Friday, 28 August 2015

അയ്യൻകാളി.....The great... greater....greatest

ഇന്ന്  അയ്യങ്കാളി ജന്മദിനം

തിരുവനന്തപുരത്തിന് പതിനഞ്ച് കിലോമീറ്റർ അയ്യന്റെയും മാലയുടെയും പ്രദേശം. ആ ദമ്പതികൾക്കു പിറന്ന ആദ്യത്തെ ആൺകുഞ്ഞിന് കാളി എന്നവർ പേരിട്ടു. 1039 ചിങ്ങം 14 വെള്ളിയാഴ്ച അവിട്ടം നാളിലാണ് ജനനം.


അധഃസ്ഥിതജനവിഭാഗങ്ങൾ അയിത്തത്തിന്റെ തീഷ്ണതയിൽ നട്ടം തിരിഞ്ഞ ഒരു കാലഘട്ടം. അഴക്ക നെല്ലിനും പഴഞ്ചോറിനും മേലാളന്റെ ശാസനയിൽ ജീവിതം കഴിച്ചു കൂട്ടിയിരുന്ന സാധുജനങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരം സവർണർ തന്നിഷ്ടമാക്കി വിലക്കുകല്പിച്ചിരുന്നു. മാതാപിതാക്കളെ കാളയോടും പോത്തിനോടും സമമായി നുകത്തിൽ വച്ചുകെട്ടി അടിമപ്പണി ചെയ്യിച്ചിരുന്നതും കൂലിയില്ലാവേലയും വയലിന്റരികിൽ ഒടിച്ചുകുത്തിയ മൺമാടങ്ങളിൽ സുരക്ഷിതരല്ലാതെ വൃഥാ ജീവിച്ചുപോന്നിരുന്ന ഒരു പറ്റം സാധുക്കളുടെ ദുഃഖനിവാരണത്തിന് കൗമാരപ്രായത്തിലെത്തിയ കാളി ചിന്തിച്ചുതുടങ്ങി. വിദ്യാഭ്യാസം വിലക്കു കല്പിച്ച സമൂഹത്തോട് നേർക്കുനേർ മല്ലിടാൻ കളമൊരുക്കി.
ജീവിതസാഹചര്യങ്ങൾ വഴിമുട്ടി നിൽക്കുന്ന സാധുജനങ്ങളുടെ വിദ്യാഭ്യാസത്തിന് 1904 ൽ വെങ്ങാനൂരിൽ സ്വന്തമായി ഒരു നിലത്തെഴുത്ത് പള്ളിക്കൂടം തുടങ്ങി. ഇത് സവർണരെ ചൊടിപ്പിച്ചു.
1904ൽ കാർഷിക മേഖലയിലെ പണി സാധുജനങ്ങൾ നിറുത്തിവച്ചു. 1907 വരെ സമരം തുടർന്നു. അയിത്തത്തിനെതിരെ പോരാടി സ്വജനങ്ങളുടെ ദുഃഖമകറ്റാൻ കാളി യുവജനങ്ങളെ സംഘടിപ്പിച്ചു. ഒരു സംഘടന 1907ൽ രൂപീകരിച്ചു. പ്രവർത്തനം തിരുവിതാംകൂറിലങ്ങോളമിങ്ങോളം വ്യാപിച്ചു. നാടകസംഘങ്ങളും ഗായകസംഘങ്ങളും രൂപീകരിച്ചുകൊണ്ട് യുവജനങ്ങളുടെ പിൻതുണ കൂട്ടി. സുവർണമേധാവികളുടെ പ്രഹരവും എതിർപ്പും അതിജീവിക്കാൻ മലബാറിൽ നിന്നുള്ള കളരി ആശാന്മാരെ വരുത്തി അഭ്യാസമുറകൾ പഠിച്ചു. പൊതുവഴി സഞ്ചാരയോഗ്യമാക്കാൻ പ്രാമാണികത്വത്തിന്റെ അക്കാലത്തെ അടയാളമായ വില്ലുവണ്ടി സജ്ജമാക്കി 1893 ൽ ബാലരാമപുരം, ആറാലുമ്മൂട്, ചാലിയാർതെരുവ്, കഴക്കൂട്ടം, കണിയാപുരം, മണക്കാട് എന്നിവിടങ്ങളിലൂടെ സധൈര്യം സഞ്ചരിച്ചു. ആയുധങ്ങളേന്തിയ സവർണർ വില്ലുവണ്ടിയാത്ര തടയുകയും സംഘട്ടനം നടത്തുകയും ചെയ്തു. അതെല്ലാം സധൈര്യം നേരിട്ട് കൊണ്ടും കൊടുത്തും സ്വസമുദായതാത്പര്യത്തെ സംരക്ഷിച്ചു.


