Wednesday, 30 April 2025

ജീവിതത്തിലെ ഒരു വലിയ സത്യമാണത്

ജീവിതത്തിലെ ഒരു വലിയ സത്യമാണത്. നമ്മൾ ആരെയാണോ അത്രയധികം ഹൃദയത്തോട് ചേർത്ത് നിർത്തുന്നത്, അവർക്ക് നമ്മളെ അത്രയധികം വേദനിപ്പിക്കാൻ കഴിയും. കാരണം അവർക്ക് നമ്മുടെ ഹൃദയത്തിന്റെ ഓരോ സ്പന്ദനവും അറിയാം അവരുടെ ഒരു വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ നമ്മുക്കുണ്ടാകുന്ന വേദന മറ്റാർക്കും ഉണ്ടാക്കാൻ കഴിഞ്ഞെന്ന് വരില്ല.
അതുപോലെ, നമ്മൾ ആരുടെ ഓർമ്മകളിൽ നിന്നാണോ ഓടിയൊളിക്കാൻ ശ്രമിക്കുന്നത്, അവരുടെ ഓർമ്മകൾ ഒരു ഭാരം പോലെ നമ്മളെ പിന്തുടർന്നേക്കാം. ഓരോ നിമിഷവും അവ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. മറക്കാൻ ശ്രമിക്കുന്തോറും അവ കൂടുതൽ ശക്തമായി മനസ്സിൽ പതിഞ്ഞേക്കാം.
ജീവിതം ഇങ്ങനെയാണ്... സന്തോഷവും ദുഃഖവും, സ്നേഹവും വേദനയും എല്ലാം കൂടിക്കലർന്ന ഒരു അനുഭവം. ചിലപ്പോൾ നമ്മുക്ക് ഏറ്റവും പ്രിയപ്പെട്ടവർ തന്നെ നമ്മുക്ക് ഏറ്റവും വലിയ വേദന നൽകിയേക്കാം. ഓർമ്മകൾ ഒരു നിഴൽ പോലെ നമ്മളെ പിന്തുടർന്നേക്കാം. പക്ഷേ, എല്ലാ വേദനകൾക്കും ഒരു അവസാനമുണ്ട്. കാലം എല്ലാ മുറിവുകളെയും ഉണക്കും. പുതിയ സന്തോഷങ്ങൾ നമ്മളെ തേടിയെത്തും. ഈ ദുഃഖകരമായ അവസ്ഥയിലും പ്രത്യാശ കൈവിടാതെ മുന്നോട്ട് പോകാൻ ശ്രമിക്കുക

വിഗ്രഹം - ചില അറിവുകള്‍

വിഗ്രഹം - ചില അറിവുകള്‍

1) ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പികള്‍ ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്?
സ്ഥാപത്യശാസ്ത്രം

2) വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്?
അചലം, ചലം, ചലാചലം

3) ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
അചല ബിംബങ്ങള്‍

4) എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു?
ചലം എന്ന വിഭാഗത്തില്‍

5) പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്?
ചലാചലം

6) ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം?
ഏകവര്‍ണ്ണം

7) ബിംബനിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം?
പ്ലാവ്, ചന്ദനം, ദേവദാരു, ശമീ

8) പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?
നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല്‍ മണിനാദം കേള്‍ക്കുന്നതും.

9) സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?
മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും

10) ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?
4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍

11) ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയില്‍ തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?
ശിരസ്സ്‌

12) ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?
മുഖം

13)ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത്.
ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്‍ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം

14) ബിംബത്തില്‍ നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?
സ്വര്‍ണ്ണം

15) ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില്‍ തരുന്ന ഫലമെന്ത്?
മോക്ഷം

16) ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില്‍ തരുന്ന ഗുണമെന്ത്?
ധാന്യാഭിവൃദ്ധി

17) ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില്‍ തരുന്ന ഫലം?
ധവര്‍ദ്ധനവ്‌

18) പഞ്ചലോഹ വിഗ്രഹത്തില്‍ ചേര്‍ക്കേണ്ട ലോഹ അനുപാതം എത്ര?
വെള്ളി നാലുഭാഗം, സ്വര്‍ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം

19) ക്ഷേത്ര ബിംബങ്ങള്‍ക്കുള്ള മൂന്നു ഭാവങ്ങള്‍ ഏതെല്ലാം?
രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)

20) ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
സുപത്മ, ഭദ്ര, പൂര്‍ണ്ണാ, ധൂമ്രാ.

21) സുപത്മാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
രോഗം, അനര്‍ത്ഥം എന്നിവയെ നശിപ്പിക്കുന്നു.

22) ഭദ്ര എന്ന ഭൂമിയില്‍ ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഫലം?
സര്‍വ്വാഭിഷ്ട സിദ്ധി കൈവരുന്നു.

