Sunday, 26 January 2014

ഭാരതപുത്രന് സ്വാഗതം



ഇവിടെ ചതിയുടെ കാഞ്ചി വലിച്ചൊരു 

ശത്രു പടയുടെ നേരെ 

മോഹമദത്തില്‍ മുങ്ങി മയങ്ങിയ

കാടത്തത്തിന്‍ നേരെ

ഇവിടെ പുതിയൊരു താണ്ഡവമാടാന്‍

വരുന്നു ഭാരതപുത്രന്‍..അധസ്ഥിത വര്‍ഗത്തിന്ടെ പടനായകന്‍

സ്വഗതമരുളാം നമ്മുക്ക് ഒപ്പം എന്റെ പേജില്‍ ലൈക്‌ അടിക്കുക

(please like this page..(https://www.facebook.com/ArunSatheesan4ever)

തിരുവിതാംകൂര്‍ ഈഴവ മഹാസംഗമം ഒരു ചരിത്രദൗത്യം....മാറ്റത്തിന്ടെ പാഞ്ചജന്യം (please like this page..(https://www.facebook.com/ArunSatheesan4ever)


തിരുവിതാംകൂര്‍ ഈഴവ മഹാസംഗമം ഒരു ചരിത്രദൗത്യം....മാറ്റത്തിന്ടെ പാഞ്ചജന്യം
(please like this page..(https://www.facebook.com/ArunSatheesan4ever)
--------------------------------------------------------------
1903ല്‍ എസ്‌എന്‍ഡിപി യോഗം രൂപംകൊണ്ടു.....

ശ്രീനാരായണഗുരു തുടങ്ങിവച്ച മഹാ പ്രസ്ഥാനം എസ്.എൻ.ഡി.പി യോഗം . ആ പ്രസ്ഥാനത്തെ ഒരു കോട്ടവും കൂടാതെ നൂറ്റിപ്പത്തുവർഷം പിന്നിടുന്പോഴും കൂടുതൽ ഊർജ്ജസ്വലമായി എസ്.എൻ.ഡി.പി യോഗം മുന്നോട്ടു കൊണ്ടുപോവുകയാണ്...... ഒപ്പം കേരളത്തിലെ ഹൈന്ദവ സമൂഹവും....ഒപ്പം ഇ ചാത്തന്നൂര്‍ കാരനായ ഞാനും......

വഴിനടക്കാന്‍....മാറുമറയ്ക്കാന്‍..... ക്ഷേത്രപ്രവേശനത്തിന്‌.... സര്‍ക്കാര്‍ ജോലി ലഭിക്കാന്‍....ന്യായമായ കൂലിക്ക്‌ വേണ്ടി…. അങ്ങിനെ സാമൂഹ്യനീതിക്കായി കേരളത്തില്‍ നടന്ന പോരാട്ടങ്ങളുടെയെല്ലാം തുടക്കം കുറിച്ച സംഘടനയാണ്‌ എസ്‌എന്‍ഡിപി യോഗം......

കേരളം മാനവരാശിക്ക്‌ സംഭാവന ചെയ്ത ശ്രീനാരായണ ഗുരുദേവന്‍ എന്ന അതുല്യനായ മഹാതപസ്വിയുടെ ചിന്തയില്‍ വിരിഞ്ഞ സംഘടനയ്ക്ക്‌ ഇങ്ങിനെയല്ലാതെ പ്രവര്‍ത്തിക്കാനാവുമായിരുന്നുമില്ല.

1903ല്‍ യോഗം രൂപീകൃതമായ ശേഷം കേരളമണ്ണിലെ ഓരോ ശ്വാസനിശ്വാസങ്ങളിലും ആ സംഘടനയുടെ ജീവവായുവുണ്ട്‌.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കോണ്‍ഗ്രസും രൂപം കൊള്ളുന്നതിന്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പേ സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തിലായിരുന്നു എസ്‌എന്‍ഡിപിയോഗം............കുമാരനാശാന്‍, ഡോ.പല്‍പു..........സഹോദരന്‍ അയ്യപ്പന്‍................സി.വി.കുഞ്ഞുരാമന്‍.............സി.കേശവന്‍..............ആര്‍.ശങ്കര്‍...............പത്രാധിപര്‍ സുകുമാരന്‍, സി.ആര്‍.കേശവന്‍ വൈദ്യര്‍ ബ്രാഹ്മണ്യം ജന്മസിദ്ധം അല്ല കര്‍മ്മസിദ്ധം ആണ് എന്ന് പറഞ്ഞ മാധവജി......
തുടങ്ങിയ മഹാരഥന്മാര്‍ അടിച്ചമര്‍ത്തപ്പെട്ട,അവഗണിക്കപ്പെട്ട ഓരോ വേണ്ടിയാണ്‌ ഹൈന്ദവനും വേണ്ടിയാണ് പടപൊരുതിയത്‌.

എന്തിനൊക്കെ വേണ്ടിയാണോ നമ്മുടെ പൂര്‍വികര്‍ അഹോരാത്രം പ്രവര്‍ത്തിച്ചുവോ ആ കാരണങ്ങളെല്ലാം പുതിയ രൂപത്തിലും ഭാവത്തിലും പൂര്‍വാധികം ശക്തിയോടെ കേരളസമൂഹത്തിന്‌ മേല്‍ ചിറകുവിരിച്ചാടുമ്പോള്‍ എസ്‌.എന്‍.ഡി.പി.യോഗം പ്രവര്‍ത്തകര്‍ക്ക്‌ ഉറക്കം നടിക്കാനാവില്ല. ചരിത്രപരമായ ആ ദൗത്യമാണ്‌ അനന്തപുരിയില്‍ നടക്കുന്ന മഹാസംഗമം.

‘ജരാരുജാമൃതിഭയമെഴാശുദ്ധ
യശോനിര്‍വാണത്തെയടഞ്ഞ സദ്ഗുരോ
ജയ നാരായണ ഗുരുസ്വാമിന്‍ ദേവാ

ജയ ഭഗവാനേ ജയജഗദ്ഗുരോ’ എന്ന്‌ സഹോദരന്‍ അയ്യപ്പന്‍ സമാധിഗാനത്തില്‍ പറയുന്നു.

ഇത്‌ സംശയാലുക്കള്‍ക്കുള്ള ഉചിതമായൊരു മറുപടി കൂടിയാണ്‌.

കുറച്ചു നാള്‍ മുന്‍പ് മലബാർ മഹാ സംഗമ൦ നടന്നു ഇപ്പോള്‍ തിരുവിതാംകൂർ മഹാ സംഗമവും....ഇ രണ്ടു മഹാ സംഗമങ്ങൾ വഴി യോഗം അതിന്റെ സ്വതത്രനന്തര കാലത്തുള്ള മഹാ പ്രൗഡിയിലേക്ക് മഹത്തായൊരു തിരിച്ചു വരവ് നടത്താന്‍ പോകുന്നു.....

എന്തിനായിരുന്നു മലബാര്‍ സംഘമ൦.....

മലബാറിലെ ഈഴവ തീയ വിഭാഗങ്ങള്‍ എന്നും അവഗണനയുടെ മുള്‍മുനയിലായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളും മലബാറിനെ കേരളത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ ഒറ്റപ്പെടുത്തിയെന്നതാണ്‌ യാഥാര്‍ത്ഥ്യം.
പിന്നാക്കവിഭാഗങ്ങള്‍ക്ക്‌ കേരളത്തില്‍ മറ്റൊരിടത്തുമില്ലാത്ത ശോച്യാവസ്ഥ ഇന്നും മലബാറില്‍ തുടരുന്നതിനു കാരണങ്ങളിലൊന്ന്‌ എസ്‌.എന്‍.ഡി.പി.യോഗത്തിന്റെ സജീവസാന്നിധ്യത്തിന്റെ അഭാവമായിരുന്നു. മേഖലയിലെ ഭൂരിപക്ഷം വരുന്ന ഈഴവ തീയ വിഭാഗങ്ങളെ അടിമകളെപ്പോലെ കൊണ്ടുനടന്നു സിപിഎം കാര്‍ കോണ്‍ഗ്രസുകാര്‍.....

രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലാനും ചാവാനും വിധിക്കപ്പെട്ട ഇവര്‍ക്ക്‌ അധികാരത്തിന്റെ ഇടനാഴികളില്‍ ഇന്നും അയിത്തം കല്‍പ്പിച്ചമട്ടാണ്‌.
പഴയകാലത്തെ സവര്‍ണ മേല്‍ക്കോയ്മയേക്കാള്‍ ഇന്ന്‌ കേരളം വിശേഷിച്ച്‌ മലബാര്‍ നേരിടുന്നത്‌ ന്യൂനപക്ഷ മേല്‍ക്കോയ്മയാണ്‌.
എസ്‌എന്‍ഡിപിയോഗത്തിന്‌ ഇത്തരം സാമൂഹ്യ അനീതികള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. വിദ്യാഭ്യാസ, സാമ്പത്തിക, കാര്‍ഷിക, രാഷ്ട്രീയ, ഭരണരംഗങ്ങളില്‍ തീര്‍ത്തും പിന്നാക്കവാസ്ഥയിലായ മലബാറിലെ ഈഴവ തീയ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനും സാമുദായിക ശാക്തീകരണത്തിനും സാമൂഹികനീതി നേടിയെടുക്കാനുമുള്ള സമരപരമ്പരകളുടെ തുടക്കം കൂടിയായിരുന്നു മലബാര്‍ സംഗമം....ഒരു തുടക്കം മാത്രമായിരുന്നു.....ഇന്നിതാ തിരുവിതാംകൂര്‍ ഈഴവ മഹാസംഘമം നടക്കാന്‍ പോകുന്നു......എന്തിനു എന്ന് ചോദിച്ചാല്‍ മറുപടിയുണ്ട്

കേരളസമൂഹത്തിലെ എല്ലാ മേഖലകളിലും സംഘടിത മതന്യൂനപക്ഷങ്ങള്‍ പിടിമുറുക്കുന്ന യാഥാര്‍ത്ഥ്യം മറനീക്കി പുറത്തുവന്നുകഴിഞ്ഞു.
ഭൂരിപക്ഷ സമുദായങ്ങള്‍ക്ക്‌ അര്‍ഹമായത്പോലും നിഷേധിക്കപ്പെടുമ്പോള്‍ അനര്‍ഹമായതും വെട്ടിപ്പിടിക്കുകയാണ്‌ ഇക്കൂട്ടര്‍. ഇടതു വലതു മുന്നണികളുടെ ഭരണം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ വേണ്ടി മാത്രമാണെന്നതാണ്‌ സത്യം. മുന്നണി സമവാക്യങ്ങളെ സമര്‍ത്ഥമായി ചൂഷണം ചെയ്ത്‌ വോട്ടുബാങ്ക്‌ കാട്ടി വിലപേശി സര്‍ക്കാര്‍ ഖജനാവ്‌ കൊള്ളയടിക്കപ്പെടുകയാണ്‌.

ഭൂരിപക്ഷ സമുദായത്തിന്റെ നികുതിപ്പണം കൊണ്ട്‌ ന്യൂനപക്ഷങ്ങളുടെ കീശ നിറക്കുന്ന പണിക്ക്‌ അവസാനം കണ്ടേ തീരൂ. ഈഴവ തീയ വിഭാഗങ്ങളിലെ വരുംതലമുറ പിറന്നമണ്ണില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ട അവസ്ഥയാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌.

ന്യൂനപക്ഷ വിഭാഗങ്ങളുടെ വിലപേശലില്‍ അഞ്ചാം മന്ത്രിയും ആവശ്യപ്പെടുന്ന സ്കൂളുകള്‍ക്ക്‌ എയ്ഡഡ്‌ പദവിയും എണ്ണാനാവാത്തത്ര മറ്റാനുകൂല്യങ്ങളും വാരിക്കോരി നല്‍കുന്നത്‌ അവരുടെ ശക്തിയെ ഭയന്നാണ്‌. ഈഴവ, തീയ പിന്നാക്ക വിഭാഗങ്ങളുടെ സംഘടിതശക്തിയിലൂടെ മാത്രമേ ഇത്തരം അനീതികളെ ചെറുത്തുതോല്‍പ്പിക്കാനാവൂ. ആരുടെയും അവകാശങ്ങള്‍ കവരാനല്ല ഈ പോരാട്ടം. തുല്യനീതിക്ക്‌ വേണ്ടി മാത്രമാണ്‌. കേരളത്തില്‍ ന്യൂനപക്ഷത്തിന്‌ പ്രത്യേക ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇനി ആവശ്യം തന്നെയില്ല. ഇവിടെ ന്യൂനപക്ഷ,ഭൂരിപക്ഷ വ്യത്യാസം നാമമാത്രമായി മാറിക്കഴിഞ്ഞു.ഇക്കണക്കിന്‌ പോയാല്‍ സമീപഭാവിയില്‍ ഭൂരിപക്ഷം ന്യൂനപക്ഷമായി മാറിയാലും അത്ഭുതപ്പെടാനില്ല.

കേരളത്തിലെ, പ്രത്യേകിച്ച്‌ മലബാറിലെ വിദ്യാഭ്യാസ രംഗത്ത്‌ നിന്ന്‌ ഈഴവരും തീയരുമുള്‍പ്പെടെയുള്ള ഹൈന്ദവ പിന്നാക്കവിഭാഗങ്ങള്‍ നിഷ്കാസിതരാവുകയാണ്‌.ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണമെടുത്താല്‍ ഈ അസമത്വം തിരിച്ചറിയാം. ഇടതു വലതു സര്‍ക്കാരുകള്‍ മലബാറില്‍ ഇക്കാര്യത്തില്‍ ഈഴവ തീയ വിഭാഗങ്ങളോട്‌ എന്നും നിഷേധാത്മകമായ നിലപാടാണ്‌ പുലര്‍ത്തിയിട്ടുള്ളത്‌. മലപ്പുറത്ത്‌ അലിഗഡ്‌ മുസ്ലീം സര്‍വകലാശാലാ കേന്ദ്രമനുവദിപ്പിക്കാന്‍ കാണിച്ച ഉത്സാഹം പിന്നാക്കവിഭാഗങ്ങള്‍ക്ക്‌ ഒരു സ്കൂള്‍ നല്‍കാനെങ്കിലും കാണിക്കണം. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രത്യേക സ്കോളര്‍ഷിപ്പ്‌, കമ്പ്യൂട്ടര്‍, ഐപാഡ്‌, സൈക്കിള്‍, ഇരുന്നു പഠിക്കാന്‍ കസേരയും മേശയും തുടങ്ങി ആനുകൂല്യങ്ങളുടെ പെരുമഴയാണ്‌. ഭൂരിപക്ഷ സമുധായ്ത്തിലെ വിദ്യാര്‍ത്ഥികളാവട്ടെ വിദ്യാഭ്യാസ ഉച്ഛിഷ്ടത്തിനായി യാചിക്കേണ്ടി വരുന്നു. ഫീസാനുകൂല്യം ലഭിക്കാന്‍ പോലും അവര്‍ കൈനീട്ടി നില്‍ക്കണം.

കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന രീതിയില്‍ രാഷ്ട്രീയനേതൃത്വങ്ങളില്‍ നിന്നും ഭരണകേന്ദ്രങ്ങളില്‍ നിന്നും ഈഴവ തീയരുള്‍പ്പെടെയുള്ള പിന്നാക്കക്കാര്‍ അന്യവത്കരിക്കപ്പെട്ടുകഴിഞ്ഞു. വെറും വോട്ടുകുത്തിയന്ത്രങ്ങള്‍ മാത്രമായി ഇവര്‍. വിപ്ലവപാര്‍ട്ടികളില്‍ പോലും രണ്ടാം നിരയില്‍ പിന്നാക്ക നേതാക്കള്‍ നാമമാത്രമാണ്‌. മുസ്ലീം ലീഗും കേരളകോണ്‍ഗ്രസും പോലുള്ള പാര്‍ട്ടികളാണ്‌ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌. ഉദ്യ‍ോഗസ്ഥതലങ്ങളിലെ താക്കോല്‍ സ്ഥാനങ്ങളില്‍ അധികവും ന്യൂനപക്ഷ സമുദായക്കാരാണ്‌. യാഥാര്‍ത്ഥ്യങ്ങള്‍ പറയുമ്പോള്‍ വര്‍ഗീയതയും ജാതീയതയുമാണെന്ന ആക്ഷേപങ്ങള്‍ കൊണ്ട്‌ അധികകാലം നേരിടാനാവില്ല.

മലപ്പുറം പോലുള്ള വടക്കന്‍ ജില്ലകളില്‍ ഈഴവ തീയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്‌ മൃതദേഹം സംസ്കരിക്കാന്‍ പോലും ഭൂമിയില്ലാത്ത സ്ഥിതിയുണ്ട്‌. മലബാറിലുള്‍പ്പെടെ വന്‍കിട എസ്റ്റേറ്റുകള്‍ മുതല്‍ കൃഷിനിലങ്ങള്‍ വരെ ചില മതവിഭാഗക്കാര്‍ ഒന്നടങ്കം വാങ്ങിക്കൂട്ടുകയാണ്‌. ആയിരക്കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ്‌ ഇക്കൂട്ടര്‍ അനര്‍ഹമായി കൈയടക്കുന്നത്‌. സമ്പത്തും ഭൂമിയും പ്രത്യേക വിഭാഗങ്ങളുടെ മാത്രം സ്വന്തമാകുന്നു. സ്വതവേ ദരിദ്രരായ പിന്നാക്കക്കാരെ പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയുംവരെ ഭൂമി വില്‍പ്പിച്ച്‌ ഒഴിവാക്കി ചില ന്യൂനപക്ഷമേഖലകളും സൃഷ്ടിക്കപ്പെടുന്നുണ്ട്‌. രണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പാക്കേണ്ട അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. മലബാറിലെ ചെറുകിട കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും പിന്നാക്കവിഭാഗക്കാരാണ്‌. നാളികേരം,അടയ്ക്ക, നെല്ല്‌, പച്ചക്കറി തുടങ്ങി ഇവരുടെ കാര്‍ഷിക മേഖലകളെല്ലാം തകര്‍ന്നടിഞ്ഞു. സാധാരണക്കാരായ ഈ കര്‍ഷകരെ ആത്മഹത്യാമുനമ്പുകളില്‍ നിന്ന്‌ രക്ഷിക്കാന്‍ ഒരു സര്‍ക്കാരും മുന്നോട്ടുവരുന്നില്ല.

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെല്ലാം തന്നെ പിന്നാക്ക വിഭാഗക്കാരുടെ ജീവിതോപാധികളായിരുന്നു. ഇവയെല്ലാം തകര്‍ന്നടിഞ്ഞുകഴിഞ്ഞു. പാവപ്പെട്ട സ്ത്രീകളുള്‍പ്പെടെ ദശലക്ഷക്കണക്കിന്‌ പേരാണ്‌ തൊഴിലില്ലാതെ വലയുന്നത്‌. നെയ്ത്ത്‌,കയര്‍, കള്ള്‌, കശുഅണ്ടി, ബീഡി,കളിമണ്ണ്‌ തുടങ്ങി പ്രധാന തൊഴില്‍മേഖലകളെ പുനരുദ്ധരിക്കാനുള്ള ക്രിയാത്മകമായ ഒരു നടപടിയും സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. അസംഘടിതരായ ദരിദ്ര പിന്നാക്കവിഭാഗങ്ങളുടെ ദൗര്‍ബല്യമാണ്‌ ഇതിന്‌ കാരണം. സാമുദായിക ശാക്തീകരണത്തിലൂടെ വിലപേശി രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിക്കാനും സ്വപരിശ്രമത്തിലൂടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി ആര്‍ജിക്കാനും പിന്നാക്ക വിഭാഗങ്ങള്‍ ഇനിയും വൈകരുത്‌.

ഈഴവ തീയ വിഭാഗങ്ങളിലുള്‍പ്പെടെയുള്ള ഹൈന്ദവ സമുദായക്കാര്‍ക്കും അവരുടെ വരുംതലമുറയ്ക്കും അന്തസോടെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കല്‍ കൂടിയാണ്‌ തിരുവിതാംകൂര്‍ ഈഴവ മഹാസംഗമത്തിന്റെ പ്രധാന ലക്ഷ്യം. എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ പോരാട്ടങ്ങള്‍ ആരുടെയും അവകാശങ്ങള്‍ കവരാനല്ല. സമത്വത്തിനും സമുദായ നീതിയിലധിഷ്ഠിതമായ സാമൂഹ്യനീതിക്കും വേണ്ടിയാണ്‌.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുദേവ സന്ദേശത്തെ മുറുകെപ്പിടിച്ച്‌ മതേതരത്വത്തിലും മതനിരപേക്ഷതയിലും ഊന്നിക്കൊണ്ട്‌ മതസൗഹാര്‍ദത്തിന്റെയും സമന്വയത്തിന്റെയും
ഭൂമിയാക്കി കേരളത്തെ മാറ്റാനുള്ള ആത്മാര്‍ത്ഥമായ ശ്രമം കൂടിയാണ്‌ തിരുവിതാംകൂര്‍ ഈഴവ മഹാ സംഗമം. കേരളത്തിലെ ഹൈന്ദവ ജനതയുടെ വിമോചനകാഹളം കൂടിയായി ഈ മഹാസമ്മേളനം മാറും....ഇതിന്ടെ പ്രചാരണവും ജന്മഭുമി ഏറ്റെടുക്കുന്നു ഒപ്പം ഞാനും എന്റെ പ്രസ്ഥാനവും ഉണ്ട്......അധസ്ഥിത വര്‍ഗക്കാരന്‍ ഭാരതത്തിന്ടെ പ്രധാന മന്ത്രി ആകണം....വന്ദേമാതരം..ചാത്തന്നൂര്‍ യുണിയന്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെ ഭാഗമാക്കിയവര്‍ക്ക് ഒരായിരം നന്ദി ചാത്തന്നൂര്‍ അരുണ്‍സതീശന്‍(ചാത്തന്നൂര്‍ )

Tuesday, 21 January 2014


കോണ്‍ഗ്രസ്‌ ആസ്ഥാനം വില്പനയ്‌ക്കോ ????അതോ മദ്യശാല ആക്കുമോ????അതോ വ്യഭിചാരശാല ആക്കുമോ?????
(please like this page..(https://www.facebook.com/ArunSatheesan4ever)
-------------------------------------------------------------
ചാത്തന്നൂരിലെ കോണ്‍ഗ്രസ്‌ ആസ്ഥാനം നെഹ്‌റു ഭവന്‍ പൂട്ടിയിട്ടിരിക്കുന്നു...അവിടം ഒരു മദ്യശാല ആണ് രാത്രിയായാല്‍ അപ്പോള്‍ ഒരു സംശയം..ഡല്‍ഹിയിലെ 
കോണ്‍ഗ്രസ്‌ ആസ്ഥാനത്ത് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയ്ക്ക് ചായക്കടയിട്ട് കൊടുക്കാമെന്ന് കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശം ഏഐസിസി അദ്ധ്യക്ഷയും മകനും പ്രധാനമന്ത്രിയുമൊക്കെ ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്ത മട്ടിലാണ് അവരുടെ ശരീരഭാഷയുടെ വാര്‍ത്താചിത്രീകരണങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളത്.

തരംതാണതരത്തിലുള്ള ഈ പരാമര്‍ശം തിരുത്താന്‍ കോണ്‍ഗ്രസ്സ് തെയ്യാറായിട്ടുമില്ല. ആര് ചായവില്ക്കുമെന്നും ആര് അധികാരം കയ്യാളുമെന്നും തീര്‍ച്ചയാക്കേണ്ടത് ജനങ്ങളാണ്. 

രാഷ്ട്രീയത്തില്‍ എതിരാളിക്കെതിരേ സ്വീകരിക്കേണ്ട മാന്യസമീപനം കോണ്‍ഗ്രസ്സില്‍നിന്നും നെഹ്‌റു കുടുംബത്തില്‍നിന്നും പ്രതീക്ഷിക്കുന്നതിലര്‍ത്ഥമില്ലെന്ന് പ്രസ്തുത സമീപനം തെളിയിക്കുന്നു.

പ്രശസ്തമായ പല തറവാടുകളും തകര്‍ക്കുകയും കുളംതോണ്ടുകയും ചെയ്യപ്പെട്ടത് പിഴച്ച മുടിയന്മാരായ പിന്‍ഗാമികളുടെ നെറികേടിന്റെയും നേരുകേടിന്റെയും നാശപ്രവൃത്തികള്‍കൊണ്ടാണ്. 

കോണ്‍ഗ്രസ്സിന്റെ ഗതിയും മറിച്ചല്ല. 

സുകൃത പാരമ്പര്യമുള്ള തറവാട് ഗതികെട്ട് മദ്യശാലകള്‍ക്കും മോശപ്പെട്ട മറ്റ് വ്യാപാരങ്ങള്‍ക്കും കൈമാറ്റം ചെയ്യുകവഴി മാനംവിറ്റ് സുഖിച്ചില്ലാതായ ചരിത്രവും നമ്മുടെ നാട്ടിലുണ്ട്. 

‘ഗതികെട്ടാല്‍ പുലി പുല്ലുംതിന്നുമെന്ന’ 

സത്യത്തിലേക്കാണ് കോണ്‍ഗ്രസ് ചരിത്രം ഇപ്പോള്‍ വിരല്‍ചൂണ്ടുന്നത്. 
നാടുമുടിച്ച് രാഷ്ട്രീയത്തെ കച്ചവട ഉല്‍പ്പന്നമാക്കുന്ന കോണ്‍ഗ്രസ്സില്‍നിന്നും ഇത്തരം ഭാഷയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല. 

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നതില്‍ സംശയമില്ലാത്ത കോണ്‍ഗ്രസ്സ് ഗതികേടില്‍ സ്ഥാവരജംഗമവസ്തുക്കള്‍പ്പോലും വിറ്റ് പുട്ടടിച്ചാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ല.ചാത്തന്നൂരും ഗതി മാറില്ല.....
ബിജെപി ഗോവാ ദേശീയ സമിതി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതല ഏല്‍പ്പിച്ചപ്പോള്‍ എന്തുകൊണ്ട് പ്രധാനമന്ത്രിയെ ബിജെപി പ്രഖ്യാപിക്കുന്നില്ല എന്നു ചോദിച്ചുകൊണ്ടുള്ള ഏഐസിസി ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയസിംഗിന്റെ പ്രസ്താവന ആരും മറന്നിട്ടുണ്ടാകില്ല. 
ഏഐസിസി രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രസ്ഥാനാര്‍ത്ഥിയായി ജനുവരി 17 ന് പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍തന്നെ സൂചിപ്പിച്ചിരുന്നതാണ്. 
രാഹുല്‍ഗാന്ധിതന്നെ താന്‍ ഏതു ചുമതലയും ഏല്‍ക്കാന്‍ തയ്യാറാണെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ തല്‍ക്കത്തോറയില്‍ എല്ലാം തകിടംമറിയുകയായിരുന്നു. പാവം അമുല്‍ ബേബി.....

കോണ്‍ഗ്രസ് പരാജയപ്പെടുമെന്നും നരേന്ദ്രമോദി ജയിക്കുമെന്നും വ്യക്തമായ സാഹചര്യത്തില്‍ സമര്‍ത്ഥമായി നെഹ്‌റു കുടുംബം അതിന്റെ പഴിയില്‍നിന്നും രക്ഷപ്പെടാനായി ആവിഷ്‌കരിച്ച തന്ത്രമാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു തടയിട്ടിട്ടുള്ളത്. 

പണ്ട് എല്ലാ പാപഭാരങ്ങളും സീതാറാം കേസരിയുടെമേല്‍ കെട്ടിവെച്ച് അദ്ദേഹത്തെ അപമാനിച്ച് രക്ഷപ്പെട്ടതുപോലെയുള്ള ഒരു ദുരന്തം മന്‍മോഹന്‍സിംഗിനെയും കാത്തിരിക്കുകയാണ്. രാജകുമാരന്റെ പതനവും പഴയ ചായ കച്ചവടക്കാരന്‍ നെഹ്‌റു കുടുംബത്തിന്റെ വാഴ്ചയില്‍നിന്നും നാടിനെ മോചിപ്പിക്കുന്നതിനുമായിരിക്കും 2014 ലെ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയരാഷ്ട്രീയം രണ്ടു ചേരികളിലായി ധ്രുവീകരിക്കപ്പെട്ട് പോര്‍വിളി മുഴക്കിയിരിക്കയാണ്. ബിജെപിയും സഹയാത്രികരും ഒരു ചേരിയിലും കോണ്‍ഗ്രസ്സും ചാര്‍ച്ചക്കാരും മറുഭാഗത്തുമായിട്ടാണ് മത്സരരംഗം രൂപപ്പെട്ടിട്ടുള്ളത്. 

