Tuesday, 4 March 2014

പുഞ്ചിരിതൂകിയെരിച്ചിടാം ജീവിതo




പുഞ്ചിരിതൂകിയെരിച്ചിടാം ജീവിത-
ദീപമിങ്ങേറുമിരുട്ടകറ്റാന്‍
നെഞ്ചുറപ്പോടെയീ ദേശഹോമാഗ്നിയില്‍ 
നീറിയൊടുങ്ങിടാം ഹവിസായിടാം 

ദുര്‍ഗമാണതിഘോരമാണീ വഴി
ഏറെയുണ്ടേറെയുണ്ടെത്തീടുവാന്‍ 
ദുര്നിമിത്തങ്ങളാണോക്കെയെന്നാകിലും 
നിന്‍ശ്രുതിഉള്‍ബലമേറ്റിടുന്നു 

കത്തിയാളും വിപത്ജ്വാലകളൊക്കെയും
കൈത്തിരിനാളമായ് തീര്‍ന്നിടുന്നു 
കൂര്‍ത്ത മുള്‍പാതയിന്നാകവെ തൂമലര്‍ 
മെത്തയായ് നിന്‍വരം മാറ്റിടുന്നു... 

ഇന്നേകനെങ്കിലും, ഈ വഴിത്താരയില്‍ 
വന്നേറിടും നാളെ ആയിരങ്ങള്‍
സന്ദേഹമില്ല മുന്നേറിടാനീ സത്യ-
സന്ദേശമെങ്ങും പരത്തീടുവാന്‍

നാടിന്‍ വിമുക്തിക്കിതേമാര്‍ഗമെന്നു ഞാന്‍ 
ദാര്‍ട്യഭാവം സ്വയം സ്വീകരിച്ചു
പാടുകയാണു സനാതനഗാനമീ 
ഭാരതവൈഭവഭാവ രാഗം 

അമൃതാനന്ദമയിയെ എതിര്‍ക്കുന്ന ഹിന്ദുനാമധാരികളോട്......


ഉപദേശിക്കാന്‍ ഞാന്‍ ആളല്ലാ ബോധവത്ക്കരണം തന്നി ല്‍ നിന്ന് തുടങ്ങണം...

ഹിന്ദു എന്നും ആര്‍ഷഭാരത സംസ്‌കാരം എന്നു൦ കേട്ടാല്‍ തന്നെ ചിലര്‍ക്കിപ്പോള്‍ ഓക്കാനം വരും. അതെന്തു സംസ്‌കാരമാണെന്ന് പുശ്ചിക്കുന്നവരോട് എന്തു പറയാന്‍ പക്ഷെ ഇ ചാത്തന്നൂര്‍ക്കാരന്‍ പറയേണ്ടത് പറയേണ്ട സമയത്ത് പറയും......

ഞാന്‍ ഒരിക്കലും മാതാഅമൃതാനന്ദമയി മoത്തില്‍ പോയിട്ടില്ല ഇ അമ്മയെ നേരിട്ടു കണ്ടിട്ടുമില്ല....

ജാതിമതഭേദമന്യേ എന്റെ നാടായ ചാത്തന്നൂരിലും പാരിപ്പള്ളിയിലും
ഇ കൊച്ചു കേരളത്തിലും ലോക മതങ്ങളുടെ മാതാവായ ഇ ഭാരത ഭൂവിലും നമ്മുടെ ഇ സര്‍വ പ്രപഞ്ചവും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ആത്മീയ തേജസായി മാതാ അമൃതാനന്ദമയി മാറിയിട്ട്‌ ദശാബ്ദങ്ങള്‍ കഴിഞ്ഞിരിക്കുന്നു................

ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപരിയായി ത്യാഗപൂര്‍ണ്ണമായ സാമൂഹ്യ-സാംസ്കാരിക-സേവന പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തുന്ന അമൃതാനന്ദമയി മഠം ഇന്ന്‌ അശരണരുടെയും ആലംബഹീനരുടെയും അത്താണിയാണ്‌. അത്‌ ഒരു ജില്ലയിലൊ സംസ്ഥാനത്തോ രാജ്യത്തോ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല.

സര്‍വചരാചരങ്ങളേയും സ്നേഹിക്കുന്ന, ജാതിമത ഭേദമന്യേ തന്റെ സ്വതസ്സിദ്ധമായ പുഞ്ചിരിയില്‍ സ്വാഗതം ചെയ്യുന്ന, “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന്‌ ആഗ്രഹിക്കുകയും ആഗ്രഹിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും പ്രാര്‍ത്ഥിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന അമൃതാനന്ദമയി എന്ന ലോകമാതാവിന്‌ അനേക കോടി അനുയായികളായ ഭക്തര്‍ ലോകമാകെ വ്യാപിച്ചുകിടക്കുന്നു.

ലോകമാസകലം അമൃതാനന്ദമയിയെ പ്രതീക്ഷയോടെയും ഭക്തിയോടെയുമാണ്‌ വീക്ഷിക്കുന്നത്‌. ഐക്യരാഷ്ട്രസഭപോലും ഇത്‌ അംഗീകരിച്ചതാണ്‌.

ലോകമത സമ്മേളനങ്ങളില്‍ അമൃതാന്ദമയി യുടെ വചനങ്ങളും ആലാപനങ്ങളും കേള്‍ക്കുവാന്‍ താല്‍പര്യപൂര്‍വ്വം ചെവികൂര്‍പ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ പോലും ഉണ്ടായി.

അമൃതാനന്ദമയീ മഠത്തിനെതിരായി ചില മാധ്യമങ്ങളും പാര്‍ട്ടികളും പ്രചരിപ്പിക്കുന്ന അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വിപുലമായ ഗൂഢാലോചനാ ശൃംഖലയുടെ സൃഷ്ടിയാന്ന്

സകലമാന ജനങ്ങളുടെയും ‘അമ്മ’യായി പരിഗണിക്കപ്പെടുന്ന അമൃതാനന്ദമയി യുടെ ഉയര്‍ച്ചയുംവളര്‍ച്ചയും അംഗീകാരവും ഒരെതിര്‍പ്പുമില്ലാതെ ആരെങ്കിലും വാരിക്കോരി സമ്മാനിച്ചതല്ല.
പ്രതികൂലമായ ഒരുപാട്‌ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച്‌ അവര്‍ മുന്നേറിയത്‌ വ്യക്തിപരമായ ഏതെങ്കിലും താല്‍പര്യസംരക്ഷണത്തിനുവേണ്ടിയല്ല. എതിര്‍ക്കുന്നവരെ പോലും സ്നേഹംകൊണ്ട്‌ കീഴടക്കിയ അമൃതാനന്ദമയി ക്കും മഠത്തിനും എതിരെ ഉയര്‍ന്ന നിരവധി ആരോപണങ്ങള്‍ ആത്മീയമായ ശക്തികൊണ്ടുതന്നെ അപ്രസക്തമാക്കിയ മഠത്തിനെതിരെ ഏറ്റവും ഒടുവിലുണ്ടായ ആരോപണങ്ങള്‍ മ്ലേഛവും നികൃഷ്ടവുമെന്ന്‌ പറയേണ്ടിയിരിക്കുന്നു.

