Sunday, 17 May 2015

ഇവന്മാരെ സമ്മതിക്കണം ഇവളെയും...

കോട്ടയം നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടില്‍ യൂറോപ്പിലെ സാഹസിക ബൈക്ക് റൈഡര്‍മാരുടെയും പ്രൊഫഷണല്‍ സ്റ്റണ്ട് റൈഡര്‍മാരുടേയും അഭിമാനതാരമായ കെടിഎം, കെടിഎം ഡ്യൂക്ക് ബൈക്കില്‍ പ്രൊഫഷണല്‍ സ്റ്റണ്ട് ടീം നടത്തിയ അഭ്യാസപ്രകടനങ്ങള്‍. 
\



















Thursday, 7 May 2015

പരവൂര്‍-ചാത്തന്നൂര്‍ റോഡ് നിര്‍മാണത്തിലെ അഴിമതി അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി രംഗത്ത്

ചാത്തന്നൂര്‍: പരവൂര്‍-ചാത്തന്നൂര്‍ റോഡ് നിര്‍മ്മാണത്തില്‍ നടന്ന കോടികളുടെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി രംഗത്ത്. വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉത്തരവിടണമെന്ന് ഐക്യവേദി പരവൂര്‍ മുനിസിപ്പല്‍ സമിതി പ്രസിഡന്റ് എസ്.കെ.ഉദയകുമാര്‍, സെക്രട്ടറി ശ്രീലാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന ചാത്തന്നൂര്‍-പരവൂര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായത് ഒരു കിലോമീറ്റര്‍ മാത്രമാണ്. പൂര്‍ത്തിയായ പരവൂര്‍ മേല്‍പാലം മുതല്‍ ദയാബ്ജി വരെയുള്ള ഭാഗം ഏകദേശം പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. കരാര്‍വ്യവസ്ഥ അനുസരിച്ച് ഏഴരമീറ്റര്‍ വീതിയില്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മാണം നടത്താനാണ് പദ്ധതി തയാറാക്കിയത്. കരാര്‍ ലംഘനമാണ് റോഡ് നിര്‍മ്മാണത്തില്‍ നടന്നത്. ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുക, കാല്‍നടയാത്രക്ക് റോഡ് സൈഡില്‍ നടപാതകള്‍ നിര്‍മ്മിക്കുക, വെള്ളമൊഴുകി പോകുന്നതിന് ഓടകള്‍ നിര്‍മ്മിക്കുക, വര്‍ഷങ്ങള്‍ പഴക്കംചെന്ന അപകടാവസ്ഥയിലായ കലങ്ങുകള്‍ പുനര്‍നിര്‍മ്മാണം നടത്തുക, ബസ്‌ബേ നിര്‍മ്മാണം നടത്തുക എന്നിങ്ങനെ ഓരോ കാര്യങ്ങള്‍ക്കും പ്രത്യേകം തുകകള്‍ വകയിരുത്തിയാണ് കരാര്‍വ്യവസ്ഥകള്‍ എന്നിരിക്കെ എല്ലാ കാരാര്‍ വ്യവസ്ഥകളും കാറ്റില്‍പറത്തിയാണ് നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയിരിക്കുന്നത്. യാതൊരുവിധ സന്ദര്‍ശനവും നടത്താതെ കാര്യാലയങ്ങളില്‍ ഇരുന്നു തയാറാക്കിയ കരാര്‍ വ്യവസ്ഥകളുമായി എത്തിയ ഉദ്യോഗസ്ഥര്‍ റോഡിന്റെ നിര്‍മാണം എങ്ങനെ നടത്തണമെന്നതിനെ സംബന്ധിച്ച് വിശദമായ രൂപരേഖ മുന്‍കൂട്ടി തയാറാക്കാത്തതിനാല്‍ തുടക്കത്തില്‍തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തകിടംമറിഞ്ഞു. എസ്റ്റിമേറ്റ് അംഗീകരിച്ച് പണി കരാറായതിനുശേഷമാണ് റോഡിന്റെ ചില ഭാഗങ്ങളില്‍ ഉയരക്കൂടുതല്‍ വേണമെന്നുള്ള