വിദ്യാഭ്യാസ ആവശ്യത്തിനായി കാർഷിക മേഖല സ്തംഭിപ്പിച്ച് സർക്കാരിന്റെ കണ്ണുതുറപ്പിച്ച കാളി പിന്നീട് അറിയപ്പെട്ടത് അയ്യങ്കാളി എന്നായിരുന്നു.
ഇതിനിടയിൽ അയ്യങ്കാളി ഗുരുദേവന്റെ നിർദ്ദേശങ്ങൾക്കായി അദ്ദേഹത്തെ കണ്ടു. നീണ്ടചർച്ചയ്ക്കുശേഷം ഗുരുദേവന്റെ ആത്മപ്രചോദനമാണ് അയ്യങ്കാളിയിൽ പ്രകടമായ മാറ്റമുണ്ടായത്.
കാർഷികമേഖല സ്തംഭിപ്പിച്ച് വിദ്യാഭ്യാസ ആവശ്യം നേടിയെടുക്കാൻ ഉപയോഗിച്ച ബുദ്ധിയെ ഗുരുദേവൻ പ്രശംസിച്ചു. ചാവടിനട സ്കൂളിലും പ്രവേശനം നിഷേധിച്ചതിൽ സംഘട്ടനങ്ങൾ നടത്തേണ്ടിവന്നു.
കാർഷിക മേഖലയുടെ സ്തംഭനം കണക്കിലെടുത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവ് അന്വേഷണ ഉത്തരവിട്ടു. അന്നത്തെ ദിവാൻ ആയിരുന്ന പി. രാജഗോപാലാചാരി സമരം തികച്ചും ന്യായമാണെന്നു കണ്ടതിനാൽ കണ്ടള നാഗംപിള്ളയെ അനുരഞ്ജനത്തിനായി നിയോഗിച്ചു. അയ്യങ്കാളിയുടെ ധർമ്മസമരം സർക്കാർ അംഗീകരിച്ചു. 1911 ഡിസംബർ 5ന് ഗസ്റ്റ് വിജ്ഞാപനത്തിലൂടെ ശ്രീമൂലം പ്രജാസഭയിൽ സാധുജനങ്ങളുടെ നേതാവെന്ന നിലയിൽ അയ്യങ്കാളിയെ പ്രജാസഭാ മെമ്പറായി ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്തു. 1912 മുതൽ സാധുക്കളുടെ ഇന്നു കാണുന്ന ഉയർച്ചയ്ക്കു നിദാനമായതൊക്കെ പ്രസംഗത്തിലൂടെയും നിവേദനങ്ങളിലൂടെയും നേടിയെടുക്കാൻ അക്ഷീണം പ്രവർത്തിച്ചു. സാധുസ്ത്രീജനങ്ങളുടെ മാറുമറയ്ക്കാൻ ഉപയോഗിച്ചിരുന്ന കല്ലുമാല മാറ്റി പകരം റൗക്ക തയ്പിച്ചു നൽകിയ കൊല്ലം പെരുനാടു ലഹള പ്രായമായവർ ഭയവിഹ്വലതയോടുകൂടി മാത്രമേ സ്മരിക്കുകയുള്ളൂ. കല്ലുമാല മാറ്റുന്നതിന് ജനങ്ങളെ സംഘടിപ്പിച്ചത് ഗോപാലദാസ് ആയിരുന്നു. അതിനുശേഷം ഗോപാലദാസ് എങ്ങോ അപ്രത്യക്ഷനായി. പെരിനാട് കുഴിയം എന്ന സ്ഥലത്തായിരുന്നു സംഭവം. അത് 1915 ൽ ആയിരുന്നു. നേതൃത്വം നൽകിയ പ്രജാസഭ മെമ്പർ അയ്യൻകാളി സാധുജനങ്ങളുടെ അവകാശം സംരക്ഷിച്ചു. 1937 ജനുവരി 14 ന് ഗാന്ധിജി വെങ്ങാനൂരിൽ എത്തി അയ്യങ്കാളിയുടെ കോടതിയും സ്കൂളും തയ്യൽസ്കൂളും നൂൽനൂല്പുശാലകളും അത്ഭുതത്തോടുകൂടി വീക്ഷിച്ചു എന്നുമാത്രമല്ല, മഹാസമ്മേളനത്തിൽ സാധുജനങ്ങളുടെ കരുത്തനായ നേതാവിനെ ആദരിച്ച് ആശ്ലേഷിച്ച് പ്രസംഗിച്ചു.

