Thursday, 29 May 2025

ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജ് അടക്കമുള്ള സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം രൂക്ഷമായി.

കൊല്ലം : ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജ് അടക്കമുള്ള 
സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം രൂക്ഷമായി. രോഗികൾ ദുരിതത്തിൽ മെഡിക്കൽ കോളജിൽ ഹൃദ്രോഗ, വൃക്കരോഗ, അർബുദ രോഗ വിഭാഗങ്ങളിലാണ് ഗുരുതര പ്രതിസന്ധി. മറ്റ് ആശുപത്രികളിലും ഡോക്‌ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കിട്ടാനില്ലെന്ന് രോഗികൾ പരാതി പറയുന്നു. കുറിച്ചു കൊടുക്കുന്ന മരുന്നുകളിൽ മുഴുവനും ഒരേ സ്‌ഥലത്തു നിന്നു കിട്ടുന്നതും അപൂർവം. ആശുപത്രികളിൽ രാത്രിയിൽ  രോഗികളുടെ  കൂട്ടിരിപ്പുകാർ മരുന്നിനായി അർധരാത്രി നെട്ടോട്ട
മോടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത് ശ്വാസതടസ്സം രൂക്ഷമായി  പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗിക്ക് മരുന്നിനായി അർധരാത്രിയിൽ 
സ്വകാര്യ ആശുപത്രിയിലെ ഫാർമസിയിലാണ് എത്തിയത്
ഡോക്ട്‌ടർ കുറിച്ച മരുന്ന് ആശുപത്രി ഫാർമസിയിൽ കിട്ടിയില്ല. സമീപത്തെ സ്വകാര്യ മെഡിക്കൽ ഷോപ്പുകൾ പൂട്ടിയിരുന്നു. അവസാനം 2.67 രൂപ വിലയുള്ള ഗുളിക കിട്ടിയത് സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ ഷോപ്പിൽനിന്ന്. ജില്ലയിലെ മറ്റ് ആശുപത്രികളിലും മരുന്ന് ഇല്ലാത്ത അവസ്ഥയാണ് ചികിത്സിക്കാൻ ഡോക്ടർ ഉണ്ടായാലും
 ഒരിടത്തെങ്കിലും മരുന്നു വേണ്ടേ  എന്നാണ് രോഗികൾ ചോദിക്കുന്നത് 
സർക്കാർ ആശുപത്രി ഫാർമസികളൊക്കെ ദിവസങ്ങളായി കാലിയാണ്. കുറിപ്പടി കൊടുത്ത് മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങാൻ നിർദ്ദേശിക്കുകയാണ് ഡോക്ടർമാർ. കാശുണ്ടെങ്കിൽ മരുന്ന്. ഇല്ലാത്ത പാവങ്ങൾ എന്തു ചെയ്യും?
@  പാരിപ്പള്ളി 
 മെഡിക്കൽ കോളജിൽ അവശ്യമരുന്നുകളുടെ പട്ടികയിലെ 35% മരുന്നുകൾ ലഭ്യമല്ല. മാസം തോറും 3-4 ലക്ഷം രൂപയ്ക്കുള്ള മരുന്നു പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നു. മെഡിക്കൽ കോളേജ് ആശുപത്രി  കടുത്ത  മരുന്നുക്ഷാമത്തിലേക്കു നീങ്ങുന്ന സ്ഥിതിയാണ്.ഇൻസുലിൻ, അയൺ, കാൽസ്യം, ഫോളിക് ആഡിസ് ഗുളികകൾ, കുട്ടികൾക്കുള്ള  പാരസെറ്റമോൾ സിറപ്പ് എന്നിവ ലഭ്യമല്ല. 
ആന്റി കാൻസർ ഡ്രഗ് പട്ടികയിലെ 25% മരുന്നുകളേ ലഭ്യമായിട്ടുള്ളു ആൻറിബയോട്ടിക്കിനും ഇൻസുലിൻ സിറിഞ്ചുകൾക്കും കടുത്ത ക്ഷാമം നേരിടുന്നു. മഞ്ഞപ്പിത്ത രോഗികൾക്കായി ഡോക്ട‌ർമാർ കുറിക്കുന്ന മരുന്നുകൾ ഇല്ല ആസ്മയ്ക്കുള്ള മരുന്നുകൾ കുറവ്. ഡ്രിപ്പ് നൽകാനുള്ളഐ വി പാരസെറ്റമോൾ  അടിയന്തര ആവശ്യങ്ങൾക്കുള അഡ്രിനാലിൻ, നോർ അഡ്രിനാലിൻ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്‌പിരിൻ 75, ഉയർന്ന രക്തസമ്മർദത്തിന് നൽകുന്ന റാമിപ്രിൽ, കൊളസ്ട്രോളിന് നൽകുന്ന അറ്റോവ സ്റ്റാറ്റിൻ 20, സെസ്ട്രിയാക്സോൺ തുടങ്ങിയവയും സ്റ്റോക്കില്ല. ആൻ്റിബയോട്ടിക് ഇൻജെക്ഷനുകളും ഗുളികയും തീർന്നിട്ട് ദിവസങ്ങളായി. അത്യാവശ്യ മരുന്നുകൾ ദൈനംദിന ചെലവിനുള്ള തുകയിലെ ഒരു പങ്കെടുത്ത് മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങുകയാണ് ആശുപത്രി മാനേജ്
മെന്റ്
@ കൊല്ലം ജില്ലാ  ആശുപത്രിയിൽ  
തൽക്കാലം പ്രതിസന്ധിയില്ലെങ്കിലും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു വാങ്ങിയ മരുന്നുകൾ തീർന്നാൽ പ്രശ്‌നമാകും ഇവിടെയും 
സ്പെഷ്യൽറ്റി വിഭാഗത്തിലെ മരുന്നുകൾക്കു ക്ഷാമമുണ്ട്. രക്ത‌സമ്മർദത്തിനുള്ള സിൽനിക്യുയർ, വിറ്റമിനുകൾ തുടങ്ങിയവയ്ക്കും ഇൻജക്‌ഷനുകൾക്കും ക്ഷാമമുണ്ട്.രോഗികളുടെ എണ്ണം കൂടിയതോടെ കഴിഞ്ഞ വർഷത്തെ ഇൻഡന്റിൽ ലഭിച്ച പല മരുന്നുകളുടെയും സ്‌റ്റോക്ക് തീർന്നു. 25% അധിക ഇൻഡന്റ് അനുവദിച്ചെങ്കിലും ആവശ്യമരുന്നുകൾ പോലും കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ (കെഎംഎസ്സിഎൽ) നിന്നു ലഭിക്കുന്നില്ല. കാരുണ്യയിലും മരുന്നുകൾ എത്തുന്നില്ല.





