കൊട്ടിയം: ഇരവിപുരത്ത്
സിപിഎം ലേക്ക് തീവ്രവാദ സംഘടനകളോട് അനുഭാവം പുലർത്തുന്നവരുടെ നുഴഞ്ഞു കയറ്റം കടുത്ത വിഭാഗിയതയ്ക്ക് കാരണമാകുന്നു. കമ്മ്യുണിസ്റ്റ് പാരമ്പര്യമുള്ള സിപിഎം
കുടുംബങ്ങളെയെല്ലാം തഴഞ്ഞു കൊണ്ട് അടുത്തിടെ പാർട്ടിയിലേക്ക് കടന്ന് വന്ന് കൊണ്ടിരിക്കുന്ന
ഇവർക്ക് എം.നൗഷാദ് എം എൽ എ അടക്കമുള്ള നേതാക്കൾ നൽകുന്ന അമിതപ്രാധാന്യം നൽകുന്നതായാണ് ആരോപണം ഉയരുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ
ബ്രാഞ്ച് തലത്തിൽ ഇവരുടെ തള്ളികയറ്റം മൂലം
മെബർഷിപ്പ് കൂടിയതായി
കണക്കുകൾ വ്യക്തമക്കുന്നു.
ഇത്തരത്തിൽ ആയിരകണക്കിന്
ആൾക്കാരാണ് പുതിയതായി സിപിഎം ൽ രംഗപ്രവേശനം ചെയ്തത് ഇവർ വഴി ഇരുന്നൂറിലധികം പൂർണ്ണ മെബർഷിപ്പുകളും സിപിഎം ൽ കൂടി അതിന് അനുപാധികമായി ഡി വൈ എഫ് ഐ യിലും മെബർഷിപ്പ് വൻ തോതിൽ വർധിച്ചുവെന്ന് പഴയകാല സിപിഎം നേതാക്കൾ പറയുന്നു. എം. നൗഷാദ് എം എൽ എ ആയതിന് ശേഷമാണ് ഇത്തരത്തിൽ ഒരു ആസൂത്രിത നീക്കം പാർട്ടിയ്ക്കുള്ളിൽ നടക്കുന്നത് എന്ന് ഇവർ ആരോപിക്കുന്നു. വളരെ ആസൂത്രിതമായാന്ന് സിപിഎംലേക്ക് ഇ സംഘടനകളിൽ നിന്നും ആൾക്കാർ എത്തി കൊണ്ടിരിക്കുന്നത് യുവാക്കൾ ആയ പ്രവർത്തകർ ആദ്യം ഡി വൈ എഫ് ഐ യിൽ ആണ് എത്തുന്നത് ഇവർ പെട്ടന്ന് തന്നെ യുണിറ്റുകൾ ഉണ്ടാക്കി കൊണ്ട് ഭാരവാഹികൾ ആയി മാറുന്നു ഒപ്പം തന്നെ സിപിഎംന്റെ ബ്രാഞ്ച് തലത്തിൽ പ്രവർത്തനം ആരംഭിക്കുകയും പാർട്ടിയുടെ അനുഭാവി ഗ്രൂപ്പിൽ എത്തുകയും പിന്നീട് ഒരു വർഷം തികയും മുൻപ് ഇവർ കാൻഡിഡേറ്റ് മെബർ വഴി പൂർണ്ണ മെബർഷിപ്പ് കിട്ടി ബ്രാഞ്ച് തലത്തിൽ സിപിഎന്റെ സംഘടന സംവിധാനം കൈയ്യടക്കി കഴിഞ്ഞു എന്ന് ഇരവിപുരം കൊട്ടിയം ഏരിയാ കമ്മിറ്റികളിലെ നിലവിലുള്ള കണക്കുകൾ വ്യക്തമാക്കുന്നു. സാധാരണ സംഘടന നിയമം അനുസരിച്ചു മിനിമം മൂന്ന് വർഷത്തെ പ്രവർത്തന പാരമ്പര്യം വച്ച് സ്കൂട്ടിനിoഗ നടത്തിയതിന് ശേഷം മാത്രമേ ഒരാൾക്ക് പൂർണ്ണമെബർഷിപ്പ് കൊടുക്കുവാൻ നിയമം ഉള്ളൂ എന്നിരിക്കെ ഇരവിപുരം കൊട്ടിയം ഏരിയാ കമ്മിറ്റികളിൽ ഇ നിയമങ്ങൾ എല്ലാം അട്ടിമറിച്ചു കൊണ്ട് പി ഡി പി, എസ് ഡി പി ഐ പാർട്ടികളിൽ നിന്നും എത്തുന്നവർ മെബർഷിപ്പ് കൈക്കലാക്കി പാർട്ടി ബ്രാഞ്ച് തലത്തിൽ പിടിമുറുക്കി കഴിഞ്ഞു.
ഇവർ സിപിഎം ന്റെ സംഘടന സംവിധാനം കൈയ്യടക്കുന്ന ആസൂത്രിതമായ നീക്കത്തിൽ വളരെയെറെ മുന്നോട്ടു പോയി കഴിഞ്ഞു. സി ഐ എ വിരുദ്ധ സമരവും ഇവരുടെ വരവിന് ആക്കം കൂട്ടി. സിപിഎം ന് ശക്തി ഇല്ലാതിരുന്ന പള്ളിമുക്ക് ഇരവിപുരം മേഖലയിലെ ബ്രാഞ്ച് കമ്മിറ്റികൾ എല്ലാം തന്നെ ഇപ്പോൾ ഇവരുടെ പ്രവർത്തനത്തിൽ ശക്തമായ പ്രവർത്തനം ആണ് കാഴ്ച വയ്ക്കുന്നത് വരുന്ന പാർട്ടി സമ്മേളനങ്ങൾ കഴിയുമ്പോൾ ഭൂരിപക്ഷം ബ്രാഞ്ച് കമ്മിറ്റികളും ഇവരുടെ നിയന്ത്രണത്തിലാകും അത് വഴി ഇക്കൂട്ടരുടെ പിടിയിലാകും. ഇവരുടെ വരവോടെ സിപിഎം ന് ഇ മേഖലയിൽ നിന്നുള്ള ഫണ്ട് വരവും കൂടി. ഒപ്പം ഇവിടെ കോൺഗ്രസ് ലീഗ് പാർട്ടികളിൽ നിന്നും അണികൾ കൊഴിഞ്ഞു പോകുന്ന അവസ്ഥയിലാണ്. പാരമ്പര്യമുള്ള കോൺഗ്രസ് ലീഗ് കുടുംബങ്ങൾ പോലും സിപിഎം പാതയിൽ എത്തി കഴിഞ്ഞു.
ഇത് മൂലം സിപിഎം ന്റെ പഴയകാല പ്രവർത്തകർ പലരും പാർട്ടി പ്രവർത്തനം ഉപേക്ഷിച്ചു കഴിഞ്ഞു. പാർട്ടിയുടെ ഉന്നത നേതാക്കളുടെ അറിവോടെ നടക്കുന്ന ഇ നീക്കത്തിന് എതിരെ ആരോടു പരാതി പറയും എന്നതാണ് സിപിഎംന്റെ പഴയകാല നേതാക്കൾ. മൂന്ന് വർഷം കൂടി കഴിഞ്ഞാൽ ഇരവിപുരം നിയോജക മണ്ഡലത്തിൽ ഇവർ പിടിമുറുക്കും എന്ന് ഇവർ പറയുന്നു.
കശുവണ്ടി തൊഴിലാളികൾ ആയിരുന്നു ഇരവിപുരത്ത് സിപിഎം ന്റെ ഐശ്വര്യം എന്ന് പറഞ്ഞിരുന്ന കാലഘട്ടത്തിൽ നിന്നും മുതലാളിമാർ ആണ് സിപിഎം ന്റെ
ഐശ്വര്യം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി ചേർന്നിരിക്കുന്നു
Tuesday, 26 May 2020
ഇരവിപുരത്ത് സിപിഎം ൽ തീവ്രവാദസ്വഭാവമുള്ള സംഘടനകളിൽ നിന്നും നുഴഞ്ഞു കയറ്റം
ജീവിതം തുന്നിച്ചേർക്കാനാവാതെ ചെരിപ്പുതുന്നൽ തൊഴിലാളികൾ
ചാത്തന്നൂർ : ലോക്ഡൗൺ തുടങ്ങിയതിന് ശേഷം ചൂരപൊയ്കയിൽ തമ്പി
പണിക്ക് പോയത് ഒരു ദിവസമാണ്. കഴിഞ്ഞ അന്നുകിട്ടിയ 150 രൂപയാണ് രണ്ട് മാസത്തിനിടയിലെ ആകെ വരുമാനം. ഇപ്പോൾ ജോലിയ്ക്ക് വരുന്നുണ്ട് പക്ഷേ നൂറു രൂപ തികയണമെങ്കിൽ രാത്രി വരെ ഇരിക്കേണ്ട അവസ്ഥ.
