കഴിയാതെ ചോദ്യചിഹ്നമായി നിൽക്കുന്ന കൊല്ലം സിറ്റിയ്ക്കുള്ളിലെ ആശ്രാമം ലിങ്ക് റോഡ് പാലം.
മധ്യഭാഗത്തെ സ്പാൻ ഒഴികെ മറ്റെല്ലാം പൂർത്തീകരിച്ചിട്ടും സർക്കാരും നിർമ്മാണ കമ്പനിയുമായുള്ള തർക്കം ഒന്നുകൊണ്ടുമാത്രം മുടങ്ങിക്കിടക്കുന്ന മൺറോത്തുരുത്തിലെ പെരുമൺ-പേഴുംതുരുത്ത് പാലം.. അരനൂറ്റാണ്ട് മുൻപ് നിർമ്മാണം തുടങ്ങാൻ കല്ലിട്ടിട്ടും രാഷ്ട്രീയക്കാരുടെ അവഗണന ഒന്നുകൊണ്ടുമാത്രം ഇപ്പോഴും നിർമ്മാണം തുടങ്ങാത്ത പരവൂർ-മയ്യനാട് കായൽപ്പാലം..

കൊല്ലം നഗര റോഡ് വികസനം CRIP 

കൊല്ലം KSRTC പുതിയ Terminal 

കൊല്ലത്ത് പുതിയ IT Park 

കൊല്ലത്ത്  മേവറത്തു 50 കോടിയുടെ  Mobility Hub 

കൊല്ലത്ത് 200 കോടിയുടെ ഇലക്ട്രോണിക്സ് പാർക്ക്‌ 

കൊല്ലം പോർട്ടിൽ കപ്പൽ അറ്റകുറ്റപണിക്ക് Drydock 

 കൊല്ലം പോർട്ടിന് എമ്മിഗ്രേഷൻ ലഭിച്ചിട്ടും കപ്പൽ സർവീസ് 

ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി Main Campus നിർമ്മാണം 


കൊല്ലത്ത് കുണ്ടറയിലുള്ള Techno Park വികസനം

മൂന്ന് റെയിൽവേ ക്രോസ്സുകളാൽ വലയുന്ന കുണ്ടറ പട്ടണത്തിൽ flyover/റോഡ് വികസനം 

കൊല്ലം - കുണ്ടറ  (കോയിക്കൽ - കരീക്കോട് ) മുമ്പ് മന്ത്രി മേഴ്‌സികുട്ടിഅമ്മ പ്രഖ്യാപിച്ച 4-വരി പാത 

 അഞ്ചു വർഷമായി കേൾക്കുന്ന കൊല്ലം ജില്ലാ ആശുപത്രി/Victoria ആശുപത്രി 252 കോടിയുടെ വികസനം 

കൊല്ലം മെഡിക്കൽ കോളേജിൽ Critical Care Block/Super Speciality Block 

 കൊല്ലം canal വീതി കൂട്ടി ഗതാഗത യോഗ്യമാക്കൽ 

അഷ്ടമുടി കായൽ മാലിന്യ മുക്തമാക്കൽ 

 കൊല്ലത്ത് കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന Amphibian Bus 



Tuesday, 4 February 2025

ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ്‌യായി ശ്രീമതി നിഷ പത്മകുമാർ ചുമതല ഏറ്റെടുത്തു.

ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ്‌യായി ശ്രീമതി നിഷ പത്മകുമാർ ചുമതല ഏറ്റെടുത്തു.

കൊട്ടിയം : ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ്‌ ആയി  നിഷ പത്മകുമാർ ചുമതല ഏറ്റെടുത്തു. 
 വാളത്തുങ്കൽ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ്‌ 
എസ്. പ്രശാന്ത് ഉത്ഘാടനം ചെയ്തു . മുൻ മണ്ഡലം പ്രസിഡന്റ്‌ ജയപ്രകാശ് അധ്യക്ഷത വഹിച്ചു 
ബിജെപി സംസ്ഥാന സമിതി അംഗം
എ. ജി. ശ്രീകുമാർ, പന്നിമൺ രാജേന്ദ്രൻ ജില്ലാ ട്രഷറർ  അനിൽകുമാർ, 
കേണൽ ഡിന്നി, പുതിയകാവ് 
ദേവസ്വo സെക്രട്ടറി  ഗിരീഷ് ബാബു,ബി. ഡി. ജെ. എസ്  ജില്ലാ വൈസ് പ്രസിഡന്റ്‌  ഹരി എന്നിവർ സംസാരിച്ചു മണ്ഡലം ജനറൽ സെക്രട്ടറി ബാലൻമുണ്ടയ്ക്കൽ സ്വാഗതവും അജിത ഉദയൻ നന്ദിയും പറഞ്ഞു.
ഫോട്ടോ : മുൻ മണ്ഡലം പ്രസിഡന്റ് ജയപ്രകാശ് മിനിട്സ് ബുക്ക്‌ മണ്ഡലം പ്രസിഡന്റ് നിഷയ്ക്ക് കൈമാറുന്നു.