ഇരുപക്ഷവും ചില പ്രാദേശിക കക്ഷികളും ആത്യന്തികമായി കോണ്‍ഗ്രസ്സിന് സഹായികളാവുമെന്ന കാര്യം ഉറപ്പാണ്. ദല്‍ഹിയില്‍ അപ്രതീക്ഷിത മുന്നേറ്റം കൈവരിച്ച ആംആദ്മി പാര്‍ട്ടിയുടെ അഭയസ്ഥാനവും കോണ്‍ഗ്രസ്സുതന്നെയെന്ന് തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ ബിജെപി എതിര് കോണ്‍ഗ്രസ്സ് എന്ന നിലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടിലൊന്നിനെ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കേണ്ടതായി വന്നിരിക്കുന്നു. ജനഹിതം ബിജെപിക്കനുകൂലമാണെന്ന് കോണ്‍ഗ്രസ്സിനു ബോദ്ധ്യപ്പെട്ടതോടെ അവര്‍ സമനില തെറ്റിയ നിലയില്‍ പ്രതികരിക്കയാണ്.
ദല്‍ഹിയില്‍ ഈയാഴ്ച നടന്ന ബിജെപി ദേശീയ നിര്‍വ്വാഹകസമിതി, ദേശീയ കൗണ്‍സില്‍-ഏഐസിസി സമ്മേളനങ്ങളെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പുള്ള അങ്കംകുറിക്കലായി രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുകയാണ്. 
ഇനി തെരഞ്ഞെടുപ്പിനു മുമ്പായി ഈ രണ്ടു പാര്‍ട്ടികളുടേയും ഉന്നതസമിതികള്‍ കൂടാനുള്ള സാദ്ധ്യത വിരളമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയനിരീക്ഷകരും ജനങ്ങളും പ്രസ്തുത സമ്മേളനങ്ങളില്‍ വളരെയധികം പ്രതീക്ഷയര്‍പ്പിച്ചിരുന്നു. ജനാധിപത്യക്രമത്തില്‍ ഇത്തരമൊരു പ്രതീക്ഷ സ്വാഭാവികമാണ്. 
ബിജെപി നേതാക്കന്മാരും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയും വ്യക്തമായ കാഴ്ചപ്പാടും നാടിന്റെ വികസനത്തിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളും സമ്മേളനത്തിലൂടെ മുന്നോട്ടുവെച്ചിരുന്നു. 

ഒരു ദശാബ്ദക്കാലത്തെ യുപിഎ ഭരണംവഴി കാര്‍ഷികരംഗം മുതല്‍ കായികരംഗംവരെ സമസ്തമേഖലകളിലും രാജ്യം തകര്‍ന്നതായും നാടിന്റെ സുരക്ഷയും സമ്പദ് വ്യവസ്ഥയും വിദേശനയങ്ങളും പൂര്‍ണ്ണമായും തകര്‍ന്നതായും ബിജെപി കാര്യകാരണസഹിതം ചൂണ്ടിക്കാട്ടുന്നു. 
എന്നാല്‍ കോണ്‍ഗ്രസ്സും അതിന്റെ അനന്തരാവകാശിയായ രാജകുമാരനും വിദൂഷകസംഘവുംചേര്‍ന്ന് ജനങ്ങള്‍ക്കുനേരെ ബിജെപി വിരുദ്ധകാളകൂടം വിസര്‍ജ്ജിക്കുകയും മോദിയ്‌ക്കെതിരെ വ്യക്തിഹത്യ നടത്തുകയും ചെയ്യുകയാണ്. എന്നാലിവര്‍ ദേശീയ പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നില്ല.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിനാണിപ്പോള്‍ ജനങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ചാത്തന്നൂരും വിലകയറ്റം തന്നെയാണ്

ദുസ്സഹമായ വിലക്കയറ്റംകൊണ്ട് ജനജീവിതം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചാനിരക്ക് 2004 ന്റെ പകുതിയായി ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു. 
നാണയപ്പെരുപ്പവും വിദേശനാണ്യശേഖരത്തിന്റെ താഴോട്ടുപോക്കും അപകടതലത്തിലെത്തിയിരിക്കുന്നു. ഇന്ത്യന്‍ കറന്‍സി എടുക്കാചരക്കായി മാറുംവിധം അതിന്റെ മൂല്യം താഴെയെത്തിയിരിക്കയാണ്. 
തൊഴിലില്ലായ്മ പരിഹരിക്കാനാവുന്നില്ലെന്നു മാത്രമല്ല തൊഴിലവസരങ്ങള്‍ ഗണ്യമായി യുപിഎ ഭരണത്തില്‍ കുറഞ്ഞിട്ടുമുണ്ട്. കാര്‍ഷികവളര്‍ച്ചയും കയറ്റിറക്കുമതിരംഗവും ആശ്വാസകരമല്ല. എട്ടുലക്ഷം കോടി രൂപയുടെ അഴിമതികൊണ്ട് ഖജനാവുതന്നെ തകര്‍ച്ചയുടെ വക്കിലാണ്. 
ചൈന കടന്നുകയറി നമ്മുടെ മണ്ണ് കവര്‍ന്നെടുത്ത് കൈവശപ്പെടുത്തുന്നു. പാകിസ്ഥാന്റെ പിന്‍ബലത്തോടെ ഭീകരാക്രമണങ്ങള്‍ നാടിനെ അരക്ഷിതാവസ്ഥയിലെത്തിച്ചിരിക്കുന്നു. 
ജനങ്ങളുടെ ജീവനും സ്വത്തും സുരക്ഷിതമല്ലാത്ത അവസ്ഥയിലേക്കു കാര്യങ്ങള്‍ വഴുതി വീണുകഴിഞ്ഞു. 
ഇതെല്ലാം എണ്ണിയെണ്ണി യുക്തിഭദ്രമായി വരച്ചുകാട്ടി യുപിഎയെ പ്രതികൂട്ടിലാക്കാന്‍ ബിജെപി സമ്മേളനത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഏഐസിസി സമ്മേളനം ഇതിനൊന്നും ഉത്തരം നല്‍കാതെ കടുത്ത മൗനത്തിലൂടെയാണ് കടന്നുപോയത്.
അസ്ഥിരതയും അസ്വസ്ഥതയും ആത്മവിശ്വാസമില്ലായ്മയുമാണ് കോണ്‍ഗ്രസ് സമ്മേളനം വിളിച്ചോതിയത്. 
എന്‍ഡിഎ ഭരണകാലത്ത് പിച്ച്മടിയില്‍ പിച്ചയെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനമാണ് സുസ്ഥിരഭരണം കേന്ദ്രത്തിലുണ്ടാകണമെന്നും അതിനായി 

”എന്‍ഡിഎ എന്ന അവിയല്‍ കൂട്ടുകെട്ടിനുപകരം’ 

കോണ്‍ഗ്രസ്സിന്റെ ഏകകക്ഷിഭരണത്തിന് വോട്ട് ചെയ്യാന്‍ അന്ന് ആഹ്വാനം ചെയ്തിരുന്നത്. 
എന്നാലിപ്പോള്‍ ജാതി-മത വിഘടന രാഷ്ട്രീയം തൊട്ട് ഇടത്-ആപ്പ് കക്ഷികളെവരെ വഴിവിട്ടും കൂടെകൂട്ടാന്‍ കോണ്‍ഗ്രസ് പായുകയാണ്. 

അവസരവാദവും അഴിമതിയും കെടുകാര്യസ്ഥതയും അസ്ഥിരതയും കോണ്‍ഗ്രസ്സിന്റെ മുഖമുദ്രകളായി മുഴച്ചുനില്‍ക്കുന്നു. 

ന്യൂനപക്ഷ പ്രീണനംവഴി നാടിന്റെ താല്‍പ്പര്യങ്ങളെ കോണ്‍ഗ്രസ്സ് ബലികഴിക്കുകയാണ്. 
ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ ജനങ്ങളെ വിഘടിച്ചുനിര്‍ത്തി മുതലെടുക്കാനായി സ്വീകരിച്ച അതേ ‘ഡിവൈഡ് ആന്റ് റൂള്‍’ തന്ത്രമാണ് കോണ്‍ഗ്രസ്സ് ഇവിടെ നടപ്പാക്കുന്നത്. 
ഇതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയരാഷ്ട്രീയ കക്ഷിയായി കോണ്‍ഗ്രസ്സിനെ ബിജെപി ദേശീയ സമ്മേളനം ചിത്രീകരിക്കാനിടയായത്.
ബിജെപി സമ്മേളനം രാഷ്ട്രീയമായി കോണ്‍ഗ്രസ് നയങ്ങളെ നഖശിഖാന്തം എതിര്‍ക്കുകയും അവരുടെ ദുഷ്‌ചെയ്തികള്‍ തുറന്നുകാട്ടുകയും ചെയ്തുകൊണ്ടുള്ള ബിജെപിയുടെ സുവ്യക്ത നിലപാട് ഏറെ പഴക്കമുള്ളതാണ്. 
എതിരാളികള്‍ക്കെതിരേ വ്യക്തിഹത്യയിലൂന്നിയ പ്രചരണം ബിജെപിയുടെ ശൈലിയല്ല. 
എന്നാല്‍ ഏഐസിസി സമ്മേളനം നരേന്ദ്രമോദി ഫാബിയകൊണ്ട് ശവപറമ്പിലെപ്പോലെ വിലാപമുഖരിതമായിരുന്നു. 
പരസ്പര വിശ്വാസമില്ലായ്മയും ആത്മവിശ്വാസമില്ലായ്മയും ഏഐസിസി സമ്മേളന ഗ്രൗണ്ടില്‍ ത്രിവര്‍ണ്ണപതാകയ്ക്കു താഴെ പ്രകടമായിരുന്നു. 
വിവരാവകാശം, പഞ്ചായത്തുരാജ്, ലോകായുക്താ നിയമങ്ങള്‍ പാസ്സാക്കിക്കൊണ്ട് ജനങ്ങള്‍ക്ക് അധികാരം നല്‍കിയ പാര്‍ട്ടിയെന്ന നിലയില്‍ ഊറ്റംകൊള്ളുന്ന തരത്തില്‍ എഴുതി തയ്യാറാക്കി അവതരിപ്പിച്ച രാഹുല്‍ഗാന്ധിയുടെ പ്രസംഗം യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്നുള്ള ഒരു ദേശീയ നേതാവിന്റെ ഒളിച്ചോട്ടം മാത്രമായിരുന്നു. പാഴ്‌വാക്കുകളും അര്‍ത്ഥവും ആത്മാര്‍ത്ഥതയുമില്ലാത്ത പ്രയോഗങ്ങളുംവഴി ജനസഞ്ചയത്തെ വഴിതെറ്റിക്കാന്‍ നടത്തിയ ശ്രമത്തില്‍ രാഹുല്‍യുഗത്തിന്റെ ഉദയം കാണുന്നവര്‍
‘ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം’ എന്നാഗ്രഹിക്കുന്നവരാണ്.
വെള്ളത്തൊപ്പിയും ചര്‍ക്കയുമൊക്കെ വിശുദ്ധിയുടേയും ദേശസ്‌നേഹത്തിന്റെയും പ്രതീകങ്ങളായിരുന്ന നാടാണ് നമ്മുടേത്. ബ്രിട്ടീഷുകാര്‍ക്ക് പുറത്തേക്കുള്ളവഴി കാട്ടിക്കൊടുക്കാനും അവരെ ആട്ടിപ്പായിക്കാനും വെള്ളത്തൊപ്പിക്കാര്‍ക്ക് അന്നുകഴിഞ്ഞിരുന്നു. എന്നാലിന്ന് ആ പാരമ്പര്യവും ഗാന്ധിയെന്ന മഹാത്മാവിനേയും വെള്ളത്തൊപ്പിക്കാര്‍ കുത്തിമലര്‍ത്തി വിറ്റുകാശാക്കി കുംഭവീര്‍പ്പിക്കുകയാണ്. 
രാഷ്ട്രീയം ഉദരപൂരണത്തിനും ആര്‍ഭാടജീവിതത്തിനുമുള്ള എളുപ്പമാര്‍ഗ്ഗമായി ഇക്കൂട്ടര്‍ക്കിടയില്‍ മാറിയിരിക്കുന്നു. ഇന്നത്തെ വെള്ളത്തൊപ്പിക്കാര്‍ യഥാര്‍ത്ഥത്തില്‍ ഡ്യൂപ്ലിക്കേറ്റ് കോണ്‍ഗ്രസ്സുകാരാണ്. യഥാര്‍ത്ഥ കോണ്‍ഗ്രസ്സല്ല. 

തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന ചവിട്ടുനാടകങ്ങളും ചാത്തന്നൂരില്‍ ഇനി നടക്കാന്‍ പോകുന്ന കോപ്രായങ്ങളും അര്‍ഹിക്കുന്ന അവജ്ഞയോടെ രാഷ്ട്രവും ജനങ്ങളും ചാത്തന്നൂര്‍ നാട്ടുക്കാരും അവഗണിക്കുകയാണുവേണ്ടത്.
എന്റെ പേജില്‍ത്തന്നെ ലൈക്‌ അടിക്കണം മറക്കരുത് 
(please like this page..(https://www.facebook.com/ArunSatheesan4ever)

Thursday, 16 January 2014

തൈപ്പൂയം


തൈപ്പൂയം 
-----------------
ശ്രീമുരുകന്‍റെ നക്ഷത്രദിവസമാണ് 'തൈപ്പൂയം' അഥവാ മകരമാസത്തിലെ പൂയം. തമിഴ്‌ കലണ്ടര്‍ പ്രകാരം 'തൈമാസ'ത്തിലെ പൂയം. ശ്രീമുരുകന്‍, ദേവസേനാപതിയായി അസുരന്മാരെ നിഗ്രഹിച്ച് ദേവന്മാരെ രക്ഷിച്ചത്‌ ഈ ദിവസമാണെന്നും ആയതിനാല്‍ തൈപ്പൂയം ആചരിക്കുന്നുവെന്നും ചില ആചാര്യന്മാര്‍ പറയുന്നുണ്ട്.

