
ഈ വൈരാഗ്യത്തിൽ, മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിച്ച് ഭർത്താവിനെതിരേ കുറ്റംചുമത്താൻ ക്വട്ടേഷൻസംഘത്തെ ഏൽപ്പിച്ചുവെന്നാണ് പരാതി.
പഞ്ചായത്ത് കമ്മിറ്റി അട്ടിമറിയ്ക്കാൻ കല്ലുവാതുക്കലിൽ ഇടതും വലതും വീണ്ടും ഒന്നിച്ചു
ചാത്തന്നൂർ: കല്ലുവാതുക്കലിൽ ഇടത് വലത് മുന്നണികൾ വീണ്ടും ഒന്നിച്ചു കൊണ്ട് കല്ലുവാതുക്കൽ പഞ്ചായത്തിലെ ഭരണസമിതി യോഗ ബഹിഷ്കരണം തുടരുന്നു. കഴിഞ്ഞ ബുധനാഴ്ച കൂടിയ കമ്മിറ്റിയും എൽ ഡി എഫ്, യു ഡി എഫ് അംഗങ്ങൾ മിനിട്സ് പകർപ്പിന്റെ പേര് പറഞ്ഞു ബോധപൂർവ്വം ബഹിഷ്കരിക്കുകയായിരുന്നു. കഴിഞ്ഞ മേയ് 10ന് കൂടിയ പഞ്ചായത്ത് കമ്മിറ്റിയുടെ മിനിറ്റ്‌സ് ഇതുവരെ നൽകിയിട്ടില്ലെന്ന് ആരോപിച്ചു കൊണ്ടാണ് ഇടത്, വലത് മുന്നണി അംഗങ്ങൾ തുടർച്ചയായി കമ്മിറ്റി ബഹീഷ്കരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച നടന്ന കമ്മിറ്റിയിൽ 20 അജൻഡകളാണ് ഉൾപ്പെടുത്തിയിരുന്നത്. ബി ജെ പിയിലെ ഒൻപത് അംഗങ്ങളും ഇത് അംഗീകരിക്കുകയും ചെയ്തു.മേയ് 10ന് കൂടിയ കമ്മിറ്റിയുടെ മിനിറ്റ്‌സിന്റെ പകർപ്പ് നൽകാതെ അജൻഡ അംഗീകരിക്കാൻ കഴിയില്ലെന്ന് എൽ ഡി എഫ്.അംഗങ്ങൾ അറിയിച്ചു. തുടർന്ന് യു ഡി എഫ് അംഗങ്ങളും ഇതേ നിലപാടെടുത്തു കൊണ്ട് ഇരു മുന്നണികളും ഒരുമിച്ച് യോഗം ബഹീഷ്കരിക്കുകയായിരുന്നു.
@ മുൻ ഭരണസമിതിയുടെ അഴിമതി ബിജെപി അംഗം ചൂണ്ടികാണിച്ചത് പ്രശ്നങ്ങൾക്ക് തുടക്കമായി.
മുൻ ഭരണസമിതിയുടെ കാലത്ത് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ നടന്ന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നിലവിൽ ബി ജെ പി ഉയർത്തിയ അഴിമതിയാരോപണത്തെ തുടർന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ആരോപണത്തെ തുടർന്ന് ധനകാര്യ കമ്മിറ്റി കൂടി അംഗീകരിച്ച വാർഷിക ധനകാര്യപത്രിക പഞ്ചായത്ത് കമ്മിറ്റി അംഗീകരിക്കാതെ മാറ്റിവച്ചു. തുടർന്നുള്ള ഫണ്ട് വിനിയോഗത്തെ ഇത് ബാധിക്കുമെന്നു കണ്ടതിനാൽ പന്നീടുണ്ടായ ഒത്തുതീർപ്പിൽ ധനകാര്യപത്രിക പഞ്ചായത്ത് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. എന്നാൽ വീണ്ടും കൊവിഡിന്റെ രണ്ടാം ഘട്ടത്തിൽ കൊവിഡ് പരിചരണ കേന്ദ്രത്തിലേക്കുള്ള ഫണ്ട് വിനിയോഗത്തിൽ സെക്രട്ടറി ക്രമക്കേട് നടത്തിയതായി രേഖകളിൽ വ്യക്തമായതോടെ പ്രശ്നങ്ങൾ വീണ്ടും ആരംഭിക്കുകയായിരുന്നു. ഡി സി സി യിൽ നടന്ന നിയമനത്തിലും മറ്റും ഉണ്ടായ ക്രമകേടുകൾക്ക് സെക്രട്ടറിയ്ക്ക് എതിരെ മേലുദ്യോഗസ്ഥർക്ക് പരാതി നൽകി അതിന്മേലുള്ള അന്വേഷണം നടന്നു വരികെയാണ് ഇ അന്വേഷണത്തിന്മേലുള്ള റിപ്പോർട്ട് വരാതെ പ്രസിഡന്റ് എന്ന നിലയിൽ ആ കമ്മിറ്റി തീരുമാനങ്ങളിൽ പ്രസിഡന്റിന് ഒപ്പിടാൻ കഴിയില്ല. മേയ് പത്തിലെ കമ്മിറ്റി തീരുമാനങ്ങളിലെ അജണ്ട 1(6) തീരുമാനം ഒഴിച്ച് ബാക്കി എല്ലാ തീരുമാനങ്ങളും മിനിട്സ് പ്രസിഡന്റ് ഒപ്പിട്ട് നൽകിയിട്ടുണ്ട്. ഇതെല്ലാം മറച്ചു വച്ച് കൊണ്ടാണ് എൽ ഡി എഫ് -യു ഡി എഫ് അംഗങ്ങൾ സമര നാടകവുമായി രംഗത്തുള്ളത്.സെക്രട്ടറി നടത്തുന്ന അഴിമതിയ്ക്ക് കുടപിടിക്കുന്ന സമീപനവുമായാണ് എൽ ഡി എഫ് -യു ഡി എഫ് അവിശുദ്ധ കൂട്ട് കെട്ട് സമരനാടകവുമായി രംഗത്തുള്ളത്.
