Friday, 31 July 2015

”വ്യത്യസ്തനാമൊരു അതിവേഗം കുഞ്ഞൂഞ്ഞിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല”


കോണ്‍ഗ്രസ് സംസ്കാരം......എന്ത് കൊണ്ട് വിഭ്യചാരികള്‍ ആയ സ്ത്രികളുടെ സംസ്കാരവും ആയി ബന്ധപെട്ട് കിടക്കുന്നു എന്ന് ചോദിച്ചാല്‍ നെഹ്‌റു മുതല്‍ കുഞ്ഞൂഞ്ഞു വരെയുള്ള നേതാക്കന്മാരുടെ ചരിത്രം പരിശോധിക്കണം....അത് അവിടെ നില്‍ക്കട്ടെ...ഇപ്പോള്‍ സരിതയും കുഞ്ഞൂഞ്ഞും ആയിട്ടുള്ള ബന്ധം എന്താണ് എന്ന് പരിശോധിക്കാം....സരിതയ്ക്ക് ഉണ്ടൊരു കുഞ്ഞൂഞ്ഞ്....
സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണും ടീം സോളാറിന്റെ മുന്‍ മാനേജരും വക്കീല്‍ ഗുമസ്തനും അടങ്ങുന്ന സംഭാഷണ രംഗം ചാനലിന്റെ ഒളിക്യാമറയില്‍ പിടിച്ചെടുത്ത് ചാനലുകള്‍ പുറത്ത്വിട്ടപ്പോഴാണ് ”വ്യത്യസ്തനാമൊരു അതിവേഗം കുഞ്ഞൂഞ്ഞിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല” എന്ന് മനസ്സിലായത്.
 


ലോകചരിത്രത്തില്‍ തന്നെ ഇത്രത്തോളം നുണകള്‍ പറഞ്ഞ ഒരു രാഷ്ട്രീയ നേതാവോ ഭരണാധികാരിയോ ഉണ്ടായിരിക്കുകയില്ല.

സോളാര്‍ കേസിന്റെ തുടക്കം മുതലേ അത്രയ്ക്കധികം നുണകളാണ് ഇദ്ദേഹം പറഞ്ഞുകൂട്ടിയിട്ടുള്ളത്.

ശ്രീധരന്‍ നായരേയും കൂട്ടിക്കൊണ്ട് സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെന്നുകണ്ട് സംസാരിച്ച് ഉമ്മന്‍ചാണ്ടി കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ശ്രീധരന്‍ നായര്‍ സരിതയ്ക്ക് പണം കൊടുത്തത്. പിന്നീട് തട്ടിപ്പ് വിവരം പുറത്ത് വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് സരിത എന്നൊരാളെ തനിയ്ക്കറിയില്ല എന്നാണ്. ഉടന്‍തന്നെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സദസ്സില്‍ മൂന്നാംനിരയില്‍ ഇരുന്നിരുന്ന സരിത എഴുന്നേറ്റ് വന്ന് മുന്‍നിരയിലിരുന്ന ഉമ്മന്‍ചാണ്ടിയുടെ ചെവിയില്‍ സ്വകാര്യം പറയുന്ന സ്റ്റില്‍ ഫോട്ടോ  ചാനലില്‍ പ്രത്യക്ഷപ്പെട്ടു.

അപ്പോള്‍ ഉമ്മന്‍ചാണ്ടിയ്ക്ക് സമ്മതിക്കാതിരിക്കാന്‍ നിര്‍വാഹമില്ലാതായി. ശ്രീധരന്‍ നായര്‍ തന്നെ  കണ്ടിട്ടില്ലെന്നും അങ്ങനെയൊരാളെ തനിക്കറിയില്ലെന്നും ആദ്യം പറഞ്ഞു. പിന്നെ പറഞ്ഞു ക്വാറി ഉടമകളുടെ സംഘത്തോടൊപ്പം വന്നുകണ്ടിരുന്നുവെന്ന്. മുഖ്യമന്ത്രിയുടെ ഓഫീസിലെ വെബ് ക്യാമറയുടെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ പറഞ്ഞത് രണ്ടാഴ്ച വരെ മാത്രമേ ദൃശ്യങ്ങള്‍ ക്യാമറയില്‍നിലനില്‍ക്കുകയുള്ളൂവെന്നും അതിനുശേഷം സ്വയം മാഞ്ഞുപോകുമെന്നും.
മെയിന്‍ ഗേറ്റ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെയുള്ള വഴിയില്‍ ആറ് സിസിടിവി ക്യാമറകളുണ്ട്. ഇവയിലെ എല്ലാത്തിലേയും ദൃശ്യങ്ങള്‍ മാഞ്ഞുപോവുകയോ? അഥവാ അത് മായ്ച്ചുകളഞ്ഞാല്‍ തന്നെ വീണ്ടും 240 തവണ വീണ്ടെടുക്കുവാന്‍ കഴിയുമെന്ന് ക്യാമറയുടെ നിര്‍മാതാക്കളായ ജപ്പാനിലെ കമ്പനിക്കാര്‍ സാക്ഷ്യപ്പെടുത്തി.

പക്ഷേ അതിനായി യാതൊരുവിധ നടപടിയും എടുത്തില്ല. പോട്ടെ, എന്നാല്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തി ഇവരുടെ സാന്നിദ്ധ്യം തെളിയിക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിനും മറുപടിയില്ല. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തരും ഓഫീസിലെ ജീവനക്കാരുമായ ജോപ്പന്റെയും ജിക്കുമോന്റെയും സരിതയുമായുള്ള ഇടപാടുകളെക്കുറിച്ചും പരാമര്‍ശിക്കപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് അവര്‍ രണ്ടുപേരും എന്റെ  രണ്ട് കണ്ണുകളാണ്.


ഞാനെവിടെ പോകുമ്പോഴും അവര്‍ എന്റെ ഇടവും വലവും ഉണ്ടാവുമെന്നാണ്. ഗണ്‍മാന്‍ സലീം രാജുമായും സരിതയ്ക്കുണ്ടായിരുന്ന ബന്ധവും ഈ മൂന്നുപേരുമായി നടത്തിയ ഫോണ്‍ വിളികളുടെ രേഖകളും ചാനലുകള്‍ പുറത്തുവിട്ടു. ശ്രീധരന്‍ നായര്‍ തനിക്ക് പരാതി നല്‍കിയിട്ടും ഉമ്മന്‍ചാണ്ടിയ്ക്ക് ഒരനക്കവുമില്ല. പിന്നീട് ശ്രീധരന്‍ നായര്‍ കോടതിയില്‍ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്തതിനുശേഷം കോടതിയുടെ ഇടപെടല്‍ മൂലമാണ് ജിക്കുമോനേയും ജോപ്പനേയും സലിംരാജിനേയും ജോലിയില്‍നിന്ന് സസ്‌പെന്റ് ചെയ്തതും ജോപ്പനെ അറസ്റ്റ് ചെയ്തതും. ശാലുമേനോനെ അറസ്റ്റ് ചെയ്തത് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവുപ്രകാരമാണ്. സരിതയെ അറസ്റ്റ് ചെയ്തതു പെരുമ്പാവൂര്‍  കോടതിയുടെ ഉത്തരവ് പ്രകാരമാണ്. സരിതയെ അറസ്റ്റ് ചെയ്തപ്പോള്‍ അവരുടെ വെബ് ക്യാമറയും ലാപ്‌ടോപ്പും പെന്‍ഡ്രൈവും പിടിച്ചെടുത്തിരുന്നു. പക്ഷേ അതെല്ലാം അപ്രത്യക്ഷമായി. കോടതി ഇടപെട്ടപ്പോള്‍ പിന്നെ സര്‍ക്കാരിന് നില്‍ക്കക്കള്ളിയില്ലാതായി. അതുകൊണ്ടാണ് ഈ അറസ്റ്റുകളെല്ലാം നടത്തേണ്ടിവന്നത്.  ബാബു രാജ് എന്ന വ്യവസായിയില്‍ നിന്നും ഒരുകോടി പത്തൊമ്പത് ലക്ഷം രൂപ തട്ടിച്ചെടുത്ത കേസില്‍ സരിതയും ബിജു രാധാകൃഷ്ണനും ആറ് വര്‍ഷം വീതം കഠിനതടവും നാല്‍പ്പത്തഞ്ചുലക്ഷവും എഴുപത്തഞ്ചുലക്ഷവും രൂപവീതം പിഴയടയ്ക്കുവാനും ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് ബാബുരാജ് ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പോലീസിലും പരാതി കൊടുത്തിരുന്നു. മൂന്ന് മാസം കഴിഞ്ഞിട്ടും ഒരനക്കവുമില്ലാതായപ്പോഴാണ് അദ്ദേഹം കോടതിയില്‍ അന്യായം ബോധിപ്പിച്ചത്. തുടര്‍ന്ന് കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഉത്തരവിടുകയായിരുന്നു. അതിനുശേഷം ആ റിപ്പോര്‍ട്ടിന്മേല്‍ വിചാരണക്കോടതി ശിക്ഷ വിധിക്കുകയാണുണ്ടായത്.