കാര്യം പൊതുമരാമത്ത് വകുപ്പുകാര്‍ക്ക് ബോധ്യമാകുന്നത്. മഴക്കാലത്ത് വലിയ രീതിയില്‍ വെള്ളക്കെട്ടുണ്ടാകുന്ന നെടുങ്ങോലം വടക്കേമുക്കില്‍ ഉയരം കൂട്ടാനും പരവൂര്‍ ദയാബ്ജി ജങ്ഷന് സമീപം ചപ്പാത്തുള്ള ഭാഗത്ത് ഉയരം കൂട്ടി ഓട നിര്‍മിക്കാനും പിന്നീടാണ് തീരുമാനിച്ചത്. ഇതിനുവേണ്ടി ഒരു കോടി വകമാറ്റി. ഇത്രയും പണം ചെലവഴിച്ച് നിര്‍മ്മാണം നടത്തിയിട്ടും രണ്ടിടത്തും വെള്ളക്കെട്ടിന് ശമനമുണ്ടായിട്ടില്ല. രണ്ടിടത്തും വെള്ളം ഒലിച്ചുപോകാന്‍ സംവിധാനമില്ലാത്തതാണ് കാരണം. ഓട നിര്‍മ്മിച്ചെങ്കിലും വെള്ളം ഓടയിലേക്ക് ഒലിച്ചിറങ്ങുന്നില്ല. ഇത് കൂടാതെ പിന്നിട് മാറിയ സാഹചര്യത്തില്‍ എസ്റ്റിമേറ്റ് പുതുക്കിനിശ്ചയിക്കേണ്ട സാഹചര്യമുണ്ടായി. ഇതിന്റെ പേരില്‍ മാസങ്ങളോളം നിര്‍മാണം മുടങ്ങി. പിന്നീട് നിലവിലുള്ള തുക ഉപയോഗിച്ച് ചെയ്യാവുന്നത്ര പണി നടത്താന്‍ ധാരണയായി. ഏഴു കിലോമീറ്റര്‍ മൂന്നു ഭാഗങ്ങളാക്കി. പ്രതേക കരാര്‍ വ്യവസ്ഥകളും രണ്ടു കരാറുകാര്‍ക്ക് വീതിച്ചു നല്‍കി. പരവൂര്‍ ജങ്ഷന്‍ മുതല്‍ ദയാബ്ജി ജങ്ഷന് സമീപം വരെ ഒരു കിലോമീറ്റര്‍ ഭാഗം ഒരു കരാറുകാരനും, അവിടം മുതല്‍ മീനാട് ധര്‍മശാസ്താ ക്ഷേത്രം വരെ നാല് കിലോമീറ്റര്‍ ഭാഗം മറ്റൊരു കരാറുകാരനും നല്‍കി. ശേഷിക്കുന്ന തിരുമുക്കുവരെയുള്ള ഭാഗത്തിന് പണം തികയാത്തതിനാല്‍ പുതിയ എസ്റ്റിമേറ്റ് വരുന്ന മുറക്ക് ചെയ്യുന്നതിനായി മാറ്റിവെച്ചു. ഇതില്‍ പരവൂര്‍ ജങ്ഷന്‍ മുതലുള്ള ഒരു കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. മീനാട് ക്ഷേത്രം വരെയുള്ള ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ നടത്തിയ അഴിമതി ചോദ്യം ചെയ്തുകൊണ്ട് നാട്ടുകാര്‍ നിരവധിതവണ നിര്‍മ്മാണപ്രവര്‍ത്തനം തടയുകയും ചെയ്തു. ക്വാറിവേസ്റ്റ് ഉപയോഗിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയത്. ഇതിനിടെ ചിറക്കരയിലെ ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെയുണ്ടായ ജനകീയ ഇടപെടലിന്റെ പേരില്‍ പലതവണ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുന്ന മീനാട് ക്ഷേത്രം മുതല്‍ തിരുമുക്ക് വരെയുള്ള റോഡിന്റെ കുഴിയടപ്പ് എന്ന പേരില്‍ ലക്ഷങ്ങളാണ് വര്‍ഷംതോറും ചിലഴിക്കുന്നത്. റോഡ് നിര്‍മ്മാണത്തില്‍ അഴിമതി നടത്തുകയും കരാറുകാരനും ഉദ്യോഗസ്ഥന്മാര്‍ക്കും ഒത്താശ ചെയ്തു കൊടുത്ത് ഫഌക്‌സ് ബോര്‍ഡ് വച്ച് ജനങ്ങളെ പറ്റിക്കുന്ന എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ക്കും ഇടത്-വലത് രാഷ്ട്രീയക്കാര്‍ക്കുമെതിരെ ജനവികാരം ശക്തമാണ്.
ജന്മഭൂമി: http://www.janmabhumidaily.com/news284165

