Sunday, 31 March 2019

കമ്മ്യുണിസ്റ്റ് ഭരണകൂട ഭീകരതയുടെ ക്രൂരമുഖമായി ചിറക്കരയിലെ ടാർ മിക്സിങ് പ്ലാന്റ്


പരവൂർ : കമ്മ്യുണിസ്റ്റ് ഭരണകൂട ഭീകരതയുടെ ക്രൂരമുഖം കാണണമെങ്കിൽ ചിറക്കര പഞ്ചായത്തിലെ താവണംപൊയ്കയിൽ എത്തണം.
കല്ലുവാതുക്കൽ ജംക്‌ഷനിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി ചിറക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ താവണംപൊയ്ക എന്ന സ്ഥലത്ത് കാട്ടിക്കട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ടാർ മിക്സിങ് പ്ലാന്റ് പ്രദേശത്ത് മരണം വിതച്ചു കൊണ്ട് ഭരണകൂട ഭീകരതയുടെ കപടവും ക്രൂരവുമായ മുഖമായി മാറിയിരിക്കുന്നു.

ബ്രാഞ്ച് സെക്രട്ടറി കൂടിയായ പ്രമുഖ സിപിഎം നേതാവിന്റെ ഭൂമിയിൽ 
2005 ൽ ആണ് പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചത്. കശുവണ്ടി ഫാക്ടറി ആരംഭിക്കാൻ പോകുന്നു എന്ന വ്യാജേനയാണ് ഫാക്ടറി ആരംഭിക്കുന്നത്.

കശുവണ്ടി ഫാക്ടറി ആരംഭിക്കുകയും പ്രദേശത്തെ ജനങ്ങൾക്ക് അതിലൂടെ ജോലി നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. പ്ലാന്റ് ഉടമസ്ഥരുടെ വാക്ക് വിശ്വസിച്ച് പ്രദേശവാസികൾ നിരവധി പേപ്പറുകളിൽ കൈയൊപ്പും വിരലടയാളവും രേഖപ്പെടുത്തി.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രദേശവാസികളുടെ കണ്ണിൽ കശുവണ്ടി ഫാക്ടറിയിലേക്ക് ആവശ്യമില്ലാത്ത യന്ത്രങ്ങൾ ശ്രദ്ധയിൽ‍പെട്ടപ്പോഴാണ് ജനങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന സത്യം തിരിച്ചറിയുന്നത്.

ഫാക്ടറിക്ക് എതിരെ ജനങ്ങൾ നിരവധി സമരങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു.

ഫാക്ടറി നിൽക്കുന്നത് ചിറക്കര ഗ്രാമപഞ്ചായത്ത് അതിർത്തിയിലും ഫാക്ടറിക്കു എതിർവശം പൂതക്കുളം പഞ്ചായത്തുമാണ്. രണ്ടു പഞ്ചായത്തുൾപ്പടെ ആയിരത്തിലേറെ കുടുംബങ്ങൾ ദിവസവും മരണത്തോട് മല്ലിടുകയാണ്. കാൻസർ, ശ്വാസംമുട്ട്, ചുമ, ചെന്നി, ത്വക്ക് രോഗങ്ങൾ എന്നിവ ഇവിടുത്തെ ജനങ്ങളിൽ പടർന്നു പിടിച്ചു കഴിഞ്ഞു. പ്രദേശത്തെ മനുഷ്യർ മാത്രമല്ല ഈ ദുരിതം അനുഭവിക്കുന്നത്. കന്നുകാലികൾ, കോഴികൾ, താറാവ്, നായ തുടങ്ങിയ വളർത്തു മൃഗങ്ങൾ എല്ലാം ഒരു പോലെ ഇവിടെ ദുരിതം അനുഭവിക്കുന്നു അത് കൊണ്ട് തന്നെ ഐതീഹ്യങ്ങൾ നിറഞ്ഞ രാവണൻപൊയ്ക ഇപ്പോൾ വിഷ ഭൂമിയായി മാറികഴിഞ്ഞു. പ്രദേശത്തെ കിണറുകളിൽ പാറപ്പൊടിയുടെയുടെയും കെമിക്കലിന്റെയും അംശവുമുണ്ട്.

വർ‍ഷങ്ങൾക്കു മുൻപ് ചെറിയ പ്ലാന്റ് ആയി തുടങ്ങിയപ്പോൾ ജനങ്ങളോട് പറഞ്ഞത്
പരവൂർ പാരിപ്പള്ളി റോഡിന്റെ ടാറിങ് പണികൾക്കായി സ്ഥാപിച്ച മിക്സിങ് യൂണിറ്റാണിത് എന്നാണ്
ഒരാഴ്ച കഴിയുമ്പോൾ റോഡിന്റെ പണി പൂർത്തിയാകുമെന്നും അതിനുശേഷം യൂണിറ്റ് ഇവിടെ നിന്നും മാറ്റാം എന്നുമാണ് അന്ന് പ്ലാന്റ് അധികൃതർ‍ നാട്ടുകാരോട് പറഞ്ഞത്. ഇപ്പോൾ ആ പ്ലാന്റ് സ്ഥിരമായി മാറിയിരിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിചേർന്നിരിക്കുന്നു.
തോപ്പിൽ കൺസ്ട്രക്‌ഷൻ എന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലാണു ടാർ മിക്സിങ് യൂണിറ്റ് ഏകദേശം മൂന്ന് ഏക്കറിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പുലർച്ചെ രണ്ട്  മണിക്കാണ് ചില ദിവസങ്ങളിൽ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. യന്ത്രങ്ങളുടെ പ്രവർത്തനം ആരംഭിക്കുമ്പോൾ കാതടപ്പിക്കുന്ന ശബ്ദമായതിനാൽ നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുന്നു.

പ്രദേശത്തെ വിദ്യാർഥികൾ സ്കൂളുകളിൽ പോകുന്നത് വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ്.
ദിവസവും പനിയും മറ്റ് ശാരീരിക അസ്വസ്ഥത മൂലം ആശുപത്രികളിൽ അഡ്മിറ്റാകും. പതിനഞ്ച് വർഷങ്ങൾ‍ക്കു മുൻപ് പ്രദേശം കല്ലുവെട്ടാംകുഴി ആയിരുന്നു. പല പ്രാവശ്യം പരാതിയും സമരങ്ങളും ചെയ്യുമ്പോഴും പ്ലാന്റിന്റെ പുക കുഴൽ ഉയർത്താൻ‍ അധികൃതർ‍ ആവശ്യപ്പെടും.