അമ്മ ഇന്ന് നടപ്പിലാക്കിയിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ അത് കണ്ടില്ലാ എന്ന് നടിക്കുന്നത് അതിന്ടെ ആനുകൂല്യം പറ്റുന്നവര്‍ തന്നെയാണ്

ഭക്ത ജനങ്ങൾക്ക്‌ അമ്മ നല്കുന്ന ദർശന വേളകളിൽ നിർധനരായ ഓരോ അമ്മമാരുടെ ദാരിദ്ര്യ അനുഭവങ്ങൾ കേട്ടാന്നു പെൻഷൻ പദ്ധതിക്ക് രൂപം നൽകുന്നത് വളരെ കുറച്ചു പേർക്കാന്നു അന്ന് തുടക്കം കുറിചെ തെങ്കിൽ ഇന്ന് ലക്ഷത്തിനു മേൽ അമ്മമാർ ഒരു നേരത്തെ ആഹാരം കഴിക്കുന്നത്‌ ഈ അമ്മ വിദേശ നാടുകളില്‍ ഭിക്ഷയായും ദക്ഷിണയും തെണ്ടിയും കിട്ടുന്ന തുക കൊണ്ട് തന്നെയാന്ന്

ഇന്ന് പലരും അത് പുച്ഛത്തോടെ പരിഹസിക്കുന്നവർ ഒരു നേരം എങ്കിലും വിശപ്പ് അറിയാതെ വളർന്ന "തറവാടികൾ" ആയതു കൊണ്ടാണ്

കേരളത്തിനും പുറത്തും കിടപ്പാടം ഇല്ലാത്ത പതിനായിരങ്ങൾ അന്തിയുറങ്ങുന്നത്

ഈ "ഭ്രാന്തി തള്ള " പല രാജ്യങ്ങളിൽ പല വേഷങ്ങൾ കെട്ടിയത് കൊണ്ട് തന്നെയാണ്

ആ അമ്മ കെട്ടി പൊക്കിയ ആശുപത്രികളും ഇതര സ്ഥാപനങ്ങൾ പാരിപ്പള്ളിയിലെ അമൃത സ്കൂള്‍ ഉള്‍പ്പടെ

എല്ലാം മറ്റു മതസ്ഥരും.... പഠിക്കുന്നുണ്ട് സിപിഎംകാരായ നേതാക്കന്മാരുടെ ഭാര്യമാര്‍ പഠിപ്പിക്കുന്നുണ്ട് മക്കള്‍ പഠിക്കുന്നുണ്ട്......

ഇതൊക്കെ ആ അമ്മ സ്ഥാപിച്ചത് ആത്മീയ കേന്ദ്രങ്ങളുടെയും പാത പിന്തുടർന്നായിരിക്കാം...

2004 ഡിസംബര്‍ 26 ന്‌ കേരള തീരത്തും മറ്റനവധി പ്രദേശങ്ങളിലുമാഞ്ഞടിച്ച സുനാമി ദുരന്തത്തില്‍ അമ്മയുടെ നേതൃത്വത്തില്‍ പലവിധ സഹായ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തു. ഭക്തരുള്‍പ്പെട്ട അനേകായിരങ്ങള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി, യുദ്ധകാലാടിസ്ഥാനത്തില്‍ സാമൂഹ്യസേവ ചെയ്ത മറ്റൊരു ആത്മീയാചാര്യയേയും ലോകം കണ്ടില്ല

കേരളത്തിലെ നൂറു പേരുടെ പട്ടിണി മാറ്റാൻ പലരും ആക്ഷേപിക്കുന്ന കരുനാഗപ്പള്ളിയിലെ " ഈ കടപ്പുറം കാരിക്ക് " കഴിഞ്ഞാൽ അതൊരു മാനുഷിക പ്രവര്തിയയിട്ടാണ് എനിക്ക് തോനുന്നത് ,

ഇത്തരത്തില്‍ പ്രവർത്തനങ്ങൾ ആര് നടത്തിയാലും അവരെ ഞാൻ ബഹുമാനിക്കും ആദരിക്കും .

വര്‍ഷങ്ങളോളം അമൃതാനന്ദമയി മഠത്തില്‍ അന്തേവാസിയായി കഴിയുകയും അമ്മയുടെ ഏറ്റവും അടുത്ത ശിഷ്യയുമായി കഴിഞ്ഞ വിദേശവനിതയുടെ പേരിലാണ്‌ ഇപ്പോള്‍ കെട്ടുകഥകള്‍ പ്രചരിക്കുന്നത്‌.

ആശ്രമവാസം ഉപേക്ഷിച്ച്‌ അമേരിക്കയില്‍ തങ്ങുന്ന ആ സ്ത്രീ പതിനഞ്ച്‌ വര്‍ഷത്തിനുശേഷം എന്തോ പിച്ചുംപേയും കുറിച്ചിട്ടത്‌ ചിലര്‍ വേദവാക്യമായി കരുതുകയാണ്‌.
ഹിന്ദുത്വത്തെ തകര്‍ക്കാന്‍ ആളും അര്‍ത്ഥവും നല്‍കുന്ന രാജ്യമാണ്‌ അമേരിക്ക. കേരളത്തില്‍ മതംമാറ്റത്തിന്‌ ഏറ്റവും കൂടുതല്‍ പണമെത്തുന്നത്‌ അമേരിക്കയില്‍ നിന്നാണെന്നത്‌ ഇന്നൊരു ആരോപണമേ അല്ല. അമേരിക്കയില്‍ അമൃതാനന്ദമയി പതിനഞ്ചുവര്‍ഷത്തിനിടയില്‍ പലകുറി പര്യടനം നടത്തിയിട്ടുണ്ട്‌.

ഗെയ്‌ല്‌ ട്രെഡ്‌വെല്‍ എന്ന തലതിരിഞ്ഞ സ്ത്രീ തങ്ങുന്ന കാലിഫോര്‍ണിയയിലും ചെന്നിട്ടുണ്ട്‌.

അന്നൊന്നും അമ്മയ്ക്കെതിരെ ഒരക്ഷരം പോലും പറയാന്‍ കൂട്ടാക്കാത്ത സ്ത്രീ ഇപ്പോള്‍ ഏതാണ്ടൊക്കെ പറയുന്നുണ്ടെങ്കില്‍ അതിന്‌ പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്‌.
അത്‌ ലോകാരാദ്ധ്യയായ ഹൈന്ദവാചാര്യയായ അമൃതാനന്ദമയിയുടെ യശസ്സ്‌ ഇടിച്ചുതാഴ്ത്താനുള്ള വൃഥാശ്രമമാണെന്ന കാര്യത്തില്‍ സംശയമില്ല. ഹിന്ദുത്ത്വത്തിനെതിരെയും ആദ്ധ്യാത്മിക ആചാര്യന്മാര്‍ക്കും ആശ്രമങ്ങള്‍ക്കും നേരെയുമുള്ള നീക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
കാഞ്ചികാമകോടിപീഠത്തിനും ശങ്കരാചാര്യര്‍ക്കും നേരിടേണ്ടിവന്ന പീഡനം എത്രമാത്രമായിരുന്നു എന്ന്‌ കണ്ടുകഴിഞ്ഞു.
ലോകാരാദ്ധ്യനായ ജയേന്ദ്രസരസ്വതിസ്വാമികളെ കൊലക്കേസില്‍പ്പോലും ഉള്‍പ്പെടുത്തി പീഡിപ്പിക്കുകയുണ്ടായി. ഒടുവില്‍ സ്വാമികള്‍ നിരപരാധിയാണെന്ന്‌ തെളിഞ്ഞ്‌ കോടതി വെറുതെവിട്ടു. പക്ഷേ ഹൈന്ദവര്‍ക്കും ആദ്ധ്യാത്മിക മേഖലയിലുള്ളവര്‍ക്കും അതുണ്ടാക്കിയ മനോവിഷമം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്‌.

