Saturday, 26 October 2019

പോളച്ചിറയിൽ  ടൂറിസത്തിന് അനന്തസാധ്യതകൾ തിരിഞ്ഞ് നോക്കാതെ അധികൃതർ

  ചാത്തന്നൂർ: പ്രകൃതിഭംഗി മാറ്റുരയ്‌ക്കുന്ന പോളച്ചിറയോട് അധികൃതരുടെ അവഗണന ടൂറിസം സാധ്യതകൾ മങ്ങുന്നു.
ചരിത്രരേഖകളിൽ 'കാടിച്ചിറ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പോളച്ചിറ ഏലാ ചിറക്കര ഗ്രാമപഞ്ചായത്തിൽ രണ്ടായിരം ഏക്കറിലേറെ വിസ്തൃതിയുള്ള, സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന പൊക്കാളി പാടശേഖരമാണ്. വർഷത്തിൽ ഒരു വിളവ് നെൽകൃഷിയും മറ്റുള്ള സമയങ്ങളിൽ പരമ്പരാഗത നാടൻ മത്സ്യസമ്പത്തുമാണ് ഇവിടെയുള്ളത്. നവംബർ മാസത്തോടെ വ്യത്യസ്തവും അപൂർവവുമായ ദേശാടന പക്ഷികളാണ് ഇവിടേക്ക് കൂട്ടമായി എത്തുന്നത്. അവ ഇവിടത്തെ കാലാവസ്ഥയിൽ ജീവിച്ച് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് ഏപ്രിൽ മാസത്തോടെ പറക്കമുറ്റിയ കുഞ്ഞുങ്ങളുമായി പോകുകയാണ് പതിവ്. വിനോദസഞ്ചാരികളെ ആകർഷിക്കാനുതകും വിധം നയനാന്ദകരമായ കാഴ്ചകളാണ് പോളച്ചിറ ഏലായിലും പരിസരപ്രദേശങ്ങളിലുമായുള്ളത്.
പ്രകൃതി സുന്ദരമായ പോളച്ചിറയുടെ അനന്തമായ സാധ്യതകൾ മനസിലാക്കി വർഷങ്ങൾക്ക് മുമ്പ് പക്ഷി വളർത്തൽ കേന്ദ്രത്തിനും ദേശാടന പക്ഷികളുടെ സംരക്ഷണത്തിനുമായി ഏലായുടെ തീരത്ത് സ്ഥലം വാങ്ങുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല.   പ്രകൃതിസുന്ദരവും മത്സ്യസമ്പത്തിന്റെ അക്ഷയഖനിയുമായ പോളച്ചിറയിൽ ടൂറിസത്തിന് ഊന്നൽ നൽകിയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതോടെ ചിറക്കര പഞ്ചായത്തിൽ ഒട്ടനവധി വികസന സാധ്യതകളും തൊഴിലവസരങ്ങളും കടന്നുവരുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു. പോളച്ചിറ കേന്ദ്രീകരിച്ച് ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഫെസ്റ്റിവൽ ടൂറിസം, കൾച്ചറൽ ടൂറിസം, ഹോം സ്റ്റേ എന്നിവ ഏകീകരിച്ചുള്ള പദ്ധതികൾ നടപ്പിലാക്കുന്നതോടെ പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിക്കുകയും പ്രദേശവാസികൾക്ക് ടൂറിസം അനുബന്ധ തൊഴിലുകളിലൂടെ ഉപജീവനമാർഗവും ഒരുങ്ങും. ജില്ലയിലെ ഏറ്റവും വലിയ നെല്ലറയും ദേശാടന പക്ഷികളുടെ പറുദീസയുമായ പോളച്ചിറ ഏലാ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസന പദ്ധതി നടപ്പിലാകാൻ ഇനിയുമെത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

പോളച്ചിറയിൽ ടൂറിസം പദ്ധതി നടപ്പാക്കണം - ബിജെപി

ചിറക്കര ഗ്രാമപഞ്ചായത്തിനെ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടനാകുന്ന വിധത്തിൽ പോളച്ചിറ ടൂറിസം പദ്ധതി വിദഗ്ദ്ധരുമായി ആലോചിച്ച് നടപ്പാക്കണമെന്ന് ബിജെപി ചിറക്കര പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്  ചിറക്കര സന്തോഷ്‌ ആവശ്യപ്പെട്ടു.
ഇതിന്റെ ആദ്യഘട്ടമായി പോളച്ചിറയ്ക്ക് കുറുകെ റോപ് വേ, ചുറ്റുമുള്ള പത്ത് കിലോമീറ്ററിലേറെയുള്ള ബണ്ട് റോഡ് വഴി കുതിര സവാരി എന്നിവ ആരംഭിക്കണം
അപൂർവ ഇനത്തിലുള്ള വിവിധയിനം ദേശാടന പക്ഷികൾ പ്രജനനത്തിനായി എത്തിച്ചേരുന്ന പോളച്ചിറയ്ക്ക് അനന്തമായ ടൂറിസം സാധ്യതകളുണ്ട്.
പക്ഷി നിരീക്ഷണത്തിനായി വാച്ചിംഗ് ടവറുകൾ, പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിൽ ഗതാഗത സൗകര്യമൊരുക്കണം  പോളച്ചിറയിൽ മികച്ച പദ്ധതികൾ നടപ്പിലാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നും 
ചിറക്കര സന്തോഷ്‌ ആവശ്യപ്പെട്ടു.