എന്നാൽ കുഴൽ ഉയർത്തുമ്പോൾ പ്ലാന്റിനു മുകളിലെ ഭൂമിയിൽ താമസിക്കുന്നവർക്കും താഴയുള്ളവർക്കും ഒരുപോലെ അപകടമാകുന്നു. പ്രവർത്തനം ആരംഭിക്കുമ്പോൾ ഉയരുന്ന വിഷ പുകയാണ് ഇന്ന് ഈ നാടിനെ മരണത്തിലെത്തിക്കുന്നത്. ശരീരത്തെ തൊലി മുഴുവൻ അടർന്ന് കണ്ടാൽ‍ അറപ്പ് തോനുന്ന വിധമായി ഇവിടുത്തെ നാട്ടുകാരുടെ ശരീരം.
പ്ലാന്റിന്റെ ചുറ്റും മാത്രം നൂറ്റി ഇരുപതോളം കുടുംബങ്ങൾ‍ താമസിക്കുന്നുണ്ട്. കൂടാതെ സ്കൂളുകൾ‍, അങ്കണവാടികൾ, പ്രാഥമിക ആരോഗ്യകേന്ദ്രം തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ‍ ഇവിടെ ഉണ്ട്. കൂടുതലും പട്ടികജാതി വിഭാഗത്തിലുള്ളവർ ആണ്.

ഇവർ നിരവധി സമരങ്ങൾ ഇവിടെ നടത്തി. പഞ്ചായത്ത്‌ ഭരിക്കുന്ന ഇടതുപക്ഷം തിരിഞ്ഞു നിന്നു ചാത്തന്നൂർ എം.എൽ.എ ജി.എസ്.ജയലാൽ എം.എൽ. എ യുടെ വീട്ടിൽ നിന്നും മൂന്ന്  കിലോമീറ്റർ മാത്രം ദൂരം ഇവരെല്ലാം നാളിതുവരെ ഇ സമരത്തെ അവഗണിച്ചു.
രക്ഷയില്ലാതെ വന്നപ്പോൾ കലക്‌ടറേറ്റിനു മുന്നിൽ വരെ സമരം നടത്തി ജനങ്ങൾ. വേണ്ട നടപടികൾ‍ സ്വീകരിക്കാം എന്നുള്ള മറുപടി മാത്രമാണ് അധികാരികളിൽ നിന്നും ലഭിച്ചത്. പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കമുള്ളവർക്ക് പണവും മറ്റ് ആനുകൂല്യങ്ങളും നൽകി അവരുടെ അവശ്യ വസ്തുവാക്കി മാറ്റിയിരിക്കുന്നു എന്നാണ് ജനങ്ങൾ പറയുന്നത്. കൂടാതെ പ്ലാന്റിനെതിരെ ശബ്ദം ഉയർത്തുന്നവർക്ക് നേരെ ഭീഷണിയുയർത്തുന്നു. അവരെ ഫോണിൽ കൂടി ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്. സമരത്തിൽ നിന്നും പിൻമാറിയില്ല എങ്കിൽ അതിന്റെ ഭവിഷ്യത്ത് നിങ്ങൾ അനുഭവിക്കേണ്ടിവരും എന്നായിരുന്നു ഭീഷണി. ചിലരെ വിളിച്ച ശേഷം വൻ തുക വാഗ്ദാനം ചെയ്യുകയും ചെയ്തു. ഉയർന്ന രാഷ്ട്രീയ ഇടപെടൽ ഇതിലുണ്ടെന്നു ഇതിലൂടെ വ്യക്തമാണ്.

പ്രദേശവാസികൾ രോഗം ബാധിച്ച് വലയുന്നു

പ്രദേശവാസികൾ വിവിധ രോഗങ്ങൾ പിടിപെട്ട് വലയുന്നു.കാൻസർ രോഗികൾ,ത്വക്ക് രോഗങ്ങൾ ഉള്ളവർ ,ശ്വാസകോശ രോഗികൾ, ശ്വാസംമുട്ട് ത്വക്ക് രോഗങ്ങൾ ഉള്ള കുഞ്ഞുങ്ങൾ,അലർജി ഉള്ളവർ,ഹൃദ്രോഗികൾ,അസുഖങ്ങൾ ഉള്ള ഗർഭിണികൾ ,കാഴ്ചയ്ക്കു പ്രശ്നമുള്ളവർ
എന്നിവ ബാധിച്ച് വളരെ കേശിക്കുന്നുജീവിക്കാൻ നിവർത്തിയില്ല വലിയ ബുദ്ധിമുട്ടിലാണ് ഈ തുടർന്നാൽ ഇവർ  ആത്മഹത്യ ചെയ്യേണ്ടിവരുമെന്നാണ് നാട്ടുകാർ പറയുന്നത്.

ഓക്സിജൻ സിലണ്ടർ‍ ഉപയോഗിച്ച് ശ്വസിക്കുന്നു

മനുഷ്യ ശരീരത്തിൽ 70 % ആണ് ഓക്സിജന്റെ അളവ് വേണ്ടത്. എന്നാൽ 50 % പോലും ഓക്സിജന്റെ അളവ് ശരീരത്ത് ഇല്ലാത്ത ആളുകൾ ഇവിടെ ഉണ്ട്. തൊട്ടടുത്ത താമസക്കാരായ സ്വാതന്ത്ര്യ സമരസേനാനി കെ. കരുണാകരന്റെ ഭാര്യ കല്യാണി കരുണാകരന്റെ (85) ശരീരത്തിൽ 20% മാത്രമാണ് ഓക്സിജന്റെ അളവ്. ഈ വീട്ടിലെ മറ്റ് അംഗങ്ങളും ശ്വസിക്കുന്നത് ഓക്സിജൻ സിലണ്ടർ‍ ഉപയോഗിച്ചാണ്.വീട്ടിനു പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.

പ്ലാസ്റ്റിക് കലർത്തുന്നു.

