ഇതെഴുതുമ്പോൾ
അമർഷം കൊണ്ട് കൈകൾ തരിക്കുന്നു.😡
കഴിഞ്ഞ ദിവസം തീവണ്ടിക്കു മുന്നിൽ ജീവിതം അവസാനിപ്പിച്ച സാധുക്കളുടെ
ചിതറി തെറിച്ച അവശിഷ്ടങ്ങൾ വാരി കൂട്ടി പ്ലാസ്റ്റിക് കൂടിൽ വച്ച് , അതിന് മുന്നിൽ ജീവിച്ചിരുന്നപ്പോൾ കൈത്താങ്ങാവാതെ മരണം ശേഷം ആത്മാവിന് നിത്യ ശാന്തിക്കായി ഒപ്പീസ് ചൊല്ലുന്ന നാറികൾ .😡
കൊടിയ ഗാർഹിക പീഡനത്തെ തുടർന്നാണ് BSc നേഴ്സായ ഈ വീട്ടമ്മ തൊടുപുഴയിലെ ഭർത്യവീട്ടിൽ നിന്നും മക്കളേയും കൂട്ടി ഏറ്റുമാനൂരുള്ള സ്വന്തം വീട്ടിലേക്ക് കുറച്ച് നാൾ മുമ്പ് പോയത്.
BSc നേഴ്സായിരുന്നിട്ട് പോലും ഭർത്താവ് ഇവരെ ജോലിക്ക് പോകാൻ അനുവദിച്ചിരുന്നില്ല എന്നാണറിയുന്നത്.
ഏറ്റുമാനൂര് സ്വന്തം വീട്ടിൽ ചെന്ന ഇവർ ഒരു ജോലിക്കായി പല ആശുപത്രികളും കയറി ഇറങ്ങി.
ഇടവകയുടെ തന്നെ വമ്പൻ ഹോസ്പ്പിറ്റലായ കാരിത്താസിൽ ഒരു ജോലിക്കായി അവർ കെഞ്ചി. പക്ഷേ 12 വർഷത്തെ ഗ്യാപ്പ് പറഞ്ഞ് അവരെല്ലാം ജോലി നിഷേധിച്ചത്രെ. സ്വന്തം സമുദായ ഹോസ്പിറ്റലായിരുന്നിട്ട് കൂടി സമുദായാംഗമായ ഒരച്ചനാണ് ജോലി കൊടുക്കാതെ അവിടെയും പാര വെച്ചത് .
രണ്ട് മക്കളെയും കൊണ്ട് ജീവിക്കാൻ ഒരു ഗതിയുമില്ലാതെ പലയിടത്തും കൈ കൂപ്പി യാചിച്ച ഈ സാധുവിനോട് ഒരു കൊല്ലം ഫ്രീയായി ജോലി ചെയ്താൽ പരിഗണിക്കാം എന്ന് പറഞ്ഞ് ഇവരുടെ യാചനയെ പുറം തളളാൻ കൂട്ടുനിന്ന ക്നാനായാ സഭാ സമൂഹത്തിലെ തന്നെ ആളുകളുടെ വെളിപ്പെടുത്തലുകളായ നിരവധിമെസ്സേജുകൾ വന്നു തുടങ്ങി .
മൂന്നാളും കെട്ടിപ്പിടിച്ച് പാളത്തിൽ ഇരിക്കുന്ന കാഴ്ച നെഞ്ച് തകർത്തെന്ന് ലോക്കോ പൈലറ്റ് പറയുന്നത് കേട്ടിരുന്നു.😪😪
പലരും മക്കളെ കൂടി മരണത്തിലേക്ക് കൊണ്ടു പോയതിൽ ഈ അമ്മയെ കുറ്റപ്പെടുത്തിയത് കണ്ടു.
ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും സ്വന്തം സമുദായത്തിൻ്റെ ഒരു സ്ഥാപനത്തിൽ നിന്നും ഒരു തൊഴിലവസരത്തിനുള്ള കരുണ പോലും ലഭിക്കാതെ ജീവിതം വഴി മുട്ടിയപ്പോൾ ഇവർ ചെയ്ത് പോയതാണ്.
തകർന്നു പോയപ്പോൾ ഒന്നു പിടിച്ച് നിൽക്കാൻ .. ഒരു കൈത്താങ്ങ് ലഭിക്കാതെ ജീവിതം അവസാനിപ്പിച്ച സാധുക്കളുടെ വാരി കൂട്ടി യ ഇറച്ചി കഷണങ്ങൾക്കുമുന്നിൽ നിന്ന് വിശ്വാസത്തെ മാർക്കറ്റു ചെയ്യുന്ന മരണാനന്തര സ്വർഗ്ഗ സ്വപ്ന വ്യാമോഹ വ്യാപാരികളോട് ........🫵
തൊട്ടടുത്ത് നിന്നാൽ പോലും നീറി പുകഞ്ഞ് ഇരുട്ട് നിറയുന്ന മനുഷ്യരെ നാം ഉൾപ്പെടുന്ന പൊതു സമൂഹം പലപ്പോഴും അറിയുന്നുണ്ടാവില്ല.
അഭിമാനത്തെ ഓർത്ത് അവസ്ഥ ലോകത്തോട് പറയാൻ മടിക്കുന്നവരാണ് അധികവും.
ഒരു പക്ഷേ ഇവരുടെ അത്രയും പിടി വിട്ട അവസ്ഥ ലോകം അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും പരിഹാരം ഉണ്ടായേനെ എന്ന് തോന്നിപ്പോകുന്നു.
ആത്മഹത്യ പാപമാണെന്ന മത പുരോഹിത മലരുകളുടെ മറ്റേടത്തെ വായ്ത്താരിക്കോ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന സർക്കാർ നിർദ്ദിഷ്ട സ്റ്റാറ്റ്യൂട്ടറി ടെം പ്ലേറ്റിനോ മുന്നിൽ ഇരുട്ടു മാത്രമായി പോകുന്ന ജീവിതങ്ങൾക്ക് വെളിച്ചം പകരില്ല.🫵😡
അതിന് മനുഷ്യർ തന്നെ വേണം. 🫵💓
വഴി മുട്ടി പോയാൽ എൻ്റെ മുന്നിൽ ഇരുട്ടാണ് എന്ന് ലോകത്തോട് വിളിച്ചു പറയാൻ ദുരഭിമാനം തോന്നണ്ട കാര്യമില്ല.
ആരെങ്കിലും ഒരു വഴി തുറന്നു തരാൻ കാരണമാകും.
സമ്പൂർണ്ണമായി കരുണ വറ്റിയ മതസ്ഥാപനങ്ങളല്ല പൊതു സമൂഹ മനസ്സ്.
🙏🙏
No comments:
Post a Comment