Wednesday, 24 December 2014

അടല്‍ജി ഭാരത പുത്രന്‍ തൊണ്ണൂറിന്റെ നിറവില്‍ എന്റെ നേതാവ്


അടല്‍ ബിഹാരി വാജ്‌പേയി, ഭാരത രാഷ്ട്രീയത്തില്‍ ആര്‍ക്കുംതന്നെ അനുകരിക്കാനാവാത്ത വ്യക്തിത്വം. 1924 ഡിസംബര്‍ 25 ന് ജനിച്ച ആ മഹാ പ്രതിഭയ്ക്ക് ഈ മാസം 25 ന് 90 ന്റെ നിറവ്. സ്വജീവിതം രാഷ്ട്രനന്മയ്ക്കായി സമര്‍പ്പിച്ച അടല്‍ജിയുടെ ജീവിതം തന്റെ പിന്‍മുറക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നത് നന്മയുടേയും ത്യാഗത്തിന്റേയും ആത്മസമര്‍പ്പണത്തിന്റേയും നല്ല പാഠങ്ങളാണ്...
എനിക്ക് മറ്റുള്ളവരെക്കാള്‍ ദൂരേക്ക് കാണാനായെങ്കില്‍ അത് ഞാന്‍ അതികായരായ മുന്‍ഗാമികളുടെ ചുമലിലാണ് നിന്നത് എന്നതുകൊണ്ടാണ്.” മൂന്നൂറുവര്‍ഷം മുമ്പ് ഒരു ഡിസംബര്‍ 25ന് ജനിച്ച സര്‍ ഐസക് ന്യൂട്ടന്റെ ഈ തിരിച്ചറിവ് മറ്റൊരു ഡിസംബര്‍ 25ന് ജനിച്ച അടല്‍ബിഹാരി വാജ്‌പേയിക്ക് ചേരുമോ? ചേരുമെന്ന് തോന്നുന്നില്ല. അടല്‍ബിഹാരി വാജ്‌പേയി ആരുടെയും തോളത്ത് കയറി പൊക്കം നടിച്ചയാളല്ല. ഭാരതത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയാധികാര സ്ഥാനമായ പ്രധാനമന്ത്രി പദവിയില്‍ എത്തി. മൂന്നുതവണ സ്വദേശത്തുമാത്രമല്ല വിദേശത്തും അംഗീകാരം അടല്‍ജി നേടി. അത് ആദര്‍ശനിഷ്ഠയും അര്‍പ്പണബോധവും വിശ്രമമില്ലാത്ത രാഷ്ട്രസേവനവും ഒന്നുകൊണ്ടുമാത്രമാണ്. ‘ആരോടുമില്ല പ്രീണനം, എല്ലാവരോടും തുല്യനീതി’ അതാണദ്ദേഹത്തിന്റെ തത്ത്വചിന്ത. അതുകൊണ്ടുതന്നെയാവും വാജ്‌പേയ് സര്‍വസമ്മതനായത്. ‘വാജ്‌പേയി നല്ലയാള്‍. പക്ഷേ അദ്ദേഹം ചീത്ത പാര്‍ട്ടിയിലായിപ്പോയി’ എന്ന് വിലയിരുത്തിയവരുണ്ട്. അവരോട് അടല്‍ജിയുടെ മറുപടി- ‘എന്നിലെന്തെങ്കിലും നന്മയുണ്ടെങ്കില്‍ അത് എനിക്ക് പ്രസ്ഥാനത്തില്‍നിന്നും കിട്ടിയതാണ്. തിന്മ എന്റെ സ്വന്തവും.”
അടല്‍ജിക്ക് തൊണ്ണൂറു വയസ്സു തികയുകയാണ്. പാര്‍ലമെന്റ് അംഗമാകുന്നുതുവരെ ദുര്‍ഘടമായ പാതയും ജീവിതവുമായിരുന്നു അടല്‍ജിക്ക്. ദല്‍ഹിയില്‍ ഔദ്യോഗിക വസതിയായ റെയ്‌സാനാ റോഡിലെ ആറാംനമ്പര്‍ വീട് ലോകത്തിന്റെതന്നെ കണ്ണും കാതും പതിഞ്ഞിട്ട് പതിറ്റാണ്ടുകളായി. സാദാ എംപിയും പ്രതിപക്ഷനേതാവും പ്രധാനമന്ത്രിയുമായപ്പോഴും അടല്‍ജി എന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ അന്തിയുറക്കം ആറാം നമ്പറില്‍. അടല്‍ ചിരിക്കുന്നതും ചിന്തിക്കുന്നതും നില്‍ക്കുന്നതും നടക്കുന്നതും സംസാരിക്കുന്നതും സംസാരിക്കാത്തതുമൊക്കെ വാര്‍ത്താമാധ്യമങ്ങള്‍ക്ക് ചൂടപ്പമാണ്. വാഷിംഗ്ടണില്‍ നെഹ്‌റു ഒരു വിരുന്നില്‍ വാജ്‌പേയിയെ പരിചയപ്പെടുത്തിയത് ഭാരത പ്രധാനമന്ത്രിയാകാന്‍ കഴിയുന്ന ഒരു പാര്‍ലമെന്റേറിയന്‍ എന്നാണ്. ജനസംഘത്തിന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ പണ്ഡിറ്റ് നെഹ്‌റുവായിരുന്നു. എങ്കിലും വാജ്‌പേയിയോട് സ്‌നേഹപൂര്‍വ്വമായ സമീപനമായിരുന്നു നെഹ്‌റുവിന്. നെഹ്‌റുവിനെ വിമര്‍ശിക്കുമ്പോഴും നര്‍മ്മത്തില്‍ പൊതിഞ്ഞ അമ്പുകള്‍ അയയ്ക്കാനാണ് വാജ്‌പേയിയും ശ്രദ്ധിച്ചിരുന്നത്. 1957-ല്‍ മുപ്പതാം വയസ്സിലാണ് പാര്‍ലമെന്റിലെത്തുന്നത്. കന്നി പ്രസംഗംതന്നെ വിദേശനയത്തെ കുറിച്ച.് ആകാശത്തിന് കീഴെയുളള സകല പ്രശ്‌നങ്ങളിലും കൈയിടുക എന്ന നെഹ്‌റുവിന്റെ ശൈലിയെ കുറിച്ചായിരുന്നു പ്രസംഗം. ”ഒരാള്‍ക്ക് പ്രസംഗിക്കാന്‍ വാചാലതയും ഒപ്പം വിവേചനവും വേണം. ഭാരതം പല കാര്യങ്ങളിലും നിശബ്ദത പാലിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. വാചകം തീരും മുമ്പേ കൈയടിച്ചത് നെഹ്‌റു. മറുപടി പ്രസംഗത്തിലാകട്ടെ പ്രശംസകൊണ്ട് അടലിനെ നെഹ്‌റു മൂടുകയായിരുന്നു. ജനസംഘത്തെ ദുര്‍വ്യാഖ്യാനിക്കുന്നതിനെ കുറിച്ച് ‘താങ്കള്‍ എല്ലാ ദിവസവും ശീര്‍ഷാസനം നടത്തുന്ന ആളാണെന്നറിയാം, ശീര്‍ഷാസനത്തില്‍ ജനസംഘത്തെ കാണരുതെന്ന്’ നെഹ്‌റുവിനെ ഉപദേശിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ”താങ്കളുടെ വാഗ്‌ധോരണിയില്‍ ഞാന്‍ പൂര്‍ണമായും മുഴുകിപ്പോയി. എനിക്കസൂയ തോന്നുന്നു. നിങ്ങള്‍പറയുന്ന മുഴുവന്‍ കാര്യങ്ങളോടും യോജിക്കാന്‍ കഴിയുന്നില്ലല്ലോ എന്നതാണെന്റെ സങ്കടം.” ഒരിക്കല്‍ ഇന്ദിരാഗാന്ധി പറഞ്ഞതാണിത്. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ ജനീവാ സമ്മേളനം ഭാരതത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. പാക്കിസ്ഥാന്‍ ഉടക്ക് മൂഡില്‍. കാശ്മീര്‍ പ്രശ്‌നം അവര്‍ ഉന്നയിക്കും മേല്‍ക്കൈ നേടാന്‍ ശ്രമിക്കും. ഭാരതത്തെ ആരുനയിക്കും. അന്വേഷണം ചെന്നു നിന്നത് അടല്‍ജിയിലേക്ക്. രണ്ടാമതൊന്നാലോചിച്ചില്ല. അടല്‍ജിയുടെ ദൗത്യം പൂര്‍ണവിജയം. വിദേശകാര്യമന്ത്രി എന്ന നിലയില്‍ സംഘത്തില്‍പ്പെട്ട സല്‍മാന്‍ ഖുര്‍ഷിദ് വിശദീകരിച്ചത് ‘അപാരം അത്ഭുതം അടല്‍ജി’ എന്നാണ്. അടിയന്തരാവസ്ഥയുടെ തുടക്കംമുതല്‍ ഒടുക്കംവരെ ജയിലില്‍ക്കിടന്ന അടല്‍ജി പുറത്തുവന്നത് രോഗിയായിട്ടായിരുന്നു. പിന്നീട് വൈകാതെ അധികാരത്തിലെത്തിയെങ്കിലും സ്വന്തം ശരീരം നോക്കുന്നതിന് അദ്ദേഹം ശ്രദ്ധിച്ചില്ല. അതിനേക്കാള്‍ വലുതാണ് രാഷ്ട്രശരീരമെന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഭാവവും രീതിയും. 1984-ല്‍ ഗ്വാളിയോറിലെ തോല്‍വി കൂടിയായപ്പോള്‍ ശരീരം മാത്രമല്ല മനസ്സും ക്ഷീണിച്ചോ എന്ന സംശയം. പരിശോധനയ്ക്ക് പാര്‍ട്ടിക്കാരും സുഹൃത്തുക്കളും നിര്‍ബന്ധിച്ചു. കിഡ്‌നിക്ക് തകരാറുണ്ട് അമേരിക്കയില്‍ പോകണം വിദഗ്ധ ചികില്‍സക്ക്.