ഒരു ദിവസം നാട്ടുകാർ‍ പുലർ‍ച്ചെ പുറത്തിറങ്ങിയപ്പോൾ പ്രദേശത്ത് മഞ്ഞു മൂടികിടക്കുന്ന പോലെ തോന്നി. എന്നാൽ വെയിലു വന്നിട്ടും അന്തരീക്ഷത്തിനു മാറ്റം സംഭവിക്കാതിരുന്നപ്പോൾ‍ ശ്രദ്ധിച്ചപ്പോഴാണ് മിക്സിങ് യൂണിറ്റിൽ പ്ലാസ്റ്റിക് കലർത്തിയത് അറിഞ്ഞത്. വീട്ടുമുറ്റത്തു കിടന്ന കാറുകളിൽ പ്ലാസ്റ്റിക്കിന്റെ അംശം പറ്റിയിരിക്കുന്നു. അതുപോലെ വീടുകളുടെ ജനാലകളിലും. അന്നു തന്നെ പ്ലാന്റിനോടു ചേർന്നുള്ള വീട്ടിലെ രണ്ട് ആടുകളും ചത്തു. ആട് കഴിച്ച പ്ലാവിലയിൽ പ്ലാസ്റ്റിക് ഉണ്ടായിരുന്നതാണ് കാരണം. കിണറുകളും, തോടുകളും, കുളങ്ങളും എല്ലാം ഒരു ദിവസം കൊണ്ട് വിഷമായി മാറി.
വസ്ത്രങ്ങൾ വൈകിട്ട് തിരിച്ചെടുക്കുമ്പോൾ കരി പിടിച്ച അവസ്ഥയിലാണ്

ഒരു മാസം ഈ പ്രദേശത്ത് കുറഞ്ഞത് പത്തോളം കന്നുകാലികൾ ചത്തൊടുങ്ങുന്നുണ്ട്. നിലവിൽ നെൽകൃഷി നടത്തുന്ന പുത്തൻകുളം, ചിറയ്ക്കരത്താഴം ഏലാ വയലുകൾ എന്നിവിടങ്ങളിലെ മണ്ണിലും അന്തരീക്ഷത്തിലും വിഷാംശം കലർന്നു കഴിഞ്ഞു. പ്രദേശത്ത് കന്നുകാലികളെ കൊണ്ടും, പൗൾട്രീ ഫാമുകള്‍ നടത്തി കൊണ്ടും ഉപജീവന മാർഗം നയിക്കുന്നവർ ഇപ്പോൾ ദുരിതമനുഭവിക്കുന്നു. വീടുകളിൽ പാചകം ചെയ്യാനും, വസ്ത്രങ്ങൾ അലക്കി പുറത്ത് വിരിക്കാനും ഒന്നും നാട്ടുകാർക്ക് സാധിക്കുന്നില്ല. പുറത്ത് വിരിക്കുന്ന വസ്ത്രങ്ങൾ വൈകിട്ട് തിരിച്ചെടുക്കുമ്പോൾ കരി പിടിച്ച അവസ്ഥയിലാണ്. പ്രദേശവാസികൾ അനുഭവിക്കുന്ന കഷ്ടതകൾ നേരിട്ട് ബോധ്യപ്പെടുത്താൻ പഞ്ചായത്ത് അധികൃതരോട് പറഞ്ഞിട്ട് ആരും വന്ന് സ്ഥലം സന്ദർശിച്ചിട്ടില്ല. പ്ലാന്റിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം ദൂരമാണ് പഞ്ചായത്തുമായി ഉള്ളത്.

Saturday, 30 March 2019

സ്കൂളുകൾ അടച്ചു കളിക്കളങ്ങൾ സജീവമായി

സ്കൂളുകൾ അടച്ചു കളിക്കളങ്ങൾ ഉണർന്നു.
ചാത്തന്നൂർ : പരീഷ എന്ന കടമ്പ കടന്നു സ്കൂളുകൾ അടച്ചു കളികളങ്ങൾ ഉണർന്നു. ഗ്രാമീണ മേഖലയിൽ വയലുകളും ഗ്രൗണ്ട്കളും സജീവമായപ്പോൾ നഗരപ്രദേശങ്ങളിൽ കുട്ടികൾ തെരുവുകളെ ആശ്രയിക്കുന്നു. വിവിധ ക്ലബുകളും സാംസ്കാരിക സാമൂഹ്യ സംഘടനകളും കുട്ടികൾക്ക് പ്രൊസാഹനമായി രംഗത്ത് എത്തിയിട്ടുണ്ട്. പല ക്ലബുകളും അവധിക്കാലത്തിൽ  കുട്ടികൾക്കായി     
വിവിധ സ്പോർട്സ് ഐറ്റങ്ങളിൽ ട്രെയിനിങ് ആരംഭിച്ചു കഴിഞ്ഞു.
ഫുഡ്ബാൾ മുതൽ കിളിത്തട്ട് കളി വരെയും ഉണ്ടെങ്കിലും ക്രിക്കറ്റ് കളിക്കാനാണ് ആൾക്കാർ കൂടുതൽ എന്ന് ക്ലബ്‌ ഭാരവാഹികൾ പറയുന്നു.
എന്നാൽ ക്രിക്കറ്റിന് വേണ്ടി പ്രതേക ട്രയിനിoഗ ഇല്ല താനും കൂടാതെ പഴയ കാല നാടൻ കളികൾക്ക് പ്രചാരമായി വരുന്നതായി ക്ലബ് ഭാരവാഹികൾ പറയുന്നു. അതിനു പ്രൊസാഹനo നൽകുമെന്നും ഒപ്പം തന്നെ ചെസ്സ്, ക്യാരoസ് മുതലായവയ്ക്കും പ്രാധാന്യം നൽകും

