Friday, 8 December 2017

ഇതൊന്നു വായിക്കൂ എന്നിട്ട് ചിന്തിക്കൂ

താൻ കമ്മ്യൂണിസ്റ്റാണ്, മതേതരനാണ് എന്നൊക്കെ പറയുക, അക്കൂട്ടത്തിൽ ഒരു ഗുമ്മിന് നിരീശ്വരവാദിയായി ചമഞ്ഞ് ഹിന്ദുക്കളെയും ഹൈന്ദവ ആചാരങ്ങളെയും ദേവതകളെയും ഇകഴ്ത്തുക, അതുക്കും മേലെ പുട്ടിനു പീര പോലെ ആർഎസ്എസ്സിനെയും ബിജെപിയെയും തെറിപറയുക, അവസരം കിട്ടുമ്പോഴൊക്കെ ഹിന്ദു വർഗ്ഗീയവാദം, ഹിന്ദുക്കളുടെ അസഹിഷ്ണുത എന്നൊക്കെ പറഞ്ഞു വാചാലനാവുക - ഇതൊക്കെ സമൂഹത്തിൽ ഹീറോ ആകാനുള്ള കുറുക്കുവഴി ആയിട്ടാണ് കേരളത്തിലെ ഹിന്ദുക്കളിൽ ചിലരെങ്കിലും കരുതുന്നത്.. അത്തരമൊരു ഹീറോ ആയിരുന്നു ഖത്തർ മലയാളം എഫ്.എം.സ്റ്റേഷനിലെ റേഡിയോ ജോക്കി കണ്ണൂർ ശ്രീകണ്ഠാപുരത്തുകാരൻ സൂരജ്..

അങ്ങിനെ ഹീറോയായി വിരാജിക്കുമ്പോഴാണ് ഒരുദിവസം മലപ്പുറത്ത് ഏതാനും താത്തക്കുട്ടികൾ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചതും ഫേസ്‌ബുക്കിൽ അത് വൈറലായതും..  നമ്മുടെ മതേതര ഹീറോ ഇതുകണ്ട് ഹർഷപുളകിതനായി അതീവശ്‌ളാഘനീയം, പുരോഗമനപരം എന്നൊക്കെ ഘോഷിച്ചുകൊണ്ട് ആഹ്ളാദാതിരേകത്തോടെ താത്തക്കുട്ടികളെ പിന്തുണച്ചും ചിലരെ സ്ത്രീസ്വാതന്ത്ര്യം, ലിംഗസമത്വം, സംസ്കാരം ഇവയെക്കുറിച്ചൊക്കെ ഉദ്ബോധിപ്പിച്ചും ഫേസ്‌ബുക്കിൽ ഒരു ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത് മാത്രമേ കക്ഷിക്ക് ഓർമ്മയുള്ളൂ..

പിന്നെ കണ്ണുതുറക്കുമ്പോൾ ഫേസ്‌ബുക്കിലെ ലൈവ് വീഡിയോയുടെ ചുവട്ടിലും ഇൻബോക്സിലും നിറയെ കണ്ണുപൊട്ടുന്ന തെറിവിളിയും കൊലവിളിയും ജോലി ചെയ്യുന്ന സ്ഥാപനം വരെ പൂട്ടിക്കുമെന്ന ഭീഷണിയും.. ചുരുക്കം പറഞ്ഞാൽ ഉണ്ടായിരുന്ന ജോലീം പോയി, പുറത്തുകണ്ടാൽ തലയും കയ്യും കാലുമൊക്കെ ഒന്നൊന്നായി വെട്ടുമെന്ന പേടിയും..

അതോടെ ഗതികെട്ട മതേതരൻ കളംമാറിച്ചവിട്ടി, പിന്നങ്ങോട്ട് ഫേസ്‌ബുക്ക് ലൈവിലും നേരിട്ടും മാപ്പോട് മാപ്പ്.. നിലവിൽ കരഞ്ഞും കാലുപിടിച്ചും, മാപ്പ് പറഞ്ഞും ജീവൻ രക്ഷപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് നമ്മുടെ സൂപ്പർഹീറോ..

അപ്പോൾ പറഞ്ഞുവന്നത്, സഹിഷ്ണുത എന്താണ്, ഹിന്ദുക്കൾ അസഹിഷ്ണുതയുള്ളവരാണോ, സമാധാന മതക്കാർ ആണ് എന്ന് പറഞ്ഞു നടക്കുന്നവർക്ക് സഹിഷ്ണുത എത്രത്തോളമുണ്ട് എന്നൊക്കെ ഇപ്പോൾ കമ്മി മതേതരൻ സൂരജിന് വളരെ വൃത്തിക്ക് മനസ്സിലായിക്കാണുമെന്നു കരുതാം..

ഏതായാലും തൽക്കാലം മാപ്പ് പറഞ്ഞോ കാലുപിടിച്ചോ എങ്ങിനെയെങ്കിലും ജോലിയും ഭാവിയും കളയാതെ നോക്കുക . ഇനി അതൊക്കെ പോയാലും വേണ്ടില്ല ജീവനോടെ ഖത്തറിൽ നിന്നും രക്ഷപ്പെട്ട് നാട് പിടിക്കുന്നത് വരെയെങ്കിലും കരച്ചിലും കാലുപിടുത്തവും ഒക്കെ നല്ലതാ..! അതൊക്കെ കഴിഞ്ഞ് സ്വസ്ഥമായി ഇരിക്കുമ്പോൾ ഒന്ന് ചിന്തിക്കുക - നിങ്ങളിത്രകാലം മനസ്സിൽ കൊണ്ടുനടന്ന കമ്മ്യൂണിസവും തദ്വാരാ ഉണ്ടായ ദൈവനിഷേധവും ഹിന്ദുവിരുദ്ധതയും സംഘവിരോധവും ഒക്കെ കൊണ്ട് നിങ്ങൾ എന്ത് നേടി?

തൻ്റെ പൂർവ്വികർ ആയിരത്താണ്ടുകളായി ആചാരാനുഷ്ഠാനങ്ങളോടെ പരിപാലിച്ചു പിന്തുടർന്നു പോന്ന വിശ്വാസത്തെ തിരസ്കരിച്ചതിൻ്റെ ദൂഷ്യഫലമല്ലേ താങ്കൾ അനുഭവിച്ചത്?  ഒന്ന് ചിന്തിക്കുക - ഹിന്ദുക്കളെപ്പോലെ സഹിഷ്ണുതയുള്ള ഒരു സമൂഹം ഈ ഭൂമിയിൽ മറ്റെവിടെയെങ്കിലുമുണ്ടോ? അല്ലെങ്കിൽ ഭാരതത്തിൽ മറ്റു മതങ്ങൾ ഇത്രത്തോളം വളരുമായിരുന്നോ ? അഹിന്ദുക്കളെ ഇല്ലായ്മ ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന ഏതെങ്കിലും മതസംഹിത ഹൈന്ദവർക്ക് ഉള്ളതായി കേട്ടിട്ടുണ്ടോ? നബിയെക്കുറിച്ച് മോശമായി പരാമർശിച്ചു എന്ന പേരിൽ ഇസ്ലാമിക തീവ്രവാദികൾ കൈവെട്ടിയ ജോസഫ് മാഷിനെ ഓർമ്മയുണ്ടാവുമല്ലോ,???

കൃഷ്ണനെയോ രാമനെയോ സരസ്വതിയെയോ ദുർഗ്ഗയേയോ ഒക്കെ മോശമായി ചിത്രീകരിച്ചവർക്ക് എതിരെ നിങ്ങൾ കമ്മ്യൂണിസ്റ്റുകൾ വർഗ്ഗീയവാദികളെന്ന് വിളിക്കുന്ന ആർഎസ്എസ്സുകാർ
പോലും എപ്പോഴെങ്കിലും വാളെടുക്കുകയോ തലയോ കയ്യോ വെട്ടുകയോ ചെയ്തിട്ടുണ്ടോ?

എന്നുവെച്ചാൽ, നിങ്ങളൊക്കെ മനസ്സിലാക്കേണ്ട കാര്യം ഇത്രേയുള്ളൂ - കമ്മ്യൂണിസ്റ്റുകൾ കേരളത്തിലെ 25% ത്തിലേറെ വരുന്ന മുസ്ലിങ്ങളുടെ വോട്ടുകൾ കിട്ടാൻ വേണ്ടി  കെട്ടിയാടുന്ന വെറും കപടനാടകമാണ് മതേതരത്വവും  ഹിന്ദു വിരുദ്ധതയും  വർഗീയ ആരോപണം ഒക്കെ

അല്ലാതെ വർഗ്ഗീയതക്കെതിരെയുള്ള നേരായ നിലപാടാണ് അവർക്കുണ്ടായിരുന്നതെങ്കിൽ ഒരുകാലത്തും അവർ ഇസ്‌ലാമിക ഭീകരവാദത്തെ വെള്ളപൂശുകയോ മുസ്ലിം വോട്ട് ബാങ്കിനു വേണ്ടി പ്രീണന നാടകങ്ങളോ നടത്തുകയില്ലായിരുന്നു..!

കേരളത്തിലെ നിക്ഷ്പക്ഷർ ആയവർക്ക് ഒക്കെ അറിയാം , ഇടതു പക്ഷം എന്തൊക്കെ ഡാൻസ് അല്ലെങ്കിൽ നാടകമോ നടത്തിയാലും കേരളത്തിലെ മുസ്ലിങ്ങളിൽ, 60 % അവരുടെ സമുദായത്തിന്റെ സ്വന്തം മതേതര പാർട്ടിയായ ലീഗിനെ വോട്ട് ചെയ്യൂ . പിന്നെ ഒരു 20 % കോൺഗ്രസിന്, പിന്നെ ബാക്കി ഉള്ള 20 % (അതായത് മൊത്തം വോട്ടറന്മാറിലെ 5 % ) വോട്ട് കിട്ടുന്നതിനുള്ള ഒരു നാടകം മാത്രം

അതുകൊണ്ട് ഇനിയെങ്കിലും കമ്മ്യൂണിസ്റ്റുകളുടെ താളത്തിനൊത്ത് തുള്ളിക്കൊണ്ട് ഹൈന്ദവ വിശ്വാസത്തെയും ആചാരങ്ങളെയും ക്ഷേത്രങ്ങളെയും ഒക്കെ തിരസ്ക്കരിക്കാതിരിക്കാനും അവയെയൊക്കെ ബഹുമാനിച്ചും ആദരിച്ചും സ്വന്തം പൂർവ്വികരോട് അല്പമെങ്കിലും പ്രതിബദ്ധത പുലർത്താനും ഇനിയുള്ള കാലമെങ്കിലും ശ്രമിക്കുക..