ശ്രീമുരുകന്‍റെ നക്ഷത്രം പൂയമാണെന്നും അതല്ല, വിശാഖമാണെന്നും ചില ആചാര്യന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ട്. മാഘമാസത്തിലെ പൂയത്തില്‍ ശ്രീ സുബ്രഹ്മണ്യന്‍ ജനിച്ചുവെന്ന സ്കന്ദപുരാണം വിശ്വസിക്കുന്ന സകല ആചാര്യന്മാരും ശ്രീമുരുകന്‍റെ ജനനം പൂയം നക്ഷത്രത്തിലാണ് എന്നുതന്നെ വിശ്വസിച്ചുവരുന്നു. കാരണം, വിശാഖം നക്ഷത്രത്തില്‍ മുരുകക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുന്നതായി അറിവില്ല.

ശ്രീമുരുകന് അമ്മ പാര്‍വ്വതീദേവി ശക്തിവേല്‍ നല്‍കിയതും അങ്ങനെ ശൂരപത്മനെ വധിച്ച് രണ്ടായി പിളര്‍ന്ന് ഒരു ഭാഗം മയില്‍വാഹനമാക്കിയും മറ്റൊരുഭാഗം കോഴിയാക്കിയും ഭഗവാന്‍ ശാപമോക്ഷം നല്‍കി തന്‍റെ കൂടെ നിര്‍ത്തിയതും പൂയം നാളിലാണ് എന്നൊരു വിശ്വാസവും നിലവിലുണ്ട്. കേരളത്തിലെ ചില സുബ്രഹ്മണ്യഭക്തര്‍, ശ്രീമുരുകന്‍റെ നക്ഷത്രവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഭക്തരില്‍ മാനസികസംഘര്‍ഷം ഉണ്ടാക്കാറുണ്ട്. 

ശ്രീലങ്കയിലെ ചില ഗ്രാമങ്ങളിലും തൈപ്പൂയം ഭക്തിപൂര്‍വ്വം ആചരിക്കുന്നുണ്ട്. 

തൈപ്പൂയവ്രതം എടുക്കുന്നത്, ധനുമാസം മുതലാണ്‌. രാവിലെയും വൈകിട്ടും കുളിക്കണം, മുരുകസ്തുതി ജപിക്കണം. മുരുകക്ഷേത്രദര്‍ശനം നടത്തി യഥാശക്തി അഭിഷേകം നല്‍കി പ്രാര്‍ത്ഥിക്കണം. കഠിനമായ വ്രതം എടുക്കാന്‍ കഴിയാത്തവര്‍ പൂയം നക്ഷത്രദിവസം അതിപുലര്‍ച്ചെ കുളിച്ച് പ്രാര്‍ത്ഥിച്ച്, വൈകിട്ട് നെയ്‌വിളക്ക് തെളിച്ച് മുരുകസ്തോത്രങ്ങള്‍ അല്ലെങ്കില്‍ "ഓം ശരവണ ഭവ:" എന്ന സുബ്രഹ്മണ്യരായം ജപിച്ച് പ്രാര്‍ത്ഥിക്കണം. 

ചൊവ്വയുടെ അനിഷ്ടസ്ഥിതി മാറുന്നതിന് തൈപ്പൂയവ്രതം അത്യുത്തമം ആകുന്നു. സാമ്പത്തികതടസ്സം, വിവാഹതടസ്സം, പിതാവിന്‍റെ ദോഷസ്ഥിതി, സഹോദരദുരിതം, ആശുപത്രിവാസം, ആയൂര്‍ദോഷം എന്നിവ ചൊവ്വാദോഷത്താല്‍ സംഭവിക്കും. അതിനൊക്കെ പരിഹാരമായി തൈപ്പൂയവ്രതം എടുക്കാവുന്നതാണ്. 

നാളെയാണ് തൈപ്പൂയം (17-1-2014, വെള്ളിയാഴ്ച വൈകിട്ട് 4 മണി 9 മിനിറ്റ് 1 സെക്കന്‍റ് വരെയാണ് പൂയം നക്ഷത്രം. ഗണനം: കൊല്ലം ജില്ല).

തൈപ്പൂയത്തിന് ജപിക്കാനായി ചില മന്ത്രങ്ങള്‍:
****************************************

സുബ്രഹ്മണ്യ മൂലമന്ത്രം:
-----------------------------

"ഓം വചദ്ഭുവേ നമ:"

ഗുരുവിന്‍റെ ഉപദേശം ലഭിച്ചിട്ടില്ലാത്ത ഭക്തര്‍, മൂലമന്ത്രം ജപിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ സാക്ഷാല്‍ പരമശിവനെ ഗുരുവായി സങ്കല്‍പ്പിച്ചുകൊണ്ട് സധൈര്യം ജപിച്ചുതുടങ്ങാം.

സുബ്രഹ്മണ്യരായം:
------------------------
"ഓം ശരവണ ഭവ:" (ഇത് സമയമുള്ളതുപോലെ, ഭക്തിയോടെ 21,000 പ്രാവശ്യം ജപിക്കണം)

സുബ്രഹ്മണ്യ ഗായത്രി:
----------------------------

"സനല്‍ക്കുമാരായ വിദ്മഹേ 
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്"

കുടുംബ ഐക്യത്തിന് ഒരു മുരുകമന്ത്രം:
-----------------------------------------------------

"ഓം വല്ലീദേവയാനീ സമേത
ദേവസേനാപതീം കുമര ഗുരുവരായ സ്വാഹാ"

രോഗശമനത്തിന് ഒരു മുരുകമന്ത്രം:
--------------------------------------------

"ഓം അഗ്നികുമാര സംഭവായ 
അമൃത മയൂര വാഹനാരൂഡായ
ശരവണ സംഭവ വല്ലീശ 
സുബ്രഹ്മണ്യായ നമ:" 

Wednesday, 15 January 2014

മന്നത്ത്‌ ആചാര്യനും ഹിന്ദു നവോത്ഥാനവും (please like this page..(https://www.facebook.com/ArunSatheesan4ever)

മന്നത്ത്‌ ആചാര്യനും ഹിന്ദു നവോത്ഥാനവും
(please like this page..(https://www.facebook.com/ArunSatheesan4ever)
==============================================
ശതാബ്ദി ശോഭയില്‍ എന്‍എസ്‌എസ്‌ എത്തിനില്‍ക്കുന്ന വര്‍ത്തമാനസാഹചര്യത്തില്‍ ഹിന്ദുഐക്യത്തിന്റെ സാദ്ധ്യതകള്‍ കേരളത്തിലെ ചെറുതും വലുതുമായ ഹിന്ദു സമുദായസംഘടനകള്‍ ആത്മപരിശോധനയ്ക്കു വിധേയമാക്കുകയും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യേണ്ടതുണ്ട്‌.സമുദായസേവനം ലോക സേവനത്തിന്റെ ഭാഗമാണെന്നുദ്ഘോഷിച്ചുകൊണ്ട്‌ സമസ്തവും സമാജത്തിനായിസമര്‍പ്പിച്ച ഭാരതകേസരിമന്നത്തു പത്മനാഭന്‍ സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പടനയിക്കുകയും നിഷ്കാമകര്‍മ്മത്തിന്റെയും നിസ്തുലസേവനത്തിന്റെയും സാധനാ പാഠങ്ങള്‍ തലമുറകള്‍ക്കായി കരുതി വെയ്ക്കുകയും ചെയ്തിരുന്നു. തന്റെ സമുദായത്തിന്റെ അവശതകള്‍ മാറ്റാനും അനാചാരങ്ങള്‍ ഇല്ലാതാക്കാനും സഹജീവികളെ സമുദ്ധരിക്കാനും ശ്രമിച്ചതോടൊപ്പം ഹിന്ദു ഏകീകരണവും ഭൂരിപക്ഷ സമുദായ ഐക്യവും അദ്ദേഹത്തിന്റെസ്വപ്നങ്ങളായിരുന്നു.എന്‍എസ്‌എസിന്റെ ആദ്യനാളുകളില്‍ തന്നെ ഹിന്ദു ഐക്യത്തിനുവേണ്ടിയുള്ള മന്നത്തിന്റെ ഉള്‍വിളി പുറംലോകത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അദ്ദേഹം വിളിച്ചോതിയിരുന്നു.

1950 ഏപ്രിലില്‍ നീലംപേരൂര്‍ ഹിന്ദു മഹാസമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട്‌ “ഹിന്ദുവായി ജനിച്ചു ഹിന്ദുവായിത്തന്നെ മരിക്കുകയും ചെയ്യും” എന്നദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സഹോദരഭാവേനപെരുമാറിയിട്ടും ന്യൂനപക്ഷങ്ങള്‍ “നമ്മുടെ ചുമലില്‍ കയറുകയാണ്‌. നമ്മുടെ അവകാശങ്ങളില്‍ അനാവശ്യമായി കൈകടത്തുകയാണ്‌. ദേവസ്വംബില്‍ വന്നപ്പോള്‍ അവര്‍കാണിച്ച കൊള്ളരുതായ്മ ഹൈന്ദവനൊരുകാലത്തും മറക്കുകയില്ല. അതിനുപകരം ചോദിക്കുകതന്നെവേണം” എന്നു തുറന്നടിച്ചു പറഞ്ഞിരുന്നു. ഹിന്ദു ഏകീകരണത്തിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി പ്രസ്തുത പ്രസംഗത്തില്‍ മന്നം പറഞ്ഞിതപ്രകാരമായിരുന്നു. “ഒരു ജാതിക്കുമീതെ ഒരു ജാതിയായി ഹിന്ദു സമുദായം അങ്ങനെ കൊടിമരം പോലെ പടുത്തുയര്‍ത്തിയിരിക്കുകയാണ്‌. ഹിന്ദു സമുദായത്തില്‍ നിലവിലിരിക്കുന്ന ജാതിയുടെ ഭാരം മുഴുവന്‍ ചുമക്കുന്നതു പുലയനാണ്‌. രണ്ടുമൂവായിരം കൊല്ലക്കാലമായി നാം അങ്ങനെയായിരിക്കുകയാണ്‌.

ഹിന്ദുക്കളുടെ ചരിത്രം. പരിശോധിച്ചാല്‍ ആദ്യകാലത്തു ജാതിയില്ലായിരുന്നു എന്നു കാണാം. വെറും ഒരു മരയ്ക്കാത്തിയുടെ മകന്‍ വേദവ്യാസനല്ലേ മഹാഭാരതം രചിച്ചത്‌ എന്നു നിങ്ങളോര്‍ത്തു നോക്കണം. കാലക്രമേണയുള്ള കൊള്ളരുതായ്മകളാണി ജാതിയെല്ലാമുണ്ടാക്കിയത്‌. ഈ കൃത്രിമ ജാതി വ്യത്യാസങ്ങള്‍ നിശ്ശേഷം ഇല്ലാതാക്കുമെന്ന്‌ ഓരോരുത്തരും ഇന്നു ശപഥം ചെയ്യുമെങ്കില്‍ ഹിന്ദുസമുദായം വിജയിച്ചു. സംഘടനാബലം കൊണ്ടുമാത്രമേ ഇക്കാലത്തുവിജയം സാദ്ധ്യമാകൂ” (മന്നത്തുപദ്മനാഭന്റെ പ്രസംഗങ്ങള്‍ പേജ്‌ 305)

സംഘടിത ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുന്ന ദുഃഖസ്ഥിതിയാണിവിടുള്ളതെന്ന്‌ ന്യൂനപക്ഷക്കാരനായ കോണ്‍ഗ്രസ്സ്‌ മുഖ്യമന്ത്രി തന്നെ തുറന്നടിച്ചു പറഞ്ഞനാടാണിത്‌. പക്ഷെഅതിന്റെ പേരില്‍ തന്റെ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹത്തിനുനഷ്ടപ്പെട്ടതിനപ്പുറം മറ്റൊന്നും സംഭവിച്ചില്ല. ഭരണഘടനാധിഷ്ഠിതതുല്യനീതിയും തുല്യ അവസരങ്ങളും നഷ്ടപ്പെട്ട വിഭാഗമായി ഭൂരിപക്ഷജനത വ്രണിതഹൃദയരായി കഴിയുന്നു.
തുടര്‍ന്നധികാരത്തില്‍ വന്ന സിപിഎം മുഖ്യമന്ത്രി 2010 ല്‍ തിരുവനന്തപുരത്തെ കേസരി സ്മാരക പ്രസ്സ്‌ ക്ലബ്ബില്‍ നടത്തിയ മീറ്റ്‌ ദ പ്രസ്സില്‍ സംഘടിത ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തോട്‌ അനീതികാട്ടുന്നകാര്യം ആവേശപൂര്‍വ്വം തുറന്നടിച്ചു പറഞ്ഞു. അനീതിക്കെതിരെ ഉറക്കെപറഞ്ഞതിനപ്പുറം അനീതി ഇല്ലാതാക്കാന്‍ യുഡിഎഫ്‌ എല്‍ഡിഎഫ്‌ ഭരണക്കാര്‍ ചെറുവിരല്‍ പോലുമനക്കിയില്ല എന്നതാണ്‌ ദുഃഖസത്യം.

1924 ല്‍ സര്‍വ്വീസ്‌ മാസികയില്‍ എഴുതിയതനുസരിച്ച്‌ സ്വസമുദായസ്നേഹം ഇതരസമുദായങ്ങളോടുള്ള വിദ്വേഷമല്ലെന്ന്‌ ശ്രീ മന്നം വ്യക്തമാക്കിയിരുന്നു. 1955 ല്‍ യോഗക്ഷേമസഭാ യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ സമുദായാചാര്യന്‍ “സകല കാര്യങ്ങള്‍ക്കും പ്രതിബന്ധം സൃഷ്ടിക്കുന്നത്‌ യാഥാസ്ഥിതികരാണെന്നും അത്തരം മനസ്ഥിതികള്‍ക്കെതിരെ ആഞ്ഞടിക്കാനുമാണ്‌” ആഹ്വാനം നല്‍കിയത്‌. 1950 ജൂണില്‍ ചേര്‍ത്തല എസ്‌എന്‍ഡിപി യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട്‌ “ഒരുമിച്ചു നിന്നില്ലെങ്കില്‍ അപകടമാണെന്ന” മുന്നറിയിപ്പും ഹിന്ദു സമൂഹത്തിന്‌ അദ്ദേഹം നല്‍കിയിരുന്നു.