ക്ലബുകൾ കായിക മത്സരങ്ങൾക്ക്  ചിലയിടങ്ങളിൽ ചെറിയ ഫീസ് ഈടാക്ുബോൾ ഭൂരിപക്ഷം ക്ളബ്ബുകളും സൗജന്യമാണ്. എന്നാൽ കലാരംഗത്ത് പൂർണ്ണമായും ഫീസ് വാങ്ങി കൊണ്ടുള്ള കച്ചവട സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. കൂടാതെ വിവിധ എക്സ്ട്രാ ആക്റ്റീവിറ്റിസ പഠിപ്പിക്കുന്ന  സെന്റ്റുകൾ  വേറെയും ഉണ്ട് ഇതെല്ലാം കഴിഞ്ഞു കുട്ടികൾക്ക് ഒരു ദിവസം പോലും റസ്റ്റ്‌ കൊടുക്കാതെ പാരലൽ കോളേജൂകൾ, പി.എസ്.സി,എൻട്രൻസ് കൊച്ചിoഗ സെന്ററുകളും മോഹന വാഗ്ദാനങ്ങൾ നൽകി പരസ്യങ്ങളുമായി രംഗത്തുണ്ട്.  എന്തായാലും പരീക്ഷകൾ കഴിഞ്ഞതോടെ വിദ്യാർത്ഥികൾ കളിക്കളങ്ങൾ കീഴടക്കി കളികൾ ആരംഭിച്ചു കഴിഞ്ഞു. സ്കൂളുകൾ അടച്ചതോടെ ഇരുചക്ര വാഹനങ്ങളും സൈക്കിളുകളുമായി ചെറിയ പ്രായത്തിലുള്ള കുട്ടികൾ വരെ ആൻ പെൻ വിത്യാസമില്ലാതെ റോഡിലിറങ്ങിയത് മറ്റൊരു അപകട വശമായി മാറിയിട്ടുണ്ട്. ഡ്രൈവിംഗിനെ കുറിച്ച്
യാതൊരുവിധ ഞജാനവും ഇല്ലാത്ത ഇക്കൂട്ടർ അപകടം വിളിച്ചു വരുത്തുന്നവരാണ് അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ളവരെ പിടിക്കാനും ബോധവതരണ്ണo നടത്താൻ പോലിസ് രംഗത്ത് വരണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

ഫോട്ടോ: ചാത്തന്നൂർ കൊയ്ത് കഴിഞ്ഞ കുറുങ്ങൽ ഏലായിൽ കളിക്കാൻ വേണ്ടി  വൃത്തിയാക്കുന്നു.

Friday, 22 March 2019

ജലസമൃദ്ധം ചേനമത്ത്  ചിറ സംരഷിക്കാതെ പഞ്ചായത്ത്‌

ജലസമൃദ്ധം ചേനമത്ത്  ചിറ സംരഷിക്കാതെ പഞ്ചായത്ത്‌

ചാത്തന്നൂർ :കടുത്ത ചൂടിൽ നാട് വറ്റിവരളുമ്പോഴും ജലസ്രോതസ്സുകളോടുള്ള അവഗണനയുടെ നേർചിത്രമാവുകയാണ്
ചാത്തന്നൂർ പഞ്ചായത്തിലെ മാമ്പള്ളികുന്നം വാർഡിലെ ചിറ

പ്രശസ്തമായ ചേനമത്ത് ക്ഷേത്രത്തിന്റെ ക്ഷേത്രകുളം ആയിരുന്ന ഈ കുളം പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ വിട്ട് കൊടുത്തതോടെ
പിന്നീട് പൊതുകുളമായി മാറുകയായിരുന്നു.
ജലസമൃദ്ധമായ ഈ  ചിറ പായലും കുറ്റിച്ചെടികളും മൂടി നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
കൃഷിസമൃദ്ധമായ കുറുങ്ങൽ   ഏലായുടെ തലക്കുളമാണിത്. ഇവിടെ നിന്നും ഏലായിലേക്ക് ചെറിയ ഓവ് ചാലുകൾ ഉണ്ട്.

ഒരുകാലത്ത് നാട്ടുകാർ നിത്യവും കുളിക്കാനും നനയ്ക്കാനും ഈ കുളം ഉപയോഗിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ നീന്തൽ പരിശീലനം നേടാനും ഈ  ചിറയെ  ആശ്രയിച്ചിരുന്നു.

ദശാബ്ദങ്ങൾക്കുമുൻപ് ഇവിടെ പമ്പ് ഹൗസ് സ്ഥാപിച്ച് കൃഷിയിടങ്ങളിലേക്ക് ജലസേചനം നടത്താനുള്ള പദ്ധതിക്ക് രൂപംനൽകിയിരുന്നു.
പിന്നീട് ഈ പദ്ധതി പ്രാവർത്തികമായില്ല.
വർഷങ്ങൾക്കുശേഷം മൈനർ ഇറിഗേഷൻ പദ്ധതിയിൽപ്പെടുത്തി സംരക്ഷണഭിത്തിയും മറ്റും നിർമിച്ചു. പൊതുജനങ്ങൾക്ക്‌ ഉപയോഗിക്കാനാകുംവിധം വർഷാവർഷം ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തത് മൂലം
കുളം ഉപയോഗിക്കാൻ കഴിയാതെ വന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം.
നിരവധിതവണ ജനപ്രതിനിധികൾക്കു മുന്നിൽ നാടിന് പ്രയോജനപ്പെടുംവിധം കുളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലം കാണാത്തതിലുള്ള അമർഷത്തിലാണ് നാട്ടുകാർ. വേനലിൽ നാൽക്കാലികൾക്കെങ്കിലും വെള്ളം കുടിക്കാൻ ചേനമത്ത് 
ചിറ ഉപയോഗയോഗ്യമാക്കണമെന്ന ആവശ്യമാണ്‌ അവർ ഉയർത്തുന്നത്.