ഇതില്‍ സര്‍ക്കാരിന്ന് ചെയ്യേണ്ടതായിട്ടൊന്നുമില്ല. എന്നിട്ടും പറയുന്നത് ഇത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിജയമാണ്. നിഷ്പക്ഷ അന്വേഷണം നടത്തിയതിന്റെ തെളിവാണ് എന്നൊക്കെയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിന്റെ ചാനല്‍ ചര്‍ച്ചകന്മാരും നാണമില്ലാതെ വിളിച്ച് പറയുന്നത്. വിധി വന്നയുടനെ സരിത ചാനലുകളിലൂടെ വിളിച്ചു പറഞ്ഞു, തന്നെ ആരും സഹായിച്ചില്ലെന്നും മന്ത്രിമാരും എംഎല്‍എമാരുമടക്കമുള്ള പല ഉന്നതന്മാരുടെ പേരുകളും കോടതിയില്‍ എഴുതിക്കൊടുക്കുമെന്നും. അതായത് പതിവുപോലെ വന്ന് എന്നെ കാണേണ്ടവിധത്തില്‍ കണ്ടോ എന്നര്‍ത്ഥം.  വിവാദങ്ങള്‍ സരിതയ്ക്ക് കോടികള്‍ കൊയ്യാനുള്ള ചാകരയാണ്. പറയാന്‍ കോടികള്‍, പറയാതിരിക്കാന്‍ കോടികള്‍. ജയിലില്‍നിന്ന് പുറത്തുവന്നതിനുശേഷം കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും ജാമ്യത്തിലിറങ്ങാന്‍ കോടതികളില്‍ കെട്ടിവെയ്ക്കുവാനുമായി സരിത ചെലവഴിച്ചത് പന്ത്രണ്ട് ലക്ഷം രൂപയാണ്.

അറസ്റ്റ്‌ചെയ്തതിനെത്തുടര്‍ന്ന് സരിതയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ചിരുന്നു. പിന്നെ എവിടെനിന്നാണ് ഈ പണമെല്ലാം വന്നത്. അതുപോലെ തന്നെ പത്തുകോടി രൂപയിലധികം ഇവര്‍ തട്ടിപ്പ് നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. ഈ പണമെല്ലാം എവിടേക്ക് പോയി? ഈ വക കാര്യങ്ങള്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല. സരിതയുടെ അഭിഭാഷകനും ടീം സോളാറിന്റെ ജനറല്‍ മാനേജരുമായിരുന്ന രാജശേഖരനും വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. സരിതയ്ക്ക് ഉമ്മന്‍ചാണ്ടി അറുപത് ലക്ഷം രൂപ തമ്പാനൂര്‍ രവി മുഖേനയും ബെന്നി ബഹനാന്‍ വഴിയും കൊടുത്തയച്ചിരുന്നുവെന്നും താനാണത് കൈപ്പറ്റിയതെന്നും പറഞ്ഞിരിക്കുന്നു. സരിത സന്ദേശം രണ്ടാംഭാഗം ചാനലുകള്‍ പുറത്തുവിട്ടപ്പോള്‍ അത് നിഷേധിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതിരിക്കാനുമായി ഉമ്മന്‍ചാണ്ടി സരിതയുടെ ഒരു ബന്ധുവിന്റെ പേരില്‍ തിരുവനന്തപുരം മുട്ടടയില്‍ ഒരു കോടി പത്തുലക്ഷം രൂപയ്ക്ക് ഒരു  വസ്തുവാങ്ങിക്കൊടുത്തുവെന്നും രാജശേഖരന്‍ പറഞ്ഞു. കൂടാതെ കോയമ്പത്തൂരില്‍ സരിതയ്ക്ക് ഒരു ഫാം ഹൗസ് ഉണ്ടെന്നും. ഉടനെ തന്നെ ഫോണില്‍ക്കൂടി സരിതയുടെ ഭീഷണിവന്നു.

വീട്ടില്‍ കയറി അദ്ദേഹത്തെ വെട്ടിക്കൊല്ലുമെന്ന്. ഇത്രയും ഭീമമായ സംഖ്യയുടെ ആരോപണങ്ങള്‍ ഉണ്ടായിട്ടും അത് നിഷേധിക്കുകയല്ലാതെ ഇതെല്ലാം വിളിച്ച് പറഞ്ഞവരുടെ പേരില്‍ നടപടിയെടുക്കാന്‍ ഇവര്‍ മൂന്നുപേരും തയ്യാറല്ല. ഒരു ചാനല്‍ അവരുടെ പേരില്‍ കേസെടുക്കുവാന്‍ വെല്ലുവിളിച്ചു. മാധ്യമപ്രവര്‍ത്തകരുടെ വലയ്ക്കുന്ന ചോദ്യങ്ങല്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ വരുമ്പോള്‍ ഉമ്മന്‍ചാണ്ടി സൈക്കളിന്മേല്‍നിന്ന് വീണപോലെയുള്ള തന്റെ സ്വതസിദ്ധമായ ഒരു ചിരിയും ചിരിച്ച് കടന്നുകളയും.

Thursday, 30 July 2015

സി പി എം തട്ടിപ്പിന്ടെ പുതിയ മുഖവുമായി...ചിട്ടി കബനി...