സ്വകാര്യ സ്‌കൂളുകള്‍ പകല്‍കൊള്ള നടത്തുന്നതായി ആക്ഷേപം

ചാത്തന്നൂര്‍: നഗരഗ്രാമ വ്യത്യാസമില്ലാതെ സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകളിലും അണ്‍ എയ്ഡഡ് സ്‌കൂളുകളിലും ഫീസ് മുപ്പതു മൂതല്‍ അന്‍പത് ശതമാനംവരെ വര്‍ധിപ്പിച്ചുകൊണ്ട് പകല്‍ക്കൊള്ള തുടങ്ങി.ബാഗ്, കുട, മഴക്കോട്ട്, യൂണിഫോം, പഠന ഉപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആനുപാതികമായി വിലയും കൂട്ടിയിട്ടുണ്ട്. ഫീസ്‌നിരക്ക് വര്‍ഷംതോറും വര്‍ധിപ്പിക്കുന്ന സ്‌കൂളുകള്‍. ഡീസല്‍ വില താഴുമ്പോഴും ബസ് ഫീ വര്‍ധിപ്പിക്കുന്നു. യാത്രാച്ചെലവായി ദൂരമനുസരിച്ച് പ്രതിമാസം 1200 രൂപവരെയാണ് ഈടാക്കുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ ഫീസിനു പുറമെ സംഭാവനത്തുക കൂടി നല്‍കണം. അന്തമില്ലാതെയുള്ള വിലക്കയറ്റത്തില്‍ കുട്ടികളുടെ പഠനം അച്ഛനമ്മമാര്‍ക്ക് പരീക്ഷണമാവുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് 20 ശതമാനത്തിലധികമാണ് ഈ വര്‍ഷം ഉയര്‍ന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മാത്രമാണ് ആശ്വാസത്തിനു വകയുള്ളത്. പുസ്തകങ്ങളും പ്രൈമറിതലത്തില്‍ യൂണിഫോമും മറ്റും സൗജന്യമായതിനാല്‍ ആ ഇനത്തില്‍ പണം ലാഭിക്കാം. എന്നാലും വിപണിയിലെ മറ്റിനങ്ങളുടെ വിലക്കയറ്റത്തിന് ഇവര്‍ക്കും മാറിനില്‍ക്കാനാവില്ല. സ്‌കൂള്‍ ബാഗുകള്‍ക്കാണ് വലിയ വില. പ്രാദേശികമായി ബാഗുകള്‍ തയ്ച്ച് വില്‍പ്പനശാലകളിലേക്കു നല്‍കുന്ന സംഘങ്ങളുണ്ട്. ഇവരുണ്ടാക്കുന്ന ബാഗുകള്‍ക്ക് തന്നെ 350 മുതല്‍ 700 രൂപ വരും. ബ്രാന്‍ഡഡ് ബാഗുകള്‍ക്ക് 500 മുതല്‍ 1200 രൂപവരെയുണ്ട്. ബാഗുകള്‍ക്ക് 100 രൂപമുതല്‍ 350 രൂപവരെ വില കൂടിയതായി രക്ഷിതാക്കള്‍ പറയുന്നു. റെയിന്‍കോട്ട് അത്യാവശ്യം