ഈ ഉപദേശം തള്ളാനും സ്വീകരിക്കാനും നിര്‍വ്വാഹമില്ല. പണച്ചെലവുതന്നെ പ്രശ്‌നം. കുറേനാള്‍ ആരോടും പറയാതെ കാര്യങ്ങള്‍ നീങ്ങി. ഇതിനിടയില്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി രോഗവിവരമറിഞ്ഞപ്പോള്‍ ഒന്നുറപ്പാക്കി, അടല്‍ജിക്ക് വിദഗ്ധചികില്‍സ ലഭ്യമാക്കണം. ഐക്യരാഷ്ട്രസഭയിലെ ഭാരത പ്രതിനിധി സംഘത്തില്‍ അടല്‍ജിയെ ഉള്‍പ്പെടുത്തി. സമ്മേളനം തീര്‍ന്ന് ചികില്‍സയും പൂര്‍ത്തിയാക്കിയേ അടല്‍ജിയെ തിരിച്ചുകൊണ്ടുവരാവൂ എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ഏവര്‍ക്കും പ്രിയങ്കരനായ വാജ്‌പേയി ഡിസംബര്‍ 25ന് 90-ാം വയസ്സിലേക്ക് കടക്കുകയാണ്. ജീവിതം മുഴുവന്‍ രാഷ്ട്രസേവനത്തിനായി നീക്കിവച്ച ചുരുക്കം നേതാക്കളില്‍ അഗ്രഗണ്യനാണ് വാജ്‌പേയി. രാഷ്ട്രീയമായി വിയോജിപ്പുകളുണ്ടായേക്കാം എന്നാല്‍ വാജ്‌പേയി എന്ന ബഹുവിധ പ്രതിഭയെ ആദരിക്കാത്തവരായി ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല. വിദ്യാര്‍ത്ഥി നേതാവ്, പത്രാധിപര്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, മികച്ച പാര്‍ലമെന്റേറിയന്‍, ഭരണാധികാരി, കവി, പ്രഗത്ഭനായ വാഗ്മി, നയതന്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം മികവ് പ്രകടിപ്പിച്ച നേതാവാണ് വാജ്‌പേയി. ‘വിസ്മയം’ എന്നേ ഒറ്റവാക്കില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാനാകൂ. അമ്പതു വര്‍ഷം ഭാരത പാര്‍ലമെന്റിന്റെ ഏതെങ്കിലും ഒരു സഭയില്‍ അംഗമായി തുടരാന്‍ ഭാഗ്യം സിദ്ധിച്ച ഏക വ്യക്തിയും അടല്‍ബിഹാരി വാജ്‌പേയിയാണ്. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവി വഹിക്കാന്‍ ഭാഗ്യമുണ്ടായ കോണ്‍ഗ്രസ്സിതര നേതാവും ഇതുവരെ വാജ്‌പേയി മാത്രമാണ്. ഒരു സാമാജികന്റെ ധര്‍മ്മം എന്തെന്നറിഞ്ഞ് പെരുമാറുന്നവരുടെ എണ്ണം പാര്‍ലമെന്റിന്റെ ഇരു സഭകളിലും പരിതാപകരമാം വണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പാര്‍ലമെന്റേറിയന്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ തന്നെ വിരളം. പക്ഷേ വാജ്‌പേയി പാര്‍ലമെന്റേറിയന്മാരില്‍ ഒന്നാമനാണ്. ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയോടൊപ്പം ജീവിക്കാനും പ്രവര്‍ത്തിക്കാനും അവസരമുണ്ടായി എന്നതാണ് അദ്ദേഹത്തെ പരിപക്വമായ രാഷ്ട്രീയ ശൈലി സ്വായത്തമാക്കാന്‍ സഹായിച്ചത്. വാജ്‌പേയി ലോകജനതയുടെ ആദരവ് പിടിച്ചുപറ്റിയ നേതാവാണ്. മുമ്പ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെ മാധ്യമങ്ങള്‍ അങ്ങനെ വിശേഷിപ്പിച്ചിരുന്നു. നെഹ്രുവിനുപോലും സാധിക്കാത്തത് വാജ്‌പേയി നേടിയെടുത്തു. കാര്‍ഗിലില്‍ പാകിസ്ഥാന്‍ ആക്രമണമഴിച്ചുവിട്ടപ്പോള്‍ അതിനെ ചെറുക്കാനുള്ള വാജ്‌പേയി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് സമസ്ത ലോക രാഷ്ട്രങ്ങളും ധാര്‍മ്മിക പിന്തുണ നല്‍കി. മുസ്ലിം രാഷ്ട്രങ്ങള്‍പോലും പാക്കിസ്ഥാനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല. ഇത് അടല്‍ ബിഹാരി വാജ്‌പേയിയുടെ ലോക സമ്മതിക്ക് തെളിവായി അംഗീകരിക്കാന്‍ സകലര്‍ക്കും സാധിച്ചു. കൃഷ്ണ ബിഹാരിക്കും കൃഷ്ണാ ദേവിക്കും മകനായി 1924 ഡിസംബര്‍ 25ന് അടല്‍ ബിഹാരി ജനിച്ചു. വളര്‍ന്ന് വിദ്യാഭ്യാസം നേടി രാഷ്ട്രമീമാംസ, ചരിത്രം, നിയമം എന്നിവയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അടല്‍ബിഹാരി പത്രപ്രവര്‍ത്തനത്തിലും സജീവമായി വ്യാപരിച്ചു. രാഷ്ട്രധര്‍മ്മ, പാഞ്ചജന്യ, സ്വദേശ്, വീര അര്‍ജ്ജുന്‍ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. 1951 ഭാരത രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ച് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, ഒരു ദേശീയ പ്രതിപക്ഷ കക്ഷിയുടെ രൂപീകരണത്തിനുവേണ്ടി പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായി ഒപ്പമുണ്ടായിരുന്നതും അടല്‍ബിഹാരി വാജ്‌പേയിയാണ്. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകാംഗമായും സ്ഥാപകാദ്ധ്യക്ഷന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഡോ. മുഖര്‍ജിയുടെ ബലിദാനത്തെത്തുടര്‍ന്ന് ജനസംഘത്തെ ചുമലില്‍ വഹിച്ച് യുവാവായ ദീനദയാല്‍ ഉപാധ്യായ ഭാരതപര്യടനം തുടങ്ങി. ദല്‍ഹിയിലിരുന്ന് അതിന് കരുത്തു പകര്‍ന്നത് അടല്‍ബിഹാരി വാജ്‌പേയിയാണ്. 1957ല്‍ അടല്‍ജി ലോക്‌സഭാംഗമായി. അനുപമ വാഗ്മിയായിരുന്ന മുഖര്‍ജിയുടെ വേര്‍പാട് സൃഷ്ടിച്ച വിടവ് നികത്താന്‍ ആ യുവസാമാജികനു സാധിച്ചു. ലോക്‌സഭാ സ്പീക്കറായിരുന്ന അനന്തശയനം അയ്യങ്കാര്‍, സഭയിലെ ഏറ്റവും നല്ല പ്രസംഗകരെപ്പറ്റി ഇങ്ങനെയാണ് പറഞ്ഞത്. ‘ഹിന്ദിയില്‍ വാജ്‌പേയി, ഇംഗ്ലീഷില്‍ ഹിരണ്‍ മുഖര്‍ജി’ അടല്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഉറച്ച, ദൃഢമായ, അചഞ്ചലമായ, ധൈര്യത്തോടുകൂടിയ എന്നൊക്കെയാണ്. പേരിനനുസൃതമാണ് സ്വഭാവവും. 1996ല്‍ പതിമൂന്ന് ദിവസത്തെ ഭരണത്തിനുശേഷം ഭൂരിപക്ഷം നേടാനാവാതെ രാജിവച്ചിറങ്ങിപ്പോരുമ്പോള്‍ ആത്മവിശ്വാസത്തോടെ അദ്ദേഹം പ്രഖ്യാപിച്ചു. ‘ശക്തിയാര്‍ജ്ജിച്ചു ഞങ്ങള്‍ തിരിച്ചുവരും’ എന്ന്. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് ബിജെപി വിരുദ്ധകക്ഷികള്‍ മുന്നണിയുണ്ടാക്കി ഭരണം ഏറ്റെടുത്തു. രണ്ടുവര്‍ഷത്തിനകം രണ്ടു മന്ത്രിസഭകള്‍ ഉണ്ടാവുകയും നിലംപതിക്കുകയും ചെയ്തു. 1998 ഫെബ്രുവരിയില്‍ ആരും ഭരണമേറ്റെടുക്കാനില്ലാത്ത സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തി. ബിജെപിക്കു 179 സീറ്റും കോണ്‍ഗ്രസിനു 139 സീറ്റും കിട്ടി. രാജ്യം അനാഥമാകരുതെന്നാഗ്രഹിച്ച 13 പാര്‍ട്ടികള്‍ ബിജെപിക്കു പിന്തുണ നല്‍കാന്‍ മുന്നോട്ടുവന്നു. അങ്ങനെ 1998 മാര്‍ച്ച് 13ന് വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുത്തു. 1999 സപ്തംബറില്‍ വീണ്ടും തെരഞ്ഞെടുപ്പുനടന്നു. അപ്പോഴും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. ഘടകകക്ഷികളുടെ പിന്തുണയില്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ ദേശീയജനാധിപത്യസഖ്യം നിലവില്‍ വന്നു. മന്ത്രിസഭയും രൂപീകരിച്ചു. ആ സര്‍ക്കാര്‍ 2004 മേയ് 13 വരെ നിലനിന്നു. വാജ്‌പേയിയുടെ നയതന്ത്രജ്ഞതയിലാണ് വന്‍ സംഖ്യം രൂപം കൊണ്ടത്. പൊഖ്‌റാന്‍ ആണവ സ്‌ഫോടനം, കാര്‍ഗില്‍ യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള മികച്ച ബന്ധം എന്നിവയില്‍ വാജ്‌പേയി പ്രകടിപ്പിച്ച മിടുക്ക് അനുകരണീയമാണ്. പാക്കിസ്ഥാന്‍ ജനതയുമായി ഭാരതീയരുടെ ബന്ധം മെച്ചപ്പെടുത്താന്‍ അദ്ദേഹം കാണിച്ച ജാഗ്രതയും ഉത്സാഹവും പ്രശംസനീയമാണ്. പുതിയ മന്ത്രിസഭയ്ക്ക് ഘടകകക്ഷികളില്‍ നിന്ന് ഭീഷണിയുയര്‍ന്നപ്പോഴും വാജ്‌പേയി ‘അടല്‍’ ആയിത്തന്നെ നിന്നു. അദ്ദേഹം ആരുടെ മുന്നിലും തലകുനിക്കാന്‍ പോയില്ല. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങുകയും ചെയ്തില്ല. തീയില്‍ കുരുത്തത് വെയിലത്ത് വാടുകയില്ല എന്നു പറഞ്ഞു സത്യമാണ്. അടല്‍ജിയുടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചത് ബ്രിട്ടീഷ് ആധിപത്യത്തിനെതിരായിട്ടുള്ള ചരിത്രപ്രധാനമായ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ്. 24 ദിവസം ജയിലില്‍ കിടന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിട്ടയച്ചു. പിന്നീട് രാഷ്ട്രീയസ്വയംസേവസംഘത്തിലൂടെ രാഷ്ട്ര സേവനത്തിന്റെ ഭാവാത്മകമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു. വിഭജനത്തിന്റെയും അധികാരക്കൈമാറ്റത്തിന്റെയും നാളുകളില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ഒരു പത്രപ്രവര്‍ത്തകനായി തൂലിക ചലിപ്പിച്ചുകൊണ്ട് ജനങ്ങള്‍ക്ക് ആത്മവിശ്വാസവും ലക്ഷ്യബോധവും പകര്‍ന്നുകൊടുക്കാന്‍ വാജ്‌പേയിക്ക് സാധിച്ചു. ഒരു ജനപ്രിയ നേതാവെന്ന നിലയില്‍, അനുഗൃഹീതമായ പ്രഭാഷണകലയുടെ പ്രതീകമെന്ന നിലയില്‍, അന്‍പതുകളില്‍ തന്നെ മാധ്യമങ്ങളില്‍ വാജ്‌പേയി നിറഞ്ഞുനിന്നു. എന്നാല്‍ പലര്‍ക്കുമറിഞ്ഞുകൂടാത്ത കാര്യം, അക്കാലത്ത് അധികമറിയപ്പെടാതിരുന്ന മറ്റൊരു നേതാവിനോടുള്ള വാജ്‌പേയിയുടെ ബഹുമാനവും വിധേയത്വവും സ്‌നേഹവുമാണ്. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ എന്ന അറിയപ്പെടാത്ത നേതാവില്‍ നിന്നായിരുന്നു വാജ്‌പേയി നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നത്. അടിയന്തരാവസ്ഥയില്‍ ജയില്‍വാസം കഴിഞ്ഞിറങ്ങിയ ഉടന്‍ 1977ല്‍ ജനതാഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ അതില്‍ വിദേശകാര്യമന്ത്രിയായി. അസൂയാവഹമായവിധം തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കാനും വാജ്‌പേയിക്ക് കഴിഞ്ഞു. ശത്രുക്കളുടെപോലും പ്രശംസപിടിച്ചുപറ്റിയ ആ ഭരണത്തിന് തിരശീല വീഴ്ത്തിയത് രാഷ്ട്രീയ ഗുഢാലോചനകളും ചതിയും വഞ്ചനയുമെന്നത് ചരിത്രം. 1980ല്‍ ജനതാപാര്‍ട്ടി തകര്‍ന്നു. ബിജെപി രൂപമെടുത്തു. അതിന്റെയും ആദ്യത്തെ അധ്യക്ഷനായി വാജ്‌പേയി തന്നെ തിരഞ്ഞെടുക്കപ്പെട്ടു. പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഭരണാധികാരിയെന്ന നിലയിലും അടല്‍ജി എത്ര വേഗമാണ് തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും അവ എത്രമാത്രം കൃത്യതയുള്ളവയായിരുന്നുവെന്നതിനും ഒരുദാഹരണം. ദക്ഷിണേന്ത്യയില്‍ ദശാബ്ദങ്ങളായി കീറാമുട്ടിയാണ് നദീജലതര്‍ക്കം. കാവേരി, മുല്ലപ്പെരിയാല്‍ പ്രശ്‌നങ്ങള്‍ ചൂടുപിടിച്ചപ്പോള്‍ പ്രധാനമന്ത്രി വാജ്‌പേയി മുന്‍കൈ എടുത്ത് തമിഴ്‌നാട്, കര്‍ണാടക, കേരളസര്‍ക്കാര്‍ പ്രതിനിധികളെ വിളിച്ചു കൂട്ടി ചര്‍ച്ചയ്ക്ക് വേദിയൊരുക്കി. അന്നത്തെ ചര്‍ച്ചയോടെ ആ തര്‍ക്കം അവസാനിച്ചു. മുത്തച്ഛന്‍ ശ്യാംലാല്‍ ഹിന്ദിയില്‍ നല്ലൊരു കവിയായിരുന്നു. ആ പാരമ്പര്യം ലഭിച്ചത് അടല്‍ജിക്ക്. പഠനത്തിനിടയിലും കവിത രചിക്കാനും ചൊല്ലാനും അസൂയാവഹമായ പാഠവം പ്രോത്സാഹിപ്പിക്കാനാളേറെയെങ്കിലും കുത്തിക്കുറിക്കുന്നത് മുടങ്ങിയിട്ടില്ല. കവിതാസമാഹാരങ്ങള്‍ ഒത്തിരി. വാജ്‌പേയിയുടെ ’51 കവിതാ സമാഹാരം’പുറത്തിറക്കിയത് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുആയിരുന്നു. പ്രകാശനം നിര്‍വ്വഹിക്കവെ അദ്ദേഹം പറഞ്ഞത് ‘ അടല്‍ജി എന്റെ ഗുരു’എന്നാണ്. റാവു വിദേശകാര്യ മന്ത്രിയാകുംമുമ്പ് ആ വകുപ്പില്‍ അസൂയാവഹമായ നേട്ടം നല്‍കിയതിനെ അനുസ്മരിക്കുകയായിരുന്നു റാവു. കുസുമത്തെക്കാള്‍ കോമളമാണ് ഈ കവിഹൃദയമെങ്കിലും നിശ്ചയദാര്‍ഢ്യത്തിന്റെ തുറന്ന പ്രഖ്യാപനമാണ് സൃഷ്ടികള്‍ പലതും. ‘ഈ കൊടുങ്കാറ്റിനെ ചെറുക്കാന്‍ ആര്‍ക്കു കഴിയും ഇത് ജീവിതത്തിന്റെ പ്രവാഹമാണ് ഇവിടെ യുവാക്കള്‍ തോല്‍ക്കാം പക്ഷേ യുവത്വം തോല്‍ക്കില്ലാ ഇത് നൈമിഷികമല്ല. ദീര്‍ഘമായൊരു സംഘര്‍ഷമാണ്’. ഒരുകവിതയുടെ ഏകദേശ പരിഭാഷയിങ്ങനെ. സ്വപ്‌നം കണ്ട ഭാരതം രൂപപ്പെടുത്തിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് താന്‍ നയിച്ച പാര്‍ട്ടിയുടെ നേതാക്കള്‍ നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എന്ന് വാജ്‌പേയി അറിയുന്നുണ്ടാകും. 90-ാം വയസ്സില്‍ വിശ്രമജീവിതം നയിക്കുന്ന വാജ്‌പേയി രാജ്യത്തിന്റെ സ്വത്താണ്. ജനങ്ങളുടെ സ്വന്തവും. കേരളത്തെയും കേരളീയരെയും വാജ്‌പേയി ഏറെ സ്‌നേഹിച്ചു. പ്രധാനമന്ത്രിയായിരിക്കെ 2000ല്‍ വര്‍ഷാന്ത്യവിശ്രമത്തിന് അദ്ദേഹം കേരളത്തിലെത്തി കുമരകത്ത് മൂന്ന് ദിവസം താമസിച്ചു. അന്നദ്ദേഹം എഴുതിയ കുമരകം മ്യൂസിങ്‌സ് കേരള പശ്ചാത്തലത്തിലുള്ള രാഷ്ട്ര ചിന്തകളായിരുന്നു. വിനോദിക്കാനും വിശ്രമിക്കാനും മാത്രമായി തനിക്കൊരു ജീവിതമില്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു. അടല്‍ജി അപൂര്‍വതയില്‍ അപൂര്‍വതയുള്ള വ്യക്തിത്വമാണ്. ജനങ്ങളറിയുന്ന ജനങ്ങളെ അറിയുന്ന യഥാര്‍ത്ഥ ജനനായകന്‍. അതുകൊണ്ടുതന്നെ 90 തികയുമ്പോഴും അടല്‍ജിത്വത്തിന് ജനമനസ്സില്‍ നിത്യയൗവനംതന്നെയാണ്.
പാട്ടുകേള്‍ക്കുന്നു, കാണുന്നു, 
നിശ്ശബ്ദനായി ആള്‍ക്കൂട്ടത്തിനു മുന്നില്‍ മനസ്സു തുറക്കുമ്പോള്‍ ആ ആറടിപ്പൊക്കവും ഒത്ത വണ്ണവുമുള്ള ആ ശരീരം ആല്‍മരം പോലെയായിരുന്നു. ശരീരത്തിന്റെ ഓരോ കോശവും ആ വാക്കുകള്‍ക്കൊപ്പം സ്പന്ദിക്കുമായിരുന്നു. വാക്കുകള്‍ പ്രസരിപ്പിച്ച ഊര്‍ജ്ജവും അത്രയേറെയായിരുന്നു. അതുതന്നെയായിരുന്നു ആ കരുത്ത്. ചുറ്റും നോക്കി, താഴ്ന്ന സ്വരത്തില്‍ തുടങ്ങി, പുഞ്ചിരിയില്‍ കുഴച്ച്, കണ്ണുകളില്‍ കുസൃതി നിറച്ച്, തമാശയില്‍ ചാലിച്ച് അദ്ദേഹം പ്രസംഗിക്കാന്‍ തുടങ്ങും. കവിത തുളമ്പുന്ന വാക്യങ്ങള്‍. പെട്ടെന്ന് അത് കത്തിക്കാളി വികാരവും വിചാരവും ഇഴപിരിഞ്ഞ് കേള്‍ക്കുന്നവരില്‍ ആവേശം കയറ്റും. ഇടയ്ക്ക് ഒരു നിര്‍ത്ത്, തികഞ്ഞ നിശ്ശബ്ദത, കണ്ണുകള്‍ അടച്ച് കൈകള്‍ വശങ്ങളിലേക്ക് വീശി പിന്നോട്ട് ഒന്ന് ആഞ്ഞ് ഒരു വിസ്‌ഫോടനം പോലെ ഒരു പെയ്തിറക്കം. അപ്പോള്‍ നീളുന്ന കരഘോഷം… അടല്‍ ബിഹാരി വാജ്‌പേയി വേദികളില്‍ അങ്ങനെ ആവേശമായിരുന്നു. വാത്സല്യച്ചിരി നുരയിടുന്ന മുഖം. ഗൗരവമില്ലാത്ത, മുഖഭാവം, പക്ഷേ നടത്തത്തിലും ചേഷ്ടകളിലും ഗൗരവം നിറഞ്ഞ ആഢ്യത്വം. എതിരേ ആരെക്കണ്ടാലും ഇരുകൈയും ഉയര്‍ത്തി കൂപ്പുന്ന അഭിവാദ്യശൈലി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൂട്ടുകാരനെ പോലെ. കവി സദസ്സുകളിലും മുഷായിറാ വേദികളിലും പൂത്തുലയുന്ന കവി. പാര്‍ലമെന്റില്‍ ഭരണപക്ഷത്തെ വരുതിയില്‍നിര്‍ത്തുന്ന പ്രതിപക്ഷ നേതാവ്, സര്‍ക്കാര്‍ പക്ഷം വാദിച്ച് പ്രതിപക്ഷത്തെ കിഴുക്കിയിരുത്തുന്ന പ്രധാനമന്ത്രി. അങ്ങനെ എത്രത്തോളം സക്രിയനായിരുന്നു ഒരുകാലത്ത് വാജ്‌പേയി. പ്രധാനമന്ത്രിയായിരിക്കെയാണ് കാല്‍മുട്ടില്‍ വേദന വന്നത്. തുടര്‍ന്ന് അതു ചികിത്സ ചെയ്തു-ശസ്ത്രക്രിയ. ആരോഗ്യത്തിന് അമിത ശ്രദ്ധ കൊടുക്കാതെയും അവിശ്രമം പ്രവര്‍ത്തിച്ചും അടല്‍ജിയുടെ ആരോഗ്യം ക്രമത്തില്‍ ക്ഷയിക്കുകയായിരുന്നു. വിവിധ രോഗങ്ങള്‍ ശരീരത്തെ കീഴടക്കി. വാജ്‌പേയിയെ ഹൃദയത്തിലേറ്റുന്നവര്‍ക്കൊക്കെ അദ്ദേഹത്തിന്റെ ഇന്നത്തെ ആരോഗ്യസ്ഥിതിയില്‍ തെല്ലൊരു ആശങ്കയില്ലാതില്ല. 1924 ഡിസംബര്‍ 25 ന് ജനിച്ച വാജ്‌പേയിക്കിപ്പോള്‍ വയസ്സ് 90. വാര്‍ദ്ധക്യസഹജമായ ശാരീരിക വൈഷമ്യങ്ങള്‍ നേരിടുമ്പോഴും തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അദ്ദേഹം അറിയുന്നുണ്ട്. പക്ഷേ അത് അദ്ദേഹത്തിന്റെ ബോധതലത്തെ എത്രത്തോളം സ്പര്‍ശിക്കുന്നുണ്ടെന്ന് പറയാന്‍ സാധിക്കില്ല. പരസഹായം കൂടാതെ നടക്കാനും കഴിയില്ല. വീല്‍ചെയറിലാണ് ചിലവഴിക്കുക. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അധികം സന്ദര്‍ശകരേയും അനുവദിക്കാറില്ല. അടല്‍ജിയുടെ ആരോഗ്യകാര്യത്തില്‍ കുടുംബാംഗങ്ങളും കേന്ദ്രസര്‍ക്കാരും ഏറെ ശ്രദ്ധയാണ് നല്‍കുന്നത്. ഏത് അടിയന്തര ഘട്ടത്തേയും നേരിടാന്‍ വീട്ടില്‍ തന്നെ അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ന്യൂദല്‍ഹിയിലെ കൃഷ്ണമേനോന്‍ മാര്‍ഗിലെ 6 എ വസതിയിലാണ് വാജ്‌പേയിയുടെ താമസം. അദ്ദേഹം പാട്ടുകേള്‍ക്കും, പഴയകാല സിനിമകളും ചില വീഡിയോകളും പരിപാടികളും ടിവിയില്‍ കാണും. ഏറ്റവും അടുത്തവര്‍ മാത്രം സന്ദര്‍ശകര്‍. അവരില്‍ മുഖ്യന്‍ ലാല്‍ കൃഷ്ണ അദ്വാനിതന്നെ. അവര്‍ക്കു സമ്മാനം മുമ്പത്തെപ്പോലെ ആ കൂപ്പുകൈ. ഉറപ്പ്, ആനുകാലികമായ കാര്യങ്ങള്‍ അദ്ദേഹം അറിയുന്നുണ്ടാവണം; അതില്‍ ആഹ്ലാദിക്കുന്നുണ്ടാകണം. ഭാരത രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ ഇവിടെയുണ്ട്, 90-ന്റെ നിറവില്‍. നാഴികക്കല്ലുകള്‍
 1951 സ്ഥാപക അംഗം, ഭാരതീയ ജനസംഘം 
1957 ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
 1957-77 ജനസംഘത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്
 1962 രാജ്യസഭാഗം 
1966-67 ഗവണ്മെന്റ് അഷ്വറന്‍സ് കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍
 1967 ലോക്‌സഭയില്‍ രണ്ടാംവട്ടം തെരഞ്ഞെടുക്കപ്പെട്ടു 
1967-70 പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അദ്ധ്യക്ഷന്‍
 1968-73 ഭാരതീയ ജനസംഘം പ്രസിഡന്റ് 
1971 ലോക്‌സഭയിലേക്ക് മൂന്നാം വട്ടം 
1977 ലോക്‌സഭയിലേക്ക് നാലാം തവണ. 
1977-79 കേന്ദ്രമന്ത്രി, വിദേശ കാര്യം 
1977-80 സ്ഥാപക അംഗം, ജനതാ പാര്‍ട്ടി 
1980 ലോക്‌സഭയിലേക്ക് അഞ്ചാമതും.
 1980-86 ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) പ്രസിഡന്റ്
 1980-84 ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് 
1986 രാജ്യസഭാഗം, ജെനറല്‍ പര്‍പ്പസ് കമ്മിറ്റി അംഗം
1988-90 വാണിജ്യ ഉപദേശക സമിതിയില്‍ അംഗം
 1990-91 പെറ്റിഷന്‍സ് കമ്മിറ്റി അദ്ധ്യക്ഷന്‍
1991 ലോക്‌സഭാഗം (ആറാം പ്രാവശ്യം)
 1991-93 പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അദ്ധ്യക്ഷന്‍ 
1993-96 ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്; വിദേശ കാര്യസമിതി അദ്ധ്യക്ഷന്‍ 1996 ലോക്‌സഭാഗം (ഏഴാം തവണ) 
1996 മെയ് 16 മുതല്‍ മെയ് 31 വരെ പ്രധാനമന്ത്രി (13 ദിവസം), വിദേശകാര്യം, വിവര സാങ്കേതിക വിദ്യ, വാര്‍ത്താവിനിമയം, തുടങ്ങിയ നിരവധി വകുപ്പുകള്‍ 
1996 -97 ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് 
1997-98 വിദേശ കാര്യസമിതിയുടെ അദ്ധ്യക്ഷന്‍
 1998 ലോക്‌സഭാഗം (എട്ടാം തവണ) 
1998 -99 പ്രധാനമന്ത്രി; വിദേശകാര്യം, മറ്റു മന്ത്രിമാര്‍ക്ക് നല്‍കിയിട്ടില്ലാത്ത എല്ലാ വകുപ്പുകളും 
1999 ലോക്‌സഭാഗം (ഒന്‍പതാം പ്രാവശ്യം) 
1999 -2004 പ്രധാനമന്ത്രി പുരസ്‌കാരങ്ങള്‍ പത്മ വിഭൂഷണ്‍
 (1992) ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍ 
(1994) ലോക മാന്യ തിലക് പുരസ്‌കാരം(1994) 
കാണ്‍പൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് (1993)