മെഗാബമ്പര്‍ ചിട്ടിയുമായി സി.പി.എം.; ഹുണ്ടിക പിരിവ്‌ രീതി വഴിമാറുന്നു 


കണ്ണൂര്‍: ജനകീയ ഫണ്ട്‌ സമാഹരണത്തിന്റെ ഹുണ്ടിക പിരിവ്‌ രീതി ഉപേക്ഷിച്ച്‌ സി.പി.എം. പാര്‍ട്ടി അംഗങ്ങളില്‍നിന്നും ബഹുജനങ്ങളില്‍നിന്നുമുള്ള ബക്കറ്റ്‌ പിരിവില്ലാതെ കോടികള്‍ സമാഹരിക്കാന്‍ പാര്‍ട്ടി ശക്‌തികേന്ദ്രമായ പയ്യന്നൂരിലാണ്‌ ചിട്ടി നടത്തിപ്പ്‌ എന്ന എളുപ്പവഴി സ്വീകരിക്കുന്നത്‌.
സംസ്‌ഥാന സമ്മേളനത്തിനുള്ള ഫണ്ടു ശേഖരണമടക്കം ഹുണ്ടിക പിരിവിലൂടെ സമാഹരിക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന പാര്‍ട്ടിയാണ്‌ പയ്യന്നൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിയായുളള കേസ്‌ നടത്തിപ്പിനും ഇ.എം.എസ്‌. പഠന കേന്ദ്രത്തിന്‌ കെട്ടിട നിര്‍മാണത്തിനും വേണ്ടി ചിട്ടി നടത്തിപ്പിലേക്ക്‌ തിരിഞ്ഞത്‌. പാര്‍ട്ടി ഏരിയാ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്‌ മെഗാബമ്പര്‍ സമ്മാന പദ്ധതിയെന്ന ചിട്ടി നടത്തിപ്പ്‌. ആയിരം രൂപ മാസ അടവുള്ള ചിട്ടി 31 മാസം കൊണ്ടാണു പൂര്‍ത്തിയാകുക.
പഠന കേന്ദ്രത്തിനു വേണ്ടി നിര്‍മിക്കുന്ന മൂന്നുനിലക്കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. ഏരിയാകമ്മറ്റിക്കു കീഴിലുള്ള ബ്രാഞ്ചുകള്‍ക്കാണ്‌ ചിട്ടിയില്‍ ആളെ ചേര്‍ക്കാനും പണം പിരിക്കാനുമുള്ള ചുമതല. പിരിച്ചെടുക്കുന്ന പണത്തില്‍നിന്ന്‌ കമ്മീഷനും നല്‍കും. ഏരിയാക്കമ്മറ്റിക്കു കീഴിലുള്ള പരമാവധി പാര്‍ട്ടി കുടുംബങ്ങളെയും ഉദ്യോഗസ്‌ഥര്‍, വ്യാപാരികള്‍, പ്രവാസികള്‍ എന്നിവരെയും അംഗങ്ങളായി ചേര്‍ക്കാനാണ്‌ ബ്രാഞ്ച്‌ കമ്മറ്റികള്‍ക്ക്‌ ലഭിച്ചിരിക്കുന്ന നിര്‍ദേശം.
പഠനകേന്ദ്രത്തിന്റെ കമ്മീഷന്‍ ആയിരം രൂപയാണ്‌. നറുക്കെടുപ്പില്‍ കുറി കിട്ടാത്തവര്‍ക്ക്‌്് 31 മാസത്തിനുശേഷം 30,000 രൂപ നല്‍കും. പിരിച്ചെടുക്കുന്ന തുക ബാങ്കില്‍ നിക്ഷേപിച്ചുകിട്ടുന്ന പലിശയും ഇ.എം.എസ്‌.പഠനകേന്ദ്രത്തിന്‌ ലഭിക്കും. നറുക്ക്‌ വന്നവര്‍ തുടര്‍ന്ന്‌് മാസവരി അടയ്‌ക്കേണ്ടതില്ല. ചിട്ടിയില്‍ ആയിരക്കണക്കിനാളുകള്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും 31 പേര്‍ക്ക്‌ മാത്രമേ നറുക്ക്‌ വരൂ. ബാക്കിയുള്ളവര്‍ക്ക്‌ ആയിരം രൂപ കിഴിച്ച്‌ ബാക്കി ചിട്ടി കഴിഞ്ഞശേഷം നല്‍കും. കുറിയുടെ അഞ്ച്‌, 10, 15, 20, 25 മാസമാണ്‌ സമ്മാന നറുക്കെടുപ്പ്‌്. ഓരോ ടൂവീലറാണ്‌ സമ്മാനമായി കൊടുക്കുക. 31ാം മാസം കുറി തീരുമ്പോള്‍ നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ സമ്മാനം മാരുതി ആള്‍ട്ടോ കാറാണ്‌.
പതിനായിരം പേര്‍ ചേര്‍ന്നാല്‍ തന്നെ പാര്‍ട്ടിയെ സംബന്ധിച്ച്‌ ഒരു കോടി രൂപ ലാഭം ആദ്യ മാസം തന്നെ ലഭിക്കും. ചിട്ടി നടത്തണമെങ്കില്‍ കമ്പനി രജിസ്‌റ്റര്‍ ചെയ്യണമെന്ന വ്യവസ്‌ഥയുണ്ട്‌. എന്നാല്‍ യാതാരു നിയമ രജിസ്‌ട്രേഷനുമില്ലാതെയാണ്‌ സമ്മാന പദ്ധതിയെന്ന പേരില്‍ സി.പി.എം.ചിട്ടി നടത്തുന്നത്‌.ആദ്യത്തെ മാസം തന്നെ കിട്ടുന്ന കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം പലിശയിനത്തില്‍ ഒരു ലക്ഷം രൂപയോളം കിട്ടും. പിന്നീടുള്ള ഓരോ മാസത്തേയും നിക്ഷേപം ഇതേ രീതിയില്‍ വരുമ്പോള്‍ പലിശയിനത്തില്‍ ലക്ഷങ്ങള്‍ ലഭ്യമാകും.
സി.പി.എം സംസ്‌ഥാനത്തുടനീളം ഹുണ്ടികപ്പിരിവ്‌ നടത്തി എട്ടുകോടിയോളം സമാഹരിച്ച്‌ വര്‍ഷങ്ങളെടുത്താണ്‌ കണ്ണൂരില്‍ നായനാര്‍ അക്കാദമിയുമായി മുന്നോട്ടു പോകുന്നത്‌. ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്‌ഥാന സമ്മേളന ഫണ്ടിലേക്കുള്ള പിരിവിനു ശേഷം അടുത്തിടെ നേപ്പാള്‍ ദുരിതാശ്വാത്തിനാണ്‌ പാര്‍ട്ടി ഹുണ്ടിക പിരിവ്‌ നടത്തിയത്‌.
അതേ സമയം എളുപ്പത്തില്‍ ഫണ്ട്‌ കണ്ടെത്താനുള്ള പയ്യന്നൂരിലെ ചിട്ടി നടത്തിപ്പു രീതിയോട്‌ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌.

ഇവന്‍ മനുഷ്യമൃഗം...ഇവനെയും കൊല്ലുക

ഇവന്‍ മനുഷ്യമൃഗം...ഇവനെയും കൊല്ലുക


മൂന്നുവയസുള്ള മകനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ നരാധമന്‍

കാസര്‍കോട്‌ രാജപുരം പാണത്തൂര്‍ മൈലാട്ടികോളനിയില്‍ മൂന്നുവയസുള്ള മകനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ നരാധമന്‍......


ചൊവ്വാഴ്‌ച രാത്രി 10 മണിയോടെയാണ്‌ നാടിനെ നടുക്കിയ ശിശുഹത്യ നടന്നത്‌. രാജു മകന്‍ രാഹുലിനെ ചിരവ കൊണ്ട്‌ കുത്തുകയും കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മാതാവിന്റെയും മറ്റ്‌ കുടുംബാംഗങ്ങളുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ്‌ രാജുവിനെ പിടിച്ചുകെട്ടി പോലീസിലേല്‍പിച്ചത്‌

Monday, 27 July 2015


കലാമിന്റെ അഗ്നിച്ചിറകുള്ള വാക്കുകള്‍

അഗ്നിച്ചിറകുള്ള വാക്കുകളില്‍ ചിലത്


1. സ്വപ്നം യാഥാര്‍ഥ്യമാകണമെങ്കില്‍ നിങ്ങള്‍ ആദ്യം സ്വപ്‌നങ്ങള്‍ കാണണം.