ഹിന്ദു ഏകീകരണത്തിനും രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയക്കും വേണ്ടി രാഷ്ട്രീയസ്വയം സേവകസംഘവും അനുബന്ധ പ്രസ്ഥാനങ്ങളും നടത്തുന്ന പരിശ്രമങ്ങളെ സര്‍വ്വാത്മനാ സ്വാഗതം ചെയ്ത ചരിത്രമാണ്‌ ശ്രീമന്നത്തു പത്മനാഭനും അദ്ദേഹത്തിന്റെസര്‍വ്വസ്വമായ പ്രസ്ഥാനവും വരച്ചു കാട്ടിയിട്ടുള്ളത്‌. പരമപൂജനീയ ഗുരുജിയും മന്നത്താചാര്യനും തമ്മിലുണ്ടായിരുന്ന അടുപ്പം വളരെവലുതായിരുന്നു. ഗുരുജിയോടൊപ്പം വേദികള്‍ പങ്കിടാനും സംഘത്തെ ശ്ലാഘിക്കാനും കേരളത്തിലെ ഈ ഹിന്ദു നവോത്ഥാനനായകന്‍ പലപ്പോഴും മുന്നോട്ടു വന്നിരുന്നു. സംഘത്തിന്റെ പന്തളം ഓറ്റിസിക്ക്‌ എന്‍എസ്‌എസ്‌ സ്കൂള്‍ വിട്ടുതന്നിരുന്നു.

കുളത്തൂര്‍പുഴ ഹിന്ദു സമ്മേളനത്തില്‍ വിവേകാനന്ദ സന്ദേശത്തെ പിന്തുടരാന്‍ ആഹ്വാനം ചെയ്ത മന്നം ഹിന്ദു ഐക്യത്തിനുവേണ്ടിയുള്ള ധര്‍മ്മകാഹളം മുഴക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. കന്യാകുമാരിയിലെ വിവേകാനന്ദസ്മാരക ശിലകയ്യേറി ഹിന്ദു സംസ്കൃതിയെ അപമാനിച്ച അവസരത്തില്‍ അതിനെതിരെ സട കുടഞ്ഞെഴുന്നേറ്റ ഹിന്ദു മുന്നേറ്റത്തിന്റെ നേതൃനിര ഏറ്റെടുക്കാന്‍ ചങ്കൂറ്റം കാട്ടിയ കേരളത്തില്‍ നിന്നുള്ള അപൂര്‍വ്വം ജനനായകരില്‍ ഒരാളായിരുന്നു ശ്രീ മന്നത്ത്‌ പത്മനാഭന്‍.

ഹിന്ദുത്വത്തില്‍ അഭിമാനിക്കുകയും നാടിന്റെ അടിസ്ഥാന സങ്കല്‍പ്പമായസര്‍വ്വധര്‍മ്മസമഭാവനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു മഹാനായിരുന്ന ശ്രീ മന്നം. കാലത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാന്‍ സ്വസമുദായത്തെ തട്ടിയുണര്‍ത്തി സജ്ജരാക്കുകയും അതിനുള്ള പരിശോധനക്കളരിയായി എന്‍എസ്‌എസിനെ മാറ്റുകയുമാണ്‌ മന്നം ചെയ്തത്‌. 1922 ല്‍ അമ്പലപ്പുഴ വെച്ചു നടത്തിയ നായര്‍ മഹാസമ്മേളനത്തില്‍ വെച്ചു തന്നെ എല്ലാഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന പ്രമേയം അദ്ദേഹം പാസ്സാക്കിയിരുന്നു. എല്ലാവരും സുഖികളാവട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്‌. ഈഴവരുള്‍പ്പടെ അവര്‍ണ്ണരെന്ന്‌ ചിത്രീകരിച്ച്‌ ക്ഷേത്രപരിസരത്തു പോലും കടക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി വൈക്കം സത്യാഗ്രഹവും സവര്‍ണ്ണജാഥയും നടത്തിയ മന്നം ഹിന്ദു നവോത്ഥാന നായകനും സാമൂഹ്യ നീതിക്കുവേണ്ടി പോരാടിയവിപ്ലവകാരിയുമായിരുന്നു. 1947 ല്‍ ഉത്തരവാദഭരണത്തിനുവേണ്ടിപോരാട്ടം നടത്തി ജയില്‍ വാസം അനുഭവിച്ച മന്നം തന്റെ അന്ത്യനാളുകളില്‍ അഭിലഷിച്ചതിനെകുറിച്ച്‌ ഡോ. ശൂരനാട്ടു കുഞ്ഞന്‍പിള്ള രേഖപ്പെടുത്തിയിട്ടുള്ളതിപ്രകാരമാണ്‌. “നായര്‍ സമുദായത്തിന്റെ ശ്രേയസ്സിനുവേണ്ടി പൊതുരംഗത്തുവന്ന മന്നം അന്ത്യകാലത്ത്‌ ശിഷ്ട ജീവിതകാലം എല്ലാ സമുദായങ്ങള്‍ക്കും പ്രയോജനപ്പെടത്തക്കവണ്ണം നീക്കി വെയ്ക്കണമെന്ന്‌ ആഗ്രഹിച്ചത്‌ അദ്ദേഹത്തിന്റെ പൂര്‍ണ്ണ വ്യക്തിത്വത്തിന്‌ തെളിവാണ്‌” എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ശ്രീനാരായണഗുരുഹിന്ദു സമുദായത്തിന്റെ മുഴുവന്‍ പൊതുസ്വത്താണ്‌ എന്ന്‌ ഉച്ചൈസ്തരം ഉദ്ഘോഷിച്ച ക്രാന്തദര്‍ശിയായിരുന്നു മന്നം. (മന്നത്തുപത്മനാഭന്റെ പ്രസംഗങ്ങള്‍ പേജ്‌ 440) മന്നത്തിന്റെ മഹത്തായ വ്യക്തിത്വത്തിന്റെ ഉരുക്കുമൂശയില്‍ വാര്‍ത്തെടുത്തവരാണ്‌ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയായ ജി. സുകുമാരന്‍ നായര്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍. അവരുടെ ആത്മാര്‍ത്ഥത കറപുരളാത്തതാണെന്ന്‌ വ്യക്തമാണ്‌. നാടിനും സമുദായത്തിനും പൊതുഹിന്ദുധാരയ്ക്കും അഭിമാനിക്കാവുന്ന മഹാസ്ഥാപനമായി എന്‍എസ്‌എസ്സിനെ വളര്‍ത്തിയെടുക്കാന്‍ മന്നത്തു പത്മനാഭന്‍ നടത്തിയ ക്ലേശകരമായ ശ്രമങ്ങള്‍ ശാശ്വതശ്രേയസ്സാണ്‌ പ്രസ്ഥാനത്തിന്‌ നല്‍കിയിട്ടുള്ളത്‌. ശതാബ്ദിയുടെ നിറവില്‍ കൂടുതല്‍ കരുത്തോടെ സമുദായാചാര്യന്‍ ലക്ഷ്യമിട്ട ഉയരങ്ങളിലേക്കു കുതിക്കാന്‍ എന്‍എസ്‌എസ്‌ നേതൃത്വത്തിനുകഴിയട്ടെ. ക്ഷേത്രാധിഷ്ഠിത ആചാരങ്ങളും തന്ത്രശാസ്ത്രവിദ്യയുടെ രഹസ്യങ്ങളും വ്യാപകമാക്കാനും അവബോധം സൃഷ്ടിച്ച്‌ പുത്തന്‍ തലമുറയ്ക്കു കൈമാറാനുമുള്ള ശ്രമം ശ്ലാഘനീയമാണ്‌. ആര്‍.ശങ്കര്‍, സി.കേശവന്‍, അയ്യങ്കാളി, മന്നം, പട്ടംതാണുപിള്ള, പനമ്പിള്ളി, ടി.കെ. മാധവന്‍ എന്നിവരുടെ പിന്‍മുറക്കാര്‍ കുങ്കുമപതാക കയ്യിലേന്തി ദേശീയധാരയുടെ ഭാഗമായത്‌ സ്മൃതിപഥത്തില്‍ പച്ചപിടിച്ചുനില്‍ക്കുന്നതാണ്‌.

എട്ടുപതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ കൊല്ലവര്‍ഷം 1105 ല്‍ നടന്ന എന്‍എസ്‌എസ്‌ ചങ്ങനാശ്ശേരി സമ്മേളനം മുന്നോട്ടുവെച്ചഹിന്ദു സമുദായ പരിഷ്കാരം തന്നെ ഭൂരിപക്ഷ സമുദായ ഐക്യത്തിനുള്ള കാഹളമായിരുന്നുമുഴക്കിയത്‌. ഹിന്ദു ഐക്യത്തിന്റെ ശക്തനായ വക്താവ്‌ ദേശാഭിമാനി ടി.കെ. മാധവന്റെ വിയോഗം സൃഷ്ടിച്ച കരിനിഴലിലായിരുന്നു. ആ സമ്മേളനം. സി.വി. കുഞ്ഞിരാമനും സി. കേശവനും വൈക്കം നാരായണനുമായിരുന്നു ആ സമ്മേളനത്തില്‍ എസ്‌എന്‍ഡിപിയെ പ്രതിനിധീകരിച്ചിരുന്നത്‌. പിന്നീട്‌ പലഘട്ടങ്ങളില്‍ വിവിധചര്‍ച്ചകള്‍ ഹിന്ദു ഏകീകരണത്തിനായി നടന്നിരുന്നു. ഒടുവില്‍ മന്നത്തു പത്മനാഭന്റെയും ആര്‍. ശങ്കറിന്റെയും നേതൃത്വത്തില്‍ ഒന്നായി ലയന പ്രമേയങ്ങള്‍ വരെ പാസ്സാക്കിയോജിപ്പിലെത്തി. 2005ലും 2013ലും എന്‍എസ്‌എസ്‌-എസ്‌എന്‍എന്‍ഡിപി കൂട്ടായ്മ ശ്രമങ്ങള്‍ ഹിന്ദുഐക്യത്തിന്‌ കളമൊരുക്കി. പക്ഷേ ഇവയൊന്നും സ്ഥായിയായ ഫലങ്ങള്‍ നല്‍കിയെന്നാര്‍ക്കും അവകാശപ്പെടാനാവില്ല. ഈ കൂട്ടായ പ്രയാണത്തെ തട്ടി വീഴ്ത്തുന്നതില്‍ ന്യൂനപക്ഷ മതശക്തികളും അവരുടെ ബിനാമികളായ രാഷ്ട്രീയക്കാരും വില്ലന്‍മാരുടെ റോളില്‍ വിജയിച്ചു എന്നു കരുതന്നതില്‍ തെറ്റുണ്ടോ? ഇത്തരം പരീക്ഷണങ്ങളും രൂപ പരിണാമങ്ങളും അണിയറ രഹസ്യങ്ങളും പിന്നാമ്പുറ കഥകളും ഉള്‍പ്പിരിവുകളും രാഷ്ട്രീയകേരളവും ഹിന്ദുത്വശക്തികളും ഗവേഷണവിധേയമാക്കിപരാജയങ്ങളുടെ കാരണങ്ങള്‍കണ്ടെത്തി പരിഹാരത്തിന്‌ ശ്രമിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.
ചാത്തന്നൂര്‍ ദേശത്തെ എല്ലാ ഹിന്ദുക്കളോട് കൂടി പറയാനുള്ളത് ഇതാണ്...ഹിന്ദു ഒന്നിക്കേണ്ടത് ഇ കാല ഘട്ടത്തിന്ടെ ആവശ്യമാണ്
എന്റെ പേജില്‍ത്തന്നെ ലൈക്‌ അടിക്കണം മറക്കരുത്
(please like this page..(https://www.facebook.com/ArunSatheesan4ever)

നരേന്ദ്രമോദി നവഭാരതത്തിന്റെ നായകന്‍ (please like this page..(https://www.facebook.com/ArunSatheesan4ever)

നരേന്ദ്രമോദി നവഭാരതത്തിന്റെ നായകന്‍
(please like this page..(https://www.facebook.com/ArunSatheesan4ever)
-----------------------------------------------------------------------------------
സ്വതന്ത്ര ഭാരതത്തിന്ടെ ചരിത്രത്തില്‍ നരേന്ദ്രമോദിയോളം അകാരണമായി വേട്ടയാടപ്പെട്ട മറ്റൊരു നേതാവിനെയും ചൂണ്ടിക്കാട്ടാനുണ്ടാവില്ല. 
അന്ധമായ സംഘപരിവാര്‍- മോദി വിരോധത്താല്‍ പരമ നാറികളായ കോണ്‍ഗ്രസ്സ്-ഇടതു പക്ഷകക്ഷികളും കേന്ദ്രഭരണകൂടവും ഒരുപറ്റം മാധ്യമ- രാഷ്ട്രീയ നിരീക്ഷകരും ചേര്‍ന്ന് ഒരു നിരപരാധിയുടെ ചോരക്കുവേണ്ടി എല്ലാകുടിലതന്ത്രങ്ങളും പയറ്റുകയായിരുന്നു.

കുപ്രചരണങ്ങളേയും കുത്‌സിത പ്രവര്‍ത്തനങ്ങളേയും അതിജീവിച്ച് നരേന്ദ്രമോദിയെന്ന പോരാളി തിളക്കമാര്‍ന്ന വിജയം നേടുകയും ‘ക്ലീന്‍ ചിറ്റുമായി’ കത്തിജ്വലിച്ച് ആസേതുഹിമാചലം ജൈത്രയാത്രവഴിമുന്നേറുകയും ചെയ്യുന്ന നാളുകളിലൂടെയാണ് രാജ്യമിപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്.