Saturday, 19 October 2019

പട്ടികജാതി കുടുംബങ്ങൾക്ക് ആശ്വാസമായി കോടതി വിധി. 

ചാത്തന്നൂർ: പട്ടികജാതി കുടുംബങ്ങൾക്ക് ആശ്വാസമായി കോടതി വിധി. 
ഇ എം എസ് ഭവനനിർമ്മാണ പദ്ധതി പ്രകാരം വീടും വസ്തുവും ലഭിച്ച പട്ടികജാതി കുടുംബങ്ങൾക്കെതീരെയുള്ള ജില്ലാ  കോടതിയുടെ വിധി അതേ കോടതി തന്നെ 
കോടതി വിധി നടപ്പാക്കുന്നത് തടയുകയും കേസ്  വാദം കേൾക്കുന്നതിനായി 15- )o തീയതിയിലേക്ക് മാറ്റി വയ്ക്കുകയും ചെയ്തു. ഒക്ടോബർ 31ന് മൂന്ന് പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിച്ച്  മുൻ ഉടമസ്ഥന്  കൈമാറണം എന്നായിരുന്നു കോടതി വിധി.
ഇ എം എസ് ഭവനപദ്ധതി പ്രകാരം പഞ്ചായത്ത്‌ നൽകിയ വീടും വസ്തുവുമാണിത്
ചാത്തന്നൂർ പഞ്ചായത്തിലെ വയലിക്കട വാർഡിൽ സുബ്രഹ്മ്മണ്യ സ്വാമി  ക്ഷേത്രത്തിന് സമീപം മലവിളയിൽ പരേതനായ പ്രദീപിന്റെ ഭാര്യ ശിഗ്ഗാരി, ബതെൽ ഭവനിൽ സുനിത, കോട്ടവിള വീട്ടിൽ പരേതയായ കൃഷ്ണമ്മയുടെ മകൾ ശ്രീദേവി എന്നീ കുടുംബങ്ങൾ ആണ് കുടിയിറക്ക് ഭീഷണിയിൽ നിന്നും  രക്ഷപെട്ടത്. ഇ ഭൂമി ഇവർക്ക് നൽകിയത്.
2012 ൽ ദളിത്‌ ആക്റ്റീവിസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന കെ ഡി എഫ് നേതാവ്  ഇടനാടു ബിജു ഭവനിൽ എസ്. പി മഞ്ജുവാണ്.
പഞ്ചായത്ത്‌ പ്രമാണം അടക്കമുള്ളവ പരിശോധന നടത്തിയ ശേഷം
ഇ മൂന്ന് കുടുംബങ്ങളുടെ പേരിൽ രെജിസ്റ്റർ ചെയ്തു കൊടുത്ത ഭൂമിയാണ്ണിത്. വസ്തുവിൻ മേലുള്ള സിവിൽ കേസ് മറച്ചുവച്ചാണ് ഇ വസ്തു മഞ്ജു ഇവർക്ക് കൈമാറിയത്.

2010ൽ ഇ വസ്തുവിന്റെ മുൻ ഉടമസ്ഥർ ആയിരുന്ന സജിതറാണി സന്തോഷകുമാർ ദമ്പതികളുടെ കൈയ്യിൽ നിന്ന് ആണ് ഇ വസ്തു  എസ് പി മഞ്ജു വാങ്ങുന്നതും
തുടർന്ന് മഞ്ജു പഞ്ചായത്ത്‌ വഴി 2012ൽ  ഇവർക്ക് വിൽക്കുന്നതും മഞ്ജുവിന് വസ്തു വിൽക്കുന്ന സമയത്ത് വിദേശത്ത് ആയിരുന്ന സന്തോഷ്‌ നൽകിയ പവർ ഓഫ് അറ്റോർണ്ണി വച്ചാണ് ഇ വസ്തു ഇവർക്ക് നൽകിയത് വിദേശത്ത് നിന്നും നാട്ടിലെത്തിയ സന്തോഷ്‌ കുടുംബപ്രശ്നങ്ങളുടെ പേരിൽ   ഭാര്യയുടെ പേരിൽ കേസ് നൽകി കുടുംബകോടതിയിൽ കേസ് നടക്കുമ്പോൾ തന്നെ ഇ വസ്തുവിന്റെ ഉടമാസ്ഥവകാശത്തിന് മറ്റൊരു കേസും ഭാര്യയുടെ പേരിലും വസ്തു വാങ്ങിയ മഞ്ജുവിന്റെ പേരിലും നൽകിയിരുന്നു. ഇ കേസിൻ മേൽ ഉള്ള വിധിയാണ് ഇപ്പോൾ അതേ കോടതി തന്നെ വിധി മരവിപ്പിച്ചു കൊണ്ട് വാദം കേൾക്കുന്നതിനായി മാറ്റി വച്ചത്. സന്തോഷ്‌ നൽകിയ കേസ് നടക്കുമ്പോൾ എസ് പി മഞ്ജുവും സന്തോഷിന്റെ ഭാര്യയും കോടതിയിൽ ഹാജരായില്ല എന്ന് മാത്രമല്ല നിലവിൽ ഉള്ള ഉടമസ്ഥരെ കേസിന്റെ വിവരങ്ങൾ അറിയിച്ചതും ഇല്ല ഇതിനെ തുടർന്നാന്ന് കേസ് ഏകപക്ഷിയമായി സന്തോഷിന് അനുകൂലമായി വന്നത് കേസിനെ കുറിച്ച് ഒന്നും അറിയാതെ വീട് ഒഴിഞ്ഞു പോകേണ്ട അവസ്ഥയിലാണ് ജന്മഭൂമി ഇ മൂന്ന് കുടുംബങ്ങളുടെ ദയനീയ അവസ്ഥ പ്രസദീകരിക്കുന്നതും കോടതിയിൽ നിന്നും ഇപ്പോൾ നീതി ലഭിക്കേണ്ട അവസ്ഥയിൽ എത്തി ചേരുന്നതും അഡ്വ. ചാത്തന്നൂർ രജനിയാണ് മൂന്ന് കുടുംബങ്ങൾക്കും വേണ്ടി  കോടതിയിൽ ഹാജരായത്. ശബരിമലയിൽ വേഷം മാറി കയറിയെന്ന വ്യാജവീഡിയോ പ്രചരിപ്പിക്കുകയും ഒരു വട്ടം ശബരിമലയിൽ കയറാൻ പമ്പയിൽ എത്തിയ മഞ്ജു ദളിത്‌ ആക്റ്റീവിസ്റ്റ് എന്ന പേരിലാണ് അറിയുന്നത്.

