ദൈവം സൃഷ്ടിച്ച പ്രകൃതിയെ നമ്മൾ സംരഷിക്കണമെന്ന് ഫാ: റവ: പോൾ ആന്റണി മുല്ലശേരി പറഞ്ഞു. പ്രകൃതിയെ സംരഷിക്കാൻ ഒരു മരം നടുമ്പോൾ അതിനെ സംരഷിക്കാനും വളർത്തിയെടുക്കുവാൻ ഉള്ള ആർജജവം കൂടി മനുഷ്യൻ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം നരേന്ദ്രമോദി
സർക്കാരിന്റെ ഒന്നാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ലോക പ്രകൃതിദിനമായ ഇന്നലെ ബിജെപിയുടെ പ്രകൃതി സംരക്ഷണത്തിന്റെ ജില്ലാതല ഉത്ഘാടനം കൊല്ലം ബിഷപ്പ് ഹൌസിൽ ഫലവൃഷതൈ നട്ട് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി തരുന്ന ആഹാരം മനുഷ്യന് മാത്രം ഉള്ളതല്ല അത് സർവ്വജീവജാലങ്ങൾക്കും ഉള്ളതാണ് അത് കൊണ്ട് തന്നെ ആഹാരം തേടി വരുന്ന എല്ലാ ജീവജാലങ്ങൾക്കും ഭക്ഷണം നൽകേണ്ടതും നമ്മുടെ കടമയാണ് ഭക്ഷണം തേടി വരുന്ന മൃഗങ്ങളെ കൊല്ലുന്നത് കൊടുംപാപമാണ് എന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ സർക്കാരിന്റെ ഒന്നാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സന്ദേശം ബിഷപ്പിന് കൈമാറി ബിജെപി സംസ്ഥാന കമ്മിറ്റി നടത്തുന്ന മഹാസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉത്ഘാടനവും നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ, ജനറൽ സെക്രട്ടറിമാരായ ബി. ശ്രീകുമാർ, വെള്ളിമൻ ദിലീപ്, ട്രഷറർ മന്ദിരം ശ്രീനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഫോട്ടോ: ബിഷപ്പ് ഹൌസിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബിഷപ്പ് ഫാ: റവ: പോൾ ആന്റണി മുല്ലശേരി
വൃഷതൈ നടന്നു.
Friday, 5 June 2020
ദൈവം സൃഷ്ടിച്ച പ്രകൃതിയെ നമ്മൾ സംരഷിക്കണം - ഫാ: റവ: പോൾ ആന്റണി മുല്ലശേരി
Subscribe to:
Posts (Atom)