എല്ലാ ക്രിസ്തുമത വിശ്വാസികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍

ഓരോരോ രാജ്യത്ത് ഓരോരോ രീതികളില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നു കുറച്ചു ഫോട്ടോകള്‍ കോപ്പി ചെയ്ത് ഇവിടെ ഇട്ടു ഇത്രമാത്രം 
 എല്ലാവരും ഘര്‍ബാപ്സി വഴി സ്വധര്‍മ്മത്തിലേക്ക് തരിച്ചു വരും എന്ന പ്രതിഷയോടെ എല്ലാ ക്രിസ്തിയ വിശ്വാസികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍




















മഹാപ്രതിഭകള്‍ക്ക് ഭാരതരത്ന

വാജ്‌പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന
മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ എ.ബി വാജ്‌പേയിക്കും സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായ മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന. രാജ്യത്തെ പരമോന്നത പുരസ്‌കാരം 
 ഇന്ന് വാജ്‌പേയിയുടെ പിറന്നാളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനിത് പിറന്നാള്‍ സമ്മാനവുമാണ്. 
രാജ്യം കണ്ട രാഷ്ടതന്ത്രജ്ഞരിലൊരാളാണ് വാജ്‌പേയി. 1924 ഡിസംബര്‍ 25 ന് ജനിച്ച അദ്ദേഹം ഇന്ത്യയുടെ 11ാമത് പ്രധാനമന്ത്രിയാണ്. കാലാവധി പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ്സുകാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയെന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തം. 

നാല്‍പ്പതുവര്‍ഷത്തിലേറെയായി ദേശീയ രാഷ്ട്രീയത്തിലുള്ള അദ്ദേഹം ഒമ്പതു തവണ ലോക്‌സഭാ എംപിയും രണ്ടു തവണ രാജ്യസഭാ എംപിയുമായി. 2009 ല്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നതുവരെ ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ നിന്നുള്ള എം.പിയായിരുന്നു. മൊറാര്‍ജി ദേശായി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്നു വാജ്‌പേയി. രാഷ്ട്രീയ നേതാവെന്നതിലുപരി സാഹിത്യമണ്ഡലത്തിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 

മാളവ്യ-'സത്യമേവ ജയതേ'യ്ക്ക് പ്രസിദ്ധി നല്‍കിയ കര്‍മയോഗി

മരണാനന്തര ബഹുമതിയായാണ് മദന്‍ മോഹന്‍ മാളവ്യക്ക് ഭാരതരത്‌ന നല്‍കുക.
1861 ല്‍ ജനിച്ച, മഹാനാമ എന്നറിയപ്പെടുന്ന മദന്‍ മോഹന്‍ മാളവ്യ ദേശീയ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിയും രണ്ടു തവണ കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ യൂണിവേഴ്‌സിറ്റിയായ ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സ്ഥാപകനാണ് അദ്ദേഹം. 1924 മുതല്‍ 22 വര്‍ഷം ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ചെയര്‍മാന്‍ കൂടിയായിരുന്നു മദന്‍ മോഹന്‍ മാളവ്യ. 1946ലാണ് അദ്ദേഹം അന്തരിച്ചത്.
മഹാമന' - മദന്‍ മോഹന്‍ മാളവ്യയെ മഹാത്മാഗാന്ധി വിളിച്ചത് ഇങ്ങനെയായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മഹാത്മജി നല്‍കിയ മൂല്യമായിരുന്നു ആ വിളിപ്പേര്. അഹിംസ മാര്‍ഗ്ഗങ്ങളിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യാനുളള ആഹ്വാനവുമായി ഗാന്ധിജി നേതൃത്വം നല്‍കിയ നിസ്സഹകരണപ്രസ്ഥാനത്തിലെ സജീവപ്രവര്‍ത്തകനായിരുന്നു മദന്‍ മോഹന്‍ മാളവ്യ. 

1886 ല്‍ കല്‍ക്കട്ടയില്‍ നടന്ന രണ്ടാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തോടെയാണ് മദന്‍ മോഹന്‍ മാളവ്യയെ രാജ്യം ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. തുടര്‍ന്ന് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കോണ്‍ഗ്രസിന്റെ മുന്നില്‍ നിന്നുകൊണ്ട് തന്നെ അദ്ദേഹം പ്രവര്‍ത്തിച്ചു. നാലു തവണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിലെ കോണ്‍ഗ്രസിന്റെ സഹകരണത്തെ എതിര്‍ത്തിരുന്ന മാളവ്യ ഇന്ത്യാവിഭജനത്തേയും വളരെ ശക്തമായി എതിര്‍ത്തു. 

ലാലാ ലജ്പത്‌റായിക്കും ജവഹര്‍ലാല്‍ നെഹ്‌റുവിനുമൊപ്പവും സൈമണ്‍കമ്മീഷന്‍ പ്രക്ഷോഭത്തിലും അദ്ദേഹം നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. 1930 ല്‍ നടന്ന ആദ്യ വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് മാളവ്യ ആയിരുന്നു. ആനിബസന്റിനൊപ്പം ചേര്‍ന്ന് സ്‌കൗട്ട് പ്രസ്ഥാനം രൂപീകരിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി. 'സത്യമേവ ജയതേ' എന്ന മുദ്രാവാക്യത്തിന് പ്രസിദ്ധി നേടിക്കൊടുത്തത് മാളവ്യ ആയിരുന്നു.