പാരിപ്പള്ളി ജംഗഷനിൽ ദേശീയപാതയോരത്ത് നിരന്നിരിക്കുന്ന 11 ചെരിപ്പ് തുന്നൽ തൊഴിലാളികളിൽ ഒരാളാണ് ശങ്കരൻ. പണിയെടുത്തിരുന്ന കാലത്ത് സൂക്ഷിച്ചുവെച്ച അഞ്ചും പത്തും രൂപ കൊണ്ടാണ് ലോക്ക്ഡൌൺ കാലത്ത്
അത്യാവശ്യങ്ങൾ കഴിഞ്ഞുപോയത്. ഇപ്പോൾ സൗജന്യ റേഷനും കിറ്റും മാത്രമാണ് ആശ്രയം. രണ്ട് മൂന്ന് ദിവസം ജോലി ചെയ്തു വന്നപ്പോഴേക്കും വീണ്ടും പാരിപ്പള്ളിയിൽ 144പ്രഖ്യാപിച്ചു.
ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് ആളുകൾ നന്നാക്കാൻ ഏൽപ്പിച്ച ചെരിപ്പുകളും കുടകളും പണിസാധനങ്ങളും ഇപ്പോഴും പാരിപ്പള്ളി പണിപൂർത്തിയാകാത്ത കെട്ടിടത്തിന് സമീപത്തുള്ള ഷെഡിൽ പൊടിപിടിച്ചിരിക്കുന്നു.
ശങ്കരനെ പോലെ ഒട്ടേറെ ആളുകളുടെ ജീവിതമാണ് ലോക്ഡൗണിൽ വഴിമുട്ടിയത്.
പാരിപ്പള്ളി ചെരുപ്പ് കടയിൽ ജോലി ചെയ്യുന്ന കൃഷ്ണൻ ഇ മാസം രണ്ട് തവണ പണിക്കുപോയിരുന്നു. അന്ന് കിട്ടിയ തുക പച്ചക്കറിക്കടയിലെയും പലചരക്ക് കടയിലെയും പറ്റ് തീർക്കാനേ തികഞ്ഞുള്ളു.
ലോക്ഡൗൺ നീളുന്നതിനനുസരിച്ച് തന്റെ പറ്റും കൂടിവരുകയാണെന്ന് കൃഷ്ണൻ. മറ്റെന്തെങ്കിലും വഴിയിൽ ഭക്ഷണത്തിനുള്ള വകയുണ്ടാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ വീടുള്ള രണ്ട് സെന്റിൽ ഒരു പച്ചക്കറിതൈ വെക്കാൻ പോലും സ്ഥലമില്ല. മഴക്കാലത്ത്അവസ്ഥ ഇതിലും മോശമാകും. കുടയും മറ്റും റിപ്പയർ ചെയ്യണമെങ്കിൽ സാധനങ്ങൾ കൊല്ലത്ത് നിന്നെത്തണം.
അവ കിട്ടിയില്ലെങ്കിൽ ലോക്ഡൗൺ കഴിഞ്ഞാൽപോലും പണി എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിലാണ് കൃഷ്ണൻ. ചെരിപ്പുതുന്നൽത്തൊഴിലാളിയായ ബാബുരാജ് ഇപ്പോൾ കിട്ടുന്ന ഏത് പണിക്കും പോകും.
വീട് തിരുവനന്തപുരം ജില്ലയിൽ നാവായികുളത്ത് ആയതിനാൽ ലോക്ഡൗൺ അയഞ്ഞപ്പോൾപ്പോലും പാരിപ്പള്ളിയിലെ തൊഴിലിടത്തിലേക്ക് വരാൻ സാധിച്ചില്ല. ഷെഡും പണിസാധനങ്ങളും ഏതവസ്ഥയിലാണെന്ന് പോലും അറിയില്ല. സ്കൂൾ തുറക്കുമ്പോൾ മക്കൾക്ക് പുതിയ ബാഗും കുടയും വാങ്ങണമെങ്കിൽ കിട്ടുന്ന പണിക്ക് പോയെ പറ്റുകയുള്ളുവെന്ന് അദ്ദേഹം പറയുന്നു.
കൊട്ടിയം ജംഗഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്തുള്ള തന്റെ പണി സ്ഥലത്തേക്ക് സുബ്രഹ്മണ്യൻ രണ്ട് തവണ പോയിരുന്നു.
പോലീസും മറ്റും സമ്മതിക്കാത്തതിനാൽ പണിയെടുക്കാൻ പറ്റിയില്ല. ഭാര്യയ്ക്കും അമ്മയ്ക്കും മറ്റും കിട്ടുന്ന പെൻഷൻ കൊണ്ടാണ് കുടുംബം പട്ടിണിയിലാവാത്തതെന്ന് സുബ്രഹ്മണ്യൻ പറയുന്നു..സേവാഭാരതിയുടെയും ബി എം എസും കിറ്റുകൾ തന്നു സഹായിച്ചു. ചുരുക്കം ചിലർക്ക് മാത്രമാണ് ചെരിപ്പു തുന്നുന്നവർക്ക് പണിയെടുക്കാൻ ഷെഡുള്ളത്. ചാത്തന്നൂരിൽ രമേശ് റോഡ് സൈഡിൽ തട്ടികൂട്ടിയ ഷെഡിൽ ആണ് മഴകാലമായാൽ ആൾക്കാർ വരാൻ മടിക്കും. മറ്റൊരു തുന്നൽകാരനായ ശ്രീധരൻ കടത്തിണ്ണയിലാണ് ജോലി കടകൾ അടച്ചിട്ടിരിക്കുന്നത് ഭാഗ്യമായി
പലയിടത്തും പഴയസാധനങ്ങൾ എടുത്ത് വിറ്റ് ജീവിക്കുന്നവരാണ് ചെരിപ്പു തുന്നലിലും ഏർപ്പെട്ടിരുന്നത്.
ഇവരിൽ പകുതിയാളുകളും തെരുവിലാണ് കഴിയുന്നത്. ഇവരുടെ ദുഃഖങ്ങൾ കാണുന്ന സന്നദ്ധസംഘടന കൾ കൊടുക്കുന്ന സഹായം കൊണ്ടാണ് ജീവിക്കുന്നത് ഇവർക്ക് യൂണിയൻ ഇല്ല അത് കൊണ്ട് തന്നെ അസംഘടിതരാന്ന് സർക്കാർ സഹായവും ഇല്ല.
Friday, 15 May 2020
അമ്പലങ്ങളുറങ്ങിയപ്പോൾ ഇവരുടെ അന്നവും മുട്ടി
ചാത്തന്നൂർ: ലോക്ഡൗണിൽ അമ്പലങ്ങളിൽനിന്ന് ഭക്തരൊഴിഞ്ഞപ്പോൾ അശരണരായ ഒരു വിഭാഗമുണ്ട്. അമ്പലങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന വലിയൊരു വിഭാഗം. പല കണക്കുപുസ്തകത്തിലും ഇവരുടെ പേരില്ല. അമ്പലങ്ങൾ വേഗത്തിൽ തുറക്കാൻ ഭക്തരേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നവർ ഒരുപക്ഷേ ഇവരാകാം. പൂജാദ്രവ്യക്കടകൾ
വള, മാല തുടങ്ങിയ ഫാൻസിക്കടകൾ മുതൽ വരെയുള്ളവർ.
പൂകച്ചവടക്കാർ, കൈനോട്ടക്കാർ, ലോട്ടറിക്കച്ചവടക്കാർ, പൂക്കച്ചവടക്കാർ, ഭിക്ഷക്കാർ. അങ്ങനെ നമ്മുടെ ഒറ്റനോട്ടമെത്താത്തിടങ്ങളിൽ ജീവിച്ചുപോന്നവർ ഒട്ടേറെയാണ്.
ഇപ്പോഴെന്താണ് ഇവരുടെ ജീവിതം ദുരിതപൂർണ്ണമാണ്.
ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ കൊട്ടാരക്കര ഗണപതി ക്ഷേത്രം, പുതിയകാവ് കൊല്ലം, വലിയ കൂനമ്പായികുളം ദേവി ക്ഷേത്രം, കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രം, ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രം, പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രം എന്നിങ്ങനെയുള്ള പ്രമുഖ ക്ഷേത്രങ്ങളെ ആശ്രയിച്ഛ് ജീവിച്ച ആയിരകണക്കിന് കുടുംബങ്ങൾ പട്ടിണിയായി.
പുലർച്ചെ നാലുമണിയോടെ ജനപ്രവാഹം തുടങ്ങുന്ന ക്ഷേത്രമാണ്
കൊട്ടാരക്കര ഗണപതി ക്ഷേത്രം
ഇപ്പോൾ ആളനക്കമില്ല. 115 - ഓളം ചെറുകിട കച്ചവടക്കാർ ഈ ഭക്തസഞ്ചയത്തെ ആശ്രയിച്ച് ജീവിച്ചിരുന്നു. ക്ഷേത്രക്കവാടം മുതൽ എം സി റോഡ് വരെ നീളുന്നതാണ് വഴിവാണിഭം. ഗണപതിയ്ക്ക് ഉടയ്ക്കാനുള്ള നാളികേരമാണ് പ്രധാന കച്ചവടം. കൂട്ടത്തിൽ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, ദൈവങ്ങളുടെ ചിത്രങ്ങൾ, നിലവിളക്കുകൾ, പട്ടുതുണി അങ്ങനെ പലവക കച്ചവടങ്ങൾ. എല്ലാം അടഞ്ഞു. അന്നന്നു നടക്കുന്ന കച്ചവടമാണ് തങ്ങളുടെ കുടുംബത്തിന്റെ അന്നമെന്ന് 38 വർഷമായി കച്ചവടം നടത്തുന്ന കച്ചവടക്കാർ പറയുന്നു.