സൂരജ് മാത്രം അല്ല ബാക്കിയുള്ള സഖാക്കന്മാരായ ഹിന്ദുക്കളോടും  എനിക്ക് പറയാൻ ഉള്ളത് ഇനി എങ്കിലും വിവരക്കേട് കളഞ്ഞിട്ടു ബുദ്ധി ഉപയോഗിച്ച്  കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക . നിങ്ങളുടെ മണ്ടത്തരം കൊണ്ട് ആണ് ഇപ്പോഴും സ്വന്തം സമുദായത്തിന് കേരളത്തിലെ ഏറ്റവും വലിയ സമുദായം ആയിട്ട് കൂടി ) നിലവിളിച്ചു നടക്കേണ്ടി വരുന്നതും രണ്ടാമത് സമുദായം ആയ ഇസ്‌ലാം സമുദായം ഇപ്പോഴും അധികാരത്തിന്റെ അപ്പക്കഷ്ണം നുണയുന്നതും

Sunday, 27 August 2017

വേദനിക്കുന്ന കോടീശ്വരന്‍.തോമസ്‌ ചാണ്ടി കായല്‍രാജാവ്


കയ്യേറ്റമെന്നത് പിണറായി സര്‍ക്കാരിന്റെ മാസ്റ്റ.ര്‍പീസ് ഭരണനേട്ടമാണെന്ന് തോന്നുന്നു. രാഷ്ട്രീയ എതിരാളികളെന്ന് അവര്‍ കരുതുന്ന സകലര്‍ക്കും നേരെ നടത്തുന്ന കയ്യേറ്റങ്ങള്‍ രാജ്യമൊട്ടാകെ ഇതിനകം കുപ്രസിദ്ധമായിക്കഴിഞ്ഞു. പാപ്പാത്തിച്ചോലയിലെ കറിയാച്ചന്റെ കുരിശുകൃഷിക്ക് ഒക്കുമെങ്കില്‍ പട്ടയം തരപ്പെടുത്തിക്കൊടുക്കാനാണ് കുഞ്ചിത്തണ്ണിക്കാരന്‍ മണിയാശാന്റെ നേതൃത്വത്തില്‍ ശ്രമം നടന്നതെന്ന് ഓര്‍മ്മ വേണം. കയ്യേറ്റം ഒരു തൊഴിലാളി വര്‍ഗ സമരായുധമായി പാര്‍ട്ടി പ്രഖ്യാപിച്ചതിന്റെ തെളിവാണല്ലോ അവിടെ നടന്ന പട്ടയമേളകള്‍.
കയ്യേറ്റക്കാരെല്ലാം കുടിയേറ്റക്കാരാവുകയും കുടിയേറ്റക്കാരെല്ലാം കര്‍ഷകരാവുകയും കൂടി ചെയ്യുമ്പോള്‍ ഏത് കറിയാച്ചനും അപാര സ്പിരിറ്റോടെ കുരിശുകൃഷിക്ക് ഇറങ്ങാനാവുമെന്നാണ് ഇടതു സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന ഭൂസംരക്ഷണനയം. നിയമവും ചട്ടവും പറഞ്ഞ് കുരിശടക്കമുള്ള കയ്യേറ്റം ഒഴിപ്പിക്കാന്‍ ഐഎഎസ് പഠിച്ച കളക്ടര്‍ കൈക്കോട്ടുമെടുത്തിറങ്ങിയപ്പോള്‍ മതമില്ലാത്ത ജീവന് പോലും വികാരം വ്രണപ്പെട്ടു. അത്രയ്ക്ക് ലോലവികാരന്‍മാരാണ് കേരളം ഭരിക്കുന്നതെന്ന് അറിഞ്ഞുവേണം കളക്ടറേമാന്മാരുടെ പെരുമാറ്റം എന്ന് സാരം.
മൂന്നാറിലെ തണുപ്പില്‍ വീണ് പൊള്ളിപ്പോയതാണ് പിണറായി സര്‍ക്കാരിന്റെ വികാരകേന്ദ്രങ്ങള്‍. ഇപ്പോള്‍ കേള്‍ക്കുന്നത് തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ ലക്ഷണമൊത്ത ഐക്കണ്‍ തോമസ് ചാണ്ടി നിലം നികത്തുന്നു, കായല്‍ കയ്യേറുന്നു എന്നൊക്കെയാണ്. യോഗി വേട്ട കഴിഞ്ഞ് ഗോരഖ്പൂരില്‍ നിന്ന് കഴിഞ്ഞ ദിവസം നിലം തൊട്ട ചാനലുകാര്‍ ചാണ്ടിച്ചായന്റെ കുട്ടനാടന്‍ കെട്ടുവള്ളങ്ങളുടെ കഥ പറഞ്ഞ് നേരം വെളുപ്പിക്കുകയാണ്. പള്‍സര്‍ സുനി മാഡത്തിന്റെ പേര് പറയും വരെ ചാണ്ടിയുടെ കായല്‍ കയ്യേറ്റമാകും വാര്‍ത്തയിലും വരിയിലും നിറയുക എന്ന് സാരം
മൂന്നാറില്‍ പിണറായിയുടെയും മണിയാശാന്റെയും മുന്നില്‍ വിപ്ലവവീര്യം പ്രകടിപ്പിച്ച് മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച റവന്യൂ മന്ത്രി ചന്ദ്രശേഖരനും ചാണ്ടിച്ചായനെന്ന വമ്പന്‍ കര്‍ഷകനെത്തൊടാന്‍ പേടിയാണ്. തോമസ് ചാണ്ടിയുടെ ഭൂമി സംബന്ധിച്ച ഫയലുകള്‍ കൂട്ടത്തോടെ കാണാതായിട്ടും മന്ത്രി കയ്യേറ്റത്തിന്റെ ജാതകം തെരക്കുകയാണ്. കയ്യേറ്റം എന്ന്, എങ്ങനെ, എവിടെ, ആര് എന്നൊക്കെ പൊട്ടന്‍ കളിക്കുകയാണ് ഇപ്പോള്‍ മന്ത്രി ചന്ദ്രശേഖരന്‍. അതാണ് ഇടതുപാര്‍ട്ടികളില്‍ സൃഷ്ടിക്കപ്പെട്ട ചാണ്ടിയന്‍ ഇഫക്ട്.
ചേനങ്കരിക്കാരന്‍ തോമസ് ചാണ്ടിക്ക് റിസോര്‍ട്ട് കൃഷിക്ക് മുമ്പ് പള്ളിക്കൂടം ബിസിനസ്സായിരുന്നു ഹരം. കുവൈറ്റിലും റിയാദിലുമൊക്കെയായി പള്ളിക്കൂടങ്ങള്‍ നാലെണ്ണമുണ്ട് ചാണ്ടിക്ക്. ഗള്‍ഫ് നാടുകളിലെ ഇന്ത്യാക്കാര്‍ക്ക് വിദ്യാഭ്യാസ വിചക്ഷണനാണുപോലും ചാണ്ടി. 2016 ഏപ്രിലില്‍ കൊടുത്ത തെരഞ്ഞെടുപ്പ് സത്യവാങ്മൂലമനുസരിച്ച് ചാണ്ടിയുടെ ആസ്തി 92.37 കോടിയാണ്. മേല്‍പ്പറഞ്ഞ പള്ളിക്കൂടങ്ങള്‍ കണക്കാക്കാതെയാണിത്. കട്ടപ്പുറത്തായ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട ചാണ്ടിക്ക് വാഹനങ്ങള്‍ നിരവധിയാണ്. സ്‌കോഡയും ടൊയോട്ട ഇന്നോവയുമുള്‍പ്പെടെ. രണ്ട് ഹൗസ് ബോട്ടുകള്‍, രണ്ട് സ്പീഡ് ബോട്ടുകള്‍, നാല് മോട്ടോര്‍ ബോട്ടുകള്‍. ലേക്ക് ഷോര്‍ ആശുപത്രിയുടെ ഷെയര്‍ഹോള്‍ഡര്‍, വാട്ടര്‍വേള്‍ഡ് കമ്പനിയുടെ ഉടമ, പുന്നമടക്കായലോരത്ത് ലേക്ക് പാലസ് റിസോര്‍ട്ട്, കൊച്ചിയിലെ അറ്റ്‌ലാന്റ ട്രാവല്‍സ്…. വേദനിക്കുന്ന കോടീശ്വരന്‍.
അതിലോലഹൃദയനായ ശശീന്ദ്രന്‍ ഒരു പൂച്ചക്കുട്ടിയെ കടിച്ചുപറിക്കാന്‍ പോയ തക്കത്തിന് ഉരുണ്ടുപിരണ്ടുകയറിയതാണ് പിണറായിയന്‍ പ്രത്യയശാസ്ത്രപ്രകാരം തൊഴിലാളി വര്‍ഗത്തില്‍ പെടാവുന്ന ഇനമായ തോമസ് ചാണ്ടി. തൊഴിലെടുക്കുന്നവന്‍ മാത്രമല്ല തൊഴില്‍ കൊടുക്കുന്നവനും തൊഴിലാളിയാകും എന്ന ഫ്രാങ്കിയന്‍ ഫിലോസഫിയിലാണല്ലോ ജനകീയസൂത്രപ്പണിയുടെ ആണിക്കല്ല്. അതുപ്രകാരമാണ് പാര്‍ട്ടിക്ക് രവിപിള്ളയും തോമസ് ചാണ്ടിയുമൊക്കെ തൊഴിലാളികളാവുന്നത്. അത്തരക്കാര്‍ക്ക് വേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണ് പാര്‍ട്ടിയും സര്‍ക്കാരുമൊക്കെ.
നെല്ലും കവുങ്ങും വാഴയും ഒക്കെ കൃഷി ചെയ്തിരുന്ന കാലത്ത് നിന്ന് കേരളം പാടേ മാറിയിട്ടുണ്ട്. ഇപ്പോള്‍ കൃഷി വേറെ ലെവലാണ്. കുരിശായും റിസോര്‍ട്ടായുമൊക്കെ പേരുകേട്ട കേരള മോഡലാണത്. കായലില്‍ വിത്തെറിയുന്ന കൂട്ടരാണ് പിണറായിയുഗത്തിലെ കര്‍ഷകര്‍. അത്തരത്തിലൊരു മുന്തിയ കൃഷിക്ക് വേണ്ടി കുറച്ചുനിലം നികത്തിയതാണ് മന്ത്രി തോമസ് ചാണ്ടി ചെയ്ത വലിയ അപരാധം. ചാണ്ടിയുടെ പാര്‍ട്ടിക്കാരില്‍ ചിലര്‍ക്ക് ഈ കൃഷിയുടെ മഹത്വം അറിയാത്തതിനാല്‍ പാവത്തിനെ കയ്യേറ്റക്കാരനെന്ന് വിളിച്ച് അധിക്ഷേപിക്കുന്നുണ്ട്. ഒരു റിസോര്‍ട്ട് കൃഷിയുടെ പരില്‍ ചാണ്ടി രാജിവെയ്ക്കണമെന്നൊക്കെയാണ് അവരുടെ ആവശ്യം. ഒരു പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളും ഊഴമിട്ടൂഴമിട്ട് മന്ത്രിമാരാവാന്‍ ഓങ്ങിനില്‍ക്കുമ്പോള്‍ അതിലും വലിയ ആവശ്യങ്ങളൊക്കെ ഉണ്ടാവുക സ്വാഭാവികമാണ്.
ചാണ്ടിയൊഴിച്ച് ബാക്കിയുള്ള എന്‍സിപിക്കാരൊക്കെ വലിയ പരിസ്ഥിതിസ്‌നേഹികളും കയ്യേറ്റവിരുദ്ധരുമായി ബഹളം കൂട്ടിയിട്ടും പിണറായി വിജയനും കാനം രാജേന്ദ്രനും ഒരക്ഷരം ഉരിയാടിയിട്ടില്ല. തോമസ് ചാണ്ടി കുട്ടനാട്ടില്‍ വരുത്താന്‍ പോകുന്ന വ്യാവസായിക വിപ്ലവത്തിന്റെ ചെങ്കൊടിത്തണല്‍പറ്റി കാലം കഴിക്കുന്നതാണ് നല്ലതെന്ന് വിപ്ലവപ്പാര്‍ട്ടികള്‍ക്ക് നന്നായി അറിയാം
എല്ലാ കളക്ടര്‍മാരും ശ്രീറാം വെങ്കിട്ടരാമന്മാരല്ലെന്ന് പാലക്കാട്ടെ മേരിക്കുട്ടി പിണറായിക്കും കാനത്തിനും മനസിലാക്കിക്കൊടുത്തിട്ടുണ്ട്. ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ കൂട്ടത്തോടെയെത്തുന്ന കര്‍ഷകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിലം നികത്താന്‍ അനുവാദം കൊടുത്തെന്ന് പറയപ്പെടുന്ന എല്‍. പത്മകുമാറും കളക്ടറായിരുന്നു. ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍ വേള്‍ഡിന്റെ പേരില്‍ കുറുവേലിപ്പാടത്തെ റിസോര്‍ട്ടിനുവേണ്ടി നല്‍കിയ അപേക്ഷയിലാണ് കളക്ടര്‍ തീരുമാനമെടുത്തത്. ലേക്ക് പാലസ് പൊന്തിയതോടെ പ്രദേശത്ത് മത്സ്യബന്ധനം നടത്തി ജീവിച്ചിരുന്ന ബൂര്‍ഷ്വാകളുടെ കഞ്ഞികുടി മുട്ടി. കായലില്‍ തൂണ്‍ നാട്ടി അതും കര്‍ഷകത്തൊഴിലാളിയായ തോമസ് ചാണ്ടി കയ്യടക്കിയെന്നാണ് ഇവര്‍ പറയുന്നത്. മീന്‍ പിടിക്കുന്നത് ചാണ്ടിയുടെ ആളുകള്‍ക്ക് ഇഷ്ടമല്ലത്രെ. മത്സ്യസമ്പത്ത് നശിച്ചുപോകാതിരിക്കാനുള്ള ഒരു പരിസ്ഥിതി പ്രേമിയുടെ മുന്‍കരുതല്‍ നടപടിയായിട്ടാണ് അതിനെയും പിണറായി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുള്ളത്
തോമസ് ചാണ്ടി അങ്ങനെയുമിങ്ങനെയൊന്നും നിലപാട് മാറ്റുന്നയാളല്ല. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോഴും അതിനുമുമ്പ് മതികെട്ടാന്‍ ഫെയിം വിഎസ് ഭരിക്കുമ്പോഴും ചാണ്ടിക്ക് ഈ കായലോളങ്ങള്‍ സ്വന്തമായിരുന്നു. അതിപ്പോള്‍ പിണറായിയുടെ കാലത്ത് മാറ്റണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ചാണ്ടി അനുസരിച്ചുകൊള്ളണമെന്ന് ആര്‍ക്കാണ് വാശി? ഒരു എംഎല്‍എ സ്വന്തം മണ്ഡലത്തിലെ കരയും കായലുമൊക്കെ സ്വന്തമായി കാണണമെന്ന ഉന്നതമായ ജനാധിപത്യബോധമാണ് അറുപത്തൊമ്പതുകാരനായ ചാണ്ടിയെ നയിക്കുന്നത്. കുട്ടനാട്ടില്‍ ഇനിയെന്തേലും ബാക്കിയുണ്ടെങ്കില്‍ അതും സ്വന്തമായി കാണുന്നതിന് ഉദാരഹൃദയനായ ചാണ്ടിക്ക് മടിയുണ്ടാകാനും തരമില്ല