ജന്മഭൂമിയ്ക്ക് നന്ദി പറഞ്ഞു മൂന്ന് കുടുംബങ്ങൾ
ചാത്തന്നൂർ: പഞ്ചായത്ത്‌ നൽകിയ ഭൂമിയിൽ നിന്നും വീട്ടിൽ നിന്നും പടിയിറങ്ങി തെരുവിലേക്ക് പോകുന്ന അവസ്ഥയിൽ നിൽക്കുമ്പോൾ ആണ് ജന്മഭൂമിയിൽ വാർത്ത തുണയായി എത്തിയതെന്ന് തൊഴുകൈകളോടെ ജന്മഭൂമിയോടു നന്ദി പറഞ്ഞു. ഇനി മുട്ടാൻ വാതിലുകൾ ഇല്ല വാർഡിലെ ജനപ്രതിനിധി പോലും തിരിഞ്ഞു നോക്കിയില്ല സംഭവം അറിഞ്ഞു പൂർണ പിന്തുണ നൽകിയ ആർ എസ് എസ് പ്രവർത്തകർക്ക്  സുനിത നന്ദിപറഞ്ഞു. സിവിൽകേസ് മറച്ചുവച്ച് വസ്തു കച്ചവടം നടത്തിയവർക്ക് എതിരെ കേസ് നൽകുമെന്നും സുനിത പറഞ്ഞു.

പട്ടികജാതി കുടുംബങ്ങൾ കുടിയിറക്ക്  ഭീഷണിയിൽ

ചാത്തന്നൂർ:

ഇ എം എസ് ഭവനപദ്ധതി പ്രകാരം പഞ്ചായത്ത്‌ നൽകിയ വസ്തുവിൽ നിന്നും പട്ടികജാതി കുടുംബാoഗങ്ങൾ കുടിയിറക്ക്  ഭീഷണിയിൽ. ചാത്തന്നൂർ പഞ്ചായത്തിലെ വയലിക്കട വാർഡിൽ സുബ്രഹ്മ്മണ്യ സ്വാമി  ക്ഷേത്രത്തിന് സമീപം മലവിളയിൽ പരേതനായ പ്രദീപിന്റെ ഭാര്യ ശിഗ്ഗാരി, ബതെൽ ഭവനിൽ സുനിത, കോട്ടവിള വീട്ടിൽ പരേതയായ കൃഷ്ണമ്മയുടെ മകൾ ശ്രീദേവി എന്നീ കുടുംബങ്ങൾ ആണ് കോടതി വഴി
കുടിയിറക്ക്
ഭീഷണി നേരിടുന്നത്. 2012ൽ
ഇ എം എസ് ഭവനപദ്ധതിപ്രകാരം പഞ്ചായത്ത്‌ നൽകിയ ഭൂമിയിലും വസ്തുവിലും  താമസിക്കുന്ന കുടുംബങ്ങളാണ്ണിത്. സംഭവത്തെ കുറിച്ച് ഇ കുടുംബങ്ങൾ പറയുന്നത് ഇങ്ങനെയാണ്. 2012 ൽ പഞ്ചായത്ത്‌ മാമ്പള്ളികുന്നം ബിജു ഭവനിൽ എസ്. പി മഞ്ജുവിന്റെ കൈയിൽ നിന്നും പഞ്ചായത്ത്‌ ഇ മൂന്ന് കുടുംബങ്ങളുടെ പേരിൽ രെജിസ്റ്റർ ചെയ്തു കൊടുത്ത ഭൂമിയാണ് ഇത് തുടർന്ന് വീടിന്റെയും വസ്തുവിന്റെയും ഉടമസ്ഥ അവകാശവും എല്ലാം തന്നെ ഇ കുടുംബങ്ങളുടെ പേരിൽ തന്നെയാണ്. 2010ൽ ഇ വസ്തുവിന്റെ മുൻ ഉടമസ്ഥർ ആയിരുന്ന സജിതറാണി സന്തോഷകുമാർ ദമ്പതികളുടെ കൈയ്യിൽ നിന്ന് ആണ് ഇ വസ്തു ദളിത് ആക്ടിവിസ്റ്റ് കൂടിയായ എസ് പി മഞ്ജു വാങ്ങുന്നതും
തുടർന്ന് മഞ്ജു പഞ്ചായത്ത്‌ വഴി 2012ൽ  ഇവർക്ക് വിൽക്കുന്നതും മഞ്ജുവിന് വസ്തു വിൽക്കുന്ന സമയത്ത് വിദേശത്ത് ആയിരുന്ന സന്തോഷ്‌ നൽകിയ പവർ ഓഫ് അറ്റോർണ്ണി വച്ചാണ് ഇ വസ്തു ഇവർക്ക് നൽകിയത് വിദേശത്ത് നിന്നും നാട്ടിലെത്തിയ സന്തോഷ്‌ കുടുംബപ്രശ്നങ്ങളുടെ പേരിൽ   ഭാര്യയുടെ പേരിൽ കേസ് നൽകി കുടുംബകോടതിയിൽ കേസ് നടക്കുമ്പോൾ തന്നെ ഇ വസ്തുവിന്റെ ഉടമാസ്ഥവകാശത്തിന് മറ്റൊരു കേസും ഭാര്യയുടെ പേരിലും വസ്തു വാങ്ങിയ മഞ്ജുവിന്റെ പേരിലും നൽകിയിരുന്നു.
2012ൽ ഇ വസ്തുവിൻ മേലുള്ള ഇ കേസ് മറച്ചു വച്ച് കൊണ്ടാണ് പഞ്ചായത്ത്‌ വഴി ഇ എം എസ് ഭവനനിർമ്മാണ പദ്ധതിപ്രകാരം പത്ത് സെൻറ് വസ്തു ഇ മൂന്ന്  കുടുംബങ്ങൾക്ക് വിൽക്കുന്നത്. ഇ കേസിന്റെ വിധിയാണ് ഇ കുടുംബങ്ങൾ ഇവിടെ നിന്നും ഒഴിഞ്ഞു പോകണമെന്നുള്ള കോടതി വിധിയിൽ എത്തി നിൽക്കുന്നത്.  ഇങ്ങനെയൊരു കേസ് ഉണ്ടെന്നോ ഇ വസ്തുവിൻ  മേൽ നിയമനടപടികൾ നടക്കുന്നുവെന്നോ ഇവർക്ക് അറിയില്ല കോടതിയിൽ നിന്നും ഉദ്യോഗസ്ഥർ എത്തുമ്പോൾ ആണ് ഇവർ ഇ കേസിന്റെ കാര്യം അറിയുന്നത് തന്നെ. ഇ മുപ്പതിന് മുൻപായി ഇവിടെ നിന്നും ഒഴിഞ്ഞു പോയി വസ്തു സന്തോഷിന് കൈമാറണമെന്നാണ് കോടതി ഉത്തരവ് എന്നിരിക്കെ എങ്ങോട്ട് പോകണമെന്ന് അറിയാതെ ഇരിക്കുകയാണ് ഇ പട്ടികജാതി കുടുംബങ്ങൾ. വസ്തുവിൻ മേലുള്ള സിവിൽകേസ്  മറച്ചു വച്ച് കൊണ്ടാണ് വസ്തു ദളിത്‌ ആക്ടിവിസ്റ്റ് എന്നറിയപ്പെടുന്ന  മഞ്ജു വസ്തു കൈമാറിയത് എന്നിരിക്കെ പഞ്ചായത്ത്‌ മഞ്ജുവിന് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഒപ്പം ചാത്തന്നൂർ പഞ്ചായത്ത്‌ ജില്ലാ കോടതിയുടെ വിധി ആയതിനാൽ ഹൈകോടതിയിൽ നിന്നും സ്റ്റെ ഓർഡർ  വാങ്ങികോടതി ഉത്തരവിന് തടയിട്ട് ഇ പട്ടികജാതി കുടുംബങ്ങൾക്ക് സംരക്ഷണം  നൽകണം.       

ക്ഷേത്രങ്ങളിൽ ആയില്യപൂജ

ചാത്തന്നൂർ: ആദിച്ചനല്ലൂർ ചെന്തിട്ട ഭഗവതീക്ഷേത്രത്തിൽ ആയില്യപൂജ 23 ന്. രാവിലെ പത്തുമുതൽ ആയില്യ ഊട്ടും നൂറുംപാലും നടത്തും. വെട്ടിക്കോട്ട് മേപ്പള്ളി ഇല്ലത്ത് വേണുഗോപാൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. പുള്ളുവൻപാട്ട്, ഇളനീർ-മഞ്ഞൾ അഭിഷേകം, ചെണ്ടമേളം എന്നിവ ഉണ്ടായിരിക്കും.