സ്വാതന്ത്ര്യസമരസേനാനി മാത്രമായിരുന്നില്ല മദന്‍ മോഹന്‍ മാളവ്യ. നല്ലൊരു വിദ്യാഭ്യാസപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. ലോകപ്രശസ്തമായ ബനാറസ് ഹിന്ദു സര്‍വകലാശാല വാരണാസിയില്‍ 1916 ല്‍ സ്ഥാപിച്ചത് മാളവ്യയായിരുന്നു. യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായി 1919-1938 കാലത്ത് അദ്ദേഹം സേവനമനുഷ്ഠിച്ചു. 

മികച്ച പത്രപ്രവര്‍ത്തകനും കൂടിയായിരുന്നു മാളവ്യ. അദ്ദേഹം ആരംഭിച്ച 'ദി ലീഡര്‍' എന്ന പത്രം ജനമനസ്സുകളില്‍ ഏറെ സ്വാധീനം ചെലുത്തിയ പത്രങ്ങളിലൊന്നായിരുന്നു. ദീര്‍ഘകാലം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ചെയര്‍മാന്‍ പദവിയും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഹിന്ദി പതിപ്പിറക്കുന്നത് ഇദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ്.

ഉത്തര്‍പ്രദേശിലെ ഒരു യഥാസ്ഥിതിക ബ്രാഹ്മണ കുടുബത്തിലായിരുന്നു മാളവ്യയുടെ ജനനം. ഹിന്ദുമതത്തിന്റെ സനാതനവിശ്വാസങ്ങളില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്ന അദ്ദേഹം ജാതിവ്യവസ്ഥകളെ നിശിതമായി വിമര്‍ശിച്ചിരുന്നു. അയിത്താചാരം ഇല്ലാതാക്കുന്നതിനു വേണ്ടിയും എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം നടപ്പിലാക്കുന്നതിനു വേണ്ടിയും ശബ്ദമുയര്‍ത്തിയിരുന്നു. ഹിന്ദുമതത്തിനു വേണ്ടി ഹിന്ദുമഹാസഭയില്‍ പ്രവര്‍ത്തിച്ചിരുന്ന മാളവ്യ പക്ഷേ ഒരിക്കലും വര്‍ഗീയവാദി ആയിരുന്നില്ല. മുസ്ലീങ്ങള്‍ക്കു വേണ്ടി പ്രത്യേകം നിയോജമണ്ഡലങ്ങള്‍ സൃഷ്ടിക്കുന്നതിനെ ആദ്ദേഹം എതിര്‍ത്തു.

അലഹാബാദ് യൂണിവേഴ്്‌സിറ്റിയില്‍ നിന്നും മെട്രിക്കുലേഷനും കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്നും സംസ്‌കൃത ബിരുദവും നേടിയ മാളവ്യ, അലഹബാദ് സ്‌കൂളിലെ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് അലഹാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദമെടുക്കുകയും കുറച്ചു കാലം അഭിഭാഷകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. പക്ഷേ ഒരു അഭിഭാഷകനെന്ന നിലയില്‍ നേടിയെടുക്കാവുന്ന വരുമാനത്തെയെല്ലാം ത്യജിച്ച് സ്വാതന്ത്ര്യസമരമുഖത്തേക്കിറങ്ങാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. 

മദന്‍ മോഹന്‍ മാളവ്യയോടുള്ള ആദരസൂചകമായി 1961 ല്‍ രാജ്യം അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത പോസ്‌റ്റേജ് സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. 1861 ഡിസംബര്‍ 25ന് ബിജ്രനാഥിന്റേയും മൂനാദേവിയുടേയും മകനായി ജനിച്ച മാളവ്യയുടെ 150 ാം പിറന്നാള്‍ 2011 ല്‍ രാജ്യം അതിവിപുലമായാണ് ആഘോഷിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ തലേവര്‍ഷം, 1946 ലാണ് മാളവ്യ അന്തരിച്ചത്




Friday, 14 November 2014

ആര്‍ക്കു വേണ്ടി രക്തസാക്ഷിയായി കൂത്ത്പറബ് ചോദിക്കുന്നു

ഇ വാക്കുകള്‍ മറന്നുപോയ സിപിഎം 

                         '' ഏന്‍റെ മോന്‍ മരിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടിയാ..
                              ഓന്‍റെ നെഞ്ചിലാ വെടി കൊണ്ടെ...
                             പേടിച്ചോടിയതാണെങ്കില്‍ ഓന്‍റെ പൊറത്ത് വെടി കൊണ്ടെനെ..
                             ന്‍റെ മോനെ ഓര്‍ത്ത് എനിക്ക് അഭിമാനമാണ്... ''

കൂത്തുപറമ്പ രക്തസാക്ഷികളില്‍ ഒരാളായ സഖാവ് റോഷന്‍റെ അച്ഛന്‍ സഖാവ് വാസുവേട്ടന്‍ വിറയാര്‍ന്ന ശബ്ദത്തില്‍ കൂത്തുപറമ്പിലെ പൊതുയോഗത്തില്‍ പറഞ്ഞ വാക്കാണിത്..
ഇത് ഇന്നും അലയടിക്കുന്നു..


ഇങ്ങനെ പറഞ്ഞ പ്രവര്‍ത്തകരെ വിഡ്ഢികളാക്കിക്കൊണ്ട്
പാര്‍ട്ടിയിലെ അധികാരമോഹികള്‍ നിലപാടുകള്‍ മാറ്റി.
രക്തസാക്ഷികള്‍ ഉയര്‍ത്തിയ മുദ്രാവക്യങ്ങള്‍ക്ക് പാര്‍ട്ടി തന്നെ ഉദകക്രിയ നടത്തി
.

പോരാട്ടത്തിന്‍റെ സമര സാക്ഷ്യം എന്നതിലൂടെയല്ല ഇനി കൂത്ത്പറമ്പ വെടിവെപ്പ് കാലം വായിക്കുക.
അത് അധികാരരാഷ്ട്രീയത്തിന്‍റെയും വ്യക്തിവിരോധത്തിനെയും ഇടനാഴിയിലേക്ക് ആദര്‍ശത്തിന്‍റെ ചിന്തകളാല്‍ പ്രേരിതരായ യുവാക്കളെ ആരൊക്കെയോ നടത്തിച്ച് കൂട്ടക്കുരുതി ചെയ്ത മഹാപാതകദിനം എന്നതിലൂടെ ആയിരിക്കും.


കൂത്തുപറമ്പ വെടിവെപ്പിനെ മഹാവിപ്ലവമെന്ന പേര് നല്‍കി ആ രക്തസാക്ഷ്യത്തെ വാനോളം പുകഴ്ത്തിപ്പാടിയവരും രക്തസാക്ഷികളുടെ ചോരയെ വളമാക്കി അധികാരത്തിന്‍റെ മരങ്ങള്‍ വെച്ചുപിടിപ്പിച്ചവരും ഇന്ന് കൂത്തുപറമ്പ രക്തസാക്ഷിദിനാചരണത്തില്‍ നിന്നും ദിനാഘോഷത്തിലെക്ക് വഴി മാറ്റുന്നു..


പാര്‍ട്ടി അച്ചടക്കമെന്ന ഇരുമ്പ് മതിലിനുള്ളില്‍ രക്തസാക്ഷികളെ നെഞ്ചോട്‌ ചേര്‍ത്തുവെച്ച നല്ല സഖാക്കളുടെ വിലാപങ്ങള്‍ തേങ്ങല്‍ ശബ്ദമായി അലയുന്നു.
പാര്‍ട്ടി മാടമ്പിത്തരത്തെ ചോദ്യം ചെയ്താലുള്ള ഭവിഷ്യത്തിനെക്കുറിച്ച് നല്ല ബോധ്യമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ വേദനിപ്പിക്കുന്ന മൌനത്തില്‍ മുഴുകുന്നു.

ഇരുപതുവര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന സംഭവമായതിനാല്‍ പുതുതലമുറക്ക് മുന്നില്‍ കൂത്തുപറമ്പ വെടിവെപ്പ് ഒന്ന് പരിചയപ്പെടുത്തേണ്ടതായി വരുന്നു.


ഒരുകാലത്ത് സി.പി.ഐ.എമ്മിന്‍റെ ഏറ്റവും കരുത്തനായ നേതാവായിരുന്ന സഖാവ് എം.വി രാഘവന്‍ 1985 ജൂണ്‍ 23ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്നു.

പാര്‍ലമെന്‍ററി മോഹത്താല്‍,
കേരള കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ഇടതുമുന്നണിയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബദൽരേഖ പാര്‍ട്ടിയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എം.വി ആറില്‍ കണ്ടെത്തിയത്.
അതുവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ആളുകളെപ്പോലെ എം.വി രാഘവന്‍ അടങ്ങിയിരുന്നില്ല. 1986 ല്‍ 
സി.എം.പി എന്ന പാര്‍ട്ടി രൂപീകരിച്ച് സി.പി.എം നയവൈകല്യങ്ങളെ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ അദ്ദേഹത്തിന്‍റെ തീ തുപ്പുന്ന നാവുമായി സി.പി.എം കേന്ദ്രങ്ങളിലേക്ക് ചങ്കൂറ്റത്തോടെ കടന്നുകയറാന്‍ തുടങ്ങി.


''കണ്ണൂരിന്‍റെ പടക്കുതിര എം.വി ആറെ നയിചോള്ളൂ''

എന്ന മുദ്രാവാക്യം ആവേശത്തോടെ മുഴക്കിയ സി.പി.എം മുദ്രാവാക്യം മാറ്റി വിളിച്ചു.

''പൊന്ന് കായ്ച്ചൊരു മരമായാലും 
പുരയ്ക്ക് ചാഞ്ഞാല്‍ വെട്ടിമാറ്റും''

കണ്ണൂരില്‍ തുടര്‍ന്നുള്ള എം.വി രാഘവന്‍റെ എല്ലാ പ്രസംഗവേദികളും പൊതുപരിപാടികളുമെല്ലാം യുദ്ധമുഖമായി മാറി.
കണ്ണൂരിലുള്ള AKG സഹകരണ ഹോസ്പിറ്റല്‍ ആ നിലക്ക് വളര്‍ത്തിയെടുത്ത എം.വി.രാഘവന് സ്വന്തം കൈകളില്‍ നിലനിര്‍ത്താനായില്ല.
അത് സി.പി.എം പിടിച്ചെടുത്തു.
സഹകരണ മേഖലയില്‍ വീണ്ടും വിജയക്കൊടി പാറിക്കാനുറച്ച എം.വി ആര്‍ ഇന്ത്യയിലെ ആദ്യത്തെ സഹകരണ മെഡിക്കല്‍കോളേജായ പരിയാരം മെഡിക്കല്‍കൊളെജിനായുള്ള പദ്ധതികള്‍ ആരംഭിച്ചു.

UDF പാളയത്തിലെത്തിയ എം.വി.ആര്‍ സഹകരണ മന്ത്രിയായി.
1994 നവംബര്‍ 25 ന് കൂത്തുപറമ്പില്‍ ഒരു സഹകരണ അര്‍ബന്‍ ബാങ്ക് ഉദ്ഘാടനത്തിനായി സഹകരണമന്ത്രി രാഘവന്‍ എത്തുന്നു. സ്വാശ്രയവിദ്യാഭ്യാസതീരുമാനം എടുത്ത മന്ത്രിസഭാംഗത്തെ കൂത്തുപറമ്പിലെത്തിയാല്‍ തടയുമെന്ന് സിപി.എം. വിദ്യാഭ്യസമന്ത്രിയെ തടഞ്ഞാല്‍ പോരെ, സഹകരണമന്ത്രിയെ എന്തിനു തടയണമെന്ന ചോദ്യത്തിനു നേരെ സി.പി.എം കണ്ണുരുട്ടി. 
സ്വശ്രയ കോളേജ് വിരുദ്ധ സമരമെന്ന നിലയിലാണ് പ്രതിഷേധം നടന്നതെങ്കിലും പിന്നാമ്പുറത്ത് നിറഞ്ഞുനിന്നത് സി.പി.എം നേതാക്കളുടെ രാഘവ വിരോധം തന്നെ.
ശേഷം സംഭവിച്ചത് രാഷ്ട്രീയകേരളം ഒരിക്കലും മറക്കാത്ത സംഭവങ്ങള്‍. വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.

കെ.കെ. രാജീവൻ
കെ. ബാബു
മധു
കെ.വി. റോഷൻ
ഷിബുലാൽ 
ഇവര്‍ രക്തസാക്ഷികളായി.
പുഷ്പ്പന്‍ എന്ന യുവാവ് ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും കിടക്കയില്‍ കഴിയുന്നു.
കൂത്ത്പറമ്പ് വെടിവെപ്പ് നടന്ന ശേഷം സി.പി.എം രാഘവവേട്ട ആരംഭിച്ചു.
രാഘവന്‍ ചെല്ലുന്നിടത്തെല്ലാം സൈനികനിരപോലെ സി. പി. എം അണികള്‍. റെയില്‍വെ സ്റ്റേഷനില്‍, വിമാനത്താവള പരിസരങ്ങളില്‍, റോഡില്‍.. എവിടെയും പ്രതിരോധനിരകള്‍. 
എം,വി രാഘവന്‍റെ വീടും അദ്ദേഹം നടത്തിപ്പുകാരന്‍ ആയതിനാല്‍ പറശ്ശിനിക്കടവിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ പാമ്പും കുരങ്ങനും മുതലയുമെല്ലാം രാഷ്ട്രീയ വൈര്യത്തിന്‍റെ ഇരയായി വെന്തൊടുങ്ങി.
രാഘവന്‍റെ വാഹനം രഹസ്യമായി കടന്നുപോയി എന്ന ഒറ്റക്കാരണത്താല്‍ ഗതാഗതനിയന്ത്രണമുള്ള തലശ്ശരി മൊയതുപാലത്തിലെ ബാരിക്കേഡുകള്‍ അണികള്‍ തകര്‍ത്തു പുഴയിലെറിഞ്ഞു. 
അത്രമാത്രം രാഘവവിരോധം നിറഞ്ഞൊഴുകി

2014 നവംബര്‍ മാസം ആകുമ്പോള്‍ കൂത്തുപറമ്പ വെടിവെപ്പ് നടന്നിട്ട് ഇരുപത് വര്‍ഷങ്ങള്‍ തികയുന്നു.
ഒന്ന് തിരിഞ്ഞുനോക്കിയാല്‍ രക്തസാക്ഷികള്‍ ഉയര്‍ത്തിയ ആവേശോജ്വലമായ സ്വാശ്രയ കോളേജ് വിരുദ്ധ മുദ്രാവക്യങ്ങളോട് സി.പി.എമ്മിന് ഒരിക്കലും നീതി പുലര്‍ത്താന്‍ ആയിട്ടില്ല.