അമൃതാനന്ദമയീ മഠത്തിനെതിരായി ചില മാധ്യമങ്ങളും പാര്‍ട്ടികളും പ്രചരിപ്പിക്കുന്ന അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വിപുലമായ ഗൂഢാലോചനാ ശൃംഖലയുടെ ഭാഗമായാണ്

ഗൂഢാലോചനക്കാര്‍ ലക്ഷ്യമിടുന്നത്‌ എല്ലാ ഹിന്ദു ആധ്യാത്മിക സാംസ്കാരിക പ്രസ്ഥാനങ്ങളെയുമാണ്‌. അമൃതാനന്ദമയീ മഠത്തെ തിരഞ്ഞെടുത്തത്‌ ആഗോളതലത്തില്‍ ഏറ്റവും സജീവസാന്നിധ്യമുള്ളത്‌ അമ്മയ്ക്കായതുകൊണ്ടാണ്‌.

തിരുവനന്തപുരത്തെ മാനസികാരോഗ്യ ആശുപത്രിയില്‍ രണ്ടു മനോരോഗികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ സത്നാംസിംഗ്‌ എന്നയാള്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന്‌ മഠത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിച്ച ഇതേ നിഗൂഢശക്തികള്‍ ഒരിയ്ക്കല്‍ പരാജയപ്പെട്ടതാണ്‌.

അതിനെ കുറിച്ച് അന്വേഷണം നടത്തണം എന്ന് തന്നെ ആണ് അമ്മയുടെ ശിഷ്യരുടെ അഭിപ്രായം . കാരണം അന്വേഷണം നടത്തിയാൽ തീര്ച്ച ആയും അതിന്റെ വേരുകൾ ഇന്ത്യ തന്നെ കടന്നു പോകും . അമ്മയുടെ ആശ്രമത്തിൽ വന്നു സുബോധം ഇല്ലാതെ എന്തൊക്കെയോ പുലമ്പി അമ്മയുടെ അടുത്തേക്ക് ഓടി അടുത്ത അയാളെ പിടികൂടി പോലീസിന് കൈമാർക മാത്രം ആണ് മഠം ചെയ്തത്

പ്രത്യയശാസ്ത്രങ്ങളെ പുഛത്തോടെ വീക്ഷിക്കുകയും സെമിറ്റിക്‌ മതങ്ങളുടെ അപകടങ്ങളെ തിരിച്ചറിയുകയും ചെയ്യുന്ന കാലഘട്ടമാണിത്‌.
രാഷ്ട്രീയ മാര്‍ക്കറ്റില്‍ അവര്‍ തോല്‍ക്കുകയും വിലയിടിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതില്‍ നിരാശയും അതില്‍ നിന്ന്‌ അമര്‍ഷവും ഉയരുന്നത്‌ സ്വാഭാവികമാണ്‌. അതിന്‌ അമ്മയോട്‌ കയര്‍ക്കുന്ന സമീപനം അവരുടെ സര്‍വനാശത്തിലേക്കെത്തിച്ചേക്കാം. എങ്കിലും ഹൈന്ദവ സമൂഹം ഇമ്മാതിരി കുത്സിത നീക്കങ്ങളെ ചെറുക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്‌

2004 ഡിസംബര്‍ 26 ന്‌ കേരള തീരത്തും മറ്റനവധി പ്രദേശങ്ങളിലുമാഞ്ഞടിച്ച സുനാമി ദുരന്തത്തില്‍ അമ്മയുടെ നേതൃത്വത്തില്‍ പലവിധ സഹായ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തു. ഭക്തരുള്‍പ്പെട്ട അനേകായിരങ്ങള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി, യുദ്ധകാലാടിസ്ഥാനത്തില്‍ സാമൂഹ്യസേവ ചെയ്ത മറ്റൊരു ആത്മീയാചാര്യയേയും ലോകം കണ്ടില്ല

മനസ്സിന്റെ ഭാരമെല്ലാമിറക്കിവെക്കാനൊരത്താണി. ഓരോ ഭക്തനേയും ഭക്തയേയും കെട്ടിപ്പിടിച്ച്‌ ഉമ്മവച്ച്‌, ചെവിയില്‍ മോളൂട്ടീ, മോനൂട്ടീ എന്ന്‌ മന്ത്രിക്കുമ്പോള്‍ നിറയുന്നത്‌ മനസ്സില്‍ സ്നേഹം മാത്രം. അങ്ങനെയൊരമ്മയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച്‌, അത്‌ ധനസമ്പാദന മാര്‍ഗമായി മാറ്റുമ്പോള്‍ ഭക്തരുടെ മനസ്സില്‍ നിറഞ്ഞുതൂവുന്നത്‌ വേദനയോടൊപ്പം ദേഷ്യവും. ഭരണഘടനാ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ്‌ സത്യാന്വേഷണമില്ലാതെ, അനേകകോടി ഭക്തരെ മുറിവേല്‍പ്പിക്കുന്നത്‌ തികച്ചും ദുഃഖകരം തന്നെ

ഈ പുസ്തകം ഇന്ത്യയില്‍ നിരോധിക്കണമെന്നാണ്‌ എന്റെ അഭിപ്രായം.
എന്തായാലും ഒന്നു സത്യം. ഗൂഢാലോചനകള്‍ക്കും ഗൂഢതന്ത്രങ്ങള്‍ക്കുമൊന്നും ഐക്യരാഷ്ട്രസഭ പോലും ആദരിച്ച, ലോകസമൂഹത്തിന്റെ നന്മയ്ക്കായി ജീവിതമുഴിഞ്ഞുവച്ച അമ്മയേയോ അമ്മയുടെ ഭക്തരേയോ ഒരു പോറലുമേല്‍പ്പിക്കാന്‍ കഴിയില്ല. താല്‍ക്കാലികമായി കുറച്ചുപേരെ ദുഃഖിപ്പിക്കാനാകും. പക്ഷേ അതും ക്ഷണികം മാത്രം. ഹിന്ദുവേ നിങ്ങള്‍ മനസിലാക്കുക എന്നിട്ട് പ്രതികരിക്കുക.....ഉണരൂ...ഹിന്ദു...ഉണരൂ

സര്‍വമത സ്നേഹിയായ, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ സ്ത്രീനേതൃത്വമായ അമ്മയ്ക്ക്‌ ഇ ചാത്തന്നൂര്‍ ദേശ വാസിയുടെ പ്രണാമo........ഒരിക്കല്‍ ഞാന്‍ അമ്മയില്ലാത്ത ഞാന്‍ ആ അമ്മയെ കാണും എന്ന പ്രതീക്ഷയോടെ......
(please like this page..(https://www.facebook.com/ArunSatheesan4ever)


Monday, 3 March 2014

ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o

ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o

 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o
 ചാത്തന്നൂര്‍ ഏറം 578 നമ്പര്‍ എസ.എന്‍.ഡി.പി ശാഖാ യോഗം വക ഏറം മാടന്‍കാവ് ക്ഷേത്രം പ്രതികഷ്o

Sunday, 2 March 2014

ആചാരപരമായ ക്ഷേത്രദര്‍ശനം


എന്താണ്‌ ക്ഷേത്രം? ക്ഷേത്രത്തിലെ ചിട്ടകള്‍ എന്തെല്ലാം?