Monday, 26 May 2025

പിന്നില്‍ അഴിമതിമാത്രം പച്ചക്കറികൃഷിക്ക് പദ്ധതികളേറെ ഉല്‍പ്പാദനം വര്‍ധിക്കുന്നില്ല

പിന്നില്‍ അഴിമതിമാത്രം പച്ചക്കറികൃഷിക്ക് പദ്ധതികളേറെ ഉല്‍പ്പാദനം വര്‍ധിക്കുന്നില്ല

കൊല്ലം: കാര്‍ഷിക വികസനപദ്ധതികളുടെപേരില്‍ കൃഷിവകുപ്പില്‍ നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്. കൃഷിവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ പലതിലും ഒരേപദ്ധതികള്‍ നടപ്പാക്കിയാണ് വെട്ടിപ്പ്. പദ്ധതികളൊന്നും ലക്ഷ്യം കാണുന്നില്ലെന്ന് വ്യക്തമായിട്ടും പദ്ധതിനടത്തിപ്പില്‍ മാറ്റംവരുത്താനോ, കാര്യക്ഷമമാക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല. ഉദ്യോഗസ്ഥരുടെ സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഉദാഹരണത്തിന് കൃഷിവകുപ്പും, വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളും
പച്ചക്കറികൃഷി വികസനത്തിന് ഒരേ പദ്ധതികള്‍ നടപ്പാക്കുന്നു. രാ
എല്ലാ പദ്ധതികളുടെയും ഗുണഭോക്താക്കള്‍ മിക്കവാറും ഒരേയാളുകളാണ്. കൃഷിവകുപ്പും അതിന് കീഴിലുള്ള അനുബന്ധസ്ഥാപനങ്ങളും ലക്ഷങ്ങള്‍ ചെലവഴിച്ച് പച്ചക്കറികൃഷി പ്രോത്സാഹിപ്പിച്ചിട്ടും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനോ, ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി നല്‍കാനോ സാധിക്കുന്നില്ല. കര്‍ഷകര്‍ക്ക് സഹായമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍പ്പോലും അന്യസംസ്ഥാന പച്ചക്കറിയാണ് വില്‍പ്പന നടത്തുന്നത്. "വീട്ടിലൊരു പച്ചക്കറിത്തോട്ടം, ഓണത്തിന് ഒരു മുറം പച്ചക്കറി, ഞങ്ങളും കൃഷിയിലേക്ക്, കൃഷി ക്കൂട്ടം, ഞങ്ങളും കൃഷിയിലേക്ക് തുടങ്ങിയുള്ള പദ്ധതികൾ 
കൃഷിവകുപ്പ് നേരിട്ട് നടത്തുന്നതാണ് ഇതേ പദ്ധതികൾ തന്നെ 
. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഇതേ പദ്ധതി മറ്റ് പല
പേരുകളിലും പേരില്‍  നടപ്പാക്കുന്നു. ഗ്രോബാഗില്‍ മുളപ്പിച്ച പച്ചക്കറിത്തൈകളാണ് രണ്ട് പദ്ധതിയിലും നല്‍കുന്നത്. ഒരു കുടുംബത്തിന് 25 ബാഗ് നല്‍കും. കഴിഞ്ഞ വര്‍ഷം 2500 രൂപയുടെ ബാഗ് 800 രൂപക്കായിരുന്നു  നല്‍കിയത്. കൃഷിവകുപ്പ് വിതരണം ചെയ്തപ്പോള്‍ 500 രൂപയായി. പല പദ്ധതികളും പരിപൂര്‍ണ പരാജയമായിരുന്നു. വര്‍ഷത്തില്‍ സര്‍ക്കാര്‍ പച്ചക്കറി വികസനത്തിന് വകയിരുത്തിയിട്ടുള്ളത്  കോടി കണക്കിന്