* അണികളെക്കൊണ്ട് സ്വാശ്രയ കോളേജ് വിരുദ്ധ മുദാവാക്യം മുഴക്കിച്ച സി.പി.എം പാര്‍ട്ടി നിയന്ത്രണത്തിലുള്ള സൊസൈറ്റികള്‍ വഴിയായി നിരവധി സഹകരണ സ്വശ്രയ കോളേജുകള്‍ തുടങ്ങി.

* അന്ന് ഏറ്റവും വലിയ ശത്രുതാ മുനമ്പില്‍ നിര്‍ത്തിയ പരിയാരം മെഡിക്കല്‍കോളേജ് ഇന്ന് സി.പി.എം. നിയന്ത്രണത്തിലാണ്.
ഇടത് വിദ്യാര്‍ഥി സംഘടനകളടക്കമുള്ള വിദ്യാര്‍ഥിപക്ഷത്ത് നിന്ന് പോരാടുമ്പോള്‍ സ്വാശ്രയ കോളേജ്പക്ഷത്ത് നിന്ന് പ്രതിരോധം തീര്‍ക്കുന്നതില്‍ പരിയാരം മെഡിക്കല്‍കോളെജിന്‍റെ ഇന്നത്തെ ഭരണ സാരഥിയായ സി.പി.എം സംസ്ഥാന നേതാവും ഉണ്ടെന്നത് രസിക്കാത്ത സത്യം.


* NRI കോട്ടയില്‍ നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ നല്‍കിക്കൊണ്ട് മകള്‍ക്ക് സീറ്റ് വാങ്ങിക്കൊടുത്തത് അധ്വാന വര്‍ഗ്ഗത്തിന്‍റെ മോചനപാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്‍റെ,
ഡി.വൈ.എഫ്.ഐ.യുടെ സംസ്ഥാന നേതാവായ വി.വി. രമേശന്‍ എന്നത് രസിക്കാത്ത മറ്റൊരു സത്യം.


* കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ധീരോത്തമായൊരു ഏടായിരുന്നു എം വി രാഘവനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇന്ന് പറയുമ്പോള്‍ ആര്‍ക്കാണ് പിഴച്ചത് എം.വി രാഘവന്‍ തെറ്റെന്ന് പറഞ്ഞ സി.പി.എമ്മിനോ അതോ പാര്‍ട്ടിയുടെ വാക്കുംകെട്ട് കൂത്തുപറമ്പില്‍ ബലിയാടക്കപ്പെട്ട പാവം സഖാക്കള്‍ക്കോ.

അണിയറ രഹസ്യങ്ങള്‍ അറിയാത്ത പാവം അണികള്‍ക്ക് മുന്നില്‍ ഇനിയുള്ള കാലവും രക്തസാക്ഷിദിനാഘോഷങ്ങള്‍ നടത്തി പിടിച്ചുനില്‍ക്കാന്‍ ആവില്ല. 
ധീരരായ പ്രവര്‍ത്തകരു ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങി അത് 
നെറികെട്ട നിലപാടിനെതിരെ പ്രതികരിക്കാന്‍ കൂത്ത്‌പറമ്പ രക്തസാക്ഷികളുടെ രക്തസാക്ഷ്യം കരുത്താവട്ടെ...

Thursday, 13 November 2014

മണ്ണാറശാല നാഗരാജക്ഷേത്രം

നാഗരാജാവിന്റെ അവതാരദിനമായി കേരളീയര്‍ ആചരിക്കുന്നത് കന്നിമാസത്തിലെ ആയില്യമാണ്. എന്നാല്‍ മണ്ണാറശ്ശാലയില്‍ തുലാമാസത്തിലും കന്നിമാസ ആയില്യത്തിനു തുല്യമായി കൊണ്ടാടപ്പെടുന്നു. "മണ്ണാറശ്ശാല ആയില്യം" ഇന്ന് ലോക പ്രസിദ്ധമാണ്. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് നിന്നും ഏകദേശം 3 കി.മീ വടക്ക് പടിഞ്ഞാറായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കിഴക്കോട്ടു ദര്‍ശനമുള്ള ഇവിടുത്തെ പ്രധാന പ്രതിഷ്ഠ വാസുകിയും സര്‍പ്പയക്ഷിയുമാണ്.
ദ്വാപര യുഗത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹായത്തോടെ അര്‍ജ്ജുനന്‍ ഖാണ്ടവ ദഹനം ഭാരത വര്‍ഷത്തിലെ വിസൃതമായ വനപ്രദേശങ്ങള്‍ അഗ്നിക്കകപ്പെട്ടു. ഭൂമിയ്ക്ക് ചൂടേറി സര്‍പ്പങ്ങള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. തതവസരത്തില്‍ ഈ പ്രദേശത്തു താമസിച്ചിരുന്ന ഒരമ്മ ആറ്റില്‍ നിന്നും വെള്ളം കോരിയെടുത്ത്‌ ഭൂമിയില്‍ ഒഴിച്ച് തണുപ്പിച്ചു. അങ്ങനെ വെള്ളം വീണ് മണ്ണാറിയ ആ സ്ഥലത്തിന് മണ്ണാറശ്ശാല എന്നു പെരുവന്നുവെന്നും വിശ്വാസം. ആ അമ്മയുടെ കുടുംബത്തിലെ അമ്മമാരാണ് ഇപ്പോഴും മണ്ണാറശ്ശാല അമ്മ.
പരശുരാമനാണ് കേരളത്തിലെ നാഗാരാധനയ്ക്ക് ആരംഭം കുറിച്ചത് . കേരളം സൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യവും ജലത്തിലെ ലവണാംശ കൂടുതലും കാരണം ഭൂമി വാസ യോഗ്യമല്ലാതായി .ഇതിനാല്‍ പരശുരാമന്‍ ശ്രീ പരമേശ്വരനെ തപസ്സു ചെയ്തു ഉപദേശം സ്വീകരിച്ചു .അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച് നാഗരാജനായ അനന്തനെയും സര്‍പ്പ ശ്രേഷ്ടനായ വാസുകിയെയും പ്രത്യക്ഷപെടുത്തി. സര്‍പ്പങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലം നല്‍കുകയും പൂജകള്‍ ചെയ്യുകയും ചെയ്‌താല്‍ സര്‍പ്പ ശല്യം ഉണ്ടകുകയില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു അവരെ നിയോഗിക്കയും ചെയ്തു. പരശുരാമന്‍ വിഷ്ണുസ്വരൂപമായ അനന്തനേയും ശിവമയമായ വാസുകിയേയും മണ്ണാറശ്ശാലയില്‍ പ്രതിഷ്ടിച്ചു എന്നും ഒരു ഐതീഹ്യം ഉണ്ട്.
ഈ ക്ഷേത്രത്തില്‍ ആയില്യവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന വിശേഷമാണ് ആയില്യം എഴുന്നെള്ളത്ത്. ആയില്യം നാളില്‍ മണ്ണാറശ്ശാല അമ്മ ക്ഷേത്രത്തില്‍ നിന്ന് നാഗരാജാവിനെ ഇല്ലത്തേയ്ക്ക് എഴുന്നള്ളിക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങാണ് ആയില്യം എഴുന്നെള്ളത്ത്. അമ്മയുടെ ഇല്ലത്തെ നിലവറയില്‍ കുടികൊള്ളുന്ന അനന്ത സാന്നിധ്യത്തിന്റെയും ക്ഷേത്രത്തിലെ വാസുകീ ചൈതന്യത്തിന്റെയും ഒരു കൂടിച്ചേരലായി ഈ ചടങ്ങ് സങ്കല്‍പ്പിക്കപ്പെടുന്നു. എഴുന്നെള്ളത്തിനായി ക്ഷേത്രകുളത്തില്‍ നിന്നും കുളിച്ചു വന്നു അമ്മ ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചു കൊവിലിനുള്ളില്‍ നിനും കൂത്ത് വിളക്കിലെയ്ക്ക് ദീപം പകരും. ഈ സമയം ശംഖു, വായ്ക്കുരവ, തിമിലപ്പാണി എന്നിവ മുഴങ്ങി കേള്‍ക്കും. തുടര്‍ന്ന് അമ്മ നാഗരാജവിന്റെ തിരുമുഖവും നാഗഫണവുമായി ശ്രീകോവിലിനു പുറത്തേയ്ക്ക് എഴുന്നെള്ളും. കുടുംബത്തിലെ ഇളയമ്മ സര്‍പ്പയക്ഷിയുടെയും കാരണവന്‍മാര്‍ നാഗചാമുണ്ടിയുടേയും , നാഗയക്ഷിയുടേയും വിഗ്രഹവുമായി അമ്മയെ അനുഗമിക്കും. സര്‍വ്വവിധ രാജചിഹ്നങ്ങളോടും കൂടിയുള്ള എഴുന്നെള്ളത്ത് ക്ഷേത്രത്തിന് വലംവെച്ച്‌ ഇല്ലത്തെ നിലവറയ്ക്കു സമീപമുള്ള തെക്കേതളത്തില്‍ എത്തുന്നതോടെ അവസാനിക്കും. ശേഷം ഇല്ലത്ത് പൂജ, നൂറുംപാല്‍ സര്‍പ്പബലി, ഗുരുതി പൂജ എന്നിവ നടക്കും. ഈ പൂജകള്‍ കഴിയുമ്പോള്‍ അമ്മ ഭഗവത് ചൈതന്യമുള്‍കൊണ്ട് കൂത്തുവിളക്കിന്റെ അകമ്പടിയോടു കൂടി തിരികെ ക്ഷേത്രത്തില്‍ മടങ്ങിയെത്തും. ഈ എഴുന്നെള്ളത്തു ദര്‍ശിച്ച് ആയില്യം തൊഴുതു മടങ്ങിയാല്‍ നാഗദേവതാ പ്രീതിയിലൂടെ സന്താനഭാഗ്യം, രോഗശമനം, ധനാഭിവൃദ്ധി, ദാമ്പത്യസുഖം തുടങ്ങീ സര്‍വ്വൈശ്വര്യങ്ങളും കൈവരുമെന് വിശ്വാസം.
സമാനതകളില്ലാത്ത പുണ്യഭൂമിയായ മണ്ണാറശാല നാഗചൈതന്യത്തിന്റെ പ്രഭവ കേന്ദ്രം കൂടിയാണ്. ഐതിഹ്യവും ചരിത്രവും ഇഴചേര്‍ന്നു കിടക്കുന്നതാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്താണ് മണ്ണാറശാല. തിരുവനന്തപുരം എറണാകുളം ദേശീയപാതയില്‍ ഹരിപ്പാട്ടു നിന്നും രണ്ടു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണു ക്ഷേത്രം. മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം ലോകോത്തര നാഗാരാധന കേന്ദ്രം കൂടിയാണ്.
മനുഷ്യന്‍ ഒരുപക്ഷേ ഏറ്റവും ഭയപ്പെടുന്ന ഒരു ജീയാണ് പാമ്പ്. സര്‍പ്പാരാധന ഒരു പാരമ്പര്യമായി കൊണ്ടുനടന്ന നമ്മപടെ സമൂഹത്തിന് മണ്ണാറ ശാലയെ ഒരിക്കലും വിസ്മരിക്കാന്‍ പറ്റില്ല. ഈ സര്‍പ്പാരാധനയിലൂടെ ഒരു പ്രകൃതി സംരക്ഷണം പോലും നടക്കുന്നു. കാവുകളും സര്‍പ്പക്കാവുകളും അന്യമാകുന്ന ഇക്കാലത്ത് മണ്ണാറ ശാല ഒരു വിസ്മയം തന്നെ.
സര്‍വം സഹയായ അമ്മയാണ് മണ്ണാറശാല ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി. മരണമില്ലാത്ത അനന്തനും നാഗരാജാവും സര്‍പ്പയക്ഷിയും നാഗയക്ഷിയും നാഗചാമുണ്ഡിയുമെല്ലാം ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി ഇവിടെ വസിക്കുന്നു.
മണ്ണാറശാലയുടെ ഐതിഹ്യം കേരളോത്പത്തി കഥയുമായി ബന്ധപ്പെട്ടവയാണ്. പരശുരാമന് കേരളം സൃഷ്ടിച്ച ശേഷം പരദേശങ്ങളില്‍ നിന്നു ബ്രാഹ്മണരെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. സര്‍പ്പങ്ങള്‍ നിറഞ്ഞിരുന്നതിനാലും ഉപ്പുരസം അധികരിച്ചിരുന്നതിനാലും മനുഷ്യവാസം അസാധ്യമായി. ശിവന്റെ നിര്‍ദേശ പ്രകാരം സര്‍പ്പരാജാവായ വാസുകിയെ പരശുരാമന്‍ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി വാസുകിയുടെ നിര്‍ദേശപ്രകാരം സര്‍പ്പങ്ങള്‍ ജലത്തിലെ ഉപ്പു നീക്കി ബ്രാഹ്മണാധിവാസം സാധ്യമാക്കി.
മനുഷ്യര്‍ക്ക് ഉപദ്രവമുണ്ടാകാത്ത വിധം സര്‍പ്പങ്ങളെ കാവുകളുണ്ടാക്കി പാര്‍പ്പിച്ച് പൂജിക്കുകയും ആരാധിക്കുകയും ചെയ്താല്‍ നാടിനും ജനതയ്ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്ന വാസുകി അരുളിപ്പാട് നല്‍കി.വാസുകിയുടെ അരുളിപ്പാട് യാഥാര്‍ഥ്യമാക്കാന്‍ അനുയോജ്യമായ പ്രദേശം തേടി പരശുരാമന്‍ യാത്ര തുടര്‍ന്നു. പൂവിട്ട മന്ദാരം കാറ്റിലിളകുന്ന ഒരു കാനനപ്രദേശം കണ്ടെത്തി. ഇവിടമാണ് മന്ദാരശാല.
മഹാഭാരതത്തിലെ ഖാണ്ഡവ വനമായി കരുതുന്ന, പത്തിയൂര്‍ മുതല്‍ കുട്ടനാട് വരെയുള്ള വനപ്രദേശം അക്കാലത്ത് അഗ്‌നി ബാധയേറ്റ്് വെന്തെരിഞ്ഞു. തീജ്വാലകള്‍ മന്ദാരശാലയുടെ അതിരുകള്‍ വരെയെത്തി. പൊള്ളലേറ്റ നാഗങ്ങളെ, സന്താന സൗഭാഗ്യമില്ലാത്തതിനാല്‍ അതീവ ദുഃഖിതയായി കഴിഞ്ഞിരുന്ന ബ്രാഹ്മണപത്‌നി പാല്, തേന്, കരിക്കിന്‍ വെള്ളം മഞ്ഞള്‍പൊടി എന്നിവ തൂകി രക്ഷപെടുത്തുകയും ഇവിടം വെള്ളം കോരിയൊഴിച്ച് തണുപ്പിക്കുകയും ചെയ്തു. ഇങ്ങനെ മന്ദാരശാല മണ്ണാറശാലയായെന്നും മണ്ണാറിയശാല മണ്ണാറശാലയായെന്നും ഐതിഹ്യത്തില്‍ പരാമര്‍ശമുണ്ട്.
മൂര്‍ത്തിത്രയ രൂപിയായ വാസുകിയെ സര്‍പ്പയക്ഷി, നാഗയക്ഷി എന്നീ കളത്രങ്ങളോടും നാഗചാമുണ്ഡി എന്ന ഭഗിനിയോടും പരിവാരങ്ങളായ നാഗങ്ങളോടും കൂടി ഇവിടെ പ്രതിഷ്ഠിച്ചു. ഇരിങ്ങാലക്കുട ഗ്രാമത്തില്‍ നിന്നും പണ്ഡിതനായ ഒരു ബ്രാഹ്മണനെ പരശുരാമന്‍് നാഗപൂജയ്ക്കായി നിയോഗിക്കുകയും പൂജാമന്ത്രങ്ങളും ക്രമങ്ങളും കൈമാറുകയും ചെയ്തു. മണ്ണാറശാല ക്ഷേത്രത്തിനു സമീപം ഈ ബ്രാഹ്മണന്‍ താമസിച്ചിരുന്ന എരിങ്ങാടപ്പള്ളി ഇല്ലം ഇപ്പോഴുമുണ്ട്.
ഇരിങ്ങാലക്കുടയിലേതുപോലെ പിന്നീട് ബ്രാഹ്മണന്‍ സര്‍പ്പസ്ഥാനത്തിനു സമീപം ഗൃഹം വെച്ച് കുടുംബ സമേതം താമസമായി. ഇതാണ് ഇപ്പോഴത്തെ മണ്ണാറശാല ഇല്ലം. ബ്രാഹ്മണന്റെ പരമ്പരയിലെ ഒരമ്മ കാട്ടുതീയില്‍ പെട്ട നാഗങ്ങളെ രക്ഷിച്ച അതീവ പുണ്യ പ്രവൃത്തി ചെയ്തതിനാല്‍ അമ്മയുടെ മകനായി അഞ്ചു തലകളോടു കൂടിയ ഒരു സര്‍പ്പശിശുവും ഒരു മനുഷ്യശിശുവും ജനിച്ചു. സര്‍പ്പശിശു നാഗരാജാവായി നിലവറ പൂകുകയും മനുഷ്യശിശു ഗൃഹസ്ഥാശ്രമിയുമായി.
നിലവറയിലെ മുത്തശ്ശനെന്ന് ഇല്ലത്തുള്ളവര്‍ ഭക്ത്യാദരവോടെ വിളിക്കുന്ന നാഗരാജാവിന്റെ അഭീഷ്ട പ്രകാരമാണ് അതതു കാലത്ത് മൂപ്പുള്ള അമ്മ ഇവിടെ മുഖ്യ പൂജാരിണിയായത്. ഇതും മണ്ണാറശാലയ്ക്കു മാത്രമുള്ള അപൂര്‍വതയാണ്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിന്റെ പത്‌നിയാണ് അമ്മ സ്ഥാനത്തെത്തുന്നത്.
കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യ ദിവസങ്ങളും മഹാശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങള്‍.
ഉരുളി കമിഴ്ത്ത്
മണ്ണാറശാലയ്ക്കു മാത്രം കാണുന്ന സവിശേഷമായ വഴിപാടാണ് ഉരുളി കമഴ്ത്ത്. സന്താന ഭാഗ്യമില്ലാത്ത ദമ്പതികള്‍ ഇവിടെയെത്തി ഉരുളിയുമായി ക്ഷേത്രപ്രദക്ഷിണം നടത്തി നടയ്ക്കു വയ്ക്കണം. വലിയമ്മ ഇത് നിലവറയില്‍ കമഴ്ത്തും. ഇതിനുളളില്‍ സര്‍പ്പം തപസിരിക്കുന്നതായാണു വിശ്വാസം. കുട്ടിയുണ്ടായി ആറു മാസത്തിനു ശേഷം കുട്ടിയുമായെത്തി ഉരുളി നിവര്‍ത്തണമെന്നാണു വിധി. ആയിരക്കണക്കിനു ഭക്തരാണ് ഉരുളി കമഴ്ത്തലിനായി മണ്ണാറശാലയില്‍ എത്തുന്നത്.
മുത്തശനെന്നും അപ്പൂപ്പനെന്നും വിളിക്കപ്പെടുന്ന അഞ്ചു ശിരസുള്ള നാഗഭഗവാന്റെ വിഹാരകേന്ദ്രമായി ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് അപ്പൂപ്പന്‍ കാവ് സ്ഥിതിചെയ്യുന്നു.
സര്‍പ്പം പാട്ടും തുള്ളലും ഇവിടത്തെ പ്രധാന ആരാധനയാണ്. ഇല്ലത്തിന്റെ തെക്കേ മുറ്റത്ത് ഓരോ 41 വര്‍ഷം കൂടുമ്പോഴുമാണ് സര്‍പ്പം പാട്ടു നടത്തുന്നത്.
ആയില്യ പൂജയും വളരെ പ്രധാനമാണ്. അതീവ പ്രാധാന്യമുള്ള ആയില്യംപൂജ നടത്താന്‍ വലിയമ്മയ്ക്കു മാത്രമാണ് അവകാശം.