Wednesday, 19 August 2015

സഖാക്കളെ പരനാറികളെ ലാല്‍സലാം....ഇതൊന്നു വായിക്കൂ....

സഖാക്കളെ നിങ്ങളുടെ നേതാവിന് മറുപടിയായി ഇത്രയെ പറ്റൂ...ഇ ചാത്തന്നൂര്‍ക്കാരന് ആദ്യം ഒരു താരതമ്യം വര്‍ഷങ്ങള്‍ തമ്മിലുള്ള വിത്യാസം നോക്കാം..അന്നും ഇന്നും....
1888 ല്‍ കേരളത്തില്‍ മുഴങ്ങിയ ശബ്ദം
”ജാതി ബ്രാഹ്മണരേ, ഞാന്‍ പ്രതിഷ്ഠിച്ചത് ബ്രാഹ്മണ ശിവനെയല്ല….
” 2015 ല്‍ കേരളത്തില്‍ മുഴങ്ങുന്ന ശബ്ദം: ”വിപ്ലവ ബ്രാഹ്മണരേ, ഞാന്‍ കണ്ടത് ബ്രാഹ്മണ അമിത്ഷായെ അല്ല…..”
‘ദേശാഭിമാനി’...സിപിഎം ന്ടെ കുടു൦ബ പത്രമാണ്‌....സമ്മതിച്ചുകൊണ്ട് ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു...കൂലിയെഴുത്തുകാര്‍ ഒരുപാട് ഉള്ള പത്രം കൂടിയാണ്....സംസ്ഥാന സെക്രട്ടറി ദുഫായില്‍ ഉള്ളപ്പോഴും പാര്‍ട്ടി പത്രത്തില്‍ ലേഖനം വരും...അതവിടെ നില്‍ക്കട്ടെ..
കേരളത്തില്‍നിന്ന് ഏതെങ്കിലും സമുദായ നേതാക്കള്‍ ദല്‍ഹിയില്‍ ചെന്ന് ബിജെപി നേതാക്കളെ കണ്ടാല്‍ പിണറായി വിജയന്റെ കൈതരിക്കും. പിന്നെ ‘ദേശാഭിമാനി’യില്‍ ലേഖനം എഴുതി തരിപ്പ് തീര്‍ക്കും. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ്പും സിബിസിഐ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോള്‍ രോഷാകുലനായ പിണറായി അന്ന് ബിഷപ്പിനെതിരെ ‘ദേശാഭിമാനി’യില്‍ ലേഖനമെഴുതി. ഇപ്പോളിതാ എസ്എന്‍ഡിപി സെക്രട്ടറി അമിത് ഷായെ കണ്ടപ്പോള്‍ രണ്ടുദിവസം ‘ദേശാഭിമാനി’യില്‍ ലേഖനമെഴുതി രോഷം തീര്‍ത്തു.