മുകേഷ് എം എൽ എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്എം എൽ എയുടെ വീട്ടിലേക്ക് ബിജെപി മാർച്

മുകേഷ് എം എൽ എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
എം എൽ എയുടെ വീട്ടിലേക്ക് 
 ബിജെപി മാർച് 

കൊല്ലം:   മുകേഷ് 
എം എൽ എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം എൽ എയുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തി.ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻറ് എസ് പ്രശാന്ത് 
മാർച്ച്  ഉദ്ഘാടനം ചെയ്തു.സിനിമ രംഗത്ത് നടന്ന സ്ത്രി പീഡനങ്ങൾ 
കേരള ചരിത്രത്തിലെ ഏറ്റവും വലിയ പീഡന പരമ്പരയാണെന്ന് എസ്. പ്രശാന്ത് പറഞ്ഞു അതിന് നേതൃത്വം നൽകിയ 
ജനപ്രതിനിധിയും സിനിമ നടനുമായ 
മുകേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന് ഉള്ളതെന്നും അത് സിപിഎമ്മിന്റെ സ്ത്രീവിരുദ്ധ നിലപാടിനുള്ള പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു..കിളികൊല്ലൂർ മണ്ഡലം പ്രസിഡൻറ് സജു ഓട്ടുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
മാർച് ബാരിക്കേട് ഉപയോഗിച്ച് പോലിസ് തടഞ്ഞു തുടർന്ന് പ്രവർത്തകരെ 
പോലീസ് അറസ്റ്റ് ചെയ്തു നീക്കി
യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡൻറ് പ്രണവ് താമരക്കുളം, ബിജെപി നേതാക്കളായ ആയത്തിൽ അപ്പുക്കുട്ടൻ, അഭിഷേക് മുണ്ടയ്ക്കൽ, ഗീതാ ,ബീന വിജയൻ, ബൈജു കൂനമ്പയിക്കുളം, മനു വിപിനൻ, പട്ടത്താനം ബാബു,ഗണേഷ്, ഷിബു,  ക്ലാപ്പന മുഹമ്മദ് കുഞ്ഞ്, വിജയകുമാരി, പ്രിയങ്ക, ശ്രീജി,എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :ബിജെപി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
മുകേഷ് എം.എൽ എ വീട്ടിലേക്ക് നടത്തിയ മാർച് 

വരിഞ്ഞം തൃക്കോവിൽകുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം

ചാത്തന്നൂർ :വരിഞ്ഞം തൃക്കോവിൽകുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് കെ
കൊടിയേറി 11ന് അവസാനിക്കും.ഉത്സവത്തിന്റെ രണ്ടാം 
 ദിവസമായ ഇന്ന്  രാവിലെ 8ന് മഹാദേവന് ക്ഷീരധാരയും അഷ്ടോത്തര മന്ത്രാർച്ചനയും,ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 7.30ന് പ്രാദേശിക കലാകാരന്മാർക്കുള്ള വേദി. 4ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 7. 30ന് കൈകൊട്ടികളി. 5ന് രാവിലെ 11ന് നാഗർക്ക് വിശേഷാൽ പൂജ,
ഉച്ചയ്ക്ക് 12.30ന് അന്നദാനം,രാത്രി 7.30ന് നൃത്തസന്ധ്യ.6ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 7.30ന് ഗാനമേള. 7ന് 
ഉച്ചയ്ക്ക് 12.30ന് അന്നദാനം,രാത്രി 7.30ന് ഫ്യുഷൻ ഡാൻസ്. 8 ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകുന്നേരം 5.30ന് സമൂഹശനീശ്വരപൂജ, രാത്രി 7.30ന് ഗാനമേള. 9ന് രാവിലെ 8ന് സമൂഹപൊങ്കാല തുടർന്ന് പ്രഭാതഭക്ഷണം,ഉച്ചയ്ക്ക് 12.30ന് അന്നദാനം,വൈകുന്നേരം 7ന് കൈകൊട്ടികളി, രാത്രി 7.30ന് ഭാരതനാട്യo അരങ്ങേറ്റം. 10 ന് വൈകുന്നേരം 4 ന് എഴുന്നെള്ളിപ്പും ഘോഷയാത്രയും, 6 ന് കൈകൊട്ടികളി. 11 ന് ൈ തൈപ്പൂയം രാവിലെ 5 ന് ആറാട്ട് ഘോഷയാത്ര, 10 ന് അഭിഷേകം, ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 7.30 ന് ഫ്യൂഷൻ നൈറ്റ് 

ബാങ്ക് വായ്‌പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് നിർധന കുടുംബത്തിന്റെ വീടും സ്ഥലവും ബാങ്ക് അധികൃതർ ജപ്‌തി ചെയ്തു‌.