Friday, 4 August 2017

മഹാത്മാ മദനി


പരമകാരുണികനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഴ്ത്തുന്നവരേയും വാഴാന്‍ കൂട്ടുനിന്നവരേയും കൈവിടില്ല. സ്വന്തം കാര്‍ന്നോന്മാര്‍ ഉണ്ടാക്കിവച്ച വസ്തുവെന്ന മട്ടില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഇത്തരക്കാര്‍ക്കെല്ലാം വാരിക്കോരിക്കൊടുക്കാനാണ് തന്നെ പടച്ചതമ്പുരാന്‍ മുഖ്യമന്ത്രിയാക്കിയതെന്ന ധാരണയിലാണ് മലപ്പുറത്തുപോയി പച്ചപിടിച്ച പിണറായിത്തമ്പ്രാന്റെ ഇപ്പോഴത്തെ പോക്ക്. പെരുത്ത മനുഷ്യാവകാശപ്പോരാളിയും അവശജനവിഭാഗത്തിന്റെ മിശിഹയും ജയിലറ തറവാടുമാക്കിയ മൈനാഗപ്പള്ളി കുറ്റിയില്‍മുക്കുകാരന്‍ അബ്ദുള്‍ നാസര്‍ മദനിയെ ഒന്നുകാണാന്‍, ആ കൈയൊന്ന് മുത്താനുള്ള മോഹം അടക്കാനാവാതെ ഞെരിപിരികൊള്ളുകയാണ് വിജയനിപ്പോള്‍. കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള മദനിക്ക് വേണ്ടി കേരളാപോലീസ് അധികം മെനക്കെടേണ്ടതില്ലെന്ന് ഉരുളയ്ക്കുപ്പേരിപോലെ തിരിച്ചടി ഉണ്ടായെങ്കിലും വിജയന്‍ പഠിക്കുമെന്ന് തോന്നുന്നില്ല.
ഉപ്പയും ഉമ്മയുമുള്ള, ഭാര്യയും കുട്ടികളുമുള്ള മനുഷ്യാവകാശത്തിന്റെ ഈ മൊത്തക്കച്ചവടക്കാരനോട് രാജ്യത്തെ നിയമവും കോടതിയുമൊക്കെ കാണിക്കുന്ന അനീതിയില്‍ വല്ലാത്ത രോഷമുണ്ട് പിണറായിക്ക്. ശ്രീകാര്യത്ത് അന്നന്നത്തെ ജോലി കൊണ്ട് കുടുംബം കഴിയാന്‍ ഉഴറിപ്പാഞ്ഞിരുന്ന ഒരു പാവം ചെറുപ്പക്കാരനെ ത്രിസന്ധ്യക്ക് തെരുവോരത്തിട്ട് തലങ്ങും വിലങ്ങും വെട്ടിക്കൊന്നപ്പോള്‍ പൊട്ടിയൊലിക്കാത്ത കണ്ണീരും അനുതാപവുമാണ് മകന്റെ കല്യാണം കൂടാന്‍ കഴിയാതെപോകുന്ന മദനിയെന്ന ബാപ്പയുടെ അതിവേദനയില്‍ ഇരട്ടച്ചങ്കനുണ്ടാകുന്നത്. തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പിണറായി ചീറിയപ്പോള്‍ മലയാളി കരുതിയത് ഗവര്‍ണറുടെ മുന്നില്‍പോയി പഞ്ചപുച്ഛമടക്കി ഇരിക്കേണ്ടിവന്നതിന്റെ ജാള്യതയില്‍ കുരുപൊട്ടിയതാണെന്നായിരുന്നു. സംഗതി മഹാത്മാ മദനിക്ക് വന്നുചേര്‍ന്ന ഗതികേടില്‍ മനംനൊന്ത ഒരു കണ്ണൂരിസ്റ്റിന്റെ രോദനമായിരുന്നുവെന്ന് ഇപ്പോഴാണ് തിരിയുന്നത്.
മൈനാഗപ്പള്ളി ഐസിഎസ് ജങ്ഷനില്‍ ഐഎസ്എസുണ്ടാക്കി മനുഷ്യാവകാശപ്രവര്‍ത്തനം തുടങ്ങിയ ആളാണ് ഇപ്പറഞ്ഞ മദനി. യത്തീംഖാനയും മദ്രസയും മതപ്രസംഗവുമൊക്കെയായി കൊല്ലം ജില്ലയില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് മനുഷ്യാവകാശത്തിന്റെ അസ്‌കിത തുടങ്ങിയത്. മുസ്ലിം വിമോചനമായിരുന്നു ഉന്നം. പിന്നെയത് അധസ്ഥിത, പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള തുടിപ്പും കിതപ്പുമായി.  നീട്ടിയും കുറുക്കിയും ആവേശംകൊണ്ട് വിറച്ചുകയറിയും പ്രസംഗപ്പന്തലുകളുടെ തൂണുകളെ വരെ പ്രകമ്പനം കൊള്ളിച്ചു. മനുഷ്യാവകാശം വിജയിക്കാന്‍ ഗര്‍ഭനിരോധന ഉറകള്‍ മുതല്‍ വടിവാളും തോക്കും ബോംബും വരെ ആയുധമാക്കാന്‍ പ്രേരണ നല്‍കി. ഒരു ഏപ്രില്‍ ഒന്നിന് ഫൈസാബാദില്‍ പള്ളി തകര്‍ത്തു എന്ന നുണപ്രചാരണം നടത്തി കൊല്ലം ജില്ലയിലെമ്പാടും അക്രമത്തിന്റെ പരമ്പര തീര്‍ത്തു. കണ്ണൂരിസ്റ്റ് പാര്‍ട്ടിയുടെ ഭാഷയില്‍ മഹാത്മാ മദനിയുടെ സഹനസമരപരമ്പരയുടെ തുടക്കം. പിന്നീടൊരു ദീപാവലി നാളില്‍ കനാല്‍ച്ചുവരുകളില്‍ ബോംബെറിഞ്ഞ് പരിശീലനം.
പ്രസംഗങ്ങളില്‍ വാളെടുക്കാന്‍ ആഹ്വാനം. പൂന്തുറയിലടക്കം കലാപങ്ങളില്‍ സൂത്രധാരന്‍. മദനി കണ്ണൂരിസ്റ്റുകള്‍ക്ക് പ്രിയംകരനാവാന്‍ വെറെന്ത് വേണം. മദനി മോഡല്‍ മനുഷ്യാവകാശത്തിന്റെ വ്യാപ്തി കണ്ട് അമ്പരന്നുപോയ സര്‍ക്കാരുകള്‍ ഐഎസ്എസിനെ പാടേ നിരോധിച്ചുകളഞ്ഞു. പിന്നെയാണ് പിഡിപി എന്ന പാര്‍ട്ടി രംഗത്ത് വരുന്നത്. ജനാധിപത്യത്തിനും ജനങ്ങള്‍ക്കുമെതിരെ അവരുടെ പേരില്‍ ഒരു പാര്‍ട്ടി. അതിന്റെ പേരില്‍ പെറ്റുവീഴുന്ന വോട്ടുകള്‍ക്കുവേണ്ടി നാണമില്ലാത്ത രാഷ്ട്രീയക്കാരന്‍ മദനിക്ക് സിന്ദാബാദ് വിളിച്ചു. പിണറായിയും ഉമ്മന്‍ചാണ്ടിയുമൊക്കെ മദനിയുടെ മൂട് താങ്ങാന്‍ മത്സരിച്ചു. മഹാത്മാഗാന്ധിയും മദനിയും ഒരേപോലെ മൗലികതയില്‍ വിശ്വസിക്കുന്നവരാണെന്ന് സിദ്ധാന്തിച്ച് ജാത്യതീത കമ്മ്യൂണിസ്റ്റായ ഏലംകുളത്ത് മനയ്ക്കലെ നമ്പൂതിരിപ്പാട് പിഡിപിക്കൊപ്പം നില്‍ക്കാന്‍ പാര്‍ട്ടിക്ക് പ്രേരണയായി.
സമുന്നതനായ ബിജെപി നേതാവ് ലാല്‍കൃഷ്ണ അദ്വാനിയെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്ത കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മദനി പിന്നെ ഒമ്പത് വര്‍ഷം ജയിലഴിക്കുള്ളില്‍ കഴിഞ്ഞു. മദനിയെ ജയിലില്‍ നിന്നിറക്കാനും ജയിലില്‍ പോയി കാണാനും കേരളത്തിലെ ഇടതു വലത് രാഷ്ട്രീയക്കാര്‍ മത്സരിച്ചു. ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ജയിലില്‍ പോയി ആ കൈ മുത്തി ഒരു കത്തും സംഘടിപ്പിച്ച്, മദനിയുടെ പോസ്റ്ററുമടിച്ച് വോട്ട് തെണ്ടിയവരുടെ പടയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്.
കോയമ്പത്തൂരില്‍ ചിതറിത്തെറിച്ച മനുഷ്യശരീരങ്ങളുടെ പേരില്‍ ഒരു തുള്ളി കണ്ണീരൊഴുക്കാത്ത ഈ രാഷ്ട്രീയക്കോലങ്ങള്‍ രാജ്യവിരുദ്ധപ്രവര്‍ത്തനത്തിന് ജയിലിലായ അയാള്‍ക്കുവേണ്ടി കൈകോര്‍ത്തുപിടിച്ചു. മദനിക്ക് നീതി നേടിക്കൊടുക്കാന്‍ ഫോറങ്ങള്‍ ഉണ്ടായി. പണപ്പിരിവ് നടത്തി. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മദനിയെ വാളയാര്‍ മുതല്‍ ശംഖുമുഖം വരെ ആനയിച്ചുകൊണ്ടുവന്ന് ആദരിക്കാന്‍ കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ പോലീസിനെ വിന്യസിച്ചു. ഇടതും വലതും നേതാക്കള്‍ മദനിക്ക് ആലവട്ടവും വെഞ്ചാമരവുമായി ഇടവും വലവും നിന്നു. മദനി മാന്യനായെന്നായിരുന്നു പലരുടെയും നിരീക്ഷണം.
ജയിലില്‍ കഴിയുമ്പോള്‍ പൂന്തുറക്കാരന്‍ സിറാജും മറ്റും കേരളത്തിലെ പ്രസ്‌ക്ലബുകള്‍ തോറും കയറിയിറങ്ങി നടന്ന് നിലവിളിച്ചത് ‘മദനി മരിക്കാറായിരിക്കുന്നു, കാഴ്ചശക്തി നഷ്ടപ്പെട്ടു, മൂന്ന് മിനിട്ടില്‍ കൂടുതല്‍ സംസാരിച്ചാല്‍ തളര്‍ന്നുപോകുന്നു. മഹാരോഗിയാണ്. ജയിലില്‍ കൊല്ലാക്കൊല ചെയ്യുകയാണ്’ എന്നൊക്കെയായിരുന്നു. മഹാരോഗിയായ മദനി കേരളത്തില്‍ പോലീസ് എസ്‌കോര്‍ട്ടോടെ പാഞ്ഞുനടന്ന് വിഷം വമിപ്പിച്ചു പിന്നെയും. മാറാട് കൊല്ലപ്പെട്ടവന്റെ കുടുംബത്തെക്കുറിച്ചല്ല മനുഷ്യവകാശപ്രവാചകന്‍ വാവിട്ടു നിലവിളിച്ചത്, കൊലയാളിയുടെ അവകാശത്തെക്കുറിച്ചായിരുന്നു.
ബംഗളൂരു സ്‌ഫോടനപരമ്പരയുടെ പിന്നിലും കണ്ണൂരിസ്റ്റുകളുടെ പ്രേമഭാജനം തന്നെയെന്ന് വന്നപ്പോള്‍ വീണ്ടും അറസ്റ്റുണ്ടായി. ഇക്കുറി പരപ്പന അഗ്രഹാര ജയിലിലായിരുന്നു മനുഷ്യവാകാശമതപ്രവാചകന്റെ വാസം. ഇതിനിടയില്‍ മകളുടെ കല്യാണത്തിന്, രോഗിയായ ഉമ്മയെ കാണാന്‍ എന്നൊക്കെപ്പറഞ്ഞ് മദനി വന്നു. ഗള്‍ഫ് നാടുകളില്‍ വിയര്‍പ്പൊഴുക്കുന്ന എത്രയോ ഉപ്പമാര്‍ മക്കളുടെ കല്യാണം കൂടാന്‍ അവധികിട്ടാതെ വെന്തുരുകി. മാതാപിതാക്കളുടെ അന്ത്യകര്‍മ്മത്തിന് പോലും വന്നുചേരാനാകാതെ എത്രയോ ആളുകള്‍, സൈനികര്‍, ഉദ്യോഗസ്ഥര്‍, കൂലിവേലക്കാര്‍ അവരുടെ തൊഴിലിടങ്ങളില്‍ കണ്ണീരുമായി കഴിഞ്ഞു. അവരെപ്പോലെയാണോ മദനി. അയാള്‍ക്ക് മകന്റെ കല്യാണം കൂടണമെങ്കില്‍ വേണ്ടിവന്നാല്‍ ഹര്‍ത്താല്‍ കൊണ്ടാടാനും മടിക്കാത്തവരാണ് ഇവിടെയുള്ള ഏറാന്‍മൂളികള്‍.
കല്യാണം കൂടണമെങ്കില്‍ സുരക്ഷാച്ചെലവ് സ്വയം നോക്കണമെന്ന കോടതിവിധി വന്നതോടെ മദനിയുടെ മകനോടുള്ള പ്രേമം കാറ്റത്ത് പാറിപ്പോയതാണ്. അങ്ങനാണേല്‍ ഇപ്പഴൊന്നും കേരളത്തിലേക്കില്ലെന്നായിരുന്നു ഉസ്താദിന്റെ അരുളപ്പാട്. സഹിക്കുമോ പിണറായിക്ക്. ഉടന്‍ യോഗം ചേര്‍ന്നു. തീരുമാനമായി. എത്ര ചെലവുണ്ടേലും അത് സര്‍ക്കാര്‍ വഹിക്കുമെന്നായി.
അധികാരത്തിലേറി ഇത്രകാലംകൊണ്ട് കൊന്നുതള്ളിയ നിരപരാധികളുടെ കുടുംബത്തെത്തിരിഞ്ഞുനോക്കാത്ത ഒരു മുഖ്യമന്ത്രി, കല്ലോടുകല്ല് നശിപ്പിക്കപ്പെട്ട വീടുകള്‍ എങ്ങനെ കെട്ടിപ്പടുക്കുമെന്ന് മാനത്തോട്ട് നോക്കിവിലപിക്കുന്ന അമ്മമാരെ കാണാത്ത മുഖ്യമന്ത്രിക്ക് മദനിയുടെ മകന്റെ നിക്കാഹിന് വിളമ്പാന്‍ പോകുന്ന ദം ബിരിയാണിയുടെ രുചിയില്‍ കൊതി കയറിയെങ്കില്‍ അത് അപകടകരമാണ്. ഐഎസ് ഉണ്ടാകും മുമ്പേ ഐഎസ്എസ് ഉണ്ടായ നാടാണ് കേരളം.
കണ്ണൂരില്‍ നിന്ന് സിറിയയിലേക്ക് ഈ മുഖ്യന്‍ ഒരു നടപ്പാത തീര്‍ക്കാനും മടിക്കില്ലെന്നതാണ് സൂചന. ‘കടക്ക് പുറത്ത്’ എന്ന് തറപ്പിച്ച് പറയാന്‍ കേരളം ഇനിയെങ്കിലും തയ്യാറെടുക്കേണ്ടതാണെന്ന് വിളിച്ചുപറയുന്നതാണ് സംഭവവികാസങ്ങള്‍. ജനാധിപത്യത്തിന്റെ മറവില്‍ ചുവപ്പന്‍ ഭീകരവാഴ്ച നടക്കുന്ന കേരളത്തില്‍ ജനം അഭയാര്‍ത്ഥിക്യാമ്പില്‍ കഴിയേണ്ടിവരുന്ന നാളുകളാണിത്. ആരൊക്കെക്കണ്ടാലും കണ്ടില്ലെങ്കിലും.