<<അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം>> തുടങ്ങിയ ഗുരുദേവ സൂക്തങ്ങള്‍ക്ക് പിണറായി ടിപ്പണി എഴുതുമ്പോള്‍ അതു വായിച്ചു കോരിത്തരിക്കുവാന്‍ ക്ലാസ് മുറിയില്‍ വേട്ടേറ്റു മരിച്ചുവീണ ജയകൃഷ്ണന്‍ മാസ്റ്ററും അമ്പത്തിയൊന്നു വെട്ടേറ്റു മരിച്ച ടി.പി.ചന്ദ്രശേഖരനും നമ്മളോടൊപ്പം ഇല്ലാതെ പോയതാണ് ദുഃഖകരം.
തൊഗാഡിയ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചപ്പോള്‍ ഇത്രമാത്രം രോഷം പാര്‍ട്ടി സെക്രട്ടറിക്കുണ്ടായില്ല. അരുവിക്കരയുടെ ആഘാതമാകാം വെള്ളാപ്പള്ളി-അമിതാഷാ കൂടിക്കാഴ്ച പിണറായിയെ ഇത്രമാത്രം ക്രുദ്ധനാക്കിയത്. ആര്‍എസ്എസ് എന്ന പരിപ്പ് കേരളത്തില്‍ വേവുകയില്ലെന്നുപറഞ്ഞ സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അരുവിക്കരയിലെ ബിജെപിയുടെ വളര്‍ച്ച ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേര്‍ന്നു. പരിപ്പ് വേകില്ല എന്ന സ്ഥിരം കമ്മ്യൂണിസ്റ്റ് പല്ലവി പിണറായിയുടെ ലേഖനത്തില്‍ ഇല്ല എന്നതാണ് ലേഖനത്തിന്റെ ചരിത്രപ്രാധാന്യം. മനുസ്മൃതിയെപ്പറ്റിയും ഭഗവദ്ഗീതയെപ്പറ്റിയും ചാതുര്‍വര്‍ണ്യത്തെപ്പറ്റിയും പിണറായി പറയുന്നത് 60 കൊല്ലമായി ജനങ്ങള്‍ കേട്ടുമടുത്ത കാര്യങ്ങളാണ്.
ശൂദ്രന്‍ വേദം കേട്ടാല്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന് മനുസ്മൃതിയില്‍ എഴുതി വെച്ചിട്ടുണ്ടെന്ന് വേദപാരംഗതനും സംസ്‌കൃതപണ്ഡിതനുമായ പിണറായി സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെ എത്രപേരുടെ ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ചു എന്ന് ലേഖനം പറയുന്നില്ല. ശൂദ്രന്മാരായ എഴുത്തച്ഛനും ചട്ടമ്പിസ്വാമികളും ഗുരുദേവനും സുകുമാര്‍ അഴീക്കോടും ഒക്കെ എങ്ങനെ വേദങ്ങളും ഉപനിഷത്തുകളും പഠിച്ചു എന്നും പിണറായി പറയുന്നില്ല. പശുവിനെ കൊല്ലരുതെന്നും പശു മാതാവിന് തുല്യമാണെന്നും ഗുരുദേവന്‍ നമ്മെ പഠിപ്പിച്ചു.
1500 ബീഫ് ഫെസ്റ്റിവലുകള്‍ നടത്തിയ സിപിഎം കാട്ടിയത് ഗുരുനിന്ദയാണ്.
അതും ദൈവദശകത്തിന്റെ ശതാബ്ദി നിറവില്‍ കേരളം ഗുരുഭക്തിയില്‍ കൈകൂപ്പി നില്‍ക്കുന്ന വേളയില്‍. സിപിഎമ്മില്‍നിന്ന് അണികള്‍ ചോരുന്നത് മുഖ്യമായും ഏഴു കാരണങ്ങള്‍ കൊണ്ടാണ്. ഒത്തുകളി രാഷ്ട്രീയം, ന്യൂനപക്ഷ പ്രീണനം, സവര്‍ണ മേധാവിത്വം, ഇന്ത്യാ വിരുദ്ധ നിലപാട്, വികലമായ സാംസ്‌കാരിക നയം, ചൈനയുടെ പതനം, അപവാദ രാഷ്ട്രീയം. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാര്‍ജിയെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസും സിപിഎമ്മും ആദ്യമായി അഡ്ജസ്റ്റ്‌മെന്റ് നടത്തിയത്.