2. ഒരു രാജ്യം അഴിമതിവിരുദ്ധവും നല്ല മനസ്സുള്ളവരുടേതുമാകണമെങ്കില്‍ അതിന് സമൂഹത്തില്‍ മൂന്നു പേര്‍ക്ക് പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. അത് അച്ഛന്‍, അമ്മ, അധ്യാപകര്‍ എന്നിവര്‍ക്കാണ്

3.വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യം യുവാക്കള്‍ക്കുണ്ടാകണം, പുതിയ കണ്ടെത്തല്‍ നടത്താനുള്ള ധൈര്യം കാട്ടണം, ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കണം, നടക്കില്ലെന്ന് കരുതുന്നവ കണ്ടെത്തി പ്രശ്‌നങ്ങളെ നേരിട്ട് അതിനെ തരണം ചെയ്യാന്‍ കഴിയണം. ഇതെല്ലാം വളരെ വലിയഗുണങ്ങളാണ് യുവാക്കള്‍ ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങണം. പുതിയ തലമുറയോടുള്ള എന്റെ സന്ദേശമിതാണ്.

4. കഠിനാധ്വാനികളെ മാത്രമെ ദൈവം സഹായിക്കൂ. ആ തത്വം എപ്പോഴും ഓര്‍ക്കുക

5. ആകാശത്തേക്ക് നോക്കുക. നമ്മള്‍ ഒറ്റയ്ക്കല്ല. സ്വപ്‌നം കാണുന്നവരോടും കഠിനാധ്വാനികളോടും മാത്രമേ ഈ പ്രചഞ്ചം സംവദിക്കൂ

6. മനുഷ്യന് ബുദ്ധിമുട്ടുകള്‍ ആവശ്യമാണ് കാരണം വിജയം ആസ്വദിക്കാന്‍ അത് അത്യാവശ്യമാണ്

7. നമ്മുടെ കുട്ടികള്‍ക്ക് ഒരു നല്ല നാളെകളുണ്ടാകാന്‍ നമുക്ക് നമ്മുടെ ഇന്നുകളെ ത്യാജിക്കാം

8. മഹാന്മാരുടെ മഹത്തായ സ്വപ്‌നങ്ങള്‍ എപ്പോഴും യാഥാര്‍ഥ്യമാകും

9. ഒരു നേതാവിനെ ഞാന്‍ നിര്‍വചിക്കട്ടെ. അയാള്‍ക്ക് കാഴ്ചപ്പാടും അഭിനിവേശവും വേണം, ഏത് തരം പ്രശ്‌നത്തിലും ഭയക്കുന്നവനാകരുത്. എങ്ങനെ അതിനെ അതിജീവിക്കാമെന്ന് അറിയാവുന്നയാളായിരിക്കണം. ഏറ്റവും പ്രധാനം സത്യസന്ധതയോടെ ജോലി ചെയ്യുന്നയാളായിരിക്കണം.

10. ഒരു ദൗത്യത്തില്‍ വിജയിക്കണമെങ്കില്‍ നിങ്ങള്‍ ഏക മനസ്സോടുകൂടി ലക്ഷ്യത്തിലേക്ക് നീങ്ങണം

11. ഈശ്വരന്‍, നമ്മുടെ സൃഷ്ടാവ് നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ വ്യക്തിത്വം, കാര്യപ്രാപ്തി, കരുത്ത് എന്നിവ സംഭരിച്ചിട്ടുണ്ട്. പ്രാര്‍ഥന ഇവയോരൊന്നും വികസിപ്പിച്ചെടുക്കാന്‍ നമ്മെ സഹായിക്കും.

12. മികവ് ഒരു ആകസ്മികതയല്ല, അതൊരു തുടര്‍പ്രക്രിയയാണ്

13. ജീവിതം ബുദ്ധിമുട്ടുള്ള ഒരു കളിയാണ്. ഒരു വ്യക്തിയായി വളരാനുള്ള നിങ്ങളുടെ ജന്മാവകാശം തിരിച്ചറിഞ്ഞാല്‍ മാത്രമേ ആ കളിയില്‍ നിങ്ങള്‍ക്ക് ജയിക്കാനാകൂ.

14. ഒരു വിദ്യാര്‍ഥിയുടെ ഏറ്റവും പ്രധാന സ്വഭാവസവിശേഷത ചോദ്യം ചോദിക്കാനുള്ള ആര്‍ജവമാണ്. വിദ്യാര്‍ഥികള്‍ എപ്പോഴും ചോദ്യം ചോദിക്കണം

ഭാരതപുത്രന്‍ വിടവാങ്ങി ശതകോടി പ്രണാമം

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം അന്തരിച്ചു

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (84) അന്തരിച്ചു. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണ കാരണം. അവിവാഹിതനായിരുന്നു. രാഷ്ട്രം ഭാരതരത്‌നയും പത്മഭൂഷനും പത്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യ 2020, വിങ്‌സ് ഓഫ് ഫയര്‍, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ് എന്നിവയാണ് പ്രധാന കൃതികള്‍.
ഭൗതികദേഹം ഇന്നു രാത്രി തന്നെ ഷില്ലോങ്ങില്‍ നിന്ന് ഗുവാഹത്തിയിലെ സൈനിക ആസ്പത്രിയിലേയ്ക്ക് മാറ്റും. നാളെ പുലര്‍ച്ചെ ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവരും. സ്വദേശമായ രാമേശ്വരത്തായിരിക്കും അന്ത്യ കര്‍മങ്ങള്‍. രാജ്യത്ത് ഏഴ് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായിരുന്നു ആണവ ശാസ്ത്രജ്ഞനും ധിഷണാശാലിയായ ഗവേഷകനും എഴുത്തുകാരനും കവിയും തത്ത്വശാസ്ത്രജ്ഞനുമൊക്കെയായിരുന്ന കലാം. 2002 മുതല്‍ 2007 വരെയായിസരുന്നു അദ്ദേഹം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്. 1931 ഒക്‌ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്തായിരുന്നു വള്ളക്കാരനായ ജൈനുല്‍ലാബുദ്ദീനിന്റെയും ആഷിയാമ്മയുടെയും മകനായി ജനനം. കക്കപെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് കുട്ടിക്കാലത്ത് പഠനച്ചെലവ് കണ്ടെത്തിയത്. 
ഷ്വാട്‌സ് മെട്രിക്യുലേഷന്‍ സ്‌കൂളിലെ പഠനത്തിനുശേഷം തിരുച്ചിറപ്പള്ളി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ചേര്‍ന്നു. 1954ല്‍ ഇവിടെ നിന്ന് ഫിസിക്‌സില്‍ ബിരുദമെടുത്ത കലാം പിന്നീട് ചെന്നൈയില്‍ എയ്‌റോസ്‌പേയ്‌സ് എഞ്ചിനീയറിങ് പഠിക്കാന്‍ പോയി. അക്കാലത്ത് ഒരു ഫൈറ്റര്‍ പയലറ്റാകാനായിരുന്നു മോഹം. എന്നാല്‍, പൈലറ്റാകാനുള്ള പരീക്ഷയില്‍ ഒന്‍പതാമനായതോടെ കലാമിന്റെ പൈലറ്റ് മോഹം അസ്ഥാനത്തായി.

അങ്ങിനെയാണ് ഉപരിപഠനത്തിന് ചെന്നെ ഐ.ഐ.ടി.യില്‍ ചേര്‍ന്നത്. എയറോനോട്ടിക്ക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജോലി ലഭിച്ചു.

അവിടെ വച്ച് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി.കെ. മേനോനാണ് കലാമിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. റോക്കറ്റ് എഞ്ചിനീയറാകാന്‍ കലാമിനെ പ്രേരിപ്പിച്ചതും മേനോനാണ്. അടങ്ങാത്ത അന്വേഷണ ത്വരയുമായി റോക്കറ്റുകളുടെ ലോകത്ത് അലഞ്ഞ കലാം അവിവാഹിതനായി തുടരാന്‍ തീരുമാനിച്ചത് ഒരൊറ്റ ലക്ഷ്യവുമായായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയി ട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു ലക്ഷ്യം.