രൂപയാണ്. ഇതില്‍ ഗ്രോബാഗില്‍ പച്ചക്കറിച്ചെടികള്‍ നല്‍കുന്ന  പദ്ധതിക്ക് വേണ്ടി 20 കോടി വിനിയോഗിച്ച താണ് കണക്ക്. കര്‍ഷക ക്ലസ്റ്റര്‍  രൂപീകരിച്ച് കൃഷി വകുപ്പ് വിവിധ സ്ഥാപനങ്ങൾ വഴി 
 നടപ്പാക്കുന്ന  പദ്ധതി കൃഷിവകുപ്പിലെത്തുമ്പോള്‍ "ഗ്രേഡഡ് ക്ലസ്റ്ററുകള്‍" എന്നായി. ഒരു ക്ലസ്റ്ററിന് ആറേകാല്‍ ലക്ഷം രൂപ സബ്സിഡി കിട്ടും. നിലവിലുള്ള 100 നല്ല പച്ചക്കറിത്തോട്ട(ഗ്രേഡഡ് ക്ലസ്റ്ററുകള്‍)ങ്ങള്‍ തുടരാനും പുതിയ നൂറെണ്ണം ബ്ലോക്ക്തലത്തില്‍ ഉണ്ടാക്കാനുമായി  ലക്ഷകണക്കിന്  രൂപയാണ് ഇത്തവണ വകയിരിത്തിയിട്ടുള്ളത്.  കൂടാതെ ഭൗതികസാഹചര്യ വികസനത്തിനും റിവോള്‍വിങ് ഫണ്ട് എന്ന നിലയിലും പൈസ  വിനിയോഗിക്കും.  കര്‍ഷക ക്ലസ്റ്ററിന് ബാങ്ക് വായ്പ ലഭ്യമാക്കിയാണ് സഹായം നല്‍കുന്നത്. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. പ്രിസിഷന്‍ ഫാമിങ്(സൂക്ഷ്മകൃഷി), മൈക്രോ ഇറിഗേഷന്‍, ഡ്രിപ്പ് ഇറിഗേഷന്‍ തുടങ്ങിയ പേരിലും പദ്ധതികളുണ്ട്. പ്രിസിഷന്‍ ഫാമിങ്ങിന് വ്യക്തികള്‍ക്ക് ഏക്കറിന് 30,000രൂപ ധനസഹായം നൽകുന്നുണ്ട്  ജില്ലയില്‍ കഴിഞ്ഞവര്‍ഷം 80 ഏക്കറില്‍ പ്രിസിഷന്‍ കൃഷി ചെയ്തെന്നും 2,400ലക്ഷംരൂപ വിനിയോഗിച്ചതായുമാണ് വിഎഫ്പിസികെ അധികൃതര്‍ പറയുന്നത്. കൃഷിവകുപ്പിന്റെ മൈക്രോ ഇറിഗേഷന്‍ പദ്ധതിക്കുമുണ്ട് 50 ശതമാനം സബ്സിഡി. ഇതിന് പുറമേ എല്ലാവര്‍ഷവും പച്ചക്കറിവിത്ത് കിറ്റ് വിതരണം നടത്തി സര്‍ക്കാര്‍ കോടികള്‍ തുലയ്ക്കാറുണ്ട്. 20 രൂപ വിലയുള്ള ഒരു ലക്ഷം കിറ്റാണ് ഇത്തവണ ജില്ല യിൽ വിതരണം ചെയ്യുന്നത് എന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്.ഒരു പദ്ധതി തന്നെ വിവിധ രൂപത്തിലും ഭാവത്തിലും വിവിധ സ്ഥാപനങ്ങൾ വഴി കർഷകരിൽ എത്തിക്കുമ്പോൾ കൃഷി വകുപ്പിൽ ലക്ഷങ്ങളുടെ അഴിമതിയാണ്‌ നടക്കുന്നത് എന്ന് കർഷകർ പറയുന്നു. കൃഷി വകുപ്പിൽ നടക്കുന്ന അഴിമതി തടയാൻ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റോഡിലൂടെ വാഹനമോടിക്കുമ്പോൾ വേണ്ടത് അതീവശ്രദ്ധ. നിർമ്മാണം നടക്കുന്നദേശീയ പാതയിലും മറ്റ് പലയിടത്തും വെള്ളക്കെട്ടുകളും കുഴികളും