ബോഫോഴ്‌സ്: പുതിയ വെളിപ്പെടുത്തലും പുനരന്വേഷണവും

2016 ആഗസ്ത് 17ന് ലക്‌നൗ രാംമനോഹര്‍ ലോഹ്യ നിയമസര്‍വ്വകലാശാലയുടെ സ്ഥാപന ദിനാഘോഷത്തില്‍ പങ്കെടുത്ത് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു. ”രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കരുത്. അവര്‍ ജയിലില്‍ കിടന്നാല്‍ രാഷ്ട്രീയം എങ്ങനെ മുന്നോട്ട് പോകും?. ഞാന്‍ കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്നപ്പോള്‍ ബൊഫേഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ അപ്രത്യക്ഷമാക്കിയിട്ടുണ്ട്”. മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ മുലായത്തിന്റെ തുറന്നുപറച്ചില്‍ ദേശീയരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കാന്‍ ശക്തിയുള്ളതായിരുന്നിട്ടും എന്തുകൊണ്ടോ അവഗണിക്കപ്പെട്ടു.
രാഷ്ട്രീയ നേതാവിനെ (നേതാക്കളെ) സംരക്ഷിക്കാനാണ് ഫയലുകള്‍ മുക്കിയതെന്ന് മുലായത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. ബൊഫേഴ്‌സില്‍ പ്രതിയായിരുന്ന രാഷ്ട്രീയ നേതാവ് അന്നത്തെ പ്രധാനമന്ത്രി രാജീവാണ്. അധികാരത്തിന്റെ ആജ്ഞാശക്തിയാല്‍ സിബിഐ അന്വേഷണം അട്ടിമറിച്ചും നീതിന്യായ വ്യവസ്ഥയെ അപഹസിച്ചുമാണ് കോണ്‍ഗ്രസ് രാജീവിനെ രക്ഷിച്ചെടുത്തത്. 64 കോടി രൂപക്ക് രാജ്യത്തെ ഒറ്റിയ യൂദാസ് രാജീവെന്നാണ് മുലായവും പറഞ്ഞുവെക്കുന്നത്. ഫയല്‍ മുക്കാനുള്ള ഓര്‍ഡറെത്തിയത് ‘ടെന്‍ത് ജന്‍പതി’ല്‍ നിന്നാണോയെന്നും മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് മുലായത്തിനെതിരായ സിബിഐ അന്വേഷണങ്ങള്‍ പാതിവഴിയില്‍ അവസാനിച്ചത് ‘സൂപ്പര്‍ പ്രധാനമന്ത്രി’യുടെ ഇതിനുള്ള പാരിതോഷികമായിരുന്നോയെന്നും അറിയേണ്ടതുണ്ട്.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള അക്കാലത്തെ ഏറ്റവും വലിയ അഴിമതിയെന്നതും പ്രധാനമന്ത്രി തന്നെ പ്രതിക്കൂട്ടിലായതും വിഷയത്തെ ആളിക്കത്തിച്ചിരുന്നു. 1989ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബൊഫേഴ്‌സ് അഴിമതി കേന്ദ്രബിന്ദുവായി. ‘ഓരോ തെരുവിലും മുഴങ്ങുന്നു രാജീവ് ഗാന്ധി കള്ളനെന്ന്’ എന്നതായിരുന്നു അന്നത്തെ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം. കോണ്‍ഗ്രസ് 197 സീറ്റിലൊതുങ്ങി. 419 സീറ്റും 48 ശതമാനം വോട്ടുമായി 1984ല്‍ ഭരണമേറിയ രാജീവിന്റെ പരാജയം അഴിമതിയില്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പങ്കാളിത്തം ജനങ്ങള്‍ വിശ്വസിച്ചിരുന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്.
രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ അഴിമതി അന്വേഷിക്കാന്‍ 1987 ആഗസ്ത് ആറിന് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)യെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം അഴിമതിക്കാരെ വെള്ളപൂശി ജെപിസി സമര്‍പ്പിച്ച റിപ്പോര്‍ട്ട് രാജീവിന്റെ രാഷ്ട്രീയ പ്രസംഗത്തിന്റെ പകര്‍പ്പായിരുന്നു. 1990 ജനവരി 22ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 1991 മെയ് 21ന് രാജീവ് കൊല്ലപ്പെട്ടപ്പോള്‍ അന്വേഷണം അയഞ്ഞു. നരസിംഹ റാവു പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയതോടെ കേസ് അട്ടിമറിക്കാന്‍ ‘പ്രഥമ കുടുംബം’ നീക്കം നടത്തി. ഇടനിലക്കാരനും പ്രതിയുമായിരുന്ന ക്വത്‌റോച്ചിയെ ഇന്ത്യ വിടാന്‍ സര്‍ക്കാര്‍ അനുവദിച്ചു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് രാജീവ്, എസ്.കെ. ഭട്‌നഗര്‍, ക്വത്‌റോച്ചി, വിന്‍ചന്ദ തുടങ്ങിയവരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
ഭട്‌നഗറും വിന്‍ചന്ദയും പിന്നീട് മരിച്ചു. 2002ല്‍ ദല്‍ഹി ഹൈക്കോടതി കേസ് നടപടികള്‍ റദ്ദാക്കിയെങ്കിലും സുപ്രീംകോടതി ഉത്തരവ് തിരുത്തി. വീണ്ടും കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ കേസ് അവസാനിപ്പിക്കാനുള്ള ചരടുവലികള്‍ ശക്തമായി. 2004ല്‍ രാജീവിനെയും 2005ല്‍ ഹിന്ദുജ സഹോദരന്മാരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയെങ്കിലും സിബിഐ സുപ്രീംകോടതിയെ സമീപിച്ചില്ല.
അപ്പീല്‍ നല്‍കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് 2016 ഡിസംബറില്‍ സിബിഐ സുപ്രീംകോടതിയില്‍ തുറന്നുപറഞ്ഞു. ഇതിനിടെ അര്‍ജന്റീനയില്‍ അറസ്റ്റിലായ ക്വത്‌റോച്ചിയെ വിട്ടുകിട്ടാനുള്ള അവസരം കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തി നഷ്ടപ്പെടുത്തി. ക്വത്‌റോച്ചിയെ വിട്ടുകിട്ടാത്തതിനാല്‍ കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുകയും 2011ല്‍ കോടതി അംഗീകരിക്കുകയും ചെയ്തു. രാജ്യത്തെ ഞെട്ടിച്ച അഴിമതിയില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ലെന്നത് കോണ്‍ഗ്രസ്സിന് പോലും നിഷേധിക്കാനാകാത്ത വസ്തുതയായി അവശേഷിക്കുന്നു.
സിപിഎമ്മിന്റെ ഇംഗ്ലീഷ് മുഖപത്രമെന്ന് വിശേഷണമുള്ള ‘ദ ഹിന്ദു’വിലൂടെ മാധ്യമപ്രവര്‍ത്തക ചിത്ര സുബ്രഹ്മണ്യമാണ് കോഴയിടപാടിലെ 350 രേഖകള്‍ വെളിച്ചത്താക്കിയത്. കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിന് വഴങ്ങി പൊടുന്നനെ ഹിന്ദു പിന്മാറിയെങ്കിലും ‘ഇന്ത്യന്‍ എക്‌സ്പ്രസ്’, ‘ദ സ്റ്റേറ്റ്‌സ്മാന്‍’ എന്നിവ ചിത്രയുടെ തുടര്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. സ്വീഡനില്‍ ബൊഫേഴ്‌സ് അഴിമതി അന്വേഷിച്ച സംഘത്തിന് നേതൃത്വം നല്‍കിയ സ്റ്റെന്‍ ലിന്‍സ്ട്രോം 31 വര്‍ഷത്തിന് ശേഷം ചിത്രയോട് നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വിഷയത്തെ വീണ്ടും സജീവ ചര്‍ച്ചയാക്കിയത്. ബൊഫേഴ്‌സുമായി കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് 1986 ജനുവരിയില്‍ രാജീവ് ഗാന്ധിയും സ്വീഡിഷ് പ്രധാനമന്ത്രി ഒലോഫ് പാമേയും വിമാന യാത്രക്കിടെ കോഴപ്പണം പങ്കുവെക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ഇപ്പോള്‍ ‘റിപ്പബ്ലിക് ടിവി’യുടെ എഡിറ്റോറിയല്‍ അഡ്‌വൈസറായി പ്രവര്‍ത്തിക്കുന്ന ചിത്രയോട് കഴിഞ്ഞ മാസം ലിന്‍സ്‌ട്രോം വെളിപ്പെടുത്തി.
ഇരുപ്രധാനമന്ത്രിമാരും ചര്‍ച്ച നടത്തിയതായ വിവരം ആദ്യമായാണ് പുറത്തുവരുന്നത്. കരാര്‍ ഒപ്പിടുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നെങ്കില്‍ ഇത് മറച്ചുവെയ്ക്കാന്‍ സാധിക്കുമായിരുന്നില്ല. ബൊഫോഴ്സ് മാനേജിങ് ഡയറക്ടര്‍ മാര്‍ട്ടിന്‍ ആര്‍ഡ്ബോയുടെ സാനിധ്യത്തിലായിരുന്നു ചര്‍ച്ച. മരിക്കുന്നതിന് ആറ് മാസം മുന്‍പ് ആര്‍ഡ്‌ബോയാണ് ഇത് തന്നോട് വെളിപ്പെടുത്തിയതെന്നും ലിന്‍സ്‌ട്രോം വ്യക്തമാക്കി.
കോഴപ്പണം എങ്ങനെ വാങ്ങണമെന്നും കൈമാറ്റം ചെയ്യണമെന്നതും ഇരുവരും ചര്‍ച്ച ചെയ്തു. കോഴപ്പണം സ്വീകരിക്കണമെന്ന് ഒലോഫിനോട് രാജീവ് ആവശ്യപ്പെട്ടു. ബൊഫേഴ്‌സ് കമ്പനി സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ വ്യവസായ വികസനത്തിനായി പുതിയ കമ്പനി രൂപീകരിച്ച് 50 ദശലക്ഷം സ്വീഡിഷ് ക്രോണ്‍സ് കൈമാറി. നിലവില്‍ ഇതേ ആവശ്യത്തിനായി മറ്റൊരു കമ്പനിയുണ്ടായിരിക്കെയാണ് പുതിയത് രൂപീകരിച്ചത്. ബൊഫേഴ്‌സ് തോക്കിടപാടില്‍ ഈ കമ്പനിക്ക് പ്രധാന പങ്കുണ്ടായിരുന്നു. സ്വീഡനിലേക്ക് പണത്തിന്റെ ഒരുഭാഗം തിരിച്ചെത്തിച്ചുവെന്ന അന്നത്തെ അഭ്യൂഹം സ്ഥിരീകരിക്കുകയാണ് ലിന്‍സ്‌ട്രോമിന്റെ വാക്കുകള്‍. ഇന്ത്യയിലേക്ക് പണം കൈമാറുന്നത് എളുപ്പമാക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു. സൈന്യത്തിന്റ താല്‍പര്യപ്രകാരം കരാര്‍ ഫ്രാന്‍സിന് പോകുമെന്ന ആശങ്ക ബൊഫേഴ്‌സിനുണ്ടായിരുന്നു.
കരാര്‍ സംബന്ധിച്ച ചില വിവരങ്ങള്‍ പാര്‍ലമെന്റില്‍നിന്ന് മറച്ചുവെയ്ക്കാമെന്ന് ബൊഫേഴ്‌സിന് രാജീവ് ഉറപ്പ് നല്‍കിയതിന്റെ രേഖകളും റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ടു. അഴിമതി അന്വേഷിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ ചോര്‍ത്തി നല്‍കിയ രാജീവ് മുഴുവന്‍ വിവരങ്ങളും ജെപിസിക്ക് മുന്നിലെത്തുന്നത് തടയുമെന്നും ബൊഫേഴ്‌സിനെ അറിയിച്ചു. 1992ല്‍ ദാവോസില്‍ നടന്ന ലോകസാമ്പത്തിക ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി മാധവ് സിംഗ് സോളങ്കി സ്വീഡിഷ് വിദേശകാര്യ മന്ത്രി റെനെ ഫെല്‍ബറുമായി കൂടിക്കാഴ്ച നടത്തി സ്വീഡനിലെ കേസ് നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ ഒഴിവാക്കി നടത്തിയ രഹസ്യ കൂടിക്കാഴ്ചയില്‍ നെഹ്‌റു കുടുംബത്തിന്റെ ആവശ്യപ്രകാരം സോളങ്കി കുറിപ്പ് കൈമാറുകയായിരുന്നു.
കേസില്‍ പുനന്വേഷണ സാധ്യത ഇപ്പോള്‍ സജീവമായിട്ടുണ്ട്. തര്‍ക്ക മന്ദിരം തകര്‍ത്ത കേസില്‍ ബിജെപി, വിഎച്ച്പി നേതാക്കള്‍ക്കെതിരായ ഗൂഢാലോചനാ കുറ്റം അടുത്തിടെ കോടതി പുനഃസ്ഥാപിച്ചിരുന്നു. ഈ മാതൃക ബൊഫേഴ്‌സിലും പിന്തുടരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. തോക്കിടപാടുമായി ബന്ധപ്പെട്ട 1989, 1990 വര്‍ഷങ്ങളിലെ സിഎജി റിപ്പോര്‍ട്ടുകള്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി (പിഎസി) പരിശോധിക്കുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും കണ്ടെത്തി നല്‍കാന്‍ പിഎസി ഉപസമിതി ചെയര്‍മാനും ബിജെഡി അംഗവുമായ ഭര്‍തൃഹരി മഹ്താബ് പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതാനും ഫയലുകള്‍ നഷ്ടപ്പെട്ടതായി പ്രതിരോധ സെക്രട്ടറി സജ്ഞയ് മിത്ര വിശദീകരിച്ചു.
അന്വേഷണത്തിലെ പാളിച്ചകള്‍ പരിശോധിക്കാന്‍ സിബിഐയോടും ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ കേസ് പുനരന്വേഷിക്കാമെന്ന നിലപാടിലാണ് സിബിഐ. ഹിന്ദുജ സഹോദരന്മാരെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിനിപ്പുറം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ബൊഫേഴ്‌സ് അഴിമതി, കുടുംബത്തിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിരിക്കുന്നു.