പ്രാദേശത്ത് കച്ചവടം നടത്തുന്ന എല്ലാവർക്കും പറയാനുള്ളത് സങ്കടങ്ങൾതന്നെ. വിശ്വാസികൾ നൽകുന്ന ദക്ഷിണ കൂടി ഇല്ലാതായതോടെ വരുമാനം നിലച്ച അമ്പലവാസികൾക്കും ഇതൊരു പരീക്ഷണകാലം തന്നെ. പുതിയകാവിലും
വലിയ കൂനമ്പായികുളത്തുo കൊച്ചു കൂനമ്പായികുളത്തുo എല്ലാ ചൊവ്വാഴ്ചയും നാരങ്ങവിളക്കിന് മാത്രം എത്തുന്നത് ആയിരങ്ങൾ ആണ്. വലിയ കൂനമ്പായികുളത്ത് മാത്രം ഇരുപതോളം കടകൾ ഉണ്ട് മിക്കവരും പാരമ്പര്യമായിത്തന്നെ കച്ചവടം ചെയ്ത് ജീവിക്കുന്നവരാണ്. ഫാൻസി സാധനങ്ങൽ, നുറുക്ക്, പൊരി, പൂജാസാധനങ്ങൾ, ലഘുഭക്ഷണ ശാലകൾ എന്നിവയാണധികം. സ്ത്രീകളുടെ കടകളുമുണ്ട് ഇതിൽ. അടച്ചിടലോടെ കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിട്ടുള്ളതെന്നാണ് കച്ചവടക്കാരനായ അഷ്റഫ് പറയുന്നത് അമ്മയായിരുന്നു ആശ്രയം അമ്മ കണ്ണ് തുറക്കും മഹാമേരി അകന്ന് പോകും.
മറ്റൊരു പണിക്കുപോകാവുന്ന അവസ്ഥയല്ല ഇവർക്കൊന്നും. കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ
ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലെ മംഗല്യജ,നാരങ്ങവിളക്ക് എന്നിവ ഇവിടത്തെ പ്രധാന വഴിപാടാണ്. ഇതെല്ലാം മുടങ്ങി. ചെറുതും വലുതമായ കൊല്ലത്തെ ക്ഷേത്രങ്ങൾ അടഞ്ഞതോടെ
കണ്ണീരിലായത് അമ്പലപ്പറമ്പിലെ ലോട്ടറിക്കച്ചവടക്കാർ മുതൽ വളക്കച്ചവടക്കാരും കൈനോട്ടക്കാരുമാണ്
സ്ഥിരക്കച്ചവടക്കാരല്ലാത്തവരാണ് കൂടുതൽ. ഇവരിൽനിന്നാണെങ്കിൽ പലയിടത്തും ദേവസ്വംകമ്മിറ്റികൾ വാടകപോലും വാങ്ങുന്നില്ല. ക്ഷേത്രകവാടം മുതൽ റോഡ് വരെ വലിയ ക്ഷേത്രങ്ങളിൽ മുപ്പതിലധികം സ്ഥിരക്കച്ചവടക്കാർ മാത്രമുണ്ട്. ഒരു കുടുംബത്തിന് ഒരുദിവസം കഴിയാൻവേണ്ട വക ഈ
ക്ഷേത്രങ്ങളിൽ നിന്ന് കണ്ടെത്തുന്നവർ ഒട്ടേറേപ്പേരാണ്. കൂടാതെ
നിത്യപൂജക്കാവശ്യമായ സാധനങ്ങളെത്തിക്കുന്നവർ, പ്രസാദ ഊട്ടിനാവശ്യമായ ഇല, കദളിപ്പഴം, നാളികേരം എന്നിവയെത്തിക്കുന്നവർ അങ്ങനെ മറ്റൊരു വിഭാഗം. എല്ലാവർക്കും പറയാനുള്ളത് സങ്കടകഥകൾ മാത്രം. ഉത്സവനാളുകൾ ഇവരുടെ ഭാഗ്യനാളുകളായിരുന്നു. ഇത്തവണത്തെ ഉത്സവവും ചടങ്ങായതോടെ ആ പ്രതീക്ഷയും നശിച്ചു ക്ഷേത്രങ്ങളും അടച്ചു വീട്ടിൽ മുഴുപട്ടിണിയായി തങ്ങൾക്ക് അന്നം തരുന്ന ക്ഷേത്രങ്ങൾ തുറന്ന് ഭക്തർ വരുന്നത് നോക്കിയിരിക്കുകയാണ് ഇവർ.
Saturday, 2 May 2020
അതിജീവനത്തിന്റെ നാളുകളിൽ കാരുണ്യവർഷവുമായി അമ്മ ചാരിറ്റബിൾ ട്രസ്റ്റ്
ചാത്തന്നൂർ: കോവിഡ് 19ന്റെ പ്രതിരോധ പ്രവർത്തന കാലത്ത്
അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മാതൃകയായി മാറി.
കോവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള ബോധവത്കരണ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ഡോക്യുമെന്ററി നിർമ്മിച്ചു കൊണ്ടാണ് ട്രസ്റ്റിന്റെ
പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
ജില്ലാ കളക്ടർ, എം പി ജില്ലയിലെ എം എൽ എ അടക്കമുള്ള ജനപ്രതിനിധികൾ അടക്കമുള്ള ജനപ്രതിനിധികളുടെ നിർദ്ദേശങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട്
ഡോക്യുമെന്ററി ശ്രദേയമായി മാറി.
പാരിപ്പള്ളി ഹെൽത്ത് സെന്ററിലും പൊതു സ്ഥലങ്ങളിലും നിരവധി കൈ കഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു.
വിവിധ സർക്കാർ ഓഫിസുകളിലും പൊതുജനങ്ങൾക്കും ഇതിനകം തന്നെ പതിനായിരത്തിൽപരം ഹാന്റെ ഗ്ലസുകളും ഒപ്പം സാനിറ്ററെ
സുകളും അന്നു നശീകരണ ലായനികളും വിതരണം ചെയ്തു. കല്ലുവാതുക്കൽ പഞ്ചായത്തിൽ സേവനം അനുഷ്ടിക്കുന്ന നിയമപാലകർക്കും ആരോഗ്യപാലകർക്കും ചിറക്കര, പാരിപ്പള്ളി,
കല്ലുവാതുക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ കമ്മ്യുണിറ്റി കിച്ചണിലെ സന്നദ്ധപ്രവർത്തകർക്കും പാവങ്ങൾക്കും ലോക്ക് ഡൌൺ കാലയളവിൽ മുഴുവൻ ദിവസവും പ്രഭാതഭക്ഷണം നൽകി. പരവൂരിൽ ഫയർ സ്റ്റേഷനിൽ പ്രതിരോധ കിറ്റ് നൽകുകയും പ്രശസനീയ പ്രവർത്തനങ്ങൾ നടത്തിയ ആറ്റിങ്ങൽ ഫയർ സ്റ്റേഷന് പ്രവർത്തന മികവിന് ഉള്ള അവാർഡ് നൽകുകയും ചെയ്തു. പാരിപ്പള്ളി പോലിസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കുടിവെള്ളവും കൊല്ലം ശിശുഷേമ സമിതിയിലേക്ക് ബേബിഫുഡും നൽകി. ലോക്ക് ഡൌണ്ണിനെ തുടർന്ന് ദുരിതത്തിലായ നിരവധി കുടുംബങ്ങൾക്ക് ഭഷ്യദാന്യ കിറ്റുകൾ വിതരണം ചെയ്തു.
ലോക്ക് ഡൌൺ മൂലം ഏറെ ദുരിതം അനുഭവിക്കുന്ന കലാകാരന്മാർക്ക്
പാരിപ്പള്ളി നാടക മേഖലയുടെ സഹായത്താൽ കണ്ടെത്തിയ
കല്ലുവാതുക്കൽ പഞ്ചായത്തിലെ
രംഗ കലകളിലെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച കലാകാരന്മാർക്കായി ട്രസ്റ്റ് ഏർപ്പെടുത്തിയ ഭഷ്യദാന്യ കിറ്റുകൾ വിതരണം ചെയ്തു.