Monday, 10 November 2014

‘തീട്ടം ചികയുന്ന ചാവാലികള്‍’

ഇ പോസ്റ്റ്‌ ന്യൂജെനറെക്ഷന്‍ മക്കള്‍ക്കും അവരെ ഉതേജിപിക്കുന്ന ഇടത് ബുദ്ധിജീവികള്‍ക്കും സമര്‍പ്പിക്കുന്നു
അശ്ലീലം, അസംബന്ധം, അനാവശ്യം ഇത് മൂന്നുമാണ് മലയാളവാര്‍ത്താചാനലുകളുടെ മുഖമുദ്ര എന്ന് വിളിച്ചുപറയുന്ന കാഴ്ചകളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.....
സീരിയലുകളിലെ അവിഹിതവേഴ്ചകള്‍ കണ്ട് നാട് വഴിതെറ്റുമോ എന്ന ആശങ്കകള്‍ക്കിടയിലാണ് ചാനല്‍രാമന്‍മാരും കുമാരന്മാരും ചേര്‍ന്ന് വ്യഭിചാരത്തേക്കാള്‍ മോശമാണ് സദാചാരം എന്ന് വിളിച്ചുപറയുന്ന വാര്‍ത്താഭാസം എഴുന്നള്ളിച്ചത്. 
മഹാത്മാഗാന്ധി മുതല്‍ കെ. കേളപ്പന്‍ വരെയുള്ള സമരനായകന്മാരെയും ശ്രീനാരായണഗുരുവും മഹാത്മാ അയ്യങ്കാളിയുമടക്കമുള്ള നവോത്ഥാന നായകന്മാരെയും ഒറ്റയടിക്ക് മറൈന്‍ഡ്രൈവിലെ വൃത്തികേടുകളോട് കൂട്ടിയിണക്കി വ്യാഖ്യാനിക്കാനുള്ള ചാനല്‍കോലങ്ങളുടെ വൃത്തികെട്ട ചങ്കുറ്റത്തിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. 
മാറുമറയ്ക്കല്‍ സമരം, കല്ലുമാലവിപ്ലവം, അയിത്തോച്ചാടനം തുടങ്ങി രാജ്യത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ഐതിഹാസിക വ്യതിയാനങ്ങള്‍ സൃഷ്ടിച്ച പോരാട്ടങ്ങള്‍ക്ക് നേരെയാണ് ചരിത്രബോധം ലവലേശം തീണ്ടിയിട്ടില്ലാത്ത ഈ മാധ്യമക്കോമരങ്ങള്‍ അശ്ലീലത്തിന്റെ ചെളിവാരിയെറിഞ്ഞത്. ഒന്നുകില്‍ ഇതൊക്കെ പറയുന്നവന് ബോധം വേണം. ഇല്ലെങ്കില്‍ പറയിക്കുന്നവന് ബോധം വേണം. അതുമല്ലെങ്കില്‍ പണികഴിഞ്ഞ് കൂലിക്ക് ചെല്ലുമ്പോഴെങ്കിലും ചോദിക്കാനാരെങ്കിലും വേണം.
സര്‍ക്കാരും ചരിത്രകാരന്മാരും വര്‍ഗബഹുജന സംഘടനകളും സാംസ്‌കാരികപ്രതിഭകളുമേറെയുള്ള നാട്ടിലാണ് ഈ ആഭാസമെന്നത് ദൗര്‍ഭാഗ്യകരം തന്നെ.
ഒടുവില്‍കേള്‍ക്കുന്നത് മാവോയിസ്റ്റുകള്‍ മുതല്‍ മതതീവ്രവാദികള്‍വരെ സകലമാന അലമ്പന്‍മാരും അരാഷ്ട്രീയവാദികളും സദാചാരവിരോധികളും ഒത്തുപിടിച്ചപ്പോള്‍ സൃഷിടിക്കപ്പെട്ടതാണ് മറൈന്‍ഡ്രൈവിലെ കുപ്രസിദ്ധമായ ‘സ്വാതന്ത്ര്യസമര’മെന്നാണ്. 
ആശാസ്യമല്ലാത്തത് കണ്‍മുന്നില്‍ അരങ്ങേറുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നത് കുറ്റകരമാണെന്നാണ് നിയമം പറയുന്നത്. അപകടം, കൊലപാതകം, സംഘട്ടനം….
ഇതെല്ലാം കണ്ടുകൊണ്ട് കൈയുംകെട്ടി നില്‍ക്കുന്നവന്‍ അപരാധിയാണ്. പ്രതികരിക്കുന്നവന്‍ പോലീസുകാരനാവുന്നുമില്ല. എന്നിട്ടും എന്തിനാണ് കോഴിക്കോട്ടെ യുവമോര്‍ച്ചക്കാരുടെ മുഖത്തുനോക്കി ഈ ചാനല്‍’പ്രതിഭ’കള്‍ സദാചാരപോലീസ് എന്ന് വിളിച്ചത്.
മഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ വളഞ്ഞിട്ട് പിടിച്ചവര്‍ക്ക് ഇതായിരുന്നില്ലല്ലോ പേര്. ഏറെ വിചിത്രവും കൗതുകകരവുമായ സംഗതി ഇക്കാണായ കോലാഹലത്തിന്റെയെല്ലാം പിതാക്കന്മാരും ചാനലുകാര്‍ തന്നെയാണെന്നതാണ്. ആദ്യം പ്രശ്‌നം സൃഷ്ടിക്കുക, പിന്നെ പ്രശ്‌നത്തിന്മേല്‍ പ്രതികരണം സൃഷ്ടിക്കുക, പ്രതികരണം കഴിയുന്നത്ര അക്രമാസക്തമാകാന്‍ പ്രേരണചെലുത്തുക, എല്ലാം കഴിഞ്ഞ് ‘ഞങ്ങളില്‍ കവിഞ്ഞ് മാന്യന്മാര്‍ വെറെയുണ്ടോ’ എന്ന മട്ടില്‍ ചര്‍ച്ചകള്‍ നടത്തുക. കോഴിക്കോട് നടന്നതും അത് തന്നെയാണ്. ചാനലുകള്‍ കാണുകയും കാണുന്നത് വിശ്വസിക്കുകയും അവര്‍ പറയുന്നതിന് മുന്‍പിന്‍നോക്കാതെ പ്രതികരിക്കുകയും ചെയ്യുന്നത് അപകടകരമാണെന്ന് വിളിച്ചുപറയുന്ന നിരവധി തെളിവുകള്‍ വെറെയുമുണ്ട്.
ന്യൂസ് ബ്രേക്ക് ചെയ്യാന്‍ ജീവിച്ചിരിക്കുന്നവനെ കൊല്ലുന്ന കൂട്ടരാണവര്‍. കോഴിക്കോട്ട് നടന്നത് കൊച്ചിയില്‍ പരസ്യമായി കൂട്ടത്തോടെ ചെയ്യുമെന്ന പ്രഖ്യാപനമാണ് പിന്നെയുണ്ടായത്. സമരമെന്നാണ് ചരിത്രം പടയ്ക്കുന്ന ചാനല്‍രാമന്മാര്‍ അതിന് പേരിട്ടത്. 
എറണാകുളം ലോകോളേജിലെ കുട്ടിസഖാക്കള്‍ ‘റവല്യൂച്ചന്‍ റവല്യൂച്ചന്‍’ എന്ന് തൊണ്ടകാറി വിളിക്കുന്നത് കേട്ടു. റവല്യൂഷന്‍ എന്ന് മര്യാദയ്ക്ക് പറയാന്‍ പോലും ത്രാണിയില്ലാത്ത ഇമ്മാതിരി പടകളാണ് രാജ്യത്ത് ഇടതുവിപ്ലവം സൃഷ്ടിക്കാന്‍ ഒരുമ്പെടുന്നത്. എസ്എഫ്‌ഐക്കാരന്റെ പ്രത്യയശാസ്ത്ര പുസ്തകങ്ങളില്‍ ഇത്തരം ‘റവല്യൂച്ചനുകള്‍’ ഒരുപാട് നടന്നിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞതിനാണ്
ഉരുളിക്കുന്നത്തുകാരന്‍ പോള്‍സക്കറിയയെ പയ്യന്നൂരിനടുത്ത് സഖാക്കള്‍ മുമ്പ് കല്ലും കട്ടയുമെടുത്ത് നേരിട്ടത്. പി. ശശി മുതല്‍ എം.എ. ബേബി വരെയുള്ള സഖാക്കള്‍ ഇമ്മാതിരി റവല്യൂച്ചന് പിന്തുണയുമായി ഒപ്പമുള്ളപ്പോള്‍ സരിത എസ്. നായരും സാംസ്‌കാരിക നായികയാവുന്ന കാലം വിദൂരമല്ല. സാമൂഹ്യനിര്‍മിതിക്ക് ചുക്കാന്‍പിടിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമുണ്ട് മാധ്യമങ്ങള്‍ക്ക്. മറൈന്‍ഡ്രൈവിലെ ഇളകിയാട്ടം വര്‍ഗീയതയ്‌ക്കെതിരായ പ്രതികരണമാണെന്ന പ്രഖ്യാപനം അത്തരക്കാരില്‍നിന്നുണ്ടാകുന്നത് എത്രമേല്‍ അപക്വവും വിവരക്കേടുമാണ്. സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് അശ്ലീലതയുടെ മലംവാരിയെറിയുന്ന നെറികേടിന് സംസ്‌കാരത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടുന്ന ചില മാധ്യമങ്ങള്‍ കൊടുത്ത നേതൃത്വമാണ് ഏറെ ദൗര്‍ഭാഗ്യകരം. ഒരുകാലത്ത് ഉദാത്ത സാഹിത്യത്തിന്റെ വായനാവഴിയിലേക്ക് സമൂഹത്തെ ആനയിച്ച അത്തരം പ്രസിദ്ധീകരണങ്ങളുടെ താളുകള്‍ മഞ്ഞപ്പുസ്തകത്തെയും വെല്ലുന്ന രചനകളിലൂടെ കേരളത്തില്‍ സൃഷ്ടിച്ച അപചയത്തിന്റെ ആഴം വെളിവാക്കുകയാണ് അവരുടതന്നെ ചാനല്‍ക്കാഴ്ചകള്‍. വാരികയുടെ താളിലൂടെ കുമാരനാശാനെ മാംസനിബദ്ധരാഗത്തിന്റെ പ്രതിനിധിയാക്കി അവതരിപ്പിച്ചപ്പോള്‍, അശ്ലീലസാഹിത്യകാരന്റെ ദര്‍ശനത്തെക്കുറിച്ച് ചര്‍ച്ചചെയ്തപ്പോള്‍, നളിനി ജമീലയെ വാഴ്ത്തപ്പെട്ടവളാക്കിയപ്പോള്‍, 
ഷക്കീലയുടെ ഡ്യൂപ്പിന്റെ ജീവിതം തിരക്കഥയാക്കിയപ്പോള്‍, നഗ്നനാരിയെ പച്ചയ്ക്ക് വിവരിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന സാംസ്‌കാരിക ലോകവും പ്രതികളാണ്. രാജ്‌മോഹന്‍ ഉണ്ണിത്താനെന്ന കോണ്‍ഗ്രസ് നേതാവിന് ഈ പിള്ളേര്‍ കാണിച്ച ഉളുപ്പില്ലായ്മ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ ചാനല്‍ ചരിത്രകാരന്മാരെല്ലാം കൂടിച്ചേര്‍ന്ന് 
അദ്ദേഹത്തെ രാജ്‌മോഹന്‍ ഗാന്ധിയാക്കി വാഴിക്കുമായിരുന്നു. അതുണ്ടാവാതിരുന്നത് മൂലം മറൈന്‍ഡ്രൈവിന് ഒരു സമരക്കാഴ്ചയാണ് നഷ്ടമായത്.
അവിടെ നടന്ന പരിപാടിക്ക് കിട്ടിയ പ്രചാരംകണ്ട് ഭയന്നുപോയത് നാട്ടിന്‍പുറത്തുകാരനായ ശങ്കരേട്ടനാണെന്ന് ഒരു കഥ പ്രചരിക്കുന്നുണ്ട് രസികന്മാരുടെ നാവില്‍. തന്റെ പറമ്പില്‍ രണ്ടിന് വന്ന ഏതോ പശുപാലനെ ശങ്കരേട്ടന്‍ പത്തലിന്‍ കമ്പിന് തല്ലിയത്രെ. പശുപാലനാണേല്‍ ഫേസ്ബുക്ക് കമ്മ്യൂണിറ്റിയുടെ ആളും. അവന്‍ കമ്പോളത്തില്‍ കാര്യം സാധിക്കുമെന്ന ഭീഷണിയിലാണ്. സകലമാന ചാനല്‍കൊട്ടുവടികളുംകൂടി പശുപാലനെ മഹാത്മാഗാന്ധിയാക്കിയേക്കുമോ എന്ന ആശങ്കയിലാണത്രെ ശങ്കരേട്ടന്‍.
അതിനിടയ്ക്ക് ഒരു ചാനല്‍ കുമാരി പശുപാലനെ ലൈവായി കാര്യം നടത്താന്‍ ഫ്‌ളോറില്‍ വെല്ലുവിളിക്കുകയും ചെയ്തുവത്രെ…. മലയാളമേ കണ്ണുമൂടുക, മൂക്കുപൊത്തുക…. ഈ ചാനല്‍ ദുര്‍ഗന്ധങ്ങള്‍ നമ്മളെ മണ്ണിട്ടു മൂടിക്കളയും.
അത് കൊണ്ട് തന്നെ ‘തീട്ടം ചികയുന്ന ചാവാലികള്‍’ എന്നല്ലാതെ വേറെ എന്താണ് ഇവരെ വിശേഷിപ്പിക്കുന്നത്....എന്റെ കൂട്ടുകാര്‍ ഒന്ന് പറയൂ....
(please like this page..(https://www.facebook.com/ArunSatheesan4ever)