ക്ഷേത്രങ്ങളിൽ 
തുലാമാസ ആയില്യപൂജ 23ന് 

ചാത്തന്നൂർ: ആദിച്ചനല്ലൂർ സൊസൈറ്റി ജംഗഷൻ ഒഴിവാരത്ത് പാറയിൽ അപ്പൂപ്പൻകാവ് ഭുവനേശ്വരി ദേവി ക്ഷേത്രത്തിൽ  തുലാമാസ ആയില്യപൂജയും നൂറുംപാലും ഊട്ടും രാവിലെ 9ന് നടക്കും പ്ലാക്കാട് അനന്തപത്മനാഭൻ  കാർമ്മികത്വം വഹിക്കും.  

പാരിപ്പള്ളി തെറ്റിക്കുഴി മുള്ളുകാവ് നാഗർകാവിൽ രാവിലെ 6ന് ഗണപതിഹോമം, 8.30ന് പൊങ്കാല, 9ന് നെയ്യ്നിറ ദീപഅർച്ചന, 9.30ന് അഭിഷേകം, ആയില്യപൂജ,  നൂറുംപാലും ഊട്ടും,അഷ്ടനാഗപൂജ, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം.

കുമ്മല്ലൂർ സർപ്പകാവ് കളരിഭഗവതി ക്ഷേത്രത്തിൽ രാവിലെ 9മുതൽ  ആയില്യപൂജ,  നൂറുംപാലും ഊട്ടും നടക്കും ക്ഷേത്രം തന്ത്രി വെട്ടികോട്ട് മെപ്പള്ളി ഇല്ലത്തിൽ വേണുഗോപാലൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
കല്ലുവാതുക്കൽ ഇളംകുളം താഴം കാവുമൂലം കൊച്ചുവെട്ടികൊട്ട് നാഗർകാവിലെ ആയില്യപൂജയും   നൂറുംപാലും ഊട്ടും രാവിലെ 8ന് നടക്കും ക്ഷേത്രം മേൽശാന്തി ശ്രീകുമാർ ശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും.
പരവൂർ: കോങ്ങാൽ പുത്തൻമുക്കാലുവട്ടം ദേവി ക്ഷേത്രത്തിൽ രാവിലെ 10മുതൽ  സമൂഹആയില്യം ഊട്ട്   അന്ന്ദാനം എന്നിവ നടക്കും.
പരവൂർ: പനമൂട് കുടുംബ മഹാദേവക്ഷേത്രത്തിലെ  ആയില്യപൂജയും   നൂറുംപാലും ഊട്ടും രാവിലെ 10.30മുതൽ ക്ഷേത്രം മേൽശാന്തി ബിജുവിന്റെ കാർമ്മികത്വത്തിൽ നടക്കും.

പരവൂരിൽ
സംരഭക സംഘമം
പരവൂർ: പരവൂർ നഗരസഭയുടെയും വെറ്റനറി പോളി ക്ലീനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ മൃഗസംരക്ഷണ വകുപ്പ് താലൂക്ക്തല സംരഭക സംഘമം നടത്തുന്നു. പേര് രെജിസ്റ്റർ ചെയ്യണം 8075550223,9961814859,9497589818   

ഭവനവായ്പ മേള ഇന്ന് തുടങ്ങും

പരവൂർ: ഫയർ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഇത്തിക്കര ബ്ലോക്ക്‌ റൂറൽ ഹസിoഗ്  സഹകരണ സംഘത്തിൽ ഇന്ന് മുതൽ 23വരെ രാവിലെ 10മണി മുതൽ 5 വരെ    ഭവനവായ്പ മേള നടക്കും 9188021986

സംഘാടക സമിതി രൂപികരണ യോഗം
ചാത്തന്നൂർ: കല്ലുവാതുക്കൽ   ഗ്രാമപഞ്ചായത്തിലെ കേരള്ളോത്സവത്തിന്റെ സംഘാടക സമിതി രൂപികരണ യോഗം 23ന് രാവിലെ 11ന് പഞ്ചായത്ത്‌ സാംസ്കാരിക നിലയത്തിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. 

Wednesday, 2 October 2019

ടീം ഇന്ത്യയും ക്യാപ്ടൻ മോദിജിയും

ടീം ഇന്ത്യയും ക്യാപ്ടൻ മോദിജിയും

നമസ്തെ
എല്ലാവർക്കും ശുഭദിനം
മോദിജി എന്ന ലോകനേതാവായി  മാറി  ​സംഘപതത്തിൽ നിന്നും ആർജവം നേടിയ
നേ​തൃ​ഗു​ണം,​ ​ആ​ശ​യ​ ​വി​നി​മ​യ​ ​ശേ​ഷി,​ ​വ്യ​ക്തി​ത്വം,​ ​വീ​ക്ഷ​ണ​വും​ ​ദൂ​ര​ക്കാ​ഴ്ച​യും​ ​ഉൾപ്പെടെയുള്ള​ ​ഘ​ട​ക​ങ്ങ​ൾ  അടിസ്ഥാനമാക്കി പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റവും​ ​മി​ക​ച്ച​ ​രാ​ഷ്ട്രീ​യ​ നേതാവിനും അപ്പുറം ലോക നേതാവ് ആയി മാറിയിരിക്കുന്നു.

പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന​ ​നി​ല​യ്‌​ക്ക് ​മ​റ്റോ​രു​ ​ഇ​ന്ത്യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ക്കും​ ​കി​ട്ടാ​ത്ത​ ​ഒ​രു​ ​പ്ര​തി​ച്ഛാ​യ​ ​മോ​ദി​ ​നേ​ടി​യെ​ടു​ത്തു​ ​ക​ഴി​ഞ്ഞു.​ ​​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ക്കും വാജ്​ ​പോയിക്കും ജന​ങ്ങ​ളു​ടെ​ ​ഇ​ട​യി​ൽ​ ​വി​ശ്വാ​സ​വും​ ​വ​ലി​യ​ ​പ്ര​തി​ച്ഛാ​യ​ ​ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ​നി​സം​ശ​യം​ ​പ​റ​യാം.​ ​
മോ​ദി​യെ​ ​അ​വ​രി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്‌​ത​നാ​ക്കു​ന്ന​ത് ​അ​ന്ന​ത്തെ​ ​ഇ​ന്ത്യ​യും​ ​ഇ​ന്ന​ത്തെ​ ​ഇ​ന്ത്യ​യും​ ​ത​മ്മി​ലു​ള്ള​ ​വ്യ​ത്യാ​സ​മാ​ണ്.​ ​ഇ​ന്ന് ​ശ​രാ​ശ​രി​ ​ഇ​ന്ത്യ​ക്കാ​ര​ന്റെ​ ​ജീ​വി​ത​ ​നി​ല​വാ​രം​ ​ഉ​യ​ർ​ന്നി​രി​ക്കു​ന്നു.​ ​ഇ​ന്ത്യ​ ​ആ​ഗോ​ള​രം​ഗ​ത്തെ​ ​വ​ലി​യ​ ​സാ​മ്പ​ത്തി​ക​ ​ശ​ക്തി​യാ​ണ്.​ ​വ​ള​ർ​ന്നു​ ​വ​രു​ന്ന​ ​സൂ​പ്പ​ർ​ ​പ​വ​റാ​ണ്.​ 130​ ​കോ​ടി​ ​ജ​ന​ത​യു​ടെ​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ​മോ​ദി.​ ​ഇ​ന്ന് ​രാ​ജ്യ​ത്ത് ​ന​ട​ക്കു​ന്ന​ ​സം​ഭ​വ​ ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് ​പൂ​ർ​‌​ണ​ ​അ​റി​വു​ള്ള​വ​രാ​ണ് ​ഇ​ന്ത്യ​ക്കാ​ർ.​ 24​മ​ണി​ക്കൂ​റും​ ​ക​ണ്ണു​ചി​മ്മാ​തി​രി​ക്കു​ന്ന​ ​ടെ​ലി​വി​ഷ​ൻ​ ​ചാ​ന​ലു​ക​ളും​ ​ഏ​തൊ​രു​ ​സം​ഭ​വ​ ​വി​കാ​സ​ത്തെ​യും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​ ​പ​ത്ര​ങ്ങ​ളും​ ​വ​ള​രെ​ ​സ​ജീ​വ​മാ​യ​ ​ഇ​ന്ത്യ​യാ​ണ് ​ഇ​ന്ന​ത്തേ​ത്.