ഇത് കൂടാതെ ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സഹായം അഭ്യർത്ഥിച്ചവർക്ക് എല്ലാം ആഹാരസാധനങ്ങൾ എത്തിച്ചു നൽകി. ജന്മഭൂമി വാർത്ത കണ്ടു ഉളിയനാട് മണികണ്ടന്റെ വീട്ടിൽ ആഹാരസാധനങ്ങൾ എത്തിക്കുകയും ചെയ്തു ഇപ്പോൾ ലോക്ക് ഡൌൺ നീട്ടിയിട്ടും ചാത്തന്നൂർ കല്ലുവാതുക്കൽ പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക്ഡൌൺ ആയിട്ടും
പോലിസ്കാർക്കും ആശാവർക്കർമാർക്കും
ആവശ്യമുള്ള മാസ്കുകളും സാനിറ്ററി സ് സാധനങ്ങളും എത്തിക്കുന്നുണ്ട് കൂടാതെ സംഭാരവും നൽകുന്നു. കൂടാതെ തന്റെ വാഹനം പൂർണ്ണമായും പഞ്ചായത്തുകൾക്ക് അനൻസ് മെന്റിനായി വിട്ടുകൊടുത്തിരിക്കുകയാണ്.
പൊതു ജനങ്ങളിൽ നിന്നും യാതൊരു സംഭാവനയും സ്വീകരിക്കാതെയാണ് സേവാപ്രവർത്തനങ്ങൾ നടത്തുന്നത്.
ഫോട്ടോ: ജന്മഭൂമി വാർത്തയുടെ അടിസ്ഥാനത്തിൽ ഉളിയനാട് മണികണ്ടന്റെ കുടുംബത്തിന് ആഹാരസാധനങ്ങൾ നൽകുന്നു.
ലോക്ക്ഡൗൺ ലംഘിച്ച് കാമുകിയുടെ വീട്ടിൽ അഭിഭാഷക നേതാവ് കുടുങ്ങി
ചാത്തന്നൂർ : ലോക്ക്ഡൗൺ ലംഘിച്ച് കാമുകിയെ കാണാൻ കൊല്ലത്തെത്തിയ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ ഗൃഹ നിരീക്ഷണത്തിൽ കുടുങ്ങി. തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയും സിപിഎം നേതാവുമായ പട്ടം ലക്ഷ്മി നഗറിൽ അഡ്വ. ജി.മുരളീധരനെയാണ് ആദിച്ചനല്ലൂർ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം വീടിനുള്ളിൽ ഗൃഹ നിരീക്ഷണത്തിലായത്. ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിച്ചതിന് ചാത്തന്നൂർ പോലിസ് കേസെടുക്കുകയും അഭിഭാഷകന്റെ വാഹനം പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് പോലീസും ആരോഗ്യവകുപ്പ് അധികൃതരും പറയുന്നത് ഇങ്ങനെയാണ്. ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലെ കാമുകിയുടെ വീട്ടിൽ രഹസ്യസന്ദർശനത്തിനാണ് അഭിഭാഷകൻ എത്തിയത്.
ലോക്ക്ഡൗൺ കാലയളവിൽ പലതവണ ഈ വീട്ടിൽ രഹസ്യസന്ദർശനം നടത്തിയിരുന്ന അഭിഭാഷകൻ കഴിഞ്ഞ വ്യാഴാഴ്ച
വൈകിട്ട് അഞ്ചരയോടെ കാമുകിയുടെ വീട്ടിലെത്തിയതോടെ നാട്ടുകാർ ഇയാളെ തടഞ്ഞുവയ്ക്കുകയും വിവരം പൊലിസിനെഅറിയിക്കുകയുമായിരുന്നു.
ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള പ്രദേശമായ ചാത്തന്നൂരിൽ കൂടി പതിവായി ഇയാൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിലൊരാൾ ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് വിവരം നൽകിയിരുന്നു. ജില്ലാ കളക്ടർ ഈ വിവരം ചാത്തന്നൂർ പൊലിസിന് കൈമാറുകയും ചെയ്തിരുന്നു. അതിനിടെയാണ് വ്യാഴാഴ്ച വൈകിട്ടോടെ യുവതിയുടെ വീട്ടിലേയ്ക്ക് ഇയാൾ എത്തിയത്. ജില്ലാ അതിർത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് തിരുവനന്തപുരത്തു നിന്നും കാറോടിച്ച് ഇയാൾ കുമ്മല്ലൂർ പാലം കടന്ന്
ചാത്തന്നൂർ - ആദിച്ചനല്ലൂർ അതിർത്തി പ്രദേശമായ കട്ടച്ചലിൽ എത്തിയത്. അഭിഭാഷകൻ എത്തിയത് പോലീസിന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ചാത്തന്നൂർ
പൊലിസിന്റെ നിർദ്ദേശപ്രകാരമെത്തിയ ആദിച്ചനല്ലൂർ പഞ്ചായത്തിലെ
ആരോഗ്യപ്രവർത്തകർ ഇയാൾ വീട്ടിൽത്തന്നെ ഗൃഹനിരീക്ഷണത്തിൽ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ആറു മാസമാസം മുൻപ് യുവതിയുമായി രഹസ്യബന്ധം ആരംഭിച്ച അഭിഭാഷകൻ ഇയാളുടെ ഉടമസ്ഥതയിൽ കഴക്കൂട്ടത്തുള്ള ഫ്ളാറ്റിൽ വച്ചാണ് യുവതിയുമായി സ്ഥിരമായി കണ്ടുമുട്ടിയിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ യാത്രാബുദ്ധിമുട്ടുമൂലം യുവതിക്ക് കഴക്കൂട്ടത്തേയ്ക്ക് പോകാൻ കഴിയാതിരുന്നതോടെ ഇവർ പരസ്പരം കണ്ടിരുന്നില്ല. ഇതിനിടെ യുവതിയുടെ ഭർത്താവിന്റെ അമ്മാവൻ കോട്ടയത്ത് വച്ച് ക്യാൻസർ ബാധിച്ച് മരിക്കുകയും ഭർത്താവ് മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ കോട്ടയത്തേയ്ക്ക് പോവുകയുംചെയ്തു. തുടർന്ന് അവിടുത്തെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഇയാൾ കോട്ടയത്ത് ഗൃഹനിരീക്ഷണത്തിൽ കഴിയുകയുമാണ്. ഈ അവസരം മുതലാക്കിയ യുവതി വിവരം അഭിഭാഷകനെ അറിയിക്കുകയും യുവതിയുടെ നിർദ്ദേശപ്രകാരം അഭിഭാഷകൻ ചാത്തന്നൂർ കട്ടച്ചലിലെ വീട്ടിൽ എത്തുകയും ചെയ്തു. തുടർന്ന് പലദിവസങ്ങളിലും വൈകുന്നേരത്തോടെ ഇയാൾ യുവതിയുടെ വീട്ടിൽ സന്ദർശനം നടത്തി പുലർച്ചെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയുമായിരുന്നു ചെയ്തിരുന്നത്. സാധാരണ
ചാത്തന്നൂർ ബസ് സ്റ്റാന്റിന് സമീപത്തുകൂടി ഊറാo ജംഗഷൻ വഴി കുമ്മല്ലൂർ പാലം വഴി കട്ടച്ചലിൽ വന്നിരുന്ന ഇയാൾ ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ശീമാട്ടിജംഗ്ഷൻ വഴി കുമ്മല്ലൂർ പാലം വഴിയാണ്
കട്ടച്ചലിൽ എത്തിയിരുന്നത്.
തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള വാഹനം പതിവായി വീട്ടിൽ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ ജില്ലാ കലക്ടർക്ക് മുൻപ് തന്നെ പരാതി നൽകിയിരുന്നു.
വീട്ടിലുള്ള ഓട്ടോറിക്ഷയുടെ സ്പെയർ പാർട്ട്സ് നന്നാക്കി നൽകാനാണ് താൻ എത്തിയതെന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ ഇയാൾ പറയുന്നു. അതിർത്തികടന്നു വന്നതിനാൽ ഇനി പതിനാല് ദിവസം നിരീക്ഷണം പൂർത്തിയാക്കിയ ശേഷംമടങ്ങിയാൽ മതിയെന്ന് പൊലിസ് നിർദ്ദേശിച്ചതോടെ അഭിഭാഷകൻ ശരിക്കും കുടുങ്ങുകയായിരുന്നു.
വർക്കല അയിരൂർ സ്വദേശിയെ വിവാഹം കഴിച്ച യുവതിക്ക് രണ്ടുകുട്ടികളുമുണ്ട്. കോട്ടയത്ത് ഗൃഹ നിരീക്ഷണത്തിൽ കഴിയുന്ന ഭർത്താവ് മടങ്ങിയെത്തുമ്പോൾഎന്തുപറയണമെന്നറിയാത്ത അവസ്ഥയിലാണ് യുവതിയും. ഇതിനിടയിൽ
അഭിഭാഷകൻരഹസ്യമായി കടന്നുകളയാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാർ കാവൽ നിൽക്കുന്ന കാരണം നടന്നില്ല ഇതിനിടയിൽ പോലിസ് എത്തി കാർ സ്റ്റേഷനിലേക്ക് കൊണ്ട് പോയി.