”കോഴപ്പണം രാജീവ് സ്വിസ് ബാങ്കിലിട്ടു”

1986 മാര്‍ച്ച് 24നാണ് 155 എംഎം പീരങ്കികള്‍ വാങ്ങുന്നതിനായി സ്വീഡനിലെ ബൊഫോഴ്‌സ് കമ്പനിയുമായി 1700 കോടിയുടെ കരാര്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ടത്. ഇതിനായി ഇന്ത്യയിലെ ഭരണനേതാക്കളും ഉദ്യോഗസ്ഥരും 64 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.
പ്രധാനമന്ത്രി രാജീവ്, പ്രതിരോധ മന്ത്രി വി.പി. സിംഗ്, പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്‌നഗര്‍ തുടങ്ങിയവര്‍ അഴിമതി നിഴലിലായി. സൈന്യം ആഗ്രഹിച്ചത് ബൊഫേഴ്‌സ് തോക്കുകളായിരുന്നില്ല. ഫ്രഞ്ച് ഹോവിസ്റ്ററാണ് ബൊഫേഴ്‌സിനേക്കാള്‍ മികച്ചതെന്ന് അന്നത്തെ കരസേനാ മേധാവി ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി (ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് നേതൃത്വം നല്‍കിയതും ഇദ്ദേഹമാണ്) പരസ്യമായി പിന്നീട് പ്രതികരിച്ചിരുന്നു. പരീക്ഷണത്തിനിടയില്‍ ബൊഫേഴ്‌സിനേക്കാള്‍ ശേഷി ഇതിനുണ്ടെന്നും കണ്ടെത്തി. എന്നാല്‍ കോഴപ്പണത്തില്‍ ഉന്മത്തനായ രാജീവ് സൈന്യത്തിന്റെ താല്‍പര്യം മറികടന്ന് ബൊഫേഴ്‌സിനെ സ്വീകരിച്ചു.
”അഴിമതി വാര്‍ത്ത പുറത്തുവന്നത് നോര്‍വെയില്‍നിന്നായിരുന്നു. അവിടെ ഒരു റേഡിയോ നിലയമാണ് മുഴുവന്‍ കഥയും പുറത്തുവിട്ടത്. എല്ലാ നിയമവും മറികടന്നാണ് രാജീവ് ഗാന്ധി ബൊഫേഴ്‌സിനു വേണ്ടി തീരുമാനമെടുത്തത്. സാഹചര്യ തെളിവുകളും അദ്ദേഹത്തിന്റെ ഇടപെടലുകളെ ബോധ്യപ്പെടുത്തുന്നതായിരുന്നു. രാജീവ് ഗാന്ധി സ്വിസ് ബാങ്കില്‍ പുതിയ അക്കൗണ്ട് തുറന്ന് അഴിമതിപ്പണം നിക്ഷേപിച്ചുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് എന്നോട് പറഞ്ഞു.
സോണിയാ ഗാന്ധിയുടെ മാതാപിതാക്കള്‍ക്കും കരാര്‍ ഗുണം ചെയ്തു. രഹസ്യമായ പണമിടപാടിന് പിന്നില്‍ രാജീവിന്റെയും സോണിയയുടെയും അടുത്ത സുഹൃത്തായിരുന്ന ക്വത്‌റോച്ചിയായിരുന്നു”. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ബിജെപിയുടെ എക്കാലത്തെയും വിമര്‍ശകനുമായ കുല്‍ദീപ് നയ്യാര്‍ ‘വരികള്‍ക്കപ്പുറം’ എന്ന ആത്മകഥയില്‍ പറയുന്നു. ഫയല്‍ അപ്രത്യക്ഷമാക്കി മുലായം രക്ഷിച്ചെടുത്ത രാഷ്ട്രീയ നേതാവ് ആരെന്ന് ഇതില്‍ വ്യക്തമാണ്.

Sunday, 16 April 2017

പാല്‍ ചുരത്തും മുട്ടനാട് അത്ഭുതകാഴ്ചയാവുന്നു



ദിവസവും രണ്ട് ലിറ്റര്‍ പാല്‍ ചുരത്തിയാണ് ഈ മുട്ടനാട് നാട്ടുകാര്‍ക്ക് കൗതുകമാകുന്നത്. പാരിപ്പളളി കോട്ടയ്‌ക്കേറം കാവടിക്കോണം പാലവിള വീട്ടില്‍ അനിരുദ്ധന്‍ വളര്‍ത്തുന്ന മുട്ടനാടാണ് ദിനംപ്രതി രണ്ടു ലിറ്ററോളം പാല്‍ ചുരത്തുന്നത്.
ശാരീരികപ്രകൃതി കൊണ്ടും ലക്ഷണം കൊണ്ടും നല്ല ഒന്നാന്തരം മുട്ടനാടാണ് ഇവന്‍. 15 വര്‍ഷത്തോളമായി ആടുവളര്‍ത്തല്‍ ഉപജീവനമാര്‍ഗമാക്കിയ അനിരുദ്ധന്‍-ഗിരിജ ദമ്പതികള്‍ രണ്ടുവര്‍ഷം മുമ്പ് സഹോദരന്റെ പക്കല്‍ നിന്നും വിലക്കു വാങ്ങിയതാണ് ഈ മുട്ടനാട്.
മറ്റ് ആടുകള്‍ക്കൊപ്പം ഇണ ചേര്‍ക്കാനാണ് ഇവനെ വളര്‍ത്തിയത്. ആറുമാസം മുന്‍പ് കുളിപ്പിക്കുന്നതിനിടയില്‍ അകിട് വളര്‍ന്നിരിക്കുന്നതായി ഗിരിജയുടെ ശ്രദ്ധയില്‍പെട്ടു. അകിട് വീക്കം പോലെ തോന്നിയ വീട്ടുകാര്‍ അസുഖമാണെന്ന് കരുതി പിടിച്ചുനോക്കിയപ്പോഴാണ് പാല്‍ ചുരത്തുന്നതായി കണ്ടത്. പിന്നീട് ദിവസവും അകിട് വീങ്ങിവരുന്നതിനാല്‍ രാവിലെയും വൈകിട്ടും പാല്‍ കറന്ന് കളയുകയാണ്.
കപ്പലണ്ടി പിണ്ണാക്കും പഴത്തൊലിയും പ്ലാവിലയുമാണ് ഇഷ്ടഭഷണം. സംഭവമറിഞ്ഞ് പ്രദേശത്തുള്ള ധാരാളംപേര്‍ ഇവനെ കാണാന്‍ എത്തുന്നുണ്ട്. കൂലിപ്പണിക്കാരനായ അനിരുദ്ധന്റെ ഭാര്യയാണ് ആടുകളെ നോക്കുന്നത്. ആടു വളര്‍ത്തി വില്പനയാണ് ഉപജീവന മാര്‍ഗമെങ്കിലും ഈ അത്ഭുത ആടിനെ വില്‍ക്കാന്‍ ഇവര്‍ തയ്യാറല്ല.

ബിജെപി പ്രവര്‍ത്തകരുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മ സഹായം നല്‍കി



കക്ഷിരാഷ്ട്രീയ ചിന്തക്കള്‍ത്ത് അതീതമായി നന്മ വഴിയിലൂടെ സംബന്ധിച്ച ഏവര്‍ക്കും മാതൃകയാകുകയാണ് മൈനാഗപ്പള്ളി-തേവലക്കര ഭാഗങ്ങളിലെ ബിജെപി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വാട്‌സ്ആപ്പ് കൂട്ടായ്മയായ ഫ്രണ്ട്‌സ് മൈനാഗപ്പള്ളി. സ്‌നേഹ ഹസ്തം 2017 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചികിത്സാ ധനസഹായപദ്ധതി തുടരുകയാണ്.

ഗ്രൂപ്പിന്റെ ഏഴാമത് ചികിത്സാസഹായം വൃക്ക രോഗത്താല്‍ ബുദ്ധിമുട്ടുന്ന മൈനാഗപ്പള്ളി വേങ്ങ പ്രഭാത് ഹൗസില്‍ സുരേഷിന്റെ മകന്‍ പ്രഭാതി(11)ന് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതി അംഗം ബേബിജോണ്‍ വിതരണം ചെയ്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി വി.എസ്.ജിതിന്‍ദേവ് പഠനോപകരണങ്ങളുടെ വിതരണം നിര്‍വഹിച്ചു.
രാജേഷ് കണ്ണങ്കര, മണികണ്ഠന്‍, മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിനോയ് ജോര്‍ജാണ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ കണ്‍വീനര്‍. ഏഴുമാസം മുമ്പ് പുത്തൂര്‍ സേവാഭാരതിയുടെ സാന്ത്വനം സേവാകേന്ദ്രത്തിന് സഹായം നല്‍കികൊണ്ടാണ് സ്‌നേഹഹസ്തം പരിപാടിക്ക് തുടക്കം കുറിക്കുന്നത്. എല്ലാമാസവും ഒരു ജീവകാരുണ്യ പ്രവര്‍ത്തനമെങ്കിലും നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നത്.