കൊല്ലം : ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ  
റോഡിലൂടെ വാഹനമോടിക്കുമ്പോൾ വേണ്ടത് അതീവശ്രദ്ധ. നിർമ്മാണം നടക്കുന്ന
ദേശീയ പാതയിലും മറ്റ് 
പലയിടത്തും വെള്ളക്കെട്ടുകളും കുഴികളും 
രൂപപ്പെട്ട സാഹചര്യത്തിൽ അപകടങ്ങൾക്കുള്ള സാദ്ധ്യത വർദ്ധിച്ച സാഹചര്യത്തിലാണ് കരുതലോടെ വാഹനമോടിക്കണമെന്ന് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ മുന്നറിയിപ്പ് നൽകുന്നത്.
പ്രധാന റോഡുകളിൽ ഉൾപ്പെടെ പലയിടങ്ങളിലും വെളളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. അപകടകരമായ കുഴികളും പലയിടത്തും രൂപപ്പെട്ടു. മഴയിൽ വെള്ളം നിറഞ്ഞ് കുഴികൾ മിക്കപ്പോഴും തിരിച്ചറിയില്ലെന്നതും അപകടസാദ്ധ്യത കൂട്ടുന്നു. നിർമ്മാണം നടക്കുന്ന 
കൊല്ലം - തിരുവനന്തപുരം ദേശീയ പാതയിൽ റോഡ് സൈഡിൽ 
രൂപപ്പെട്ട കുഴികളിൽ  കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഇരുചക്രവാഹനയാത്രക്കാരും ബസുകളും വാഹനങ്ങളും വീണിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവർ ദുരന്തത്തിനിരയാകാതെ രക്ഷപ്പെട്ടത്. ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന പലയിടങ്ങളിലും റോഡിലേക്ക് ചെളി ഇറങ്ങി അപകടസാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.

@ വെള്ളക്കെട്ടുകളിൽ വാഹനങ്ങൾ ഇറക്കുമ്പോൾ ശ്രദ്ധിക്കണം

@ വെള്ളക്കെട്ടിൽ വേഗത പരമാവധി കുറയ്ക്കണം

@ മഴയത്ത് പതിവിലും വേഗത കുറച്ച് വാഹനമോടിക്കണം

@ റോഡിൽ നിശ്ചിത അകലം പാലിക്കണം

@ കാഴ്ച മറക്കും വിധം മഴയുള്ളപ്പോൾ വാഹനങ്ങൾ നിർത്തിയിടണം വാഹനത്തിൽ നിന്ന് പുറത്തേക്കും വാഹനത്തെ മറ്റുളളവരും കാണുന്നുണ്ടെന്ന് ഉറപ്പാക്കണം.

@ കാലവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ മെക്കാനിക്കൽ ഭാഗങ്ങളിൽ ശ്രദ്ധ വേണമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കാലത്തിന് മുന്നേ വാഹനങ്ങളുടെ ടയറുകളും ബ്രേക്കുകളും വൈപ്പറുകളും ലൈറ്റുകളും ഉൾപ്പെടെ പ്രവർത്തനക്ഷമമാണോ എന്ന് ഉറപ്പ് വരുത്തണം.
മഴക്കാലത്ത് കൃത്യമായ ശ്രദ്ധയോടെ മാത്രം വാഹനങ്ങൾ ഓടിക്കുക. വേഗത കുറയ്ക്കുക. വെളക്കെട്ടുകളിൽ ഉൾപ്പെടെ ശ്രദ്ധ വേണം. കൃത്യമായ അകലം പാലിച്ചും റോഡ് നിയമങ്ങൾ പാലിച്ചും വാഹനം ഓടിക്കുക. - ജില്ല മോട്ടോർ വാഹന വകുപ്പ്

വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം 20 ഗോത്രവർഗയുവതീയുവാക്കളുടെ മംഗല്യവേദിയായി.

ചാത്തന്നൂർ : വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം 20 ഗോത്രവർഗയുവതീയുവാക്കളുടെ മംഗല്യവേദിയായി. പത്തനംതിട്ട കോട്ടയം ജില്ലകളിലെ വനങ്ങളിൽ താമസിക്കുന്ന 20 സഹോദരങ്ങളുടെ വിവാഹമാണു സ്നേഹാശ്രമത്തിൻ്റെ ആറാംവാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ 
നടന്നത്. ക്ഷീരവികസനവകുപ്പ്മന്തി ജെ. ചിഞ്ചുറാണിയും ഗാന്ധിഭവൻഇൻ്റർനാഷണൽ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.ഷാഹിദാകമാലും വിവാഹചടങ്ങുകളുടെ മുഖ്യകാർമ്മികത്വം വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി., ജി.എസ്.ജയലാൽ എം.എൽ.എ., ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ.ശ്രീകുമാർ, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ശാന്തിനി , ഇത്തിക്കരബ്ലോക്ക് പഞ്ചായത്ത് അംഗം സരിതാപ്രതാപ്, ഗ്രാമപഞ്ചായത്ത് അംഗം റീനാമംഗലത്ത് ഗാന്ധിഭവൻമാനേജിംഗ് ട്രസ്റ്റി പ്രസന്ന സോമരാജൻ , മാനേജിംഗ് ഡയറക്ടർ ശശികുമാർ, സി.ഇ.ഒ ഡോ.വിൻസെൻ്റ് ഡാനിയൽ വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലംജില്ലാ പ്രസിഡൻ്റ് എസ്. ദേവരാജൻഎന്നിവർ ആശംസകൾ അർപ്പിച്ചു .കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് അധികൃതർ ഇന്നുതന്നെ 20 വിവാഹവും രജിസ്തർ ചെയ്ത് വധുവരന്മാർക്ക് വിവാഹ സർട്ടിഫിക്കറ്റുകൾ നൽകി. സിവിൽ സർവീസ് പരീക്ഷയിൽ 95 റാങ്ക് നേടിയ ദേവിക പ്രീയദർശിനി, അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ്കുമാർ, കൊട്ടിയം പത്മജുവലേഴ്സ് ഉടമ എസ്.പളനി, ശ്യാംസ് സിന്ധുസുധിൻ, സ്നേഹാശ്രമം നൃത്താദ്ധ്യാപിക സരസ്വതി ടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്നേഹാശ്രമത്തിലെ വിദ്യാർത്ഥികളുടെ നൃത്ത പരിപാടികളും അരങ്ങേറി. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർപത്മാലയം ആർ.രാധാകൃഷ്ണൻ സ്വാഗതവും സെകട്ടറി പി.എം.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

പ്രാഥമിക തലംമുതൽ തൃതീയ തലംവരെയുള്ള ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യവികസനം നടക്കാത്തതാണ് കേരളത്തിലെ ആരോഗ്യ രംഗം പൂർണ്ണ പരാജയമാകാൻ കാരണം - ശോഭ സുരേന്ദ്രൻ

പ്രാഥമിക തലംമുതൽ തൃതീയ തലംവരെയുള്ള ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യവികസനം നടക്കാത്തതാണ് കേരളത്തിലെ ആരോഗ്യ രംഗം പൂർണ്ണ പരാജയമാകാൻ കാരണം - ശോഭ സുരേന്ദ്രൻ