തിരുവനന്തപുരം ബാറിലെ പ്രശസ്തനായ ക്രിമിനൽ അഭിഭാഷകനായ ഇയാൾക്ക്ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലം ബാറിലേയ്ക്ക് പോകുന്നു എന്ന വ്യാജേനയാണ് ഇയാൾ അതിർത്തി കടന്നതെന്നാണ് സൂചന. ജില്ലാ അതിർത്തി കടക്കുന്നവർ ഇരുപത്തിനാലുമണിക്കൂറിനകം മടങ്ങണമെന്ന് നിർദ്ദേശം അതിർത്തിയിൽപരിശോധന നടത്തുന്നവർ നൽകാറുണ്ട്. അതിനാലാണ് വൈകിട്ട് കട്ടച്ചലിൽഎത്തിയ ശേഷം പുലർച്ചെ ഇയാൾ മടങ്ങുന്നത്. എന്നാൽ ആദിച്ചനല്ലൂർ പഞ്ചായത്ത്അധിക്യതർ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ഏപ്രിൽ 27നാണ് ഈവീട്ടിലെത്തിയെന്ന് യുവതിയുടെ മാതാവ് മൊഴി നൽകി.
എന്നാൽ താൻ വന്നിട്ട്പത്തുദിവസം കഴിഞ്ഞെന്നും നാലുദിവസം കൂടി കഴിഞ്ഞാൽ ഗൃഹനിരീക്ഷണംപൂർത്തിയാക്കി മടങ്ങുമെന്നും ഇയാൾ ആരോഗ്യപ്രവർത്തകരോട് അവകാശപ്പെട്ടു. തീയതികളിലെ വൈരുദ്ധ്യം മനസിലാക്കിയ ആരോഗ്യപ്രവർത്തകർ കൂടുതൽചോദ്യം ചെയ്തതോടെ ഇയാൾ 27നാണ് എത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ 27 ന് എത്തി 28 ന് പുലർച്ച മടങ്ങിയ ഇയാൾ മുപ്പതിന് വീണ്ടും എത്തിയതെന്ന് അയൽവാസികൾ പറയുന്നു. പതിനാല്ദിവസം ഗൃഹ നിരീക്ഷണം പൂർത്തിയാക്കിയ ശേഷം സ്വദേശമായതിരുവനന്തപുരത്തേയ്ക്ക് മടങ്ങിയാൽ മതിയെന്ന് ആരോഗ്യ പ്രവർത്തകർഅഭിഭാഷകന് നിർദ്ദേശം നൽകി ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിച്ചതിന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചാത്തന്നൂർ പോലിസ് കേസെടുത്തു.
Friday, 1 May 2020
*നമുക്കെന്ത് മെയ്ദിനം..!*
നമസ്തെ
*മഹാത്മ അയ്യങ്കാളി, ശ്രീ നാരായണ ഗുരുദേവൻ, ഭാഭാ സാഹേബ് അംബേദ്ക്കർ, ബാലഗംഗാധര തിലകൻ തുടങ്ങിയ മഹാരഥന്മാർ നിറഞ്ഞ് നിൽക്കുന്ന ഹിമവത് സൃംഗ തുല്യമായ ഭാരതീയ തൊഴിലാളി പരിപ്രേഷ്യത്തിൽ, ഒരു ദേശീയവാദിക്ക് ഒരിക്കലും സമരസപ്പെടാൻ, മാതൃകയാക്കാൻ സാധിക്കില്ല മെയ് ദിനത്തോട്..*
സോഷ്യലിസ്റ്റുകളുടേയും കമ്മ്യൂണിസ്റ്റുകളുടേയും ആഗോളകൂട്ടായ്മയുടെ രണ്ടാം ഇന്റർനാഷണലാണ് 1886 ൽ മെയ്ദിനം പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് പല രാജ്യങ്ങളും അവരവരുടെ പ്രാധാന്യമുള്ള ദിനമാണ് ആചരിക്കുന്നത്.
ട്രേഡ് യൂണിയനുകൾ വ്യാവസായിക വിപ്ലവത്തിന്റെ ഉത്പന്നമാണ്. വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ച ഇംഗ്ലണ്ടിലാണ്, ആധുനിക ട്രേഡ് യൂണിയൻ പ്രസ്ഥാനം ആവിർഭവിച്ചത്. എന്നാൽ ഭാരതത്തിൽ അവകാശ സമരങ്ങൾക്കൊപ്പം തന്നെ നവോത്ഥാനവും സാമൂഹിക പരിഷ്കാരവും സേവനവും സാമൂഹിക നീതിയും സമരസതയും തൊഴിൽ മേഖലകളിൽ നിറഞ്ഞു നിന്നു. ഒപ്പം സ്വാതന്ത്ര സമരവും ഓരം ചേർന്ന് ശക്തി പ്രാപിച്ചിരുന്നു.
ഭാരതത്തെ, ദേശീയവാദികളെ സംബന്ധിച്ചിടത്തോളം ജെഎൻയൂവിയൻ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരും കമ്മ്യൂണിസ്റ്റ് ഭരണകൂടവും ഒരുമിച്ച് ചരിത്രത്താളുകളിൽ നിന്നും അടർത്തി മാറ്റിയ, മറച്ചുവെച്ച ഒട്ടനവധി തൊഴിൽ സമരങ്ങളുണ്ട്.
ഭാരതത്തിലും വിശിഷ്യ കേരളത്തിലും ആദ്യകാല തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയത് സാമൂഹിക പ്രവർത്തകരായിരുന്നു. മുതലാളിത്ത വ്യവസ്ഥയോടുള്ള താത്ത്വികമായ എതിർപ്പിനേക്കാൾ പ്രധാനമായി ഇവരെ ഇതിനു പ്രേരിപ്പിച്ചത് തൊഴിലാളികളുടെ ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളായിരുന്നു.
സമരങ്ങളിൽ ഏറ്റവും പ്രാധാന്യം കല്ലിശ്ശേരി വേലായുധ പണിക്കരുടേയും അയ്യങ്കാളിയുടേയും നേതൃത്വത്തിൽ തിരുവിതാംകൂറിൽ നടന്ന ഐതിഹാസികമായ തൊഴിലാളി സമരങ്ങളാണ്.
ചരിത്രം കുറിച്ച മലയാള മണ്ണിലെ സമരങ്ങൾ (ചുരുക്കത്തിൽ):
*1866 ലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം :*
1886 ലെ "മെയ് ദിന"ത്തിനും മുൻപ് 1866 ല്‍ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം സംഘടിപ്പിച്ചത് വേലായുധപ്പണിക്കർ ആയിരുന്നു. അത് നവോത്ഥാന സമരം കൂടിയായിരുന്നു. ആദ്യത്തെ കർഷകത്തൊഴിലാളി സമരം പൂർണ വിജയം ആയിരുന്നു.
*366 ദിവസം നീണ്ട അയ്യങ്കാളിയുടെ സമരങ്ങൾ :*
അയ്യങ്കാളിയുടെ നേതൃത്വത്തിൽ 1904 മുതൽ ഏകദേശം 1905 വരെ 366 ദിവസം നീണ്ട തിരുവിതാംകൂറിലെ നവോത്ഥാന തൊഴിൽ സമരങ്ങൾ ഒരു പക്ഷേ ലോകത്തിലെ തന്നെ ആദ്യത്തെ കർഷക പണിമുടക്കിലേക്കാണ് (1913 ജൂൺ) വഴി തെളിച്ചത്. തിരുവിതാംകുറിൽ തുടങ്ങിയ പ്രക്ഷോഭം കൊല്ലത്തേക്കും ആലപ്പുഴയിലേക്കും പടർന്നു. അയങ്കാളിയുടെ ശക്തമായ സമരങ്ങൾ അവകാശങ്ങൾ നേടിയെടുക്കുക തന്നെ ചെയ്തു. തൊഴിൽ ആഴ്ചയിൽ 6 ദിനമാക്കുക, കൂലി പണമായി നൽകുക,തൊഴിലാളികളുടെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്നിവയായിരുന്നു സമരാവശ്യങ്ങൾ. കൂടാതെ സഞ്ചാര സ്വാതന്ത്ര്യവും ആരാധനാലയ പ്രവേശനവും സ്കൂള്‍ പ്രവേശനവും മഹാത്മാ അയ്യങ്കാളിയുടെ ആവശ്യങ്ങളായിരുന്നു.
*EMS തിരസ്കരിച്ച അയ്യങ്കാളി :*
ആദ്യമായി തൊഴിലാളി പ്രക്ഷോഭം നടത്തിയത് 1921ൽ കമ്മ്യൂണിസ്റ്റുകാർ ആണെന്ന പച്ച നുണയാണ് കേരള ചരിത്രം വളച്ചൊടിച്ച് കമ്മ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ചത്. അയങ്കാളിയുടെ ചരിത്രം പോലും EMS തന്റെ "കേരള ചരിത്ര"മെന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയില്ല.