ജനം കുടിവെള്ളത്തിന് വലയുബോൾ മതസ്യ കൃഷിയുമായി പഞ്ചായത്ത്‌

ചാത്തന്നൂർ: ജനങ്ങൾ കുടിവെള്ളത്തിന് വലയുമ്പോൾ മാത്സ്യ കൃഷിയ്ക്ക് കുഞ്ഞുങ്ങളെ നിഷേപിച്ചിരിക്കുകയാണ് ചാത്തന്നൂർ പഞ്ചായത്ത്‌ ഇത് മൂലം കുടിവെള്ളത്തിനും കൃഷിയ്ക്കും ഈ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ് എന്ന് നാട്ടുകാർ പറയുന്നു. അടിയന്തിരമായി ചിറ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ജനങ്ങൾക്ക് ഉപയോഗപ്രധമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Monday, 18 March 2019

രൂക്ഷമായ കുടിവെള്ള ക്ഷാമം അധികാരികൾ തിരഞ്ഞെടുപ്പിന് പിന്നാലെ

@പട്ടികജാതി കോളനികളിൽ കുടിവെള്ളമില്ല
@ തീരദേശ മേഖലയിൽ പിടിമുറുക്കി കുടിവെള്ള മാഫിയ

കൊല്ലം: എം.എൽ.എ.മാരും ഉദ്യോഗസ്ഥരും പഞ്ചായത്ത്‌ മുൻസിപ്പൽ
ഭരണക്കാരും തിരഞ്ഞെടുപ്പിന് പിന്നാലെ പോയതോടെ ജനങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടമോടെണ്ട അവസ്ഥയിലായി. വേനൽ കാലമെത്തും മുൻപ്
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ഭാരവാഹികളുടെയും എം.എൽ.എ മാരുടെയും അവലോകനയോഗം വിളിച്ചുചേർത്തശേഷമാണ്
ഇതിനുള്ള സംവിധാനം ഒരുക്കുന്നത്. ഇത്തവണ എല്ലാം വഴിപാടായി മാറി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പഞ്ചായത്തുകൾ കുടിവെള്ളവിതരണം നടത്തിയാൽ നിയമപ്രശ്നമാകുമോയെന്ന ആശങ്കയിൽ ‌ പലയിടത്തും  അധികൃതർ വെള്ളം വിതരണം ചെയ്യാൻ തയ്യാറാകുന്നില്ല. അത് കൊണ്ട് തന്നെ കൊടും ചൂടിൽ കൊല്ലം ജില്ലയിലെ  നാട്ടിൻപുറങ്ങളിലും തീരദേശത്തും ഏറ്റവും വിലപിടിപ്പുള്ള വസ്തുവായി കുടിവെള്ളം മാറി.

അതോടെ നാടെങ്ങും ജനങ്ങൾക്ക്  കുടിവെള്ളം കാശ് കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലെത്തി. പൈപ്പുകളിൽക്കൂടി വെള്ളമെത്താത്ത മേഖലകളിൽ   കുടിവെള്ള മാഫിയ പിടിമുറുക്കി.
തോടുകളിൽ നിന്നും വൃത്തിയാക്കാത്ത ചിറകളിൽ നിന്നും കുളങ്ങളിൽ നിന്നും
യാതൊരുവിധ പരിശോധനയുമില്ലാതെയാണ് ഇത്തരക്കാർ വെള്ളം ശേഖരിക്കുന്നത്. ഇത്തരത്തിൽ ശുദ്ധീകരിക്കാതെ എത്തുന്ന വെള്ളമാണ്  കുടിവെള്ളമായി വിൽക്കുന്നത്. വേനലായതോടെ തോടുകളും കുളങ്ങളും ആറുകളും നീരുറവകളും  സംരക്ഷണമില്ലാതായതോടെ  പലയിടത്തും ജലം മലിനമായി മാറി
ഇതോടെ വെള്ളത്തിന്റെ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടിയിട്ടുണ്ട്. ഇത്തരത്തിൽ മലിനമായ വെള്ളമാണ് പലയിടത്തും വിൽക്കുന്നത്. ലാഭം മാത്രം നോക്കി നടത്തുന്ന കച്ചവടത്തിൽ ജനങ്ങളുടെ ആരോഗ്യമാണ് അപകടത്തിലാകുന്നത്. വാഹനങ്ങളിലും അല്ലാതെയും ഘടിപ്പിച്ച ശക്തി കൂടിയ മോട്ടോർ സ്ഥാപിച്ചാണ് ജലമൂറ്റൽ. കൂടുതലും രാത്രിയാണ് ഇത്തരത്തിൽ ചൂക്ഷണം നടത്തുന്നത്. കൂടാതെ കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട പാറമടകളിൽനിന്ന് ജലം സംഭരിച്ച് കച്ചവടത്തിനെത്തിക്കുന്ന സംഘങ്ങളുമുണ്ട്. ചിലയിടത്ത് സ്വകാര്യ വസ്തുവിൽ കിണർ കുഴിച്ച് വെള്ളംശേഖരിച്ച് ടാങ്കറുകളിൽ കച്ചവടത്തിനെത്തിക്കുന്നുണ്ട്.
ഒരു കിണറുo പിന്നെ പൈപ്പ് വെള്ളത്തിനെയും ആശ്രയിച്ഛ് ജീവിക്കുന്ന നിരവധി പട്ടികജാതി കോളനികളിൽ  കടുത്ത കുടിവെള്ളക്ഷാമമാണ്
പലയിടത്തും കുടിവെള്ള പദ്ധതിയിൽനിന്നുള്ള ജലവിതരണം നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞതായാണ് ആരോപണം. പലയിടത്തും നേരത്തെ തുടങ്ങിയ പദ്ധതികൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ചിലയിടത്ത്‌ ടാങ്കുകൾതന്നെ തകർന്നുപോയതായും ആരോപണമുണ്ട്. ഈ അവസ്ഥയിൽ പട്ടികജാതികോളനികളിലുള്ളവർ കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടത്തിലാണ്.

കൊല്ലത്തിന്റെ തീരദേശമാണ് വെള്ളക്കച്ചവടത്തിന്റെ ചാകരക്കൊയ്ത്തു നടക്കുന്ന സ്ഥലം. പലയിടത്തും പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ നേരത്തെതന്നെ ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. വേനലെത്തിയതോടെ പലയിടത്തും ഉറവകൾ വറ്റുകയും കിണറുകളിലെ ജലനിരപ്പ് താഴുകയും ചെയ്തു. ഇതോടെ തീരദേശം ജലവില്പന സംഘങ്ങളുടെ താവളമായി. ഇവിടെ ജനങ്ങൾ കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ട ഗതികേടിലാണ്. ശുദ്ധജലം വിലകൊടുത്ത് വാങ്ങേണ്ടി വരുന്നത് തീരദേശത്തെ മത്സ്യത്തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
ചൂട് കൂടുകയും ഭൂഗർഭജലനിരപ്പ് കുറയുകയും ചെയ്യുമ്പോൾ വേനൽക്കാലത്ത് കുടിവെള്ളം കിട്ടാക്കനിയാകുമെന്ന് ആശങ്കയാണ്. വെള്ളം വൻ വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിൽനിന്ന് നാട്ടുകാരെ രക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിക്കേണ്ട സമയമാണിത്. കൂടാതെ വേനൽക്കാലത്ത് കിട്ടുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും അധികൃതർ തയ്യാറാകണം.