താന്ത്രികവിധി: തന്ത്രികള്‍ ജപ-ഹോമ-മന്ത്രത്തോടെ നടത്തുന്ന പ്രതിഷ്‌ഠ. ഇപ്രകാരം പ്രതിഷ്‌ഠകള്‍ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഭക്‌തജനങ്ങള്‍ ചില ആചാരങ്ങള്‍ പാലിക്കണം.
1. കുളിക്കാതെ ക്ഷേത്രത്തില്‍ കടക്കരുത്‌.
2. ക്ഷേത്രമതില്‍ക്കകത്തു കടന്നാല്‍ വര്‍ത്തമാനം, ചിരി, കളി ഇവ അരുത്‌. ഭക്‌തിയോടെ നാമജപം (ഒച്ചയില്ലാതെ) ആകാം.
3. ക്ഷേത്രത്തില്‍ ദീപാരാധനസമയത്ത്‌ എനിക്ക്‌ ഏറ്റവും മുമ്പില്‍ നില്‍ക്കണമെന്ന ചിന്തയോടെ തള്ളുകയോ, തിരക്കുകൂട്ടുകയോ അരുത്‌. ഭഗവാനോ ഭഗവതിക്കോ മുമ്പില്‍ക്കിടന്ന്‌ വഴക്കുകൂടുകയോ, ശബ്‌ദമുണ്ടാക്കുകയോ അരുത്‌. ഈ ലോകത്തിന്റെ നാഥനായ ദൈവത്തിന്റെ മുന്‍പില്‍പോലും നമുക്ക്‌ അച്ചടക്കത്തോടെ നില്‍ക്കാന്‍ പറ്റുന്നില്ലെന്നു വന്നാല്‍ അതില്‌പരം ഒരു ദോഷം വേറെ എന്താണുള്ളത്‌?

പല ക്ഷേത്രങ്ങളിലും ചെല്ലുമ്പോള്‍ കണ്ടിട്ടുണ്ട്‌, അകത്ത്‌ ധാരയും മറ്റും നടക്കുമ്പോള്‍ നടയില്‍ തൊഴാന്‍ നില്‍ക്കുന്ന സ്‌ത്രീകള്‍ പശു പ്രസവിച്ച കഥയും മകളെ പ്രസവത്തിനു വിളിച്ചുകൊണ്ടുവരുന്ന കഥയും ഒക്കെ ഉറക്കെപ്പറഞ്ഞ്‌ ചിരിക്കുന്നത്‌. പ്രാര്‍ത്ഥനയോടെ നില്‍ക്കുന്ന മറ്റുള്ളവര്‍ക്ക്‌ എത്ര അരോചകമാണ്‌ ഈവക കാര്യങ്ങള്‍? ക്ഷേത്രത്തില്‍ നിശ്ശബ്‌ദത പാലിക്കേണ്ടത്‌ ക്ഷേത്രപരിശുദ്ധിക്ക്‌ അത്യാവശ്യം വേണ്ട കാര്യമാണ്‌. അതേപോലെ നിവേദ്യം അകത്തുനടക്കുമ്പോള്‍ സാധാരണക്കാരായ നാം നടയില്‍നിന്നും എത്രയുംവേഗം സ്വയം മാറിക്കൊടുക്കേണ്ടതാണ്‌. ഭഗവാനെ പൂജിക്കുന്ന മേല്‍ശാന്തി അല്ലാതെ മറ്റാരും അങ്ങോട്ടു നോക്കാന്‍ പാടില്ല. പലരും ഈ സമയത്ത്‌ അടച്ചിട്ട കതകിന്റെ വിടവില്‍ക്കൂടി അകത്തേക്കു നോക്കുന്നതു കാണാം. ഇങ്ങനെ ചെയ്യാനേ പാടില്ല. ക്ഷമയോടെ കാത്തുനില്‍ക്കണം.

ഇനിയൊന്നുള്ളത്‌ ക്ഷേത്രത്തില്‍ കടന്നാല്‍ ബലിക്കല്ല്‌, നന്ദിദേവന്‍, കൊടിമരം, ബിംബം എന്നിവയെ തൊട്ടുതൊഴുതാലേ ചിലര്‍ക്ക്‌ തൃപ്‌തിയാവൂ. ഇത്‌ വളരെ ദോഷമാണ്‌. ക്ഷേത്രമതില്‍ക്കകത്തുള്ള ഒരു വസ്‌തുവിലും തൊടാനോ, തൊട്ടുതൊഴാനോ പാടില്ല. എങ്ങും തൊടാതെയും ചവിട്ടാതെയും തൊഴുതു പ്രാര്‍ത്ഥിച്ച്‌ പ്രസാദവും വാങ്ങി മടങ്ങണം. 'ശിവക്ഷേത്ര'ത്തില്‍ തൊഴാന്‍ പല പ്രത്യേകതകളുമുണ്ട്‌. 'ശിവന്റെ' ഒരുവശത്ത്‌ കാണുന്ന ഓവ്‌ ഒരു കാരണവശാലും മുറിച്ച്‌ കടക്കരുത്‌. ഗംഗാദേവിയെ മറികടക്കാന്‍ പാടില്ല എന്നാണ്‌ സങ്കല്‌പം. 'ശിവന്റെ' നടയില്‍ തൊഴുതുകഴിഞ്ഞാല്‍ അല്‌പസമയം ഒന്നിരുന്നിട്ടേ പോകാവൂ. ഇതിന്‌ കാരണം ''ശിവ'' ഭഗവാന്‌ തന്റെ ഭക്‌തരോട്‌ അതിയായ കാരുണ്യമാണ്‌. ഒരു ഭക്‌തന്‍ തൊഴാന്‍ വരുമ്പോള്‍തന്നെ തന്റെ ഭൂതഗണത്തോട്‌ അവരെ കൂട്ടിക്കൊണ്ടു വരാന്‍ കല്‌പന കൊടുക്കും. അവര്‍ തൊഴുതു കഴിഞ്ഞ്‌ ഇരിക്കുന്ന സമയം നിങ്ങള്‍ക്ക്‌ തിരിച്ചു പോരാം എന്നാണ്‌ അദ്ദേഹത്തിന്റെ കല്‌പന. തൊഴുതു കഴിഞ്ഞശേഷം നാം ഇരിക്കാതെപോന്നാല്‍ ഭൂതഗണങ്ങള്‍ ക്ഷേത്രമതില്‍വരെ നമ്മെ പിന്‍തുടരും. ധാരാളം പേര്‍ തൊഴാന്‍ വരുന്ന ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും അകമ്പടിപോകേണ്ടതുണ്ട്‌. അതിനനുവദിക്കാതെ നാം നേരേ പോന്നാല്‍ അവര്‍ക്ക്‌ അത്‌ ബുദ്ധിമുട്ടുണ്ടാക്കും.
നമുക്കത്‌ ദോഷമാകാനും സാധ്യതയുണ്ട്‌. അതിനാലാണ്‌ തൊഴുതാലുടന്‍ അല്‌പനേരം ഇരിക്കണമെന്നു പറയുന്നത്‌.