സ്വയംസേവക കൂട്ടായ്മയില്‍ നിര്‍ധനയുവതിക്ക് മാംഗല്യം


ആഘോഷങ്ങള്‍ ആര്‍ഭാടമാകുന്ന കാലത്ത് സ്വയംസേവകര്‍ ഒരുക്കിയ സ്‌നേഹവായ്പ് ഒരു നാടിനാകെ മാതൃകയായി. 

ഇത് നല്‍കിയതാകട്ടെ നിര്‍ധനയുവതിക്ക് മംഗല്യഭാഗ്യവും. പൂയപ്പള്ളി മണ്ഡലത്തിലെ സ്വയംസേവകരാണ് മൂകയായ ഒരു നിര്‍ധനയുവതിയുടെ വിവാഹം ഏറ്റെടുത്ത് നടത്തിയത്. 

സ്വര്‍ണ്ണം, പുടവ, കതിര്‍മണ്ഡപം, സദ്യ എന്നവയടക്കം വിവാഹനടത്തിപ്പിന് ആവശ്യമായ മുഴുവന്‍ ചിലവും സ്വയംസേവകരാണ് വഹിച്ചത്. ദീപയെന്ന യുവതിയുടെ മംഗല്യ സ്വപ്‌നങ്ങളാണ് സാക്ഷാത്കരിച്ചത്. 

സാമ്പത്തികബാധ്യതയാല്‍ ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞപ്പോള്‍ മണ്ഡല്‍ കാര്യകര്‍ത്താക്കളായ രാജീവ്, രജീഷ്, മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്ന് ചിലവുകള്‍ ഏറ്റെടുക്കുകയായിരുന്നു. മരുതമണ്‍പള്ളി മഹാവിഷ്ണു ക്ഷേത്രാങ്കണത്തില്‍ നടന്ന വിവാഹചടങ്ങിന് മുന്നൂറോളംപേര്‍ സാക്ഷികളായി

കൈയേറ്റക്കാരന്‍.....രാജേന്ദ്രൻ


പെമ്പിളൈ ഒരുമെയുടെ സമരപ്പന്തലില്‍നിന്ന് തല്ലുകൊള്ളാതെ ഓടി രക്ഷപ്പെട്ട ഇടുക്കിക്കാരുടെ ഋത്വിക് റോഷന്‍ എസ്. രാജേന്ദ്രനെ പിന്നെ ഇപ്പോഴാണ് കേള്‍ക്കുന്നത്. രാജേന്ദ്രന്‍ അങ്ങനെയാണ് പൊതുവെ. എന്തെങ്കിലുമൊക്കെ കേള്‍പ്പിക്കാനുള്ളപ്പോഴേ പുറത്തുവരാറുള്ളൂ.
എം.എം. മണിയും ജയച്ചന്ദ്രന്‍ സഖാവും രാജേന്ദ്രനുമൊക്കെ മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ കിളുന്ത് നുള്ളുന്ന പെണ്‍കൊടികള്‍ക്ക് ചെങ്കൊടിയുടെ വിപ്ലവവീര്യം പകര്‍ന്നാണ് പാര്‍ട്ടിയിലും പുറത്തും പനപോലെ വളര്‍ന്നത്. കയ്യേറി കുടിപാര്‍ത്തവര്‍ കുടിയേറ്റക്കര്‍ഷകരാണെന്ന മാണിയന്‍ തിയറിയാണ് മണിക്കും രാജേന്ദ്രനുമൊക്കെ മാര്‍ക്‌സിസത്തേക്കാള്‍ പ്രിയം. പട്ടയമേളകളാണ് അവര്‍ക്ക് ഹരം. അതുകൊണ്ട് ആറുപതിറ്റാണ്ട് പിന്നിടുന്ന കേരളത്തിന്റെ കയ്യേറ്റ ചരിത്രത്തില്‍ രാജേന്ദ്രനും കൂട്ടര്‍ക്കും വലിയ പങ്കുണ്ട്.
സിപിഐക്കാരന്റെ ഓഫീസ് കെട്ടിടം മുതല്‍ പാവം രാജേന്ദ്രന്റെ കിടപ്പാടം വരെ കയ്യേറി പണിതതാണെന്ന വാര്‍ത്തയും വാര്‍ത്തയ്ക്ക് പിന്നിലെ കഥകളും കൊണ്ട് നിറഞ്ഞതാണ് മൂന്നാറിലെ വര്‍ത്തമാനങ്ങള്‍. ഇപ്പോള്‍ രാജേന്ദ്രന്‍ നിലവിളിക്കുന്നത് തന്റെ കിടപ്പാടം തട്ടിത്തകര്‍ക്കാന്‍ ഇടുക്കിയിലെ സബ് കളക്ടര്‍ മുതല്‍ വി.എസ്. അച്യുതാനന്ദന്‍ വരെയുള്ളവര്‍ ശ്രമിക്കുന്നുവെന്നാണ്. തനിക്ക് ലഭിച്ച പട്ടയരേഖകളുമായി ഒരു എംഎല്‍എ ചാനലുകളിലും പ്രസ്‌ക്ലബുകളിലുമായി മാറിമാറി ഓടുന്ന ദയനീയമായ കാഴ്ചയാണ് രണ്ടുനാളായി നമ്മുടെ മുന്നിലുള്ളത്.
അതേസമയം രാജേന്ദ്രന്‍ എഴുന്നെള്ളിക്കുന്ന രേഖകളുടെ ആധികാരികത ചോദ്യംചെയ്ത് ലാന്‍ഡ് റവന്യൂ കമ്മീഷന്‍ തന്നെ രംഗത്തുണ്ട്. എന്തായാലും തൊഴിലാളി രാഷ്ട്രീയത്തിന്റെയും വര്‍ഗസമരത്തിന്റെയും പിന്നാംപുറത്തുകൂടി മാര്‍ക്‌സിസ്റ്റ് മുതലാളിമാര്‍ മലയോരമത്രയും വളഞ്ഞുപിടിക്കുകയായിരുന്നുവെന്നാണ് മൂന്നാര്‍ കാഴ്ചകള്‍ വ്യക്തമാക്കുന്നത്. തൊഴിലാളി സമരങ്ങളുടെ പേരില്‍ അവര്‍ക്ക് ലഭിച്ചിരുന്ന നക്കാപ്പിച്ചയില്‍നിന്നുപോലും കയ്യിട്ടുവാരി ലെവിയായും ഫണ്ടായും പാര്‍ട്ടിയുടെ ആസ്തി വര്‍ധിപ്പിച്ച മുതലാളിമാരാണ് മൂന്നാറില്‍ പെമ്പിളൈ ഒരുമെയുടെ പിറവിക്ക് കാരണമായത്. തങ്ങള്‍ അവര്‍ക്ക് ചവിട്ടിക്കയറാനുള്ള പൊങ്ങുതടികള്‍ മാത്രമാണെന്ന തിരിച്ചറിവില്‍ നിന്നാണ് തൊഴിലാളി രാഷ്ട്രീയത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് കുതറിമാറി മൂന്നാറിലെ പെമ്പിളകള്‍ കൈകോര്‍ത്തതും സമരം ചെയ്തതും. കേരളത്തില്‍ തൊഴിലാളിയുടെയും കര്‍ഷകന്റെയും പേരുപറഞ്ഞ് നിരത്ത് വാണ, വാണിരുന്ന ഒരൊറ്റ നേതാവിനെയും അവര്‍ അടുപ്പിച്ചില്ലെന്ന് ഓര്‍ക്കണം.
കിടങ്ങൂരുകാരന്‍ മണിയാശാന്‍ പൊതുവേദിയില്‍ പുലഭ്യം പറഞ്ഞാണ് അന്ന് അരിശം തീര്‍ത്തത്. രാജേന്ദ്രനായിരുന്നു പാര്‍ട്ടിയുടെ പിടിവള്ളി. സമരക്കാരെ അനുനയിപ്പിക്കാനും മരണം വരെ ചെങ്കൊടിത്തണലില്‍ കഴിയാന്‍ അവരെ പ്രേരിപ്പിക്കാനും രാജേന്ദ്രനെ പാര്‍ട്ടി മൂന്നാറിലേക്ക് പറഞ്ഞയച്ചു. ഒരു എംഎല്‍എയ്ക്ക് സ്വന്തം ജനത നല്‍കിയ വരവേല്‍പ് കണ്ടാലറിയാം അയാളുടെ സ്വീകാര്യത. കാര്‍ക്കിച്ചുതുപ്പിയും ശകാരിച്ചും ചൂലെടുത്തുകാട്ടിയും അവര്‍ രാജേന്ദ്രനെ ആട്ടിപ്പായിച്ചു.