കൊട്ടിയം: പ്രാഥമിക തലംമുതൽ തൃതീയ തലംവരെയുള്ള ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യവികസനം നടക്കാത്തതാണ് കേരളത്തിലെ ആരോഗ്യ രംഗം പൂർണ്ണ പരാജയമാകാൻ കാരണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പറഞ്ഞു ചേരീകോണത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച കുട്ടികളുടെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അന്നത്തെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചർ 
പറഞ്ഞത് താലൂക്ക് ആശുപത്രികൾ എല്ലാം ജില്ലാ ആശുപത്രികൾ ആക്കും ജില്ലാ ആശുപത്രികൾ മെഡിക്കൽ ആശുപത്രി തലത്തിലേക്കും മാറ്റും
കൈയിൽ ഭരണം കിട്ടി ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും അത്യാവശ്യ സൗകര്യങ്ങൾക്കായി 
മെഡിക്കൽ കോളേജും ജില്ലാ ആശുപത്രികളും ഉണ്ടായിട്ടും രോഗികൾ ഇവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോകുന്നുണ്ടെങ്കിൽ അത് സർക്കാരിന്റെ അനാസ്ഥയാണ് സർക്കാരിന്റെ  ആരോഗ്യ നയത്തിന്റെ പരാജയമാണ് മെഡിക്കൽ 
കോളേജിൽ അപൂർവരോഗ പരിചരണത്തിനായി കെയർ പദ്ധതി നടപ്പാക്കിയിട്ടില്ല അത് ക
കൊണ്ടാണ്  മതിയായ ചികിത്സ കിട്ടാതെ രണ്ട് കുട്ടികൾ മരിക്കാൻ ഉണ്ടായ സാഹചര്യം ഉണ്ടായത് അത് കൊണ്ട് തന്നെ ഈ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കണം
അരോഗ്യ മന്ത്രി വീണജോർജ് അടിയന്തിരമായി ഇ പ്രശ്നത്തിൽ ഇടപെടണം 
ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളായ 
എം.എൽ.എയും എം.പിയും സാങ്കേതികത്വം പറഞ്ഞു മാറി നില്ക്കക്കാതെ  കേ
കോളനിയുടെ അടിസ്ഥാനവികസന സൗകര്യങ്ങൾ ഒരുക്കാൻ അടിയന്തിര ഇടപെടൽ നടത്തണമെന്നും കോളനിയിൽ ഇപ്പോഴും പകർച്ചവ്യാദി പകർന്ന് പിടിക്കുന്ന സാഹചര്യത്തിൽ 
ജില്ലയുടെ കളക്ടർ അടിയന്തിരമായി സർവകക്ഷി യോഗം വിളിച്ച് 
സ്ഥലതെത്തി കോളനിയിലെ ജനങ്ങൾക്ക് വേണ്ടി അടിയന്തിര സേവനം നടത്തണമെ
മെന്നും ശോഭസുരേന്ദ്രൻ പറഞ്ഞു  ഇല്ലെങ്കിൽ ശക്തമായ പ്രഷോഭപരിപാടികളുമായി ബി.ജെ.പി മൂന്നോട്ട് പോകുമെന്നും പറഞ്ഞു.


@ ചേരീകോണത്ത് ജനങ്ങൾക്ക് ആശ്വാസമേകി ശോഭ സുരേദ്രൻ

കൊട്ടിയം : മഞ്ഞപ്പിത്തം ബാധിച്ച് രണ്ട്  പെൺമക്കൾ നഷ്ടപ്പെട്ട കുടുംബത്തിന് ആശ്വാസമേകി ശോഭ സുരേന്ദ്രൻ  എത്തി മഞ്ഞപ്പിത്തം ഭേദമായി വീട്ടിലെത്തി മറ്റൊരു വീട്ടിൽ വിശ്രമിക്കുന്ന സഹോദരനെയും സന്ദർശിച്ച 
ശേഷം കോളനിയിൽ ഉള്ളവരുടെ സുഖ വിവരങ്ങൾ അന്വേഷിച്ച് 
കോളനിയുടെ  ശോചനീയവസ്ഥ നേരിട്ട് മനസിലാക്കി ജനങ്ങൾക്ക് 
ആശ്വസമേകി എല്ലാ വിഷയങ്ങൾക്കും പരിഹാരം ഉണ്ടാക്കുവാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഉറപ്പ് നൽകി.
ഇന്നലെ ഉച്ചയ്ക്ക് 12.20 ഓടെയാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്തിനും മറ്റ് ജില്ലാ ഭാരവാഹികൾക്ക് ഒപ്പം കണ്ണനല്ലൂർ ചേരീകോണത്തെ വീട്ടിൽ ശോഭ സുരേന്ദ്രൻ എത്തിയത് ആർ എസ് എസ് കൊട്ടിയം നഗർ കാര്യവാഹ്  സുനിത്ത് ദാസ് മുഖത്തല മണ്ടലം പ്രസിഡന്റ് ഗിരീഷ് ഗോപി,
ജില്ലാ ജനറൽ സെക്രട്ടറിമാരായ  വി.എസ്. ജിതിൻദേവ്, പ്രകാശ് പാപ്പാടി, സംസ്ഥാന കൗൺസിൽ അംഗം 
.നെടുബന ശിവൻ, വൈസ് പ്രസിഡന്റ് വെറ്റമുക്ക് സോമൻ,
മുഖത്തല രാജേഷ് 
പ്രസന്നൻ, സ്റ്റീവാസ്റ്റിൻ, , മുൻ മണ്ഡലം പ്രസിഡന്റ്‌
ബൈജു പുതുച്ചിറ, 
തുടങ്ങിയവർ സ്വീകരിച്ചു. തുടർന്ന് കുട്ടികളുടെ മാതാപിതാക്കളെ അശ്വസിപ്പിച്ച ശേഷം തൊട്ടടുത്ത വീട്ടിലെത്തി ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ സഹോദരനെയും കണ്ട ശേഷം കോളനിയുടെ ശോചനീയവസ്ഥ കണ്ട് താമസക്കാർക്ക് ഒപ്പം രണ്ടുമണിക്കൂറോളം ചിലവഴിച്ച ശേഷമാണ്  മടങ്ങിയത്.