ഒരു മഴക്കാലം കഴിയുംവരെയെങ്കിലും ഈടുനില്ക്കണമെങ്കില്‍ കുറഞ്ഞത് 750 രൂപ നല്‍കണം. കുടയ്ക്ക് 180 മുതല്‍ മുകളിലേക്കാണ് വില. ഇന്‍സ്ട്രമെന്റ് ബോക്‌സ്, പെന്‍സില്‍, ഇറേസര്‍, പെന്‍സില്‍ ഷാര്‍പ്നര്‍, പേന തുടങ്ങിയവയ്‌ക്കെല്ലാം 50 പൈസ മുതല്‍ 20 രൂപവരെ വര്‍ധിച്ചു. എല്ലാത്തരം തുണികള്‍ക്കുമൊപ്പം യൂണിഫോം തുണികളുടെയും വിലകൂടി. സര്‍ക്കാര്‍ സ്‌കൂളുകളൊഴികെയുള്ള ചില സ്‌കൂളുകള്‍ ഇക്കുറി യൂണിഫോം മാറ്റി നിശ്ചയിച്ചു. മൂന്നു ജോഡി യൂണിഫോമെങ്കിലും ഒരു അധ്യയനവര്‍ഷംം ഒരു കുട്ടിക്ക് വേണ്ടിവരും. മിക്ക സ്വകാര്യ സ്‌കൂളുകളിലും ബുധനാഴ്ചകളില്‍മാത്രം പ്രത്യേക യൂണിഫോമുണ്ട്. ഇങ്ങനെ തുണിക്കുമാത്രം 1000 രൂപയെങ്കിലും മുടക്കണം.തയ്യല്‍ക്കൂലി മുന്‍വര്‍ഷത്തേക്കാള്‍ നൂറുരൂപവരെ അധികമായി ഈടാക്കുന്നുണ്ട്. കുറഞ്ഞത് 1500നും രണ്ടായിരത്തിനുമിടയില്‍ രൂപ യൂണിഫോമിനത്തില്‍ മാത്രം ചെലവുണ്ട്. സിബിഎസ്ഇ സ്‌കൂളുകളില്‍ മിക്കവയിലും ടൈയും ഷൂവും സോക്‌സുമൊക്കെ യൂണിഫോമിന്റെ ഭാഗമാണ്. ഒരു കുട്ടിക്ക് ഒരു അധ്യയനവര്‍ഷം കുറഞ്ഞത് രണ്ടുജോഡി സോക്‌സെങ്കിലും വേണം. കോട്ടണ്‍ സോക്‌സിന് 120 മുതല്‍ 180 രൂപവരെ നല്‍കണം. ഷൂവിന് 500, 700 രൂപയെങ്കിലുമാകും. സിബിഎസ്ഇ അണ്‍എയ്ഡഡ് സ്‌കൂളുകളിലൊന്നിലും ഏകീകൃത ഫീസില്ല. പഠന നിലവാരവും സ്‌കൂളുകളുടെ സൗകര്യവും മറ്റും കണക്കിലെടുത്താണ് ഫീസ് നിശ്ചയിക്കുന്നതെന്നാണ് ഇവരില്‍ ഭൂരിപക്ഷവും അവകാശപ്പെടുന്നത്.എല്ലാംകൂടി കണക്ക് കൂട്ടുമ്പോള്‍ രണ്ടു കുട്ടികളുള്ള രക്ഷിതാവിന്റ കീശ കാലിയാകും. പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് രക്ഷാകര്‍ത്താക്കള്‍.ബ്ലേഡ് മാഫിയ തന്നെ ശരണം.
ജന്മഭൂമി: http://www.janmabhumidaily.com/news285460