ജനവിധിയിലൂടെ ക്ലീന്‍ചിറ്റും അംഗീകാരവും നേടിയ ഈ ജനനായകര്‍ നീതിപിഠം വഴിയും നിരപരാധിത്വം തെളിയിച്ച് ശുദ്ധിപത്രം നേടിയെടുത്തിരിക്കുന്നു എന്നതാണ് കുറച്ചു ദിവസം മുന്‍പ് പുറത്തുവന്ന അഹമ്മദബാദ് കോടതി വിധിയുടെ പൊരുള്‍.
ഗോധ്രയില്‍ 59 ശ്രീരാമ ഭക്തന്മാരെ തീവണ്ടിയിലിട്ട് ക്രൂരമായി ചുട്ടുകൊന്നതിനേതുടര്‍ന്നുണ്ടായ കലാപമാണ് ഗുജറാത്തിലെ 2002ലെ വര്‍ഗ്ഗീയ കലാപമായി അറിയപ്പെടുന്നത്.
ചാനലുകളും മാധ്യമങ്ങളുംവഴി ഗോധ്രകൂട്ടക്കൊലയുടെ ദാരുണ സംഭവങ്ങള്‍ അടുത്തറിഞ്ഞ ജനങ്ങള്‍ പ്രക്ഷുബ്ദരായി ഇളകിമറിഞ്ഞ് നടത്തിയ കലാപത്തില്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത് മുസ്ലീം സമൂഹത്തില്‍പ്പെട്ടവരാണ്. 1969 മുതല്‍ ഗുജറാത്തില്‍ നടന്ന അരഡസനോളം വര്‍ഗീയ കലാപങ്ങളില്‍ 2002 കലാപത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുകയും നാശങ്ങള്‍ വാരിവിതറുകയും ചെയ്ത സംഭവങ്ങളുണ്ട്. മാധവസിംഗ് സോളങ്കിയുടെ കാലത്തു നടന്ന അഹമ്മദാബാദ് കലാപത്തില്‍ 53 ദിവസത്തെ കര്‍ഫ്യൂവിന് ശേഷമാണ് കലാപം നിയന്ത്രണ വിധേയമായത്. എന്നാല്‍ നരേന്ദ്രമോദി എന്ന മുഖ്യമന്ത്രി 70 മണിക്കൂര്‍ കൊണ്ട് കലാപം നിയന്ത്രിച്ച് സാധാരണനില കൈവരിച്ചു എന്നത് യഥാര്‍ത്ഥത്തില്‍ മോദിയുടെ തൊപ്പിയില്‍ തൂവലായി തുന്നിച്ചേര്‍ക്കേണ്ടതായിരുന്നു.
കലാപത്തില്‍ ഏര്‍പ്പെട്ടവരെ മുഖം നോക്കാതെ വെടിവെച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുകയും പെട്ടെന്ന് പട്ടാളത്തെ വിളിച്ച് കലാപമൊതുക്കുകയും ചെയ്തയാളാണ് മോദിജി. ഒരു ലക്ഷത്തിലധികം പേരെ പ്രതികളാക്കുകയോ കരുതല്‍തടങ്കില്‍ വെയ്ക്കുകയോ ചെയ്യുകയും 4272 കേസുകളെടുക്കുകയും ചെയ്ത ഗുജറാത്ത് സര്‍ക്കാരിനെയാണ് പ്രതികൂട്ടിലാക്കാന്‍ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി എതിരാളികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അക്രമം നടത്തിയ ഹിന്ദുക്കളായ 200 ലധികം പേരെ വെടിവെച്ചുകൊല്ലാന്‍ ഗുജറാത്ത് പോലീസും പട്ടാളവും മടികാട്ടിയില്ല. വംശഹത്യയെന്നു ഗുജറാത്ത് കലാപത്തെ വിളിക്കുന്നവര്‍ ഇത്തരം സത്യങ്ങള്‍ തമസ്‌ക്കരിക്കുന്ന പാതകികളാണ്. സംഭവം സംബന്ധിച്ച് അന്വേഷിച്ച ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷനോ മറ്റേതെങ്കിലും ക്രിമിനല്‍ നടപടികളോ നരേന്ദ്രമോദിക്കെതിരെ 2005 വരെ യാതൊരു വ്യവസ്ഥാപിത ആക്ഷേപങ്ങളുമുന്നയിച്ചില്ല. ഒരുപറ്റം ഇടതുപക്ഷ മുസ്ലിം ബുദ്ധിജീവികളും മറ്റും പടച്ചുണ്ടാക്കിയ അനൗദ്യോഗിക കമ്മീഷനുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്രമോദിക്കു കലാപത്തില്‍ പങ്കുണ്ടെന്ന കെട്ടുകഥ തലങ്ങും വിലങ്ങും പ്രചരിപ്പിക്കപ്പെട്ടത്.
സത്യവുമായി പുലബന്ധംപോലുമില്ലാത്ത കള്ള നുണകളാണ് രാജ്യം കണ്ട ഏറ്റവും കരുത്തനായ ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ അരങ്ങുതകര്‍ത്തത്.
തുടര്‍ച്ചയായി മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നരേന്ദ്രമോദി വന്‍ വിജയം നേടുകവഴി ജനകീയ കോടതി അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ച് പ്രത്യേകമായി നിയമിച്ച സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ തലവന്‍ സംശുദ്ധനും സമര്‍ത്ഥനുമായ സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍.കെ.രാഘവനായിരുന്നു.

പ്രസ്തുത ടീമില്‍ ഗുജറാത്ത് കേഡറില്‍പ്പെട്ടവരാരുമുണ്ടായിരുന്നില്ല. ഇവര്‍ സമഗ്രമായ അന്വേഷണം നടത്തി സുപ്രീംകോടതിക്കുനല്‍കിയ റിപ്പോര്‍ട്ടില്‍ നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങള്‍ കളവാണെന്നു കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്ന് സുപ്രീംകോടതി കൂടുതല്‍ തെളിവ് വിശകലനത്തിനായി അഹമ്മദാബാദ് കോടതിക്കയയ്ക്കുകയായിരുന്നു. ഇപ്പോള്‍ ആ നീതി പീഠവും മോദി കുറ്റക്കാരനല്ലെന്ന് ഉറപ്പിക്കുകയും ക്ലീന്‍ചിറ്റുനല്‍കുകയും ചെയ്തിരിക്കന്നു. പക്ഷേ അതും അംഗീകരിക്കില്ലെന്നു ശഠിച്ചുകൊണ്ട് ചിലര്‍ അവരുടെ കുപ്രചരണം തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്.
നരേന്ദ്രമോദിക്കെതിരെയുള്ള കുത്സിത ശ്രമങ്ങള്‍ക്കു പിന്നില്‍ ശക്തമായി നിലകൊള്ളുന്ന ടീസ്റ്റാസെതല്‍വാദ്, ആര്‍.ബി.ശ്രീകുമാര്‍, സജ്ജീവ് ഭട്ട് എന്നിവരുടെ കള്ളക്കളികള്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്.
ഗുല്‍ബര്‍ഗക്കേസ്സിലെ ഇരകളായ ഒരു ഡസനോളം പേര്‍ ധനാപഹരണത്തിനും കബളിപ്പിക്കലിനും ടീസ്റ്റാ സെതല്‍വാദിനെ പ്രോസക്യൂട്ട് ചെയ്യാന്‍ നിയമനടപടികള്‍ ആരംഭിച്ചിരിക്കയാണ്. സെതല്‍ വാദിന്റ സഹപ്രവര്‍ത്തകനായ സെക്രട്ടറി റായിസ്ഖാന്‍ ഇക്കാര്യത്തില്‍ ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ കാപട്യത്തിന്റെ സന്തതിയായ ഈ പൊതുപ്രവര്‍ത്തകയ്‌ക്കെതിരെ ഉയര്‍ത്തിയിട്ടുള്ളത്. ആര്‍.ബി. ശ്രീകുമാര്‍ 2005 ജനുവരിയില്‍ യുപിഎ സംവിധാനം തെറ്റായ രീതിയില്‍ ഐഎസ്ആര്‍ഒ കേസ്സുകാര്യത്തില്‍ ശ്രീകുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനേതുടര്‍ന്നാണ് നരേന്ദ്രമോദിയുടെ പേര്‍പറഞ്ഞ് ഒരു ആരോപണം അദ്ദേഹം ആദ്യമായി ഉയര്‍ത്തിയത്. സാക്കിയ ജാഫ്‌റിയുടെ മോദിക്കെതിരായ ആരോപണവും കോടതിയില്‍ ഫയലാക്കപ്പെട്ടത് 2006 ലാണ്. രാഷ്ട്രീയമായി മോദിയെ തകര്‍ക്കാന്‍ നടന്ന യുപിഎ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസ്സുകള്‍ എന്നത് പകല്‍പോലെ വ്യക്തമാണ്.
എസ്‌ഐടി സജ്ജീവ് ഭട്ടിനെയും ശ്രീകുമാറിനെയും വിശ്വസ്തസാക്ഷികളല്ല എന്നത് കാര്യകാരണസഹിതം പറഞ്ഞതിനെ ഖണ്ഡിക്കാന്‍ ഇവര്‍ക്കിന്നുവരെ കഴിഞ്ഞിട്ടില്ലാ. 2009 വരെ എന്തുകൊണ്ട് മോദിക്കെതിരായ ആക്ഷേപങ്ങള്‍ ഭട്ട് ഉന്നയിച്ചില്ല? ഭട്ട് ഹാജരാക്കിയ രേഖകള്‍ കൃത്രിമമാണെന്നും ഗൂഢാലോചന ആരോപിക്കുന്ന സമയത്ത് ബന്ധപ്പെട്ടവര്‍ ഗാന്ധിനഗറിലുണ്ടായിരുന്നില്ലെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ശ്രീകുമാറിന്റെ സ്വകാര്യ ഡയറി തെളിവായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും 2005നു മുമ്പ് ഹാജരാക്കാതിരുന്ന ഈ ഡയറി സ്വീകരിക്കത്തക്കതല്ലെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ മോദിക്കെതിരെയുള്ള ഗൂഢാലോചനാകുറ്റം പ്രഥമദൃഷ്ട്യാ പോലും നിലനില്‍ക്കുന്നതായിരുന്നില്ല. ഈ കേസ്സ് തള്ളിപോകുമെന്നു കണ്ടതുകൊണ്ടാണ് വിധി വരുന്ന ദിവസം തന്നെ നടപടിക്രമങ്ങള്‍ പോലും തെറ്റിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങളെപ്പോലും കാറ്റില്‍പ്പറത്തിക്കൊണ്ട് ടെലിഗ്രാഫ് നിയമപ്രകാരമുള്ള കുറ്റം ആരോപിച്ച് മോദിയെ കുടുക്കാന്‍ മന്‍മോഹന്‍ സിംഗ് ശ്രമമാരംഭിച്ചത്. നിയമവാഴ്ചയും നീതിക്രമങ്ങളും തകര്‍ന്നാലും വേണ്ടില്ല രാഷ്ട്രീയ മുതലെടുപ്പ് നടക്കട്ടെ എന്ന കോണ്‍ഗ്രസ്സ് നലപാട് ജനങ്ങള്‍ തിരിച്ചറിഞ്ഞ് വരുന്നു എന്നുള്ളത് ആശ്വാസകരമാണ്.
2002ലെ ഗുജറാത്ത് കലാപത്തെതുടര്‍ന്ന് പ്രധാനമന്ത്രി വാജ്‌പേയിയും ബിജെപി ദേശീയ അദ്ധ്യക്ഷനും കലാപം വേദനിപ്പിക്കുന്ന സംഭവമാണെന്ന് പ്രഖ്യാപിച്ചിരുന്നു. രാജധര്‍മ്മത്തിലൂന്നി നിഷ്പക്ഷനീതിനടക്കുമെന്ന് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ഉറപ്പുനല്‍കിയിരുന്നു. ജനങ്ങള്‍ സമാധാനം പാലിക്കാന്‍ നിരന്തരം മുഖ്യമന്ത്രി ഗുജറാത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും അതിനായി ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹത്തേയും ബിജെപിയേയും പ്രതിക്കൂട്ടിലാക്കാനാണ് ദുഷ്ടശക്തികള്‍ ശ്രമിച്ചത്. 27-12-13ന് തന്റെ ബ്ലോഗിലൂടെ ഇന്ത്യാചരിത്രത്തിലെ വേദനിപ്പിക്കുന്ന അദ്ധ്യായമായ കലാപത്തില്‍ തനിക്കുള്ള വിഷമം അദ്ദേഹം ശക്തമായി പ്രകടിപ്പിക്കുകയുണ്ടായി. അതും വിവാദമാക്കാന്‍ സംഘടിത ശ്രമം നടന്നു. കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഇക്കാര്യത്തില്‍ മുന്നിലായിരുന്നു. നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച ബിജെപിക്കുനേരെ എതിര്‍പ്പു പ്രകടിപ്പിക്കാനും സിപിഎം മുന്നോട്ടുവന്നിരുന്നു. എസ്എന്‍സി ലാവ്‌ലിന്‍ കേസ്സില്‍ പിണറായി വിജയനെ വിചാരണ കോടതി വിട്ടയച്ചപ്പോള്‍ ആഹ്ലാദ പ്രകടനങ്ങളും മധുര പലഹാരവിതരണവും നാടുനീളെ സ്വീകരണങ്ങളും നല്‍കിയ പാര്‍ട്ടിയാണ് സിപിഎം. പ്രസ്തുത ആരോപണം സംബന്ധിച്ച് കോടതിവിധി വന്നശേഷമാണ് പിണറായി തന്റെ വിശദീകരണം ആദ്യമായി ജനങ്ങള്‍ക്കുമുമ്പാകെ വെച്ചത്. അതിനു മുമ്പ് പാര്‍ട്ടിവേദിയില്‍ പറഞ്ഞിട്ടുണ്ടായിരിക്കാം.
നരേന്ദ്രമോദിയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുള്ളതാണ്. പിണറായി ഇതൊക്കെ ചെയ്താല്‍ ശരിയും നരേന്ദ്രമോദിയും ബിജെപിയും ചെയ്താല്‍ തെറ്റുമെന്ന സിപിഎം നിലപാടിന് എത്തു ന്യായീകരണമാണുള്ളത്.
കുറ്റവിമുക്തനായി കൂടുതല്‍ ജനപ്രീതിയോടെ നരേന്ദ്രമോദി നടത്തുന്ന ജൈത്രയാത്ര ചിലരുടെയൊക്കെ ഉറക്കം കെടുത്തുക സ്വാഭാവികമാണ്.

അത്തരമാളുകള്‍ തങ്ങളുടെ വികലമായ കണ്ണട മാറ്റി സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും നീതിയുടെയും വെള്ളിവെളിച്ചത്തെ സ്വാംശീകരിക്കാന്‍ ശ്രമിക്കുകയാണുവേണ്ടത്.