ലൂ​ട്ട​ൻ​സ് ​ഡ​ൽ​ഹി​യി​ലെ​ ​അ​ഭി​പ്രാ​യ​ ​സ്വ​രൂ​പ​ണം​ ​ന​ട​ത്തു​ന്ന​വ​ർ​ ​മോ​ദി​യെ​ ​പ്ര​വ​ചി​ക്കാ​നാ​വാ​ത്ത​യാ​ൾ​ ​എ​ന്നാ​ണ് ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.​ ​മോ​ദി​യെ​ ​ആ​ർ​ക്കും​ ​പ്ര​വ​ചി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ക​ഴി​ഞ്ഞ​ ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​മോ​ദി​യു​ടെ​ ​ഭ​ര​ണം​ ​വ​ള​രെ​ ​ശ്ര​ദ്ധാ​പൂ​ർ​വം​ ​നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​അ​ദ്ദേ​ഹം​ ​എ​ടു​ത്ത​ ​ഏ​താ​ണ്ടെ​ല്ലാ​ ​തീ​രു​മാ​ന​ങ്ങ​ളും​ ​പ്ര​വ​ച​നാ​തീ​ത​മാ​യി​രു​ന്നു​ ​എ​ന്നു​ ​കാ​ണാം.​ ​എ​ല്ലാ​ ​രാ​ഷ്ട്രീ​യ​ ​നി​രീ​ക്ഷ​ക​രെ​യും​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ ​തീ​രു​മാ​ന​ങ്ങ​ളാ​ണ് ​അ​ദ്ദേ​ഹം​ ​എ​ടു​ത്ത​ത്.​ ​നോ​ട്ടു​നി​രോ​ധ​നം,​ ​ജി.​എ​സ്.​ ​ടി.,​ ​സ്വ​ച്ഛ് ​ഭാ​ര​ത്,​ ​സ​ർ​ജി​ക്ക​ൽ​ ​സ്ട്രൈ​ക്ക്,​ ​ബാ​ലാ​ക്കോ​ട്ട് ​ആ​ക്ര​മ​ണം,​ 370​ ാം​ ​വ​കു​പ്പ് ​റ​ദ്ദാ​ക്ക​ൽ,​ ​കോ​ർ​പ്പ​റേ​റ്ര് ​നി​കു​തി​ ​പ​രി​ഷ്‌​ക​ര​ണം,​ ​എ​ല്ലാ​ത്തി​നും​ ​ഒ​രു​ ​സാ​ഹ​സി​ക​ത​ ​കാ​ണാം.​ ​അ​ത് ​രാ​ജ്യ​ത്ത് ​പ്ര​ധാ​ന​ ​ച​ർ​ച്ചാ​ ​വി​ഷ​യ​ങ്ങ​ളാ​യി​ ​മാ​റി.​ ​അ​ദ്ദേ​ഹം​ ​ക​രു​ത്ത​നാ​ണ്.​ ​പാ​ർ​ട്ടി​യി​ൽ​ ​അ​ജ​യ്യ​നാ​ണ്.​ ​ജ​ന​ങ്ങ​ൾ​ക്ക് ​അ​ദ്ദേ​ഹ​ത്തെ​ ​വി​ശ്വാ​സ​മാ​ണ്.​ ​കേരളത്തിൽ അദ്ദേഹത്തെ വിമർശിക്കുന്നവർക്ക് 
നി​ങ്ങ​ൾ​ക്ക് ​അ​ദ്ദേ​ഹ​ത്തെ​ ​എ​തി​ർ​ക്കാം,​ ​അ​നു​കൂ​ലി​ക്കാം.​ ​എ​ന്നാ​ൽ​ ​അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല.
​ മോ​ദി​ ​ഒ​രു​ ​അ​ന്താ​രാ​ഷ്ട്ര​ ​ഐ​ക്ക​ണാ​യി​ ​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​ ​ഹൂ​സ്റ്റ​ണി​ലെ​ ​ഹൗ​‌​ഡി​ ​മോ​ദി​ ​ച​ട​ങ്ങ് ​ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു​ ​ക​ഴി​‌​ഞ്ഞു.​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​പ്ര​സം​ഗം​ ​കേ​ൾ​ക്കു​ക​യും​ ​കൈ​യ​ടി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​ഇ​ത് ​ഇ​ന്ത്യ​ൻ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​മാ​ത്ര​മ​ല്ല​ ​ലോ​ക​രാ​ഷ്ട്രീ​യ​ത്തി​ലും​ ​അ​നി​ത​ര​ ​സാ​ധാ​ര​ണ​മാ​ണ്.​ ​അ​തേ​ ​വേ​ദി​യി​ൽ​ ​വ​ച്ച് ​പാ​കി​സ്ഥാ​നെ​ ​വി​മ​ർ​ശി​ക്കാ​ൻ​ ​ത​യ്യാ​റാ​യ​താ​ണ് ​മോ​ദി​യു​ടെ​ ​ത​ന്റേ​ടം.​ ​മോ​ദി​ ​ട്രം​പി​ന്റെ​ ​കൈ​പി​ടി​ച്ച് ​ജ​ന​ങ്ങ​ളെ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്യാ​ൻ​ ​ഗ്രൗ​ണ്ടി​നെ​ ​വ​ലം​വ​ച്ച​പ്പോ​ൾ​ ​അ​വി​ടെ​ ​ച​രി​ത്രം​ ​വ​ഴി​മാ​റു​ക​യാ​യി​രു​ന്നു.​ ​ഇ​ന്ത്യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റും​ ​ത​മ്മി​ലു​ള്ള​ ​സൗ​ഹൃ​ദം​ ​ഏ​തൊ​രു​ ​ഇ​ന്ത്യ​ക്കാ​ര​നും​ ​അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് ​നോ​ക്കി​ക്ക​ണ്ട​ത്. മോ​ദി​ജി ലോകനേതാവ് ആയി​ ​വ​ലു​താ​വു​മ്പോ​ൾ​ ​അ​തി​ന്റെ​ ​നേ​ട്ടം​ ​ഓ​രോ​ ​ഭാരതിയനുമാണ്
മ​റ്രെ​ന്ന​ത്തേ​ക്കാ​ളും​ ​ഭാരതിയനാണ്​ ​എ​വി​ടെ​യും​ ​ബ​ഹു​മാ​നി​ക്ക​പ്പെ​ടു​ന്നു.​ ​അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്നു.​ ​ഇ​വി​ടെ​ ​പു​തി​യ​ ​ഒ​രി​ന്ത്യ​ ​ര​ചി​ക്ക​പ്പെ​ടു​ക​യാ​ണ്.​ ​ലോ​ക​ത്തി​ലെ​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​മാ​റ്റം ​ ​സൃ​ഷ്‌​ടി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​ടീം​ ​ഇ​ന്ത്യ​യും​ ​അ​തി​ന്റെ​ ​ക്യാ​പ്‌​ട​ൻ​ ​മോ​ദി​യും.​ ​അ​ത് ​ച​രി​ത്രം​ ​സൃ​ഷ്‌​ടി​ക്കു​ക​ത​ന്നെ​ ​ചെ​യ്യും