Wednesday, 6 May 2015

സിപിഎമ്മിന്റെ മഴവെള്ള കൊയ്ത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍

കൊല്ലം: ജില്ലയുടെ കുടിവെള്ള സ്രോതസായ ശാസ്താംകോട്ട തടാകസംരക്ഷണ സമരത്തിന് നേരെ പോലും മുഖം തിരിച്ച് നില്‍ക്കുന്ന സിപിഎമ്മിന്റെ മഴവെള്ള കൊയ്ത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍. ജില്ലയിലെ പ്രധാന ഏലാകളും, കുടിവെള്ള സ്രോതസുകളും നികത്താന്‍ ഒത്താശ ചെയ്യുന്നതില്‍ ഭൂരിഭാഗവും സിപിഎം നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതികളാണ്. ജില്ലയില്‍ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വേണ്ടി ചെറുതും വലുതുമായി നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങളിലും സിപിഎമ്മും അവര്‍ നേതൃത്വം നല്‍കുന്ന ത്രിതല പഞ്ചായത്ത് ഭരണസമിതികളും പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ ജില്ലയെ ജലസമ്പുഷ്ടമാക്കാനല്ല കുളമാക്കാനാണ് ഇവരുടെ പരിപാടിയെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ലക്ഷകണക്കിന് വരുന്ന ജില്ലാ നിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട തടാകത്തെ സംരക്ഷിക്കാന്‍ വര്‍ഷങ്ങളായി പരിസ്ഥിതി സ്‌നേഹികള്‍ സമരരംഗത്താണ്. ഈ സമരങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയോ സ്വന്തമായി സമരം സംഘടിപ്പിക്കാനോ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. തടാക കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ് നേതൃത്വം. ഒരുകാലത്ത് നൂറുമേനി വിളഞ്ഞിരുന്ന ഏലാകളെല്ലാം ഇന്ന് കോണ്‍ക്രീറ്റ് സൗധങ്ങളായി മാറിക്കഴിഞ്ഞു. നിലംനികത്തലിന് അനുമതി നല്‍കിയിരിക്കുന്നത് സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതികളാണ്. പുത്തൂര്‍ വല്ലഭന്‍കര ഏലായില്‍ കശുവണ്ടി വ്യവസായി ഏക്കറുകണക്കിന് നിലം നികത്തി കോണ്‍ക്രീറ്റ് പാകാന്‍ തുടങ്ങിയപ്പോഴും വ്യവസായിക്ക് അനുകൂലമായ നിലപാടാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വം ഉള്‍പ്പെടെ എടുത്തിരുന്നത്. അന്ധവിശ്വാസം ആരോപിച്ച് കുളങ്ങള്‍ നികത്താനും കാവുകള്‍ വെട്ടിതെളിക്കാനും ആഹ്വാനം ചെയ്തവര്‍ മഴക്കുഴി കുഴിക്കാന്‍ പറയുമ്പോള്‍ അണികള്‍ പോലും ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്, ഇപ്പോള്‍ സജീവമായി നടക്കുന്ന മാലയില്‍ മലപ്പത്തൂര്‍ സമരം അട്ടിമറിക്കാനും ക്രഷര്‍ മാഫിയയെ സഹായിക്കുന്നതും പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയാണ്. നരേന്ദ്രമോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുടെ ജനപ്രീതി കണ്ട് മാലിന്യസംസ്‌കരണപദ്ധതി പ്രഖ്യാപിച്ച് സംസ്ഥാനസെക്രട്ടറി തന്നെ രംഗത്തിറങ്ങിയെങ്കിലും പാളി.ജില്ലയെ ജലസമ്പുഷ്ടമാക്കാന്‍ ജില്ലാപഞ്ചായത്ത് ചില പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ വിജയിച്ചാല്‍ സ്വന്തം അക്കൗണ്ടിലാക്കുവാനുമാണ് സിപിഎം പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജന്മഭൂമി: http://www.janmabhumidaily.com/news283658