പഞ്ചായത്തുകൾ ജലവിതരണം തുടങ്ങിയില്ല

എല്ലാ വർഷവും  വേനൽക്കാലമെത്തും മുൻപ്  പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റികളുടെയും  യോഗം

ആഭിമുഖ്യത്തിൽ

നാട്ടിൻപുറങ്ങളിൽ കുടിവെള്ളവിതരണം നടത്തും.

അരുവിക്കരയിൽ സമാന്തര കച്ചവടം

അരുവിക്കര റിസർവോയറിൽനിന്ന് ടാങ്കറുകൾക്ക് അധികൃതർ വെള്ളം നൽകുന്നുണ്ട്. ശുദ്ധീകരിച്ച വെള്ളമാണ് തുച്ഛമായ തുക ഈടാക്കി നൽകുന്നത്. ഇത് നഗരത്തിലെ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലും ഫ്ളാറ്റ് സമുച്ചയങ്ങളിലും എത്തിക്കുന്നുണ്ട്. നൂറ്റൻപതോളം ടാങ്കറുകൾ ഇവിടെ നിത്യവും വെള്ളമെടുക്കായി എത്തുന്നുണ്ട്. എന്നാൽ, അരുവിക്കരയ്ക്കടുത്ത് ചിലയിടങ്ങളിൽ റിസർവോയറിനോടുചേർന്നുള്ള പറമ്പുകളിൽ വലിയ കിണർ കുഴിച്ച് ടാങ്കറുകൾക്ക് വെള്ളം നൽകുന്നുണ്ട്. നാട്ടുകാരും പഞ്ചായത്തും ഇക്കാര്യത്തിൽ പോലീസിന് പരാതിയും നൽകിയിട്ടുണ്ട്. ശുദ്ധീകരിക്കാത്ത കുടിവെള്ളമാണ് ഇവിടെനിന്ന് നഗരത്തിലേക്കെത്തുന്നത്. കൂടാതെ ഇത്തരം വെള്ളം പരിശോധിക്കാനും നടപടിയൊന്നുമില്ല.

ആദിവാസികൾക്കും കുടിവെള്ളമില്ല

കാടിനോടു ചേർന്നൊഴുകിയിരുന്ന കാട്ടാറുകൾ വറ്റിവരണ്ടതോടെ ആദിവാസി മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. കടുത്ത കുടിവെള്ളക്ഷാമമാണ് ഇവിടെ. ചില ആദിവാസി ഊരുകളിലുണ്ടായിരുന്ന കുടിവെള്ള പദ്ധതിയിൽനിന്നുള്ള ജലവിതരണം നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞതായാണ് ആരോപണം. പലയിടത്തും നേരത്തെ തുടങ്ങിയ പദ്ധതികൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ചിലയിടത്ത്‌ ടാങ്കുകൾതന്നെ തകർന്നുപോയതായും ആരോപണമുണ്ട്. ഈ അവസ്ഥയിൽ ആദിവാസി ഊരുകളിലുള്ളവർ കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടത്തിലാണ്. ഞാറനീലി സെറ്റിൽമെന്റിൽ വെള്ളമെത്തിക്കുന്നതിന് തുടങ്ങിയ ഇലഞ്ചിയം കുടിവെള്ള പദ്ധതിയും ലക്ഷ്യം കണ്ടില്ല.

തീരദേശത്ത് വെള്ളക്കച്ചവടത്തിന്റെ ചാകര

തീരദേശമാണ് വെള്ളക്കച്ചവടത്തിന്റെ ചാകരക്കൊയ്ത്തു നടക്കുന്ന സ്ഥലം. പലയിടത്തും പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ നേരത്തെതന്നെ ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. വേനലെത്തിയതോടെ പലയിടത്തും ഉറവകൾ വറ്റുകയും കിണറുകളിലെ ജലനിരപ്പ് താഴുകയും ചെയ്തു. ഇതോടെ തീരദേശം ജലവില്പന സംഘങ്ങളുടെ താവളമായി. ഇവിടെ ജനങ്ങൾ കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ട ഗതികേടിലാണ്. പത്ത് ലിറ്റർ വെള്ളത്തിന് നൂറ് രൂപയിൽ അധികം ജലവില്പന സംഘങ്ങൾ ഈടാക്കുന്നുണ്ട്. ഒരു കുടം വെള്ളമെന്ന കണക്കിലാണ് കച്ചവടം. ശുദ്ധജലം വിലകൊടുത്ത് വാങ്ങേണ്ടി വരുന്നത് തീരദേശത്തെ മത്സ്യത്തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

വാൽവുകൾ തുറക്കുന്നില്ലെന്ന് പരാതി

ജലവില്പനക്കാർ രംഗത്തെത്തിയതോടെ പദ്ധതിയുടെ വാൽവുകൾ കൃത്യമായി തുറക്കാറില്ലെന്നാണ് പരാതി. പൂവാർ തീരദേശത്ത് അപൂർവമായി മാത്രമേ കിണറുകൾ നിർമിച്ചിട്ടുള്ളൂ. കരിച്ചൽ പദ്ധതിയിലെ ജലത്തെ മാത്രം ആശ്രയിച്ചാണ് ഇവിടത്തുകാർ കഴിയുന്നത്. ഇവിടെനിന്നുള്ള ജലവിതരണം രണ്ടാഴ്ചയും മൂന്നാഴ്ചയും കൂടുമ്പോഴാണ്. അതും കുറച്ചുസമയങ്ങളിൽ. അടിമലത്തുറ, പുല്ലുവിള, പുതിയതുറ, കരുംകുളം, പൂവാർ ഇ.എം.എസ്. കോളനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പാതിരാത്രിയിലാണ് പൈപ്പിലൂടെ വെള്ളമെത്തുന്നത്. തീരദേശത്ത് നിരവധി സംഘങ്ങളാണ് ലോറികളിൽ വെള്ളമെത്തിച്ച് വില്പന നടത്തുന്നത്. കഴിവൂർ, ഊറ്ററ, കരിച്ചൽ എന്നിവിടങ്ങളിൽനിന്നാണ് വില്പനയ്ക്കായി ജലം എത്തിക്കുന്നത്. തീരദേശത്തുനടക്കുന്ന ജലവില്പന സംഘങ്ങൾ നെയ്യാറിൽനിന്നും കരിച്ചൽ കായലിൽനിന്നും നേരിട്ട് വെള്ളം ശേഖരിച്ച് തീരദേശത്ത് വില്പയ്ക്ക് എത്തുന്നതായും പരാതികളുണ്ട്.