23) പൂര്‍ണ്ണാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
ധനധാന്യാദികളുടെ വര്‍ദ്ധനവ്‌

24) ദേവ വിഗ്രഹം പുരുഷശിലയാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
സ്ത്രീശില

25) ദേവ വിഗ്രഹം സ്ത്രീശിലയിലാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
പുരുഷശില

26) വിഗ്രഹങ്ങളെ എട്ടായി തരം തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരുകള്‍ എന്തെല്ലാം?
ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമായി, മണിമയി

27) ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ശൈലി

28) തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി

29). ഗ്രാമാദികളില്‍ ശിവ ക്ഷേത്രമാണെങ്കില്‍ ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
ഈശാനകോണില്‍

30) ദുര്‍ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
വായുകോണില്‍

31) ഗ്രമാദികളില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്.
വടക്ക്

32) ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
നിര്യതികോണില്

സർക്കാർ ഉദ്യോഗസ്ഥ.....കൈക്കൂലി സംവിധാനം തുലയട്ടെ..

കൊച്ചിയിൽ സ്വന്തം മക്കളുമായി കാറിൽ എത്തിയ ഒരു യുവതി. ഷോപ്പിങ്ങിനു ഇറങ്ങിയതാണ്. അതിനുള്ള കാശ് ഒരു അങ്കിളിന്റെ കയ്യിൽ നിന്ന് വാങ്ങാൻ. കാരണം ആ അങ്കിളിന് ഫ്ലാറ്റ് പണിയണമെങ്കിൽ ഈ യുവതി തീരുമാനിക്കണം. ഒപ്പിന് പവറാണ്. കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. കോർപറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയാണ് പിടിയിലായത്. കെട്ടിട നിർമ്മാണ പെർമിറ്റിനായി 15,000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു പൊന്നുരുന്നിയിൽ വെച്ച് ഇവരെ വിജിലൻസ് സംഘം പിടികൂടിയത്.ഇവരെ പറ്റി നേരത്തെ പല പരാതികൾ ഉണ്ടായിട്ടും അവർ പിന്മാറിയില്ല .
കൊച്ചി കോർപ്പറേഷനിലെ പല സോണൽ ഓഫിസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ് പ്രത്യേകം പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് സ്വപ്ന കൈക്കൂലി വാങ്ങാനെത്തുന്ന വിവരം ലഭിച്ചത്. സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന കൈക്കൂലി വാങ്ങാൻ എത്തിയത്. കൊച്ചി കോർപ്പറേഷന്റെ വൈറ്റില സോണൽ ഓഫിസിലെ ബിൽഡിങ് ഇൻസ്പെക്ടറായ സ്വപ്ന തൃശ്ശൂർ സ്വദേശിയാണ്. 
കേരളത്തിൽ കൈക്കൂലി (corruption) ഒരു ഗുരുതരമായ പ്രശ്നമാണ്. വിവിധ സർക്കാരുതല സ്ഥാപനങ്ങളിലെയും സർക്കാർ ഓഫീസുകളിലെയും ചില ഉദ്യോഗസ്ഥർ സർക്കാർ സേവനങ്ങൾ നൽകുന്നതിന് പകരം അനധികൃതമായി പണം ആവശ്യപ്പെടുന്നത് കണ്ടുവരുന്നുണ്ട്.

വ്യക്തികൾക്കോ സംരംഭങ്ങൾക്കോ ഒരു ലൈസൻസ്, സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ അനുമതി ലഭിക്കേണ്ടിയിരിക്കുന്ന സാഹചര്യമുള്ളിടത്താണ് ഇടപാടുകളുടെ സാധ്യത കൂടുതലായി കാണപ്പെടുന്നത്. വിഘടിത നടപടികൾ, കാര്യക്ഷമമല്ലാത്ത ഓൺലൈൻ സംവിധാനങ്ങൾ, ഉദ്യോഗസ്ഥർക്ക് വേണ്ട നിയന്ത്രണങ്ങളുടെ കുറവ് തുടങ്ങിയവയും ഈ പ്രശ്നത്തെ വളർത്തുന്നു.

കൃത്യമായ ജനസഹകരണവും നിഷേധാത്മക മാനസികതയ്ക്കെതിരെ ശക്തമായ പ്രതിരോധവും ഇല്ലാതെ ഇതിന് സ്ഥിരമായ പരിഹാരമുണ്ടാകാൻ പ്രയാസമാണ്. ഇങ്ങനെയുള്ളവരെ സമൂഹത്തിന്റെ
മുന്നിലും മീഡിയയുടെ മുന്നിലും എത്തിക്കുക.

ഒരു കാര്യം മനസ്സിലാക്കണം - ഈ കൈക്കൂലി മേടിച്ച പണം വാഴത്തില്ല. അത് ഇരട്ടി പണി ഉണ്ടാക്കും. അതൊരു അനുഗ്രഹമല്ല. ശാപമാണ്.
ഇവിടെ ഒരു യുവതി മക്കളുമായി കൈക്കൂലി മേടിക്കാൻ സ്വന്തം
കാറിൽ. മക്കളെയും പബ്ലിക്കായി കക്കാൻ പഠിപ്പിക്കുന്ന അമ്മ... എന്താ എല്ലെ?? പാവപ്പെട്ടവന്റെ അന്നത്തിൽ കൈ ഇട്ടു വാരി മക്കളെ ഷോപ്പിങ്ങിനു കൊണ്ടുപോകുന്ന
സർക്കാർ ഉദ്യോഗസ്ഥ.....
കൈക്കൂലി സംവിധാനം തുലയട്ടെ..