മറക്കരുത് എന്റെ പേജില്‍ ലൈക്‌ അടിക്കുവാന്‍
(please like this page..(https://www.facebook.com/ArunSatheesan4ever)

ചൂലേ ചൂല്‍...വില്‍ക്കാനുണ്ട്....ചൂലേ ചൂല്‍

ചൂലേ ചൂല്‍...വില്‍ക്കാനുണ്ട്....ചൂലേ ചൂല്‍
(please like this page..(https://www.facebook.com/ArunSatheesan4ever)
------------------------------------------------------------------------------------
നമ്മുടെ നാട്ടില്‍ പണ്ടും ഇപ്പോഴും ചൂല് കച്ചവടക്കാര്‍ നിരവധിയാണ് കൂടുതലും തമിള്‍ നാട്ടില്‍ നിന്നുള്ള അമ്മമാര്‍...ചാത്തന്നൂര്‍ നാട്ടിലും ഇ അമ്മമാര്‍ വരുമായിരുന്നു....ഇന്ന് എല്ലാ ഹൈപ്പര്‍ മെഗാ മാര്‍ജില്‍ ഫ്രീ പിന്നെ ചെറുതും വലുതും ആയ കടകളില്‍ എല്ലാം ചൂല് കച്ചവടം ഉണ്ട്...അത് കൊണ്ട് പണ്ടുള്ള ആ അമ്മമാരെ ഇപ്പോള്‍ കാണുന്നില്ല എന്നാല്‍ കഥ പിന്നെ പറയാം....ഇവിടെ കഥ പുതിയ ചൂല്‍ കച്ചവടക്കാരെ കുറിച്ച് ആണ്....

ആംആദ്മിയെന്ന തൊപ്പിപ്പാര്‍ട്ടി(ഇസഡ് കാറ്റഗറി സുരക്ഷ യുള്ള നേതാവു നയിക്കുക്ക്ന്ന പാര്‍ട്ടി) ദല്‍ഹിയില്‍ ഏതാനും സീറ്റു പിടിച്ചതോടെ സകലരും ചൂലുമായി ഇറങ്ങിയിരിക്കുകയാണ്‌.

നാടകമേ ഉലകം.......

എന്തൊക്കെ നാടകം ആയിരുന്നു നടന്നു വരുന്നു പിന്നെ കുറെ ട്രെയിനിൽ വരുന്നു ദേ ഇപ്പോൾ ഇസഡ് കാറ്റഗറി സുരക്ഷ ഇനി എന്തല്ലാം കാണണം ഒരു കോപ്പിലെ ആപ്പ്........

ചൂലാണ്‌ ആം ആദ്മിയുടെ ചിഹ്നം.

ചൂലും പിടിച്ചു നില്‍ക്കുന്നവനെ കണി കണ്ടാല്‍ അന്നു യാത്ര മുടക്കുന്നവര്‍ പോലും ചൂലേ, ചൂല്‍.....എന്നു വിളിച്ചുകൂവുകയാണ്‌. പ്ലാസ്റ്റിക്‌ ചൂല്‍, പുല്‍ച്ചൂല്‍ ഇവയ്ക്ക്‌ ഡിമാന്റ്‌ കുറവ്‌, ഈര്‍ക്കില്‍ ചൂലിനാണ്‌ കേരളത്തില്‍ ഡിമാന്റ്‌.

എല്ലാവരും ചൂലെടുക്കണമെന്നാണ്‌ തൊണ്ണൂറു പിന്നിട്ട മുതിര്‍ന്ന സഖാവ്‌ മുതല്‍ ഫേസ്ബുക്ക്‌ കുട്ടന്മാര്‍ വരെ പറയുന്നത്‌. അരിവാള്‍ ചുറ്റികയെന്നത്‌ അരിവാള്‍ ചൂല്‍ എന്നാക്കി മാറ്റണമെന്ന നിര്‍ദ്ദേശവും വാര്‍ഡുതല യോഗങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്‌. പൂഴ്ത്തിവെയ്പുകാരും, കരിഞ്ചന്തക്കാരും തൊട്ടു കള്ളവാറ്റുകാര്‍വരെ കേരളത്തില്‍ ‘ആം ആദ്മി’യുടെ ആവശ്യക്കാരായി മാറി......................

ചൂല്‍ പ്രേമക്കാരില്‍ ഒടുക്കം വാചകമേളയില്‍ വന്നുപെട്ടത്‌ നോവലിസ്റ്റ്‌ എം.മുകുന്ദനാണ്‌. ഇടയ്ക്കിടെ വാര്‍ത്തയില്‍ കേറിയില്ലെങ്കില്‍ ഇരിക്കപ്പൊറുതി ഇല്ലാതാകും. കുറച്ചുകാലമായി പ്രസ്താവനകളില്‍നിന്ന്‌ വിട്ടു നില്‍ക്കുകയായിരുന്നു. അതു പറ്റില്ലായെന്നു തോന്നിയതുകൊണ്ടാണ്‌ ചൂല്‍ മേന്മ വാഴ്ത്തി പ്രസ്താവന ഇറക്കിയത്‌.

ഇടതു സഹയാത്രികനെന്നാണ്‌ വയ്പ്‌. സഹയാത്ര നടത്തുമ്പോള്‍, യാത്രയില്‍ കാണുന്ന കാര്യങ്ങള്‍ പറയാതെ വയ്യ. പക്ഷേ ഇപ്പോള്‍ നിക്ഷ്പക്ഷനാകണമെന്ന തോന്നല്‍. അതുകൊണ്ടാണ്‌ വീഴ്ചകളില്‍നിന്നു സിപിഎം പാഠം പഠിച്ചിട്ടില്ലായെന്ന്‌ അദ്ദേഹം പ്രസ്താവിച്ചത്‌.

വല്ലാത്ത തന്റേടം കാണിച്ച ഒരു സ്ത്രീ ക്ലിഫ്‌ ഹൗസിന്‌ പുറകില്‍ താമസമുണ്ട്‌, പേര്‌ സന്ധ്യ. ‘അദൃശ്യചൂല്‍’കയ്യിലേന്തി പ്രതികരിക്കുകയായിരുന്നു സന്ധ്യയെന്നു തിരിച്ചറിഞ്ഞതോടെയാണ്‌ തിരിച്ചടി കളില്‍നിന്ന്‌ സിപിഎം പാഠം പഠിച്ചില്ലായെന്ന്‌ നോവലിസ്റ്റ്‌ കണ്ടെത്തിയത്‌. സന്ധ്യയുടെ കയ്യിലെ ചൂല്‍ സിപിഎം കാണേണ്ടതായിരുന്നു.

‘കേശവന്റെ വിലാപം’എഴുതി പണ്ടേ തന്നെ പാര്‍ട്ടി അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്‌. മുതിര്‍ന്ന സഖാവിനെ വാഴ്ത്തപ്പെട്ട പുണ്യവാളന്‍ എന്നു വിളിച്ച്‌ ആദരിച്ചത്‌ അദ്ദേഹം നന്നേ ആസ്വദിക്കുകയും ഔദ്യോഗിക ലാവ്ലിന്‍ ഗ്രൂപ്പില്‍ അംഗത്വമെടുക്കുകയും ചെയ്തതാണ്‌. ആയതുകൊണ്ട്‌ ഇപ്പോഴത്തെ ‘നിഷ്പക്ഷ വെളിപാട്‌’ ഏവര്‍ക്കും ദുരൂഹമാണ്‌.

സന്ധ്യ വലിയൊരു റിസ്ക്‌ ഏറ്റെടുക്കുകയായിരുന്നു. യുവത്വത്തിന്റെ തിളപ്പോ വിവരക്കുറവോ എന്നു പറയാം. കൊച്ചൗസേഫ്‌ ചിറ്റിലപ്പിള്ളി പോലും കാട്ടാന്‍ മടിക്കുന്ന ധൈര്യം. അഞ്ചുലക്ഷം പോയെങ്കില്‍ എന്ത്‌, പത്തിരുപതു ലക്ഷത്തിന്റെ പരസ്യ മെയിലേജാണ്‌ ചിറ്റിലപ്പിള്ളിയുടെ സ്ഥാപനങ്ങള്‍ക്ക്‌ ലഭിച്ചത്‌.
സന്ധ്യയുടെ നടപടി വന്‍ റിസ്കായിരുന്നുവെന്ന്‌ പറയാന്‍ കാരണമുണ്ട്‌. മാധ്യമങ്ങള്‍ പ്രകീര്‍ത്തിക്കുകയും മുതലാളിമാര്‍ സമ്മാനം നല്‍കുകയും ചെയ്താല്‍ ആരെങ്കിലും തല കുരുക്കിലിടുമോ? പ്രത്യേകിച്ച്‌ ഉപരോധമുണ്ടാകുമ്പോള്‍ വീടുപൂട്ടി നാടുവിടുന്ന മുഖ്യമന്ത്രിയും ദിവസങ്ങള്‍ക്ക്‌ മുമ്പേ സെക്രട്ടറിയേറ്റ്‌ കെട്ടിടത്തില്‍ മാറി താമസിച്ച്‌ ഊണും ഉറക്കവും ശൗചവും നടത്തുന്ന മന്ത്രിമാരും കേരളം ഭരിക്കുമ്പോള്‍ സന്ധ്യയ്ക്കും കുടുംബത്തിനും എന്തു നഷ്ടമുണ്ടായാലും ഭരണ-പ്രതിപക്ഷങ്ങള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി രസിച്ചുകൊണ്ടിരിക്കും.

ഒട്ടനവധി ആക്രോശങ്ങള്‍ നടത്തിയിട്ടുള്ള കടകംപള്ളിയുടെ താടിരോമങ്ങളില്‍ ഒന്നുരണ്ടെണ്ണം കൊഴിച്ചു കളഞ്ഞതായിരുന്നു സന്ധ്യയുടെ പ്രകടനം എന്നു പറയാതെ വയ്യ. അതിന്‌ തെളിവാണ്‌ ആനത്തലയുടെ പൂരപ്പാട്ടും, ഉഴവൂര്‍ വിജയന്റെ ഹരികഥാ കാലക്ഷേപവും.

സന്ധ്യയ്ക്ക്‌ മുമ്പെ ചൂലെടുത്തവരാണ്‌ അജിതയും സാറാ ജോസഫുമെന്നു മുകുന്ദന്‍. സാറാ ജോസഫിനെ വിടൂ, കോംഗ്ങ്ങാട്ടു നാരായണന്‍ നായരെ വെട്ടിക്കൊലപ്പെടുത്തിയതായിരിക്കും അജിതയുടെ ചൂല്‍ പ്രയോഗം?????
ആപ് പ്രേമികള്‍ ക്ഷമിക്കണം, പറയാതെ വയ്യ.!!

കെജരിവാളിനെ കോണ്‍ഗ്രസ്‌ ഏജെന്റ്റ് എന്ന് വിളിക്കുന്നതിനോട്‌ ഈ ചാത്തന്നൂര്‍ ക്കാരനും യോജിപ്പില്ലായിരുന്നു.....പക്ഷെ..ചിലത് കാണുമ്പോള്‍ ചില സംശയങ്ങള്‍ ഉണ്ടാകുന്നു.
ഇപ്പോള്‍ കെജ്‌രിവാളിന് ഇന്നുമുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ
എന്തൊക്കെ ആയിരുന്നു ...
സുരക്ഷ ലഭിക്കാനുള്ള അര്‍ഹത ഇല്ലെന്നു ആരും പറയുന്നില്ല....എന്തിനാണീ നാടകങ്ങള്‍. ആദ്യം പറഞ്ഞു കോണ്‍ഗ്രസിന്‍റെ പിന്തുണ വേണ്ടെന്നു ....പിന്നെ കോണ്‍ഗ്രസിന്‍റെ പിന്തുണ വാങ്ങി.....ഷീല ദീക്ഷിത് ഉള്‍പ്പെടെ പല മുന്‍ മന്ത്രിമാര്‍ക്കെതിരെയും തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞു അവരെ ജയിളിലടക്കുമെന്നു പറഞ്ഞു-ഇപ്പൊ പറയുന്നു നിങ്ങളുടെ കയ്യില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ കൊണ്ടുവാ അപ്പൊ നോക്കാം എന്ന്....സര്‍ക്കാര്‍ വസതി ആപ്പ് ഉപയോഗിക്കില്ല എന്ന് പറഞ്ഞു....ആപ്പ് മന്ത്രിമാര്‍ സര്‍ക്കാര്‍ വസതികള്‍ ഉപയോഗിക്കുന്നു. ആപ്പ് മന്ത്രിമാര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കില്ല എന്ന് പറഞ്ഞു - ഇപ്പോള്‍ സര്‍ക്കാര്‍ ഇന്നോവയില്‍ നടക്കുന്നു. സുരക്ഷ സേന വേണ്ടെന്നു പറഞ്ഞു - ഇപ്പോള്‍ Z കാറ്റഗറി സുരക്ഷ

(അതിനു വേണ്ടി കൂട്ട് പിടിച്ചത് കുടിവെള്ള മാഫിയയുടെ ഭീഷണി, അത് കളവാണെന്ന് കുഞ്ഞു കുട്ടിക്ക് വരെ മനസ്സിലാവും).
പറയുന്നത് ഒന്ന് പ്രവര്‍ത്തിക്കുന്നത് വേറെ ഒന്ന്.
ഇതൊക്കെ ജനങ്ങളുടെ കണ്ണില പൊടിയിടാൻ പറഞ്ഞതല്ലേ...എന്തായാലും സുരക്ഷ കിട്ടുമെന്ന് അറിയാം,,,...അതിനിടക് വേറൊന്നു കൂടി .,,,മുഖ്യൻ അറിയാതെ സെക്യൂരിറ്റി കൊടുക്കുന്നെന്നു...ഈ രാജ്യത്തെ ജനങ്ങള് മുഴുവൻ അറിഞ്ഞു ..എന്നിട്ടും ഡല്ഹി മുഖ്യൻ അറിഞ്ഞില്ല ??????
എന്താ താമാശ അല്ലെ???.....ഈ പറഞ്ഞ അന്വഷണങ്ങൾ ഒന്നും നടക്കാൻ പോകുന്നില്ല..കാരണം..... ഒന്ന് ചിന്തിച്ചാൽ മനസിലാകും.....ഇങ്ങനെയൊക്കെ നടന്നാൽ കോണ്‍ഗ്രസ്‌ പിൻതുണ കൂടിയുള്ള ഭരണം കാണുമോ ????

ഇവര് തമ്മിലുള്ള ഒത്തുകളിയാണെന്ന് ലോകസഭ തിരഞ്ഞെടുപ്പ് കഴിയുമ്പോ മനസിലാകും,,....അത് വരെ ജനങ്ങളെ കണ്ണിൽ പോടീ ഇടാൻ ഖജനാവ്‌ വെളുപ്പിക്കും.... പ്ലറ്റ്ഫൊർമിൽ കിടക്കും...ഓട്ടൊയിലും , മെറ്റ്രൊയിലും വരും..ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു,,,നമുക്ക് കണ്ടറിയാം....ആളികത്തട്ടേ....അണയതിരുന്നാൽ മതി.......