Saturday, 1 November 2014

അഞ്ചാംപത്തികള്‍ക്ക് എന്ത് രാജ്യസ്‌നേഹം????അതെ ദല്‍ഹി ഇമ്മാമിന്എന്ത് രാജ്യസ്‌നേഹം????

അഞ്ചാംപത്തികള്‍ക്ക് എന്ത് രാജ്യസ്‌നേഹം????അതെ ദല്‍ഹി ഇമ്മാമിന്എന്ത് രാജ്യസ്‌നേഹം????
(please like this page..(https://www.facebook.com/ArunSatheesan4ever)


ഹലോ മിസ്റ്റര്‍ ദല്ഹി ഇമാം... 

ഒരു ചെറിയ മറുപടി... പുന്നാരമോനെ പിന്ഗാനമിയായി നിയോഗിക്കുന്ന ചടങ്ങില്‍ പാകിസ്താന്‍ പ്രധാനമന്ത്രിയേ ക്ഷണിച്ചു എന്നറിഞ്ഞു മോദിജിയെ ക്ഷണിചില്ല എന്നും അറിഞ്ഞു അപ്പോള്‍ പിന്നെ ഒരു ചെറിയ മറുപടി.......
സാധാരണ എന്റെ ഭാഷയില്‍ ഞാന്‍ ഇതിനൊക്കെ നാ..മോനെ തുടങ്ങിയ ഭാഷകള്‍ ആണ് ഉപയോഗിക്കാറുണ്ട് പക്ഷേങ്കി ഇപ്പോള്‍ ആ ഭാഷ ഞാന്‍ ഉപേഷിചത് നിങ്ങളുടെ ഭാഗ്യം സാധാരണ പണ്ടത്തെ മുസ്ലിം രാജാക്കന്മാരുടെ മക്കളെ പട്ടാഭിഷേകം ചെയ്യുന്നത് ത്പോലെ ഇമാമ്മിന്ടെ മകനെ പട്ടാഭിഷേകം ചെയ്യുബോള്‍ ഭാരതത്തിന്ടെ പരമോന്നത നേതാവ് ഭാരതം അംഗീകരിച്ച ലോകം അംഗീകരിച്ച നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ ഒരു യോഗ്യതയും ഇല്ലാത്ത പാകിസ്താന്‍ എന്ന തീവ്രവാദി രാക്ഷ്ട്രത്തിലെ പ്രധാനമന്ത്രിയെ ക്ഷണിച്ചത് വഴി ചോറ് ഇവിടെയും കൂറ് പാകിസ്ഥാനിലും എന്ന് തെളിയിച്ചിരിക്കുന്നത്...
നവംബര്‍ ഇരുപത്തിരണ്ടിന് വെറും പത്തൊമ്പതുകാരനായ മകന്‍ ശാബന്‍ ബുഖാരിയെ ഷാഹി ഇമാമായി വാഴിക്കുന്ന ചടങ്ങില്‍ ഉസ്‌ബെക്കിസ്ഥാന്‍, ഈജിപ്ത്, സൗദി അറേബ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ആയിരത്തോളം മുസ്ലിം മതപണ്ഡിതന്മാര്‍ക്കൊപ്പമാണ് പാക് പ്രധാനമന്ത്രിയെയും ക്ഷണിച്ചിട്ടുള്ളത്......മറ്റുള്ള മുസ്ലിം രാജ്യങ്ങളിലെ പ്രതിനിധികളെ വിളിച്ചിട്ടുണ്ടോ എന്നറിയില്ല....ഒരു കാര്യം ഞാന്‍ ഒര്ര്‍മ്മിപ്പിക്കുന്നു
താനഗള്‍ വെറും ഒരു പള്ളിയുടെ ഇമാം മാത്രമാണ് എന്നു ഓര്ക്കു ക...ഓര്‍ത്താല്‍ നന്ന് ഇമാം സ്ഥാനം പിന്തു ടര്ച്ച യായി കിട്ടുന്നതാണ് എന്ന് എനിക്ക് ഇപ്പോള്‍ ആണ് മനസിലായത്....ഓത്ത് പള്ളിയില്‍ വേധം ഓതാന്‍ പഠിച്ചാല്‍ അതങ്ങ് പഠിപ്പിച്ചാല്‍ മതി....പറഞ്ഞത് മനസ്സിലായില്ലാ എന്നുണ്ടോ...ഇല്ലെങ്കില്‍ പഴയ ചരിത്രം ഞാന്‍ പറയാം ഡിoസമ്പര്‍ ആറു തോറും കരയുന്ന കഥ ഞാന്‍ പറയണോ ഇമ്മാം...സര്‍....ര്‍...ര്‍..ര്‍...
നരേന്ദ്രമോദിയെ ക്ഷണിക്കാത്ത ചടങ്ങിലേക്ക് പക്ഷെ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍, ബിജെപി നേതാക്കളായ ഷാനവാസ് ഹുസൈന്‍, വിജയ് ഗോയല്‍ എന്നിവര്‍ക്ക് ക്ഷണമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എന്നിവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ പ്രധാമന്ത്രിപദത്തെ കരുതിക്കൂട്ടി അവഹേളിക്കലാണ് അഹമ്മദ് ബുഖാരിയുടെ ലക്ഷ്യമെന്നതിന് വേറെ തെളിവ് വേണ്ടല്ലോ.
മോദിയോട് വ്യക്തിപരമായ എതിര്‍പ്പില്ലെന്ന് ഇമാം വ്യക്തമാക്കുന്നുമുണ്ട്. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ കാര്യത്തില്‍ മോദിയോട് ഭാരതത്തിലെ മുസ്ലിങ്ങള്‍ പൊറുത്തിട്ടില്ലെന്നും അതുകൊണ്ടാണ് മോദിയെ ക്ഷണിക്കാത്തതെന്നും വ്യക്തിപരമായ ബന്ധമുള്ളതിനാലാണ് നവാസ് ഷെരീഫിനെ ക്ഷണിക്കുന്നതെന്നും ഇമാം അഹമ്മദ് ബുഖാരി അധരവ്യായാമം നടത്തുന്നു....
പ്രത്യക്ഷത്തില്‍ തന്നെ നമ്മുടെ രാജ്യത്തിലെ ഭരണഘടനയെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുന്നതും രാജ്യദ്രോഹപരവുമാണ് അഹമ്മദ് ബുഖാരിയുടെ നിലപാടെന്ന് പകല്‍ പോലെ വ്യക്തം.
അത് കൊണ്ട് തന്നെ ഇ ഇമ്മാമിനെ മലയാള ഭാഷയിലെ തെറികള്‍ കൊണ്ട് അഭിഷേകം ചെയ്യാം....
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഭാരതം. ഭരണഘടന അനുശാസിക്കുന്നവിധം രാജ്യത്തെ ജനങ്ങള്‍ ചരിത്രപരമായ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തയാളാണ് മോദി.
ഈ സത്യം അംഗീകരിക്കാതെ പ്രധാനമന്ത്രി എന്ന പദവിയെ അവഹേളിക്കാന്‍ തന്നെയാണ് അഹമ്മദ് ബുഖാരി ഇറങ്ങിത്തിരിച്ചിട്ടുള്ളത്.
2002 ലെ കലാപത്തിന്റെ കാര്യത്തില്‍ രാജ്യത്തെ നിയമമനുസരിച്ച് ഒരു കേസിലും മോദി പ്രതിയായിരുന്നില്ല. ഒരു അന്വേഷണ ഏജന്‍സിയും മോദിക്കെതിരെ തെളിവ് കണ്ടെത്തിയിട്ടില്ല. പരമോന്നത നീതിപീഠമായ സുപ്രീംകോടതി തന്നെ ഇക്കാര്യത്തില്‍ മോദി കുറ്റക്കാരനല്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.
ഒരു പതിറ്റാണ്ടുകാലത്തിലേറെ രാജ്യത്തിനകത്തും പുറത്തും നീണ്ടുനിന്ന ഹീനമായ പ്രചാരവേലയെ അതിജീവിച്ച് അഗ്നിശുദ്ധിയോടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. അതിനെ ചോദ്യംചെയ്യുന്ന വിധത്തില്‍ പെരുമാറാന്‍ ഒരു ഇമാമിനും അവകാശമില്ല.
ദല്‍ഹി ജുമാമസ്ജിദിന്റെ ഇത്തിരിപ്പോന്ന ചുറ്റുവട്ടത്തില്‍ക്കിടന്ന് തുച്ഛമായ രാഷട്രീയം കളിക്കുന്ന ഈ ഇമാമിന് ഭാരതത്തിലെ മുസ്ലിങ്ങളുടെ പേരില്‍ സംസാരിക്കാന്‍ ആരും അധികാരം നല്‍കിയിട്ടുമില്ല.
ഇമാം സങ്കല്‍പ്പം മുസ്ലിംമതവിശ്വാസത്തിനു തന്നെ എതിരാണെന്ന് കരുതുന്നവരുണ്ട്.
പാക്കിസ്ഥാനോടുള്ള പ്രേമമാണ് മോദിയെ ക്ഷണിക്കാത്ത ചടങ്ങിലേക്ക് നവാസ് ഷെരീഫിനെ ക്ഷണിക്കാന്‍ അഹമ്മദ് ബുഖാരിയെ പ്രേരിപ്പിച്ചതെന്നു വ്യക്തം. എല്ലാ അതിരുകളും ലംഘിക്കുന്ന ഒരു നടപടിയാണിത്. എന്താണ് ഈ ഇമാം കരുതുന്നത്. മതത്തിന്റെ പേരില്‍ എന്ത് ധിക്കാരവും കാണിക്കാമെന്നാണോ?
ഭാരതസര്‍ക്കാരിന്റെ അഭിപ്രായം മാനിക്കാതെ കശ്മീര്‍വിഘടനവാദികളെ ചര്‍ച്ചയ്ക്കുവിളിച്ച പാക് നയതന്ത്രപ്രതിനിധിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ആ രാജ്യവുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കരാര്‍ലംഘിച്ച് പാക് സൈന്യം അതിര്‍ത്തിയില്‍ നിരന്തരം നടത്തുന്ന വെടിവെപ്പില്‍ നിരവധി നിരപരാധികള്‍ക്ക് അടുത്തിടെ ജീവന്‍ നഷ്ടമാവുകയുണ്ടായി. ഏറ്റവുമൊടുവില്‍ കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയിലെത്തിച്ച് ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താനും പാക്കിസ്ഥാന്‍ ശ്രമിച്ചു. ഇതൊന്നും അറിയാത്തയാളാണ് ഇമാം ബുഖാരിയെന്ന് കരുതാനാവില്ലല്ലോ.
ഇത്തരമൊരു രാജ്യത്തിന്റെ ഭരണാധികാരിയെ മതപരമായ ചടങ്ങിലേക്ക് ക്ഷണിച്ച ഈ മതമേധാവിയുടെ ഭാരതത്തോടുള്ള കൂറ് സംശയിക്കപ്പെടേണ്ടതു തന്നെയാണ്.
ഇമാമിന്റെ നടപടിയെ ചോദ്യം ചെയ്യില്ലെന്ന് അഭിപ്രായപ്പെട്ട മദാമ്മ കോണ്‍ഗ്രസിന്റെ തനിനിറം വ്യക്തമായിരിക്കുന്നു. മതത്തിന്റെ പേരില്‍ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്ന്...ഇ പ്രവര്‍ത്തി മൂലം ഭാരതിയ ജനതക്ക് ഇ വര്‍ഗ്ഗത്തിന്ടെ കാപട്യം വ്യക്തമായിരിക്കുന്നു
അഞ്ചാംപത്തികള്‍ക്ക് എന്ത് രാജ്യസ്‌നേഹം????? 
അതെ ദല്‍ഹി ഇമ്മാമിന്എന്ത് രാജ്യസ്‌നേഹം????


