തനി നാടന്‍ മാവേലി:ചിങ്ങമാസ വരുമാനം ഒന്നരലക്ഷം രൂപ
ഓണക്കാലം മാവേലിമാര്‍ക്ക് നാട്ടില്‍ നല്ല വിലയുള്ള കാലമാണ്.പരിഗണന മാത്രമല്ല പണവും മാവേലിക്ക് വാരിക്കോരി നല്‍കും സമൃദ്ധിയുടെ ഓണക്കാലത്ത് മലയാളി.ഇത്തരത്തില്‍ ആയിരങ്ങള്‍ മുതല്‍ ലക്ഷം വരെ മാവേലി വേഷം കെട്ടി സമ്പാദിക്കുന്നവര്‍ ഉണ്ട്.ഇങ്ങനെ വരുമാനം കൊണ്ടും ഓണക്കാലം സമൃദ്ധമാകാറുള്ള സ്ഥിരം മാവേലിയാണ് വൈക്കം സ്വദേശി ബേബി.കഴിഞ്ഞ 18 വര്‍ഷമായി എല്ലാ ഓണക്കാലത്തും വിവിധ പരിപാടികളില്‍ മാവേലി വേഷം കെട്ടാറുള്ള ബേബി ഓണക്കാലത്ത് ഒന്നര ലക്ഷം രൂപവരെ സമ്പാദിക്കും.വൈക്കം നഗരസഭയില്‍ ഡ്രൈവറായ ബേബി അത്തം മുതല്‍ ചതയം വരെ ലീവെടുത്താണ് സീസണ്‍ മാവേലിയാകുന്നത്.ഒരു പരിപാടിയില്‍ മാവേലി വേഷത്തില്‍ പങ്കെടുക്കാന്‍ അയ്യായിരം രൂപയാണ് വാങ്ങാറുള്ളത്.രണ്ട് പരിപാടിയെങ്കിലും ദിവസം ഉണ്ടാകും.മാവേലിയുടെ എല്ലാ രൂപഭാവങ്ങളും ഒത്തുവന്നതാണ് ബേബി മാവേലിയായി നാട്ടില്‍ തിളങ്ങാന്‍ കാരണം.മാവേലിക്ക് അത്യാവശ്യം വേണ്ട കുടവയര്‍ ഇദ്ദേഹത്തിന് ആവശ്യത്തില്‍ അധികമുണ്ട്.മഹാബലി തമ്പുരാനെപ്പോലെ തന്നെ ചില ആദര്‍ശ നിഷ്ഠകളും ബേബി മാവേലിക്കുണ്ട്.പണം കൊണ്ട് മൂടിയാലും ചിങ്ങമാസത്തിന് ഒരുദിവസം അപ്പുറം മാവേലി വേഷം കെട്ടാന്‍ തയ്യാറാകില്ല.വേഷങ്ങള്‍ വാങ്ങാന്‍ ഓരോ തവണയും ചെറിയ ചിലവുണ്ടെങ്കിലും വലിയ വരുമാനമുള്ള മാവേലിയാണ് ബേബി.
ടീം സ്പിരിറ്റ് ...
ഓണാഘോഷ പരിപാടിയിൽ നഗരസഭയിലെ വനിതാ അംഗങ്ങളും വനിതാ പൊലീസും തമ്മിൽ നടന്ന വടംവലി ഫൈനൽ മത്സരത്തിൽ പൊലീസ് ടീമിനെ പ്രോത്സാഹിപ്പിക്കുന്ന ഡ്യൂട്ടിക്ക് എത്തിയ വനിതാ പൊലീസ്.
അയ്യോ മാവേലിയ കൈവിടല്ലെ...എറണാകുളം കുമ്പളം ടോൾ പ്ളാസയിൽ മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണം വാഹനപരിശോധനയുടെയും റോഷോയുടെയും ഉദ്ഘാടന ചടങ്ങിനെത്തിയ ആനയ്ക്ക് മുകളിൽ കയറിയ മാവേലിയെ താഴെ ഇറക്കാനുളള ശ്രമം
എല്ലാം മറക്കാൻ ഒരു ഓണം..
ഇതാണ് ഞങ്ങളുടെ ജീവൻ ടോണ്‍... സർക്കാർ മദ്യവിൽപ്പന ശാലകൾ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ തൃശൂർ ശക്തൻ നഗറിലെ മദ്യവിൽപ്പന ശാലയിലേക്ക് മവേലിയുമായി നടത്തിയ മാർച്ചിൽ പങ്കെടുത്ത മാവേലിക്ക് മുന്നിൽ മദ്യം വാങ്ങാൻ എത്തിയ ആൾ തൻറെ മസിൽ കാണിക്കുന്നു.
ഇടതുമാറി വലതുവെട്ടി...








No comments:
Post a Comment