കുടിവെള്ളം വിൽക്കും സീസൺ

വേനൽ കനത്തതോടെ നാട്ടിൻപുറങ്ങളിലും തീരദേശത്തും ഏറ്റവും വിലപിടിപ്പുള്ള വസ്തുവായി കുടിവെള്ളം മാറി. ജല അതോറിറ്റിയുടെ പൈപ്പുകളിൽക്കൂടി വെള്ളമെത്താത്ത ഇടങ്ങളിൽ ഇനി കുടിവെള്ള മാഫിയയ്ക്കു ചാകരക്കാലം. വേനൽക്കാലത്ത് കുടിവെള്ളം വിറ്റ് നാട്ടുകാരെ ചൂഷണം ചെയ്യുന്നവരാണ് ഈ മേഖലയിലധികവും. അധികൃതരറിഞ്ഞും അനധികൃതമായും വെള്ളമെത്തിച്ച് ഒരു കുടത്തിന് ഇത്ര രൂപയെന്ന കണക്കിലാണ് വെള്ളം വിൽക്കുന്നത്. നദീതിരത്തുനിന്ന്‌ ഉറവകളിൽനിന്നു യാതൊരുവിധ പരിശോധനയുമില്ലാതെയാണ് ഇത്തരക്കാർ വെള്ളം ശേഖരിക്കുന്നത്. ശുദ്ധീകരിക്കാതെ എത്തുന്ന വെള്ളമാണ് നാട്ടിൻപുറങ്ങളിൽ കുടിവെള്ളമായി വിൽക്കുന്നത്. ഒരു ലിറ്ററിന് പത്തുരൂപവരെ നൽകിയാണ് വെള്ളം വാങ്ങുന്നത്. പലപ്പോഴും ചെളിവെള്ളം ഇങ്ങനെ വിതരണം ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

മലിനജലം; നദികളിൽനിന്നും പാറമടകളിൽനിന്നും

വേനലായതോടെ നദികൾ പലതും മലിനമായി. ഇതോടെ നദികളിലെ വെള്ളത്തിന്റെ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടിയിട്ടുണ്ട്. ഇത്തരത്തിൽ മലിനമായ വെള്ളമാണ് പലയിടത്തും വിൽക്കുന്നത്. ലാഭം മാത്രം നോക്കി നടത്തുന്ന കച്ചവടത്തിൽ ജനങ്ങളുടെ ആരോഗ്യമാണ് അപകടത്തിലാകുന്നത്. നദീതീരത്ത് ശക്തി കൂടിയ മോട്ടോർ സ്ഥാപിച്ചാണ് ജലമൂറ്റൽ. നദികളോടുചേർന്നുള്ള ചെറിയ വഴികളിൽ രാത്രിയിൽ ടാങ്കറുകൾ എത്തിച്ചശേഷം അതിൽ വെള്ളം പമ്പുചെയ്ത് നിറച്ചാണ് ഇവർ വില്പനയ്ക്കെത്തുന്നത്.

ഉപേക്ഷിക്കപ്പെട്ട പാറമടകളിൽനിന്ന് ജലം സംഭരിച്ച് കച്ചവടത്തിനെത്തിക്കുന്ന സംഘങ്ങളുമുണ്ട്. ഇരിഞ്ചയം, അരുവിക്കര, വെമ്പായം തുടങ്ങിയ ഇടങ്ങളിൽ പാറമടകളിൽനിന്ന് ഇത്തരത്തിൽ വെള്ളം ശേഖരിക്കുന്നുണ്ട്. മലിനമായ വെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് ആരോപണമുണ്ട്. ചിലയിടത്ത് സ്വകാര്യ വസ്തുവിൽ കിണർ കുഴിച്ച് വെള്ളംശേഖരിച്ച് ടാങ്കറുകളിൽ കച്ചവടത്തിനെത്തിക്കുന്നുണ്ട്.

പഞ്ചായത്തുകൾ ജലവിതരണം തുടങ്ങിയില്ല

എല്ലാ വേനൽക്കാലത്തും പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ നാട്ടിൻപുറങ്ങളിൽ കുടിവെള്ളവിതരണം നടത്തും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ഭാരവാഹികളുടെ അവലോകനയോഗം വിളിച്ചുചേർത്തശേഷമാണ് ഇതിനുള്ള സംവിധാനം ഒരുക്കുന്നത്. ഇത്തവണ അതിനായി ഇതുവരെ യോഗം ചേർന്നിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പഞ്ചായത്തുകൾ കുടിവെള്ളവിതരണം നടത്തിയാൽ നിയമപ്രശ്നമാകുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്. അതുകൊണ്ട്‌ പല പഞ്ചായത്തുകളിലും അധികൃതർ വെള്ളം വിതരണം ചെയ്യാൻ തയ്യാറാകുന്നില്ല.