എന്നിട്ടും എന്തുകൊണ്ടിങ്ങനെ എന്നൊന്ന് വിലയിരുത്താന്‍ ആ പാര്‍ട്ടി തയ്യാറായില്ല എന്നതാണ് ഇപ്പോള്‍ നടക്കുന്ന വാദകോലാഹലങ്ങള്‍ തെളിയിക്കുന്നത്. മൂന്നാറിലെ കയ്യേറ്റങ്ങള്‍ പൊളിച്ചടുക്കാന്‍ മൂന്ന് പൂച്ചകളെ നിയോഗിച്ച വിഎസിന് അന്ന് നേരിടേണ്ടിവന്നത് സിപിഐ അടക്കമുള്ളവരുടെ വിരോധമാണ്. ഇപ്പോള്‍ ദേവികുളം എംഎല്‍എ കയ്യേറ്റക്കാരനാണോ എന്ന് പത്രപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ സംശയമുണ്ടോ എന്ന് സംശയമില്ലാതെ മറുപടി പറയുന്ന വിഎസ് ഓര്‍മ്മക്കുറവിന്റെ പിടിയിലാണെന്നാണ് പാര്‍ട്ടി പറയുന്നത്. കേരളത്തിലെ ഭരണത്തെ പരിഷ്‌കരിക്കാന്‍ പുത്തന്‍ പദവി ഉണ്ടാക്കി അതില്‍ സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി കുടിയിരുത്തിയ ആള്‍ക്കാണ് ഓര്‍മ്മക്കുറവിന്റെ കുഴപ്പമുണ്ടെന്ന് ഇടുക്കിയിലെ സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ആര്‍ക്കാണ് കുഴപ്പമെന്ന് വ്യക്തമാക്കേണ്ടത് എം.എം. മണിയുടെ ടീം ക്യാപ്ടന്‍ പിണറായി വിജയനാണ്.
വിജയന്റെ കാലത്ത് പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരു കയ്യേറ്റ നയമാണുള്ളതെന്ന് വേണം മനസ്സിലാക്കാന്‍. കയ്യേറ്റക്കാര്‍ക്കൊപ്പമാണ് എവിടെയും പാര്‍ട്ടി നേതാക്കള്‍ നിലകൊള്ളുന്നത്. വോട്ടും ചാക്ക് നിറയെ നോട്ടുമാണ് പാര്‍ട്ടിയുടെ നോട്ടമെന്നും ആക്ഷേപമുണ്ട്. ദേവസ്വം ഭൂമികളിലെ കയ്യേറ്റം മുതല്‍ അനാഥമായിപ്പോകുന്ന കേരളത്തിലെ മലനിരകളും പാറക്കൂട്ടങ്ങളും വരെ കയ്യേറുകയാണ്.
കയ്യേറ്റത്തിനെതിരെ നിയമം ശക്തമാണ്. കോടതിവിധികള്‍ക്ക് ക്ഷാമമില്ല. പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും ജാഗ്രതയോടെ കാവല്‍ നില്‍പാണ്. എന്നിട്ടും കോടതികളുടെ കണ്‍മുന്നില്‍ കയ്യേറി കൊട്ടാരം കെട്ടി അതിനുമുകളില്‍ പാര്‍ട്ടിക്കൊടിയും കുത്തി, അച്ചിവീട്ടില്‍ നിന്ന് അച്ചാരമായി കിട്ടിയതാണെന്ന അഹന്തയോടെ കട്ടുമുടിക്കുകയാണ് ജനപ്രതിനിധികള്‍ മുതല്‍ കുത്തക മുതലാളിമാര്‍ വരെ.
പശ്ചിമഘട്ടം സംരക്ഷിക്കാനിറങ്ങിയാല്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്ന മതമേധാവിയുടെ അരമനയില്‍ കയറി മൃഷ്ടാന്നം തട്ടുന്നവന് ഇവിടെ ഇരട്ടച്ചങ്കനെന്നാണ് പോലും പേര്. എന്തുകൊണ്ടാണ് പശ്ചിമഘട്ടസംരക്ഷണം അനിവാര്യമാണെന്ന് എല്ലാ പഠനങ്ങളും അതോറിറ്റികളും വ്യക്തമാക്കിയിട്ടും ഇവിടെ അതിനെതിരെ നിരത്തില്‍ സമരത്തിന് ളോഹയിട്ട പാതിരിമാര്‍ സമരത്തിനിറങ്ങുന്നത്. നടുറോഡില്‍ കഞ്ഞിവെച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത്. മൂന്നാറിലെ കയ്യേറ്റവും കള്ളക്കെട്ടിടങ്ങളും ഒഴിപ്പിക്കാന്‍ നിയമസഭാസമിതിയുടെ ശുപാര്‍ശയുടെയും കോടതിവിധിയുടെയും അടിസ്ഥാനത്തില്‍ കടന്നുചെന്ന ഉദ്യോഗസ്ഥര്‍ പറിച്ചുനീക്കിയത് നൂറിലേറെ കുരിശുകളാണ്.
പള്ളിയും പട്ടക്കാരനും പാര്‍ട്ടിക്കാരുമെല്ലാം ചേര്‍ന്ന് വീതംവെച്ചെടുത്ത മൂന്നാറിന്റെ മോചനത്തിനായുള്ള ഒരു സമര വേലിയേറ്റത്തിന് കൊടി ഉയരുന്നതിനുമുമ്പുള്ള പരിഭ്രാന്തിയാണ് ദേവികുളം എംഎല്‍എ രാജേന്ദ്രന്റെ നിലവിളിയില്‍ കാണുന്നത്. കൊന്നുതള്ളിയതിന്റെ കണക്കുകള്‍ ആക്ഷന്‍ സോംഗ് അവതരിപ്പിക്കുന്ന ലാഘവത്തില്‍ പൊതുവേദിയില്‍ നിന്ന് താളത്തില്‍ പാടുന്ന മണിയുടെയും മണിയുടെ ക്യാപ്ടന്‍ പിണറായിയുടെയും തുറന്ന പിന്തുണയുണ്ട് മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് എന്നാണ് വാര്‍ത്തകള്‍.
എംഎല്‍എമാരും എംപിമാരും മുന്നില്‍നിന്ന് കോടതിവിധികളെ വെല്ലുവിളിക്കുകയാണ് കേരളത്തില്‍. ശാസ്താംകോട്ട ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിന്റെ ഭൂമി കയ്യറി കച്ചവടസ്ഥാപനങ്ങള്‍ പണിതവരോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട കോടതിവിധിയോടും പാര്‍ട്ടി സമീപനം ഇതുതന്നെയായിരുന്നു. ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ വിധി നടപ്പാക്കാനെത്തിയ റവന്യൂ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തത് സിപിഎമ്മിന്റെ രാജ്യസഭാ എംപി കെ. സോമപ്രസാദാണ്. നാല് വോട്ട് കിട്ടാന്‍ നാടിനെപ്പോലും തീറെഴുതി വിറ്റ് കളയും ഇമ്മാതിരി നേതാക്കള്‍.
മറയൂരുകാരന്‍ ഷണ്മുഖവേല്‍ രാജേന്ദ്രന്‍ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും കെഎസ്‌കെടിയുവും സിഐടിയുവും കളിച്ചുകഴിഞ്ഞാണ് എംഎല്‍എ ആയത്. മല കയറിയിറങ്ങി ചെളിയത്രയും ചവിട്ടിയാണ് ഇദ്ദേഹം ആ കസേരയിലിരിപ്പുറപ്പിച്ചത്. എഴുപത്തിമൂന്ന് ലക്ഷത്തിന് മേല്‍ ആസ്തിയുമായാണ് പന്ത്രണ്ടാം ക്ലാസുകാരന്‍ രാജേന്ദ്രന്‍ അമ്പത്തൊന്നാം വയസ്സില്‍ ഉള്ള കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ ഈ നെട്ടോട്ടം ഓടുന്നതെന്ന് മനസ്സിലാക്കണം.......