*ശ്രീ നാരായണ ഗുരുദേവന്റെ പങ്ക് :*
തൊഴിലാളി സമരങ്ങൾക്കായ് അയങ്കാളിക്ക് ഗുരുതുല്യമായ പിന്തുണ നൽകിയ ഗുരുദേവന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആദ്യ തൊഴിലാളി സംഘടനയായ തിരുവിതാംകൂര്‍ ലേബര്‍ അസോസ്സിയേഷന് വാടപ്പുറം ബാവ രൂപം നല്‍കുന്നത്. 1922 മാര്‍ച്ച് 31ന് ആലുംമൂട്ടില്‍ കേശവന്റെ വക സ്ഥലത്ത് കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം രൂപീകരിക്കാന്‍ കൂടിയ യോഗത്തിൽ വാടപ്പുറം പി.കെ. ബാവയ്ക്കൊപ്പം എന്‍. കൃഷ്ണനും ഉണ്ടായിരുന്നു. ഗുരുദേവന് പറഞ്ഞിട്ടാണ് സംഘം തുടങ്ങുന്നതെന്നറിഞ്ഞപ്പോള്‍ തൊഴിലാളികള്‍ക്ക് മറിച്ച് ചിന്തിക്കാനേ തോന്നിയില്ല. 1922 ഏപ്രില്‍ 23 ന് ആലപ്പുഴ കളപ്പുര ക്ഷേത്ര മൈതാനത്തായിരുന്നു 'തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്' എന്ന ആദ്യ തൊഴിലാളി സംഘത്തിന്റെ ഉദ്ഘാടന സമ്മേളനം. അതില്‍ മുഖ്യ അതിഥിയായി എത്തിയത് ഗുരുശിഷ്യൻ സത്യവ്രതന് സ്വാമികളായിരുന്നു.
ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശം ടി.കെ. മാധവനിലും എത്തി. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് എസ്എന്‍ഡിപി യോഗത്തിന്റെ അന്നത്തെ നേതാവായിരുന്ന ടി.കെ. മാധവനും സുപ്രധാന പങ്ക് വഹിച്ചു.
ഇനിയും ഒന്നു കൂടിയുണ്ട്. ആദ്യത്തെ തൊഴിലാളി സംഗമവും വ്യവസായ പ്രദര്‍ശനവും കൊല്ലത്ത് നടന്ന രണ്ടാം വാര്‍ഷിക യോഗത്തോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം സംഘടിപ്പിച്ചു.
തീർന്നില്ല, ഭൂപരിഷ്കരണ നിയമം കൊണ്ടുവന്ന, ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സര്‍ക്കാര്‍ ജോലി തുടങ്ങിയ പൗരാവകാശങ്ങള്ക്കായ് സമരം നടത്തിയ സി. കേശവൻ ശ്രീനാരായണ ഗുരു ഭക്തനായിരുന്നു. എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.
1937 മേയ് 22 ന് കേരളത്തിൽ ആദ്യമായി ചുറ്റിക അരിവാള്‍ ആലേഖനം ചെയ്ത ചെങ്കൊടി ആലപ്പുഴയിൽ അസോസിയേഷന്റെ 15 മത് വാർഷിക സമ്മേളന നഗറിൽ ഉയര്‍ത്തിയത് അസോസിയേഷൻ പ്രസിഡന്റും S N D P യോഗം ജനറൽ സെക്രട്ടറിയും ഗുരുഭക്തനുമായ വി.കെ.വേലായുധന് ആയിരുന്നു. കണ്ണൂരിലെ ആദ്യ ബീഡി തൊഴിലാളി യൂണിയന് ഗുരുവിന്റെ പേരിലായിരുന്നു.
*കമ്മ്യൂണിസത്തിന്റെ വർഗ്ഗ വഞ്ചനയുടെ ആരംഭം :*
ആഗോളതലത്തിൽ കമ്മ്യൂണിസത്തിന്റെ വർഗ്ഗ വഞ്ചനയുടെ ആരംഭം വെളിപ്പെടുത്തിയ നിരവധി സംഭവങ്ങൾ ഇതോടൊപ്പം ഉണ്ടായി. 1889-ൽ മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ തിരുമാനിച്ച രണ്ടാം ഇന്റർനാഷണൽ സമ്മേളനം രൂപകല്പന ചെയ്ത ഇന്റർനാഷണൽ സെക്രട്ടേറിയറ്റ് കാലക്രമേണ വേൾഡ് ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻസ് (World Federation of Trade Unions-WFTU) ആയി പുനഃസംഘടിപ്പിക്കപ്പെടുകയും അതിനെ കമ്മ്യൂണിസ്റ്റുകാർ പിളർത്തുകയും ചെയ്തു. (കമ്മ്യൂണിസ്റ്റിതര സംഘടനകൾ ചേർന്ന് ബ്രസ്സൽസ് ആസ്ഥാനമായി 1949-ൽ ഇന്റർനാഷണൽ കോൺ ഫെഡറേഷൻ ഒഫ് ഫ്രീ ട്രേഡ് യൂണിയൻസ് International Confederation of Free Trade Unions-ICFTU എന്ന സംഘടന രൂപീകരിച്ചു.)
1905 ൽ സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിൽ, 'വർക്കേഴ്സ് ഡെപ്യൂട്ടീസിന്റെ സോവിയറ്റ്' എന്ന പേരിൽ ഒരു സംഘടന രൂപം കൊണ്ടതോടെയാണ്, റഷ്യയിലെ സ്വതന്ത്ര ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഇതേ വർഷം നടന്ന റഷ്യൻ ട്രേഡ് യൂണിയന്റെ പ്രഥമ കോൺഗ്രസിൽ മോസ്കോയിലേയും ഇതര വ്യവസായ നഗരങ്ങളിലേയും നാല്പതോളം സ്വതന്ത്രയൂണിയനുകൾ പങ്കെടുത്തു.
1905 ലെ ജനാധിപത്യ വിപ്ലവത്തിന്റെ പരാജയത്തെത്തുടർന്ന് സാർ ഭരണകൂടം സ്വതന്ത്ര ട്രേഡ് യൂണിയനുകളെ നിരോധിച്ചു. പിന്നീട് 1917 ലാണ് 'പെട്രോഗ്രാഡ് സോവിയറ്റ്' എന്ന പേരിൽ തൊഴിലാളികൾ സംഘടിച്ചത്. റഷ്യയിലെ ട്രേഡ് യൂണിയൻ കൗൺസിലുകളായ സോവിയറ്റുകൾ, ഇതര രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകളിൽ നിന്നു വ്യത്യസ്തമാണ്. മാർക്സിസത്തിന്റെ ഭരണകൂട സിദ്ധാന്തമായ 'തൊഴിലാളിവർഗ സർവാധിപത്യം' എന്ന സങ്കല്പത്തിന്റെ സംഘടനാരൂപമായിരുന്നു സോവിയറ്റുകൾ. തൊഴിലാളികളുടെ സാമ്പത്തികാവകാശങ്ങൾ നേടിയെടുക്കുക എന്നതിലുപരി, തൊഴിലാളിവർഗ ഭരണകൂടത്തിന്റെ അടിസ്ഥാന ഘടകം എന്ന നിലയ്ക്കാണ് സോവിയറ്റുകളെ വിഭാവന ചെയ്തിരുന്നത്. ഈ കാലഘട്ടത്തിൽ റഷ്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനുള്ളിൽ മെൻഷെവിക്കുകൾ എന്നും ബോൾഷെവിക്കുകൾ എന്നുമുള്ള രണ്ടു വിഭാഗങ്ങൾ രൂപംകൊണ്ടു. ക്രമാനുഗതമായ പരിഷ്ക്കാരങ്ങളുടെ വക്താക്കളായ മെൻഷെവിക്കുകളെ എതിർത്ത ബോൾഷെവിക്കുകൾ സായുധവിപ്ലവത്തിലൂടെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കണമെന്നു വാദിച്ചു. ലെനിനും ട്രോട്സ്കിയുമാണ് ബോൾഷെവിക്കുകൾക്കു നേതൃത്വം നൽകിയിരുന്നത്.
ഒക്ടോബർ സോഷ്യലിസ്റ്റു വിപ്ലവത്തിലൂടെ കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നു തുടർന്ന് സോവിയറ്റ് യൂണിയനിൽ "സ്വതന്ത്ര ട്രേഡ് യൂണിയൻ" എന്ന ആശയം ഉപേക്ഷിക്കപ്പെട്ടു. ഗവൺമെന്റിന്റേയും പാർട്ടിയുടേയും ഉപകരണ വാദപരമായ സമീപനത്തിനു മുൻതൂക്കം ലഭിച്ചു. സ്റ്റാലിന്റെ രഹസ്യപ്പോലീസുകാരാൽ വധിക്കപ്പെട്ട ട്രോട്സ്ക്കിയും ആദ്യനാളുകളിൽ ഇതേ വീക്ഷണം തന്നെയായിരുന്നു. മൈക്കിൾ ടോംസ്കിയെപ്പോലുള്ളവർ സ്വതന്ത്ര ട്രേഡ് യൂണിയനുകൾക്കുവേണ്ടി വാദിച്ചു. പക്ഷേ, സ്റ്റാലിന്റെ ഏകാധിപത്യവാഴ്ചയിൽ ട്രേഡ് യൂണിയനുകളെ സംബന്ധിച്ചുള്ള എല്ലാ ഭിന്നാഭിപ്രായങ്ങളും അടിച്ചമർത്തപ്പെട്ടു. സ്റ്റാലിനിസ്റ്റു സർവാധിപത്യത്തിനെതിരെ, രഹസ്യസംഘടനകൾ രൂപീകരിച്ചുകൊണ്ട് തൊഴിലാളികൾ നടത്തിയ പ്രതിഷേധം 'തൊഴിലാളി പ്രതിപക്ഷം' (വർക്കേഴ്സ് ഓപ്പസിഷൻ) എന്നാണറിയപ്പെട്ടിരുന്നത്.