Tuesday, 1 October 2019

പൊതുശ്മശാനമെന്ന ആവശ്യത്തിന് പഞ്ചായത്തിന്റെ ചരിത്രത്തോളം പഴക്കം

പൊതുശ്മശാനമെന്ന ആവശ്യത്തിന് പഞ്ചായത്തിന്റെ
ചരിത്രത്തോളം പഴക്കം

@ഗ്യാസ്‌ ക്രിമിറ്റോറിയം ഇനിയെങ്കിലും ഉയരുമോ?

ചാത്തന്നൂർ : ചാത്തന്നൂരിൽ  പൊതുശ്മശാനം വേണമെന്ന ആശ്യത്തിന്  പഞ്ചായത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട്.
മാറിമാറി വരുന്ന ഭരണസമിതികളെല്ലാം എല്ലാ വർഷത്തെ ബജറ്റിലും പൊതുശ്മശാനത്തിനായി ഫണ്ട് ഉൾക്കൊള്ളിക്കും വസ്തുക്കൾ വാങ്ങും അഴിമതി നടത്തും കഴിഞ്ഞു
ഈ ഭരണസമിതിയുടെകാലത്ത് കോയിപ്പാടു തൊട്ടവാരത്ത് 
ഗ്യാസ് ക്രിമിറ്റോറിയം നിർമിക്കാൻ വസ്തു വാങ്ങിയതിൽ നഗ്‌നമായ അഴിമതിയുണ്ട് എന്ന് പഞ്ചായത്ത്‌ തന്നെ സമ്മതിച്ചു കൊണ്ടാണ് വസ്തു ഇടപാട് നടന്നത്.  കഴിഞ്ഞ പഞ്ചായത്ത്‌ ഭരണസമിതിയുടെ കാലത്തും പാലവിള വാർഡിൽ  വസ്തു വാങ്ങിയത് കാട് പിടിച്ചു കിടക്കമ്പോൾ ആണ് ഇ ഭരണസമിതിയും വസ്തു വാങ്ങിയത്.
ഇപ്പോൾ വേസ്റ്റ് തള്ളുന്ന സ്ഥലം നിൽക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്തിലെ വരിഞ്ഞം വാർഡിലെ സ്ഥലവും   പൊതുശ്മശാനതിനായി വാങ്ങിയതാണ്. ആദ്യം ഇവിടെ ക്രിമിറ്റോറിയം നിർമ്മിക്കാൻ നീക്കം നടത്തിയെങ്കിലും പിന്നീട് മാലിന്യസംസ്കരണ പ്ലാന്റ് ആക്കി മാറ്റുകയായിരുന്നു.
ഓരോ പഞ്ചായത്ത്‌  ഭരണസമിതിയും
വസ്തുക്കൾ വാങ്ങി കൂട്ടുന്നത് അല്ലാതെ  പൊതുശ്മശാനമെന്ന ജനങ്ങളുടെ ആവശ്യത്തിനോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ്. അവസാനം സ്ഥലം വാങ്ങിയത് ഇത്തിക്കരയാറിന്റെ തീരത്ത്   എപ്പോഴും വെള്ളം കയറുന്ന സ്ഥലമാണ് ഒപ്പം പരിസ്ഥിതി ലോല പ്രദേശവും വസ്തുവിലെക്ക് വഴിയും ഇല്ല ഒപ്പം ജനവാസകേന്ദ്രവും.   ഗ്യാസ് ക്രിമിറ്റോറിയം ഇവിടെ സ്ഥാപിപിക്കുന്നത് പ്രായോഗികമല്ല എന്നാണ് വിധഗദർ പറയുന്നത്. 
ഇ ഭരണസമിതി നാലുവർഷം പൂർത്തീകരിക്കുകയാണ് 
ഗ്യാസ് ക്രിമിറ്റോറിയം ഇനിയെങ്കിലും ഉയരുമോയെന്നാണ് ചാത്തന്നൂർക്കാർ  ചോദിക്കുന്നത്.
തിരഞ്ഞെടുപ്പുകാലമെത്തുമ്പോൾ ഇടതുമുന്നണിയും വലതു മുന്നണിയും  അവതരിപ്പിക്കുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് പൊതുശ്മശാനം നിർമിക്കുമെന്നത്.
ഭരണത്തിലേറിയാൽ പൊതുശ്മശാന പദ്ധതി ബജറ്റിൽ മാത്രമൊതുങ്ങും. ഇതിനായി യാതൊരുശ്രമവും നടത്താറില്ല. ഇപ്പോൾ
ഗ്യാസ് ക്രിമിറ്റോറിയം എന്ന ചാത്തന്നൂർക്കാരുടെ സ്വപ്നം സ്വപ്നമായി അവശേഷിക്കുമോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.