Wednesday, 14 May 2025

ജനകീയ ഹോട്ടലിന്റെ മറവിൽ ചാത്തന്നൂരിൽ ലക്ഷങ്ങളുടെ അഴിമതി അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

ജനകീയ ഹോട്ടലിന്റെ മറവിൽ ചാത്തന്നൂരിൽ ലക്ഷങ്ങളുടെ അഴിമതി അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : ചാത്തന്നൂരിൽ ജനകീയ ഹോട്ടൽ പ്രവർത്തിച്ചു വന്നിരുന്നത് ഹോട്ടലായി പഞ്ചായത്ത്‌ വക വാടകയും സർക്കാർ സബ്സിഡിയും ഉൾപ്പടെ ചാത്തന്നൂർ പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടം.ഇന്നലെ കൂടിയ പഞ്ചായത്ത്‌ കമ്മിറ്റിയിൽ  പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് പഞ്ചായത്ത്‌ വാടക കൊടുക്കുന്നതും സർക്കാർ
 സബ്സിഡിയും നിർത്തി വച്ചു.
കാരംകോട് ജെ എസ് എം ജംഗഷനിൽ 
സിപിഎം ഭരണ സമിതി നേതൃത്വം കൊടുക്കുന്ന ഇത്തിക്കര മാർക്കറ്റിങ് സൊസൈറ്റിയുടെ കെട്ടിടത്തിൽ
പ്രവർത്തിക്കുന്ന
ജനകീയ ഹോട്ടലിന്റെ വാടക പ്രതിമാസം 15000രൂപ പഞ്ചായത്ത്‌ നൽകുന്നുണ്ട്.
നഷ്ടത്തിൽ പ്രവർത്തി ക്കുന്ന ഇ സഹകരണസംഘത്തിന് ലക്ഷങ്ങളുടെ ബാധ്യത യുണ്ട്. കൂടാതെ സർക്കാർ വക 
സബ്സിഡിയും എന്നിട്ടും 
ഇരുപത് രൂപയ്ക്ക് കൊടുക്കേണ്ട ഊണ് ജനകീയ ഹോട്ടലിൽ ഈടാക്കിയത് 70രൂപ കൂടാതെ ചാത്തന്നൂർ ജംഗ ഷനിൽ പഞ്ചായത്ത്‌ കെട്ടിടത്തിലും പൊതു മരാമത്ത് ഗസ്റ്റ് ഹൌസിലും ജനകീയ ഹോട്ടലിന്റെ പേരിൽ ഹോട്ടലു കൾ പ്രവർത്തിക്കുന്നുണ്ട് ഇതിനെല്ലാം ഈടാക്കുന്നത് ഹോട്ടലുകളിൽ ഈടാക്കുന്ന തുകയാണ്. കുടുംബശ്രീ ആക്ക്റ്റിവിറ്റി ബോർഡ് വച്ച് കൊണ്ടാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് കുടുംബശ്രീ യുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് ചാത്തന്നൂരിലെ കുടുംബശ്രീ അംഗങ്ങൾ സൂചിപ്പിക്കുന്നത്.


No comments:

Post a Comment