മഴയും കാറ്റും കെ എസ് ഇ ബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം

ചാത്തന്നൂർ: മഴയും കാറ്റും കെ എസ് ഇ ബിയ്ക്ക്  ലക്ഷങ്ങളുടെ നഷ്ടം വിശ്രമമില്ലാതെ ജോലി ചെയ്ത് ജീവനക്കാർ മഴ ശക്തമായതോടെ ലൈനുകൾ പൊട്ടി വീണും പോസ്റ്റ് ഒടിഞ്ഞും അടിക്കടിയുള്ള വൈദ്യുതി മുടക്കം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതവും ഇരട്ടിയായി. മഴ പെയ്‌താലും പെയ്തില്ലെങ്കിലും വൈദ്യുതി പോകുന്ന സ്ഥിതിയാണ്. പല മേഖലകളിലും രാത്രി പോകുന്ന വൈദ്യുതി പിറ്റേന്നാണ് തിരികെയെത്തുന്നത്. അർദ്ധരാത്രിയിലെ വൈദ്യുതി മുടക്കം പലപ്പോഴും മണിക്കൂറുകളോളം നീണ്ടു നിൽക്കും. കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളുടെ കീഴിൽ ടച്ച് വെട്ട് അടക്കം വാർഷിക അറ്റകുറ്റപ്പണികളെല്ലാം നേരത്തെ പൂർത്തിയായതാണ്. എന്നാലും ചെ റിയ കാറ്റും മഴയും വന്നാൽ അപ്പോൾ തന്നെ വൈദ്യുതി പോകുന്ന സ്ഥിതിയാണ്. ദിനംപ്രതിയുള്ള വൈദ്യുതി മുടക്കം മാറ്റമില്ലാതെ തുടരുന്നതിൽ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥരോട് വിളിച്ചു ചോദിച്ചാലും കൃത്യമായ മറുപടിയില്ല. ഹൈ റേഞ്ച് മേഖലകളിൽ വൈദ്യുതി പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് തിരികെ വരുന്നത്. പലപ്പോഴും കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും എടുത്താൽ തന്നെ കൃ ത്യമായ മറുപടി നൽകാറില്ലെന്നും പരാതിയുണ്ട്. വീടുകളിൽ വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പ്രവർത്തിപ്പിക്കാനാകാത്തതും ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. കൊല്ലം  നഗരത്തിൽ ഇപ്പോൾ പത്ത് തവണയിലധികമാണ് കറണ്ട് പോകുന്നത്.

@ ജില്ലയിലെ വിവിധ സെക്ഷനുകളിലാ യി 30 ഇടങ്ങളിൽ എച്ച്.ടി(11 കെ.വി മുതൽ മുകളിലേക്ക്) ലൈൻ കമ്പികൾ പൊട്ടിവീണു. 500 ഇടങ്ങളിൽ എൽ.ടി ലൈൻ കമ്പികൾ പൊട്ടിവീണു. 