Saturday, 25 July 2015

കെവിന്‍ പ്രകാശിന്ടെ മരണത്തിന് ഉത്തരവാദികള്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം


മരണദൂതുമായി സ്‌കൂള്‍ വാഹനങ്ങള്‍ നെഞ്ചിടിപ്പോടെ രക്ഷിതാക്കള്‍

ചാത്തന്നൂര്‍: മരണദൂതുമായി സ്‌കൂള്‍ വാഹനങ്ങള്‍ നിരത്തില്‍ ചീറിപ്പായുമ്പോള്‍ നെഞ്ചിടിപ്പോടെയാണ് രക്ഷിതാക്കള്‍ വീട്ടില്‍ കഴിയുന്നത്. കുഞ്ഞുങ്ങളെ സ്‌കൂളുകളില്‍ പഠിക്കുന്നതിന് വേണ്ടി അയച്ചിട്ട് വൈകുന്നേരങ്ങളില്‍ അവരെയും കാത്ത് റോഡുകളില്‍ നില്‍ക്കുന്ന അമ്മാരുടെ മുന്നിലേയ്ക്ക് മക്കളുടെ മരണസന്ദേശം എത്തുന്നത് ഒഴിവാക്കാന്‍ സമയമായി. സ്‌കൂള്‍ അധികൃതരുടെ ചെറിയ അശ്രദ്ധമൂലം വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുന്ന കാഴ്ചയാണ് കല്ലുവാതുക്കലില്‍ കഴിഞ്ഞദിവസം കണ്ടത്. സ്‌കൂള്‍ ബസുകള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമല്ലാതായി മാറുന്നു. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തനനെ കര്‍ശന നിര്‍ദ്ദേശങ്ങളും ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ്സും നല്‍കിയതാണ്. ആര്‍ടിഒമാര്‍ അവരുടെ കടമ നിര്‍വഹിച്ച് കഴിഞ്ഞെങ്കില്‍ സ്‌കൂള്‍ തുറന്നതിന് ശേഷം ബസുകളില്‍ പരിശോധന നടത്താന്‍ നാളിരുവരെ കഴിഞ്ഞിട്ടില്ല. പരിശോധനകള്‍ ഇല്ലാത്തതുകൊണ്ട് തന്നെ സ്വകാര്യ സ്‌കൂള്‍ മാനേജുമെന്റുകള്‍ പുറത്തുനിന്നുള്ള വാഹനങ്ങളുമായി കരാര്‍ ഉണ്ടാക്കി യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെയാണ് കുട്ടികളെ കൊണ്ടുപോകുന്നതും വരുന്നതും. അതിന്റെ ഉദാഹരണമാണ് കല്ലുവാതുക്കലില്‍ ഉണ്ടായ അപകടത്തിന് കാരണമായ വാഹനം. സ്‌കൂള്‍ അധികൃതര്‍ കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത വാഹനമാണ് ഇന്നലെ അപകടത്തിന് കാരണമായത്. പാരലല്‍ സര്‍വ്വീസില്‍ ഓടിക്കൊണ്ടിരുന്ന നിരവധി വാഹനങ്ങളാണ് ഇത്തരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓടുകയാണ്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും തന്നെ ഈ വാഹനങ്ങളില്‍ ഇല്ല. എന്നുമാത്രമല്ല ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ബോധവത്ക്കരണ ക്ലാസുകളില്‍ പോയിട്ടുമില്ല. ഇവര്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നതാണ് വാസ്തവം. കഴിഞ്ഞദിവസം അപകടം നടന്ന ഉടന്‍തന്നെ ബസിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയും ബസിലെ ആയ മറ്റുകുട്ടികളുമായി ഓട്ടോറിക്ഷയില്‍ കയറി സ്ഥലം വിടുകയുമായിരുന്നു. രക്തത്തില്‍ കുതിര്‍ന്ന് മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി കെവിന്‍പ്രകാശ് റോഡില്‍ കിടന്നു. അതുവഴി വന്ന കാര്‍ യാത്രക്കാരനാണ് ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചത്. ഇതുതന്നെ കരാര്‍ അടിസ്ഥാനത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ ഉത്തരവാദിത്വമില്ലായ്മ ചൂണ്ടിക്കാണിക്കുന്നു. സംഭവ സ്ഥത്തുനിന്നും ഒരു കിലോമീറ്റര്‍ അകലമുള്ള സ്‌കൂളായിട്ടും സ്‌കൂള്‍ അധികൃതര്‍ സംഭവസ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല. മാത്രമല്ല അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍തന്നെ വാഹനം അവിടെ നിന്നുമാറ്റി പോലീസ് സ്റ്റേഷനില്‍ കൊണ്ടിടുന്നതിന് പകരം സ്‌കൂളില്‍ കൊണ്ടിടുകയും ചെയ്തു. സ്‌കൂളില്‍ നിന്നാണ് പോലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. സ്‌കൂള്‍ ബസിലെ നിയമം അനുസരിച്ച് ഇറക്കേണ്ട സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തിയ ശേഷം മാത്രമേ സീറ്റില്‍ നിന്നും കുട്ടികളെ എണീപ്പിക്കാവു. വാഹനത്തില്‍ ഉണ്ടായിരുന്ന ആയ ഇത് ചെയ്തിട്ടില്ല. കുട്ടി ചവിട്ടുപടിയില്‍ നില്‍ക്കുകയായിരുന്നു. അതുകൊണ്ടാണ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് ഡോര്‍ തുറന്ന ഉടന്‍ കുട്ടി റോഡിലേക്ക് വീണതും അപകടം ഉണ്ടായതും. ഇത് തന്നെ വാഹനത്തില്‍ ഉണ്ടായിരുന്ന സ്‌കൂള്‍ സ്റ്റാഫിന് ആവശ്യമായ ബോധവത്ക്കരണം കൊടുക്കാത്തതിന് ഉദാഹരണമാണ്. വര്‍ഷംതോറും ബസ് ഫീസും മറ്റ് ഫീസും വര്‍ദ്ധിക്കുന്നു. സ്വകാര്വ ബസധികൃതര്‍ കുട്ടികളുടെ സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധവേണമെന്നും രക്ഷകര്‍ത്താക്കള്‍ ആവശ്യപ്പെടുന്നു. എല്ലാ സ്‌കൂള്‍ വാഹനങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന സ്വകാര്യബസുകള്‍ക്കും സുരക്ഷാപരിശോധന നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അപകടങ്ങള്‍ വരുമ്പോള്‍ മാത്രം പരിശോധനകള്‍ നടത്താതെ എല്ലാത്തിനും സ്ഥിരം സംവിധാനം ഉണ്ടാക്കണം. എന്നാല്‍ മാത്രമേ കുട്ടികളെ സ്‌കൂളില്‍ വിട്ടതോര്‍ത്ത് വീട്ടിലിരിക്കുന്ന അമ്മമാരുടെ നെഞ്ചിടിപ്പ് മാറ്റാന്‍ പറ്റു. ഓരോ കുഞ്ഞുങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്നും അവര്‍ക്ക് അപകടം പറ്റിയാല്‍ ആശുപത്രിയില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം കൂടി തങ്ങള്‍ക്കുണ്ടെന്ന ചിന്തകൂടി ഓരോ ഡ്രൈവര്‍മാര്‍ക്കും ഉണ്ടാകണം. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങള്‍ക്കും സുരക്ഷാപരിശോധന നടത്തുകയും വേണം.