ഈ ധിക്കാരം രാജ്യസ്‌നേഹികള്‍ വകവെച്ചുതരുമെന്ന് ഇമാമെന്നല്ല, ഒരു മതനേതാവും കരുതേണ്ട.......എന്നാല്‍ പിന്നെ നമ്മുക്ക് നമ്മുടെ പണിതുടങ്ങാo...എന്റെ ഇ പേജ് മറക്കരുത്
(please like this page..(https://www.facebook.com/ArunSatheesan4ever)

Sunday, 21 September 2014

ശോഭാ സുരേന്ദ്രൻ...അഗ്നിപുത്രി...സ്വന്തം കഥ പറയുന്നു


ദാരിദ്ര്യത്തിന്റെ  നിലയില്ലാക്കയത്തിൽ നിന്ന് യാത്ര തുടങ്ങിയതാണ് എന്റെ ജീവിതം. ദാരിദ്ര്യം കോലം വരച്ച് തിറയാട്ടം നടത്തിയ നാളുകൾ. അങ്ങനെയുള്ള എത്രയോ ഓണനാളുകളാണ് കടന്നുപോയത്. പുത്തൻ ഉടുപ്പിട്ട് കൂട്ടുകാരികൾ നടന്ന് വരുമ്പോൾ എതിർദിശയിലൂടെ വരുന്ന ഞാൻ ഒളിച്ചു നിൽക്കുമായിരുന്നു. ഓണക്കോടിയൊക്കെ വെറും മോഹമായി ഉള്ളിൽ പതഞ്ഞു പൊന്തിയ നിമിഷങ്ങൾ. ഞങ്ങളുടെ മുഖം കണ്ട് അച്ഛൻ ചോദിക്കുമായിരുന്നു, ഓണത്തിന് വയറ് നിറച്ച് ഭക്ഷണമാണോ പുത്തൻ ഉടുപ്പാണോ വേണ്ടതെന്ന്. അതുചോദിച്ച് അച്ഛൻ ഞങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മ തരുമായിരുന്നു. അച്ഛന് മരം വെട്ടായിരുന്നു പണി. എത്ര പണിയെടുത്താലും വലിയ കൂലിയില്ല. അഞ്ച് പെണ്ണും ഒരാണുമാണ് ഞങ്ങൾ. അതിൽ ഏറ്റവും ഇളയതാണ് ഞാൻ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. അമ്മയാണ് വളർത്തിയത്. ആ കഷ്ടപ്പാടിലൂടെയായിരുന്നു വളർന്ന് വലുതായത്. ഒരു ചേച്ചി പ്രസവിക്കാറാകുമ്പോൾ അടുത്ത ചേച്ചിയുടെ കല്യാണമാകും. ആ ചേച്ചിയുടെ പ്രസവിക്കാറാകുമ്പോൾ തൊട്ടടുത്ത ചേച്ചിയുടെ കല്യാണം. ഈ രീതിയിൽ മുന്നോട്ട് പോയ ജീവിതം. ഒരു പാവാടയും ബ്‌ളൗസുമാണുള്ളത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കോളേജിലെ ഒരു കൂട്ടുകാരി ചോദിച്ചു, ശോഭ എന്താ എന്നും ഒരു നിറത്തിലുള്ള പാവാടയും ബ്‌ളൗസും ധരിച്ചു വരുന്നതെന്ന്. അന്നൊരു ചുവപ്പ് പാവാടയായിരുന്നു ഉണ്ടായിരുന്നത്. വൈകിട്ട് കോളേജിൽ നിന്ന് വീട്ടിലെത്തുമ്പോൾ കഴുകിയിട്ട് ഉണക്കിയാണ് അടുത്ത ദിവസം ഇട്ടുകൊണ്ട് പോകുന്നത്. ആ  പാവാടയും ബ്‌ളൗസും കീറുന്നതുവരെ അതുതന്നെ വേഷം. മറ്റൊരു പാവാടയും ബ്‌ളൗസും കിട്ടുന്നത് ആറ് മാസത്തിലൊരിക്കലാണ്.

ബാലഗോകുലത്തിൽനിന്നായിരുന്നു എന്റെ തുടക്കം. ബാലഗോകുലത്തിലെ ക്ലാസുകൾ കേട്ടാണ് വളർന്നത്. ബാലഗോകുലത്തിന്റെ താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, ജില്ലാ മഗിനി പ്രമുഖ് എന്നീ ചുമതലകൾ വഹിച്ചു. അതോടെ ഞാനൊരു പ്രാസംഗികയായി. പാവാടക്കാരിയുടെ തീപ്പൊരി പ്രസംഗം എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. ആർ. എസ്.എസിന്റെ പലവേദികളിലും പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ദിവസം കോളേജിൽ പോകാനായി ബസ് കാത്ത് നിൽക്കുകയാണ്. അപ്പോൾ രണ്ടു പേർ ബൈക്കിൽ അവിടെ വന്നു. പ്രസംഗിക്കാൻ വിളിക്കാൻ വന്നു എന്നാണ് കരുതിയത്. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ കെ.കെ.സുരേന്ദ്രനായിരുന്നു ഒന്ന്. വാ വീട്ടിൽ പോകാം, ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. വീട്ടിൽ ചെന്നപ്പോഴാണ് അത് പെണ്ണുകാണലാണെന്ന് പറഞ്ഞത്. എനിക്ക്  ഇഷ്ടമായി. ഞാൻ സ്ത്രീധന വിവാഹത്തിന് എതിരായിരുന്നു. അങ്ങനെ കല്യാണം കഴിഞ്ഞു. യുവമോർച്ചയുടെ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി,വിവേകാനന്ദ സേവാകേന്ദ്രം വൈസ് പ്രസിഡന്റ് , ബി. ജെ. പി സംസ്ഥാന സെക്രട്ടറി, വീണ്ടും മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു.ഇപ്പോൾ ബി. ജെ. പി നാഷണൽ എക്‌സിക്യൂട്ടീവ് അംഗം.
കോളനികളിലെ 28  കുട്ടികളെ സെലക്ട് ചെയ്ത് എന്റെ കുട്ടികളെപ്പോലെ വളർത്തുന്നു. അവരുടെ പഠനചെലവ് മുഴുവൻ വഹിക്കുന്നു. ഞാൻ പഠിക്കാൻ ഒത്തിരി ബുദ്ധിമുട്ടിയിട്ടുണ്ട്. ആ തിരിച്ചറിവാണ് ഇങ്ങനെ സഹായിക്കാൻ പ്രേരിപ്പിച്ചത്. എന്റെ കുട്ടിക്കാലത്ത് വളരെ ശോചനീയമായ സാഹചര്യമായിരുന്നു. രണ്ട് ചിന്തകളാണ് എന്നെ മാനസികമായി തളർത്തിയത്. ഒന്ന് സാമ്പത്തികം രണ്ട് ജാതീയമായി അകറ്റി നിർത്തൽ. ഇത് രണ്ടിനെയും അതിജീവിക്കാൻ ബാലഗോകുലം വഴി കഴിഞ്ഞു. കഷ്ടപ്പാട് അനുഭവിക്കുന്നവരെ കയ്യയച്ച് സഹായിക്കുക എന്ന ചിന്ത ആ കാലത്തേ ഉണ്ടായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ഞാനും ചേച്ചിയും രാവിലെ പാടത്ത് കൊയ്യാൻ പോകുമായിരുന്നു. രാവിലെ 6 മുതൽ 9 വരെ കൊയ്ത്ത്. അത് കഴിഞ്ഞാണ് കോളേജിൽ പോയിരുന്നത്. പാടത്ത് കന്നിനെ കൊണ്ട് പൂട്ടിക്കൊണ്ടിരിക്കുമ്പോൾ കൂട്ടുകാരികൾ വരുന്നത് കാണുമ്പോൾ ചെറിയ ജാള്യത തോന്നിയിരുന്നു. ഇന്നാണെങ്കിലോ മുപ്പത് സ്ത്രീകളുടെ ഒരു കൂട്ടായ്മയുണ്ട്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നു. നെല്ല്, മഞ്ഞൾ, ചേന തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നുണ്ട്.
സമൂഹത്തിൽ നിന്ന്  അകറ്റി നിർത്തിയിരുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം അതാണ് എന്റെ മനസിലെ സ്വപ്നം. അതിന് രാഷ്ട്രീയത്തിനതീതമായ രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാവണം. ബാലഗോകുലത്തിൽ പ്രവർത്തിക്കുന്ന കാലത്ത് നാട്ടിലെ ഒരു സി.പി.എം കൗൺസിലർ എന്നോട് ചോദിച്ചു. ശോഭ നിൽക്കുന്ന പാർട്ടിയിൽ നിന്നിട്ട് എന്ത് നേടാനാണ് സി.പി.എമ്മിന് വേണ്ടി പ്രവർത്തിച്ചുകൂടെയെന്ന്. നമുക്ക് നമ്മുടെ വിശ്വാസമുണ്ട്. ധാർമികമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ എന്റെ സംഘടനകൊണ്ട് കഴിയും. നാല് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. സാധാരണഗതിയിൽ പാർട്ടിക്കകത്ത് ആത്മസംഘർഷങ്ങളുണ്ടായിട്ടുണ്ട്. പലതരത്തിലുള്ള ആളുകൾ ചേരുന്നതാണല്ലോ പാർട്ടി. ആ അവസരങ്ങളിൽ പ്രതികരിക്കാതെ മിണ്ടാതിരിക്കാം. വ്യക്തിപരമായി ഉയർച്ച ഉണ്ടാക്കുകയും ചെയ്യാം. പ്രതികരിക്കാതിരുന്നാൽ നമുക്ക് ഗുണമുണ്ടാകും. പക്ഷേ, സംഘടനയ്ക്ക് ഗുണമാകില്ല. പല അവസരങ്ങളിലും എനിക്ക് പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട് നമ്മൾ ആരുടെ മുന്നിലും തന്റേടത്തോടെ, തല കുനിക്കാതെ നട്ടെല്ല് ഉയർത്തി നിൽക്കണമെന്ന്. എന്റേ ഭാഗത്ത് ന്യായമുണ്ടെന്ന് തോന്നിയ ഘട്ടങ്ങളിൽ അങ്ങനെ നിന്നിട്ടുണ്ട്.

സ്ത്രീ വളരെയേറെ ബാദ്ധ്യത അനുഭവിക്കുന്നവരാണ്. വീട് നോക്കണം, ഭർത്താവിനെ നോക്കണം, കുട്ടികളെ നോക്കണം. ഇതിനിടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സ്ത്രീകളുടെ അവസ്ഥ നോക്കൂ. എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ത്രീകൾക്ക് കൃത്യമായ അംഗീകാരം നൽകണം. എന്നാലെ സ്ത്രീക്ക് മുന്നോട്ട് വരാൻ പറ്റൂ. സ്ത്രീക്ക് കുറേക്കൂടി അംഗീകാരം നൽകാൻ പാർട്ടിക്കകത്തുള്ള പുരുഷൻമാർ തയ്യാറാവേണ്ടിയിരിക്കുന്നു. ഇതിന് പുനഃപരിശോധന നടത്തണം. പുരുഷൻമാർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് വീട്ടിലെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ടാണ്. അവരെ നോക്കാൻ അമ്മയും ഭാര്യയും സഹോദരിയുമൊക്കെയുണ്ട്.പക്ഷേ സ്ത്രീക്കോ. ഇതിനെയൊക്കെ അതിജീവിച്ചാണ് സ്ത്രീ നിൽക്കുന്നത്. സ്ത്രീ പിൻതള്ളപ്പെടുന്നത് കഴിവ് കേടുകൊണ്ടല്ല, അംഗീകാരം കിട്ടാത്തതുകൊണ്ടാണ്. സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട് 'നിങ്ങൾ ചെയ്യുന്നത് ശരിയാണെങ്കിൽ മറ്റെല്ലാം വിട്ടുകളയുക' എന്ന്. 'ഉത്തിഷ്ഠതാ ജാഗ്രത'... ലക്ഷ്യ സ്ഥാനത്ത് എത്തുന്നതുവരെ പിൻതിരിയാതെ നടക്കുക. തളർന്നു പോയാൽ ലക്ഷ്യത്തിലെത്താൻ കഴിയില്ല. എന്റെ കണ്ണുനീർ എന്നെ പഠിപ്പിച്ചത്  അതാണ്.