@ ചാത്തന്നൂർ ഡിവിഷൻ പരിധിയിൽ അൻപതോളം 11 കെ.വി പോസ്‌റ്റുകൾ ഒടിഞ്ഞു.
 വൈദ്യുതി ലൈനുകൾ പൊട്ടി വീണ് പലയിടങ്ങളിലും വൈദ്യുതി തട സ്സം ട്രാൻസ്‌ഫോമറുകളിൽനിന്നു വീടുകളിലേക്കും സ്‌ഥാപനങ്ങ ളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്ന എൽ.ടി (ലോ ടെൻഷൻ) ലൈനുകളുടെ  പോസ് റ്റുകളും  ഇനിയും ശരിയാക്കാൻ ബാക്കിയുണ്ട്  ട്രാൻസ്ഫോമറുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. 

@ കെ എസ് ആർ ടി സി ഡിപ്പോ ജങ്ഷന് സമീപം ചാത്തന്നൂർ തോടിനോട് ചേർന്ന് നിന്നിരുന്ന അകേഷ്യ  മരങ്ങൾ
കട പുഴകി വൈദ്യുതി ലൈനിലേക്ക് വീണ് കെ എസ് ഇ ബി യുടെ 110 കെ വി കടന്ന് പോകുന്ന
6 പോസ്റ്റുകളും വീടുകളിലേക്കുള്ള രണ്ട് പോസ്റ്റുകളും തകർന്ന് വീണു. ഇന്നലെ പുലർച്ചെ നാലരയോടെ ഉണ്ടായ കാറ്റിലാണ് അപകടം ഉണ്ടായത്.വാഹനങ്ങൾ ഒന്നും തന്നെ റോഡിൽ ഇല്ലാഞ്ഞത് മൂലവും
കെ എസ് ആർ ടി സി ബസുകൾ റോഡിൽ നിർത്തിയി ടാഞ്ഞത് മൂലവും അപകടങ്ങൾ ഒഴിവായി.ഊറാംവിള ജങ്ഷൻ മുതൽ മിനി സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് വൈദ്യുതി കമ്പികൾ പൂർണ്ണമായും പൊട്ടിവീണു സിവിൽ സ്റ്റേഷൻ ട്രാൻസ് ഫോർമറിൽ നിന്നും വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു ഫ്യുസുകൾ പൊട്ടിയതിനാൽ  വൈദ്യുതി ബന്ധം നിലച്ചു അപകടവും ഒഴിവായി തുടർന്ന് നാട്ടുകാർ പോലീസിനെയും കെ എസ് ഇ ബി അധികൃതരുമായി ബന്ധപ്പെട്ടു വൈദ്യുതി ഓഫ് ചെയ്തു തുടർന്ന് ഗ്രാമ പഞ്ചായത്ത്‌ അംഗം സന്തോഷിന്റെ നേതൃത്വത്തിൽ
കെ എസ് ഇ ബി അധികൃതർ എത്തി പുതിയ പോസ്റ്റുകൾ സ്ഥാപിച്ചു ഉച്ചയ്ക്ക് ഒരു മണിയോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.


@ മരം കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകൾ തകർന്നു


കൊട്ടിയം:തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് റോഡരികിൽ നിന്നിരുന്ന കൂറ്റൻ മരം റോഡിന് പുറകെ കടപുഴകി വീണു. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു.സംഭവം സമയം റോഡിൽ വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.പള്ളിമുക്ക് അയത്തിൽ റോഡിൽ പള്ളിമുക്ക് ലൈബ്രറിക്ക് സമീപം റോഡരികിൽ നിന്നിരുന്നകൂറ്റൻ മരമാണ് കടപുഴകി വീണത്.മരം വീണതിനെ തുടർന്ന്ഇതുവഴിയുള്ള ഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു.കൊല്ലത്തുനിന്നും ഫയർഫോഴ്സ് സംഘമെത്തിമരങ്ങൾ മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.മരം വീണ് പോസ്റ്റുകളും കമ്പികളും തകർന്നുവീണയുടൻവൈദ്യുതി ഓഫ് ആയതിനാലും ദുരന്തം ഒഴിവായി.താന്നിയിലും റോഡിലേക്ക് മരം കടപുഴകി വീണു ഫയർഫോഴ്സ് അംഗത്തെ മുറിച്ച് മാറ്റി.  

ഫോട്ടോ: പള്ളിമുക്ക് ഇക്ബാൽ ലൈബ്രറിക്ക് സമീപംകടപുഴകി വീണ മരം ഫയർഫോഴ്സ് മുറിച്ചു മാറ്റുന്നു
 

സിനിമ - സീരിയൽ നടി മഞ്ജു ഗ്ലാമർ ലുക്കിൽ