സ്കൂൾ കുട്ടികളെ കൊണ്ടുപോകുമ്പോൾ പാലിക്കാൻ ഏറെ നിർദേശങ്ങൾ
ചാത്തന്നൂര്‍ :ആര് പാലിക്കുന്നു ഇ സുരക്ഷാനിർദ്ദേശങ്ങൾ. സ്കൂള്‍ കുട്ടികളുടെ യാത്ര സുഗമമായും സുരക്ഷിതമായും നടത്തേണ്ടതിന്റെ ഭാഗമായി ട്രാൻസ്പോർട്ട് വകുപ്പ് നിരവധി സുരക്ഷാനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.എന്നാല്‍ ഇ നിര്‍ദേശങ്ങള്‍ പാലിക്കുന്ന സ്കൂളുകള്‍ ചുരുക്കം.പ്രധാനമായും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇതൊക്കെയാണ്.
സ്കൂൾ ബസുകളിൽ മുന്നിലും പുറകിലും നേവിബ്ലൂ അക്ഷരങ്ങളിൽ ''എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ്'' എന്ന് എഴുതി വയ്ക്കുകയും അതിന്റെ താഴെ അനുവദിച്ചിരിക്കുന്ന സീറ്റിംഗ് കപ്പാസിറ്റിയും രേഖപ്പെടുത്തിയിരിക്കണം.
സ്കൂളിന്റെ പേര്, അഡ്രസ്സ്, ഫോൺ നമ്പർ എന്നിവ രണ്ട് വശങ്ങളിലും പുറകിലും എഴുതിയിരിക്കണം. 
ചെറിയ വാഹനങ്ങളിൽപ്പോലും സ്പീഡ് ഗവർണ്ണർ ഘടിപ്പിക്കുകയും അതിന്റെ സ്പീഡ് 40 കി.മീറ്ററായി ക്ലിപ്തപ്പെടുത്തണം.
അത് ആർ ടി ഓഫീസിൽ പരിശോധിപ്പിച്ച് ആർ സി ബുക്ക് തുടങ്ങിയ റിക്കാർഡുകളിൽ രേഖപ്പെടുത്തി ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ വാഹനം മാത്രമേ സർവ്വീസിന് ഉപയോഗിക്കാവൂ. 
സ്കൂൾ വണ്ടികൾ ഓടിക്കുന്ന ഡ്രൈവർക്ക് പത്ത് വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയം ഉണ്ടായിരിക്കണം. ഹെവി വാഹനം ആണെങ്കിൽ അഞ്ച് വർഷത്തെയെങ്കിലും പരിജ്ഞാനം 10 വർഷത്തിനുപുറമേ ഉണ്ടായിരിക്കുകയും വേണം. വാഹനങ്ങളിൽ ഉറപ്പുള്ള ഡോർ ഷട്ടറുകൾ ഉണ്ടായിരിക്കുകയും കുട്ടികളെ കയറ്റി ഇറക്കാൻ പ്രായപൂർത്തിയായ ഒരു ഡോർ അറ്റൻഡർ ഉണ്ടായിരി്കകുകയും വേണം. 
സ്കൂൾ ബസ്സിൽ അഗ്നിശമന ഉപകരണം നിർബന്ധമാക്കിയിട്ടുണ്ട്. കുട്ടികളുടെ ബാഗുകൾ, വാട്ടർ ബോട്ടിൽ തുടങ്ങിയവ സുരക്ഷിതമായി വയ്ക്കുന്ന തരത്തിൽ സീറ്റുകൾ ക്രമീകരിക്കണം. ഫസ്റ്റ് എയ്ഡ് ബോക്സുകളും തയ്യാറായിരിക്കണം. തീപിടുത്തം ഉണ്ടായാൽ കെടുത്താനുള്ള ഫയർ എക്സിക്യൂഷൻ, അഗ്നിശമിനി തുടങ്ങിയവ കരുതിയിരിക്കണം.
കുട്ടികളെക്കൊണ്ട് പോകുന്ന വാഹനങ്ങളുടെ ട്രിപ്പുകൾ നേരത്തെ പ്ലാൻ ചെയ്ത് എവിടെയൊക്കെ നിർത്തും എന്ന് മുൻകൂട്ടി സമയം പറഞ്ഞ് രക്ഷിതാക്കളെ അറിയിച്ച് അതനുസരിച്ച് യാത്രക്കാർ പ്ലാൻ ചെയ്യുകയും ആ വിവരം ഓരോ വാഹനത്തിലും ആർ.ടി.ഓഫീസിൽ നിന്ന് നൽകിയിരിക്കുന്ന പെർഫോർമാ പ്രകാരം തയ്യാറാക്കി വച്ചിരിക്കണം. ഇതനുസരിച്ച് ട്രിപ്പ് രാവിലെ ആരംഭിക്കുന്ന സ്ഥലങ്ങളും, ഓരോ സ്റ്റോപ്പിലെയും കുട്ടികളുടെ എണ്ണവും മടക്ക ട്രിപ്പുകളും രേഖപ്പെടുത്തി ഓരോ വാഹനത്തിന്റെ ജീവനക്കാരുടെ പേരുകൾ സഹിതം തയ്യാറാക്കി അവ ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ സൂക്ഷിക്കണം. അധികൃതർ ആവശ്യപ്പെട്ടാൽ കാണിക്കാൻ പാകത്തിൽ കുട്ടികളുടെ ലിസ്റ്റ്, രക്ഷാകർത്താക്കളുടെ പേരും അഡ്രസ്സ്, ഫോൺ നമ്പരും കോൺടാക്റ്റ് ചെയ്യേണ്ട ആളിന്റെ വിവരം തുടങ്ങിയ വിവരങ്ങൾ വാഹനത്തിൽ തയ്യാറാക്കിവച്ചിരിക്കണം. സ്കൂൾ ബസ്സുകളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്താൻ സ്റ്റാഫ് അംഗങ്ങളുടെ പ്രതിനിധി, രക്ഷകർതൃ സമിതി അംഗത്തിന്റെ പ്രതിനിധി എന്നിവർക്ക് പെട്ടെന്ന് മുന്നറിയിപ്പ് നൽകാതെ വാഹനത്തിൽ ജീവനക്കാരുടെ പെരുമാറ്റം പരിശോധിക്കാൻ കഴിയും വിധം യാത്രയ്ക്കുള്ള അവസരം നൽകണം.
സ്കൂൾ വാഹനങ്ങൾ മാത്രമല്ല, സ്കൂളുകളിലേയ്ക്ക് കുട്ടികളെ വഹിച്ചുകൊണ്ടുവരുന്ന മറ്റ് പൊതുകാര്യ വാഹനങ്ങളും സുരക്ഷാ ചട്ടങ്ങൾ ബാധകമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഓട്ടോറിക്ഷ ഒഴികെയുള്ള എല്ലാ ടാക്സി, ടെമ്പോ, കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളും കുട്ടികളെ കൊണ്ടുപോകുമ്പോൾ ''ഓൺ സ്കൂൾ ഡ്യൂട്ടി'' എന്ന് വെളുത്ത പശ്ചാത്തലത്തിൽ നീല അക്ഷരത്തിൽ എഴുതിവയ്ക്കുകയും, സ്കൂളിന്റെ പേര് മുന്നിലും പുറകിലും പ്രദർശിപ്പിക്കുകയും വേണം. ഈ വാഹനങ്ങളിലും സ്പീഡ് ഗവർണ്ണർ ഘടിപ്പിച്ച് അതിലും 40 കി.മീറ്റർ ആയി സ്പീഡ് ക്ലിപ്തപ്പെടുത്തുകയും, ഈ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ സുരക്ഷാ പരിശീലനപരിപാടിയിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ് കൈവശമുള്ളവരായിരിക്കണം. ട്രാഫിക് കുറ്റങ്ങൾക്ക് രണ്ടിലധികം പ്രാവശ്യം ശിക്ഷിക്കപ്പെട്ടവർ സ്കൂൾ കുട്ടികളുടെ വണ്ടി ഓടിയ്ക്കാൻ അനുവദിക്കരുത്.
ഓട്ടോറിക്ഷകളിൽ നിയമപ്രകാരമുള്ള കുട്ടികളെ അല്ലാതെ കുട്ടികളെ കുത്തി നിറയ്ക്കുന്നതും, ഡ്രൈവർ സീറ്റിലോ ഡ്രൈവറുടെ മടിയിലോ കുട്ടികളെ ഇരുത്താനോ സ്കൂൾ ബാഗുകൾ പുറത്തേയ്ക്ക് തള്ളിനിർത്താനോ അനുവദിക്കുന്നതല്ല. രക്ഷകർത്താക്കൾ ഓട്ടോറിക്ഷകളിൽ അമിതമായി കുട്ടികളെ കയറ്റിവിടാതെ വാഹനങ്ങൾ ഏർപ്പാടാക്കണം. ഓരോ സ്കൂളിലേയ്ക്കും കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങളുടെ ലിസ്റ്റും സ്കൂൾ വണ്ടികളുടെ ലിസ്റ്റിനൊപ്പം ഡിപ്പാർട്ട്മെന്റിന് കൈമാറണം. ഈ നിബന്ധനകൾ പാലിക്കാതെ വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുവരുന്നതിനും പ്രൈവറ്റ് വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനും നിയന്ത്രണം ആവശ്യമാണ്.