കൊട്ടിയം : ബാങ്ക് വായ്‌പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് നിർധന കുടുംബത്തിന്റെ വീടും സ്ഥലവും ബാങ്ക് അധികൃതർ ജപ്‌തി ചെയ്തു‌. കൊട്ടിയം പറക്കുളം പുഞ്ചിരി ഹൗസിൽ വിനേശന്റെ പേരിലുള്ള ഏഴ്  സെന്റ് സ്ഥലവും അതിലുള്ള വീടുമാണ് ജപ്‌തി ചെയ്തത്. തടിപണി ജോലി ചെയ്ത് കുടുംബം പോറ്റുന്ന വിനേശൻ മൂത്ത മകളുടെ കല്യാണ ആവശ്യത്തിനായി എട്ട് വർഷം മുൻപ് കേരള ബാങ്ക് ശാഖയിൽനിന്ന്
മൂന്നര ലക്ഷം രൂപ കേരള ബാങ്കിൽ നിന്നും ലോൺ എടുക്കുകയും മൂന്ന് വർഷം കഴിഞ്ഞപ്പോൾ പലിശയ്ക്ക്പൈസയെടുത്ത് അഞ്ചു ലക്ഷം രൂപയായി ക്ളോസ് ചെയ്തു 2020 ൽ വീണ്ടും അതേ ലോൺ പുതുക്കി ഏഴ് ലക്ഷം രൂപയാക്കി ഉയർത്തി ബാങ്ക് കൊടുത്ത ലോൺ ആണ് ഇപ്പോൾ പലിശയും പിഴ പലിശയും ചേർത്ത്   11.5 ലക്ഷം രൂപയായി ഇപ്പോൾ ബാങ്ക് ജപ്തി ചെയ്ത്  നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. രോഗം ബാധിച്ച് കാഴ്‌ച നഷ്‌ടമായി ചികിത്സയിലായതോടെ അദ്ദേഹത്തിനു പണം അടയ്ക്കാനാവതെയുമായി.മരപ്പണി 
ചെയ്ത് കുടുംബം പോറ്റുന്ന വിനേശനെ സാബത്തികമായി തകർത്തത് കൊറോണയെ
തുടർന്നുള്ള സാബത്തിക പ്രതിസന്ധിയാണ്  കൊറോണ ബാധിക്കുകയും കണ്ണുകളുടെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചികിത്സയിലായതോടെ 
   കുടുംബം നിലവിലെ അവസ്ഥയിലായത്.
ജോലിയ്ക്ക് പോകാനാകാതെ വന്നതോടെ അടവ് മുടങ്ങി ഇതിനിടയിൽ ഇളയ മകളുടെ വിവാഹം കുടി കഴിഞ്ഞതോടെ വീട് ജപ്‌തിചെയ്‌ത്‌ സീൽ ചെയ്‌തതോടെ കുടുംബം താമസിക്കാൻ മറ്റൊരിടമില്ലാത്തതിനാൽ വീടിനോട്  ചേർന്നുള്ള  ഷെഡിൽ സാധനങ്ങൾ ഇട്ട് അതിനുള്ളിലിരിക്കുകയാണ്. വീട് സീൽ ചെയ്‌തതിനാൽ വൈദ്യുതിയും ഇല്ല.
പലിശ അടക്കം 11.5 ലക്ഷമാണ് നിലവിലെ കടബാധ്യത. 
എന്നാൽ, നിലവിലെ സാഹചര്യത്തിൽ പണം തിരിച്ചടയ്ക്കാൻ നിർവാഹമില്ലെന്നാണ് 
കുടുംബം  പറയുന്നത്. ആരെങ്കിലും ഈ സ്ഥലം വിലയ്ക്കു വാങ്ങാൻ തയ്യാറായാൽ തങ്ങളുടെ കടം വീട്ടാമെന്ന പ്രതീക്ഷയിലാണ് കുടുംബം.മൂത്ത മകൾ ക്യാൻസർ ബാധിച്ചു ചികിത്സയിലായതിനാൽ ഈ കുടുംബത്തോടാണ് താമസം ഒപ്പം മൂന്ന്  കുട്ടികളും ഉണ്ട് ഭാര്യ വീട്ട് ജോലിയ്ക്ക് പോയാണ് കുടുംബം പോറ്റുന്നത് മകളുടെ ചികിത്സയ്ക്ക് തന്നെ വലിയ തുക ആവശ്യമാണ് ഒപ്പം ഉണ്ടായ സാബത്തിക ബുദ്ധിമുട്ടും ഈ കുടുംബത്തെ പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഫോൺ: 9526270985