കേരളത്തിലും എന്റെ നാടായ ചാത്തന്നൂരിലും ചൂല് പാര്‍ട്ടി ഉണ്ടാവണം അതില് കള്ളന്മാരും കൊള്ളക്കാരും വേണം ഗാന്ധിയുടെ തൊപ്പി വെക്കണം....കോണ്‍ഗ്രീസ്സിനു കുത്തണം......കത്തണം കത്തണം കുത്തണം കരിപ്പ്ത്തിക്ക്
എന്റെ പേജില്‍ ലൈക്‌ അടിക്കണം മറക്കരുത്
(please like this page..(https://www.facebook.com/ArunSatheesan4ever)

അഴിമതിയുടെ കാവലാള്‍ പടിയിറങ്ങുന്നു
(please like this page..(https://www.facebook.com/ArunSatheesan4ever)
=================================
ബഹുഭാഷാ പണ്ഡിതനായിരുന്ന മുന്‍പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനെതിരെ ഉയര്‍ന്നിരുന്ന ആക്ഷേപങ്ങളിലൊന്ന്‌ വിവാദവിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ തീരുമാനങ്ങളെടുക്കാതെ മൗനിയായിരിക്കുന്നു എന്നതായിരുന്നു. രാജ്യത്ത്‌ ഭൂകമ്പമുണ്ടായാലും ഉണരാത്ത ആളാണ്‌ അദ്ദേഹമെന്നും പൊതുജനം പരിഹസിച്ചിരുന്നു. മിണ്ടാതിരിക്കുക എന്നത്‌ താന്‍ വളരെ ആലോചിച്ചെടുക്കുന്ന തീരുമാനമാണെന്നും ആ തീരുമാനത്തിലുറച്ചു നില്‍ക്കുന്ന ആളാണ്‌ താനെന്നുമായിരുന്നു റാവുവിന്റെ മറുപടി. ഇന്ത്യന്‍ പ്രധാനമന്ത്രി തീരുമാനമെടുക്കാന്‍ കഴിവില്ലാത്തയാളാണെന്ന്‌ ഇനിയാരും പറയില്ലല്ലോ എന്ന്‌ അദ്ദേഹം ആശ്വസിക്കുകയും ചെയ്തു.

റാവുവിന്റെ കാലത്ത്‌ രാജ്യത്തെ ഒന്നാകെ ഉദാരീകരിക്കുവാന്‍ കെട്ടിയിറക്കപ്പെട്ട അവതാരമാണ്‌ ഇനി മൂന്നാമൂഴത്തിനില്ല എന്ന്‌ നിലവിളിച്ചുകൊണ്ട്‌ കഴിഞ്ഞ ആഴ്ചയില്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌. മന്‍മോഹന്‍സിംഗ്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുന്നു എന്ന തലവാചകം തന്നെ ഒരു മഹാത്ഭുതം സംഭവിക്കാന്‍ പോകുന്നു എന്ന തോന്നലുണ്ടാക്കുന്നതായിരുന്നു. അങ്ങനെയും സംഭവിക്കുമോ എന്ന്‌ പൊതുജനം മൂക്കത്ത്‌ വിരല്‍വെച്ചു.

അഴിമതികളുടെ കെട്ടുകാഴ്ചകള്‍ക്ക്‌ മുകളില്‍ കണ്ണുംപൂട്ടി ഇരുന്ന ഒരാള്‍ പടിയിറങ്ങുംമുമ്പ്‌ എന്റെ കൈകള്‍ ശുദ്ധമാണ്‌ എന്ന്‌ വിളിച്ചുപറയാന്‍ നടത്തിയ നാടകത്തിനപ്പുറം ഇതെന്താണ്‌. മോദി വന്നാല്‍ ദുരന്തമാണെന്ന്‌ മന്‍മോഹന്‍ പറയുന്നതിന്റ അര്‍ത്ഥം മനസിലാക്കാവുന്നതേയുള്ളൂ. മോദി വരുന്നു എന്ന്‌ കേട്ടപ്പൊഴേ തുടങ്ങിയ വിഭ്രാന്തിയാണിത്‌. നാലുപാടും പരക്കം പായുകയാണ്‌ കോണ്‍ഗ്രസ്‌. ഭൂമാഫിയാ തലവന്മാര്‍ മുതല്‍ കുറ്റിച്ചൂലുകള്‍ വരെ ആരെ കൂട്ടിന്‌ കിട്ടിയിട്ടാണേലും വേണ്ടില്ല മോദിയെ തടഞ്ഞേ മതിയാകൂ എന്നതാണ്‌ ലക്ഷ്യം. മോദി വരുന്നതോടെ കോണ്‍ഗ്രസിന്റെ ദുരന്തം പൂര്‍ണമാവും. പകയുടെയും വെറുപ്പിന്റെയും ചീഞ്ഞുനാറുന്ന വിഴുപ്പ്‌ ഭാണ്ഡമായി ഇന്ത്യന്‍ ഭൂമികയില്‍ സായിപ്പ്‌ ബാക്കിവെച്ച്‌ പോയ വൃത്തികെട്ട മാംസഖണ്ഡത്തിന്റെ അവശിഷ്ടമായി ഇനിയും അത്‌ ഉണ്ടാകില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്‌ മന്‍മോഹന്റെ വിടവാങ്ങല്‍.

ആഗോള സാമ്പത്തിക വിദഗ്ധനായി കോണ്‍ഗ്രസുകാരും ലോകബാങ്കും അവതരിപ്പിച്ച മന്‍മോഹന്‍സിംഗ്‌ താന്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്നാണ്‌ വിളിച്ചു പറഞ്ഞത്‌. രാജ്യത്തിന്‌ വേണ്ടി താന്‍ ചെയ്തതൊന്നും മാധ്യമങ്ങളോ പ്രതിപക്ഷമോ അംഗീകരിച്ചെന്നു വരില്ല, പക്ഷേ നാളെയുടെ ചരിത്രം അത്‌ വിളിച്ചു പറയുമെന്ന അതിമോഹത്തിന്റെ തൊട്ടിലിലാണ്‌ സോണിയയുടെ കളിപ്പാവ ഇപ്പോഴും എന്നതില്‍ സഹതപിക്കുകയേ തരമുള്ളൂ. ഭാരതീയ ജീവിതത്തില്‍ ആത്മാഭിമാനിയായ ഭാരതീയന്‌ മറക്കാനാകാത്തത്ര ദുസ്സഹമായ ഒരു പതിറ്റാണ്ട്‌ എന്ന ചരിത്ര മുദ്രയാണ്‌ മന്‍മോഹന്റെ തലപ്പാവിന്മേല്‍ ഇനി വരുന്ന തലമുറ ചാര്‍ത്തിക്കൊടുക്കുക.

ഭാരതീയഗ്രാമങ്ങളെ പട്ടണങ്ങള്‍ക്ക്‌ വിറ്റ ഭരണ കൂടം, രാഷ്ട്രസമ്പത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകമായിരുന്ന കര്‍ഷകഗ്രാമങ്ങളെ വിദേശകുത്തകകള്‍ക്ക്‌ തീറെഴുതിയ ഭരണകൂടം, മണ്ണില്‍ പണിയെടുത്ത്‌ ജീവിച്ച ഇന്ത്യാക്കാരന്റെ നട്ടെല്ലെടുത്ത്‌ പണയം വെച്ച്‌ ചൂതാടിയ മുടിയന്മാരുടെ ഭരണകൂടം, വന്നവനും പോയവനുമെല്ലാം നിര്‍ബാധം രാജ്യത്തിന്റെ ഖജനാവ്‌ കൊള്ളയടിക്കാന്‍ ചൂട്ടുകറ്റ പിടിച്ചുകൊടുത്ത കൊള്ളക്കാരുടെ ഭരണകൂടം, പെണ്‍കിടാങ്ങളുടെ മാനത്തിന്‌ വിലയില്ലെന്ന്‌ തെളിയിച്ച ഭരണകൂടം…. മന്‍മോഹണോമിക്സിന്റെ ഒരു പതിറ്റാണ്ട്‌ പിന്നിടുമ്പോള്‍ ചരിത്രത്തിന്‌ പറയാന്‍ ഇതല്ലാതെ എന്തുണ്ട്‌ ബാക്കി?
നരസിംഹറാവു മന്ത്രിസഭയില്‍ മന്‍മോഹന്‍സിംഗ്‌ എന്ന സ്വയംപ്രഖ്യാപിത സാമ്പത്തിക വിദഗ്ധന്‍ ധനകാര്യമന്ത്രിയായതു മുതല്‍ രാജ്യത്തിന്റെ അന്തസും സമ്പത്തും ഇടിഞ്ഞുതുടങ്ങിയെന്നുകാണാന്‍ സാധാരണക്കാരന്റെ ജീവിതവീക്ഷണം തന്നെ ധാരാളം. ഭാരതം കമ്പോളമാണെന്നും ലോകത്തെ എല്ലാ കച്ചവടക്കാര്‍ക്കും മുതലിറക്കാനും സമ്പത്ത്‌ കൊള്ളയടിക്കാനുമുള്ള ഇടമാണിതെന്നും മന്‍മോഹന്‍ രാജ്യത്തിനകത്തും പുറത്തും വിലപേശല്‍ നടത്തി.
ഭാരതത്തിന്റെ ഭാവിയുടെ കരുത്ത്‌ എന്ന്‌ രാഷ്ട്രതന്ത്രജ്ഞന്മാര്‍ വിലയിരുത്തിയ അതേ മനുഷ്യശക്തിയെ കച്ചവടക്കാര്‍ക്കു മുന്നില്‍ ആകര്‍ഷണവസ്തുവായി ഉയര്‍ത്തിക്കാട്ടിയായിരുന്നു വിലപേശല്‍. അടിമത്തത്തിന്റെ നെടിയ നിദ്രയില്‍ നിന്ന്‌ സടകുടഞ്ഞെഴുന്നേറ്റ ഭാരതം സമരവീര്യം കൊണ്ട്‌ ആട്ടിപ്പായിച്ച ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യ കമ്പനിയെ വീണ്ടും ഇന്ത്യയിലേക്ക്‌ ക്ഷണിക്കാനുള്ള സാമ്പത്തിക കുബുദ്ധിക്ക്‌ കേവലം ഒരു കളിപ്പാവയുടെ കരുത്ത്‌ പോരാ എന്ന ആശങ്ക കലര്‍ന്ന സംശയം പലകോണുകളില്‍ നിന്നും ഉന്നയിക്കപ്പെട്ടു. രാജ്യത്തെ എല്ലാ മേഖലകളില്‍നിന്നുമുള്ള വിഭവങ്ങളുടെ ആദ്യ അവകാശികള്‍ മുസ്ലീം സമൂഹമാണെന്ന മന്‍മോഹന്റെ പ്രഖ്യാപനത്തിനു പിന്നിലും ചരിത്രം ചിലത്‌ മണക്കുന്നുണ്ട്‌.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിര്‍ണയാവകാശം പോലും സ്വകാര്യകുത്തകകള്‍ക്ക്‌ തീറെഴുതി പൊതുജനത്തെ തീ തീറ്റിക്കുന്ന ഈ സാമ്പത്തിക വൈദഗ്ധ്യത്തെക്കുറിച്ച്‌ ചരിത്രം കുറേ വര്‍ത്തമാനം പറയുമെന്നുറപ്പാണ്‌. യുപിഎ പ്രസിഡന്റ്‌ സോണിയാഗാന്ധിയുടെ അടുക്കളപ്പുറത്ത്‌ നിന്ന്‌ സ്വീകരണമുറിയിലേക്ക്‌ കടന്നിരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട പ്രധാനമന്ത്രിയായല്ലാതെ ചരിത്രം തന്നെക്കുറിച്ച്‌ എന്തു പറയുമെന്നാണ്‌ മന്‍മോഹന്‍ സിംഗ്‌ സ്വപ്നം കാണുന്നത്‌.

രാഹുലിന്റെ കീഴില്‍ മന്ത്രിയാകാനുള്ള മന്‍മോഹന്റെ മോഹത്തെ എന്ത്‌ പേരിട്ട്‌ വിളിക്കണം. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കലെത്തിയപ്പോള്‍ ഇനി ചിലത്‌ പറയാമെന്ന മന്‍മോഹന്റെ ആഗ്രഹം പോലും മൂന്നാമൂഴത്തിനില്ല എന്ന വിലാപത്തിലൊതുങ്ങി. എത്രയോ തവണ പാര്‍ലമെന്റിനുള്ളില്‍ പ്രതിപക്ഷം ചോദ്യങ്ങളുയര്‍ത്തി. തല ഉയര്‍ത്തി നിന്ന്‌ ഒരിക്കല്‍ പോലും മറുപടി നല്‍കാന്‍ ആര്‍ജവമില്ലാത്ത പ്രധാനമന്ത്രി അന്നും അടച്ചിട്ട മുറിക്കുള്ളില്‍ തനിക്ക്‌ പ്രിയപ്പെട്ട മാധ്യമപ്രഭുക്കന്മാരുടെ മുന്നില്‍ അഭയം തേടുകയായിരുന്നു.

ഒടുവില്‍ വിധേയന്‍ ഹാജരായി പിന്നാലെ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിപ്പാന്‍ യോഗ്യനല്ലെന്ന്‌ വിനീതനാവുമ്പോഴും ജനം പരിഹസിക്കുകയാണ്‌. നന്ദന്‍ നിലേകനിയുടെ ആധാറില്‍ വഴിയാധാരമായിപ്പോയ ഒരു ജനതയോട്‌ മന്‍മോഹന്‍ ആവശ്യപ്പെടുന്ന ചരിത്ര നിര്‍മ്മിതി ഒന്നു മാത്രമാണ്‌. കോണ്‍ഗ്രസിന്റെ അവസാനത്തെ പ്രധാനമന്ത്രി എന്ന പദവി ഇനി ഒരാള്‍ക്കുണ്ടാവാന്‍ സാധ്യമല്ലാത്ത വിധം ഈ പതിറ്റാണ്ട്‌ ഓര്‍മയിലുണ്ടാകണം എന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രം.
എന്റെ പേജില്‍ ലൈക്‌ അടിക്കാന്‍ മറക്കരുത്
(please like this page..(https://www.facebook.com/ArunSatheesan4ever)