Wednesday, 22 July 2015

പുറമ്പോക്ക് ഭൂമി കൊല്ലം ബിഷപ്പിന് പതിച്ചുനല്‍കി

പുറമ്പോക്ക് ഭൂമി കൊല്ലം ബിഷപ്പിന് പതിച്ചുനല്‍കി

 ചാത്തന്നൂര്‍: ദേശീയപാതയോരത്ത് കൊട്ടിയം ടൗണില്‍ രണ്ടു ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമി കൊല്ലം ബിഷപ്പിന് പതിച്ചു നല്‍കിയ അഡീഷണല്‍ തഹസീല്‍ദാരുടെ നടപടി വിവാദമാകുന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ പെട്ട കൊട്ടിയം ഗ്രൗണ്ട് എന്നറിയപ്പെടുന്ന പൊതു കളിസ്ഥലമാണ് 2014 ഡിസംബര്‍ 20ന് പുന്നത്തല ചേരിയില്‍ ഓലിക്കര മേടയില്‍ കൊല്ലം റോമന്‍ കത്തോലിക്ക മിഷന്‍ ബിഷപ്പ് റവ:ഡോ. അലോഷ്യസ് ബെന്‍സിഗര്‍ പേര്‍ക്ക് പ്രത്യേക ഉത്തരവ് പ്രകാരം പതിച്ചു നല്‍കിയത്. ആദിച്ചനല്ലൂര്‍ വില്ലേജില്‍ ടി 3608 എന്ന തണ്ടപേരില്‍ 9231/12/സി11 എന്ന ഉത്തരവില്‍ 2012 ആഗസ്റ്റ് 20ന് ഇത് പുറമ്പോക്കാക്കി ഉത്തരവ് നല്‍കിയിട്ടുള്ളതാണ്. ഈ ഉത്തരവ് മറികടന്നുകൊണ്ടാണ് ചീഫ് സര്‍വേയര്‍ വിപിന്‍ ലൂക്കോസ് അഡീഷണല്‍ തഹസീല്‍ദാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഒരു രേഖ പോലും ഹാജരാക്കാതെ കൊല്ലം ബിഷപ്പിന്റ പേരിലാക്കിയതും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കിയതും കരം ഒടുക്കിയതും. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അധികാരികളുടെ ഒത്താശയോടെയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ ബിഷപ്പ് ഈ വസ്തു കെട്ടിയടയ്ക്കാനുള്ള ശ്രമത്തിലാണ്. ആദിച്ചനല്ലൂര്‍, മയ്യനാട്, കണ്ണനല്ലൂര്‍ പഞ്ചായത്തുകള്‍ക്ക് ഒരേ പോലെ ആശ്രയിക്കാവുന്ന കളിസ്ഥലമാണിത്. വര്‍ഷങ്ങളായി ഏക്കറുകണക്കിന് ഭൂമി പുറമ്പോക്കില്‍ കിടന്നിട്ടും പഞ്ചായത്ത് നാളിതുവരെ യാതൊരുവിധ വികസന പ്രവര്‍ത്തനവും ഇവിടെ നടത്താത്തതാണ് ഭൂമി നഷ്ടപ്പെടാനിടയാക്കിയത്. ഇവിടെ സ്വകാര്യ ബസ്സ്റ്റാന്റോ സ്റ്റേഡിയമോ നിര്‍മ്മിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. വര്‍ഷങ്ങളായി പുറമ്പോക്കില്‍ കിടന്ന ഭൂമി കഴിഞ്ഞ വര്‍ഷം പുറമ്പോക്ക് ഭൂമിയാണ് എന്ന ഉത്തരവ് റദ്ദാക്കി ബിഷപ്പിന് പതിച്ചുകൊടുക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് അനേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.കൊല്ലത്ത് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സാമൂഹ്യ പ്രവര്‍ത്തകനായ വൈ. നവാസ് ഈ ഗ്രൗണ്ടില്‍ സ്‌റ്റേഡിയമോ ബസ്സ്റ്റാന്റോ നിര്‍മ്മിക്കണമെന്നുകാണിച്ചുകൊണ്ട് പരാതി നല്‍കിയിരുന്നു. യാതൊരു നടപടിയും സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് നല്‍കിയ വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിന്മേലാണ് ഭൂമി കൊല്ലം ബിഷപ്പിന് പതിച്ചുകൊടുത്തതായി വ്യക്തമായത്. പരിസരവാസികളും ആദിച്ചനല്ലൂര്‍, മയ്യനാട്, കണ്ണനല്ലൂര്‍ പാഞ്ചായത്തുകളിലെ കായികതാരങ്ങളും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും പ്രാക്ടീസ് ചെയ്യുന്നത് ഇവിടെയാണ്. നിരവധി ടൂര്‍ണമെന്റുകളും വര്‍ഷാവര്‍ഷം ഇവിടെ നടക്കാറുണ്ട്. സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ ഗജവീരന്മാരെ അണിനിരത്തി ഗജമേള നടത്തുന്നതും ഇവിടെയാണ്. നിരവധി എക്‌സിബിഷനുകള്‍ നടക്കുന്നതും ഇവിടെയാണ്. അതുകൊണ്ട് തന്നെ ഗ്രൗണ്ട് പതിച്ചുകൊടുത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി, റവന്യുമന്ത്രി, പ്രതിപക്ഷ നേതാവ് മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവര്‍ക്ക് പൊതുജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി പ്രമാണം റദു ചെയ്യണം എന്ന് ആവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തയ്യാറാവുകയാണ് നാട്ടുകാരും വ്യാപാരിവ്യവസായികളും.
ജന്മഭൂമി: http://www.janmabhumidaily.com/news304494