'ശിവന്റെ' നടയില്‍ ഭഗവാനു നേരേനിന്ന്‌ തൊഴാന്‍ പാടില്ല. ഭഗവാന്‍ അപസ്‌മാരഭൂതത്തെയാണ്‌ ചവിട്ടിപ്പിടിച്ചിരിക്കുന്നത്‌. അതെപ്പോഴും മുന്നോട്ടാഞ്ഞുകൊണ്ടാണിരിക്കുന്നത്‌. ഇത്‌ നടുക്കു നേരേനില്‍ക്കുന്ന വ്യക്‌തിയെ ബാധിക്കാന്‍ സാധ്യതയുണ്ട്‌. അതുകൊണ്ടാണ്‌ നടയ്‌ക്കു നേരേ നില്‍ക്കരുതെന്നു പറയുന്നത്‌.

പ്രദക്ഷിണവഴി: ശ്രീകോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദക്ഷിണവഴി ഇതാണ്‌ സാധാരണ പ്രദക്ഷിണവഴി. അമ്പലത്തിന്റെ പുറത്തേക്കുള്ള ചുറ്റുമതില്‍വരെ ദേവചൈതന്യം വ്യാപിച്ചുകിടക്കുന്നു. അതുകൊണ്ടാണ്‌ അമ്പലത്തില്‍ കടന്നാല്‍ നിഷ്‌ഠകള്‍ പാലിക്കണമെന്നു പറയുന്നത്‌. കുളിക്കാതെയും അലക്കിയുണക്കിയ വസ്‌ത്രങ്ങള്‍ ധരിക്കാതെയും ക്ഷേത്രത്തില്‍ കടക്കരുത്‌.

മദ്യം, മാംസം, ശവം, ലഹരിവസ്‌തുക്കള്‍ തുടങ്ങിയവയൊന്നുംതന്നെ ക്ഷേത്രമതിലിനുള്ളില്‍ കടത്തരുത്‌. പുറംമതിലിനകത്ത്‌ മൃഗങ്ങളെ കയറ്റുന്നതും ചുറ്റമ്പലത്തിനും പുറംമതിലിനും ഇടയ്‌ക്ക് ആന മുതലായ മൃഗങ്ങളുടെ വിസര്‍ജ്‌ജ്യങ്ങള്‍ വീഴുന്നതും അശുദ്ധിയായതിനാല്‍ പെട്ടെന്നുതന്നെ മാറ്റണം. പോത്ത്‌, എരുമ, ആട്‌, എന്നീ മൃഗങ്ങളെ ഒരു കാരണവശാലും ക്ഷേത്രത്തിനകത്ത്‌ കയറ്റരുത്‌. ആചാരപ്രകാരം പുല, വാലായ്‌മ (പുല-16-രാത്രിയും വാലായ്‌മ-7- രാത്രിയും കഴിയണം) എന്നീ അശുദ്ധിയുള്ളവരും ദേവനിലും ആചാരത്തിലും വിശ്വാസമില്ലാത്തവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌.

സ്‌ത്രീകള്‍ ആര്‍ത്തവം തുടങ്ങി 7 ദിവസം വരെയും ഗര്‍ഭിണികള്‍ 5-ാം മാസം മുതല്‍ പ്രസവശേഷം 148 ദിവസം വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല. നവജാതശിശുക്കളെ ചോറൂണിനുശേഷമേ അമ്പലത്തില്‍ കയറ്റി ദേവനെ ദര്‍ശിപ്പിക്കാവൂ. മംഗല്യം കഴിഞ്ഞ വധൂവരന്മാര്‍ ചുറ്റമ്പലത്തിനകത്തു കയറരുത്‌. ആചാരപരമായി ചെരുപ്പ്‌, തലപ്പാവ്‌ എന്നിവ ധരിച്ച്‌ ദേവസന്നിധിയില്‍ കടക്കാന്‍ അനുവാദമുള്ളവര്‍ ഒഴിച്ച്‌ മറ്റാരും അങ്ങനെ കടക്കരുത്‌. സ്‌ത്രീകള്‍ പൂര്‍ണ്ണ വസ്‌ത്രധാരികള്‍ ആയിമാത്രമേ ക്ഷേത്രത്തില്‍ കടക്കാവൂ.

പുറമതില്‍ കടന്ന്‌, ബാഹ്യാകാരപ്രദക്ഷിണവഴിയില്‍ക്കടന്ന്‌ പ്രദക്ഷിണമായി വേണം സഞ്ചരിക്കാന്‍. ശയനപ്രദക്ഷിണം ഇവിടെയാണ്‌ നടത്തേണ്ടത്‌. ക്ഷേത്രത്തിനുള്ളിലെ ബലിക്കല്ലുകള്‍ക്ക്‌ പാര്‍ഷദന്മാര്‍ എന്നു പറയുന്നു. ഇവയെ ചവിട്ടാനോ, മറികടക്കാനോ പാടില്ല. ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്‌തംഭം, (ദേവന്റെ വാതില്‍ക്കല്‍ കാണുന്ന വിളക്ക്‌) കൊടിമരം, വലിയ ബലിക്കല്ല്‌ ഇവയ്‌ക്ക് പ്രദക്ഷിണമായി വേണം അകത്തേക്കു കടക്കാന്‍. തിരുനടയില്‍ കടന്നാല്‍ നമസ്‌ക്കാരമണ്ഡപത്തിന്‌ പ്രദക്ഷിണമായി വേണം സഞ്ചരിക്കാന്‍. ശ്രീകോവിലിനു ചുറ്റുമുള്ള പ്രദക്ഷിണവഴിയില്‍- ബലിക്കല്ലുകള്‍, സപ്‌തമാതൃക്കല്ലുകള്‍ (തെക്കുഭാഗത്തെ 9 കല്ലുകള്‍ ഇവ നവഗ്രഹസങ്കല്‌പമാണ്‌) ചവിട്ടരുത്‌, മറികടക്കരുത്‌. ഇങ്ങനെ സഞ്ചരിച്ച്‌ തിരുനടയിലെത്തിയാല്‍ മണിയടിച്ച്‌ പ്രാര്‍ത്ഥിക്കണം.

