സർക്കാർ അനങ്ങുന്നില്ല കോമളത്ത് പാലമിട്ട് സേവാഭാരതി


ഇരു കരകളിലായി വേർപിരിഞ്ഞ നാടിനെ താത്കാലിക പാലത്തിലൂടെ ഒരുമിപ്പിച്ച് സേവാഭാരതി മാതൃകയായി. പാലം ഉപയോഗ ശൂന്യമായതോടെ കോമളം,കുഭമല,തുരുത്തിക്കാട് അമ്പാട്ടുഭാഗം,മാരേട്ടുതോപ്പ് മുതലായ സമീപപ്രദേശങ്ങൾ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇവിടെയുള്ളവർ നിത്യോപയോഗ സാധനങ്ങളും മറ്റും വാങ്ങിയിരുന്നത് കോമളം പാലത്തിലൂടെ മറുകരയെത്തി പുറമറ്റം പഞ്ചായത്തിലെ കോമളം ജങ്‌ഷനിൽനിന്നും വെണ്ണിക്കുളത്തുനിന്നുമായിരുന്നു.
വെണ്ണിക്കുളത്ത് പാലം ഉപയോഗശൂന്യമായ ശേഷമാണ് പമ്പയിലെ ഞുണുങ്ങാറിന് കുറുകെയുള്ള തടയണ ഒഴുക്കെടുത്തത്. ഇവിടെ താത്കാലിക ഗതാഗതത്തിന് അടിയന്തര നടപടി സ്വീകരിക്കുകയുണ്ടായി. 20 മീറ്റർ ദൂരം ഗാബിയോൺ ബോക്സ് ഉപയോഗിച്ച് നാല് മീറ്റർ വീതിയിൽ പാതയൊരുക്കുകയാണ് ചെയ്തത്. ഇതിന് 25 ലക്ഷം രൂപ ചെലവ് ചെയ്തു. ഇറിഗേഷൻ വകുപ്പിനായിരുന്നു ചുമതല. അതേ സമയത്ത് വെണ്ണിക്കുളത്ത് 35 മീറ്റർ താത്കാലിക പാത തീർക്കാൻ നീക്കവുമുണ്ടായില്ല. മന്ത്രിമാരും ചീഫ് എൻജിനീയർമാരും എത്തി ഉടൻ നടപടി പ്രഖ്യാപിച്ച് മടങ്ങുക മാത്രം ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച മുതൽ നാൽപ്പതോളം പ്രവർത്തകരാണ് പതിവായി പണിയെടുക്കുന്നത്. മഹാഗണി പലകകൾ അടിച്ച് പാലത്തിന്റെ പ്രതലം ഒരുക്കുന്ന ജോലിയാണ് ബുധനാഴ്ച ആരംഭിച്ചത്. കൂലി കൂടി കണക്കാക്കിയാൽ ഒന്നരലക്ഷത്തിലധികം രൂപയുടെ പാലമാണ് തീരുന്നതെന്ന് ആർ.എസ്.എസ്. വിഭാഗ് സേവാ പ്രമുഖ് സി.എൻ.രവികുമാർ പറഞ്ഞു.
മഴക്കാലമെത്തുമ്പോഴേക്കും താത്കാലികമായെങ്കിലും സ്ഥിരം പാലം നിർമിക്കാൻ സർക്കാർ നടപടിയെടുക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ
No comments:
Post a Comment