\
അന്നുമുതല്‍ ആദായകരമായി നടത്തിപ്പോന്ന ഈ രഹസ്യക്കച്ചവടം പന്ന്യന്‍ രവീന്ദ്രന്‍ പരസ്യമാക്കിയതോടെയാണ് അണികള്‍ അപകടം തിരിച്ചറിഞ്ഞത്. ന്യൂനപക്ഷ സംരക്ഷണമെന്ന പേരില്‍ കേരളത്തിലെ മുതലാളിത്തവര്‍ഗത്തിന് പാര്‍ട്ടി പാദസേവ നടത്തുന്നതും അണികളില്‍ അമര്‍ഷം പടര്‍ത്തി. പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായി മറ്റൊരു സവര്‍ണന്‍ യെച്ചൂരി പാര്‍ട്ടി സെക്രട്ടറിയായി. അതേസമയം പിന്നോക്കക്കാരനായ നരേന്ദ്രമോദിയെ ബിജെപി പ്രധാനമന്ത്രിയാക്കിയത് അണികളെ ചിന്തിപ്പിച്ചു.
1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തതും 1962 ലെ ഇന്ത്യാ ചൈന യുദ്ധത്തില്‍ എടുത്ത നിലപാടും പൊഖ്‌റാന്‍ ആണവപരീക്ഷണത്തെ വിമര്‍ശിച്ചതുമൊക്കെ സിപിഎം തുടരുന്ന ഇന്ത്യാ വിരുദ്ധ നിലപാടുകളാണ്. 192 രാജ്യങ്ങള്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് ഭാരതീയ സംസ്‌കൃതിയെ ആദരിച്ചപ്പോള്‍ യോഗാദിനാചരണത്തെ വിമര്‍ശിച്ചത് സിപിഎം മാത്രമാണ്. ചൈനയെ ചൂണ്ടിക്കാട്ടിയാണ് സിപിഎം വീമ്പിളക്കി പോന്നതെങ്കില്‍ ചൈനയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറിയത് സിപിഎം പ്രവര്‍ത്തകരെ ചിന്തിപ്പിക്കുന്നു.
നരേന്ദ്രമോദി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയില്‍ നിത്യവും വര്‍ഗീയ കലാപങ്ങള്‍ നടക്കുമെന്ന സിപിഎം നേതൃത്വത്തിന്റെ കുപ്രചാരണങ്ങളുടെ അവാസ്തവികത തുറന്നുകാട്ടുന്നതായിരുന്നു മോദിയുടെ ഒരുവര്‍ഷത്തെ ഭരണം. പാടത്തുപണിയെടുക്കുന്ന നിരക്ഷരരായ പാവപ്പെട്ട തൊഴിലാളികളായിരുന്നു പണ്ട് പാര്‍ട്ടി അണികളെങ്കില്‍ ഇന്ന് മദ്ധ്യവര്‍ഗവല്‍ക്കരിക്കപ്പെട്ട തൊഴിലാളികളാണ് കേരളീയ സമൂഹത്തിലുള്ളത്. തൊഴിലാളികളുടെ വീട്ടില്‍ ഇന്റര്‍നെറ്റും ടിവിയും സ്‌കൂട്ടറും മറ്റ് ആധുനിക സൗകര്യങ്ങളും ഇന്നുണ്ട്. പാര്‍ട്ടി നേതാക്കള്‍ പറയുന്ന മധുരമനോജ്ഞ ചൈന, നമ്മള്‍ കൊയ്യും വയലുകളെല്ലാം നമ്മുടേതാകും പൈങ്കിളിയെ തുടങ്ങിയ പല്ലവികള്‍ അതേപടി വെട്ടിവിഴുങ്ങാന്‍ ഇന്നത്തെ അണികള്‍ തയ്യാറല്ല. കുപ്രചാരണങ്ങള്‍ കൊണ്ടുമാത്രം നിലനിന്നിരുന്ന, ലോകമെങ്ങും കാലഹരണപ്പട്ടു കഴിഞ്ഞ കമ്മ്യൂണിസത്തിന്റെ സ്വാഭാവിക പതനത്തിനാണ് ഇപ്പോള്‍ കേരളവും സാക്ഷ്യം വഹിക്കുന്നത്...അത് കൊണ്ട് തന്നെ ഞാന്‍ പറയട്ടെ..ആദ്യം പറഞ്ഞത്...