*മെയ് ദിന സമര നായകനെ പുറന്തള്ളിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി :*
മെയ് ദിനമായി പ്രഖ്യാപിക്കപ്പെട്ട ചിക്കാഗോ സമരത്തിന് നേതൃത്വം നൽകി തൊഴിലാളികളെ സംഘടിപ്പിച്ച് സമരത്തിന് ആരംഭിച്ച ഐറാ സ്റ്റുവാർഡ് എന്ന ഇരുമ്പ് പണിക്കാരനായ തൊഴിലാളി നേതാവിനെ തൊഴിലാളി സമര ചരിത്രത്തിൽ നിന്നും കമ്മ്യൂണിസ്റ്റുകാർ വെട്ടിമാറ്റുകയാണ് ചെയ്തത്.
*ലേബര്‍ യൂണിയന് ഹൈജാക്ക് ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി :*
പി. കൃഷണപിള്ളയും, ടി.വി. തോമസും, പി. കേശവദേവും ഒക്കെ തൊഴിലാളി സംഘടനയിലേക്ക് കടന്നു വന്നത് ബാവയുടെ ‘ലേബര്‍ യൂണിയന്’ എന്ന സംഘടനയിലൂടെ ആയിരുന്നു. പിന്നീടു 1938-39 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ രൂപംകൊണ്ടപ്പോള്‍ പാര്‍ട്ടി ബാവ തുടങ്ങിവച്ച പ്രസ്ഥാനത്തിന്റെ പിതൃത്വം തട്ടിയെടുത്ത് സ്വതസിദ്ധമായ ജന വഞ്ചനയും പ്രാവർത്തികമാക്കി.
ദേശീയ തലത്തിൽ നടന്ന ചില സമരങ്ങൾ (ചുരുക്കത്തിൽ)
*1. മഹാത്മാ ഫൂലെയുടെ അനുയായിയായിരുന്ന എൻ.എം. ലോക്കാ.*
മഹാത്മാ ഫൂലെയുടെ അനുയായി ആയിരുന്ന എൻ.എം. ലോക്കാ 1880 ൽ ദീനബന്ധു എന്ന പേരിൽ ഒരു വാരിക ആരംഭിച്ചു തൊഴിലാളികളുടെ പ്രശ്നങ്ങൾ പ്രചരിപ്പിച്ചു. തൊഴിൽ സമയം കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമരങ്ങൾ സംഘടിപ്പിക്കുകയും 1890 ൽ ബോംബെ മിൽ ഹാൻഡ്സ് അസോസിയേഷൻ രൂപീകരിക്കുകയും ചെയ്തു.1890 കളുടെ മധ്യത്തിൽ കൽക്കട്ട, ബോംബെ, അഹമ്മദാബാദ്, സൂററ്റ്, മദ്രാസ്, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന തുണിമില്ലുകൾ, റെയിൽവേ, തോട്ടങ്ങൾ, പോസ്റ്റ് ആൻഡ് ടെലഗ്രാഫ് തുടങ്ങിയ സ്ഥാപനങ്ങളിൽ തൊഴിൽ സമരങ്ങൾ നടന്നു.
*2. ശശിപാദ ബാനർജി എന്ന ബ്രഹ്മസമാജ പ്രവർത്തകൻ :*
ഇതേ കാലത്ത് ശശിപാദ ബാനർജി എന്ന ബ്രഹ്മസമാജ പ്രവർത്തകൻ ബംഗാളിലെ തുണിമിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. അവരിൽ അവകാശ ബോധം വളർത്തുന്നതിനുവേണ്ടി അദ്ദേഹം 1874 ൽ "ഭാരത് ശ്രമജീവി" പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു.
*3. ബംഗാളി സാഹിത്യകാരനായ ദ്വാരക്നാഥ് ഗാംഗുലി :*
1880 ൽ തേയിലത്തോട്ടങ്ങളിലെ അടിമത്തപരമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരായി ബംഗാളി സാഹിത്യകാരനായ ദ്വാരക്നാഥ് ഗാംഗുലിയുടെ നേതൃത്വത്തിൽ സമരങ്ങൾ നടന്നു. 1882 നും 1890 നുമിടയിൽ മദ്രാസിലും ബോംബെയിലും 25 ഓളം പണിമുടക്കുകൾ നടന്നു.
*4. ബാലഗംഗാധര തിലകൻ :*
ദേശീയ തലത്തിലെ ശക്തനായ തൊഴിലാളി നേതാവ് കൂടി ആയിരുന്നു തിലകൻ. അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം കൂടിയായിരുന്നു. ബാലഗംഗാധര തിലകന്റെ അറസ്റ്റിനെതിരായി ബോംബെയിൽ നടന്ന പണിമുടക്കു സമരം ഇന്ത്യയിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. 1920 ൽ ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകരണത്തിന് തിലകൻ സുപ്രധാന പങ്ക് വഹിച്ചു. ലാലാ ലജപത് റായി ആയിരുന്നു ആദ്യ പ്രസിഡന്റ്. 1921ൽ വെയിൽസ് രാജകുമാരന്റെ സന്ദർശന വേളയിൽ ബോംബെയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾ പണിമുടക്കുകയും തെരുവിൽ പ്രകടനങ്ങൾ നടത്തുകയും ചെയ്തു.
*5. മഹാത്മാഗാന്ധി :*
1918 ൽ ഗാന്ധിജി അഹമ്മദാബാദ് ടെക്സ്റ്റൈൽ ലേബർ അസ്സോസിയേഷൻ രൂപീകരിച്ച് 14,000 അംഗങ്ങളുമായ് സമരമുഖത്തിറങ്ങി.
*6. ഡോ. ബാബ സാഹേബ് അംബേദ്ക്കർ :*
ദേശീയ തലത്തിൽ ഒരാളെ കൂടി പരാമർശിക്കാതെ പോകാൻ വയ്യ. ഭാരതത്തിൽ 1932 ലെ പൂന ഫാക്റ്റും, 1938 ലെ തൊഴിലാളി സമരവും നടത്തിയ ഡോ. അംബേദ്കർ. കമ്മ്യൂണിസവും ജനാധിപത്യവും ഒരുമിച്ചു പോകില്ല എന്ന് വ്യക്തമാക്കിയ അംബേദ്കർ ദേശീയ സമൂഹത്തിന്റെ ദീർഘ ദർശിയായ നവോത്ഥാന നേതാവും സാമുഹ്യ സമരസതയുടെ സമര മുഖങ്ങൾ തുറന്ന ഭാരതീയനുമായിരുന്നു.
*സംഘടിത സമരങ്ങൾ :*
1899 ൽ ഇന്ത്യൻ റെയിൽവേയിലാണ് ആദ്യമായി സംഘടിതവും രാജ്യവ്യാപകവുമായ പണിമുടക്കു നടന്നത്. ബാലഗംഗാധര തിലകന്റെ മറാത്ത, കേസരി മാസികകൾ പണിമുടക്കിനെ പിന്തുണച്ചു.
1905 ൽ ബംഗാളിലെ പല ഭാഗങ്ങളിലും തൊഴിലാളികളുടെ പണിമുടക്കുകൾ പൊട്ടിപ്പുറപ്പെട്ടു. അതേവർഷം തന്നെയാണ് പ്രിന്റേഴ്സ് യൂണിയൻ നിലവിൽ വന്നത്.
*1906 ൽ ഈസ്റ്റ് ഇന്ത്യൻ റെയിൽവേയിലെ ക്ലെറിക്കൽ തൊഴിലാളികൾ പണിമുടക്കുകയും 'റെയിൽവേ മെൻസ് യൂണിയന്' രൂപം നൽകുകയും ചെയ്തു.*
ബംഗാളിലെ സ്വദേശി പ്രസ്ഥാനം ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.
1905 ൽ ബംഗാൾ വിഭജനം പ്രാബല്യത്തിൽ വന്നപ്പോൾ ഒക്ടോബർ 16 ന് ബംഗാളിലുടനീളം പണിമുടക്കുകളും ഹർത്താലുമുണ്ടായി. ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രചാരം ആരംഭിച്ചത് ഈ കാലയളവിലാണ്.
*ഭാരതത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ :*
1920 കളുടെ രണ്ടാം പകുതിയിലാണ് ഇടതു ട്രേഡ് യൂണിയനുകൾ രൂപംകൊണ്ടത്. 1964 ൽ കമ്യൂണിസ്റ്റു പാർട്ടി പിളർന്നതിനെ തുടർന്ന് മാർക്സിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ സി.ഐ.ടി.യു. രൂപംകൊണ്ടത്. മറ്റു രാഷ്ട്രീയ പാർട്ടികളുടെ തൊഴിലാളി സംഘടനകളായ എ.ഐ.റ്റി.യു.സി., ഐ.എൻ.ടി.യു.സി., യു.ടി.യു.സി.,എസ്.ടി.യു, പി.ടി.യു.സി., തുടങ്ങിയവയ്ക്കു പുറമേ ചില സ്വതന്ത്രട്രേഡ് യൂണിയനുകളും ഇന്നു കേരളത്തിലും ഭാരതത്തിലും പ്രവർത്തിക്കുന്നുണ്ട്.