@ ഭരണം നഷ്ടപ്പെട്ടാലും അഴിമതിയ്ക്ക് കൂട്ട് നിൽക്കില്ല - എസ്. സുദീപ
കല്ലുവാതൂക്കൽ പഞ്ചായത്തിൽ നടത്തി വരുന്ന വികസനപ്രവർത്തനങ്ങൾ അട്ടിമറിയ്ക്കാനാണ് തുടർച്ചയായി കമ്മിറ്റികൾ ബഹീഷ്കരിച്ചു കൊണ്ട് എൽ ഡി എഫ് - യു ഡി എഫ് അംഗങ്ങൾ ശ്രമിക്കുന്നത്. ഭരണം നഷ്ടപ്പെട്ടാലും അഴിമതിയ്ക്ക് എതിരെയുള്ള നിലപാടുകളിൽ നിന്നും പിന്നോട്ട് പോകില്ലായെന്നും എസ്.സുദീപ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി വിളിച്ചു കൂട്ടുന്ന ജനറൽ കമ്മിറ്റികൾ ബഹീഷ്കരിക്കുന്ന എൽ ഡി എഫും യു ഡി എഫും സെക്രട്ടറി അനധികൃതമായി വിളിച്ചു കൂട്ടുന്ന കമ്മിറ്റികളിൽ പങ്കെടുത്ത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും എസ്. സുദീപ ആരോപിച്ചു.
ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫും യു ഡി എഫും നടത്തുന്നത് ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് ആരോപിച്ചു.

ഈ വൈരാഗ്യത്തിൽ, മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിച്ച് ഭർത്താവിനെതിരേ കുറ്റംചുമത്താൻ ക്വട്ടേഷൻസംഘത്തെ ഏൽപ്പിച്ചുവെന്നാണ് പരാതി.

സംസ്ഥാനത്ത് പ്രതിമാസം ശരാശരി ഇരുനൂറ് പേരുടെ പണം ഇത്തരത്തിൽ പോവുന്നതായാണ് സൈബർപോലീസിൽനിന്നുള്ള വിവരം. ഫോണിൽ എസ്.എം.എസ്. ആയി വരുന്ന സന്ദേശങ്ങളാണ് തട്ടിപ്പിന്റെ തുടക്കം. അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും പുനഃസ്ഥാപിക്കാൻ ഒപ്പം ചേർത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും ആണ് സന്ദേശത്തിലുണ്ടാവുക.
പരാതികിട്ടുന്ന മുറയ്ക്ക്്് സൈബർപോലീസ് വൈബ് സൈറ്റുകൾ ബ്ലോക്ക് ചെയ്യിക്കുന്നുണ്ട്. എന്നാൽ, തട്ടിപ്പുകാർ മറ്റൊരു സൈറ്റ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മെസേജ് വന്ന നമ്പരുകൾ പരിശോധിച്ചതിൽ 90 ശതമാനവും ഡെൽഹിയിലെ വിലാസമാണ് കാണിക്കുന്നത്. ബംഗാൾ, അസം എന്നിവിടങ്ങളിൽനിന്നുള്ള നമ്പരുകളും ഉണ്ട്്
കെ എസ് ആർ ടി സി വളപ്പിൽ പണിത വഴിയിടത്തിന് ഇതുവരെ വെള്ളവും വൈദ്യുതിയും ലഭ്യമാകാത്തതിനാലാണ് പ്രവർത്തിപ്പിക്കാൻ കഴിയാതെവന്നത്. കെ എസ് ആർ ടി സി യാത്രക്കാർക്കും ജീവനക്കാർക്കുമായി നിർമിച്ചിരുന്ന ശൗചാലയം പൊളിച്ചാണ് സർക്കാരിന്റെ വഴിയിടം പദ്ധതി പ്രകാരം പുതിയതു നിർമിച്ചത്. ബസ് ഡിപ്പോയിലെത്തുന്ന യാത്രക്കാരും മറ്റുള്ളവരും പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണിപ്പോൾ. ഉപയോഗത്തിലിരുന്ന ശൗചാലയം പൊളിച്ചുനീക്കിയപ്പോൾ പകരം സംവിധാനം ഏർപ്പെടുത്തിയതുമില്ല. നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും വെള്ളവും വെളിച്ചവുമില്ലാത്തതിനാൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് വഴിയിടം.
വഴിയിടത്തിലേക്ക് പ്രത്യേകമായി വൈദ്യുത കണക്‌ഷൻ എടുക്കുന്നതിനുള്ള നടപടിയും ഗ്രാമപ്പഞ്ചായത്ത് നടത്തുന്നുണ്ട്. ഒരു സംവിധാനവും ഏർപ്പെടുത്താതെ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തിയതിൽ പ്രതിഷേധവും ഉയരുന്നുണ്ട്.