ചാത്തന്നൂർ: ശമ്പളവും ഇല്ല ആനുകൂല്യങ്ങളും ഇല്ല
കേരള ഖാദി ബോർഡിന്റെ കീഴിലുള്ള ഗാന്ധിസ്മാരകനിധിയുടെ വിവിധ കേന്ദ്രങ്ങളിലെ തൊഴിലാളികൾ പട്ടിണിയിൽ. ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗാന്ധി സ്മാരകനിധിയിലെ 8പ്രൊഡക്ഷൻ സെന്ററിലെയും അതിലെ സബ് സെന്ററിലെയും 500ഓളം വരുന്ന തൊഴിലാളികളാണ്
കഴിഞ്ഞ രണ്ട് മാസമായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഇല്ലാതെ കഷ്ടപ്പെടുന്നത്. കൊറോണകാലമായിട്ടും കഴിഞ്ഞ ഫെബ്രുവരി മാർച്ചു മാസങ്ങളിൽ ജോലി ചെയ്ത ശമ്പളം കൊടുത്തിട്ടില്ല ദീർഘനാളായി മറ്റു ആനുകൂല്യങ്ങളും മുടങ്ങി കിടക്കുകയാണ്.
ഇല്ലാതായി കൊണ്ടിരിക്കുന്ന കൈത്തറി മേഖലയിലെ പ്രവർത്തിക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങളാണ് കേരള ഗാന്ധിസ്മാരകനിധിയുടെ കീഴിലുള്ളത് ഇതിലെല്ലാം കൂടി 500 ഓളം തൊഴിലാളികളും 60 ഓളം സ്റ്റാഫുകളും ഉണ്ട്. ലോക്ക് ഡൌൺ വന്നതിന്റെ പിന്നാലെ ജോലി നിന്നു ശമ്പളവും കൊടുത്തില്ല എല്ലാ തൊഴിലാളികൾക്കും തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹെഡ് ഓഫിസിൽ നിന്നും തൊഴിലാളികളുടെ അക്കണ്ടിലേക്ക് ആണ് ശമ്പളവും മറ്റു ആനുകൂല്യങ്ങളും എത്തുന്നത് എന്നിരിക്കെ കഴിഞ്ഞ മാർച്ചു മാസം ഇരുപതാം തീയതി കൊടുക്കേണ്ട ഫെബ്രുവരി മാസത്തെ ശമ്പളം കൊറോണയുടെ പേരിൽ വൈകിപ്പിക്കുകയാണ് ഉണ്ടായത് മാർച്ചിൽ ജോലി ചെയ്തതിന്റെ പൈസ കിട്ടണമെങ്കിൽ ഏപ്രിൽ മാസത്തിൽ ചെയ്ത ജോലിയുടെ കണക്കെടുപ്പ് നടക്കണം അത് നടന്നിട്ടും ഇല്ല അത് കൊണ്ട് തന്നെ മാർച്ചിലെ ശമ്പളം കിട്ടത്തും ഇല്ല എന്ന് തൊഴിലാളികൾ പറയുന്നു. ഏപ്രിൽ മാസത്തിൽ ജോലിയും ഇല്ല ശമ്പളവും ഇല്ല. അതോടെ കൈത്തറി മേഖലയിൽ പ്രവർത്തിക്കുന്ന ഇ തൊഴിലാളികൾ മുഴുപട്ടിണിയിലേക്ക് മാറും. ഇത് കൂടാതെയാണ് ബോർഡിന് എതിരെ നിരവധി ആരോപണങ്ങളും തൊഴിലാളികൾ ഉന്നയിക്കുന്നു. തൊഴിലാളികളുടെ ക്ഷേമനിധിയിൽ പൈസ അടയ്ക്കുന്നില്ല.
മൂന്ന് വർഷം ജോലി ചെയ്തു കഴിഞ്ഞ തൊഴിലാളികൾക്ക് ക്ഷേമനിധികാർഡ് കൊടുക്കുന്നില്ല ബോർഡ് ഇ തൊഴിലാളികളുടെ പേര് രെജിസ്റ്റർ ചെയ്തു ശമ്പളവിഹിതം അടയ്ക്കാത്തത് മൂലമാണ് കാർഡ് കൊടുക്കാത്തത് ആണ് ക്ഷേമനിധിബോർഡ് അധികൃതർ പറയുന്നത്.
അത് കൊണ്ടാണ് ക്ഷേമ നിധിയിൽ നിന്നും തൊഴിലാളികൾക്ക് യാതൊരു ആനുകൂല്യങ്ങളും കിട്ടുന്നില്ല.
തുച്ഛമായ ശമ്പളമാണ് ഇ നെയ്ത് ശാലയിൽ നിന്ന് ഇ തൊഴിലാളികൾക്ക് കിട്ടുന്നത് ശമ്പളം ചോദിക്കുമ്പോൾ മാനേജർമാർ ഹെഡ് ഓഫിസിൽ ചോദിക്കാനാണ് പറയുന്നത് പലപ്പോഴും ശമ്പളം നീണ്ട് പോകും
അത് കൊണ്ട് തന്നെ കൂലി എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ നെയ്ത്ത് തുടർന്നതാണ്. പക്ഷെ ലോക്ക് ഡൗൺ വന്നതോടെ എല്ലാ സ്വപ്നങ്ങളും തകർന്നു. അടഞ്ഞു കിടക്കുന്ന സെന്ററുകളിൽ പണി തീരാത്ത തുണികളിൽ മാറാല നിറഞ്ഞു. വീടുകളിൽ നെയ്യുന്നവരുടെ സ്ഥിതിയും സമാനമാണ്.
കൈത്തറി
സംഘങ്ങളിൽ ജോലി ചെയ്യുന്ന
കൈത്തറി തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നും 750 രൂപ സംസ്ഥാന സർക്കാർ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഇ തൊഴിലാളികൾക്ക് കിട്ടില്ല കിട്ടിയാൽ തന്നെ പക്ഷേ ഭൂരിഭാഗം തൊഴിലാളികളും ക്ഷേമനിധിയിൽ അംഗങ്ങല്ല. അരി വാങ്ങാൻ ചെയ്ത ജോലിയുടെ കൂലിയെങ്കിലും നൽകണമെന്നാണ് ഇ തൊഴിലാളികൾ പറയുന്നത്.
കൂലി കുടിശിക എത്രയും വേഗം വിതരണം ചെയ്യണം. ക്ഷേനിധിയിൽ അംഗങ്ങളല്ലാത്ത നെയ്ത്തുകാർക്കും സർക്കാർ ലോക്ക് ഡൗൺ സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Monday, 13 April 2020
ഗാന്ധിസ്മാരകനിധി തൊഴിൽശാലകളിൽ ശമ്പളവും ഇല്ല ആനുകൂല്യങ്ങളും ഇല്ല തൊഴിലാളികൾ പട്ടിണിയിൽ
Subscribe to:
Posts (Atom)