Tuesday, 7 July 2015

കൊല്ലം മയക്കുമരുന്ന് മാഫിയയുടെ താവളമാകുന്നു

ചാത്തന്നൂര്‍: കൊല്ലം ജില്ല കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെ പറുദീസയായി മാറുന്നു. അന്യസംസ്ഥാന തൊഴിലാളികളേയും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളേയുമാണ് കഞ്ചാവ് മാഫിയ ലക്ഷ്യമിടുന്നത്. ചെറുപൊതികളിലാക്കി വില്‍പ്പന നടത്തിയാല്‍ പിടിക്കപ്പെട്ടാലും ജാമ്യം കിട്ടുമെന്ന കാരണത്താല്‍ ചില്ലറവില്‍പ്പനയിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചെറുകിട മദ്യവില്‍പ്പന നടത്തിയിരുന്നവരും ഈ രംഗത്തേയ്ക്ക് ഇറങ്ങിയിട്ടുണ്ട്. നാലും അഞ്ചും ഗ്രാമുള്ള പൊതികളാക്കി വിറ്റഴിക്കുന്നതിലൂടെ വന്‍ലാഭം സംഘങ്ങള്‍ക്ക് കിട്ടുന്നുണ്ട്. തൂക്കമനുസരിച്ച് അന്‍പത് മുതല്‍ നൂറ് വരെയും നാലും അഞ്ചും പേരുള്ള ചെറു ഗ്രൂപ്പുകളായി വാങ്ങുന്നവര്‍ അഞ്ഞൂറ് രൂപക്കും വാങ്ങുന്നുണ്ട്. ഇത്തരത്തില്‍ ചില്ലറ വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ക്ക് പുറത്തുനിന്നും വരുന്ന ആള്‍ക്കാരെ എത്തിക്കുന്നതിന് ഏജന്റുമാരും ഉണ്ട്. മൊത്തക്കച്ചവടക്കാര്‍ ആന്ധ്ര, കര്‍ണ്ണാടക, തെലുങ്കാന, തമിഴ്‌നാട് തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍നിന്നും വരുന്ന ചരക്കുലോറികളിലും ടൂറിസ്റ്റ് ബസുകളിലും പാഴ്‌സല്‍ ലോറികളിലും ട്രെയിന്‍വഴിയും കഞ്ചാവ് കടത്തുന്നതിന് അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളേയും സ്ത്രീകളേയും ഉപയോഗിക്കുന്നു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പുനലൂര്‍, ആര്യങ്കാവ്, ചെങ്കോട്ട എന്നിവിടങ്ങളാണ് കഞ്ചാവ് വിപണനത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍. പുനലൂര്‍ പ്രധാന വിപണനകേന്ദ്രമായി മാറുന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് പോലീസിനെ കണ്ട് ഓട്ടോറിക്ഷയില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ട കഞ്ചാവ് കച്ചവടക്കാരില്‍നിന്ന് കിട്ടിയ മൊഴി. പുനലൂരില്‍ ഒരു സ്ത്രീയുടെ കൈയില്‍നിന്നാണ് കഞ്ചാവ് വാങ്ങിയിരുന്നത്. ദിവസം അഞ്ച് മുതല്‍ പത്ത് കിലോ വരെ കഞ്ചാവാണ് ഇവര്‍ വിറ്റിരുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍ക്കുന്ന ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്. പോളയത്തോട് പൊതുശ്മശാനപരിസരത്തുനിന്ന് ഓട്ടോറിക്ഷയില്‍ വിപണനം നടത്തുകയായിരുന്ന അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാളത്തുംഗല്‍ ഭാഗത്തുനിന്ന് പിഞ്ചുകുഞ്ഞുമായി കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന ദമ്പതികളേയും പോലീസ് അറസ്റ്റുചെയ്തു. ട്രെയിന്‍മാര്‍ഗം കൊണ്ടുവരുന്ന കഞ്ചാവ് കൂടുതലായും കൊല്ലം പോലുള്ള വലിയ റെയില്‍വേസ്റ്റേഷനുകളില്‍ ഇറക്കാതെ പരവൂര്‍, കാപ്പില്‍ തുടങ്ങിയ തീരദേശവുമായി ബന്ധപ്പെട്ടു കിടക്കുന്ന ചെറിയ സ്റ്റേഷനുകള്‍ വഴിയാണ് കടത്തുന്നത്. അന്യസംസ്ഥാനത്ത് പഠിക്കുന്ന കുട്ടികളാണ് കാരിയറായി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കരിയറായിരുന്ന വിദ്യാര്‍ത്ഥിയെ കൊല്ലം എസ്എന്‍ കോളേജ് പരിസരത്തുനിന്ന് രണ്ട് മാസം മുന്‍പേ അറസ്റ്റു ചെയ്തിരുന്നു. തമിഴ്‌നാട് മാര്‍ത്താണ്ഡം എഞ്ചനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും സഹായിയുമാണ് പിടിയിലായത്. ന്യൂജനറേഷന്‍ കടകള്‍ കേന്ദ്രീകരിച്ചും കഞ്ചാവ്- മയക്കുമരുന്ന് വിപണനം നടന്നുവരുന്നുണ്ട്. ലക്ഷങ്ങള്‍ ചെലവാക്കി മോടിപിടിപ്പിച്ച കടകളില്‍ ദിവസം ആയിരം രൂപയുടെ വസ്ത്രവ്യാപാരം പോലും നടക്കുന്നില്ലെന്നത് പരമമായ സത്യമാണ്. പക്ഷേ ഈ കടകളില്‍ രാത്രി 12-1 മണിവരെയും വന്‍തിരക്കാണ്. ഇത്തരത്തിലുള്ള കടകളില്‍ വെളിയില്‍നിന്നും സ്റ്റാഫുകളേയും വയ്ക്കാറില്ല. കൗമാരക്കാരെ കഞ്ചാവ് നല്‍കി അടിമപ്പെടുത്തുകയും തുടര്‍ന്ന് ഇത് വാങ്ങാനുള്ള പണം കണ്ടെത്തുന്നതിന് ഇവരെത്തന്നെ വിതരണക്കാരായി മാറ്റുകയാണ് ഇവരുടെ രീതി. വിലകൂടിയ മൊബൈല്‍ഫോണുകള്‍, പുത്തന്‍തലമുറ ബൈക്കുകള്‍ എന്നിവ കാട്ടി പ്രലോഭിപ്പിച്ചാണ് കൗമാരക്കാരെ വലയിലാക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നതിനും പ്രത്യേകം ഗ്രൂപ്പുകളുണ്ട്. സ്‌കൂള്‍-കോളേജ് പരിസരം, ആളൊഴിഞ്ഞ വീടുകള്‍, പുരയിടങ്ങള്‍, പാര്‍ക്ക്, ബീച്ച്, തീരദേശത്തെ ആളൊഴിഞ്ഞ പ്രദേശങ്ങള്‍, റയില്‍വേസ്റ്റേഷന്‍ പരിസരം എന്നിവിടങ്ങള്‍ ഇക്കൂട്ടര്‍ താവളമാക്കുന്നു. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൈക്കുള്ളിലും പുസ്തക സഞ്ചികളിലും കൊണ്ടുപോകാന്‍ പരുവത്തില്‍ കഞ്ചാവ് പൊതികളുമായി മാഫിയാ സംഘങ്ങള്‍ തയാറാകുമ്പോള്‍ അതിനെ തടയിടാന്‍ കുട്ടികളുടെ ബാഗുകള്‍ പരിശോധിക്കാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും തയാറാകണം. സ്‌കൂള്‍-കോളേജ് പരിസരങ്ങളില്‍ പോലീസ് പട്രോളിംഗ് കാര്യമായി നടക്കാത്തത് മയക്കുമരുന്ന് മാഫിയകള്‍ക്ക് സഹായകരമാകുന്നു. ദിനംപ്രതി അഞ്ചോളം മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇതിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസിനായിട്ടില്ല. അന്വേഷണം പരല്‍മീനുകളിലൊതുങ്ങുമ്പോള്‍ കൊമ്പന്‍സ്രാവുകള്‍ അണിയറയിലിരുന്ന് കരുക്കള്‍ നീക്കുകയാണ്. പോലീസും എക്‌സൈസും സംയുക്തമായി ശക്തമായ റെയ്ഡുകള്‍ക്ക് തയാറായി കഞ്ചാവിന്റെ ഉറവിടം കണ്ടെത്തി മയക്കുമരുന്ന് മാഫിയയെ തകര്‍ക്കണമെന്നാണ് പൊതുജനത്തിന്റെ അഭിപ്രായം.