സ്വകാര്യ സ്‌കൂളുകള്‍ പകല്‍കൊള്ള നടത്തുന്നതായി ആക്ഷേപം

ചാത്തന്നൂര്‍: നഗരഗ്രാമ വ്യത്യാസമില്ലാതെ സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകളിലും അണ്‍ എയ്ഡഡ് സ്‌കൂളുകളിലും ഫീസ് മുപ്പതു മൂതല്‍ അന്‍പത് ശതമാനംവരെ വര്‍ധിപ്പിച്ചുകൊണ്ട് പകല്‍ക്കൊള്ള തുടങ്ങി.ബാഗ്, കുട, മഴക്കോട്ട്, യൂണിഫോം, പഠന ഉപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആനുപാതികമായി വിലയും കൂട്ടിയിട്ടുണ്ട്. ഫീസ്‌നിരക്ക് വര്‍ഷംതോറും വര്‍ധിപ്പിക്കുന്ന സ്‌കൂളുകള്‍. ഡീസല്‍ വില താഴുമ്പോഴും ബസ് ഫീ വര്‍ധിപ്പിക്കുന്നു. യാത്രാച്ചെലവായി ദൂരമനുസരിച്ച് പ്രതിമാസം 1200 രൂപവരെയാണ് ഈടാക്കുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ ഫീസിനു പുറമെ സംഭാവനത്തുക കൂടി നല്‍കണം. അന്തമില്ലാതെയുള്ള വിലക്കയറ്റത്തില്‍ കുട്ടികളുടെ പഠനം അച്ഛനമ്മമാര്‍ക്ക് പരീക്ഷണമാവുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് 20 ശതമാനത്തിലധികമാണ് ഈ വര്‍ഷം ഉയര്‍ന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മാത്രമാണ് ആശ്വാസത്തിനു വകയുള്ളത്. പുസ്തകങ്ങളും പ്രൈമറിതലത്തില്‍ യൂണിഫോമും മറ്റും സൗജന്യമായതിനാല്‍ ആ ഇനത്തില്‍ പണം ലാഭിക്കാം. എന്നാലും വിപണിയിലെ മറ്റിനങ്ങളുടെ വിലക്കയറ്റത്തിന് ഇവര്‍ക്കും മാറിനില്‍ക്കാനാവില്ല. സ്‌കൂള്‍ ബാഗുകള്‍ക്കാണ് വലിയ വില. പ്രാദേശികമായി ബാഗുകള്‍ തയ്ച്ച് വില്‍പ്പനശാലകളിലേക്കു നല്‍കുന്ന സംഘങ്ങളുണ്ട്. ഇവരുണ്ടാക്കുന്ന ബാഗുകള്‍ക്ക് തന്നെ 350 മുതല്‍ 700 രൂപ വരും. ബ്രാന്‍ഡഡ് ബാഗുകള്‍ക്ക് 500 മുതല്‍ 1200 രൂപവരെയുണ്ട്. ബാഗുകള്‍ക്ക് 100 രൂപമുതല്‍ 350 രൂപവരെ വില കൂടിയതായി രക്ഷിതാക്കള്‍ പറയുന്നു. റെയിന്‍കോട്ട് അത്യാവശ്യം ഒരു മഴക്കാലം കഴിയുംവരെയെങ്കിലും ഈടുനില്ക്കണമെങ്കില്‍ കുറഞ്ഞത് 750 രൂപ നല്‍കണം. കുടയ്ക്ക് 180 മുതല്‍ മുകളിലേക്കാണ് വില. ഇന്‍സ്ട്രമെന്റ് ബോക്‌സ്, പെന്‍സില്‍, ഇറേസര്‍, പെന്‍സില്‍ ഷാര്‍പ്നര്‍, പേന തുടങ്ങിയവയ്‌ക്കെല്ലാം 50 പൈസ മുതല്‍ 20 രൂപവരെ വര്‍ധിച്ചു. എല്ലാത്തരം തുണികള്‍ക്കുമൊപ്പം യൂണിഫോം തുണികളുടെയും വിലകൂടി. സര്‍ക്കാര്‍ സ്‌കൂളുകളൊഴികെയുള്ള ചില സ്‌കൂളുകള്‍ ഇക്കുറി യൂണിഫോം മാറ്റി നിശ്ചയിച്ചു. മൂന്നു ജോഡി യൂണിഫോമെങ്കിലും ഒരു അധ്യയനവര്‍ഷംം ഒരു കുട്ടിക്ക് വേണ്ടിവരും. മിക്ക സ്വകാര്യ സ്‌കൂളുകളിലും ബുധനാഴ്ചകളില്‍മാത്രം പ്രത്യേക യൂണിഫോമുണ്ട്. ഇങ്ങനെ തുണിക്കുമാത്രം 1000 രൂപയെങ്കിലും മുടക്കണം.തയ്യല്‍ക്കൂലി മുന്‍വര്‍ഷത്തേക്കാള്‍ നൂറുരൂപവരെ അധികമായി ഈടാക്കുന്നുണ്ട്. കുറഞ്ഞത് 1500നും രണ്ടായിരത്തിനുമിടയില്‍ രൂപ യൂണിഫോമിനത്തില്‍ മാത്രം ചെലവുണ്ട്. സിബിഎസ്ഇ സ്‌കൂളുകളില്‍ മിക്കവയിലും ടൈയും ഷൂവും സോക്‌സുമൊക്കെ യൂണിഫോമിന്റെ ഭാഗമാണ്. ഒരു കുട്ടിക്ക് ഒരു അധ്യയനവര്‍ഷം കുറഞ്ഞത് രണ്ടുജോഡി സോക്‌സെങ്കിലും വേണം. കോട്ടണ്‍ സോക്‌സിന് 120 മുതല്‍ 180 രൂപവരെ നല്‍കണം. ഷൂവിന് 500, 700 രൂപയെങ്കിലുമാകും. സിബിഎസ്ഇ അണ്‍എയ്ഡഡ് സ്‌കൂളുകളിലൊന്നിലും ഏകീകൃത ഫീസില്ല. പഠന നിലവാരവും സ്‌കൂളുകളുടെ സൗകര്യവും മറ്റും കണക്കിലെടുത്താണ് ഫീസ് നിശ്ചയിക്കുന്നതെന്നാണ് ഇവരില്‍ ഭൂരിപക്ഷവും അവകാശപ്പെടുന്നത്.എല്ലാംകൂടി കണക്ക് കൂട്ടുമ്പോള്‍ രണ്ടു കുട്ടികളുള്ള രക്ഷിതാവിന്റ കീശ കാലിയാകും. പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് രക്ഷാകര്‍ത്താക്കള്‍.ബ്ലേഡ് മാഫിയ തന്നെ ശരണം.
ജന്മഭൂമി: http://www.janmabhumidaily.com/news285460

Tuesday, 5 May 2015

പ്രഥമ വര്‍ഷസംഘശിക്ഷാ വര്‍ഗ് കാസര്‍കോട് 2015

15 ദിവസങ്ങളായി നടന്നുവരുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘംവര്‍ പ്രഥമ വര്‍ഷസംഘശിക്ഷാവര്‍ഗിലെ ശിക്ഷാര്‍ത്ഥികള്‍ നടത്തിയ പഥസഞ്ചലനം കാഞ്ഞങ്ങാട്‌ നഗരത്തിലെത്തിയപ്പോള്‍...