ശ്രീകോവില്‍നട അടഞ്ഞുകിടക്കുമ്പോഴും നിവേദ്യസമയത്തും മണിയടിക്കരുത്‌. മണിനാദം മുഴക്കിയാല്‍ അഭിവാദ്യം ചെയ്യണം. ഇത്‌ ബ്രാഹ്‌മണര്‍ക്കു മാത്രം വിധിച്ചിരിക്കുന്നു. അല്ലാത്തവര്‍ രണ്ടുകൈയും കൂട്ടി തൊഴണം.
തൊഴുന്നതിനും നിയമമുണ്ട്‌. താമരമൊട്ടുപോലെ വിരലഗ്രം കൂട്ടിമുട്ടിയും കൈപ്പടം തമ്മില്‍ മുട്ടാതെയും ഇരിക്കണം. കൈകള്‍ തലയ്‌ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചും ഹൃദയഭാഗത്ത്‌ ചേത്തും വയ്‌ക്കണം. ദേവനെ തൊഴുമ്പോള്‍ ഇടത്തോട്ടോ, വലത്തോട്ടോ മാറിനിന്ന്‌ തൊഴണം. അതായത്‌ ശൈവമൂര്‍ത്തികളെ ഇടതുവശത്ത്‌ മാറിനിന്നും വൈഷ്‌ണവമൂര്‍ത്തികളെ വലതുവശത്ത്‌ മാറിനിന്നും തൊഴണം. ഇതിന്‌ ആദ്യം ദേവനാരെന്നു നോക്കണം.

ക്ഷേത്രം 'ഗണപതിയു'ടേതാണെങ്കില്‍ ഏത്തമിടണം. 36, 24, 16, 12, 7, 5, 3 ഈ തവണകളില്‍ ഏത്തമിടാം. ഏത്തമിടല്‍ കഴിഞ്ഞാല്‍ വിരല്‍ ഞൊട്ട ഇടുന്നത്‌ 'ഗണപതി'ക്ക്‌ പ്രീതികരമാണ്‌. തൊഴുതുകഴിഞ്ഞാല്‍ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കേണ്ടതാണ്‌. തീര്‍ത്ഥമെന്നു പറയുന്നത്‌ അഭിഷേക ജലവും, പ്രസാദം-ദേവന്‌ ചാര്‍ത്തിയ പൂവും ചന്ദനവുമാണ്‌. ശ്രീപരമേശ്വരന്‌ ഭസ്‌മവും ഭദ്രകാളി, ദുര്‍ഗ്ഗാ, ശ്രീപാര്‍വ്വതിമാര്‍ക്ക്‌ രക്‌തചന്ദനം, കുങ്കുമം, മഞ്ഞള്‍പ്രസാദം ഇവയുമാണ്‌. തീര്‍ത്ഥം മൂന്നുരു നാരായണ മന്ത്രം ജപിച്ച്‌ (അമ്മേ നാരായണ, ദേവീനാരായണ) സേവിക്കാം. ബാക്കി തലയിലും തളിക്കാം. കൈ ചുണ്ടില്‍ തൊടാതെ നാക്ക്‌ നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴ്‌ത്തണം. തീര്‍ത്ഥസേവ കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടാം. പൂ, തലയില്‍, ചെവിയില്‍ വയ്‌ക്കാം. എണ്ണ തലയില്‍ തേയ്‌ക്കാം. വാകച്ചാര്‍ത്ത്‌ (ഭഗവാനെ ഒരുക്കുക) തൊഴുതുകഴിഞ്ഞാല്‍ ശ്രീകോവിലിനു പ്രദക്ഷിണം വയ്‌ക്കണം.
പ്രദക്ഷിണം

ഗണപതിക്ക്‌ ഒരു പ്രദക്ഷിണം മതി. എന്നാല്‍ മഹാവിഷ്‌ണുവിന്‌ നാലുതവണ പ്രദക്ഷിണം വയ്‌ക്കണം.
ശാസ്‌താവിന്‌: അഞ്ചും ആദിത്യന്‌ രണ്ടും.
ശ്രീമുരുകന്‌: ആറു തവണയും ഭഗവതിക്ക്‌ ഏഴു തവണയും. ഇതാണ്‌ പ്രദക്ഷിണ രീതി.
ശിവന്‌: ചന്ദ്രക്കല രീതിയില്‍ വേണം പ്രദക്ഷിണം വയ്‌ക്കാന്‍. ഈ രീതി ചുറ്റമ്പലത്തിന്‌ പുറത്തു വേണ്ടാ. ക്ഷേത്രത്തിലെത്തിയാല്‍ കൈകാല്‍ മുഖം കഴുകി ക്ഷേത്രദര്‍ശനം നടത്തണം. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ മൂത്രമൊഴിച്ചാല്‍ പ്രായച്‌ഛിത്തം ചെയ്യണം.

നമസ്‌ക്കാരം രണ്ടുവിധം
പുരുഷന്മാര്‍ ക്ഷേത്രനടയില്‍ സാഷ്‌ടാംഗ നമസ്‌കാരം ചെയ്യണം. കൈ, കാല്‌, തോള്‌, നെറ്റി ഈ ഭാഗങ്ങള്‍ നിലത്ത്‌ മുട്ടിയിരിക്കണം. കൈകള്‍ തലയ്‌ക്കു നേരെ മുന്നോട്ടു നീട്ടി അഞ്‌ജലീബദ്ധനായിരിക്കണം. നമസ്‌ക്കാരശേഷം നിലത്ത്‌ തൊട്ടുതൊഴണം. ദേവപാദം തൊട്ടുതൊഴുതു എന്നാണ്‌ സങ്കല്‌പം. എന്നാല്‍ ഈ രീതിയിലുള്ള നമസ്‌ക്കാരം സ്‌ത്രീകള്‍ക്ക്‌ പാടില്ല. സ്‌ത്രീകള്‍ മുട്ടുമടക്കി നെഞ്ച്‌ നിലത്തുമുട്ടാതെ വേണം നമസ്‌ക്കരിക്കാന്‍. നെഞ്ച്‌ നിലത്ത്‌ മുട്ടി നമസ്‌ക്കരിക്കുന്നത്‌ ദോഷമാണ്‌. ക്ഷേത്രദര്‍ശനത്തില്‍ പലര്‍ക്കും ധാരാളം അബദ്ധങ്ങള്‍ പറ്റാറുണ്ട്‌. ഗുരുവായൂരില്‍ തൊഴുതുനില്‍ക്കുമ്പോള്‍ ഒരു സ്‌ത്രീ, നീണ്ടു കിടന്ന്‌ നമസ്‌ക്കരിക്കുന്നത്‌ കണ്ടു. എത്ര ദോഷമാണ്‌ ഈ പ്രവൃത്തി. നന്മയൊന്നും ചെയ്‌തില്ലെങ്കിലും വേണ്ടില്ല; ദോഷം ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഇത്‌ വ്യക്‌തിജീവിതസുഖത്തിന്‌ അത്യാവശ്യമാണ്‌.