*ഭാരതീയ തൊഴിൽ മഹാത്മ്യത്തിന്റെ വീക്ഷണവുമായ് ബി.എം.എസ്സിന്റ കടന്നു വരവ് :*
ലോകം മുഴുവൻ പിടിച്ചുകുലുക്കി കാല ക്രമേണ തകർന്നടിഞ്ഞ കമ്മ്യൂണിസ്റ്റ് തൊഴിലാളി വർഗ്ഗ വിപ്ലവത്തെക്കാൾ "അദ്ധ്വാനം ആരാധന" എന്നു പറഞ്ഞ് കടന്നു വന്ന ബി.എം.എസ്സ് (1955 ജൂലയ് 23 ) ആണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സംഘടിത ദേശീയ തൊഴിലാളി പ്രസ്ഥാനം.
മെയ് ദിനത്തേക്കാൾ മാനവികതയുടെ ദർശനമരുളിയ വിശ്വകര്‍മ്മ ജയന്തിയാണ് സെപ്തംബര്‍ *17 ന് വിശ്വകര്‍മ്മ ദിനമായും ദേശീയ തൊഴിലാളി ദിനമായും* ഭാരതത്തിലെ 5,60,000 ഗ്രാമങ്ങളിലെ രണ്ടു കോടിയോളം വരുന്ന വിശ്വകര്‍മ്മജരും ദേശീയ തൊഴിലാളി സമൂഹവും ആചരിച്ചു പോരുന്നു. *ദേശീയ തൊഴിലാളി ദിനമായി ബി.എം.എസ്സും ഈ ദിനം ആചരിക്കുന്നു.*
വന്‍കിട യന്ത്രങ്ങളുടെ സഹായമില്ലാതെ ഭാരതത്തിലെ സാധാരണക്കാര്‍ മണ്ണ് കൊണ്ടും മരം കൊണ്ടും പരുത്തി കൊണ്ടും ചകിരി കൊണ്ടുമെല്ലാം ലോകോത്തര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും തച്ച് ശാസ്ത്രത്തിലും ശില്പ ചാരുതയിലും ലോഹപ്പണിയിലും മറ്റ് കരകൗശല വിദ്യകളിലും എല്ലാം ലോകാതിശയിയായ സിദ്ധികള്‍ തലമുറകളായി കൈമാറുകയും ചെയ്യുന്ന ഇന്ത്യയിലെ ഗ്രാമീണ തൊഴിലാളികള്‍ വിശ്വകര്‍മ്മാവിന്റെ പിന്മുറക്കാരും ശിഷ്യന്മാരുമാണെന്ന് വിശ്വാസത്തോടെ അവരുടെ ആചാര്യനായി വിശ്വകര്‍മ്മാവിനെ ആരാധിച്ചു വന്നു.
*ആധുനിക യന്ത്രങ്ങള്‍ക്കും വ്യാവസായിക വിപ്ലവങ്ങള്‍ക്കുമൊക്കെ പിന്നില്‍ സാധാരണ മനുഷ്യരുടെ വിശ്വാസ പ്രമാണങ്ങളും ബുദ്ധിയും വികസിപ്പിച്ചെടുത്ത പ്രായോഗിക തത്വശാസ്ത്രമാണ് ഉള്ളത്. കോടിക്കണക്കിനുള്ള ഇത്തരം ഗ്രാമീണ തൊഴിലാളികള്‍ക്കും യുഗങ്ങളായി അവരെ സാമൂഹിക സേവനത്തിന് പ്രേരിപ്പിച്ച വിശ്വാസത്തിനുമുള്ള അംഗീകാരം എന്ന നിലയിലാണ് ഭാരതീയ മസ്ദൂര്‍ സംഘ് വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴില്‍ ദിനമായി ആചരിക്കുവാൻ ആഹ്വാനം നൽകിയത്.*
കമ്മ്യൂണിസം അപകടമെന്ന് കാലം തെളിയിക്കുമ്പോൾ അവർ മുന്നോട്ടുവച്ച മെയ് ദിനവും അപകടകരമായ വിനാശകാലത്തിന്റെ ഓർമ്മയായ് തന്നെയാണ് നിലനിൽക്കുന്നത്.
ഇന്ത്യൻ ജനസംഖ്യയുടെ പകുതിയോളം, തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ കൊന്നൊടുക്കി ലോകത്ത് ചെങ്കോടി പാറിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു കാലത്ത് തൊഴിലാളി വർഗത്തെ നുണകളിലൂടെ കിഴടക്കിയിരുന്നു. കേരളത്തിൽ സവർണ്ണ കമ്മ്യൂണിസ്റ്റ് നേതാക്കൾ പുന്നപ്രയിലും വയലാറിലും ഒഞ്ചിയത്തും ആ പാവപ്പെട്ട തൊഴിലാളികളുടെ രക്തം വീഴ്ത്തിയാണ് ചുവപ്പിച്ചത് എന്നതാണ് യാഥാർത്ഥ്യം
സോഷ്യലിസ്റ്റുകളുടേയും കമ്മ്യൂണിസ്റ്റുകളുടേയും ആഗോളകൂട്ടായ്മ തീരുമാനിച്ച മെയ് ദിനത്തിന് നമ്മുക്കിടയിൽ എന്ത് പ്രസക്തി എന്നറിയാൻ സഖാവ് ലെനിൻ ട്രോസ്കിയോടെ പറഞ്ഞ ആ സംഭാഷണം ഒന്നോർത്താൽ മതിയാകും. "ലോകത്തിലെ ലക്ഷണമൊത്ത തൊഴിലാളി സംഘടന ഭാരതത്തിലെ മുംബൈയിലെ ചെങ്കൊടി പിടിച്ച യൂണിയനുകൾ ആണെന്ന്" പക്ഷെ ചരിത്രം സത്യത്തോട് ചേർന്നു നിന്നു. ഇന്ന് ആ ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനത്തിന്റെ കൊടി "ചെങ്കൊടി മാറ്റി കാവിയാക്കിയ" ഒരു ആർ.എസ്സ്.എസ്സ് പ്രചാരകനിലൂടെ..
ഭാരതത്തിന്റെ തൊഴിലാളിവര്‍ഗ്ഗ സമര ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട നാമം ഒരിക്കലും കമ്യൂണിസ്റ്റുകാരന്റേതല്ല.
തൊഴിലാളികളുടെ ശവകല്ലറകൾക്ക് മുമ്പലിരുന്നവർ ചരിത്രത്തോട് മാപ്പിരക്കുമ്പോൾ നമ്മുക്കെന്ത് മെയ് ദിനം..!
മെയ് ദിനം : 1886 മെയ് മാസത്തിൽ ചിക്കാഗോ നഗരത്തിലെ ഹേമാർക്കറ്റ് സ്ക്വയറിൽ അമേരിക്കയിലെ ഫെഡറേഷന് ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡേഴ്സ് ആന്റ് ലേബര്‍ മൂവ്മെന്റ് എന്ന സംഘടന നടത്തിയ തൊഴിലാളി സമരത്തിന്റെ ഓർമ്മയ്ക്കായി സോഷ്യലിസ്റ്റുകളുടേയും കമ്മ്യൂണിസ്റ്റുകളുടേയും ആഗോളകൂട്ടായ്മ ആയിരുന്ന രണ്ടാം ഇന്റർനാഷണലാണ് മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ 1889 ൽ തിരുമാനിച്ചത്.
ഇന്ത്യയിൽ : 1923 ൽ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിക്കുന്നത്. മറുമലർച്ചി ദ്രാവിഡ മുന്നേട്ര കഴകം ജനറൽ സെക്രട്ടറി വൈക്കോ ആണ് പൊതു അവധിയാക്കണമെന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടത്. അതിനുശേഷമാണ് മേയ് 1 ഇന്ത്യയിൽ പൊതു അവധിയായത്.
ഹരിയാന സർക്കാർ : മെയ്ദിനം തൊഴിലാളി ദിനമായി ആഘോഷിക്കുന്ന പാരമ്പര്യത്തിന് ഔദ്യോഗികമായി മാറ്റം വരുത്തിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. പകരം ദീപാവലിക്ക് തൊട്ടടുത്ത ദിവസം വരുന്ന വിശ്വകര്‍മ ജയന്തി തൊഴിലാളി ദിനമായി ഔദ്യോഗികമായി ആഘോഷിക്കുകയാണ്
Note : *ഇനിയും നിരവധി ഇതിഹാസ തുല്യമായ തൊഴിലാളി പാരമ്പര്യമുണ്ട് ഭാരതത്തിൽ.. അഭിമാനിക്കാം.. ഈ ദേശീയതയിൽ.. പ്രചരിപ്പിക്കാം.. ഈ വിശ്വ മാനവികതയെ..*