1888 ല്‍ കേരളത്തില്‍ മുഴങ്ങിയ ശബ്ദം
”ജാതി ബ്രാഹ്മണരേ, ഞാന്‍ പ്രതിഷ്ഠിച്ചത് ബ്രാഹ്മണ ശിവനെയല്ല….
” 2015 ല്‍ കേരളത്തില്‍ മുഴങ്ങുന്ന ശബ്ദം: ”വിപ്ലവ ബ്രാഹ്മണരേ, ഞാന്‍ കണ്ടത് ബ്രാഹ്മണ അമിത്ഷായെ അല്ല…..”
ഒപ്പം ഒരു കാര്യംകൂടി ചാത്തന്നൂരിലെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ സവര്‍ണ്ണര്‍ എത്ര അവര്‍ണ്ണര്‍ എത്ര ഒന്ന് തിരക്കുമോ...14സവര്‍ണ്ണര്‍ 3അവര്‍ണ്ണര്‍ ഒരു ന്യുനപക്ഷകാരന്‍...ഒന്ന് പോ സഖാക്കളെ....പോയി കുത്തിയിരുന്നു.....മോങ്ങുക അല്ലെങ്കില്‍ കഴുത കാമം കരഞ്ഞു തീര്‍ക്കുംപോലെ കരഞ്ഞു തീര്‍ക്കുക...നിര്‍ത്തുന്നു സഖാക്കളെ പരനാറി സലാം....

Saturday, 15 August 2015

അഴിമതിയവസാനിപ്പിക്കുമെന്ന് രാജ്യത്തിന് പ്രധാനമന്ത്രിയുടെ ഉറപ്പ്‌

രാജ്യത്ത് നിന്നും അഴിമതി തുടച്ചുനീക്കുമെന്ന് സ്വതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് ഉറപ്പ് നല്‍കി. കൂടാതെ വിദേശത്ത് നിക്ഷേപിക്കപ്പെട്ടിട്ടുള്ള കള്ളപ്പണം ഇന്ത്യയുടെ ഖജനാവിലേക്ക് തിരിച്ചു കൊണ്ടു വരുമെന്ന ഉറപ്പും മോദി ആവര്‍ത്തിച്ചു. 125 കോടി ജനങ്ങള്‍ അടങ്ങുന്ന ടീം ഇന്ത്യ രാജ്യത്തെ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ വൈദ്യുതി രഹിതമായ 18,500 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുമെന്ന് പ്രധാമന്ത്രി ഉറപ്പുനല്‍കി. ക്രീം കുര്‍ത്തയും പൈജാമയും ബീജ് നിറത്തിലുള്ള കോട്ടും അണിഞ്ഞാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യപരിപാടികള്‍ക്കായി എത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അധികാരമേറ്റ തന്റെ സര്‍ക്കാരിന്റെ നേട്ടമായി അദ്ദേഹം സ്വച്ഛ് ഭാരത് പദ്ധതിയെയാണ് ഉയര്‍ത്തിക്കാട്ടിയത്.
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിമുക്തഭടന്മാര്‍. എന്നാല്‍ അതുണ്ടായില്ല. മറിച്ച് പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്.
പദ്ധതി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചനകള്‍ നല്‍കി രണ്ടുമന്ത്രിമാര്‍ വെള്ളിയാഴ്ച രംഗത്തുവന്നിരുന്നു. നടപ്പാക്കുന്നതില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കിലും സൈനികര്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുമെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. ഇതിനിടെ പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്ന് ജയ്പുരില്‍ കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡും പറഞ്ഞു. 1970 മുതല്‍ നിരവധി സര്‍ക്കാറുകളുടെ പരിഗണനയിലുള്ള കാര്യമായിരുന്നു ഇത്. ഞങ്ങള്‍ അധികാരത്തില്‍ വന്നിട്ട് 18 മാസമേ ആയുള്ളൂ. കാത്തിരുന്നു കാണൂ. ഒരുപാട് കാര്യങ്ങള്‍ സംഭവിക്കും-റാത്തോഡ് പറഞ്ഞു.