അര്‍ച്ചനദ്രവ്യങ്ങള്‍: ശിവന്‌ കൂവളത്തില മൂന്ന്‌ ഇതളുള്ളത്‌. ഗണപതി, ഭദ്രകാളി എന്നിവര്‍ക്ക്‌ ചെമ്പരത്തിപ്പൂ, തുളസി, വിഷ്‌ണുവിന്‌ മുഖ്യം. ദേവിമാര്‍ക്ക്‌ പൊതുവില്‍ ചുവന്ന പൂക്കളാകാം. കൂടാതെ അരളി, മന്ദാരം, നന്ത്യാര്‍വട്ടം, താമര, ചെമ്പകം, പിച്ചി, മുല്ല ഇവ അതാതു ദേവന്‌ ഹിതകരമായത്‌ സമര്‍പ്പിക്കണം. കേരളീയ ദേവാലയങ്ങളില്‍ ഏത്തപ്പഴം, ഞാലിപ്പൂവന്‍പഴം, കദളിപ്പഴം, പൂവന്‍ ഇത്യാദി പഴങ്ങള്‍ സമര്‍പ്പിക്കാം. ഏതു ക്ഷേത്രത്തിലും ഉത്സവകാലം പരമപ്രധാനമാണ്‌.

ദേവന്മാരുടെ പ്രധാനവിശേഷങ്ങള്‍

ശിവന്‍: തിരുവാതിര, പ്രദോഷം, ശിവരാത്രി, കറുത്തപക്ഷ അഷ്‌ടമി, തിങ്കളാഴ്‌ച പ്രധാനം. ശംഖാഭിഷേകം, ജലധാര, കൂവളമാല, ഇളനീര്‍ ധാര, ക്ഷീരധാര, പുറകു വിളക്ക്‌ ഇവ പ്രധാന വഴിപാടുകള്‍.

മഹാവിഷ്‌ണു: (കൃഷ്‌ണന്‍) വ്യാഴാഴ്‌ച പ്രധാനം. തിരുവോണം, അഷ്‌ടമിരോഹിണി, അമാവാസി, പൗര്‍ണ്ണമി ഇവ ഏറ്റവും ശുഭം. വിഷ്‌ണുവിനു പാല്‍പ്പായസവും സഹസ്രനാമാര്‍ച്ചനയും, ശ്രീകൃഷ്‌ണന്‌ തൃക്കൈവെണ്ണ- തൃമധുരവും മുഖ്യം.

ഗണപതി: (ശുക്രനുമായി ബന്ധം) എല്ലാമാസവും ആദ്യവെള്ളി, രണ്ടു പക്ഷത്തിലേയും ചതുര്‍ത്ഥി ഇവ മുഖ്യം.

വഴിപാടുകള്‍

ഉണ്ണിയപ്പം- (എണ്ണയില്‍ വറുത്തുകോരുന്നത്‌)
മോതകം- (പുഴുങ്ങി എടുക്കുന്നത്‌)
മണ്ഡലകാലം- വൃശ്‌ചികം ഒന്നു മുതല്‍ നാല്‌പത്തിയൊന്നു ദിവസം.
മീനമാസ ഉത്രം- (ജന്മനക്ഷത്രം)
നിവേദ്യമായി- അരവണ, അപ്പം, നാളികേരമുടയ്‌ക്കല്‍, നെയ്യഭിഷേകം ഇവ പ്രധാനം.
മുരുകന്‍: ഷഷ്‌ഠികളെല്ലാം പ്രധാനം. എന്നാല്‍ വെളുത്ത ഷഷ്‌ഠി മുഖ്യം. തുലാം- മകര-ഷഷ്‌ഠി പരമപ്രധാനം. (തമിഴര്‍ക്ക്‌ പ്രധാനം) പാലഭിഷേകം, പനിനീരഭിഷേകം, പഞ്ചാമൃതാഭിഷേകം, നാരങ്ങാമാല ഇവ പ്രധാനം.
ദുര്‍ഗ്ഗാഭഗവതി: എല്ലാ മാസത്തിലേയും കാര്‍ത്തിക പ്രധാനം. വൃശ്‌ചിക-കാര്‍ത്തിക ഏറെ പ്രധാനം. നവരാത്രി കാലം-ശുഭം, നെയ്‌പ്പായസം, കടുംപായസം ഇവ പ്രധാനം.
ഭദ്രകാളി: ചൊവ്വ, വെള്ളി ദിവസങ്ങളും ഭരണിനക്ഷത്രം, വിശേഷിച്ച്‌ മീന- കുംഭ- ഭരണികള്‍, മണ്ഡലകാലവും പരമപ്രധാനം. കടുംപായസം, ഗുരുതി, രക്‌തപുഷ്‌പാഞ്‌ജലി എന്നിവയും പ്രധാനം.
വസ്‌ത്രം: എല്ലാ ദേവന്മാര്‍ക്കും പട്ട്‌ വഴിപാട്‌ നടത്താം. എന്നാല്‍ ശിവന്‌- പട്ട്‌ പാടില്ല. ഭദ്രകാളി, ദുര്‍ഗ്ഗ, ഗണപതി, മുരുകന്‍-ചുവന്നപട്ട്‌.
വിഷ്‌ണു- മഞ്ഞപ്പട്ട്‌.
ഭഗവതിക്ക്‌-പച്ച, മഞ്ഞ, ഡിസൈന്‍ ഒക്കെ ആകാം.
ശരീരത്തില്‍ ധരിക്കാനുള്ള ഏലസും മറ്റും ആദ്യമായി പൂജിക്കാം. എന്നാല്‍ ധരിച്ചശേഷം വീണ്ടും ക്ഷേത്രത്തില്‍ പൂജിക്കാന്‍ പാടില്ല.

രുദ്രാക്ഷ മാല



രുദ്രാക്ഷ മാല എല്ലാവര്‍ക്കും ധരിക്കാവുന്നതാണ്. 108 മണികള്‍ അല്ലെങ്കില്‍ 50 മണികള്‍ ഉള്ള മാലകളാണ് അഭികാമ്യം. രുദ്രാക്ഷം ധരിക്കുന്നവര്‍ അതിന് വിശുദ്ധി കല്‍പ്പിക്കേണ്ടതുണ്ട്. ശരീരം വൃത്തിയാക്കുമ്പോഴും ടോയ്‌ലറ്റില്‍ പോവുമ്പോഴും രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. അശുദ്ധമായ കൈകള്‍കൊണ്ട് പോലും രുദ്രാക്ഷത്തെ സ്പര്‍ശിക്കരുത് എന്നാണ് ജ്ഞാനികള്‍ പറയുന്നത്.
രുദ്രാക്ഷത്തിന് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കാനും കഴിവുണ്ടെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. രുദ്രാക്ഷമാല ധരിക്കുന്നവരെ പാപചിന്തകള്‍ സ്പര്‍ശിക്കില്ല എന്നും അവര്‍ക്ക് ദൈവീക അനുഗ്രഹം ഉണ്ടാവുമെന്നുമാണ് വിശ്വാസം. എന്നാല്‍, പ്രത്യേക മുഖങ്ങള്‍ ഉള്ള രുദ്രാക്ഷങ്ങള്‍ ഗ്രഹനിലയ്ക്ക് അനുസരിച്ചാവണം ധരിക്കേണ്ടത്. മറിച്ചായാല്‍ വിപരീതഫലമാവും ഉണ്ടാവുക. ഓരോ തരം രുദ്രാക്ഷം ധരിക്കുമ്പോഴും പ്രത്യേക മന്ത്രങ്ങളും ചൊല്ലേണ്ടതുണ്ട്. മന്ത്രോച്ചാരണവും ആരാധനയും ഇല്ലെങ്കില്‍ രുദ്രാക്ഷത്തില്‍ നിന്ന് പ്രതീക്ഷിച്ച ഫലം ലഭിച്ചുവെന്നുവരില്ല. നേപ്പാളില്‍ നിന്നും മലേഷ്യയില്‍ നിന്നുമാണ് ഇന്ത്യയില്‍ രുദ്രാക്ഷമെത്തുന്നത്.