Wednesday, 12 April 2017

ചാത്തന്നൂർ ഭൂതനാഥക്ഷേത്രത്തില്‍ അത്തം ഉത്സവം





















ചാത്തന്നൂർ ഭൂതനാഥക്ഷേത്രത്തില്‍ അത്തം ഉത്സവം..... ഉത്രംവിളക്ക്

ചാത്തന്നൂർ ഭൂതനാഥക്ഷേത്രത്തില്‍ അത്തം ഉത്സവം ഇന്ന്‌
ചാത്തന്നൂര്‍: ശ്രീഭൂതനാഥന്റെ അത്തം ഉത്സവത്തിന് നാടാകെ ഒരുങ്ങി. പ്രവാസികളായ ചാത്തന്നൂര്‍ സ്വദേശികള്‍ നാട്ടിലെത്തിത്തുടങ്ങി. ഇത് അത്തം ഉത്സവത്തിന്റെ ആഹ്ലാദത്തിമിര്‍പ്പിനൊപ്പം ബന്ധുജന സമാഗമത്തിന്റെ അസുലഭ നിമിഷങ്ങള്‍ കൂടിയാണ്.
ഭൂതനാഥക്ഷേത്രത്തില്‍ വെള്ളിയാഴ്ച സന്ധ്യക്ക് നടന്ന ഉത്രം വിളക്ക് ഭക്തിസാന്ദ്രമായിരുന്നു. ക്ഷേത്രം മേല്‍ശാന്തി ജയപ്രകാശ് പോറ്റി ക്ഷേത്രസന്നിധിയില്‍ ഭദ്രദീപപ്രകാശനം നടത്തി ഉത്രം വിളക്ക് ഉദ്ഘാടനം ചെയ്തു. താഴം ദീപം റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കളങ്ങര ക്ഷേത്രം, കാഞ്ഞിരത്തുംവിള ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ഭൂതനാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വീഥികളിലും ഉത്രം വിളക്കുകള്‍ തെളിച്ചു. വിളക്കിന് ശേഷം പൂമൂടലും കളമെഴുത്തും പാട്ടും നടന്നു. പള്ളിവേട്ട എഴുന്നള്ളത്ത് രാത്രി ക്ഷേത്രസന്നിധിയില്‍നിന്ന് ആരംഭിച്ചു. വയലുനട ഭഗവതിക്ഷേത്ര സന്നിധിയിലെ വനത്തിൽ പള്ളിവേട്ട നടത്തി. തുടർന്ന് ഭക്തര്‍ക്ക് വയലുനട എ.എ.എ. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷണം നല്‍കി.
പള്ളിവേട്ടയ്ക്കുശേഷം വാദ്യഘോഷങ്ങളുടെയും നെടുംകുതിരയുടെയും മറ്റും അകമ്പടിയോടെ മാടന്‍കാവ് ക്ഷേത്രം വെട്ടികുന്നുവിള ജംഗ്‌ഷൻ, ചാമവിള ജംഗ്‌ഷൻ വഴി പള്ളിവേട്ട ക്ഷേത്രത്തിലെത്തി. പ്രധാന ജംഗ്‌ഷനുകളിൽ എല്ലാം വെടിക്കെട്ടോടെയാണ് ഭൂതനാഥനെ വരവേറ്റത്. ലഘുഭക്ഷണവും ഭക്തര്‍ക്ക് വിതരണം ചെയ്തു. രാത്രി ഒരു മണിയോടെ മാടന്‍ ഊട്ട് ചടങ്ങുകള്‍ തുടങ്ങി. അതിനു ശേഷം സദ്യ ഉണ്ണാനെത്തിയ മാടന്‍മാരെ കൊള്ളി എറിഞ്ഞോടിച്ചു. അപൂര്‍വമായ ഒരാചാരമാണ് മാടനൂട്ടും കൊള്ളിയേറും. ദിനവും ഉള്ള ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമെ
ഇന്ന് പുലര്‍ച്ചെ അഞ്ചിന് ഉരുളും വിളക്കും തുടര്‍ന്ന് പ്രഭാതഭക്ഷണം, 6ന് ഓട്ടന്‍തുള്ളല്‍, 7ന് പറസമര്‍പ്പണം, 7.30ന് കലശപൂജ, കലശാഭിഷേകം, 10ന് ശ്രീഭൂതബലി, 3.30ന് ഇരുപതോളം ഗജവീരന്മാര്‍, പഞ്ചവാദ്യം നിശ്ചലദൃശ്യങ്ങള്‍ നാടന്‍ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, ശിങ്കാരിമേളം എടുപ്പുകാളകള്‍, വള്ളംകളി, വണ്ടിക്കുതിര, തെയ്യം, ചമയക്കാള എന്നിവയുടെ അകമ്പടിയോടെ ആറാട്ട് ഘോഷയാത്ര. 5.30ന് പ്രസിദ്ധമായ നെടുംകുതിര എടുപ്പ്, 8.30ന് ആറാട്ട് എഴുന്നള്ളത്ത്, 9ന് ആറാട്ട്, 9.30ന് കൊടിയിറക്ക്, 9.45ന് നാഗസ്വരക്കച്ചേരി, 11ന് നൃത്തനാടകം.