അരുവിക്കരയിൽ സമാന്തര കച്ചവടം

അരുവിക്കര റിസർവോയറിൽനിന്ന് ടാങ്കറുകൾക്ക് അധികൃതർ വെള്ളം നൽകുന്നുണ്ട്. ശുദ്ധീകരിച്ച വെള്ളമാണ് തുച്ഛമായ തുക ഈടാക്കി നൽകുന്നത്. ഇത് നഗരത്തിലെ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലും ഫ്ളാറ്റ് സമുച്ചയങ്ങളിലും എത്തിക്കുന്നുണ്ട്. നൂറ്റൻപതോളം ടാങ്കറുകൾ ഇവിടെ നിത്യവും വെള്ളമെടുക്കായി എത്തുന്നുണ്ട്. എന്നാൽ, അരുവിക്കരയ്ക്കടുത്ത് ചിലയിടങ്ങളിൽ റിസർവോയറിനോടുചേർന്നുള്ള പറമ്പുകളിൽ വലിയ കിണർ കുഴിച്ച് ടാങ്കറുകൾക്ക് വെള്ളം നൽകുന്നുണ്ട്. നാട്ടുകാരും പഞ്ചായത്തും ഇക്കാര്യത്തിൽ പോലീസിന് പരാതിയും നൽകിയിട്ടുണ്ട്. ശുദ്ധീകരിക്കാത്ത കുടിവെള്ളമാണ് ഇവിടെനിന്ന് നഗരത്തിലേക്കെത്തുന്നത്. കൂടാതെ ഇത്തരം വെള്ളം പരിശോധിക്കാനും നടപടിയൊന്നുമില്ല.

ആദിവാസികൾക്കും കുടിവെള്ളമില്ല

കാടിനോടു ചേർന്നൊഴുകിയിരുന്ന കാട്ടാറുകൾ വറ്റിവരണ്ടതോടെ ആദിവാസി മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. കടുത്ത കുടിവെള്ളക്ഷാമമാണ് ഇവിടെ. ചില ആദിവാസി ഊരുകളിലുണ്ടായിരുന്ന കുടിവെള്ള പദ്ധതിയിൽനിന്നുള്ള ജലവിതരണം നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞതായാണ് ആരോപണം. പലയിടത്തും നേരത്തെ തുടങ്ങിയ പദ്ധതികൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ചിലയിടത്ത്‌ ടാങ്കുകൾതന്നെ തകർന്നുപോയതായും ആരോപണമുണ്ട്. ഈ അവസ്ഥയിൽ ആദിവാസി ഊരുകളിലുള്ളവർ കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടത്തിലാണ്. ഞാറനീലി സെറ്റിൽമെന്റിൽ വെള്ളമെത്തിക്കുന്നതിന് തുടങ്ങിയ ഇലഞ്ചിയം കുടിവെള്ള പദ്ധതിയും ലക്ഷ്യം കണ്ടില്ല.

തീരദേശത്ത് വെള്ളക്കച്ചവടത്തിന്റെ ചാകര

തീരദേശമാണ് വെള്ളക്കച്ചവടത്തിന്റെ ചാകരക്കൊയ്ത്തു നടക്കുന്ന സ്ഥലം. പലയിടത്തും പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ നേരത്തെതന്നെ ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. വേനലെത്തിയതോടെ പലയിടത്തും ഉറവകൾ വറ്റുകയും കിണറുകളിലെ ജലനിരപ്പ് താഴുകയും ചെയ്തു. ഇതോടെ തീരദേശം ജലവില്പന സംഘങ്ങളുടെ താവളമായി. ഇവിടെ ജനങ്ങൾ കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ട ഗതികേടിലാണ്. പത്ത് ലിറ്റർ വെള്ളത്തിന് നൂറ് രൂപയിൽ അധികം ജലവില്പന സംഘങ്ങൾ ഈടാക്കുന്നുണ്ട്. ഒരു കുടം വെള്ളമെന്ന കണക്കിലാണ് കച്ചവടം. ശുദ്ധജലം വിലകൊടുത്ത് വാങ്ങേണ്ടി വരുന്നത് തീരദേശത്തെ മത്സ്യത്തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

വാൽവുകൾ തുറക്കുന്നില്ലെന്ന് പരാതി

ജലവില്പനക്കാർ രംഗത്തെത്തിയതോടെ പദ്ധതിയുടെ വാൽവുകൾ കൃത്യമായി തുറക്കാറില്ലെന്നാണ് പരാതി. പൂവാർ തീരദേശത്ത് അപൂർവമായി മാത്രമേ കിണറുകൾ നിർമിച്ചിട്ടുള്ളൂ. കരിച്ചൽ പദ്ധതിയിലെ ജലത്തെ മാത്രം ആശ്രയിച്ചാണ് ഇവിടത്തുകാർ കഴിയുന്നത്. ഇവിടെനിന്നുള്ള ജലവിതരണം രണ്ടാഴ്ചയും മൂന്നാഴ്ചയും കൂടുമ്പോഴാണ്. അതും കുറച്ചുസമയങ്ങളിൽ. അടിമലത്തുറ, പുല്ലുവിള, പുതിയതുറ, കരുംകുളം, പൂവാർ ഇ.എം.എസ്. കോളനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പാതിരാത്രിയിലാണ് പൈപ്പിലൂടെ വെള്ളമെത്തുന്നത്. തീരദേശത്ത് നിരവധി സംഘങ്ങളാണ് ലോറികളിൽ വെള്ളമെത്തിച്ച് വില്പന നടത്തുന്നത്. കഴിവൂർ, ഊറ്ററ, കരിച്ചൽ എന്നിവിടങ്ങളിൽനിന്നാണ് വില്പനയ്ക്കായി ജലം എത്തിക്കുന്നത്. തീരദേശത്തുനടക്കുന്ന ജലവില്പന സംഘങ്ങൾ നെയ്യാറിൽനിന്നും കരിച്ചൽ കായലിൽനിന്നും നേരിട്ട് വെള്ളം ശേഖരിച്ച് തീരദേശത്ത് വില്പയ്ക്ക് എത്തുന്നതായും പരാതികളുണ്ട്.

ചൂട് കൂടുകയും ഭൂഗർഭജലനിരപ്പ് കുറയുകയും ചെയ്യുമ്പോൾ വേനൽക്കാലത്ത് കുടിവെള്ളം കിട്ടാക്കനിയാകുമെന്ന് ആശങ്കയാണ്. വെള്ളം വൻ വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിൽനിന്ന് നാട്ടുകാരെ രക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിക്കേണ്ട സമയമാണിത്. കൂടാതെ വേനൽക്കാലത്ത് കിട്ടുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും അധികൃതർ തയ്യാറാകണം.