നാഗങ്ങളുടെ ഉത്ഭവ കഥ


മഹാഭാരതം ആദിപര്‍വ്വത്തില്‍ നാഗങ്ങളുടെ ഉത്ഭവ കഥ വിവരിക്കുന്നുണ്ട്. ബ്രഹ്മാവിന്റെ മാനസപുത്രന്മാരില്‍ ഒരാളായ മരീചിയുടെ പുത്രനാണ് അതിതേജസ്വിയായ കശ്യപന്‍. ദക്ഷപ്രജാപതിയുടെ പുത്രിമാരായ കദ്രുവും വിനിതയുമാണ് അദ്ദേഹത്തിന്റെ പത്നിമാര്‍. പത്നിമാരുടെ ശുശ്രൂഷയില്‍ സംപ്രീതനായ കശ്യപന്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട വരം ചോദിച്ചുകൊള്ളുവാന്‍ ആവശ്യപ്പെട്ടു. ഉടനെ കദ്രു അതിശക്തിയോടുകൂടിയ ആയിരം നാഗങ്ങള്‍ തനിക്ക് പുത്രന്മാരായി ഉണ്ടാകണമെന്ന വരം ചോദിച്ചു. വിനിതയാകട്ടെ കദ്രുവിന്റെ മക്കളേക്കാള്‍ വീര്യവും പരാക്രമവും ഓജസ്സുമുള്ള രണ്ടു പുത്രന്മാരുണ്ടായാല്‍ മതി എന്ന വരമാണ് ചോദിച്ചത്. വരബലത്താല്‍ കദ്രു ആയിരം മുട്ടകള്‍ ഇടുകയും, അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം അവ വിരിഞ്ഞ് ആയിരം നാഗങ്ങള്‍ ഉത്ഭവിക്കുകയും ചെയ്തു. ക്ഷമയില്ലാത്ത വിനിത തന്റെ രണ്ട് മുട്ടകളില്‍ ഒന്ന് പൊട്ടിച്ച് നോക്കുകയും അതില്‍ നിന്ന് പൂര്‍ണ്ണ വളര്‍ച്ചയെത്തിയിട്ടില്ലാത്ത അരുണന്‍ പിറക്കുകയും ചെയ്തു. പൂര്‍ണ്ണ വളര്‍ച്ച എത്തുന്നതുവരെ ക്ഷമിക്കാന്‍ കഴിയാത്ത വിനിതയെ അരുണന്‍ ശപിച്ചു. ഇനി മുതല്‍ കദ്രുവിന്റെ ദാസിയായി അഞ്ഞൂറുകൊല്ലം ജീവിക്കണമെന്നും, ഇനിയുള്ള അണ്ഡത്തില്‍ നിന്നും പുറത്തുവരുന്ന മകന്‍ അമ്മയെ ദാസ്യത്തില്‍ നിന്നും രക്ഷിക്കുമെന്ന് പറഞ്ഞ് ആകാശത്തിലേക്ക് ഉയര്‍ന്ന് ആദിത്യസാരഥിയായി പ്രശോഭിച്ചു. സമയമായപ്പോള്‍ രണ്ടാമത്തെ മുട്ട വിരിഞ്ഞ് ഗരുഡന്‍ പുറത്തുവന്നു. കദ്രു പുത്രന്മാരായ ആയിരം നാഗങ്ങളില്‍ നിന്നാണ് ഇന്ന് ലോകത്തില്‍ കാണപ്പെടുന്ന നാഗങ്ങളൊക്കെ ഉത്ഭവിച്ചത്.

തുളസീചരിതം




പദ്‌മ പുരാണത്തില്‍ തുളസീചരിതം വ്യത്യസ്‌തമായിട്ടാണു പ്രസ്‌താവിച്ചിട്ടുള്ളത്‌. ജലന്ധരി പത്‌നിയായ വൃന്ദയുടെ സൗഷ്‌ഠവത്തില്‍ മഹാവിഷ്‌ണു മോഹിതനായതുകൊണ്ട്‌ ദേവന്മാര്‍ വിഷ്‌ണുവിനെ ആ ഏര്‍പ്പാടില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ പരമശിവനെ പ്രേരിപ്പിച്ചു. മോഹവും മോഹഭംഗവും പോലുള്ള സ്‌ത്രീപുരുഷവിഷയങ്ങളെല്ലാം മഹാമായയുടെ വകുപ്പില്‍പെട്ടവയാകയാല്‍ തനിക്കതില്‍ ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞു ശിവന്‍ ഒഴിഞ്ഞുമാറി. ദേവകള്‍, മഹാമായയെ നേരിട്ട്‌ കണ്ട്‌ വിഷ്‌ണുവിന്റെ പരസ്‌ത്രീസംഗ ദോഷത്തെപ്പറ്റി നിവേദനം നടത്തി. മഹാമായ അതുകേട്ടു ഊറിച്ചിരിച്ചുകൊണ്ടു പറഞ്ഞു. “ഞാന്‍ സത്വഗുണപ്രധിനിധീകരിച്ച്‌ ഏകവദ്‌ഭാവം പൂണ്ട്‌ നിങ്ങളുടെ മുമ്പില്‍ ആവിര്‍ഭവിച്ച്‌ ദര്‍ശനംതരും. അതോടെ വിഷ്‌ണുവിനെ കുടുക്കിയ മായാമോഹവലയം മുറിയും”. മഹാമായ മൂന്നുദേവിമാരേയും പ്രതിനിധീകരിച്ച്‌ ഉടനടി മറ്റൊരു രൂപം കൈക്കൊണ്ടു ദേവകള്‍ക്കു ദര്‍ശനം അരുളി. ആ ദേവിരൂപം ദേവകള്‍ക്കു ഒരു മന്ത്രം ഉപദേശിച്ചു. ദേവകള്‍, ആ മന്ത്രം ജപിച്ചപ്പോള്‍ ദേവിയുടെ ശൗര്യംശത്തില്‍ നിന്നു തുളസിയും ലക്ഷ്‌മ്യാംശത്തില്‍നിന്നു പിച്ചിയും സ്വാഹാംശത്തില്‍ നിന്നു ആമലകിയും (നെല്ലി) ആവിര്‍ഭവിച്ചു.