സജീവമായി നില്‍ക്കുന്ന വിഷയമാണ് ഒരു റാങ്ക്, ഒരു പെന്‍ഷന്‍. യു.പി.എ. സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ബജറ്റില്‍ 500 കോടി രൂപ അനുവദിക്കുകയും ചെയ്ത പദ്ധതിയാണിത്. എന്നാല്‍, ഇത് നടപ്പാക്കാനാവശ്യമായ തുകയല്ല ഇത്. 22 ലക്ഷം വിമുക്തഭടന്മാര്‍ക്കും ആറുലക്ഷം വിധവകള്‍ക്കും പ്രയോജനപ്പെടുന്നതാണ് പദ്ധതി.
(please like this page..(https://www.facebook.com/ArunSatheesan4ever)



































































വര്‍ഗീയതയോടും വിഘടനവാദത്തോടും യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 69-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നതിനുളള ഒരു ശ്രമവും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യം തകര്‍ന്നാല്‍ സ്വപ്നങ്ങളും തകരും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇന്ന് സാധാരണ പുലരിയല്ല. രാജ്യത്തിനിത് പ്രതീക്ഷയുടെ പുലരിയാണെന്നും അദ്ദേഹം പറഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നഉടന്‍ നടപ്പാക്കുമെന്ന് സൈനികര്‍ക്ക് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ പ്രശ്‌നം എല്ലാ സര്‍ക്കാരുകള്‍ക്കും മുന്‍പില്‍ വരുന്നതാണ്. ചിലര്‍ വാക്കുകളും നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നത്തിന് ഇതുവരെ അവസാനമായിട്ടില്ല. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. പെന്‍ഷന്‍ നടപ്പാക്കുന്നിതിനാവശ്യമായ ചില വിഷയങ്ങളിലിപ്പോഴും ചര്‍ച്ചകള്‍ നടന്നുവരികയാണ്. അവയുടെ രീതി വച്ചുനോക്കിയാല്‍ പ്രതീക്ഷകള്‍ക്കു വകയുണ്ടെന്നും മോദി പറഞ്ഞു. കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകളെപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സ്റ്റാര്‍ട്ട് അപ് ഇന്ത്യ & സ്റ്റാന്‍ഡ് അപ് ഇന്ത്യ എന്നതാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും പ്രസംഗത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തി. അഴിമതി നടത്തിയവരാണ് അഴിമതിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് യുപിഎ സര്‍ക്കാരിനെ പേരെടുത്ത് പറയാതെ മോദി വിമര്‍ശിച്ചു. താന്‍ അഴിമതിക്കെതിരെ സംസാരിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അഴിമതി തടച്ചു നീക്കാന്‍ എല്ലാ തലങ്ങളിലും ശ്രമം ഉണ്ടാകണം. കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു ആരോപണവും ആര്‍ക്കും ഉന്നയിക്കാനായിട്ടില്ല. അഴിമതി രഹിത സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് ജനങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്. പദ്ധതികളെല്ലാം പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കണമെന്നു പറഞ്ഞ പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതിയുടെ നേട്ടങ്ങളും വിവരിച്ചു. ഇതുവരെ ബാങ്കുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ 17 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ നല്‍കാനായി. ഇതിലൂടെ 30,000 കോടി രൂപ ബാങ്കുകളിലെത്തി. സമ്പദ്ഘടനയിലേക്ക് സാധാരണക്കാരെയും പങ്കാളികളാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാനങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. രാജ്യത്തിന്റെ 69ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി. രാവിലെ മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, സുഷമ സ്വരാജ്, രവിശങ്കര്‍ പ്രസാദ്, രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുക്കാനെത്തിയിരുന്നു.